Articles

കഥകളി ലോകത്ത് സാർവഭൗമ സമാന നായിരുന്ന ചേർത്തല കുട്ടപ്പക്കുറുപ്പാശാനെ അനുസ്മരിക്കുമ്പോൾ

Cherthala Kuttappa Kurupp
ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ - വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്.. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്.
 
തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാ യുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി ,അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം.

ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം - ഭാഗം ഒന്ന്

Perur Gandhi Seva Sadanam (Illustration: Sneha)

പുഴുക്കം വിട്ടുമാറാത്തൊരു വേനല്‍സന്ധ്യ. ഓലമേഞ്ഞ പന്തലിനു താഴെ നിരത്തിയ ഇരുമ്പുകസേരകളിലും അരങ്ങിനു തൊട്ടുമുന്‍പില്‍ വിരിച്ച പായകള്‍ക്കും അവക്കരികിലെ മുളംതൂണുകള്‍ക്ക് പുറത്തും ഒക്കെയായി നിറയെ ആളുണ്ട്. കാറല്‍മണ്ണ സ്കൂള്‍ അങ്കണത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ സപ്തതിയാഘോഷമാണ്.

കളിയരങ്ങിലെ സ്ത്രീപക്ഷം

ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.

ശിൽപശാലയും ആധാരശിലയും

SilpaSala
രണ്ടുവർഷം കഴിഞ്ഞ് വീണ്ടും കാണാൻ ഇടയായപ്പോഴും കോട്ടയംകഥകളുടെ മഹോത്സവത്തിനിടയിലായിരുന്നു ഷണ്മുഖൻ. നാലു കഥകളുടെയും അരങ്ങ് ഡീവിഡിയായി റെക്കോർഡ് ചെയ്യാൻ വേദിക എന്ന കലാസംഘടന തൃശൂര് അത്രയുംതന്നെ സന്ധ്യകളിൽ നടത്തിയ വിശേഷം. 'കല്യാണസൗഗന്ധിക'ത്തിലെ ശൗര്യഗുണം നല്ല തെളിച്ചത്തിൽ ചെയ്തുകണ്ടു ഈ യുവാവ്. ഡിസ്‌ക്കുകൾ ഇന്നുമുണ്ട് വീട്ടിൽ ഭദ്രമായി.
 
അഞ്ചുകൊല്ലം കഴിഞ്ഞ് ദൽഹിയിൽ വന്നിരുന്നു ഷണ്മുഖൻ. കേന്ദ്ര സർക്കാറിൻറെ 2007 ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം വാങ്ങാനായി. ഭാഷാപണ്ഡിതൻകൂടിയായ ഡോ പി. വേണുഗോപാലൻ എഴുതിച്ചിട്ടപ്പെടുത്തിയ 'കൃഷ്ണലീല'യിൽ. ഭഗവാൻറെ വളർത്തമയായ യശോദയുടെ ഭാഗമായിരുന്നു വൈകിട്ട് സംഗീതനാടക അക്കാദമിയുടെ തുറന്ന ഓഡിറ്റോറിയത്തിൽ ഷണ്മുഖൻ അവതരിപ്പിച്ചത്. മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശിക്ഷിക്കാനൊരുമ്പെട്ട് വായ തുറപ്പിച്ച അമ്മ കണ്ടമ്പരന്ന കാഴ്ച്ച അസാമാന്യ മായികതയോടെയാണ് ചെയ്തത്. പിറ്റെന്നാൾ മടങ്ങുംമുമ്പ് ഫോണിൽ ഇങ്ങോട്ടു വിളിച്ച് കുശലംപുതുക്കലുമുണ്ടായി ചമ്പക്കുളംസ്വദേശി. 
 
പ്രവാസജീവിതത്തിനിടെയുള്ള ഇടവേളകളിൽ തൃശൂര് നഗരത്തിൽത്തന്നെ പിന്നീട് കാണുമ്പോഴേക്കും ഷണ്മുഖൻ സ്ത്രീവേഷക്കാരൻ എന്ന നിലയ്ക്കാണ് പേരെടുത്തുവന്നിരുന്നത്. ക്ലബ്ബിൻറെ വാർഷികക്കളി പാറമേക്കാവ് ഊട്ടുപുരയിൽ നടന്നപ്പോൾ 'നളചരിതം ഒന്നാം ദിവസ'ത്തിലെയും നഗരപരിസരത്തെ ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ 'നാലാം ദിവസ'ത്തിലെയും ദമയന്തിമാർ. രണ്ടിടത്തും കാലമണ്ഡലം ഗോപിക്കൊപ്പം ശക്തിയായ സാന്നിദ്ധ്യം. ആശാൻറെ അശീതിക്ക് 2017 വർഷക്കാലത്തും അതിനുവർഷംമുമ്പ് സപ്തതിക്ക് ഗുരുവായൂരിലും ആൾത്തിരക്കിനിടെ ചെറുങ്ങനെ ലോഗ്യം പുതുക്കിയും അരങ്ങത്തെ പ്രകടനം സൂക്ഷ്മംവീക്ഷിച്ചും പോന്നു. എഴുപതാം പിറന്നാളിൻറെ കാലത്ത് ആശാൻറെ പേരാമംഗലംവീട്ടിൽ പോയപ്പോൾ ഷണ്മുഖൻറെ ഒരു സ്ത്രീവേഷവീഡിയോ കാണിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട ആശാൻ പുഞ്ചിരിച്ചു പറഞ്ഞു: നന്നാവും സ്വതേ.

ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും

Pariyanampata Divakaran
ഓർത്താൽ കൗതുകം. ഇതിപ്പോൾ മൂന്നാമത്തെ വട്ടമാണ് ദിവാകരേട്ടനെ ഒരു വിദ്യാലയത്തിൽ കാണുന്നത്. ആദ്യം നോട്ടമിടുന്നത് കാറൽമണ്ണ സ്‌കൂളിലാണ്. 1990കളുടെ തുടക്കമാവണം. മുഴുരാത്രിക്കളിക്കൊടുവിൽ വീരഭദ്രനായി. കോട്ടക്കൽ നന്ദകുമാരൻ ദക്ഷൻ. യാഗശാലയിൽ അഗ്നി മുഴുവനായി തന്നിലാവേശിച്ചതുപോലെ  അത്യുജ്വലപ്രകടനം. മുൻനിരയിൽ അതത്രയും കണ്ട ഗുരുനാഥൻ കീഴ്പടം കുമാരൻനായർക്ക് കനത്ത ചാരിതാർഥ്യം തോന്നിയിരിക്കണം.
 
വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് പിച്ചവെക്കുന്ന കാലമാണ്. കോട്ടക്കൽ മധു കുറേശ്ശെ പൊന്നാനി പാടിവരികയും ചെയ്യുന്ന രാവിലൊന്ന്. അന്നവിടത്തെ നീളൻ ക്ലാസുമുറിയിൽ ട്രസ്റ്റിൻറെ അംഗങ്ങൾ ചിലര് സന്ധ്യക്ക് സംസാരിച്ചു. എം.എൻ. നീലകണ്ഠനും കെ.ബി. രാജാനന്ദനും ഉൾപ്പെടെ. ആദ്യത്തെ കഥ ബകവധം. ഭീമൻറെ പതിഞ്ഞ പദങ്ങളത്രയും ആടിയത് നരിപ്പറ്റ നാരായണൻ നമ്പൂതിരി. കുമാരൻനായരുടെ മറ്റൊരു സദനംശിഷ്യൻ. നേരം വെളുത്തപ്പോൾ മൂത്ത പറ്റയുടെ സന്തോഷക്കമൻറ്: "നന്ദോമാരൻ-ദിവാരൻ... നല്ലൊരു ജോഡിയെന്ന്യായ്യ്ക്കണ്ണു പ്പളേയ്..."
 
ആ കളി കഴിഞ്ഞ് മടങ്ങിയത് അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. രാജാനന്ദൻറെ ചെർപ്പുളശ്ശേരി. കവലക്കപ്പുറം പട്ടാമ്പിപ്പാതയിൽ അയ്യപ്പൻകാവിനു ചേർന്ന തീയ്യാടിയിൽ. അമ്പലക്കുളത്തിനക്കരെ കുത്തന്നെക്കയറ്റത്തെ കുടുംബത്തിലേക്ക് പണ്ടേ വിവാഹം കഴിഞ്ഞു വന്നിട്ടുള്ളതാണ് അച്ഛൻപെങ്ങൾ സരസ്വതി മരുവോളമ്മ. ബന്ധുത്വം ഇത്രയൊക്കെ അടുപ്പത്തിലേക്ക് നീങ്ങാൻ കാരണം കഥകളിയാണ്. വള്ളുവനാട്ടിലെ അക്കാലത്തെ കനത്ത നളചരിതങ്ങളും കോട്ടയംകഥകളും കത്തിവേഷമാട്ടങ്ങളും ഒക്കെ നെഞ്ചകത്തു പിടിക്കാൻ തീയ്യാടിപ്പടിക്കൽ കൂടെത്തന്നെയായിരുന്നു പലകുറി പോക്ക്. 

