Articles
കളിയരങ്ങിലെ സ്ത്രീപക്ഷം
ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ് ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത് ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ് പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ് സ്ത്രീയെ കണക്കാക്കിയിരുന്നത്. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ് ഈ നടൻ രംഗസാഫല്യം നേടിയത്. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.
ശിൽപശാലയും ആധാരശിലയും
ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും
ഉള്ളിൽ നിന്നും സംഗീതം വരും
ദ്വിബാണീ സംഗമം
പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം
കഥകളിസംഗീതം ഇങ്ങനെ പറ്റുമോ!
രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം
അന്തരീക്ഷം, അത് താനെയുണ്ടാവും
കഥാപാത്രത്തിന്റെ അവസ്ഥാനുസരണം
അതിശയംതന്നെ അശീതിപ്പകലിരവുകൾ
നമ്മളന്തം വിടുംകണക്കുതന്നെ ആടിത്തകർക്കട്ടെ ആശാൻ ഇപ്പകൽ! അല്ലെങ്കിൽത്തന്നെ, വിശ്വോത്തരശ്രേണിയിൽ കോർക്കാവുന്ന തേജസ്സ് കലയിലെന്നല്ല വേറെ ഏത് രംഗത്തായാലും ഇതുപോലൊന്നുണ്ടോ ഇന്നത്തെ കേരളത്തിൽ? സ്വാർത്ഥതയിലാഴ്ന്ന കുട്ടിത്തരം മനസ്ഥിതിവച്ചാവരുത് ഈ മുഹൂർത്തത്തെ അളക്കുന്നത്. സദ്യക്കായി ലുലുവിലെ ശീതികരിച്ച ശരറാന്തൽത്തളത്തിൽ കയറിയപ്പോൾ നമ്മെക്കാൾ വൃത്തിയിൽ വസ്ത്രധാരണം ചെയ്ത സുസ്മേരയുത്തരേന്ത്യൻ ചെറുപ്പക്കാർ സുമുഖച്ചിരി പടർത്തി വിഭവസമൃദ്ധമായ നാക്കിലമുന്നിലേക്ക് കസേരയടുപ്പിച്ചു തരുമ്പോൾ ചൂളേണ്ടതില്ല. പരമ്പുമറച്ച പന്തലിലെ ടാർപായക്കീഴിലെ വായ്‌പ്പുഴുക്കത്തിൽ വിളമ്പിയാൽ മാത്രമല്ല സദ്യയാവൂ. അതേ, ഇങ്ങനെയും ഒരുക്കാം ഒരു കഥകളിക്കാരൻറെ പിറന്നാള്. പട്ടാമ്പിപ്പുഴക്ക് ഏറെ തെക്കല്ലാത്ത കോതച്ചിറക്കുഗ്രാമത്തിൽ ചെറിയ കൂരയിൽ ജനിച്ച് പട്ടിണിയറിഞ്ഞു ജീവിച്ച മണാളത്തെ കറുത്ത ചെക്കന് ആറരപ്പതിറ്റാണ്ട് ലോകത്തെ ഏറ്റവും മികച്ച രംഗകലകളൊന്നിന് ഇത്രമാത്രം പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കാമെങ്കിൽ, വിശേഷാവസരത്തിനു വന്നിട്ടുള്ള യൂ ആർ ആൾസോ എ വിഐപി, സർ/മാഡം. ഈ ജഗപൊകക്കിടയിൽ വല്ലായ്മ തോന്നിയെങ്കിൽ, ആൾക്കൂട്ടത്തിനിടെ ആശാൻ തന്നെ പതിവുള്ളത്ര മാനിച്ചില്ലെന്നു പരിഭവിക്കുന്നെങ്കിൽ കോമ്പ്ലെക്സ് തനിക്കാണ് ഹേ. അരങ്ങത്താശാൻ ഉരുകിമിനുക്കിയ പതിഞ്ഞയിരട്ടിയിലെയും ഇടമട്ടുപദങ്ങളിലെയും നാടകീയമുഹൂർത്തങ്ങളിലെയും അനർഘനിമിഷങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നതിലെ സ്വകാര്യത ആളുടെ ജനാവലിയാഘോഷങ്ങളിലും നേടിയെടുക്കാൻ ശഠിച്ചാലോ!
ശ്രുതിയിൽനിന്ന് അണുവിട മാറാതെ
എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല. കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.
ആ പുഴയുടെ വക്കത്തിരുന്ന്…
കോതച്ചിറി
ഹസ്തലക്ഷണദീപികാ - ആമുഖം
കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ ജനരഞ്ജിനി അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചത് നാദാപുരം 1892.
മൂലം വിക്കി ഗ്രന്ഥശാലയിൽ ലഭ്യമാണ്.
അവതാരിക
നാട്യശാസ്ത്രം ജനങ്ങൾക്ക് അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന് സർവ്വജനസമ്മതമാണല്ലൊ. എന്നാൽ, ആയതിന്റെ പരിജ്ഞാനം ലേശം പോലുമില്ലാത്തവർക്ക് വേണ്ടപ്പെട്ട എണ്ണങ്ങളൊടുകൂടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തോന്നുന്നതല്ല. അതിനാൽ അല്പമെങ്കിലും അതിൽ ജനങ്ങൾക്ക അറിവുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വിചാരിക്കുന്നു. അതിന്നുവേണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈ ചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ്. മലയാളികൾക്ക് എളുപ്പത്തിൽ അർത്ഥം മനസ്സിലാക്കുവാൻ വേണ്ടിമലയാളത്തിൽ ഒരു വ്യാഖ്യാനവും ചേർത്തിട്ടുണ്ട്. ഈ പുസ്തകം വളരെ അപൂർവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒത്തുനൊക്കുവാനും ചില അസൌകര്യങ്ങളാൽ അച്ചടി പരിശോധിപ്പാനും സംഗതിവരായ്കയാൽ അല്പം ചില തെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട്. രണ്ടാമത് അച്ചടിപ്പിക്കുമ്പോൾ അതുകൾ പരിഷ്കരിക്കുന്നതാണ്.
കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
കാലകേയവധം - വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ
മാതലി പാർത്ഥന്റെ വരവറിയിച്ച് മാറി... അർജുനന്റ പദം. "ജനക തവ ദർശനാൽ...." ത്രൈലോക്യം വണങ്ങുന്ന വീരനായ അഭിമാനിയായ അർജുനന്റെ പിതാവിനോടുള്ള ബഹുമാനം നിറഞ്ഞ, പതിഞ്ഞ കാലത്തിലെ പദം. "അടി മലർ തൊഴുതീടും അടിയനെ വിരവോടെ പടുതയുണ്ടാവാനായി അനുഗ്രഹിക്കണേ.... " അച്ഛന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള ആഗ്രഹം.. എല്ലാ മക്കളും ആവശ്യപ്പെടേണ്ടത് ഇതൊന്നു മാത്രം അല്ലെ?!!.
കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്ര ഉത്സവക്കളി - കുചേലവൃത്തം.
വിഷ്ണുവാണ്, സാക്ഷാൽ വിരാട് രൂപമാണ് തന്റെ മുൻപിലിരിക്കുന്ന കൃഷ്ണനെന്ന്, നരഹരിയാണെന്ന് കുചേലൻ പണ്ടേ അറിഞ്ഞിട്ടുള്ളതാണ്.. അവിടെ പ്രാപഞ്ചിക അന്വേഷണങ്ങേളാകുശലങ്ങളോ ഇല്ല... സ്വച്ഛമായി നിലകൊള്ളുന്ന ഭക്തി സാഗരം മാത്രം...." വിഷ്ണോ " എന്നു സ്തുതിച്ചപ്പോൾ അനർഗളമൊഴുകുന്ന കരുണയോടെ കൃഷ്ണൻ കുചേലനെ അനുഗ്രഹിച്ചത് മനോഹരമായി ! മഹാഭാരത യുദ്ധത്തിന്റെ വിജയ പക്ഷത്തിന്റെ സൂത്രധാരന്റെ ചമ്മട്ടിയേന്തിയ വിരലുകൾ ! "കാല വിഷമം" പറയാൻ കുചേലനുള്ള ജാള്യത ...കാണാക്കണ്ണു കൊണ്ട് എല്ലാം അറിയുന്ന കൃഷ്ണൻ! പട്ടിണിയും പരാധീനതയും പറഞ്ഞ് സഹായം ചോദിക്കാൻ പറഞ്ഞു വന്ന കുചേലൻ പറയുന്നത് "ലോകത്തിലെ പുണ്യവാൻമാരിൽ വെച്ച് അഗ്രഗണ്യൻ താനാണെന്നാണ്! ആ വൈപരീത്യത്തിന്റെ മനോഹാരിതയും വേദനയും ഇന്നലത്തെ കളിയിൽ അനുഭവിച്ചത് കൃഷ്ണനിലൂടെയാണ്.
കല്ലുവഴി ഇരമ്പും
വൈകാതെ, ജീവിതയാഥാർത്ഥ്യങ്ങളിൽ തട്ടി എനിക്കു വിടേണ്ടി വന്നു നാട്. ആദ്യം ഡൽഹിക്ക്, പിന്നീട് മദിരാശിയിൽ. വിവാഹശേഷം 2002ൽ അവിടത്തെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ കഥകളി. കാട്ടാളവേഷത്തിൽ വന്ന പ്രദീപിനോളം ദീപ്തി അന്നേ സന്ധ്യക്ക് വേറൊരു വേഷത്തിനും തോന്നിയില്ല. ട്രൂപ്പുമായി വന്ന സുഹൃത്ത് കെ.ബി. രാജാനന്ദനോട് ഇക്കാര്യം അണിയറയിൽ പിന്നീട് കണ്ടപ്പോഴത്തെ സംസാരത്തിന്റെ കൂട്ടത്തിൽ പറയുകയും ചെയ്തു. "താനത് കണ്ടുപിടിച്ചൂ ല്ലേ," എന്ന മട്ടിൽ ലേശം കുസൃതിയുള്ളോരു ചിരിയായിരുന്നു മറുപടി.
നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ
സന്ധ്യ കഴിഞ്ഞുള്ള ആ തായമ്പക കഴിയുമ്പോൾ രാത്രിയാവും. ഇരുചക്രമെടുത്തു പുറപ്പെട്ടാൽ മതിയായിരുന്നു; തോന്നിയില്ല. അതല്ലെങ്കിൽ ഇരുകിട മുറുകിയ നേരത്ത് പോന്നാൽ നന്നായിരുന്നു; അതുമുണ്ടായില്ല. തീരുവോളം നിന്നു, മണി പതിനൊന്നിന് പുറത്തുകടന്നതും അവസാന ബസ്സ് കണ്മുന്നിലൂടെ പോയി. തലയോലപ്പറമ്പ് KSRTC.
ശിഷ്യന്‍റെ പ്രണാമം
ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന് പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ് എന്നാണ് എന്‍റെ പക്ഷം.
ഹസ്തലക്ഷണദീപികാ - കടകാമുഖം
ഹസ്തലക്ഷണദീപികാ - മുകുളം
ഹസ്തലക്ഷണദീപികാ - ഊർണനാഭം
ഹസ്തലക്ഷണദീപികാ - അരാളം
ഹസ്തലക്ഷണദീപികാ - വർദ്ധമാനകം
ഹസ്തലക്ഷണദീപികാ - സര്‍പ്പശിരസ്സ്
ഹസ്തലക്ഷണദീപികാ - മൃഗശീര്‍ഷം
ഹസ്തലക്ഷണദീപികാ - ത്രിപതാകം
ഹസ്തലക്ഷണദീപികാ - പല്ലവം
ഹസ്തലക്ഷണദീപികാ - സൂചീമുഖം
ഹസ്തലക്ഷണദീപികാ - ഭ്രമരം
ഹസ്തലക്ഷണദീപികാ - മുകുരം
ഹസ്തലക്ഷണദീപികാ - അര്‍ദ്ധചന്ദ്രം
ഹസ്തലക്ഷണദീപികാ - അഞ്ജലി
ഹസ്തലക്ഷണദീപികാ - ഹംസാസ്യം
ഹസ്തലക്ഷണദീപികാ - ശിഖരം
ഹസ്തലക്ഷണദീപികാ - ഹംസപക്ഷം
ഹസ്തലക്ഷണദീപികാ - കപിത്ഥകം
ഹസ്തലക്ഷണദീപികാ - ശുകതുണ്ഡം
ഹസ്തലക്ഷണദീപികാ - കര്‍ത്തരീമുഖം
ഹസ്തലക്ഷണദീപികാ - മുഷ്ടി
ഹസ്തലക്ഷണദീപികാ - കടകം
ഹസ്തലക്ഷണദീപികാ - മുദ്രാഖ്യം
ഹസ്തലക്ഷണദീപികാ - പതാകം
ഹസ്തലക്ഷണ ദീപികായാം ദ്വിതീയ പരിച്ഛേദഃ
ഹസ്തലക്ഷണ ദീപികായാം പ്രഥമഃ പരിച്ഛേദഃ
വാസുദേവം നമസ്കൃത്യ ഭാസുരാകാരമീശ്വരം |
ഹസ്തമുദ്രാഭിധാനാദീൻ വിസ്തരേണ ബ്രവീമ്യഹം || 1
[സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരിച്ചിട്ട് കൈമുദ്രകളുടെ പേര് മുതലായവയെ ഞാൻ വിസ്തരിച്ചു പറയുന്നു]
ഹസ്തഃപതാകോമുദ്രാഖ്യഃ കടകോമുഷ്ടിരിത്യപി |
കർത്തരീമുഖസംജ്ഞശ്ച ശുകതുണ്ഡകപിത്ഥകഃ || 2
ഹംസപക്ഷശ്ചശിഖരോ ഹംസാസ്യ പുനരഞ്ജലിഃ |
അർദ്ധചന്ദ്രശ്ചമുകരോ ഭ്രമരസ്സൂചികാമുഖഃ || 3
പല്ലവസ്ത്രിപതാകശ്ച മൃഗശീർഷാഹ്വയസ്തഥാ |
പുനസ്സർപ്പശിരസ്സംജ്ഞൊ വർദ്ധമാനക ഇത്യപി || 4
കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം
സംഭവ ബഹുലമായ മനുഷ്യജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളുടെ, മാനസിക സംഘട്ടനങ്ങളുടെ അഗാധ തലങ്ങൾ വരെ സ്പർശിച്ചു കടന്നു പോകുന്ന, എല്ലാ നാടക ലക്ഷണങ്ങളും അടങ്ങിയ, ഒരു റൊമാന്റിക് ക്ലാസ്സിക്കൽ കൃതിയാണ് നളചരിതം എന്ന് നിരൂപകന്മാർ വിലയിരുത്തിയിട്ടുണ്ട്. ഇത്രയേറെ പഠനങ്ങളും, വിശകലനങ്ങളും, വിമർശനങ്ങളും നേരിട്ടിട്ടുള്ള മറ്റൊരു ആട്ടക്കഥ ഉണ്ടെന്നു തോന്നുന്നില്ല.
ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം
കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.
കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം
ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ - അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട് നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന് വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു.
നാദം ചുറ്റിയ കണ്ഠം
ഏറ്റവും തെളിഞ്ഞ സ്മരണ 'നളചരിതം രണ്ടാം ദിവസം' പാടുമ്പോഴത്തെ ചില സംഗതികളാണ്. നായകവേഷം നിത്യം കലാമണ്ഡലം ഗോപി. ആദ്യ രംഗത്തെ ശൃംഗാരപദമായ "കുവലയ വിലോചനേ"ക്കിടയിലെ "കളയോല്ലാ വൃഥാ കാലം നീ" എന്നതിലെ ആദ്യ വാക്കിന് നിത്യഹരിതൻ കൈകൾ മാറുചേർത്തു പിടിച്ച് കണ്ണുകൾ വലത്തോട്ടെറിയുമ്പോൾ എന്റെയും നെഞ്ചു പിടയ്ക്കും. "യോ" എന്ന് വിബ്രാറ്റോ കൊടുത്ത് ആശാൻ തോഡി തകർത്തുപാടുമ്പോൾ ഈ നിമിഷങ്ങൾ "കഴിയരുതേ" എന്നും "ഒന്ന് കഴിഞ്ഞുകിട്ടിയാൽ ശ്വാസംവിടാമായിരുന്നു" എന്നും ഒരേസമയം അനുഭവപ്പെട്ടിരുന്നു. ഓരോ പ്രാവശ്യവും ട്രൂപ്പിന്റെ 'രണ്ടാം ദിവസം' കാണാൻ പോവുമ്പോൾ ദമയന്തിയും കലിയും പുഷ്കരനും കാട്ടാളനും കെട്ടുന്നവർ മാറും, പക്ഷെ പിന്നിൽ ഗംഗാധരാശാൻ കാലം വൃഥാവിലാകാതെ അമരംനിൽക്കും. ആ മുഹൂർത്തങ്ങൾക്കായി ഞാനും ചങ്ങാതിമാരും വീണ്ടുംവീണ്ടും കാക്കും.
കഥകളിപ്പാട്ടിലെ കാലാതീതഗായകൻ
പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക് എളുപ്പമാണ്. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ് ശ്രമിക്കുന്നത്. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ, അത് പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട് സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട് എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്.
naLacharitham second day
naLacharitham first day
ഒരു നാളും നിരൂപിതമല്ലേ....
ചില പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് കേട്ട് സ്തുതിച്ചു പറഞ്ഞിട്ടുണ്ട്. കുറുപ്പിന്റെ കാംബോജി രാഗത്തിലുള്ള പ്രയോഗങ്ങളും മനോധര്‍മ്മങ്ങളും കേട്ടിട്ട് ഇതാണ് കാംബോജിയുടെ സാക്ഷാല്‍ നാടന്‍ സ്വരൂപം എന്ന് ഡോ.എസ്. രാമനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരാസ്വയംവരത്തിലെ ജയജയനാഗകേതനാ എന്ന പദം ആലപിയ്ക്കുന്നത് കേട്ടിട്ട് മറ്റൊരു കര്‍ണ്ണാടക സംഗീത വിദുഷിയായ ടി.കെ.ഗോവിന്ദറാവു അതിശയിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..
ഇറവങ്കര ഉണ്ണിത്താനാശാന്റെ പാട്ടിന്റെ വഴിയാണ് തനിക്കുകിട്ടിയിട്ടുള്ളതെന്ന്‍ അഭിപ്രായപ്പെട്ടിട്ടുള്ള രണ്ടു മഹാനടന്മാരെ കൃതജ്ഞതയോടെ ഗോപിക്കുട്ടന്‍നായര്‍ അനുസ്മരിക്കുന്നു. ശ്രീ കുടമാളൂര്‍ കരുണാകരന്‍നായരും ശ്രീ മടവൂര്‍ വാസുദേവന്‍നായരും. ഗോപിക്കുട്ടന്‍നായരാകട്ടേ ഉണ്ണിത്താന്റെ പാട്ട് കേട്ടിട്ടില്ല എന്നുതന്നെയല്ല അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.
