Alas! O God! What am I hearing?
Ragam:
Rhythm:
Story Play (Attakkatha):
Characters:
Alas! O God! What am I hearing?
Has lightning struck my head?
Has darkness suddenly engulfed the world?
Is the earth spinning fast around me?
Be kind, tell me the whole truth please.
Stage Features:
ഇളകിയാട്ടം :
കര്‍ണ്ണന്‍ പാദങ്ങളില്‍ വീണ് “ പറയണേ പറയണേ ! “ എന്ന്‍ യാചിക്കുന്നു . കുന്തി കരഞ്ഞ് കൊണ്ട് കര്‍ണ്ണനെ പിടിച്ച് എഴുന്നെല്‍പ്പിക്കുന്നു . എന്നിട്ട് പൂര്‍വ്വ കഥ പറഞ്ഞു കൊടുക്കുന്നു . “ എന്‍റെ പുത്രന്മാര്‍ ഓരോരോ ദേവന്മാര്‍ക്കായി എന്‍റെ മന്ത്രശക്തി കാരണമായി ജനിച്ചവരാണെന്ന് നീ കേട്ടിരിക്കുമല്ലോ ? അഞ്ചുപേര്‍ക്കും മുമ്പായിരുന്നു നിന്‍റെ ജനനം . അന്നു ഞാന്‍ കന്യക ആയിരുന്നു . ദുര്‍വ്വാസാവ് മഹര്‍ഷി എന്‍റെ പരിചരണത്തില്‍ പ്രസാദിച്ച് എനിക്ക് മന്ത്രങ്ങള്‍ ഉപദേശിച്ചു . മന്ത്രങ്ങളുടെ ശക്തി പരീക്ഷിച്ചറിയാനുള്ള കൌതുകം കാരണമായി ഞാന്‍ സൂര്യദേവനെ ഉദ്ദേശിച്ച് ആദ്യത്തെ മന്ത്രം ചൊല്ലി . അത്ഭുതമെന്നേ പറയേണ്ടു , സൂര്യദേവന്‍ തല്‍ക്ഷണം പ്രത്യക്ഷനായി എനിക്ക് തേജോമയനായ ഒരു പുത്രനെ നല്‍കി . ജനിക്കുമ്പോള്‍ പൈതലിന് കവചവും കുണ്ടലങ്ങളും ഉണ്ടായിരുന്നു . നീയായിരുന്നു ആ പൈതല്‍ . ലോകാപവാദം ഭയന്ന് ഞാന്‍ നിന്നെ ഒരു പേടകത്തിലാക്കി നദിയിലൊഴുക്കി . നിന്നെ സൂതന്‍ പുത്രനായി വളര്‍ത്തി . അനന്തരസംഭവങ്ങളെല്ലാം നിനക്കറിയാമല്ലോ ? നീ എന്‍റെ സീമന്തപുത്രനാണ് എന്ന രഹസ്യം എനിക്കല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ . അതാണ് ഞാന്‍ ഇപ്പോള്‍ നിന്നെ അറിയിച്ചത്.