ഉള്ളിൽ നിന്നും സംഗീതം വരും

D Vinayachandran Photo:Wikipedia
എമ്പ്രാന്തിരിയുടെ ശങ്കിടിയായിട്ട് പാടുമ്പം ഹരിദാസൻ പാടാൻ സമ്മതിക്കാത്ത ഒരവസ്ഥയുണ്ടായിരുന്നു. അത് ഹരിദാസന് വളരെയധികം നൊമ്പരമുണ്ടാക്കിയ കാര്യമാണ്. പിന്നെ അതിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ കുറേക്കാലമെടുത്തു. ഹരിദാസ് തന്നെ പൊന്നാനിയായിട്ട് പാടി വരുമ്പഴാണ് പിന്നെ… ഏത് പദമാണെങ്കിലും ശ്ലോകമാണെങ്കിലും അസാമാന്യമായ ഭാവപ്പൊലിമയോടുകൂടി ശ്രുതിഭദ്രമായിട്ട്, സംഗീതത്തിന്റെ ഭാഷയിൽ ആലപിക്കുന്നത് അസാധാരണമായ ഒരനുഭവമായിരുന്നു. അനുഭൂതിപ്രധാനമായ സംഗീതത്തിന്റെ ഒരനുഭവമായിരുന്നു, ഭാവസംക്രമണമായിരുന്നു.
 
അതൊക്കെ ഒരസാധാരണ ജന്മമാണ്. ജീവിതത്തിന്റെ ചിലതരം വേഗങ്ങൾ കൊണ്ട്, ഒരു തരം വേഗം കൊണ്ടാണ് വേഗം മരിച്ചുപോയത്… ചില ഓർമകൾ പറയുമ്പോൾ, കൃഷ്ണന്റെ അമ്പാടിക്കും മഥുരയ്ക്കുമിടയിലെ വൃന്ദാവനത്തിന്റെ സ്വപ്നതുല്യമായ ഒരവസ്ഥ, അങ്ങനെ കഥകളിസംഗീതത്തിലെന്തോ ഹരിദാസന് ഉണ്ട്.  കേവലം ആട്ടപ്പാട്ട് പാടി നടക്കുക മാത്രമല്ല, സാഹിത്യം നന്നായിട്ട് വായിക്കുമായിരുന്നു. കാവ്യവായനയുടെ, സാഹിത്യവായനയുടെ, ആട്ടക്കഥകൾ തന്നെ മനസ്സിരുത്തി വായിച്ചതിന്റെയൊക്കെ ഒരു സംസ്കാരമുണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് ഒരു കല്ലുകടിയില്ലാതെ, അല്ലെങ്കിൽ കേൾക്കുന്നവർക്ക് വാക്ക് മുറുഞ്ഞുപോയി എന്നു തോന്നാത്ത രീതിയിൽ, നമ്മൾ പണ്ടുകാലത്ത് പറയുന്നതുപോലെ ആപാദമധുരമായിട്ട്, ഭാവപ്രധാനമായിട്ട്, സാഹിത്യത്തിന്റെ, പ്രബന്ധത്തിന്റെ അർത്ഥ തലത്തിന് ഒരിക്കലും വീഴ്ചയില്ലാതെ…
 
ഹൈദരലിയും ഹരിദാസും, അവരു തമ്മിൽ ഒരടുപ്പം ഉണ്ടായിരുന്നു. ഹരിദാസൻ മരിച്ചതറിഞ്ഞു വന്നപ്പോൾ ഞങ്ങളൊരുമിച്ചാണ് വീട്ടിലേക്കു പോയത്.

ദ്വിബാണീ സംഗമം

Sankaradaranam Notice
ദക്ഷിണേന്ത്യൻ ക്ലാസിക്കലിൽ ആ നാലുവർഷത്തെ കോഴ്‌സിന് (1981-85) പഠിച്ചിരുന്ന കാലത്തും സമാന്തരമായി കഥകളിക്ക് പാടുമായിരുന്നു ഇദ്ദേഹം. പൂർണിപ്പുഴയോരത്തെ ഓടുമേഞ്ഞ ക്ലാസിലെ പകലുകളിൽ ശങ്കരൻകുട്ടി സഹവിദ്യാർത്ഥികൾക്കൊപ്പം തംബുരുശ്രുതിയിൽ കൃതികൾ സ്വായത്തമാക്കി വന്നിരുന്നെങ്കിൽ ചില സന്ധ്യകളിലും രാവുകളിലും ടാർപ്പായക്കീഴിലെ വേദിയിൽ ആട്ടവിളക്കിനുമുന്നിലാടുന്ന നളനും ദമയന്തിക്കും അർജുനനും ബൃഹന്നളക്കും ഹംസത്തിനും സുദേവനും ഒക്കെ പാടിവന്നു. മെലിഞ്ഞ അരക്കെട്ടിന്‌ ആടയായുള്ള രണ്ടാമുണ്ടിനുമേലെ  കുപ്പായമിടാഞ്ഞ ആ നേരങ്ങളിലെ കൂരനെഞ്ച് സ്ത്രീകളടക്കം ജനം കാണുന്നതിനുള്ള സങ്കോചം തൽക്കാലം കണക്കാക്കാതെതന്നെ.  
 
ഇതിനിടയിൽ കച്ചേരിയരങ്ങേറ്റം ഉണ്ടായി. കായംകുളത്തിനടുത്തുള്ള രാമപുരത്തെ ദേവീക്ഷേത്രത്തിൽ. ഉപായത്തിൽ ഒരുമണിക്കൂർ ദൈർഘ്യത്തിൽ. പിന്നെയും ഒന്നുരണ്ടിടത്തുണ്ടായി വയലിനും മൃദംഗവും പക്കമായി ത്യാഗരാജ സ്വാമിയുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും ശ്യാമ ശാസ്ത്രിയുടെയും സ്വാതി തിരുനാളിൻറെയും മറ്റും രചനകൾ അവതരിപ്പിച്ചുള്ള സന്ധ്യകൾ. താൻ പഠിച്ച ക്ലാസിക്കൽസംഗീത ബാച്ചിൽ ആ വർഷം ഒന്നാം ക്ലാസ്സിൽ പാസ്സായ രണ്ടുപേരിൽ ഒരുവനായിരുന്നു ശങ്കരൻകുട്ടി. സൗമ്യനും സുശീലനുമായ പയ്യനോട് വാത്സല്യമുണ്ടായിരുന്നു ഗുരുക്കൾക്ക് -- ആര്യനാട് സദാശിവൻ, അമ്പലപ്പുഴ തുളസി, പൊൻകുന്നം രാമചന്ദ്രൻ, എസ് വിനയചന്ദ്രൻ എന്നിവർക്കു പുറമെ മാവേലിക്കര പി സുബ്രഹ്മണ്യം പത്തിയൂരിനെ വിളിപ്പിച്ച് ഇടക്കൊക്കെ കഥകളിപ്പദം പാടിക്കുമായിരുന്നു. അരങ്ങുപാട്ടുകാർ രാഗം ആലപിക്കുന്നതിലെ വേറിട്ട സ്വാദിനുള്ള കാരണം അന്നേ സുബ്രഹ്മണ്യത്തിനറിയാമായിരുന്നു, അതിലദ്ദേഹം സദാ കൗതുകപ്പെട്ടിരുന്നു.
 
പത്തിയൂരിൻറെ മനസ്സപ്പോഴും കളിയരങ്ങിലായിരുന്നു. "മോഹത്തിന് കാരണമുണ്ട്," ശങ്കരൻകുട്ടി ഓർത്തെടുക്കും. "പ്രീഡിഗ്രി രണ്ടാംവർഷം പഠിക്കുന്ന കാലമാണ്. അച്ഛനൊപ്പം തെക്കൊരിടത്ത് കളിക്ക് പാടാൻ പോയതാണ് ഞാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ ശിവക്ഷേത്രത്തിൽ. പ്രധാനപാട്ടുകാരൻ അവിടങ്ങളിലെ പ്രമുഖൻ വള്ളിക്കാവ് ശങ്കരപ്പിള്ള. ഉൾവലിഞ്ഞ പ്രകൃതം. പ്രശസ്തരിൽ ഗംഗാധരാശാനും."

പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം

Rama Das N photo by Nisha Menon
ശങ്കിടി എന്ന നിലയ്ക്ക് ഞാൻ കേട്ടിട്ടുള്ള ഏറ്റവും മികച്ച പാട്ടുകാരൻ ഹരിദാസേട്ടനാണ്. നമ്പീശാശാന്റെ കൂടെ പാടിയതിന്റെ ഒരു റെക്കോഡിങ്ങ് കേട്ടിട്ടുണ്ട്. കുറുപ്പാശാന്റെ കൂടെ ഒരേഴെട്ടു കളികൾക്ക്. പിന്നെ ഗംഗാധരാശാൻ, എമ്പ്രാന്തിരി, ഹൈദരലി ഇവരുടെയൊക്കെ ഒപ്പവും. ശങ്കിടി പാടുമ്പം ആ പൊന്നാനിയെ ഫോളോ ചെയ്യുക എന്നല്ലാതെ … ഇപ്പം ഹൈദരലിയുടെ കൂടെ പാടുമ്പം, അതൊന്നും സ്വന്തം പാട്ടിൽ ഹരിദാസേട്ടൻ ഒട്ടും യോജിക്കാത്ത വഴികളാ, പക്ഷെ ശങ്കിടി പാടുമ്പം വളരെ കൃത്യമായി, ഹൈദരലിയെ അതിശയിപ്പിക്കുന്ന മട്ടിൽ അതിനെ ഫോളോ ചെയ്ത് കൊണ്ടുപോവും.
എന്റെ കഥകളിയിലെ മോഡലാരാണെന്നു ചോദിച്ചാൽ ഞാൻ കുഞ്ചുനായരാശാൻ ആണെന്നേ പറയൂ. ഞാനദ്ദേഹത്തിന്റെ വേഷങ്ങൾ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞുകേട്ടും വായിച്ചും കിട്ടിയത് കൂടാതെ ഇവര് ശിഷ്യന്മാരുടെ വേഷങ്ങൾ കണ്ട് മനസ്സിലാക്കിയ കാര്യങ്ങൾ, എങ്കിലും എനിക്ക് കുഞ്ചുനായരാശാനെക്കുറിച്ച് ഏറ്റവുമധികം കാര്യങ്ങൾ കിട്ടിയിരിക്കുന്നത് ഹരിദാസേട്ടന്റെ കയ്യിൽ നിന്നാണ്. കുഞ്ചുനായരാശാന്റെ മനസ്സ് രംഗത്ത് വന്നുകഴിഞ്ഞാൽ ആ കഥാപാത്രത്തിലും കഥാപാത്രത്തിന്റെ അപ്പോളത്തെ അവസ്ഥയിലും ഉറച്ചുനിൽക്കുന്നതാണെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളതും ശിഷ്യന്മാരുടെ പ്രവർത്തിയിൽ നിന്ന് തോന്നിയിട്ടുള്ളതും. ആ ഒരു മനസ്സ് കഥകളിപ്പാട്ടിൽ കൊണ്ടുവന്നു ഹരിദാസേട്ടൻ. പാടിപ്പഠിച്ച കളരി അതാണ്. ഇപ്പൊ രാഗം മാറ്റുന്നതൊക്കെ, രാഗത്തേക്കാളുപരി പാടുന്ന സമയത്ത് ഹരിദാസേട്ടന്റെ മനസ്സിലുള്ളത് ആ കഥാപാത്രവും സാഹിത്യ സന്ദർഭവും തന്നെയാണ്.  അപ്പോ ഏതു രാഗം പാടിയാലും ശരി ഉള്ളിൽ നിന്നു പുറത്തേക്കു വരുന്നത് ആ കഥാപാത്രത്തിന്റെ ഭാവമായിരിക്കും. എനിക്കു തോന്നീട്ടുള്ളത് പുറപ്പാടിന്റെ ‘രാമ പാലയ മാം’ എന്നു പാടുമ്പോൾ മുതൽക്ക് ഭാവം ഹരിദാസേട്ടന്റെ പാട്ടിലുണ്ടെന്നാണ്. അവസാനത്തെ ധനാശി ശ്ലോകം പാടുന്നതുവരെ അതങ്ങനെ നിലനിൽക്കുകയും ചെയ്യും.

കഥകളിസംഗീതം ഇങ്ങനെ പറ്റുമോ!

Venmani Haridas and Margi Mohanan
അടിച്ചോ പിടിച്ചോ അങ്ങനൊന്നും അധികമില്ലായിരുന്നു. പൊതുവേ അരങ്ങത്തായാലും ആരെങ്കിലും ഉത്തരവാദിത്തക്കുറവ്  കാണിച്ചാൽ ചിലപ്പമൊന്ന് ദേഷ്യപ്പെടും. ദേഷ്യപ്പെടുമെങ്കിലും വാത്സല്യം പുത്രന്മാരോടുള്ളതുപോലെ തന്നെയായിരുന്നു. ഉള്ള സമയം നമുക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കും. എത്ര പ്രാവശ്യം വേണമെങ്കിലും ചോദിക്കാം. പഠിച്ചു കഴിഞ്ഞ് തെറ്റിച്ചാൽ മാത്രമേ ദേഷ്യപ്പെടൂ. അഥവാ അറിയാതെ ഒന്നടിച്ചാൽ അന്നെന്തെങ്കിലും കഴിക്കാൻ വാങ്ങിത്തന്നിട്ടേ പോകത്തൊള്ളൂ. അല്ലെങ്കിൽ നീ സിനിമയ്ക്കു പോകുന്നോ എന്നൊക്കെ ചോദിക്കും. അടിയൊക്കെ കൊണ്ടാലായി കൊണ്ടില്ലെങ്കിലായി. കൊണ്ടുപൊയാൽ അതു വിഷമമാ. അന്നു പിന്നെ കാപ്പി വാങ്ങിത്തരിക, അല്ലെങ്കിൽ നീ വീട്ടിലേക്ക് വരുന്നില്ലേ എന്നു ചോദിക്കും. ഞാൻ മിക്ക ദിവസവും വീട്ടിൽ പോവുകയും ചെയ്യും. അന്ന് ഈ പോസ്റ്റു വഴിയുള്ള കമ്യൂണിക്കേഷനേ ഉള്ളല്ലോ. മാർഗീല് ഏറ്റവും കൂടുതൽ കത്തു വരുന്നത് പുള്ളിക്കാ. മാർഗീല് അന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ആളും ആശാനായിരുന്നു. അങ്ങ് വടക്കൻ ജില്ലമുതൽ അന്വേഷിച്ചുവരുന്ന ഒരു കലാകാരനായിരുന്നു. ഞാൻ ഒരടുക്ക് കത്തുകളുമായി ദിവസവും പോകും. അന്ന് തിരുവനന്തപുരത്ത് രണ്ടുനേരം പോസ്റ്റുണ്ട്. രാവിലേം വൈകീട്ടും. വീട്ടിൽ ചെല്ലുമ്പോഴൊക്കെ ആഹാ‍രം കഴിച്ചിട്ട് പോയാൽമതി എന്നു പറയും. ഞങ്ങൾക്കിവിടെ മെസ്സൊക്കെയുണ്ട്. എന്നാലും വളരെ നിർബന്ധിക്കും, കഴിച്ചിട്ട് പോവാൻ.
 
വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാ. നമുക്ക് 200 രൂപ പൊലും തികച്ചു കിട്ടാത്ത കാലം. ഇല്ല, ഗവണ്മെന്റ് തന്നിട്ടുവേണ്ടേ. അന്നൊക്കെ അദ്ദേഹത്തിന്റെ ഒരു സഹായം പലർക്കും ഉണ്ടായിട്ടുണ്ട്, എനിക്കു മാത്രമല്ല. അത് അറിഞ്ഞു ചെയ്യും. ഈ ദാനം തരുന്നതുപോലെ തരുന്നതും ഇഷ്ടമല്ല. അതിനു വേണ്ടുന്നപോലെ ബുദ്ധിപൂർവം എന്തെങ്കിലും സഹായം ചെയ്യും. പിന്നെ എല്ലാവരോടും വീട്ടിൽ ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറയും. വീട്ടിൽ അടുക്കളയിൽ എല്ലാവർക്കും പ്രവേശനമുണ്ട്.

രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം

Kalamandalam BBu Namboothiri Photo By Nisha Menon C
നളചരിതം മൂന്നാം ദിവസത്തിലെ ‘ആർദ്രഭാവം’, അതു പാടുമ്പോൾ പന്തുവരാളിയുടെ എല്ലാഭാവവും അതിൽ വരും. അതൊന്നും ഇനി നമ്മള് പാടീട്ട് കാര്യമില്ല, ഇങ്ങനെ ഓർത്തിരിക്കുക എന്നല്ലാതെ. സംഗീതപരമായിട്ടു പറഞ്ഞാൽ, രാഗങ്ങളൂടെ ജീവസ്വരം, രാഗങ്ങളുടെ മർമം എന്താണെന്ന് അദ്ദേഹത്തിനറിയാം. അതെവിടെ ഉപയോഗിക്കണമെന്നും സ്പഷ്ടമായറിയാം. രാഗങ്ങൾക്ക് പുതിയൊരു പ്ലാനോ പുതിയ പുതിയ സംഗതികളോ പാടുന്നതിനേക്കാളുപരി ആ രാഗം കൊണ്ട് എങ്ങനെ ആ കഥാപാത്രമാവാൻ പറ്റും എന്നുള്ള വലിയൊരന്വേഷണം ഹരിദാസേട്ടൻ നടത്തീട്ടുണ്ടെന്നു തന്നെയാണ് കുറച്ചുകാലം അദ്ദേഹത്തിന്റെ കൂടെ പാടിയതിൽ നിന്നും എനിക്ക് തോന്നീട്ടുള്ളത്. സന്താനഗോപാലത്തിലെ ‘പതിനാറു സഹസ്രങ്ങളിലും’ ഒക്കെ പാടുമ്പോൾ ഹരിദാസേട്ടൻ ‘ഘണ്ഡാര’ത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ ഒന്നും ചെയ്യുന്നില്ല. ബ്രാഹ്മണൻ എന്ന കഥാപാത്രത്തിന്റെ കോപം അത്രമാത്രം അതിൽ പ്രതിഫലിക്കുകയും ഒടുവിൽ തന്നിലേക്ക് തന്നെ ഒതുങ്ങി ദുഃഖത്തോടെ ‘മധുവൈരിക്കീ ദ്വിജരക്ഷക്കോ’ എന്നു പാടുമ്പോഴുള്ള ആ ഒരു ഭാവം വേറാരു പാടുമ്പോളും അങ്ങനെ കേട്ടിട്ടില്ല. 
 
