Articles
കളിയരങ്ങിലെ സ്ത്രീപക്ഷം
ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ് ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത് ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ് പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ് സ്ത്രീയെ കണക്കാക്കിയിരുന്നത്. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ് ഈ നടൻ രംഗസാഫല്യം നേടിയത്. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.
ശിൽപശാലയും ആധാരശിലയും
ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും
ഉള്ളിൽ നിന്നും സംഗീതം വരും
ദ്വിബാണീ സംഗമം
പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം
കഥകളിസംഗീതം ഇങ്ങനെ പറ്റുമോ!
രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം
അന്തരീക്ഷം, അത് താനെയുണ്ടാവും
കഥാപാത്രത്തിന്റെ അവസ്ഥാനുസരണം
ശ്രുതിയിൽനിന്ന് അണുവിട മാറാതെ
എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല. കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.
ആ പുഴയുടെ വക്കത്തിരുന്ന്…
കോതച്ചിറി
ഹസ്തലക്ഷണദീപികാ - ആമുഖം
കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ ജനരഞ്ജിനി അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചത് നാദാപുരം 1892.
മൂലം വിക്കി ഗ്രന്ഥശാലയിൽ ലഭ്യമാണ്.
അവതാരിക
നാട്യശാസ്ത്രം ജനങ്ങൾക്ക് അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന് സർവ്വജനസമ്മതമാണല്ലൊ. എന്നാൽ, ആയതിന്റെ പരിജ്ഞാനം ലേശം പോലുമില്ലാത്തവർക്ക് വേണ്ടപ്പെട്ട എണ്ണങ്ങളൊടുകൂടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തോന്നുന്നതല്ല. അതിനാൽ അല്പമെങ്കിലും അതിൽ ജനങ്ങൾക്ക അറിവുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വിചാരിക്കുന്നു. അതിന്നുവേണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈ ചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ്. മലയാളികൾക്ക് എളുപ്പത്തിൽ അർത്ഥം മനസ്സിലാക്കുവാൻ വേണ്ടിമലയാളത്തിൽ ഒരു വ്യാഖ്യാനവും ചേർത്തിട്ടുണ്ട്. ഈ പുസ്തകം വളരെ അപൂർവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒത്തുനൊക്കുവാനും ചില അസൌകര്യങ്ങളാൽ അച്ചടി പരിശോധിപ്പാനും സംഗതിവരായ്കയാൽ അല്പം ചില തെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട്. രണ്ടാമത് അച്ചടിപ്പിക്കുമ്പോൾ അതുകൾ പരിഷ്കരിക്കുന്നതാണ്.
കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ
സന്ധ്യ കഴിഞ്ഞുള്ള ആ തായമ്പക കഴിയുമ്പോൾ രാത്രിയാവും. ഇരുചക്രമെടുത്തു പുറപ്പെട്ടാൽ മതിയായിരുന്നു; തോന്നിയില്ല. അതല്ലെങ്കിൽ ഇരുകിട മുറുകിയ നേരത്ത് പോന്നാൽ നന്നായിരുന്നു; അതുമുണ്ടായില്ല. തീരുവോളം നിന്നു, മണി പതിനൊന്നിന് പുറത്തുകടന്നതും അവസാന ബസ്സ് കണ്മുന്നിലൂടെ പോയി. തലയോലപ്പറമ്പ് KSRTC.
ശിഷ്യന്‍റെ പ്രണാമം
ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന് പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ് എന്നാണ് എന്‍റെ പക്ഷം.
