ഹസ്തലക്ഷണദീപികാ - മുഷ്ടി
Friday, June 17, 2016 - 13:08
4. മുഷ്ടി
ലക്ഷണം (പ്രയോഗം) - മൂലം:-
അംഗുഷ്ഠസ്തർജ്ജനീപാർശ്വമാശ്രിതോ അംഗുലയഃ പരാഃ |
ആകുഞ്ചിതാശ്ച യസ്യ സ്യുസ്സ ഹസ്തൊ മുഷ്ടിസംജ്ഞകഃ || 21
ഭാഷ:- [1]ചൂണ്ടൻവരലിന്റെ ഒരു അരികിൽ പെരുവിരൽ തൊടുകയും മറ്റുള്ള വിരലുകളെല്ലാം മടക്കുകയും ചെയ്താൽ അതിന് മുഷ്ടിമുദ്ര എന്നു പറയുന്നു. .
വിനിയോഗം (ഉപയോഗം) - മൂലം:-
സൂതോപവർഗ്ഗൊ ലാവണ്യം പുണ്യം ഭൂതശ്ചബന്ധനം |
യോഗ്യം സ്ഥിതിശ്ച ഗുൽഫഞ്ചകൎർഷണം ചാമരം യമഃ || 22
പങ്കമൗഷധിചാപൌച ഡോളാദാനം പ്രദക്ഷിണം |
ഖനനം ത്യാഗകുന്തൗ ച വിക്രമസ്തപനം തഥാ || 23
ഉൽക്കീർണ്ണം പ്രസവശ്ചൈവ ഹസ്താസ്തെ പഞ്ചവിംശതിഃ |
മുഷ്ടിസംജ്ഞാമുനീന്ദ്രൈസ്തു സംയുക്താപരികീർത്തിതാഃ || 24
വൃഥാർത്ഥശ്ച ഭൃശാർത്ഥശ്ചധിഗർത്ഥസ്സചിവസ്തഥാ |
ലംഘനം സഹനംദാനമനുവാദൌ ജയം ധനുഃ || 25
അസ്മച്ഛബ്ദൈകവാക്യന്തു ജരാഹരണഭോജനെ |
ആയുക്തമുഷ്ടിനാമാനഃ കരാപഞ്ചദശൊദിതാഃ || 26
ഭാഷ:- തേർതെളിക്കുന്നവൻ, വരം (അനുഗ്രഹം), സൗന്ദര്യം, പുണ്യം, ഭൂതം, ബന്ധനം, യോഗ്യത, ഇരിപ്പ് (സ്ഥിതി) കാലിന്റെപുറവടി, വലി-ക്കുക, ചാമരം, അന്തകൻ, ചളി, ഔഷധം, ശാപം, പൂഞ്ചേല, ദാനം, പ്രദക്ഷിണം, കുഴിക്കുക, ഉപേക്ഷിക്കുക, കുന്തം, വിക്രമം, ചൂട്, വിതറുക, പ്രസവം - ഈ 25 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും; വെറുതെ, ഏറ്റവും, ധിക്കരിക്കുക, മന്ത്രി, അതിക്രമിക്കുക (ലംഘിക്കുക) സഹി-ക്കുക, ദാനം, സമ്മതം, ജയം, വില്ല്, ഞങ്ങൾ, ഒന്ന്, വാർദ്ധക്യം , ഹരി-ക്കുക (ഇല്ലാതാക്കുക), ഭക്ഷണം - ഈ 15 പദാർത്ഥങ്ങളെ ഒരുകൈ-കൊണ്ടും മുഷ്ടിമുദ്രയിൽ കാണിക്കണം.
[1] പ്രയോഗത്തില്‍ കൂടുതല്‍ ശരിയായി കാണുന്നത് നാട്യശാസ്ത്രം എ. 9; ശ്ലോ. 44 ല്‍ വിവരിചിരിക്കുന്നത്പോലെയാണ്. – “നാലുവിരലും ഉള്ളംകയ്യില്‍ അറ്റം തോടുമാറ് മടങ്ങിയിരിക്കുക. അവയ്ക്കുമേല്‍ പെരുവിരല്‍ വയ്ക്കുക, അതാണ് മുഷ്ടിമുദ്ര.”
Article Category:
Malayalam