എത്ര ചെറിയ ആള് നല്ലതു പാടിയാലും ഹരിദാസേട്ടൻ അതംഗീകരിക്കും. നമുക്ക് അപശ്രുതി വന്നാൽ അദ്ദേഹമറിയാതെ തന്നെ അദ്ദേഹത്തിന്റെ മുഖത്തത് പ്രകടമാവുകയും ചെയ്യും. ഹരിദാസേട്ടന് അങ്ങനെയേ പറ്റൂ. അദ്ദേഹം സംസാരിക്കുന്നതു പോലും ശ്രുതിയിലാണ്. അദ്ദേഹം മുഖത്തു പ്രകടിപ്പിക്കുന്നത് നമ്മളോടുള്ള ഇഷ്ടക്കുറവു കോണ്ടോ ദേഷ്യം കൊണ്ടോ ഒന്നുമല്ല. നല്ലതു പാടിയാൽ സ്റ്റേജിൽനിന്നു തന്നെ തലകുലുക്കി അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമായിരുന്നു.

അന്തരീക്ഷം, അത് താനെയുണ്ടാവും

Kottakkal PD Namboothiri
ഇന്നും മരിക്കാതെ നിൽക്കുന്ന സംഗീതം ഹരിദാസിന്റെയാ. ബാക്കിയൊക്കെ പോയി. കുറുപ്പാശാന്റെ സംഗീതോ ഹൈദരലിയുടെ സംഗീതോ എമ്പ്രാന്തിരിയുടെ സംഗീതോ ഒന്നും ഇപ്പം നിലവിലില്ല. ഹരിദാസേട്ടന്റെതായ ഒരു ശൈലി വന്നില്ലേ? അതാണ്. വേറൊരാളെടുത്താലും അതു നല്ലതാണ്. അതുകോണ്ടാണ് ഇതിങ്ങനെ നിൽക്കുന്നത്. പുള്ളീടെ കൂടെ പാടിയാൽ ശരിയാവില്ലെന്നേയുള്ളൂ. ഇപ്പളത്തെ ചെറുപ്പക്കാരുടെയൊക്കെ പാട്ടു കേട്ടാൽ ഹരിദാസിന്റെ പാട്ടാണ് അവർക്കിഷ്ടം എന്നു തോന്നില്ലേ? അത് വലിയൊരു സ്വാധീനമാണ്. വലിയൊരു വലിപ്പമാ അത്.
 
ഹരിദാസേട്ടൻ പാടുമ്പോൾ അരങ്ങത്തു നിൽക്കുന്ന വേഷക്കാരന് എന്തു ഭാവമാണോ വേണ്ടത് അതുണ്ടാവും. ഈ സംഗീതത്തീക്കൂടി ആ ഭാവം കിട്ടും. അതിനു പറ്റിയ ശബ്ദം. ശബ്ദം ഒതുക്കേണ്ടിടത്ത് ഒതുക്കിയും വലുതാക്കേണ്ടിടത്ത് വലുതാക്കിയും, എന്തു ചെയ്താലും അതൊരു സുഖമാണ്. മേൽ ഷഡ്ജമൊക്കെ പോകണമെങ്കിൽ ഈസിയാ പുള്ളിക്ക്. ശബ്ദം ഇങ്ങനെ അനായാസമുള്ളത് അപൂർവമാണ്.

കഥാപാത്രത്തിന്റെ അവസ്ഥാനുസരണം

Kalamandalam Vasu Pisharody Photo by Shaji Mullookkaaran
കലാമർമജ്ഞത എന്നൊക്കെ പറയില്ലേ, അങ്ങനെ കഥകളിസംഗീതത്തിന്റെ മർമജ്ഞത ഹരിദാസിന്റെ പാട്ടിൽ കുറച്ചുകൂടും. ഇപ്പം പുതിയ കുട്ടികളൊക്കെ പാടുമ്പോ, വെറുതേ കുറേ രാഗമാറ്റങ്ങള്, ഇതിന്റെയൊക്കെ അടിസ്ഥാനമെന്താ? അതുവരെ മറ്റുള്ളവര് ഉപയോഗിച്ചിരുന്ന രാഗത്തിനെ വേണ്ടപോലെ ഉപയോഗിക്കാനുള്ള ധൈര്യം പോരായ്ക, അല്ലെങ്കിൽ അതുകൊണ്ടുമാത്രം താൻ വിജയിക്കില്ലെന്ന പരാധീനത. ജൂബ്ബയിട്ടാൽ ഭംഗിയില്ലാന്ന് തോന്നി ടി-ഷർട്ട് വാങ്ങിയിടുകാണ്. ആ ഒരു രീതി വരികാണ്. ഹരിദാസന് അതുണ്ടായിരുന്നില്ല. ഏതാച്ചാൽ അതിൽത്തന്നെ അങ്ങനെ ഉറപ്പിച്ച് ഉണ്ടാക്കുന്ന രീതി. കഥാപാത്രത്തിന്റെ അവസ്ഥ നോക്കി അനവധി പൂർവസൂരികള് ചെയ്ത് സിദ്ധി വരുത്തീട്ടുള്ള രാഗങ്ങളാണ്. അത് പിന്നൊന്ന് മാറ്റിയെടുക്കാൻ വളരെ ബുദ്ധിമുട്ടാ. ഹരിദാസൻ ചിലത് മാറ്റീട്ടുണ്ട്. ആ സന്താനഗോപാലത്തിലെ ‘കല്യാണാലയേ ചെറ്റും’, അത് ഹരിദാസൻ പാടുമ്പം, ‘ബലേ, അങ്ങനെതന്നെയാ വേണ്ടത്’ എന്നുതോന്നും. ഇങ്ങനെ സമാധാനിപ്പിക്കുന്ന ഒരു പദം. മാറ്റങ്ങൾ അപൂർവമായിട്ടേ ഹരിദാസൻ ചെയ്യാറുള്ളൂ. അല്ലാതെ ഓരോ ദിവസവും ഓരോന്ന്, അങ്ങനില്ല. വേണ്ടാത്തിടത്തൊന്നും മാറ്റില്ല. ഉള്ളതിന്റെ ആ ഊന്നലും മൂർച്ഛയും, പിന്നെയാ കഥാപാത്രത്തിന്റെ അവസ്ഥാനുസരണം.
 
പഠിക്കണകാലത്ത് ഒരു ദിവസം ഹരിദാസിന്റെ അച്ഛൻ കലാമണ്ഡലത്തിൽ വന്നു. അന്ന് ഗംഗാധരേട്ടനില്ല, ഇയാളാ പൊന്നാനി പാടിയിരുന്നേ. ഒരു ‘നീലാംബരി’…എന്നിട്ട് ആശാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. ‘മകന്റെ ആ നീലാംബരി കേട്ടില്ലേ?’ ചൊല്ലിയാട്ടത്തിനു പാടുന്നത് കേട്ടിട്ട്. അന്നതു തോന്നണമെങ്കിൽ!

ശ്രുതിയിൽനിന്ന് അണുവിട മാറാതെ

Mavelikkara P Subrahmanyam

എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല.  കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.

