ഹസ്തലക്ഷണദീപികാ - ഭ്രമരം
Friday, June 17, 2016 - 13:26
14. ഭ്രമരം
ലക്ഷണം (പ്രയോഗം) - മൂലം:-
നമിതാ തർജ്ജനി യസ്യ സ ഹസ്തൊ ഭ്രമരാഹ്വയഃ ||
ഭാഷ:- ചൂണ്ടുവിരൽ നടുവിൽ മടക്കിയാൽ അതിന്നു ഭ്രമരമുദ്ര എന്നു പറയുന്നു.
വിനിയോഗം (ഉപയോഗം) - മൂലം:-
ഗുരുത് ഗാനം ജലം ഛത്രം ദന്തി കർണൌ മനീഷിഭിഃ | 62
ഭ്രമരാഖ്യാസ്തു സംയുക്താ ഹസ്താഃ പഞ്ച സമീരിതാഃ ||
ഗന്ധർവ്വോ ജന്മഭീതിശ്ച രോദനം നാട്യകോവിദൈഃ | 63
ഭ്രമരാഖ്യാസ്ത്വസംയുക്താശ്ച ത്വാരസ്സമുദീരിതാഃ ||
ഭാഷ:- ചിറക്, പാട്ട്, ജലം, കുട, ആനച്ചെവി - ഈ 5 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും; ഗന്ധർവ്വൻ, ഉണ്ടാവുക (ജന്മം), ഭയം, കരയുക - ഈ 4 പദാർത്ഥങ്ങളെ ഒരുകൈകൊണ്ടും ഭ്രമര മുദ്രയിൽ കാണിക്കണം.
Article Category:
Malayalam