ഹസ്തലക്ഷണ ദീപികായാം ദ്വിതീയ പരിച്ഛേദഃ

Friday, June 17, 2016 - 13:39
ഹസ്തലക്ഷണ ദീപികായാം ദ്വിതീയ പരിച്ഛേദഃ
 
സമാന മുദ്രാഃ
 
കുറിപ്പ്: ‘ഒരേ മുദ്രകൊണ്ട്‌ ഒന്നിലധികം പദങ്ങള്‍ കാണിക്കുന്നതിന് സമാനമുദ്ര എന്ന് പേര്‍’ - കഥകളി പ്രവേശിക (പ്രൊഫ്‌. ഗോപിനാഥ പിള്ള). എന്നാല്‍, ‘രണ്ടുകയ്യിലും  ഒരേമുദ്ര പിടിച്ചാല്‍ സമാനമുദ്ര എന്നും പറയാറുണ്ട്‌’. പ്രയോഗപദ്ധതികളില്‍ പല  മുദ്രകളുടെ ഉപയോഗങ്ങളിലും ഇതില്‍  ചേര്‍ത്തിരുക്കുന്നതില്‍നിന്നു വളരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 
മൂലം:-
 
സമീപസമയോ തുല്യൌ സമൌ ദാനവകൌണപൌ |                 1
സരോ ജലേ തുല്യഹസ്തെ തുല്യൌവരുണവാരിധീ ||              
 
ലാവണ്യഭൂഷണേ തുല്യേ ചിത്തബുദ്ധി സമാനകേ |              2
ക്രൂരശത്രൂ സമകരൌ സമൌ സൈനികശ്രൂദ്രകൌ ||             
 
സമഹസ്തൌ സിദ്ധപാദൌ തുല്യൌനിശ്വാസ ഗൽഗദൌ |         3
ജയശക്തീ തുല്യഹസ്തൌ തുല്യൌ പുണ്യഗുണാവുഭൌ ||              
 
തമ സ്ത്രിയാമേ ദ്വേ തുല്യേ തുല്യൌ ച ദൃഢനിശ്ചയൌ |             4
പീയൂഷാമൃതതുല്യെ്ദ്വേ അല്പബിന്ദൂസമാനസകൌ ||
 
ജ്വാലാധൂമൌ തുല്യഹസ്തൌ ജ്യേഷ്ഠഭീമസമാനകൌ |            5
നകുലോ ഭരതസ്തുല്യൌ സമൌ വിജയലക്ഷ്മണൌ ||             
 
ശത്രുഘ്നസഹദേവൌ ച തുല്യെപാലന കർമ്മണി |              6
ധ്വജദണ്ഡൌ തുല്യഹസ്തൌ സമാനേ ദർപ്പയൗവനെ ||             
 
തുല്യെ സമ്മോഹവൈവശ്യെ സമേ പാതാളഗഹ്വരേ |                7
മാസപക്ഷൗ തുല്യഹസ്തൗ സഭാദേശൌ  സമാനകൌ ||          
 
പാശപ്രമോദൗ തുല്യൌദ്വൌ സമാനെ സ്പർശസംഗതീ |           8  
സമാനൌ ധന്യഗംഭീരൌ സ്വനവാദ്യെ സമാനകെ ||             
 
പൂജാ ഭക്തിസ്തുല്യഹസ്തെ സമാനൌസുഹൃദാശ്രയൌ |          9
വിസ്താര ശയ്യേ ദ്വേ തുല്യേ കലുഷ വ്യാകുലൌ സമൌ ||                  
 
സമാനൌ ചാരസഞ്ചാരൌ തുല്യെ തു ധനഹാടകെ |                 10
ബിംബഖേടൗ ച തുല്യൗ ദ്വേ സന്ദേഹവിപരീതകൌ ||           
 
മഹീനിവർത്തനേ തുല്യേ പുരാതദ്വാ ചകേസമെ |               11
ഗോദക്ഷിണെ തുല്യഹസ്തെ സമൌ രജക കിങ്കരൗ ||                
 