ഹസ്തലക്ഷണദീപികാ - കടകാമുഖം
ഹസ്തലക്ഷണദീപികാ - മുകുളം
ഹസ്തലക്ഷണദീപികാ - ഊർണനാഭം
ഹസ്തലക്ഷണദീപികാ - അരാളം
ഹസ്തലക്ഷണദീപികാ - വർദ്ധമാനകം
ഹസ്തലക്ഷണദീപികാ - സര്‍പ്പശിരസ്സ്
ഹസ്തലക്ഷണദീപികാ - മൃഗശീര്‍ഷം
ഹസ്തലക്ഷണദീപികാ - ത്രിപതാകം
ഹസ്തലക്ഷണദീപികാ - പല്ലവം
ഹസ്തലക്ഷണദീപികാ - സൂചീമുഖം
ഹസ്തലക്ഷണദീപികാ - ഭ്രമരം
ഹസ്തലക്ഷണദീപികാ - മുകുരം
ഹസ്തലക്ഷണദീപികാ - അര്‍ദ്ധചന്ദ്രം
ഹസ്തലക്ഷണദീപികാ - അഞ്ജലി
ഹസ്തലക്ഷണദീപികാ - ഹംസാസ്യം
ഹസ്തലക്ഷണദീപികാ - ശിഖരം
ഹസ്തലക്ഷണദീപികാ - ഹംസപക്ഷം
ഹസ്തലക്ഷണദീപികാ - കപിത്ഥകം
ഹസ്തലക്ഷണദീപികാ - ശുകതുണ്ഡം
ഹസ്തലക്ഷണദീപികാ - കര്‍ത്തരീമുഖം
ഹസ്തലക്ഷണദീപികാ - മുഷ്ടി
ഹസ്തലക്ഷണദീപികാ - കടകം
ഹസ്തലക്ഷണദീപികാ - മുദ്രാഖ്യം
ഹസ്തലക്ഷണദീപികാ - പതാകം
ഹസ്തലക്ഷണ ദീപികായാം ദ്വിതീയ പരിച്ഛേദഃ
ഹസ്തലക്ഷണ ദീപികായാം പ്രഥമഃ പരിച്ഛേദഃ
വാസുദേവം നമസ്കൃത്യ ഭാസുരാകാരമീശ്വരം |
ഹസ്തമുദ്രാഭിധാനാദീൻ വിസ്തരേണ ബ്രവീമ്യഹം || 1
[സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരിച്ചിട്ട് കൈമുദ്രകളുടെ പേര് മുതലായവയെ ഞാൻ വിസ്തരിച്ചു പറയുന്നു]
ഹസ്തഃപതാകോമുദ്രാഖ്യഃ കടകോമുഷ്ടിരിത്യപി |
കർത്തരീമുഖസംജ്ഞശ്ച ശുകതുണ്ഡകപിത്ഥകഃ || 2
ഹംസപക്ഷശ്ചശിഖരോ ഹംസാസ്യ പുനരഞ്ജലിഃ |
അർദ്ധചന്ദ്രശ്ചമുകരോ ഭ്രമരസ്സൂചികാമുഖഃ || 3
പല്ലവസ്ത്രിപതാകശ്ച മൃഗശീർഷാഹ്വയസ്തഥാ |
പുനസ്സർപ്പശിരസ്സംജ്ഞൊ വർദ്ധമാനക ഇത്യപി || 4
ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം
കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.
കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം
ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ - അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട് നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന് വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു.
നാദം ചുറ്റിയ കണ്ഠം
ഏറ്റവും തെളിഞ്ഞ സ്മരണ 'നളചരിതം രണ്ടാം ദിവസം' പാടുമ്പോഴത്തെ ചില സംഗതികളാണ്. നായകവേഷം നിത്യം കലാമണ്ഡലം ഗോപി. ആദ്യ രംഗത്തെ ശൃംഗാരപദമായ "കുവലയ വിലോചനേ"ക്കിടയിലെ "കളയോല്ലാ വൃഥാ കാലം നീ" എന്നതിലെ ആദ്യ വാക്കിന് നിത്യഹരിതൻ കൈകൾ മാറുചേർത്തു പിടിച്ച് കണ്ണുകൾ വലത്തോട്ടെറിയുമ്പോൾ എന്റെയും നെഞ്ചു പിടയ്ക്കും. "യോ" എന്ന് വിബ്രാറ്റോ കൊടുത്ത് ആശാൻ തോഡി തകർത്തുപാടുമ്പോൾ ഈ നിമിഷങ്ങൾ "കഴിയരുതേ" എന്നും "ഒന്ന് കഴിഞ്ഞുകിട്ടിയാൽ ശ്വാസംവിടാമായിരുന്നു" എന്നും ഒരേസമയം അനുഭവപ്പെട്ടിരുന്നു. ഓരോ പ്രാവശ്യവും ട്രൂപ്പിന്റെ 'രണ്ടാം ദിവസം' കാണാൻ പോവുമ്പോൾ ദമയന്തിയും കലിയും പുഷ്കരനും കാട്ടാളനും കെട്ടുന്നവർ മാറും, പക്ഷെ പിന്നിൽ ഗംഗാധരാശാൻ കാലം വൃഥാവിലാകാതെ അമരംനിൽക്കും. ആ മുഹൂർത്തങ്ങൾക്കായി ഞാനും ചങ്ങാതിമാരും വീണ്ടുംവീണ്ടും കാക്കും.
