ഹസ്തലക്ഷണദീപികാ - മുകുരം

Friday, June 17, 2016 - 13:23
13. മുകുരം   
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മദ്ധ്യമാനാമികാനമ്രെ അംഗുഷ്ഠോപി പരസ്പരം |                   58 
യദ്യാരഭേരൻസ്പർശായ മുകുരസ്സകരോ മതഃ ||
 
ഭാഷ:- നടുവിരലും മോതിരവിരലും മടക്കി, അവയുടെ അഗ്രം പെരുവിരൽ തൊടുവാൻ ആരംഭിക്കതക്കവണ്ണം നിർത്തിയാൽ അതിന്നു മുകുര-മുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ദംഷ്ട്രാ വിയോഗോ ജംഘാ ച നിതംബോ വേദ സൊദരൗ |            59
സ്തംഭശ്ചോലൂഖല വേഗീ പിശാചഃ പുഷ്ടിരിത്യപി ||
 
ഏകാദശസമാദിഷ്ടാ സംയുക്തമുകുരാഃ കരാഃ |                      60
വിമതോ ഭ്രമരോ രശ്മിഃ കോപസ്സുഷ്ഠു ച കങ്കണം ||
 
ഗ്രിവാംഗദം നിഷെധോപീത്യയുക്ത മുകുരാനവ |                61
 
ഭാഷ:- ദംഷ്ട്രം, വിരഹം,  കണങ്കാൽ, അരപ്രദേശം, വേദം, സോദരൻ, തൂണ്‌, ഉരൽ, വേഗമുള്ളവൻ, പിശാച്, പുഷ്ടി - ഈ 11 പദാർത്ഥങ്ങളെ രണ്ട്കൈകൊണ്ടും; അനിഷ്ടൻ, വണ്ട്, രശ്മി, കോപം, നല്ലത്, വള, കഴുത്ത്, തൊള്‍വള, നിഷേധം - ഈ 9 പദാർത്ഥങ്ങളെ ഒരുകൈകൊണ്ടും മുകരമുദ്രയിൽ കാണിക്കണം.
Article Category: 
Malayalam