ഭ്രൂകുചൌ തുല്യഹസ്തൌ ദ്വേ കീലസൂചീ സമാനകൌ |          12
 
തനുമ്ളാനി തുല്യഹസ്തൗ കഥിതാനാട്യവേദിഭിഃ ||              
 
ഭാഷ:- സമീപവും സമയവും - അസുരനും രാക്ഷസനും - പൊയ്കയും ജലവും - വരുണനും സമുദ്രവും - സൗന്ദര്യവും അലങ്കാരവും - മനസ്സും ബുദ്ധിയും – കഠിനവും, ശത്രുവും - സേനയും ശൂദ്രനും - സിദ്ധനും പാദവും - ദീർഘശ്വാസവും  എടത്തൊണ്ടവിറച്ച് ശബ്ദിക്കലും - ജയവും ബലവും - പുണ്യവും ഗുണവും - ഇരുട്ടും രാത്രിയും - ഉറപ്പും നിശ്ചയവും - അമൃതും മദ്യവും - ജലബിന്ദുവും അല്പവും - ജ്വാലയും പുകയും - ജ്യേഷ്ഠനും ഭീമനും - നകുലനും ഭരതനും - അർജ്ജുനനും ലക്ഷ്മണനും - ശത്രുഘ്നനും സഹദേവനും – ലക്ഷണവും കർമ്മവും - കൊടിമരവും വടിയും - അഹങ്കാരവും യൗവനവും - മോഹാലസ്യവും വിവശതയും - പാതാളവും ഗുഹയും - മാസവും പക്ഷവും - സഭയും ദേശവും - കുത്തിനോവുയും കയറും - തൊടുകയും സംഗതിയും - ധന്യനും ഗംഭീരനും - ശബ്ദവും വാദ്യവും - പൂജയും ഭക്തിയും - ബന്ധുവും ആശ്രയവും - വിസ്താരവും കിടക്കയും - കലങ്ങിയതെന്നും പരവശതയും - ചാരപുരുഷനും സഞ്ചാരവും - ധനവും പൊന്നും – ബിംബവും പലിശയും - സംശയവും വിപരീതവും - ഭൂമിയും നിവൃത്തിക്കയും - പണ്ടെന്നും അതെന്നും - പശുവും തെക്കുദിക്കും -  വണ്ണത്താനും ഭൃത്യനും - പുരികക്കൊടിയും കുചവും -  കുറ്റിയും സൂചിയും - ചുരുക്കവും വാട്ടവും - ഇവയെല്ലാം ഈരണ്ടീരണ്ടായിട്ട് തുല്യമുദ്രകളെകൊണ്ട് കാട്ടേണ്ടതാകുന്നു.
 
മൂലം:-
 
നാഥഃ പിതാഗുരുസ്തുല്യഃ ലീലാനൃത്തോത്സവാസ്സമാഃ     |             13
ധൈര്യാരംഭൌ സമൌതുല്യ സിദ്ധശ്ചിഹ്നം ഫലം നവഃ ||         
 
സ്നേഹാനുരാഗ വിശ്വാസാസ്തുല്യസ്തുല്യകരാസ്മൃതാഃ |         14
പാപാപരാധ ദോഷശ്ചതാര്‍ക്ഷ്യഹംസ ജടായുഷഃ ||                
 
വിളംബഃ ക്രമമന്ദാശ്ചതുല്യഹസ്താ സ്സമീരിതാഃ |                15
വിഷാദവ്യാധി ദുഖാനി സമഹസ്താനി കേവലം ||
 
ഭാഷ:- നാഥൻ, അഛൻ, ഗുരു – ലീല, നൃത്തം, ഉത്സാഹം - ഒരുപോലെ ധൈര്യം ആരംഭം - സിദ്ധൻ - ലക്ഷണം, ഫലം, പുതുതായ - സ്നേഹം അനുരാഗം, വിശ്വാസം, - പാപം, അപരാധം, ദോഷം - ഗരുഡൻ, ഹംസം ജടായു – താമസം, ക്രമം, മന്ദമായത് - ഇവ ഒരു പോലെ കാട്ടേണ്ടതാ-കുന്നു.
 
മിശ്രമുദ്രാഃ  [മിശ്രമുദ്രകള്‍]
 
വൈധവ്യം സുരതം യുദ്ധം രാമസ്ത്രീദാനമിത്യപ |
ഏതേപഞ്ചസമാഖ്യാതാ ഹസ്താഃകടകമുഷ്ടയഃ ||                 16
 
വൈധവ്യം, സംഭോഗം, യുദ്ധം, ശ്രീരാമൻ, സ്ത്രീയെകൊടുക്കുക - ഈ അഞ്ചു പദാർത്ഥങ്ങളെ കടകമുദ്ര കൊണ്ടും മുഷ്ടിമുദ്രകൊണ്ടും കാണി-ക്കണം.
 