കുടമാളൂരിന്റെയും മടവൂരിന്റെയും ഈ അഭിനന്ദനപ്രകടനം ഒരു പദ്മശ്രീ അവാര്‍ഡിനെക്കാള്‍ തിളക്കത്തോടെ ഗോപിച്ചേട്ടന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
വൈയ്ക്കം തങ്കപ്പന്‍പിള്ള
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
ദിവം
Introduction to Reception Studies in Indian Classical Arts with Reference to Kathakali
മദലുളിതം മൃദുലളിതം ഗുണമിളിതം
അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ
നാട്യശാസ്ത്രത്തിലാണ് ധർമ്മിയെപ്പറ്റിയുള്ള കണ്ടെടുക്കപ്പെട്ടതിൽ വെച്ച് പഴക്കമുള്ള പരാമർശം.എങ്കിലും നാട്യശാസ്ത്രത്തിലാണ് പ്രാരംഭമെന്നു പറഞ്ഞുകൂടാ. വിശുദ്ധ ഖുറാൻ ഉണ്ടായ കഥപോലെ പരമശിവൻ നേരിട്ടു പറഞ്ഞുകൊടുത്തതാണ് നാട്യശാസ്ത്രമെന്ന മിത്ത് മാറ്റിനിർത്തിയാൽ,നാട്യശാസ്ത്രം അക്കാലത്തെ സൗന്ദര്യശാസ്ത്രചിന്തകളുടെ ക്രോഡീകരണമാണ്. ഏതാണ്ട് സംഗീതത്തിൽ വെങ്കടമഖിചെയ്തതുപോലെ, നാട്യശാസ്ത്രകാരനും ചെയ്തത് അറിവുകളുടെ ഒരു സമുച്ചയത്തെ നിർമ്മിക്കലാണ്. അതുകൊണ്ടുതന്നെ നാട്യധർമ്മിയെന്ന പദമോ പ്രസ്തുതസങ്കൽപ്പനമോ നാട്യശാസ്ത്രകാരൻ നിർമ്മിച്ചതെന്നു കരുതാനാവില്ല. അതുനുമുൻപേയുള്ള സൗന്ദര്യശാസ്ത്രചിന്തകളാവണം ഇവയെല്ലാം.
ആറാമദ്ധ്യായമായ ‘രസവികൽപ്പ’ത്തിലും ഇരുപത്തിമൂന്നാം അദ്ധ്യായമായ ‘ആഹാര്യാഭിനയ’ത്തിലും ഈസജ്ഞകളുണ്ടെങ്കിലും പതിനാലാം അദ്ധ്യായമായ ‘കക്ഷ്യാപ്രവൃത്തിധർമ്മിവ്യഞ്ജക’ത്തിലാണ് ഇരു ധർമ്മികളുടെയും ലക്ഷണങ്ങൾ സഹിതം വിശദമാക്കുന്നത്.അവയുടെ വിശദപഠനത്തിന് ഇവിടെ മുതിരുന്നില്ല. നമുക്ക് കഥകളിയുടെ സൗന്ദര്യശാസ്ത്രത്തെ നിർണയിച്ച കാര്യങ്ങൾ മാത്രം വിശദമാക്കാം. ലോകധർമ്മിയെപരമാവധി നിരാകരിച്ച് നാട്യധർമ്മിയിലേക്കടുക്കുന്ന കഥകളിയുടെ തീയറ്റർസ്വഭാവും എന്നാൽ കഥകളിയുടെ അഭിനയപ്രകരണത്തിലുള്ളടങ്ങിയിരിക്കുന്നലോകധർമ്മീസ്വഭാവവും വ്യക്തമാവാൻ ഓരോന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
അരങ്ങേറ്റം
കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക് അരങ്ങത്തേയ്ക്ക് ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ് ഈ അരങ്ങേറ്റം.
ഉത്തരീയത്തിൻറെ രാവണോത്ഭവം
ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.
മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ
ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ മുൻപിൽ. ഞാൻ "ചിത്രമിദം വചനം" എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ " എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്, അവിടാ ജനം ഇരിക്കുന്നേ" എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.
കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായർ
കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ ആവശ്യത്തിനു മനോധർമ്മവും രസവും ലോകധർമ്മിത്വവും വിളക്കി ചേർത്തു കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് തെക്കൻകേരള പ്രേക്ഷകർക്ക്, ഹരമായി മാറി. സാധാരണ ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ് മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ ആശാന് നിയമനം ലഭിച്ചത് അദ്ദേഹത്തിൻറെ ഈ പ്രതിഭാവിലാസം ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട് പോകുന്നതിൽ നിന്നും തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും എന്നും അസൂയാലുക്കളായിരുന്നു.
മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി എന്ന പ്രദേശത്തുള്ള ഒരു ക്ഷേത്രമാണ് 'പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.' ഇവിടെ ഭക്തജനങ്ങൾ ആരാധിക്കുന്നത്, മഹാഭാരതം ഇതിഹാസത്തിലെ പ്രതിനായകനായ ദുര്യോധനനെയാണ്. ഇവിടെ പ്രതിഷ്ഠയൊന്നുമില്ല. നാലു നാലരയടി ഉയരമുള്ള ഒരു പ്ലാറ്റ് ഫോം. ആ പ്ലാറ്റ് ഫോമിൽ ലോഹനിർമ്മിതമായ ഒരു ഗദ. ദുര്യോധനന്റെ സാന്നിധ്യം മലനടയിൽ എപ്പോഴും ഉണ്ടെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. മലനട അപ്പൂപ്പൻ എന്നാണ് പറയുന്നത്. ദുര്യോധനൻ എന്നോ ദൈവമെന്നോ ഒന്നും ഭക്തർ വിശേഷിപ്പിക്കാറില്ല. നേർച്ച സമർപ്പിച്ച് പ്രാർത്ഥിച്ചാൽ കാര്യസിദ്ധി അച്ചെട്ടാണ്.
ചില പരിഭാഷകള്‍
കഥകളിയിലെ പ്രസിദ്ധമായ ചില ശ്ലോകങ്ങളുടെ സ്വതന്ത്രപരിഭാഷകള്‍. പരിഭാഷകള്‍ ചെയ്തിരിക്കുന്നത് ശ്രീ അത്തിപ്പറ്റ രവിയും കൈതയ്ക്കല്‍ ജാതവേദനും ആണ്.
നടകലിനളചരിതം
നടന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മനുഷ്യജീവിതത്തെത്തന്നെ ചൂഴ്ന്നുള്ള ഒരു സ്വഭാവവിശേഷമാണ് മനസ്സിന്റെ തെളിയൊളിവുകളില്‍ ദുഷ്‌പ്രേരണകളുടെ മേല്‍ക്കൈയ്യുണ്ടാവുക എന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ പ്രേരിതനാകുന്ന നിശാവേളകളിലെ അനുഭവം ആ നടനെ പ്രഭാതമായിട്ടും വിടാതെ പിന്തുടരുന്നു, വേട്ടയാടുന്നു. ജീവിതാവശ്യങ്ങള്‍ക്കായി ചന്തയിലേക്കോ മറ്റെങ്ങോട്ടെങ്കിലുമോ നീങ്ങിയാലും കണ്ടുമുട്ടുന്നതെല്ലാം കലികയറിയ മര്‍ത്ത്യരാണെന്ന തോന്നല്‍. അതില്‍പെട്ടുഴലുന്നത് ആത്മവിശ്വാസമില്ലായ്കയാലോ സുകൃതക്ഷയം കൊണ്ടോ മാത്രമല്ല; കലിയുടെ ശക്തിപ്പെരുക്കം കൊണ്ടും കൂടിയാണ്. നളചരിതത്തെ പൊതുവെ ബാധിക്കുന്ന ഈ പ്രഹേളിക നളചരിതത്തില്‍ നളപക്ഷത്തുനിന്നാണെങ്കില്‍, കലിചരിതത്തില്‍ നടപക്ഷത്തു നിന്നും കൂടെയാണ്.
ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ
'നിന്റെ പാതിവ്രത്യവൃതഭന്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ' എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ ഭസ്മധൂളികൾ പറന്നു പോയി എന്നും പിന്നാലെ വരുന്ന ശ്ലോകത്തിൽ പറയുന്നുണ്ട്). പക്ഷെ ഇതിനു മുന്പായി ആട്ടക്കഥയിൽ ദേവേന്ദ്രൻ ദമയന്തിക്ക് ഇങ്ങനെയൊരു വരം കൊടുത്തിട്ടുള്ളതായി പറയുന്നില്ല.
അഭിമുഖം - നെല്ലിയോട് വാസുദേവൻ നമ്പൂതിരി
ഏ1. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇല്ല. കാരണം നളചരിതം കഥകള്‍ സാത്വികാഭിനയ പ്രധാനമുള്ളവയാണ്. അതിനു ആവ
ശ്യം കഥാതന്തുവിനെ നല്ല പോലെ വായിച്ചു മനസ്സിലാക്കുകയും പണ്ഡിതന്മാരും പ്രയോക്താക്കളും കൂടിയിരുന്നു ചര്‍ച്ച ചെയ്യുകയും ചെയ്തു ഉണ്ടാകുന്ന അറിവാണ്. നല്ല വണ്ണം വ്യാകരണം പഠിച്ചാലും പ്രതിഭയില്ലെങ്കില്‍ കവിത വരില്ല. ചിട്ടപ്രധാനമായകഥകള്‍ ചൊല്ലിയാടി പഠിച്ചവര്‍ക്ക് പ്രതിഭക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഥയാണ് നളചരിതം.
