ഹസ്തലക്ഷണദീപികാ - കടകാമുഖം
Friday, June 17, 2016 - 13:38
24. കടകാമുഖം
ലക്ഷണം (പ്രയോഗം) - മൂലം:-
മദ്ധ്യമാതർജ്ജനീമദ്ധ്യമംഗുഷ്ഠഃ പ്രവിശേദ്യദിഃ |
ശേഷാസ്സന്നമിതായത്ര സഹസ്തഃ കടകാമുഖഃ || 87
ഭാഷ:- നടുവിരലിന്റെയും ചൂണ്ടൻ വിരലിന്റെയും നടുവിൽ പെരുവിരൽ ചേർത്ത് മറ്റുള്ള വിരലുകൾ മട ക്കിയാൽ അതിന്ന് കടകാമുഖമുദ്ര എന്ന് പറയുന്നു.
കഞ്ചുകഃ കിങ്കരഃ ശൂരോ മല്ലോ ബാണവിമോചനം |
ബന്ധനശ്ച ഷഡേതേ സ്യുഃ സംയുക്താഃ കടകമുഖാഃ || 88
വിനിയോഗം (ഉപയോഗം) - മൂലം:-
ഭാഷ:- കുപ്പായം (സ്ത്രീകള്‍ മാറില്‍ ധരിക്കുന്ന വസ്ത്രം), ഭൃത്യൻ, ശൂരൻ, മല്ലൻ, ശരംവിടുക, കെട്ടുക, ഈ 6 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും കടകാമുഖ മുദ്രയിൽ കാണിക്കണം.
സംബുദ്ധാവപി ഹസ്തേ ച ഹംസപക്ഷകരസ്മൃതഃ |
നിശ്ചയേ ശുകതുണ്ഡാഖ്യഃ കരാസ്സംയുത എവ ഹി || 89
സംബോധനയും ഹസ്തവും ഹംസപക്ഷ മുദ്രയിൽ കാണിക്കണം. നിശ്ചയമെന്നുള്ളത് രണ്ടുകൈകൊണ്ടും ശുകതുണ്ഡമുദ്രയിൽ കാണിക്കണം.
Article Category:
Malayalam