ഇന്ദ്രഃ ശിഖരമുഷ്ടിസ്യാൽ പ്രിയോഹംസാസ്യമുഷ്ടികഃ |             17
 
ബ്രഹ്മാ കടകപക്ഷസ്യാൽ ശിവസ്തുമൃഗപക്ഷകഃ ||                  
 
ഇന്ദ്രനെ ശിഖരമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും; പ്രിയനെ ഹംസാസ്യമുദ്ര-കൊണ്ടും മുഷ്ടിമുദ്ര കൊണ്ടും; ബ്രഹ്മാവിനെ കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും; ശിവനെ മൃഗശീർഷമുദ്രകൊണ്ടും ഹംസപക്ഷ-മുദ്രകൊണ്ടും കാണിക്കണം.
 
കർത്തരീമുഖ മുഷ്ടിസ്തു വിദ്യാധര ഉദാഹൃതഃ |                18
യക്ഷസ്തു പക്ഷമുഷ്ടീസ്യാൽ മദ്ധ്യശ്ചന്ദ്രാർദ്ധമുഷ്ടികഃ ||                    
 
വിദ്യാധരനെ കർത്തരീമുഖമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും; യക്ഷനെ ഹംസപക്ഷമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും; മദ്ധ്യപ്രദേശത്തെ അർദ്ധ-ചന്ദ്രമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും കാണിക്കണം.
 
കർത്തരീ കടകം ശാസ്ത്രം കാല്യമാസ്യ പതാകകം |                 19
പതാക കടകൊ മാസം തദ്വദെവ ചഗൌസ്മൃതാ ||             
 
ശാസ്ത്രത്തെ കർത്തരീമുഖമുദ്രകൊണ്ടും കടകമുദ്രകൊണ്ടും; പ്രഭാതത്തെ ഹംസാസ്യമുദ്രകൊണ്ടും പതാകമുദ്രകൊണ്ടും; മാസത്തെ പതാകമുദ്ര-കൊണ്ടും കടകമുദ്രകൊണ്ടും;  അതുപ്രകാരം തന്നെ ഗോവിനേയും കാണി-ക്കണം.
 
കർത്തരീകടകം കന്യാ ശ്രീവത്സം ശിഖരാഞ്ജലിഃ |               20
വർദ്ധമാനക ഹംസാസ്യസ്ത്വധരഃ പരികീർത്തിതഃ ||                 
 
കന്യകയെ കർത്തരീമുഖമുദ്രകൊണ്ടും കടകമുദ്രകൊണ്ടും; ശ്രീവത്സത്തെ ശിഖരമുദ്രകൊണ്ടും അഞ്ജലിമുദ്രകൊണ്ടും; അധരത്തെ വർദ്ധമാനക- മുദ്രകൊണ്ടും ഹംസാസ്യമുദ്രകൊണ്ടും കാണിക്കണം.
 
പതാകാമുഷ്ടീ ഹിംസാസ്യാൽ പ്രതിബന്ധസ്തഥൈവച |           21
പതാകമുകുളാ ഹസ്താഃ സുഗ്രീവാംഗദബാലിനഃ ||              
 
ഹിംസയെ പതാകമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും; അപ്രകാരംതന്നെ തടവിനെയും, സുഗ്രീവൻ അംഗദൻ ബാലി എന്നിവരെയും പതാകമുദ്ര-കൊണ്ടും മുകുളമുദ്രകൊണ്ടും കാണിക്കണം.
 
സംയുക്തഹസപക്ഷാസ്യുഃ കീശാഹനുമദാദയഃ |                     22
പതാകാകർത്തരീ ഹസ്തഃ പത്തനം ദശകന്ധരഃ ||               
 
ഹനുമാൻ തുടങ്ങിയ വാനരന്മാരെ രണ്ടകൈകൊണ്ടുമുള്ള ഹംസപക്ഷ-മുദ്രകൊണ്ടും; ഭവനത്തെയും രാവണനേയും പതാക മുദ്രകൊണ്ടും കർത്തരീമുഖമുദ്രകൊണ്ടും കാണിക്കണം.
 
അഞ്ജലി കടകഃ പ്രോക്തോ യാഗഃ പല്ലവ മുഷ്ടികഃ |                 23
ഹസ്തഃ കടകമുദ്രാഖ്യാ സത്യം ധർമ്മശ്ച സംസ്മൃതിഃ ||         
 
യാഗത്തെ അഞ്ജലീമുദ്രകൊണ്ടും കടകമുദ്രകൊണ്ടും; സത്യത്തെയും ധർമ്മത്തേയും പല്ലവമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും; സംസ്മൃതിയെ കടകമുദ്രകൊണ്ടും മുദ്രാഖ്യമുദ്രകൊണ്ടും കാണിക്കണം.
 