കഥകളിപ്പാട്ടിലെ കാലാതീതഗായകൻ
പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക് എളുപ്പമാണ്. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ് ശ്രമിക്കുന്നത്. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ, അത് പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട് സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട് എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്.
ഒരു നാളും നിരൂപിതമല്ലേ....
ചില പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് കേട്ട് സ്തുതിച്ചു പറഞ്ഞിട്ടുണ്ട്. കുറുപ്പിന്റെ കാംബോജി രാഗത്തിലുള്ള പ്രയോഗങ്ങളും മനോധര്‍മ്മങ്ങളും കേട്ടിട്ട് ഇതാണ് കാംബോജിയുടെ സാക്ഷാല്‍ നാടന്‍ സ്വരൂപം എന്ന് ഡോ.എസ്. രാമനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരാസ്വയംവരത്തിലെ ജയജയനാഗകേതനാ എന്ന പദം ആലപിയ്ക്കുന്നത് കേട്ടിട്ട് മറ്റൊരു കര്‍ണ്ണാടക സംഗീത വിദുഷിയായ ടി.കെ.ഗോവിന്ദറാവു അതിശയിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..
ഇറവങ്കര ഉണ്ണിത്താനാശാന്റെ പാട്ടിന്റെ വഴിയാണ് തനിക്കുകിട്ടിയിട്ടുള്ളതെന്ന്‍ അഭിപ്രായപ്പെട്ടിട്ടുള്ള രണ്ടു മഹാനടന്മാരെ കൃതജ്ഞതയോടെ ഗോപിക്കുട്ടന്‍നായര്‍ അനുസ്മരിക്കുന്നു. ശ്രീ കുടമാളൂര്‍ കരുണാകരന്‍നായരും ശ്രീ മടവൂര്‍ വാസുദേവന്‍നായരും. ഗോപിക്കുട്ടന്‍നായരാകട്ടേ ഉണ്ണിത്താന്റെ പാട്ട് കേട്ടിട്ടില്ല എന്നുതന്നെയല്ല അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.
കുടമാളൂരിന്റെയും മടവൂരിന്റെയും ഈ അഭിനന്ദനപ്രകടനം ഒരു പദ്മശ്രീ അവാര്‍ഡിനെക്കാള്‍ തിളക്കത്തോടെ ഗോപിച്ചേട്ടന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
വൈയ്ക്കം തങ്കപ്പന്‍പിള്ള
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
ദിവം
മദലുളിതം മൃദുലളിതം ഗുണമിളിതം
അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ
നാട്യശാസ്ത്രത്തിലാണ് ധർമ്മിയെപ്പറ്റിയുള്ള കണ്ടെടുക്കപ്പെട്ടതിൽ വെച്ച് പഴക്കമുള്ള പരാമർശം.എങ്കിലും നാട്യശാസ്ത്രത്തിലാണ് പ്രാരംഭമെന്നു പറഞ്ഞുകൂടാ. വിശുദ്ധ ഖുറാൻ ഉണ്ടായ കഥപോലെ പരമശിവൻ നേരിട്ടു പറഞ്ഞുകൊടുത്തതാണ് നാട്യശാസ്ത്രമെന്ന മിത്ത് മാറ്റിനിർത്തിയാൽ,നാട്യശാസ്ത്രം അക്കാലത്തെ സൗന്ദര്യശാസ്ത്രചിന്തകളുടെ ക്രോഡീകരണമാണ്. ഏതാണ്ട് സംഗീതത്തിൽ വെങ്കടമഖിചെയ്തതുപോലെ, നാട്യശാസ്ത്രകാരനും ചെയ്തത് അറിവുകളുടെ ഒരു സമുച്ചയത്തെ നിർമ്മിക്കലാണ്. അതുകൊണ്ടുതന്നെ നാട്യധർമ്മിയെന്ന പദമോ പ്രസ്തുതസങ്കൽപ്പനമോ നാട്യശാസ്ത്രകാരൻ നിർമ്മിച്ചതെന്നു കരുതാനാവില്ല. അതുനുമുൻപേയുള്ള സൗന്ദര്യശാസ്ത്രചിന്തകളാവണം ഇവയെല്ലാം.
