ഹസ്തലക്ഷണദീപികാ - ഹംസാസ്യം
Friday, June 17, 2016 - 13:19
10. ഹംസാസ്യം
ലക്ഷണം (പ്രയോഗം) - മൂലം:-
സന്നതാശ്ചലദഗ്രാസ്യസ്തർജ്ജന്യംഗുഷ്ടമദ്ധ്യമാഃ |
ഇതരേചോന്നതേയത്ര ഹംസാസ്യംതദുഭീരിതം || 47
ഭാഷ:- ചൂണ്ടുവിരലും പെരുവിരലും നടുവിരലും അഗ്രത്തിങ്കൽ തൊടീ-ക്കുകയും, അഗ്രങ്ങൾ ഇളക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചിരിക്കു-കയും ചെയ്താൽ അതിന്നു ഹംസാസ്യമുദ്ര എന്നു പറയുന്നു.
വിനിയോഗം (ഉപയോഗം) - മൂലം:-
കനീനികാ മൃദുദ്ധൂളിഃ പാണ്ഡരൊ നീലലോഹിതൌ |
കരുണാ രോമാരാജിശ്ച സംസ്മൃതാ മുനിപുംഗവൈഃ || 48
ഹംസാസ്യഹസ്താ നൃത്തജ്ഞൈരഷ്ടാവേവ ഹി സംയുതാഃ | 49
വർഷാരംഭഃ കേശരോമോ രേഖാ ത്രിവലിരിത്യപി ||
അസംയുക്താസ്തു ചത്വാരോ ഹംസാസ്യാഖ്യാകരാസ്മൃതാഃ | 50
ഭാഷ:- ദൃഷ്ടി, മാർദ്ദവം, പൊടി, വെളുത്തത്, നീല, ചുകന്നത്, കരുണ, രോമരാജി - ഈ 8 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും; വർഷാരംഭം, തലമുടി, രോമരേഖ, വയറ്റത്തുള്ള ഒടികൾ (മടക്കുകള്‍) - ഈ 4 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസാസ്യമുദ്രയിൽ കാണിക്കണം.
Article Category:
Malayalam