മുദ്രാമുഷ്ടിഃ പിതാതദ്വൽ സേനാപതിരിതീരിതഃ |                     24
മാതാ കടകപക്ഷസ്യാൽ സഏവചസഖീമതഃ ||                 
 
പിതാവിനെ മുദ്രാഖ്യമുദ്രകൊണ്ടും മുഷ്ടിമുദ്രകൊണ്ടും; അപ്രകാരം തന്നെ സേനാപതിയേയും മാതാവിനെ കടകമുദ്രകൊണ്ടും ഹംസപക്ഷമുദ്ര-കൊണ്ടും; അപ്രകാരം തന്നെ സഖിയേയും കാണിക്കണം.
 
മുദ്രാപതാകശ്ചിഹ്നംസ്യാൽ ഹൃദ്യം പക്ഷപതാകകഃ |             25
കാര്യം ഭാര്യാ വിവാഹശ്ച ഹസ്തോമുകുള മുഷ്ടികഃ ||          
 
ലക്ഷണത്തെ മുദ്രാഖ്യമുദ്രകൊണ്ടും പതാകമുദ്രകൊണ്ടും; ഹൃദയ സന്തോഷത്തെ ഉണ്ടാക്കുന്ന പദാർത്ഥത്തെ ഹംസപക്ഷമുദ്രകൊണ്ടും പതാകമുദ്രകൊണ്ടും; കാര്യം ഭാര്യ വിവാഹം എന്നിവ മുകുളമുദ്ര-കൊണ്ടും മുഷ്ടിമുദ്രകൊണ്ടും കാണിക്കണം.
 
താർക്ഷ്യഃ ശിഖര ഭേദദസ്യാല്‍ അന്നം മുകുള ഭേദക |                 26
വർദ്ധമാനാഞ്ജലീരത്നം വിക്രീഡാ കടകാഞ്ജലീ ||                 
 
ഗരുഡനെ ശിഖരമുദ്രയുടെ ഒരുഭേദംകൊണ്ടും; അന്നത്തെ മുകുളമുദ്രയുടെ ഒരുഭേദംകൊണ്ടും; രത്നത്തെ വർദ്ധമാനകമുദ്രകൊണ്ടും അഞ്ജലിമുദ്ര-കൊണ്ടും; ക്രീഡയെ കടകമുദ്രകൊണ്ടും അഞ്ജലിമുദ്രകൊണ്ടും കാണി-ക്കണം.
 
സൂചീമുഖാഞ്ജലീശ്ചിത്രം പൗത്രപുത്രാവുദാഹൃദൌ |                 27
കർത്തരീമുഖമുദ്രാഖ്യൌ പുത്രീകടകസൂചികാ ||                
 
വിശേഷത്തെ സൂചിമുഖമുദ്രകൊണ്ടും അഞ്ജലീമുദ്രകൊണ്ടും പുത്രനെയും പുത്രന്‍റെപുത്രനെയും കർത്തരീമുഖമുദ്രകൊണ്ടും മുദ്രാഖ്യമുദ്രകൊണ്ടും പുത്രിയെ കടക ദ്രകൊണ്ടും സൂചീമുഖമുദ്രകൊണ്ടും കാണിക്കണം.
 
വർദ്ധമാനകപക്ഷാഖ്യം ബുധൈഃ പീ യൂഷ മിഷ്യതെ |            28
മുദ്രാഖ്യ പല്ലവൊ ബാഹുരൂപായഃ പരികീർത്തിതഃ ||           
 
അമൃത് വർദ്ധമാനകമുദ്രകൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും; ബാഹുവും (കയ്യും) ഉപായവും  മുദ്രാഖ്യമുദ്രകൊണ്ടും പല്ലവമുദ്ര-കൊണ്ടും കാട്ടണം.
 
കടകാഖ്യകരഃ പ്രായഃ സ്ത്രീത്വേ സർവ്വത്രയോജയേൽ |             29
കടകോമുകുരോപേതസ്സുന്ദരീ പരികീർത്തിതഃ ||                  
 
സ്ത്രീത്വത്തിങ്കൽ മിക്കവാറും കടകമുദ്ര ചേരേണ്ടതാകുന്നു. സുന്ദരിയെ കടകമുദ്രകൊണ്ടും മുകുരമുദ്രകൊണ്ടും കാണിക്കണം.
 