ആറാമദ്ധ്യായമായ ‘രസവികൽപ്പ’ത്തിലും ഇരുപത്തിമൂന്നാം അദ്ധ്യായമായ ‘ആഹാര്യാഭിനയ’ത്തിലും ഈസജ്ഞകളുണ്ടെങ്കിലും പതിനാലാം അദ്ധ്യായമായ ‘കക്ഷ്യാപ്രവൃത്തിധർമ്മിവ്യഞ്ജക’ത്തിലാണ് ഇരു ധർമ്മികളുടെയും ലക്ഷണങ്ങൾ സഹിതം വിശദമാക്കുന്നത്.അവയുടെ വിശദപഠനത്തിന് ഇവിടെ മുതിരുന്നില്ല. നമുക്ക് കഥകളിയുടെ സൗന്ദര്യശാസ്ത്രത്തെ നിർണയിച്ച കാര്യങ്ങൾ മാത്രം വിശദമാക്കാം. ലോകധർമ്മിയെപരമാവധി നിരാകരിച്ച് നാട്യധർമ്മിയിലേക്കടുക്കുന്ന കഥകളിയുടെ തീയറ്റർസ്വഭാവും എന്നാൽ കഥകളിയുടെ അഭിനയപ്രകരണത്തിലുള്ളടങ്ങിയിരിക്കുന്നലോകധർമ്മീസ്വഭാവവും വ്യക്തമാവാൻ ഓരോന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
അരങ്ങേറ്റം
കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക് അരങ്ങത്തേയ്ക്ക് ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ് ഈ അരങ്ങേറ്റം.
മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ
ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ മുൻപിൽ. ഞാൻ "ചിത്രമിദം വചനം" എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ " എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്, അവിടാ ജനം ഇരിക്കുന്നേ" എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.
കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായർ
കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ ആവശ്യത്തിനു മനോധർമ്മവും രസവും ലോകധർമ്മിത്വവും വിളക്കി ചേർത്തു കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് തെക്കൻകേരള പ്രേക്ഷകർക്ക്, ഹരമായി മാറി. സാധാരണ ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ് മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ ആശാന് നിയമനം ലഭിച്ചത് അദ്ദേഹത്തിൻറെ ഈ പ്രതിഭാവിലാസം ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട് പോകുന്നതിൽ നിന്നും തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും എന്നും അസൂയാലുക്കളായിരുന്നു.
മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി എന്ന പ്രദേശത്തുള്ള ഒരു ക്ഷേത്രമാണ് 'പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.' ഇവിടെ ഭക്തജനങ്ങൾ ആരാധിക്കുന്നത്, മഹാഭാരതം ഇതിഹാസത്തിലെ പ്രതിനായകനായ ദുര്യോധനനെയാണ്. ഇവിടെ പ്രതിഷ്ഠയൊന്നുമില്ല. നാലു നാലരയടി ഉയരമുള്ള ഒരു പ്ലാറ്റ് ഫോം. ആ പ്ലാറ്റ് ഫോമിൽ ലോഹനിർമ്മിതമായ ഒരു ഗദ. ദുര്യോധനന്റെ സാന്നിധ്യം മലനടയിൽ എപ്പോഴും ഉണ്ടെന്നാണ് ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. മലനട അപ്പൂപ്പൻ എന്നാണ് പറയുന്നത്. ദുര്യോധനൻ എന്നോ ദൈവമെന്നോ ഒന്നും ഭക്തർ വിശേഷിപ്പിക്കാറില്ല. നേർച്ച സമർപ്പിച്ച് പ്രാർത്ഥിച്ചാൽ കാര്യസിദ്ധി അച്ചെട്ടാണ്.
ചില പരിഭാഷകള്‍
കഥകളിയിലെ പ്രസിദ്ധമായ ചില ശ്ലോകങ്ങളുടെ സ്വതന്ത്രപരിഭാഷകള്‍. പരിഭാഷകള്‍ ചെയ്തിരിക്കുന്നത് ശ്രീ അത്തിപ്പറ്റ രവിയും കൈതയ്ക്കല്‍ ജാതവേദനും ആണ്.
