ഹസ്തലക്ഷണദീപികാ - മുകുളം

Friday, June 17, 2016 - 13:37
23. മുകുളം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
പഞ്ചനാമാംഗുലീനാഞ്ച യദ്യഗ്രോമിളിതോഭവേത് |
സുഷ്ഠു യത്ര ച വിജ്ഞേയോ മുകുളാഖ്യകരോ ബുധൈഃ ||            85
 
ഭാഷ:- അഞ്ചുവിരലുകളുടെയും അഗ്രം നല്ലവണ്ണം ചേർത്തു പിടിക്കുന്ന-തിന്  മുകുളമുദ്ര എന്ന് പറയുന്നു.
 
സൃഗാലോവാനരോ മ്ലാനിഃ വിസ്മൃതിർമുകുളാഹ്വയാഃ |
ചത്വാര ഏവ ഹി കരാഃ കഥിതാ നാട്യവേദിഭിഃ ||                       86
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ഭാഷ:- കുറുക്കൻ, വാനരൻ, വാട്ടം, മറക്കുക - ഈ 4 പദാർത്ഥങ്ങളെ മുകുളമുദ്രയിൽ കാണിക്കണം.
Article Category: 
Malayalam