നാശസ്തുമുഷ്ടിഭേദസ്യാൽ മദ്ധ്യം ശിഖരപക്ഷകഃ |                30
പതാക, കർത്തരീ ഹസ്തോ യുവരാജ ഇതിസ്മൃതഃ ||           
 
നാശത്തെ മുഷ്ടിമുദ്രയുടെ ഒരുഭേദം കൊണ്ടും മദ്ധ്യത്തെ ശിഖരമുദ്ര-കൊണ്ടും ഹംസപക്ഷമുദ്രകൊണ്ടും യുവരാജാവിനെ പതാകമുദ്രകൊണ്ടും കർത്തരീമുഖമുദ്ര കൊണ്ടും കാണിക്കണം.
 
സംയുക്തഹസ്തപക്ഷാഖ്യോ ദുഃഖസ്യാദഥസന്മദഃ |               31
ഹസ്തോഹി പക്ഷ മുദ്രാഖ്യഃ ശൌര്യം സംയുക്തമുഷ്ടികം ||         
 
ദുഃഖത്തെ ഒന്നിച്ച്ചേർത്തിരിക്കുന്ന ഹംസപക്ഷമുദ്രകൊണ്ടും സന്തോ-ഷത്തെ ഹംസപക്ഷമുദ്രകൊണ്ടും മുദ്രാഖ്യമുദ്രകൊണ്ടും ശൗര്യത്തെ തമ്മിൽചേർത്തിരിക്കുന്ന മുഷ്ടിമുദ്രകൊണ്ടും കാണിക്കണം.
 
കർത്തരിമുഖഹസ്താസ്യുഃ ശംഖസോപാനവേണവഃ |                 32
നീവീ സംയുക്തമുദ്രാഖ്യൊ നാസികാ വർദ്ധമാനകഃ ||
 
ശംഖം, സോപാനം, വേണു - ഇവയെ ഒന്നിച്ചുചേർത്ത കർത്തരീമുഖമുദ്ര-കൊണ്ടും; കണക്കുത്തിനെ (സ്ത്രീകളുടെ  വസ്ത്രത്തിലെ കെട്ട്)  തമ്മിൽ ചേർത്തിരിക്കുന്ന മുദ്രാഖ്യമുദ്രകൊണ്ടും; നാസികയെ (മൂക്ക്) വർദ്ധമാനക-മുദ്രകൊണ്ടും കാണിക്കണം.
 
ഹംസാസ്യോ  മണ്ഡപോഹസ്ത അളകോഹംസപക്ഷകഃ |          33
ശൈവലഞ്ച തഥൈവാഹുഃ നാട്യശാസ്ത്ര വിശാരദൈഃ ||          
 
മണ്ഡപത്തെ ഹംസാസ്യമുദ്രകൊണ്ടും അളകത്തേയും ശൈവലത്തെയും  (ചണ്ടി / പായല്‍) ഹംസപക്ഷമുദ്രകൊണ്ടും കാട്ടണം.
 
ദ്വയം സർവ്വത്രയോജ്യസ്യാൽ സൂചീമുഖസമസ്ഥിതഃ |             34
ഹസ്തശ്ശിഖരനാമേതി വിജ്ഞേയം വിബുധൈസ്സദാ ||            
 
രണ്ടെന്നുള്ളതിനെ എല്ലായിടത്തും ശിഖരമുദ്രകൊണ്ടും സൂചിമുഖമുദ്ര-കൊണ്ടും കാണിക്കണം.
 
പ്രായഃ പ്രോക്തം മിശ്രഹസ്താ നാട്യശാസ്ത്രൊക്തവർത്മനാ |      35
ശെഷാസ്തു ഹസ്താജ്ഞാതവ്യാ വിദ്വദ്ഭിര്‍ന്നാട്യദർശനാത് ||      
 
മിക്കവാറും മിശ്രങ്ങളായിരിക്കുന്ന ഹസ്തങ്ങളെ നാട്യശാസ്ത്ര വിധി-പ്രകാരം  സൂചിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവയെല്ലാം  നാട്യദര്‍ശനംകൊണ്ട് അറിയേണ്ടതാകുന്നു.
 
ഇതിഹസ്തലക്ഷണദീപികായാം ദ്വിതീയഃ പരിച്ഛേദഃ
 
(സമ്പൂണ്ണം)
Article Category: 
Malayalam