നടകലിനളചരിതം
നടന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മനുഷ്യജീവിതത്തെത്തന്നെ ചൂഴ്ന്നുള്ള ഒരു സ്വഭാവവിശേഷമാണ് മനസ്സിന്റെ തെളിയൊളിവുകളില്‍ ദുഷ്‌പ്രേരണകളുടെ മേല്‍ക്കൈയ്യുണ്ടാവുക എന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ പ്രേരിതനാകുന്ന നിശാവേളകളിലെ അനുഭവം ആ നടനെ പ്രഭാതമായിട്ടും വിടാതെ പിന്തുടരുന്നു, വേട്ടയാടുന്നു. ജീവിതാവശ്യങ്ങള്‍ക്കായി ചന്തയിലേക്കോ മറ്റെങ്ങോട്ടെങ്കിലുമോ നീങ്ങിയാലും കണ്ടുമുട്ടുന്നതെല്ലാം കലികയറിയ മര്‍ത്ത്യരാണെന്ന തോന്നല്‍. അതില്‍പെട്ടുഴലുന്നത് ആത്മവിശ്വാസമില്ലായ്കയാലോ സുകൃതക്ഷയം കൊണ്ടോ മാത്രമല്ല; കലിയുടെ ശക്തിപ്പെരുക്കം കൊണ്ടും കൂടിയാണ്. നളചരിതത്തെ പൊതുവെ ബാധിക്കുന്ന ഈ പ്രഹേളിക നളചരിതത്തില്‍ നളപക്ഷത്തുനിന്നാണെങ്കില്‍, കലിചരിതത്തില്‍ നടപക്ഷത്തു നിന്നും കൂടെയാണ്.
ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ
'നിന്റെ പാതിവ്രത്യവൃതഭന്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ' എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ ഭസ്മധൂളികൾ പറന്നു പോയി എന്നും പിന്നാലെ വരുന്ന ശ്ലോകത്തിൽ പറയുന്നുണ്ട്). പക്ഷെ ഇതിനു മുന്പായി ആട്ടക്കഥയിൽ ദേവേന്ദ്രൻ ദമയന്തിക്ക് ഇങ്ങനെയൊരു വരം കൊടുത്തിട്ടുള്ളതായി പറയുന്നില്ല.
ഒക്ടോബര്‍ ഒമ്പത് - ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്....
കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന "കുറുപ്പ്സംഗീതം'' അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി.
കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
വന്ദേ ഗുരുപരമ്പരാം
നടന്‍ കഥാപാത്രമായി മാറുന്നത് അണിയറയിലാണ്. ഈ മാറ്റം സംഭവിയ്ക്കുന്ന പ്രക്രിയയാണ് ആഹാര്യം. ഏത് കലയുടേയും രംഗാവതരണയോഗ്യതയ്ക്ക് പ്രധാനഘടകമാവുന്നത് ആഹാര്യമാണ്. കഥാപാത്രത്തിന്‍റെ രൂപലബ്ധി നടന് അഭിനയം എളുപ്പമാക്കുന്നു. നൃത്തനാടകാദികളില്‍ താരതമ്യേന ലളിതമായ ആഹാര്യരീതയാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കൂടിയാട്ടവും കൃഷ്ണനാട്ടവും കഥകളിയും സ്വീകരിച്ചത് കൂടുതല്‍ ശ്രമകരമായഅത് രീതിയാണ്. അതുകൊണ്ടുതന്നെയാണ് ഈ കലാരൂപങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് അമാനുഷികരൂപം കൈവരിക്കാന്‍ സാധിച്ചതും.
സുഖമോ ദേവി
ആകെമൊത്തം എപ്പടി എന്ന മട്ടിലല്ല ശിവരാമേട്ടന്റെ നിൽപ്പ്. കൈ രണ്ടും അരയ്ക്ക് കീഴ്പ്പോട്ടു കാട്ടിയാണ് പോസ്. ഞെരിയാണിക്ക് തൊട്ടുമീതെ കാവിപ്പഴുപ്പുകരയുള്ള ഞൊറികളിലേക്ക് അപ്പോഴാണ് കണ്ണുപോയത്. തുടയുടെ വശങ്ങളിൽ വീർമതയുള്ള ഉടയാട അവിടന്നു താഴേക്ക് കടഞ്ഞെടുത്തതുപോലെ ഒതുങ്ങുകയാണ്. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണനെയും ശിങ്കിടിയെയും വച്ച് ചെയ്യിച്ചിട്ടുള്ള പണി ഗംഭീരം. ബലേ, അസ്സലായിരിക്കുന്നു എന്ന് അറിയാതെ പറഞ്ഞുപോയി.