നളചരിത സംഗീതം
ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്നുപറയുന്നത് അവിടുത്തെ സംസ്‌കാരം തന്നെയാണ്. ഏതു രാഷ്ട്രത്തിലും സംസ്‌കാരം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത് പല ഘട്ടങ്ങള്‍ തരണം ചെയ്താണ്. കല സംസ്‌കാരത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഭാഗം തന്നെയാണ്. ആദിമകാലം മുതലുള്ള കലകളുടെ വളര്‍ച്ചയുടെ ചരിത്രം പരിശോധിച്ചാല്‍ പരസ്പരം പലരീതിയിലുള്ള സ്വാധീനങ്ങളും ഉണ്ടായിട്ടുള്ളതായി കാണാം. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം സങ്കരത്വം വഹിക്കുന്നതായി കാണാം.
ഉത്സവ പ്രബന്ധം 2013
സാധാരണ കട്ടയ്ക്ക് കട്ട നില്‍ക്കുന്ന പുഷ്കരനെ ആണ് നമ്മള്‍ കാണാറുള്ളത്. അതില്‍നിന്നും തികച്ചും വിഭിന്നമായിരുന്നു ഈ പുഷ്കരന്‍. കലിയുടേയും പുഷ്കരന്‍റേയും തമ്മില്‍ തമ്മിലുള്ള ആട്ടം ബഹുരസമായിരുന്നു. അവ കെട്ടിയ നടന്മാര്‍ തമ്മിലുള്ള രസതന്ത്രം അരങ്ങിനെ അസ്സലായി പൊലിപ്പിച്ചിരുന്നു. രണ്ടാം ദിവസത്തിലെ ഹൈലൈറ്റ് ഈ പുഷ്കരനായിരുന്നു. കളിയ്ക്ക് ശേഷം കാണികള്‍ അവിടെ ഇവിടെ കൂടിനിന്ന് പുഷ്കരനെ അവലോകനം ചെയ്യുന്നത് കാണാമായിരുന്നു. കലി സത്കരിച്ച് പുഷ്കരനെ മുഷ്കരനാക്കി എന്നതാണ് വാസ്തവം.
ഇറവങ്കര നീലകണ്ഠൻ ഉണ്ണിത്താൻ - കൃതഹസ്തനായ കഥകളി ഗായകൻ
കേരളത്തിലെ കലകളുടേയും, സാഹിത്യത്തിന്റേയും പഴയകാല ചരിത്രം പഠിച്ചാൽ അതാതു കാലങ്ങളിൽ, ഓരോ രീതിയിലുള്ള ഗാന സമ്പ്രദായം ഇവിടെ നില നിന്നിരുന്നതായി കാണാൻ കഴിയും. ഇവയിൽ പലതും ദൃശ്യ കലകൾ അവതരിപ്പിക്കുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതായിരുന്നു. ഇതിൽ കേരളത്തിന്റെ തനതു കലയായ കഥകളിക്കു വേണ്ടിയുള്ള ഗാന ശാഖയാണ് കഥകളി പാട്ട്. കൈകൊട്ടിക്കളി പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട് എന്നിങ്ങനെ മറ്റു ഗാന ശാഖകളും ഉണ്ട്.
NAISHADHAM - Nalacharitam Kathakali Festival in Abu Dhabi
Jointly organized by Shakti Theatres Abu Dhabi and Manirang Abu Dhabi On 22,23,24,25th 2013 October 2013 at Kerala Social Centre.
ഒക്ടോബര്‍ ഒമ്പത് - ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്....
കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന "കുറുപ്പ്സംഗീതം'' അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി.
“ഗുരുദേവ മാഹാത്മ്യം”കഥകളിക്കു പിന്നിൽ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ “ഗുരുദേവ മാഹാത്മ്യം” അവതരണത്തിനു ശേഷം ഡിസംബർ 29ലെ “THE HINDU” പത്രവാർത്തയിൽ “Sadasivan, a casual labourer from Kadumangalam who was among the audience, said “I WATCHED THE ENTIRE KATHAKALI PLAY FOR THE FIRST TIME AND I COULD EASILY FOLLOW THE STORY. NOW I AM CONFIDENT THAT I CAN WATCH OTHER KATHAKALI PLAYS AS WELL AND FOLLOW THE STORY” ഈ വാർത്തയിലൂടെ കളിമണ്ഡലത്തിന്റെ “കഥകളി സാധാരണക്കാരിലേക്ക്” എന്ന ഞങ്ങളുടെ ദൗത്യം സഫലീകരിച്ചു.
കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
Two-tracked Music Till Twilight Hour
Tune-wise, Panickar experimented a lot by introducing ragas less familiar to Kathakali, thanks also to a solid base he had from Carnatic music lessons in childhood. “Further, a five-year Shastri course I did in Sanskrit ensured proper pronunciation and breaking of words in the lyrics,” says the master, whose music was documented in the mid-1980s by (late) classical vocalist-scholar Dr S Ramanathan.
Nalacharitam readies for first-ever complete portrayal abroad
ശാപവും മോചനവും
ആട്ടക്കഥാകൃത്തുകൾ കഥയേയും കഥാപാത്രങ്ങളേയും തങ്ങൾക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നത് കഥകളിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇന്ദ്രന്റെ ക്ഷണം സ്വീകരിച്ച് അർജ്ജുനൻ സുരലോകത്തെത്തുന്നതും അവിടെ ഉർവ്വശിയുടെ ശാപത്തിനു പാത്രീഭവിക്കുന്നതുമാണ് 'ശാപമോചനം' കഥയുടെ ഇതിവൃത്തം. കോട്ടയം തമ്പുരാന്റെ 'കാലകേയവധ'ത്തിൽ ഇതേ സന്ദർഭം അവതരിക്കപ്പെടുന്നുണ്ട്, മാത്രവുമല്ല പ്രസ്തുത കഥയിലെ അർജ്ജുനനും ഉർവ്വശിയും കലാകാരന്മാരുടെ മാറ്റളക്കുന്ന വേഷങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ 'ശാപമോചനം' തീർത്തും വ്യത്യസ്തമാണ്. ഡോ. സദനം ഹരികുമാർ മറ്റൊരു രീതിയിലാണ് ഈയൊരു സന്ദർഭത്തെയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.
വന്ദേ ഗുരുപരമ്പരാം
നടന്‍ കഥാപാത്രമായി മാറുന്നത് അണിയറയിലാണ്. ഈ മാറ്റം സംഭവിയ്ക്കുന്ന പ്രക്രിയയാണ് ആഹാര്യം. ഏത് കലയുടേയും രംഗാവതരണയോഗ്യതയ്ക്ക് പ്രധാനഘടകമാവുന്നത് ആഹാര്യമാണ്. കഥാപാത്രത്തിന്‍റെ രൂപലബ്ധി നടന് അഭിനയം എളുപ്പമാക്കുന്നു. നൃത്തനാടകാദികളില്‍ താരതമ്യേന ലളിതമായ ആഹാര്യരീതയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കൂടിയാട്ടവും കൃഷ്ണനാട്ടവും കഥകളിയും സ്വീകരിച്ചത് കൂടുതല്‍ ശ്രമകരമായഅത് രീതിയാണ്. അതുകൊണ്ടുതന്നെയാണ് ഈ കലാരൂപങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് അമാനുഷികരൂപം കൈവരിക്കാന്‍ സാധിച്ചതും.
രമേഷല്ല, രമയൻ
ദാക്ഷണ്യമില്ലാത്ത വേനലായിരുന്നു ഉത്തരേന്ത്യയിൽ 1999ൽ. മെയ്-ജൂണ്‍ മാസത്തിൽ ലഖ്‍നൌവിൽ തമ്പടിക്കേണ്ടി വന്നു. ഉത്തർ പ്രദേശ് തലസ്ഥാനത്തെ UNI വാർത്താ ഏജൻസിയുടെ ഡെസ്കിൽ ആളില്ലാഞ്ഞതിനാൽ അയച്ചിട്ടുള്ളതാണ്. ഉച്ചയൂണിനു മുക്കാൽ നാഴിക നടക്കണം. നാൽപ്പത്തിയെട്ടു ഡിഗ്രീ ചൂടിൽ പുറത്തേക്കിറങ്ങി ലേശം ചെന്നാൽ നിലാവാണോ എന്ന് ശങ്കിച്ച് ഭ്രാന്താവും. വഴിയോരക്കടയിൽ കയറി റൊട്ടിയും സബ്ജിയും കഴിച്ച് തിരിച്ചു വന്ന് ആപ്പീസിലെ ശീതളിമയിൽ ഹിന്ദുസ്ഥാൻ ടൈംസ് നോക്കി. സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾതന്നെ ഒന്നാം പേജിൽ മുഖ്യമായും. അലസമായി മറിച്ചു മുന്നാക്കം നീങ്ങിയപ്പോൾ ഇടത്തെ താളിൽ പരിചിതമുഖം. 'സിംഹം' എന്ന കഥകളിമുദ്ര പിടിച്ച പയ്യൻ. രണ്ടു നിമിഷം നോക്കിയപ്പോൾ മനസ്സിലായി: രമയൻ!
സുഖമോ ദേവി
ആകെമൊത്തം എപ്പടി എന്ന മട്ടിലല്ല ശിവരാമേട്ടന്റെ നിൽപ്പ്. കൈ രണ്ടും അരയ്ക്ക് കീഴ്പ്പോട്ടു കാട്ടിയാണ് പോസ്. ഞെരിയാണിക്ക് തൊട്ടുമീതെ കാവിപ്പഴുപ്പുകരയുള്ള ഞൊറികളിലേക്ക് അപ്പോഴാണ് കണ്ണുപോയത്. തുടയുടെ വശങ്ങളിൽ വീർമതയുള്ള ഉടയാട അവിടന്നു താഴേക്ക് കടഞ്ഞെടുത്തതുപോലെ ഒതുങ്ങുകയാണ്. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണനെയും ശിങ്കിടിയെയും വച്ച് ചെയ്യിച്ചിട്ടുള്ള പണി ഗംഭീരം. ബലേ, അസ്സലായിരിക്കുന്നു എന്ന് അറിയാതെ പറഞ്ഞുപോയി.