ആ പുഴയുടെ വക്കത്തിരുന്ന്…

Venmani Haridas photo by Sandeep from FB Venmani Haridas fans group
ഗുജറാത്തി പദങ്ങളൊക്കെ അതറിഞ്ഞു പാടുക; ഹിന്ദുസ്ഥാനി രാഗങ്ങള് വച്ചിട്ട്…അതിന്റെ മധുരം…എന്താ പറയുക! അക്ഷരം, ച്ചാൽ.. സ്വതേ സൌത്തിന്ത്യൻസ് നോർത്തിന്ത്യൻ ഭാഷയിൽ പാടുമ്പോ ഒരു സുഖക്കുറവുണ്ടാവുമല്ലോ? മൂപ്പരങ്ങനെയല്ല, എല്ലാം എഴുതിയെടുത്ത് ഇരുന്നു പഠിച്ച്, അതെന്താണ് പറയുന്നത്, എന്താണ് പറയേണ്ടത്… ‘ശ്യാമരംഗ് സമീപേ ന ജാവോ മാരെ, ആവോ സഖീ’, ച്ചാൽ ശ്യാമന്റെ അടുത്തേക്ക്, കൃഷ്ണന്റെയടുത്തേക്ക് ഞാൻ പോവില്ല. കറുത്തതിനെയൊന്നും ഞാൻ കാണില്ല, കറുപ്പിനോടു മുഴുവൻ എനിക്കു വെറുപ്പാണ്, പക്ഷെ ഞാൻ ശ്യാമന്റെയടുത്തേക്ക് പോവുകാണ്. ഈ വിരഹനായികമാരുടെ… അതൊക്കെ മൂപ്പരുടെ കേൾക്കണം. അതിന്റെ അനുഭവം പറഞ്ഞാൽ പറ്റില്ല.
 
‘അഷ്ടപദി’ അതൊക്കെ മല്ലികയും ഞാനും കൂടി ധാരാളം ചെയ്തിരുന്നതാണ്. മൂപ്പര് പാടും, ഞങ്ങള് കളിക്കും. എനിക്കിതിന്റെയൊന്നും അർത്ഥമറിയില്ലായിരുന്നു. അതൊക്കെ ദിവസവും ഇരുന്ന് എനിക്കു പറഞ്ഞുതരും.കൃഷ്ണന്റെയവസ്ഥ അങ്ങനെയാണ് രാധയുടെ അവസ്ഥയിങ്ങനെയാണ് എന്നൊക്കെ. ഞാനിവിടുന്ന് വെറും കഥകളി പഠിച്ചു പോയതാണ്. മൂപ്പരാണ് എനിക്കെല്ലാം പറഞ്ഞുതന്ന് ചെയ്യിച്ചിരുന്നത്.

കോതച്ചിറി

Padmasree Gopi Asan with Sivaraman Asan and his wife Bhavani
രണ്ടു പതിറ്റാണ്ടുമുമ്പാണ്. എറണാകുളത്തെ തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കളി. ആശാന് ഒടുവിലെ കഥയിലെ വേഷമാണ്: ബാലിവധത്തിലെ മൂത്തതാടി. അമ്പലത്തിനടുത്തുള്ള വിശ്രമമുറിയിൽ ആശാൻ സന്ധ്യക്ക് തലചായ്ച്ചപ്പോൾ ഉറക്കം സുഖമാവട്ടെ എന്നുകരുതി സംഘാടകരിൽ ആരോ പുറത്തുനിന്ന് വാതില് കുറ്റിയിട്ടു. (അകത്ത് ആളില്ലെന്നു തോന്നുകയാൽ ആരും മുട്ടില്ലല്ലോ.)
 
പുറപ്പാട്-മേളപ്പദത്തിനൊടുവിൽ 'വിഹിത പദ്മാവതി' മദ്ധ്യമാവതിയിൽ ക്ഷേത്രമതിലിനുപുറത്തേക്ക് അലയടിച്ചുകേട്ട നേരത്താണ് ഞാൻ കളിക്കെത്തുന്നത്. പത്തിയൂർ ശങ്കരൻകുട്ടിയും നെടുമ്പിള്ളി രാംമോഹനും ഒന്നിനൊന്നു മേലേക്ക്. തുടർന്ന് ചെണ്ടമദ്ദളങ്ങൾ തീർത്ത മേളഗോപുരം.
 
ഒക്കെയൊന്ന് അടങ്ങിയശേഷം അണിയറയിൽ ചെന്നതാണ് വെറുതെ. ഉടുത്തുകെട്ടുവാല് കൂട്ടിയതിനടുത്തിരുന്നിരുന്ന ഭാഗവതര് കലാനിലയം ഉണ്ണികൃഷ്ണൻ ലോഗ്യം ചോദിച്ചു. കൂടിയിരുന്ന കലാമണ്ഡലം ഹൈദരാലി ആളുടെ സുഹൃത്തിന് യുവഭാഗവതരെ പരിചയപ്പെടുത്തി: ഇയളേ അറീല്ല്യേ? പത്തിയൂര് ശങ്കരൻകുട്ടി. എൻറെ മാതിര്യാ പാട്ട്. പക്ഷെ ന്നെക്കാ നന്നായിപ്പാടും." ചൂളി കീഴ്പോട്ടു നോക്കി ശങ്കിടി.
 
ഇങ്ങനെ രസംപിടിച്ച നേരത്താണ് അണിയറക്ക് തൊട്ടുപുറത്തുനിന്ന് ഉറക്കെസ്സംസാരം. ആശാനാണ്. സൗഗന്ധികം ഭീമൻ കദളീവനത്തിലേക്കെന്നപോലെ ഭൂമികുലിക്കിയാണ് വരവ്.... അകത്തുള്ള ഞങ്ങൾ പലരും പകച്ചു.
 
എന്തിനായിരുന്നു മുറിയിൽ എന്നെയിട്ടു പൂട്ടിയത് എന്നതിനായിരുന്നു പോരിനുവിളി. 

ഹേമാമോദസമാ - ഭാഗം ഒന്ന്

Margi Vijayakumar as Damayanthi (Photo: Shaji Mullookkaran)

അനന്യസാധാരണമായ ഗുണവൈശിഷ്ട്യങ്ങളുള്ള കമിതാക്കള്‍ക്കു മാത്രമേ താമരയോടുപമിയ്ക്കത്തക്ക വിധമുള്ള ഒരു അനുരാഗബന്ധത്തെ അനുഭവവേദ്യമാക്കാന്‍ കഴിയുകയുള്ളു എന്നു മനസ്സിലാക്കുമ്പോള്‍ നളചരിത നായികാനായകന്മാരില്‍ ഇങ്ങിനെയുള്ള ഉല്‍കൃഷ്ട ഗുണമഹിമകള്‍ സ്വാഭാവികമായും കാണേണ്ടിയിരിക്കുന്നു.

ഹസ്തലക്ഷണദീപികാ - ആമുഖം

കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ ജനരഞ്ജിനി അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചത് നാദാപുരം 1892.
മൂലം വിക്കി ഗ്രന്ഥശാലയിൽ ലഭ്യമാണ്.

അവതാരിക

നാട്യശാസ്ത്രം ജനങ്ങൾക്ക് അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന് സർവ്വജനസമ്മതമാണല്ലൊ. എന്നാൽ, ആയതിന്റെ പരിജ്ഞാനം ലേശം പോലുമില്ലാത്തവർക്ക് വേണ്ടപ്പെട്ട എണ്ണങ്ങളൊടുകൂടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തോന്നുന്നതല്ല.  അതിനാൽ അല്പമെങ്കിലും അതിൽ ജനങ്ങൾക്ക അറിവുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വിചാരിക്കുന്നു. അതിന്നുവേണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈ ചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ്. മലയാളികൾക്ക് എളുപ്പത്തിൽ അർത്ഥം മനസ്സിലാക്കുവാൻ വേണ്ടിമലയാളത്തിൽ ഒരു വ്യാഖ്യാനവും ചേർത്തിട്ടുണ്ട്. ഈ പുസ്തകം വളരെ അപൂർവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒത്തുനൊക്കുവാനും ചില അസൌകര്യങ്ങളാൽ അച്ചടി പരിശോധിപ്പാനും സംഗതിവരായ്കയാൽ അല്പം ചില തെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട്. രണ്ടാമത് അച്ചടിപ്പിക്കുമ്പോൾ അതുകൾ പരിഷ്കരിക്കുന്നതാണ്.

 

കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

Photo by Aniyan Mangalassery

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.

നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ

Kalamandalam KesavapothuvaL Photo by Ramesh Varma
കഥകളി മാത്രമല്ല, ആശാൻ അടിസ്ഥാനം പയറ്റിത്തന്ന തായമ്പകയും അക്കാലത്തു വലിയ ഹരമായിപ്പടർന്നു. എറണാകുളം വളഞ്ഞമ്പലത്ത് ഉത്സവം വന്നപ്പോൾ കല്ലൂർ രാമൻകുട്ടിമാരാരെ നേരിൽ കേൾക്കാൻ പോയി. അതിനടുത്ത് ഒരു കടയിൽനിന്നായിരുന്നു തലേ കൊല്ലം BSA സൈക്കിൾ വാങ്ങിയതും അങ്ങനെ ആശാൻറെ വീട്ടിലേക്കുള്ള ചെണ്ടപഠനയാത്ര സൗകര്യമായതും. 

സന്ധ്യ കഴിഞ്ഞുള്ള ആ തായമ്പക കഴിയുമ്പോൾ രാത്രിയാവും. ഇരുചക്രമെടുത്തു പുറപ്പെട്ടാൽ മതിയായിരുന്നു; തോന്നിയില്ല. അതല്ലെങ്കിൽ ഇരുകിട മുറുകിയ നേരത്ത്  പോന്നാൽ നന്നായിരുന്നു; അതുമുണ്ടായില്ല. തീരുവോളം നിന്നു, മണി പതിനൊന്നിന് പുറത്തുകടന്നതും അവസാന ബസ്സ് കണ്മുന്നിലൂടെ പോയി. തലയോലപ്പറമ്പ്  KSRTC. 