ഓർമ്മയുടെ ഉത്ഭവം
'ഉത്ഭവ'ത്തില്‍ അവതരിക്കുന്ന രാവണസ്മരണയ്ക്കും ഈ പക്ഷപാതിത്വവും ഭാഗികതയും വ്യക്തമായി കാണാവുന്നതാണ്. സീതയെ അപഹരിച്ച സ്ത്രീലമ്പടനായോ, ബാലിയുടെ വാലില്‍ തൂണ്ടേണ്ടിവന്ന ദുര്‍ബ്ബലനായോ, രാമന്‍റെ അസ്ത്രമേറ്റു വീഴുന്ന പരാജിതനായോ അല്ല രാവണന്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. മറിച്ച് സ്വന്തം ഇച്ഛാശക്തിക്കു മുന്നില്‍ ഈശ്വരന്മാരെപ്പോലും വരുതിക്കു നിര്‍ത്തുന്ന, ലക്ഷ്യപ്രാപ്തിക്കായി പഞ്ചാഗ്നി മദ്ധ്യേ നിന്ന് പത്താമത്തെ തലയും അറുത്തു ഹോമിക്കാന്‍ മടിക്കാത്ത, ത്രിലോക ജേതാവാകാന്‍ ഒരുമ്പെടുന്ന രാക്ഷസരാജാവായാണ്. വധമല്ല ഉത്ഭവം ആണ് കഥ എന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. 'എകനെന്നാലും പോരും' എന്ന് ഊറ്റംകൊള്ളുന്ന രാവണന്‍ ഇവിടെ അതിരില്ലാത്ത ശക്തിയുടേയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്. ഒരു ജനതയുടെ ആര്‍ജ്ജവത്തെയും കരുത്തിനെയും ഉണര്‍ത്തി എതിര്‍പ്പിലേക്ക് നയിക്കാനുതകുന്ന പ്രതീകം.
നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം
ഒളപ്പമണ്ണ മനയിൽ വച്ച് പ്രയോഗത്തിൽ വരുത്തിയ കല്ലുവഴിചിട്ടയുടെ എല്ലാ നല്ലവശങ്ങളെയും മാനിച്ചു കൊണ്ടുതന്നെ പറയട്ടേ, ഈ കല്ലുവഴി കണ്ണാടിയിലൂടെ നോക്കിയാലേ കഥകളി കാണാൻ കഴിയൂ എന്ന് പറയുന്നതു അടൂരിന്റെ എലിപ്പത്തായം കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ കമലദളം കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണെന്നാണ് എനിക്കു തോന്നുന്നത്.
നളചരിതം - വേരുകള്‍ തേടി (ഭാഗം 3)
അമ്പലപ്പുഴയില്‍ ഉടലെടുത്ത മറ്റൊരു ഉത്തമ കലാസൃഷ്ടിയായിരുന്നു അമ്പലപ്പുഴ കൃഷ്ണനാട്ടം. പൂരാടം തിരുനാള്‍ തമ്പുരാനാണ് അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെയും അതിന്റെ അഭ്യാസക്കളരിയുടെയും കളിയോഗത്തിന്റെയും ഉപന്ജാതാവെന്നു കരുതപ്പെടുന്നു. മാത്തൂര്‍ യോഗക്കാരയിരുന്നു കൃഷ്ണനാട്ടവും കളിച്ചിരുന്നത്. ശാസ്ത്രീയമായ അഭിനയവും കളരിച്ചിട്ട വ്യവസ്ഥാപിതമാക്കിയ നൃത്തവും ആഹാര്യ മേന്മയും അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെ പ്രത്യേകതകളായിരുന്ന. തനതായൊരു സമ്പ്രദായ ശൈലി ഉണ്ടായിരുന്ന ഈ തെക്കന്‍ കൃഷ്ണനാട്ടം ഗീതാഗോവിന്ദം മാത്രമല്ല, ഭാഗവതം ദശമസ്കന്ത കഥകള്‍ ആദ്യന്തം ഉള്‍ക്കൊള്ളുന്ന ദൃശ്യകലാപ്രസ്ഥാനമായിരുന്നുവെന്നു മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുണ്ട്.
കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍
യശഃശരീരനായ കഥകളിഗായകന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറി
നളചരിതം - വേരുകള്‍ തേടി (ഭാഗം 2)
ആര്യ-ദ്രാവിഡ പാരമ്പര്യങ്ങളില്‍ നിലകൊള്ളുമ്പോള്‍ തന്നെ വരേണ്യസ്വാധീനം കൂടുതലുള്ള വടക്കന്‍ കേരളത്തിലും ഇത് തുലോം കുറവായ തെക്കന്‍ കേരളത്തിലും കഥകളിയെന്ന കലയുടെ അവതരണത്തിലും ആ കലയെ ജനങ്ങള്‍ നോക്കിക്കാണുന്ന വിധത്തിലും വ്യത്യാസം ഉണ്ടായിരുന്നു. കഥകളിയുടെ ദ്രവീഡിയമായ അംശങ്ങള്‍ക്കു ഊന്നല്‍ കൊടുത്ത് കൊണ്ടു, ജനസാമാന്യത്തിനു ആസ്വദിക്കുന്നതിനുതകുന്ന തരത്തിലുള്ള കഥകളി അവതരണത്തെയും കഥകളിസാഹിത്യത്തെയും തെക്കന്‍ കേരളസമൂഹം പ്രോത്സാഹിപ്പിച്ചപ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള വരേണ്യ സമൂഹത്തിന്റെ ആസ്വാദനതലങ്ങള്‍ക്കും ചിന്തകള്‍ക്കും ചേരുന്ന വിധത്തിലുള്ള കഥകളി അവതരണത്തെയും സാഹിത്യത്തെയും വടക്കന്‍ കേരളം പ്രോത്സാഹിപ്പിച്ചു.
നളചരിതം - വേരുകള്‍ തേടി (ഭാഗം 1)
ഇപ്പറഞ്ഞ സ്ഥലങ്ങള്‍, കപ്ലിങ്ങാടന്‍ പരിഷ്കാരങ്ങള്‍ സ്വീകരിച്ചു വളര്‍ന്ന കഥകളിയുടെ 'തെക്കന്‍ചിട്ട' എന്ന സമ്പ്രദായത്തിന്റെ പ്രഭവസ്ഥലികളാണെന്നുകാണുമ്പോള്‍ പുരോഗമനാശയപരമായ കപ്ലിങ്ങാടന്‍ സമ്പ്രദായത്തെയും ഇതിവൃത്തപരമായി വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന നളചരിതം പോലൊരു ആട്ടക്കഥയെയും നെഞ്ചിലേറ്റാന്‍ പോന്ന ഒരു സാമൂഹ്യ സാഹചര്യം പണ്ട് മുതല്‍ക്കേ ഈ കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നുവെന്ന് ചിന്തിക്കേണ്ടതായി വരും. അതെന്തായിരിക്കാമെന്നു നമുക്കൊന്ന് അന്വേഷിക്കാം.
ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും
നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.
കലാമണ്ഡലം ഹൈദരാലി അനുസ്മരണം
മുണ്ടയ്ക്കല്‍വാരം ക്ഷേത്രത്തില്‍ നളചരിതം മൂന്നാം ദിവസം നടക്കുന്നു. കലാമണ്ഡലം ഗോപി ആശാന്‍റെ ബാഹുകന്‍, എന്‍റെ ഋതുപര്‍ണ്ണനായിരുന്നു.
തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും
ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്.
മുദ്രാപീഡിയയ്ക്ക് ഒരു ആമുഖം
കഥകളിയിലെ മുദ്രാഭാഷയ്ക്ക് കഥകളിയേക്കാള്‍ പഴക്കമുണ്ട്.
ഇന്ദ്രാദിനാരദം - 1
പുരാണ കഥാപാത്രങ്ങളുടെ ദിവ്യപരിവേഷം തൽക്കാലം ഒന്ന് മാറ്റിവച്ചു, സ്വതന്ത്രരായി നാം നളചരിതം ആട്ടക്കഥയെ ഒന്ന് അപഗ്രഥിക്കാൻ ശ്രമിച്ചാൽ, പുരാണകഥാപാത്രങ്ങൾക്ക് അർഹമായ ആദരവ് നൽകിക്കൊണ്ട് തന്നെ, അവരുടെ ബലഹീനതകളും നന്മകളും തന്റെ കഥാസൃഷ്ടിയുടെ തിളക്കം വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്ന ഉണ്ണായിവാര്യരുടെ അനിതരസാധാരണമായ കാവ്യരചനാവൈഭവം നേരിട്ടനുഭവിക്കാൻ കഴിയും.
