ഹസ്തലക്ഷണദീപികാ - കര്‍ത്തരീമുഖം

Friday, June 17, 2016 - 13:11
5. കര്‍ത്തരീമുഖം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
കനീയസ്യുന്നതാ യത്ര ത്രിസ്രസ്യുസ്സന്നതാഃ പരാഃ |
അംഗുഷ്ഠസ്തർജ്ജനീപാർശ്വം സംസ്പൃശേൽ ഭരദർഷഭ ||         27
 
കർത്തരീമുഖമിത്യാഹു ഹസ്തന്തംനൃത്ത വേദിനഃ |
 
ഭാഷ:- ചെറുവിരൽ പൊക്കി, പിന്നത്തെ മൂന്നു വിരലുകൾ അല്പം മടക്കി, പെരുവിരലിന്റെ തലഭാഗംകൊണ്ട് ചൂണ്ടുവിരലിന്‍റെ ഒരുഭാഗത്തു  തൊടുകയും ചെയ്താൽ അതിന്നു കർത്തരീമുഖമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
പാപഃശ്രമോ ബ്രാഹ്മണശ്ച കീർത്തിഃകുംഭൊഗൃഹംവ്രതം ||         28
 
ശുദ്ധിസ്തീരഞ്ചവംശശ്ച ക്ഷുധാശ്രവണ ഭാഷണെ |
ഗർഭോവസാനം മൃഗയാനാട്യജ്ഞൈഃ മുനിപുംഗവൈഃ ||          29
 
കർത്തരീമുഖഹസ്താസ്തു സംയുക്താഷൊഡശസ്മൃതാഃ |
യുഷ്മദർത്ഥൈകവചനം വചനം സമയഃക്രമഃ ||                     30
 
ബഹൂക്തിരസ്മദർത്ഥശ്ച മരത്യോവക്ത്രം വിരൊധിതാ |
ബാലകോനകുലശ്ചാപി നൃത്തജ്ഞൈസ്സമുദീരിതാഃ ||               31
 
കർത്തരീമുഖഹസ്താഖ്യാ അസംയുക്താദശൈവഹി | :-
 
ഭാഷ:- പാപം, തളർച്ച, ബ്രാഹ്മണൻ, യശസ്സ് (കീര്‍ത്തി), ആനയുടെ കുംഭം (മസ്തകം), ഭവനം, വ്രതം, ശുദ്ധി, തീരം, വംശം, വിശപ്പ്, കേൾക്കുക, പറയുക, ഗർഭം, അവസാനം, നായാട്ട് - ഈ 16 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും; നീ, വാക്ക്, സമയഭേദം, ബഹുവചനം, ഞങ്ങൾ, മനുഷ്യൻ, മുഖം, വിരോധം, ബാലകന്‍, കീരി - ഈ 10 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും കർത്തരീമുഖമുദ്രയിൽ കാട്ടണം. 
Article Category: 
Malayalam