മിമിക്രിയും കലാധരനും പിന്നെ ഷെയ്ക്ക്സ്പിയറും
കൊല്ലം 1979ൽ നടന്ന സംഭവം. പിറ്റേന്ന് വീട്ടിൽ അമ്മക്കൊപ്പം കഥകളിപ്പാട്ട് പഠിക്കാൻ എറണാകുളത്തുനിന്ന് വാരത്തിലൊരിക്കൽ വന്നിരുന്ന ലക്ഷ്മി മേനോൻ പറയുന്നത് കേട്ടു: "ഇന്നലെ രസമായി, ലേ ആര്യച്ചേച്ചി! ഇമിറ്റേഷനേ..." അമ്മ ശരിവച്ചു. ഇത്രയും കേട്ടപ്പോൾ ചിരിക്കുകയും ചെയ്തു: "എമ്പ്രാന്തിരിയാശാനെ ശ്രദ്ധിച്ചില്ലേ? ആകെയിങ്ങനെ ചമ്മി ഇരിപ്പുണ്ടായിരുന്നു..."
ഉത്തരീയം - ചെന്നൈ കഥകളി ആസ്വാദനകുറിപ്പ്
കലാക്ഷേത്ര എന്ന ഇത്രയും വലിയൊരു വേദിയില്‍ കളി കാണാന്‍ കഴിഞ്ഞു എന്നതും ഒരു മഹാഭാഗ്യം തന്നെ ആണ്. കേരളത്തിനു പുറത്തു ഇത്രയും മനോഹരമായ ഒരു പരിപാടി ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ഉത്തരീയം എന്ന സംഘടന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങളെ ഈ പരിപാടിക്ക് ക്ഷണിച്ച് ഒരു ഗംഭീര സദ്യ തന്നെ ഒരുക്കി തന്ന ഉത്തരീയത്തിന്‍റെ ഭാരവാഹികള്‍ ഓരോരുത്തരോടും (ഞാന്‍ അറിയുന്നവരോടും അറിയാത്തവരോടും) എന്‍റെ നന്ദി അറിയിക്കുന്നു. ഇനിയും നല്ല നല്ല കഥകളികള്‍ (മറ്റു സമാന കലകളും) നടത്താന്‍ ഈ സംഘടനക്ക് കഴിയുമാറാകട്ടെ.
ഓർമ്മയുടെ ഉത്ഭവം
'ഉത്ഭവ'ത്തില്‍ അവതരിക്കുന്ന രാവണസ്മരണയ്ക്കും ഈ പക്ഷപാതിത്വവും ഭാഗികതയും വ്യക്തമായി കാണാവുന്നതാണ്. സീതയെ അപഹരിച്ച സ്ത്രീലമ്പടനായോ, ബാലിയുടെ വാലില്‍ തൂണ്ടേണ്ടിവന്ന ദുര്‍ബ്ബലനായോ, രാമന്‍റെ അസ്ത്രമേറ്റു വീഴുന്ന പരാജിതനായോ അല്ല രാവണന്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. മറിച്ച് സ്വന്തം ഇച്ഛാശക്തിക്കു മുന്നില്‍ ഈശ്വരന്മാരെപ്പോലും വരുതിക്കു നിര്‍ത്തുന്ന, ലക്ഷ്യപ്രാപ്തിക്കായി പഞ്ചാഗ്നി മദ്ധ്യേ നിന്ന് പത്താമത്തെ തലയും അറുത്തു ഹോമിക്കാന്‍ മടിക്കാത്ത, ത്രിലോക ജേതാവാകാന്‍ ഒരുമ്പെടുന്ന രാക്ഷസരാജാവായാണ്. വധമല്ല ഉത്ഭവം ആണ് കഥ എന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. 'എകനെന്നാലും പോരും' എന്ന് ഊറ്റംകൊള്ളുന്ന രാവണന്‍ ഇവിടെ അതിരില്ലാത്ത ശക്തിയുടേയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്. ഒരു ജനതയുടെ ആര്‍ജ്ജവത്തെയും കരുത്തിനെയും ഉണര്‍ത്തി എതിര്‍പ്പിലേക്ക് നയിക്കാനുതകുന്ന പ്രതീകം.
നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം
ഒളപ്പമണ്ണ മനയിൽ വച്ച് പ്രയോഗത്തിൽ വരുത്തിയ കല്ലുവഴിചിട്ടയുടെ എല്ലാ നല്ലവശങ്ങളെയും മാനിച്ചു കൊണ്ടുതന്നെ പറയട്ടേ, ഈ കല്ലുവഴി കണ്ണാടിയിലൂടെ നോക്കിയാലേ കഥകളി കാണാൻ കഴിയൂ എന്ന് പറയുന്നതു അടൂരിന്റെ എലിപ്പത്തായം കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ കമലദളം കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണെന്നാണ് എനിക്കു തോന്നുന്നത്.
മുഖത്തേപ്പില്ലാതെ
കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, എം.പി.എസ്സ് നമ്പൂതിരി, വി. കലാധരൻ, കെ. ബി രാജാനന്ദ്, ആർ. വി ഉണ്ണികൃഷ്ണൻ, എളുമ്പിലാശേരി നാരായണൻ, എൻ. പി. വിജയകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ അഭിമുഖം തയ്യാറാക്കിയത്. പദ്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായരുടെ സപ്തതി ഉപഹാരമായി വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് (1995 മേയ് മാസം) പ്രസിദ്ധീകരിച്ച “മുദ്ര” എന്ന പുസ്തകത്തിൽ നിന്നുള്ള പുനഃപ്രസിദ്ധീകരണം.
നളചരിതം - വേരുകള്‍ തേടി (ഭാഗം 3)
അമ്പലപ്പുഴയില്‍ ഉടലെടുത്ത മറ്റൊരു ഉത്തമ കലാസൃഷ്ടിയായിരുന്നു അമ്പലപ്പുഴ കൃഷ്ണനാട്ടം. പൂരാടം തിരുനാള്‍ തമ്പുരാനാണ് അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെയും അതിന്റെ അഭ്യാസക്കളരിയുടെയും കളിയോഗത്തിന്റെയും ഉപന്ജാതാവെന്നു കരുതപ്പെടുന്നു. മാത്തൂര്‍ യോഗക്കാരയിരുന്നു കൃഷ്ണനാട്ടവും കളിച്ചിരുന്നത്. ശാസ്ത്രീയമായ അഭിനയവും കളരിച്ചിട്ട വ്യവസ്ഥാപിതമാക്കിയ നൃത്തവും ആഹാര്യ മേന്മയും അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെ പ്രത്യേകതകളായിരുന്ന. തനതായൊരു സമ്പ്രദായ ശൈലി ഉണ്ടായിരുന്ന ഈ തെക്കന്‍ കൃഷ്ണനാട്ടം ഗീതാഗോവിന്ദം മാത്രമല്ല, ഭാഗവതം ദശമസ്കന്ത കഥകള്‍ ആദ്യന്തം ഉള്‍ക്കൊള്ളുന്ന ദൃശ്യകലാപ്രസ്ഥാനമായിരുന്നുവെന്നു മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുണ്ട്.
കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍
യശഃശരീരനായ കഥകളിഗായകന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറി
എന്നെനിക്കുണ്ടാകും യോഗം...
ബ്രാഹ്മമുഹുര്‍ത്തത്തില്‍ പാടി രാഗം വഴിഞ്ഞുതുടങ്ങിയപ്പോള്‍ കൂത്തമ്പലത്തിനകം പ്രതാപം മുറ്റി. കാലിനടിയില്‍ ചെറിയൊരു സ്പ്രിംഗ് വച്ചതുപോലെയാണ് ആദ്യാവസാനവേഷം അരങ്ങത്തേക്ക് വരുന്നത്. അങ്ങനെ സാവകാശം ഒന്നുമല്ല; എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള തിടുക്കത്തില്‍ എന്നപോലെയാണ്. തിരശീലക്ക് പിന്നിലെത്തിയതും ആലാപനം ഒടുക്കി പൊന്നാനി ഭാഗവതര്‍ ചേങ്ങില ഉയര്‍ത്തി 'ണോം' മേട്ടി വരവേല്‍പ്പ് നടത്തി
കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം
ഗോപിയാശാന്റെ മറ്റൊരു മികച്ച ഒന്നാം ദിവസം നളനു സാക്ഷികളായി കിഴക്കേക്കോട്ടയില്‍ ദൃശ്യവേദിയുടെ പ്രതിമാസക്കളിയായ 'നളചരിതം ഒന്നാം ദിവസം' കാണുവാനെത്തിയ ആസ്വാദകര്‍. സാധാരണ ചെയ്യാറുള്ളതിലും വിസ്തരിച്ച് അവതരിപ്പിച്ച ആദ്യഭാഗങ്ങളിലെ ആട്ടങ്ങളായിരുന്നു ഇവിടുത്തെ അവതരണത്തിന്റെ പ്രധാന സവിശേഷത. നാരദനോടുള്ള ആദ്യ പദത്തിലെ "വരവിന്നെങ്ങുനിന്നിപ്പോൾ?" എന്ന ഭാഗത്ത് പലയിടങ്ങളില്‍ ക്ഷേമമന്വേഷിച്ച് വീണയുമായുള്ള നാരദന്റെ സഞ്ചാരം, "ഉന്നതതപോനിധേ!" എന്നതില്‍ നാരദന്റെ ഔന്നിത്യത്തെ വാഴ്ത്തുന്നത്; ഇവയൊക്കെ ഇതിനായി ഉദാഹരിക്കാം.
നളചരിതം - വേരുകള്‍ തേടി (ഭാഗം 2)
ആര്യ-ദ്രാവിഡ പാരമ്പര്യങ്ങളില്‍ നിലകൊള്ളുമ്പോള്‍ തന്നെ വരേണ്യസ്വാധീനം കൂടുതലുള്ള വടക്കന്‍ കേരളത്തിലും ഇത് തുലോം കുറവായ തെക്കന്‍ കേരളത്തിലും കഥകളിയെന്ന കലയുടെ അവതരണത്തിലും ആ കലയെ ജനങ്ങള്‍ നോക്കിക്കാണുന്ന വിധത്തിലും വ്യത്യാസം ഉണ്ടായിരുന്നു. കഥകളിയുടെ ദ്രവീഡിയമായ അംശങ്ങള്‍ക്കു ഊന്നല്‍ കൊടുത്ത് കൊണ്ടു, ജനസാമാന്യത്തിനു ആസ്വദിക്കുന്നതിനുതകുന്ന തരത്തിലുള്ള കഥകളി അവതരണത്തെയും കഥകളിസാഹിത്യത്തെയും തെക്കന്‍ കേരളസമൂഹം പ്രോത്സാഹിപ്പിച്ചപ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള വരേണ്യ സമൂഹത്തിന്റെ ആസ്വാദനതലങ്ങള്‍ക്കും ചിന്തകള്‍ക്കും ചേരുന്ന വിധത്തിലുള്ള കഥകളി അവതരണത്തെയും സാഹിത്യത്തെയും വടക്കന്‍ കേരളം പ്രോത്സാഹിപ്പിച്ചു.
നളചരിതം - വേരുകള്‍ തേടി (ഭാഗം 1)
ഇപ്പറഞ്ഞ സ്ഥലങ്ങള്‍, കപ്ലിങ്ങാടന്‍ പരിഷ്കാരങ്ങള്‍ സ്വീകരിച്ചു വളര്‍ന്ന കഥകളിയുടെ 'തെക്കന്‍ചിട്ട' എന്ന സമ്പ്രദായത്തിന്റെ പ്രഭവസ്ഥലികളാണെന്നുകാണുമ്പോള്‍ പുരോഗമനാശയപരമായ കപ്ലിങ്ങാടന്‍ സമ്പ്രദായത്തെയും ഇതിവൃത്തപരമായി വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന നളചരിതം പോലൊരു ആട്ടക്കഥയെയും നെഞ്ചിലേറ്റാന്‍ പോന്ന ഒരു സാമൂഹ്യ സാഹചര്യം പണ്ട് മുതല്‍ക്കേ ഈ കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നുവെന്ന് ചിന്തിക്കേണ്ടതായി വരും. അതെന്തായിരിക്കാമെന്നു നമുക്കൊന്ന് അന്വേഷിക്കാം.
ഋതുഭേദങ്ങളുടെ സുഖദു:ഖം
"ചായ കുടിയ്ക്കല്ലേ?" ശങ്കരമ്മാമന്‍ ചോദിച്ചു. പടിക്കെട്ടിറങ്ങി പടിഞ്ഞാറേ നടവഴിയില്‍ എത്തി. പൂര്‍ണ്ണീനദിക്ക് കുറുകെയോടുന്ന ഇരുമ്പുപാലത്തിലേക്ക് ചേരുന്ന നടപ്പാതയോരത്ത് ഓലമേഞ്ഞ കട. മരബെഞ്ചിനും മേശക്കും നനവുണ്ട്. തണുപ്പും. കുപ്പിഗ്ലാസില്‍ ചുടുകട്ടന്‍ ട്ടപ്പ് ശബ്ദത്തില്‍ വന്നിറങ്ങിയപ്പോള്‍ ശങ്കരമ്മാമന്‍ ബീഡി കുത്തിക്കെടുത്തി. എനിക്ക് മാത്രമായി പഴംപൊരി വരുത്തിച്ചു. വെളിച്ചെണ്ണക്കൊപ്പം ആനപിണ്ഡം നേര്‍ത്ത ഗന്ധമായി കാറ്റില്‍ പരുങ്ങി.
ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും
നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.
ഓർത്താൽ വിസ്മയം തന്നെ
ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന് ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു.
കലാമണ്ഡലം ഹൈദരാലി അനുസ്മരണം
മുണ്ടയ്ക്കല്‍വാരം ക്ഷേത്രത്തില്‍ നളചരിതം മൂന്നാം ദിവസം നടക്കുന്നു. കലാമണ്ഡലം ഗോപി ആശാന്‍റെ ബാഹുകന്‍, എന്‍റെ ഋതുപര്‍ണ്ണനായിരുന്നു.
കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍
നടന്റെ 'വാചികാഭിനയ' മാണ് കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം 'ഹൈദരാലി സംഗീത'ത്തെ വ്യതിരിക്തമാക്കിയിരുന്നത്. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , 'ഉചിതം, അപരവരണോദ്യമ'ത്തില്‍ ,ഉചിത മുദ്ര ആവര്‍ത്തിച്ച് പെട്ടെന്ന് മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം കൊണ്ടുവന്നതിന്റെ ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ!
നളചരിതം നാലാം ദിവസം - ഒരു വിയോജനക്കുറിപ്പ്
കളി കണ്ടിരുന്ന ഞാന്‍ അത്ഭുതത്തോടെ ആലോചിച്ചു പോയി. ഇതിലധികമൊരു അനീതി, പുരുഷമേധാവിത്വത്തിന്റെ അധികാരഗർവ്, തികഞ്ഞ ധിക്കാരം മറ്റൊരിടത്ത് കാണാനുണ്ടോ? രാത്രിക്ക് പീഡിപ്പിച്ച്, കൊടുങ്കാട്ടിൽ അര്‍ദ്ധരാത്രിയില്‍ നിര്‍ണയം വെടിഞ്ഞു പോയ നിരപരാധിനിയായ പ്രിയപത്നിയോടു ഒരു വാക്ക് അദ്ദേഹം മാപ്പു പറയുന്നതും കേട്ടില്ല, കണ്ടില്ല - തനിക്ക് തെറ്റിപോയെന്നു ഒരു തെല്ലുനൊമ്പരം പോലും കണ്ടില്ല. മറ്റാരോ പറഞ്ഞതുകൊണ്ട് മാത്രം സൌജന്യഭാവത്തിൽ ധര്‍മ പത്നിയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ സ്വീകരിക്കുന്നു! എന്തോരൌദാര്യം! എന്തൊരു മഹാ മനസ്കതത!
തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും
ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്.
മുദ്രാപീഡിയയ്ക്ക് ഒരു ആമുഖം
കഥകളിയിലെ മുദ്രാഭാഷയ്ക്ക് കഥകളിയേക്കാള്‍ പഴക്കമുണ്ട്.
‘ലാസ്യം’ കോട്ടയ്ക്കൽ ശിവരാമനാശാനിൽ
“ഞാൻ ഇവിടെ ലാസ്യം അവതരിപ്പിക്കാം അതുപോലെ ആരെങ്കിലും ഒരു സ്ത്രി ഇവിടെ ചെയ്താൽ ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു”. അങ്ങിനെ ആ നിറഞ്ഞ സദസ്സിൽ ‘ലാസ്യം’ അവതരിപ്പിച്ചു കൊണ്ട് ശിവരാമനാശാൻ എതിർക്കാനാവാത്ത വെല്ലുവിളി ഉയർത്തിയപ്പോൾ വേദിയാകെ സ്തംഭിച്ചു പോയി !
മത്തവിലാസം കഥകളി
മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ് എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കപാലി), കലാ.
മേളായനം - ഒരു ആസ്വാദന കുറിപ്പ്
കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ് പറഞ്ഞ് അറിഞ്ഞത്. "മേളായാനം" എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍
ഇന്ദ്രാദിനാരദം - 1
പുരാണ കഥാപാത്രങ്ങളുടെ ദിവ്യപരിവേഷം തൽക്കാലം ഒന്ന് മാറ്റിവച്ചു, സ്വതന്ത്രരായി നാം നളചരിതം ആട്ടക്കഥയെ ഒന്ന് അപഗ്രഥിക്കാൻ ശ്രമിച്ചാൽ, പുരാണകഥാപാത്രങ്ങൾക്ക് അർഹമായ ആദരവ് നൽകിക്കൊണ്ട് തന്നെ, അവരുടെ ബലഹീനതകളും നന്മകളും തന്റെ കഥാസൃഷ്ടിയുടെ തിളക്കം വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്ന ഉണ്ണായിവാര്യരുടെ അനിതരസാധാരണമായ കാവ്യരചനാവൈഭവം നേരിട്ടനുഭവിക്കാൻ കഴിയും.
ഏഷണി(ഏഷണ)ക്ക് നടപ്പവൻ
നാരദൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് നളദമയന്തീ സമാഗമത്തിന്റെ മംഗളപര്യവസാനത്തിനു വേണ്ടിയാണെന്നാണ് പണ്ഡിതമതം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ സ്വയംവരം നടന്നു കിട്ടാനായി നാരദൻ ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്കു മനഃപൂർവ്വം ആനയിക്കുകയാണത്രെ! ‘ഏഷണാ’ പരമായ ഈ ഉദ്ദേശത്തെ ന്യായീകരിക്കുന്ന ഒരു നാരദപദവും നളചരിതസാഹിത്യത്തിൽ കാണാൻ കഴിയാത്ത സ്ഥിതിക്കു ഇതെത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നില്ല.