ഏഷണി(ഏഷണ)ക്ക് നടപ്പവൻ
നാരദൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് നളദമയന്തീ സമാഗമത്തിന്റെ മംഗളപര്യവസാനത്തിനു വേണ്ടിയാണെന്നാണ് പണ്ഡിതമതം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ സ്വയംവരം നടന്നു കിട്ടാനായി നാരദൻ ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്കു മനഃപൂർവ്വം ആനയിക്കുകയാണത്രെ! ‘ഏഷണാ’ പരമായ ഈ ഉദ്ദേശത്തെ ന്യായീകരിക്കുന്ന ഒരു നാരദപദവും നളചരിതസാഹിത്യത്തിൽ കാണാൻ കഴിയാത്ത സ്ഥിതിക്കു ഇതെത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നില്ല.
കീഴ്പ്പടം അഷ്ടകലാശം - ഒരു വിശകലനം
ഭാഷാവൃത്തങ്ങളെത്തന്നെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ പ്രയാസം എന്നിരിക്കെ നൃത്തരൂപങ്ങളെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ തുനിയുന്നത് മൗഢ്യമെന്നല്ലേ പറയേണ്ടൂ? എങ്കിലും കഥകളിയില്‍ ഉണ്ടായിട്ടുള്ള നൃത്ത വിന്യാസത്തില്‍ സംഭവിച്ചിട്ടുള്ള ഒരു വിപ്ലവം എന്നനിലക്ക് പ്രസ്തുത കലാശത്തെ കാണാതിരുന്നുകൂടാ, ഗൗനിക്കാതിരുന്നുകൂടാ.
അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍
ഞാൻ സദനത്തിൽ 1962ലാണ് പഠിക്കാൻ ചെല്ലുന്നത്. അപ്പോൾ കുമാരൻ നായരാശാൻ അവിടെ പ്രധാന അധ്യാപകനാണ്. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം ശക്തിയായ ആസ്തമയുടെ വിഷമം കൊണ്ട് കട്ടിലിന്മേൽ മൂടിപ്പുതച്ച് ഇരിക്കുന്നതായാണ് കാണുന്നത്. മുന്നേ കണ്ടിട്ടുണ്ടാവാം. പക്ഷെ ചേർന്ന് സമയത്ത് അവിടെ എന്നെ കൂട്ടികൊണ്ടുപോകുമ്പോൾ ഞാൻ കണ്ടത് ഇങ്ങനെ ഒരു രൂപമാണ്.
കീഴ്പ്പടം - വിശകലനവും ചില കാലികചിന്തകളും
പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു.
വാങ്മനസാതിവിദൂരൻ
സമസ്തസൗന്ദര്യങ്ങളോടും വിടര്‍ന്നുല്ലസിച്ച് ശാന്തശീതളമായ പ്രേമഗന്ധം പരത്തി പ്രശോഭിക്കുന്ന ഈ 'നളചരിത താമര'യുടെ മണം ആസ്വദിക്കാന്‍ നമ്മുടെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ! ഉത്തമസാഹിത്യകൃതികള്‍ അനുവാചകന്റെ ആത്മോല്‍ക്കര്‍ഷത്തിനും സാമൂഹ്യനന്മയ്ക്കും ഉപകരിക്കും എന്നതിന് ഉത്തമദൃഷ്ടാന്തം കൂടിയാണ് 'നളചരിതം ആട്ടക്കഥ'.
ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.
കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് -
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു ഹാ!
തെക്കന്‍ ചിട്ടയിലെ കത്തിവേഷങ്ങള്‍
(08. 11. 2011 ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന സെമിനാറില്‍ അവതരിപ്പിച്ചത്)
ചില പ്രശസ്ത പദങ്ങളും രാഗങ്ങളും
1. ശങ്കരാഭരണം - പ്രീതിപുണ്ടരുളുകയേ - നളചരിതം ഒന്നാം ദിവസം
നാട്യശാസ്ത്രം
നാട്യശാസ്ത്രത്തില്നിന്ന് കഥകളിനടന് ഗ്രഹിക്കേണ്ടതായ കുറച്ചുഭാഗം പകര്‍ത്തിയെടുത്തത്
നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്പര്‍ശം
താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം.