ഹസ്തലക്ഷണദീപികാ - കടകം
Friday, June 17, 2016 - 13:06
3. കടകം
ലക്ഷണം (പ്രയോഗം) - മൂലം:-
അംഗുഷ്ഠാംഗുലി മൂലന്തു സംസ്പൃശേദ്യതിമധ്യമാ ||
മുദ്രാഭിധാനഹയസ്തസ്തുകടകഖ്യാം വ്രജേത്തദാ | 17
ഭാഷ:- മുദ്രാഖ്യമുദ്ര വിടാതെ നടുവിരലിന്റെ അഗ്രം പെരുവിരലിന്‍റെ ഏറ്റവും അടിയിലെ സന്ധിയില്‍ തൊട്ടുപിടിച്ചാല്‍ അതിനു കടകമുദ്ര എന്നു പറയുന്നു.
വിനിയോഗം (ഉപയോഗം) - മൂലം:-
വിഷ്ണുകൃഷ്ണോഹലീബാണഃ സ്വർണ്ണം രൂപ്യം നിശാചരീ ||
നിദ്രാ പ്രധാനയോഷിത് ശ്രീ വീണാതാരാസ്രഗുല്പലം | 18
രക്ഷഃ കിരീടം പരിഘം വിശേഷസ്സ്യന്ദനം പുനഃ ||
സഹാർത്ഥൊവിംശതികരാസ്സംയുക്താകടകാഹ്വയാഃ |
കുസുമം ദർപ്പണം നാരീ ഹോമസ്വെദൊല്പവാചകം || 19
ശബ്ദസ്തൂണീരസുരഭീനിർദ്ദിഷ്ടാകടകാഭിധാഃ |
അസംയുക്താനവകരാനാട്യശാസ്ത്രവിശാരദൈഃ || 20
ഭാഷ:- നാരായണൻ (വിഷ്ണു), ശ്രീകൃഷ്ണൻ, ബലഭദ്രർ, ശരം, സ്വർണ്ണം, വെള്ളി, രാക്ഷസി, ഉറക്കം, മുഖ്യസ്ത്രീ (നായിക), ശ്രീഭഗവതി (ലക്ഷ്മീ-ദേവി), വീണ, നക്ഷത്രങ്ങൾ, മാല, ഉല്പലം, രക്ഷസൻ, കിരീടം, [1]ഗദായുധം, വിശേഷം, തേര്, ഒന്നിച്ച് - 20 പദാർത്ഥങ്ങളെ രണ്ടുകൈ-കൊണ്ടും കുസുമം കണ്ണാടി സ്ത്രീ, ഹോമം വിശപ്പ് അല്‍പം, യാതൊന്ന്, ആവനാഴി, സൌരഭ്യം - ഈ 9 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും കടക-മുദ്രയിൽ കാണിക്കണം.
[1] (ഇരുമ്പുലക്ക എന്ന് പാഠഭേദം)
Article Category:
Malayalam