ഒരു വള്ളി, രണ്ടു പൂക്കൾ
കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ?
കീഴ്പ്പടം അഷ്ടകലാശം - ഒരു വിശകലനം
ഭാഷാവൃത്തങ്ങളെത്തന്നെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ പ്രയാസം എന്നിരിക്കെ നൃത്തരൂപങ്ങളെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ തുനിയുന്നത് മൗഢ്യമെന്നല്ലേ പറയേണ്ടൂ? എങ്കിലും കഥകളിയില്‍ ഉണ്ടായിട്ടുള്ള നൃത്ത വിന്യാസത്തില്‍ സംഭവിച്ചിട്ടുള്ള ഒരു വിപ്ലവം എന്നനിലക്ക് പ്രസ്തുത കലാശത്തെ കാണാതിരുന്നുകൂടാ, ഗൗനിക്കാതിരുന്നുകൂടാ.
അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍
ഞാൻ സദനത്തിൽ 1962ലാണ് പഠിക്കാൻ ചെല്ലുന്നത്. അപ്പോൾ കുമാരൻ നായരാശാൻ അവിടെ പ്രധാന അധ്യാപകനാണ്. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം ശക്തിയായ ആസ്തമയുടെ വിഷമം കൊണ്ട് കട്ടിലിന്മേൽ മൂടിപ്പുതച്ച് ഇരിക്കുന്നതായാണ് കാണുന്നത്. മുന്നേ കണ്ടിട്ടുണ്ടാവാം. പക്ഷെ ചേർന്ന് സമയത്ത് അവിടെ എന്നെ കൂട്ടികൊണ്ടുപോകുമ്പോൾ ഞാൻ കണ്ടത് ഇങ്ങനെ ഒരു രൂപമാണ്.
കീഴ്പ്പടം കുമാരൻ നായർ
ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ് എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.
വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്.
കീഴ്പ്പടം - വിശകലനവും ചില കാലികചിന്തകളും
പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു.
Kathakali questions and answers for beginners
- What is Kathakali?
A rather personal query. Try finding out answer yourself after watching a minimum of 10 plays enacted on stage.
The story of King Oedipus
'King Oedipus' is a Katnakai adaption of the play by the same name, written
Kathakali- A Fusion Art
There is no other theater form which imposes a world of illusion the way Kathakali does. Grandeur unparalleled, befittingly non-worldly, stylization ultimate, drama evocative and magically surrealistic, Kathakali is the wonder of theater. Often designated as total theater, Kathakali offers more than theatrics. It encompasses artistry of painting and metafiction narrative with touches of metaphysical presentation. Synthetic in its origin, but cleverly masked by intelligent craft, Kathakali has the essentials of modernity in technique and delivery.
ഓര്‍മ്മ - ആസ്വാദന കുറിപ്പ്
ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ് 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും, അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച് നടത്തുന്നു എന്നത് എന്നെ ഒരുപാടു ആകര്‍ഷിച്ചു.
ആചാര്യന്മാരുടെ അരങ്ങ്
ബാലിവിജയം മുഴുവൻ പാടിയത് കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത് കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.
വാങ്മനസാതിവിദൂരൻ
സമസ്തസൗന്ദര്യങ്ങളോടും വിടര്‍ന്നുല്ലസിച്ച് ശാന്തശീതളമായ പ്രേമഗന്ധം പരത്തി പ്രശോഭിക്കുന്ന ഈ 'നളചരിത താമര'യുടെ മണം ആസ്വദിക്കാന്‍ നമ്മുടെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ! ഉത്തമസാഹിത്യകൃതികള്‍ അനുവാചകന്റെ ആത്മോല്‍ക്കര്‍ഷത്തിനും സാമൂഹ്യനന്മയ്ക്കും ഉപകരിക്കും എന്നതിന് ഉത്തമദൃഷ്ടാന്തം കൂടിയാണ് 'നളചരിതം ആട്ടക്കഥ'.
"ആരാ, യീ സോമനാ? "
പ്രിന്‍സിപ്പാളും ടീച്ചര്‍മാരും മറ്റു സംഘാടകരും പിന്നെ നാട്ടുകാരും നോക്കി നില്‍ക്കെ ആ പ്രീമിയര്‍ പദ്മിനി ചെമ്മണ്‍ നിരത്തിലെ ഫൌണ്ടന് വശം ചേര്‍ന്നുനിന്നു. പിന്‍സീറ്റില്‍ നിന്ന് സോമന്‍ പുറത്തിറങ്ങി. സഫാരി സ്യൂട്ട്; ചുവന്ന കണ്ണ്. മൊത്തത്തില്‍ സിനിമയില്‍ കാണുന്നത് പോലെത്തന്നെ. എന്റെ മനസ്സ് തുള്ളിച്ചാടി.
ഒരു കഥകളി യാത്രയുടെ ഓർമ്മ
(ഓർമ്മയിലെ കളി അരങ്ങുകൾ - ഭാഗം 2)
വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ് ഓർമ്മയിൽ.
എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?
കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.
പദ്മഭൂഷണവാസുദേവം - ഭാഗം ഒന്ന്
കഥകളിയില്‍ എല്ലാ സമ്പ്രദായക്കാര്‍ക്കും ശിക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടിക്കാലം വളരെ ബദ്ധപാടുള്ള കാര്യമാണ്. അത്, ഗുരു ചെങ്ങന്നൂരിന്റെ മുമ്പിലും അതു തന്നെയായിരുന്നു. ശരീരം രൂപപ്പെടുത്തുക എന്നുള്ളതാണ് ആദ്യത്തെ ജോലി, ഗുരുനാഥന്റെ. അവയവങ്ങള്‍ മുഴുക്കെ ഗോഷ്ടിയില്ലാതെ, നല്ല സ്വാധീനമായിക്കിട്ടുന്നതിനുള്ള സാധകങ്ങളാണ്.. ഈ സാധകങ്ങള്‍ പൊതുവെ തന്നെ ശരീരത്തെ ഒരു പാട് ഉപദ്രവമുണ്ടെങ്കിലും ഗുണം ചെയ്യുന്നതാണ്.
എഴുപതുകളിലെ ഒരു കളിസ്മരണ
വർഷം 1975-76 ആണെന്നാണ് ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ് ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.
മാടമ്പിപ്പെരുമ - ഭാഗം ഒന്ന്
രാജാനന്ദ്: മാടമ്പി മനക്കല്‍ പാട്ടിന്റെ ഒരു പാരമ്പര്യമുണ്ടോ വാസ്തവത്തില്‍?
പാരമ്പര്യം ഒന്നും ഇല്ല. വേദം.. അങ്ങനെ ഉള്ള.. അച്ഛന് അങ്ങനെ ഉണ്ടായിരുന്നു. കവിതകള്‍ എഴുതുന്ന മുത്തപ്ഫന്മാര്‍ .. മുത്തപ്ഫന്‍ (മുത്തശന്റെ അനിയന്‍) ഒരാള്‍ കവിത ഒക്കെ എഴുതിയിരുന്നു. കാലന്‍വരുന്ന സമയം എന്ന് തുടങ്ങുന്ന ആ ശ്ലോകം ഒക്കെ അദ്ദേഹം എഴുതിയതാണ് എന്നാണ് കേട്ടിരിക്കുന്നത്. പിന്നെ വേറേ ചില ഛായാശ്ലോകങ്ങള്‍ ഉണ്ട്. അത്രയൊക്കെ ഉള്ളൂ. എനിക്ക് ശേഷം എന്റെ വല്യച്ഛന്റെ മകന്‍ മാടമ്പി വാസുദേവന്‍ പാട്ടുണ്ട്.
ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.
കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് -
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു ഹാ!
‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല
തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനുംമുന്‍പ് ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം മനോജ് എന്നീ നടന്മാരാണ് ഒപ്പമുള്ളത്.
തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍
(08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്)
ഇതിലധികം പുനരെന്തൊരു കുതുകം
അപ്രതീക്ഷിതങ്ങളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മികച്ച ഏതു കലയിലുമുണ്ട്. കഥകളിയും അതില്‍ നിന്ന് വിഭിന്നമല്ല. അവിചാരിതപരിസരങ്ങളില്‍, തീര്‍ത്തും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിസ്മയിപ്പിക്കുന്ന രംഗാനുഭവം കഥകളി സമ്മാനിക്കാറുണ്ട്. അത്തരമൊന്നായിരുന്നു 2012 മാര്‍ച്ച് 12 ന് ചെത്തല്ലൂരില്‍ നടന്ന രാവണോല്‍ഭവം. കലാമണ്ഡലം പ്രദീപിന്റേതായിരുന്നു രാവണന്‍. കലാ.ബാലസുന്ദരനും സദനം രാമകൃഷ്ണനും ചെണ്ടയിലും കലാ. വേണുവും സദനം പ്രസാദും മദ്ദളത്തിലും മേളമൊരുക്കി. നെടുമ്പള്ളി രാംമോഹനും കോട്ടക്കല്‍ വേങ്ങേരി നാരായണനും ആയിരുന്നു സംഗീതം.
പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി
ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’.
കലാമണ്ഡലം സോമന്‍ - അരങ്ങും ജീവിതവും
പ്രത്യേകിച്ച് രാമന്‍കുട്ടി ആശാന്റെ കളരി എന്ന് പറഞ്ഞാല്‍ തുടങ്ങി കഴിഞ്ഞാല്‍.. കിര്‍മ്മീരവധം തുടങ്ങിയാല്‍ പാത്രചരിത്രം കഴിഞ്ഞേ നിര്‍ത്തുള്ളൂ. അതിന്റെ ഉള്ളില്‍ എന്ത് വന്നാലും ഒരു തുള്ളി വെള്ളം കുടിക്കാനും സമ്മതിക്കില്ല നിര്‍ത്തുകയുമില്ല. അങ്ങനെ ഒരു സമ്പ്രദായമാണ്. ബെല്ലുകൂടെ ഇല്ലാന്ന് കണ്ടപ്പോ അദ്ദേഹത്തിനും നല്ല ഉത്സാഹമാണ്.
കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം മൂന്ന്
ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.
കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം ഒന്ന്
ഈ സമൂഹത്തിന്റെ മനസ്സ് കൃത്യമായിട്ട് നമ്മള്‍ psychologyയുടെ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തിന്റെ schema, അംഗീകരിച്ചാല്‍ മാത്രമേ ഈ ക്ലാസിക്കല്‍ - കാരണം ഈ ക്ലാസിക്കല്‍ കല ഒരാളുടെയല്ല, സമൂഹത്തിന്റെ സ്വത്താണ് - അപ്പോള്‍ ഈ സമൂഹത്തിന്റെ schema എന്ന് പറയുന്നത് ഒരു collective consciousnessനകത്ത് രേഖപ്പെടുത്തി വെച്ചിട്ടുള്ള ഒന്നാണ്. ഈ രേഖപ്പെടുത്തി വെച്ചിട്ടുള്ള അതിനകത്ത് അതിഭയങ്കരമായിട്ടുള്ള ഷോക്കുകളൊന്നും അനുവദിക്കുകയില്ല.
കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത
കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം, മുദ്രകളുടെയും ശരീരചലനങ്ങളുടെയും ലാസ്യഭംഗി എന്നിവ കുടമാളൂരിന്റെ വേഷങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടര്‍ന്ന മാത്തൂരിലും ഈ ഗുണങ്ങളുടെ സാന്നിധ്യമുണ്ട്. സമാനശൈലിയിലുള്ള ഈ നടന്മാരില്‍നിന്നെന്നു മാത്രമല്ല, മറ്റെല്ലാ നടന്മാരില്‍നിന്നുതന്നെ വ്യത്യസ്തനായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. അതുകൊണ്ടുതന്നെ കുടമാളൂരുമായി ശിവരാമനെ താരതമ്യം ചെയ്യുക എന്ന സ്ഥിരം ഏര്‍പ്പാടില്‍ എനിക്കു വിശ്വാസമില്ല.
കോട്ടയ്ക്കൽ ശിവരാമൻ - വ്യക്തിയും നടനും
ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍ കാപട്യം തീരെ ഇല്ല എന്നതാണ്. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത് അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും. മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്, ഒന്നു എനിക്കറിയാം, അഭിനയം അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.
കണ്ണനുമൊത്തൊരു വൈകുന്നേരം - ഭാഗം രണ്ട്
ഒന്നാമത്തെ കാര്യം ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. കാരണം ഇന്നും എന്റെ മനസ്സിലെ ചിന്ത, നാളെ കാലകേയവധത്തിന് എങ്ങിനെ അര്‍ജ്ജുനന് കണ്ണും പുരികവും വൃത്തിയായിഎഴുതണം എന്നാണ് ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുന്നത്, ഇപ്പോള്‍. അതും ആലോചനയിലുണ്ടെന്നര്‍ഥം. ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. ആഹാര്യത്തോടെയുള്ള കഥകളിയുടെ അവതരണമാണ് കഥകളിയുടെ ഏറ്റവും സമ്പന്നമായിട്ടുള്ള അവതരണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
ഗുരുവായൂര്‍ ബാലിവധം കഥകളി
17-09-2011 ഞായാറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഗുരുവായൂര്‍ മേല്പത്തൂര്‍ ആഡിടോരിയത്തില്‍ ശ്രീ കലാമണ്ഡലം സാജന്റെ ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികള്‍
ചാലക്കുടിയിലെ നളചരിതം നാലാംദിവസം , ഉത്ഭവം
സര്‍വശ്രീ.ഏറ്റുമാനൂര്‍ കണ്ണന്‍ -ബാഹുകന്‍ , കലാമണ്ഡലം വിജയകുമാര്‍ -ദമയന്തി,കലാമണ്ഡലം ശുചീന്ദ്രന്‍ -കേശിനി ഇവരുടെ നാലാംദിവസം കുളിര്‍മ പകരുന്ന അനുഭവമായി. "തീര്‍ന്നു സന്ദേഹമെല്ലാം..."എന്നാ ആദ്യ രംഗം മുതല്‍ ശ്രീ.വിജയകുമാറിന്റെ ദമയന്തി സ്ഥായി ഭാവത്തില്‍ ഊന്നി ഭാവോജ്വലമായി അവതരിപ്പിച്ചു .
ചില പ്രശസ്ത പദങ്ങളും രാഗങ്ങളും
1. ശങ്കരാഭരണം - പ്രീതിപുണ്ടരുളുകയേ - നളചരിതം ഒന്നാം ദിവസം
നാട്യശാസ്ത്രം
നാട്യശാസ്ത്രത്തില്നിന്ന് കഥകളിനടന് ഗ്രഹിക്കേണ്ടതായ കുറച്ചുഭാഗം പകര്‍ത്തിയെടുത്തത്
നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്പര്‍ശം
താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം.
ശിവരാമസ്മരണ
ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, വെങ്കിടകൃഷ്ണ ഭാഗവതർ, മൂത്തമന, വെങ്കിച്ച സ്വാമി, ആശാരിക്കോപ്പൻ എന്നിവരും കൂടി മിത്തിന്റെ രൂപത്തിൽ ഉള്ളിൽ വരും... മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയും പോലെ കഥകളി ആസ്വാദകരുടെ മനസ്സിൽ പകുതി സ്വപ്നവും പകുതി യാഥാർഥ്യവുമാവും. ഒരുപാട് ഐതിഹ്യങ്ങൾ പ്രചരിക്കും. സിനിമ സാഹിത്യം പാട്ട് ചിത്രകല രാഷ്ട്രീയം എന്നിവ പോലെ കഥകളിയും ആസ്വാദകർക്കിടയിൽ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ട് എന്നർത്ഥം.
ശിവരാമ സ്മരണകൾ
1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ് ഇതെഴുതുന്നയാൾക്ക് കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന് പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി.
കഥകളിയിലെ കലാപം
ശിവരാമന്റെ സീത, കുമാരനാശാന്റെ കവിദൃഷ്ടിയില്‍ കാണുമ്പോലെ ആഴങ്ങളുള്‍ക്കൊള്ളുന്നത്, എഴുത്തച്ഛന്റെ മയില്‍പ്പേടയാകുന്നത് കന്നി മണ്ണില്‍ കലപ്പക്കൊഴുമുനയില്‍ ഉടക്കുന്ന മണ്ണിന്റെ മകളാകുന്നത് പ്രേക്ഷകര്‍ക്ക് ദര്‍ശനീയവും വിചാരണീയവുമായ അനുഭവമാകുന്നു. ഈ അനുഭവത്തിന്റെ സംവേദനത്തിന് ശിവരാമന്‍ 'പണ്ട്' എന്നൊരു മുദ്ര മാത്രമാണുപയോഗിയ്ക്കുന്നത്. അതു താന്‍ കണ്ടെടുത്തതാവട്ടെ, സീതയുടെ നാനാചിന്താകഷായമായ മനസ്സിലൂടെ നടത്തിയ യാത്രയ്ക്കിടയില്‍.
കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്.
ശിവരാമസ്മരണ
കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ ഔചിത്യ ബോധത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
ശിവമയം
ഭാവങ്ങൾ തൻ മഴവില്ലു തീർത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിൻ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി................
തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം
കലാമണ്ഡലം വാസു പിഷാരോടി ആശാന്‍ മാന്‍പ്രസവവമൊന്നും ആടാതെ, വളരെ ചുരുക്കി എങ്കില്‍ ഭംഗിയായി വനവര്‍ണ്ണന ആടി. വിജനേ ബത, മറിമാന്‍ കണ്ണി എന്നിവയൊക്കെ അദ്ദേഹം ഒട്ടും ഭംഗി ചോരാതെ തന്നെ ആടി ഫലിപ്പിച്ചു. സ്വന്തമായി ഒരു നളചരിതവായന തനിക്കുണ്ട് എന്ന് തന്റെ ആട്ടങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിരുന്നു.
കഥകളിയിലെ രാഷ്ട്രീയം
കഥകളിപോലെയുള്ള ക്ലാസിക്ക് കലകളിലെ കഥാപാത്രസ്വഭാവ രൂപീകരണത്തില്‍ അന്നന്ന് നിലവിലിരുന്ന സാമൂഹികരാഷ്ട്രീയ അവസ്ഥകള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് പഠനവിധേയമാക്കി ആദ്യമായി ഒരു ലേഖനം ഞാന്‍ വായിച്ചത് സമകാലീന മലയാളം വാരികയില്‍ ആയിരുന്നു. ശ്രീ എം.വി. നാരായണന്‍ ഉത്ഭവത്തിലെ (കല്ലേക്കുളങ്ങര രാഘവപ്പിഷാരോടി, പതിനെട്ടാം നൂറ്റാണ്ട്) രാവണന്റെ വീരരസപ്രധാനമായ തന്റേടാട്ടത്തെ അവലംബിച്ച് അത്തരം ഒരു കഥാപാത്രം അക്കാലത്ത് എങ്ങിനെ രൂപം കൊണ്ടു എന്നത് അദ്ദേഹത്തിന്റേതായ രീതിയില്‍ പ്രസ്തുത ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.