കൈകാട്ടി, പതിവുപോലെ നിർത്തിയില്ല. ഇനിയത്തെ വണ്ടി പന്ത്രണ്ടേമുക്കാലിന്. ചോറ്റാനിക്കര ഫാസ്റ്റ്. കാത്തില്ല. അഞ്ചാറു കിലോമീറ്റർ നടക്കാൻതന്നെ തീരുമാനിച്ചു. പാതിവഴിക്കപ്പുറം വൈറ്റില കഴിഞ്ഞുള്ള കായലരികത്തെ ഇരുട്ടിൽ നായ്ക്കൾ പിന്നാലെ മുരണ്ടു കുറച്ചുദൂരം കൂടിയതൊഴിച്ചാൽ അപായമില്ലാതെ വീടെത്തി.
 
ഈ കഥ പിന്നീടൊരിക്കൽ പറഞ്ഞത് ആശാൻറെതന്നെ പേരുള്ള വേറെ ചെണ്ടകലാകാരനോടാണ്. കലാമണ്ഡലം കേശവൻ. "ഹ ഹ്ഹാ ഹ്ഹ്ഹാ..." എന്ന് തല മേലോട്ടെറിഞ്ഞു ചിരിച്ചു കേശവേട്ടൻ. "ഒന്നാന്തരം പ്രാന്തെന്നെ വൽസന്.... അല്ല, രാമുട്ട്യേട്ടൻറെ തായമ്പ കേമല്ലാന്നല്ല, ന്നാലും അവസാനത്ത ബസ്സ് ന്ന് പറഞ്ഞാ അയ്നൊരു ഗൗരവം കൊട്ക്കണേയ്..."

ശിഷ്യന്‍റെ പ്രണാമം

Kalamandalam Unnikrishna Kurup Photo:Unknown

ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്‌. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന്‌ പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. ‍കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ്‌ എന്നാണ്‌ എന്‍റെ പക്ഷം.

ഹസ്തലക്ഷണദീപികാ - കടകാമുഖം

24. കടകാമുഖം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മദ്ധ്യമാതർജ്ജനീമദ്ധ്യമംഗുഷ്ഠഃ പ്രവിശേദ്യദിഃ |
ശേഷാസ്സന്നമിതായത്ര സഹസ്തഃ കടകാമുഖഃ ||                      87
 
ഭാഷ:- നടുവിരലിന്റെയും ചൂണ്ടൻ വിരലിന്റെയും നടുവിൽ പെരുവിരൽ ചേർത്ത് മറ്റുള്ള വിരലുകൾ മട ക്കിയാൽ അതിന്ന് കടകാമുഖമുദ്ര എന്ന് പറയുന്നു.
 
കഞ്ചുകഃ കിങ്കരഃ ശൂരോ മല്ലോ ബാണവിമോചനം |
ബന്ധനശ്ച ഷഡേതേ സ്യുഃ സംയുക്താഃ കടകമുഖാഃ ||                 88
 

ഹസ്തലക്ഷണദീപികാ - മുകുളം

23. മുകുളം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
പഞ്ചനാമാംഗുലീനാഞ്ച യദ്യഗ്രോമിളിതോഭവേത് |
സുഷ്ഠു യത്ര ച വിജ്ഞേയോ മുകുളാഖ്യകരോ ബുധൈഃ ||            85
 
ഭാഷ:- അഞ്ചുവിരലുകളുടെയും അഗ്രം നല്ലവണ്ണം ചേർത്തു പിടിക്കുന്ന-തിന്  മുകുളമുദ്ര എന്ന് പറയുന്നു.
 
സൃഗാലോവാനരോ മ്ലാനിഃ വിസ്മൃതിർമുകുളാഹ്വയാഃ |
ചത്വാര ഏവ ഹി കരാഃ കഥിതാ നാട്യവേദിഭിഃ ||                       86
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 

ഹസ്തലക്ഷണദീപികാ - ഊർണനാഭം

22. ഊർണനാഭം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
ഊർണനാഭ പദാകാരാഃ പഞ്ചാംഗുല്യശ്ച യത്ര ഹി |
ഊർണ്ണനാഭാഭിധഃ പ്രൊക്തഃ സഹസ്തൊ മുനിപുഗവൈഃ ||             83
 
ഭാഷ:- വിരലുകളെല്ലാം എട്ടുകാലിയുടെ കാലുകൾ പോലെ നിർത്തിയാൽ അതിന്ന് ഊർണ്ണനാഭമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
തുരംഗശ്ച ഫലം വ്യാഘ്രോ നവനീതം ഹിമം ബഹു |
അംഭോജമുർണ്ണനാഭാഖ്യാഹസ്താ സ്സപൈവസംയുതാഃ ||           84
 

ഹസ്തലക്ഷണദീപികാ - അരാളം

21. അരാളം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
തർജ്ജനി മദ്ധ്യമാം രേഖാമംഗുഷ്ഠോ യദി സംസ്പശേത് |
 
കുഞ്ചിതോദഞ്ചിതാശ്ചാന്യാ അരാളസ്സകരഃ സ്മൃതഃ ||                  81
 
ഭാഷ:- പെരുവിരൽ ചൂണ്ടുവിരലിന്റെ നടുവിലെ രേഖയിൽ ചേർത്ത് മറ്റുള്ള വിരലുകൾ പൊങ്ങിച്ചു മട ക്കിയാൽ അതിന്ന് അരാളമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
മൂഢോ വൃക്ഷശ്ച കീലശ്ച കുഡ്മളശ്ചാങ്കുരഃ കരാഃ |

ഹസ്തലക്ഷണദീപികാ - വർദ്ധമാനകം

20. വർദ്ധമാനകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
സ്പൃശേൽ പ്രദേശിനീ യത്ര രേഖാമംഗുഷ്ഠ മദ്ധ്ഗാം ||           78
കുഞ്ചിതോദഞ്ചിതാശ്ശേഷാസ്സഹസ്തോ വർദ്ധമാനകഃ |
 
ഭാഷ:- ചൂണ്ടുവിരൽ പെരുവിരലിന്റ നടുവിലെ രേഖയിൽ ചേർക്കു-കയും മറ്റുള്ള വിരലുകൾ ക്രമേണ പൊങ്ങിച്ച് മടക്കുകയും ചെയ്താൽ അതിനു വർദ്ധമാനകമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
സ്ത്രീകുണ്ഡലം രത്നമാലാ ജാനുയോഗീ ച ദുന്ദുഭിഃ ||            79
 

ഹസ്തലക്ഷണദീപികാ - സര്‍പ്പശിരസ്സ്

19. സര്‍പ്പശിരസ്സ്   
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
[1]അംഗുല്യസ്സംഹതാഃ സ്സര്‍വ്വാഃ സഹാംഗുഷ്ഠേന യസ്യ ച |
തഥാ നിമ്നതലശ്ചൈവ സ തു സര്‍പ്പശിരാഃ കരഃ ||                                                     76
 
ഭാഷ:- എല്ലാ വിരലുകളും ചേര്‍ത്ത് അല്പം ഉള്ളിലേക്ക് മടക്കിയാല്‍ അതിനു സര്‍പ്പശിരസ്സ്മുദ്ര എന്ന് പറയുന്നു.    
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ചന്ദനം ഭുജഗോ മാന്ദ്യമര്ഘ്യം വികിരണം മുനിഃ |

ഹസ്തലക്ഷണദീപികാ - മൃഗശീര്‍ഷം

18. മൃഗശീര്‍ഷം (മൃഗശീര്‍ഷകം)     
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മദ്ധ്യമാനാമികാ മദ്ധ്യമംഗുഷ്ഠോ യദി സംസ്പ്ര്ശേല്‍ ||           74
മൃഗശീർഷക ഹസ്തൊയം കഥിതഃ കവിപുഗവൈഃ |            
 
ഭാഷ:- നടുവിരലും മോതിരവിരലും അല്പം മടക്കി, അവയുടെ താഴെ നടുവിലെ രേഖയില്‍  പെരുവിരലിന്റെ തല സ്പര്‍ശിച്ചാല്‍ അതിന്ന് മൃഗശീർഷകമുദ്ര എന്നു പറയുന്നു
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
സംയുക്ത ഏവ ഹസ്തോയം മൃഗേ ച പരമാത്മനി ||            75
 

ഹസ്തലക്ഷണദീപികാ - ത്രിപതാകം

17. ത്രിപതാകം     
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠഃ കുഞ്ചിതാകാരസ്തർജ്ജനീമൂലമാശ്രിതഃ ||              72
യദി സ്യാത്സകരഃ പ്രോക്തോ ത്രിപതാകാ മുനീശ്വരൈ |          
 
ഭാഷ:- പെരുവിരൽ കുറഞ്ഞൊന്നു മടക്കി ചൂണ്ടുവിരലിന്റെ താഴത്തെ സന്ധിയോട് ചേർത്താൽ അതിന്നു ത്രിപതാകമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
അസ്തമാദിരയേ പാനം ശരീരം യാചനം ബുധെഃ ||              73

ഹസ്തലക്ഷണദീപികാ - പല്ലവം

16. പല്ലവം    
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മൂലഞ്ചാനാമികാംഗുല്യാ അംഗുഷ്ഠോ യദിസംസ്പൃശേത് |             68
യസ്മിംസ്തു നൃത്തശാസ്ത്രജ്ഞൈഃ പല്ലവസ്സകരഃ സ്മൃതഃ ||
 
ഭാഷ:- പെരുവിരൽ മോതിരവിരലിന്റെ അടിയിലെ സന്ധിയില്‍ ചേര്‍ത്തു-പിടിച്ചാൽ അതിന്ന് പല്ലവമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
വജ്രം പർവ്വത ശൃംഗഞ്ച ഗോകർണ്ണൗ നേത്രദീർഗ്‌ഘിമാ |          69
മഹിഷഃ പരിഘഃ പ്രാസോ ജന്തുശൃഗം ച വേഷ്ടനം ||
 

ഹസ്തലക്ഷണദീപികാ - സൂചീമുഖം

15. സൂചീമുഖം    
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മദ്ധ്യാനാമികാപൃഷ്മംഗുഷ്ഠോ യദി സംസ്പൃശേത് |                         64
കനിഷ്ഠികാ കുഞ്ചിതാ ച സൂചിമുഖകരസ്തു സഃ ||
 
ഭാഷ:- നടുവിരലും മോതിരവിരലും മടക്കി അതുകളുടെ പുറത്തെ പെരുവിരൽ ചേർക്കുകയും ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് സൂചീമുഖമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ഭിന്നമുത്പതനം ലൊകോ ലക്ഷ്മണഃ പാതമന്യതഃ |              65

ഹസ്തലക്ഷണദീപികാ - ഭ്രമരം

14. ഭ്രമരം   
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
നമിതാ തർജ്ജനി യസ്യ സ ഹസ്തൊ ഭ്രമരാഹ്വയഃ ||
 
ഭാഷ:- ചൂണ്ടുവിരൽ നടുവിൽ മടക്കിയാൽ അതിന്നു ഭ്രമരമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ഗുരുത് ഗാനം ജലം ഛത്രം ദന്തി കർണൌ മനീഷിഭിഃ |           62
ഭ്രമരാഖ്യാസ്തു സംയുക്താ ഹസ്താഃ പഞ്ച സമീരിതാഃ ||
 
ഗന്ധർവ്വോ ജന്മഭീതിശ്ച രോദനം നാട്യകോവിദൈഃ |              63

ഹസ്തലക്ഷണദീപികാ - മുകുരം

13. മുകുരം   
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മദ്ധ്യമാനാമികാനമ്രെ അംഗുഷ്ഠോപി പരസ്പരം |                   58 
യദ്യാരഭേരൻസ്പർശായ മുകുരസ്സകരോ മതഃ ||
 
ഭാഷ:- നടുവിരലും മോതിരവിരലും മടക്കി, അവയുടെ അഗ്രം പെരുവിരൽ തൊടുവാൻ ആരംഭിക്കതക്കവണ്ണം നിർത്തിയാൽ അതിന്നു മുകുര-മുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ദംഷ്ട്രാ വിയോഗോ ജംഘാ ച നിതംബോ വേദ സൊദരൗ |            59
സ്തംഭശ്ചോലൂഖല വേഗീ പിശാചഃ പുഷ്ടിരിത്യപി ||

ഹസ്തലക്ഷണദീപികാ - അര്‍ദ്ധചന്ദ്രം

12. അര്‍ദ്ധചന്ദ്രം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠം തർജ്ജനിഞ്ചാപി വർജ്ജജയിത്വേതരക്രമാൽ ||
ഈഷദാകുഞ്ചിതാ യത്ര സോർദ്ധചന്ദ്രകരസ്മൃതഃ |                55
 
ഭാഷ:- പെരുവിരലും ചൂണ്ടുവിരലും ഒഴിച്ചു, ശേഷമുള്ളവ ക്രമത്താലെ കുറഞ്ഞൊന്നു മടക്കിയാൽ അതിന് അർദ്ധചന്ദ്ര മുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
യദ്യർത്ഥശ്വകിമർത്ഥശ്ച വൈവശ്യഞ്ച നഭസ്ഥലം ||
ധന്യോ ദൈവം സതിശ്ചാപി തൃണം പുരുഷകുന്തളം |                56

ഹസ്തലക്ഷണദീപികാ - അഞ്ജലി

11. അഞ്ജലി
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
കരശാഖാശ്ചവിശിഷ്ടാ മദ്ധ്യം ഹസ്തതലസ്യതു ||
കിഞ്ചിദാകുഞ്ചിതായസ്യ [1]ലുഠിതം സോജഞലിഃ കരഃ     |            51
 
ഭാഷ:- വിരലുകളെല്ലാം തമ്മിൽ തൊടിക്കാതെ നിർത്തുകയും കയ്യിന്റെ അടി (ഉള്‍ഭാഗം) അല്‍പം മടക്കുകയും ചെയ്താൽ അതിന് അഞ്ജലിമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
പ്രവർഷം വമനം വഹ്നിഃ പ്രവാഹഃ പ്രസ്വനഃ പ്രഭാ ||

ഹസ്തലക്ഷണദീപികാ - ഹംസാസ്യം

10. ഹംസാസ്യം 
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
സന്നതാശ്ചലദഗ്രാസ്യസ്തർജ്ജന്യംഗുഷ്ടമദ്ധ്യമാഃ |                  
ഇതരേചോന്നതേയത്ര ഹംസാസ്യംതദുഭീരിതം ||                     47
 
ഭാഷ:- ചൂണ്ടുവിരലും പെരുവിരലും നടുവിരലും അഗ്രത്തിങ്കൽ തൊടീ-ക്കുകയും, അഗ്രങ്ങൾ ഇളക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചിരിക്കു-കയും ചെയ്താൽ അതിന്നു ഹംസാസ്യമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 

ഹസ്തലക്ഷണദീപികാ - ശിഖരം

9. ശിഖരം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
പുരതോമദ്ധ്യമാം ചാപി പൃഷ്ഠതസ്തർജ്ജനീ നയേത് |            
കപിത്ഥഹസ്തസ്തുതദാ പ്രാപ്നുയാൽ ശിഖരാഭിധാം ||           45
 
ഭാഷ:- കപിത്ഥമുദ്ര വിടാതെ, നടുവിരലിനെ മുന്പോട്ടും ചൂണ്ടുവിരലിനെ പുറകോട്ടും നിർത്തിയാൽ അതിന് ശിഖരമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
സഞ്ചാരം ചരണൗ നേത്രേ ദർശ്ശനം മാര്‍ഗമാര്‍ഗണേ |                46
കർണ്ണൗ പാനം കരാശ്ചാഷ്ടൗ സംയുക്ത ശിഖരാസ്മൃതാഃ ||

ഹസ്തലക്ഷണദീപികാ - ഹംസപക്ഷം

8. ഹംസപക്ഷം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുല്യശ്ച യഥാപൂൎർവ്വം സംസ്ഥിതാ യദി യസ്യതു ||           
സഹസ്തൊ ഹംസപക്ഷ്യാഖ്യൊ ഭണ്യതെ ഭരതാദിഭിഃ |           38
 
ഭാഷ:- വിരലുകളെല്ലാം ഉള്ളപ്രകാരം തന്നെ നിർത്തിവെച്ചാൽ അതിന് ഹംസപക്ഷമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
ചന്ദ്രോവായുർ മന്മഥശ്ച ദേവപർവ്വത സാനവഃ ||                
 
നിത്യബാന്ധവശയ്യാശ്ച ശിലാസുഖമുരസ്തനം |                

ഹസ്തലക്ഷണദീപികാ - കപിത്ഥകം

7. കപിത്ഥകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
നമിതാനാമികാ പൃഷ്ഠമംഗുഷ്ഠോയദിസംസ്പൃശേൽ ||            34
 
കനിഷ്ഠികാസുനമ്രാച യസ്മിംസ്തു സ കരസ്മൃതഃ |
കപിത്ഥാഖ്യശ്ച വിദ്വത്ഭിഃ നൃത്തശാസ്ത്രവിശാരദൈഃ ||            35
 
ഭാഷ:- പവിത്രവിരൽ മടക്കിയും അതിന്മേൽ പെരുവിരൽ തൊടിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ അതിന്ന് കപിത്ഥമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 

ഹസ്തലക്ഷണദീപികാ - ശുകതുണ്ഡം

6. ശുകതുണ്ഡം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
ഭൂലതേവയദാ വക്രാ തര്ജ്ജന്യംഗുഷ്ഠ സംയുതാ ||              32
നമിതാനാമികാ ശേഷൈ  കുഞ്ചിതോദഞ്ചിതെതദാ |
 
ഭാഷ:- ചൂണ്ടുവിരല്‍ പുരികംപോലെ വളക്കുകയും പവിത്രവിരൽ (മോതിരവിരല്‍) മടക്കി അതിന്മേൽ പെരുവിരൽ വെക്കുകയും മറ്റു വിരലുകൾ പൊങ്ങിച്ചു മടക്കുകയും ചെയ്താൽ അതിന്നു ശുകതുണ്ഡമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
ശുകതുണ്ഡകമിത്യാഹുരാചാര്യാ ഭരതർഷഭഃ ||                      33

ഹസ്തലക്ഷണദീപികാ - കര്‍ത്തരീമുഖം

5. കര്‍ത്തരീമുഖം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
കനീയസ്യുന്നതാ യത്ര ത്രിസ്രസ്യുസ്സന്നതാഃ പരാഃ |
അംഗുഷ്ഠസ്തർജ്ജനീപാർശ്വം സംസ്പൃശേൽ ഭരദർഷഭ ||         27
 
കർത്തരീമുഖമിത്യാഹു ഹസ്തന്തംനൃത്ത വേദിനഃ |
 
ഭാഷ:- ചെറുവിരൽ പൊക്കി, പിന്നത്തെ മൂന്നു വിരലുകൾ അല്പം മടക്കി, പെരുവിരലിന്റെ തലഭാഗംകൊണ്ട് ചൂണ്ടുവിരലിന്‍റെ ഒരുഭാഗത്തു  തൊടുകയും ചെയ്താൽ അതിന്നു കർത്തരീമുഖമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 

ഹസ്തലക്ഷണദീപികാ - മുഷ്ടി

4. മുഷ്ടി
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠസ്തർജ്ജനീപാർശ്വമാശ്രിതോ അംഗുലയഃ പരാഃ |
ആകുഞ്ചിതാശ്ച യസ്യ സ്യുസ്സ ഹസ്തൊ മുഷ്ടിസംജ്ഞകഃ ||            21
 
ഭാഷ:- [1]ചൂണ്ടൻവരലിന്റെ ഒരു അരികിൽ പെരുവിരൽ തൊടുകയും മറ്റുള്ള വിരലുകളെല്ലാം മടക്കുകയും ചെയ്താൽ അതിന് മുഷ്ടിമുദ്ര എന്നു പറയുന്നു. .
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
സൂതോപവർഗ്ഗൊ ലാവണ്യം പുണ്യം ഭൂതശ്ചബന്ധനം |
യോഗ്യം സ്ഥിതിശ്ച ഗുൽഫഞ്ചകൎർഷണം ചാമരം യമഃ ||          22

ഹസ്തലക്ഷണദീപികാ - കടകം

3. കടകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠാംഗുലി മൂലന്തു സംസ്പൃശേദ്യതിമധ്യമാ ||   
മുദ്രാഭിധാനഹയസ്തസ്തുകടകഖ്യാം വ്രജേത്തദാ |               17
 
ഭാഷ:- മുദ്രാഖ്യമുദ്ര വിടാതെ നടുവിരലിന്റെ അഗ്രം പെരുവിരലിന്‍റെ ഏറ്റവും അടിയിലെ സന്ധിയില്‍  തൊട്ടുപിടിച്ചാല്‍ അതിനു കടകമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-          
 
വിഷ്ണുകൃഷ്ണോഹലീബാണഃ സ്വർണ്ണം രൂപ്യം നിശാചരീ ||      
 

ഹസ്തലക്ഷണദീപികാ - മുദ്രാഖ്യം

2. മുദ്രാഖ്യം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠസ്യതുതർജ്ജന്യായസ്യാഗ്രേ മിളിതോഭവേത് |      
ശേഷം [1]വിശ്ലഥിതം യസ്യ [2]മുദ്രാഖ്യസ്സകരഃസ്മൃത ||                12
 
ഭാഷ:- ചൂണ്ടൽവിരലിന്റെയും പെരുവിരലിന്റെയും അഗ്രങ്ങൾ തമ്മിൽ തൊടുകയും, ശേഷം വിരലുകൾ നിവര്‍ത്തി തമ്മില്‍ ചേര്‍ക്കാതെ പിടി-ക്കുകയും ചെയ്താൽ അതിനു മുദ്രാഖ്യം എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 

ഹസ്തലക്ഷണദീപികാ - പതാകം

1. പതാകം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
നമിതാനാമികാ യസ്യ പതാകസ്സകരസ്സ്മൃതഃ |                   
 
ഭാഷ:- കൈനിവര്‍ത്തി അണിവിരൽ (മോതിരവിരൽ) മടക്കിയാൽ പതാക എന്ന ഹസ്തമാണ്.
 
വിനിയോഗം (ഉപയോഗം) - മൂലം:-
 
സൂര്യോ രാജ ഗജസ്സിംഹോ വൃഷഭോ ഗ്രാഹതോരണൌ |             6
 
ലതാപതാകാവീചിശ്ച രഥ്യാപാതാള ഭൂമയഃ |                                                       7

ഹസ്തലക്ഷണ ദീപികായാം ദ്വിതീയ പരിച്ഛേദഃ

ഹസ്തലക്ഷണ ദീപികായാം ദ്വിതീയ പരിച്ഛേദഃ
 
സമാന മുദ്രാഃ
 
കുറിപ്പ്: ‘ഒരേ മുദ്രകൊണ്ട്‌ ഒന്നിലധികം പദങ്ങള്‍ കാണിക്കുന്നതിന് സമാനമുദ്ര എന്ന് പേര്‍’ - കഥകളി പ്രവേശിക (പ്രൊഫ്‌. ഗോപിനാഥ പിള്ള). എന്നാല്‍, ‘രണ്ടുകയ്യിലും  ഒരേമുദ്ര പിടിച്ചാല്‍ സമാനമുദ്ര എന്നും പറയാറുണ്ട്‌’. പ്രയോഗപദ്ധതികളില്‍ പല  മുദ്രകളുടെ ഉപയോഗങ്ങളിലും ഇതില്‍  ചേര്‍ത്തിരുക്കുന്നതില്‍നിന്നു വളരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 
മൂലം:-
 

ഹസ്തലക്ഷണ ദീപികായാം പ്രഥമഃ പരിച്ഛേദഃ

വാസുദേവം നമസ്കൃത്യ ഭാസുരാകാരമീശ്വരം |
ഹസ്തമുദ്രാഭിധാനാദീൻ വിസ്തരേണ ബ്രവീമ്യഹം ||                    1  

[സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരിച്ചിട്ട് കൈമുദ്രകളുടെ പേര് മുതലായവയെ ഞാൻ വിസ്തരിച്ചു പറയുന്നു]

 

ഹസ്തഃപതാകോമുദ്രാഖ്യഃ കടകോമുഷ്ടിരിത്യപി |               
കർത്തരീമുഖസംജ്ഞശ്ച ശുകതുണ്ഡകപിത്ഥകഃ ||                 2 

ഹംസപക്ഷശ്ചശിഖരോ ഹംസാസ്യ പുനരഞ്ജലിഃ |
അർദ്ധചന്ദ്രശ്ചമുകരോ ഭ്രമരസ്സൂചികാമുഖഃ ||                             3

പല്ലവസ്ത്രിപതാകശ്ച മൃഗശീർഷാഹ്വയസ്തഥാ |
പുനസ്സർപ്പശിരസ്സംജ്ഞൊ വർദ്ധമാനക ഇത്യപി ||                4 

ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

Kalamandalam_Ravikumar_Photo_KS_Mohandas

കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.

കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം

Kalamandalam Gamgadharan

ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ - അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട്‌ നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന്‌ വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു. 

നാദം ചുറ്റിയ കണ്ഠം

ഏറ്റവും തെളിഞ്ഞ സ്മരണ 'നളചരിതം രണ്ടാം ദിവസം' പാടുമ്പോഴത്തെ ചില സംഗതികളാണ്. നായകവേഷം നിത്യം കലാമണ്ഡലം ഗോപി. ആദ്യ രംഗത്തെ ശൃംഗാരപദമായ "കുവലയ വിലോചനേ"ക്കിടയിലെ "കളയോല്ലാ വൃഥാ കാലം നീ" എന്നതിലെ ആദ്യ വാക്കിന് നിത്യഹരിതൻ കൈകൾ മാറുചേർത്തു പിടിച്ച് കണ്ണുകൾ വലത്തോട്ടെറിയുമ്പോൾ എന്റെയും നെഞ്ചു പിടയ്ക്കും. "യോ" എന്ന് വിബ്രാറ്റോ കൊടുത്ത് ആശാൻ തോഡി തകർത്തുപാടുമ്പോൾ ഈ നിമിഷങ്ങൾ "കഴിയരുതേ" എന്നും "ഒന്ന് കഴിഞ്ഞുകിട്ടിയാൽ ശ്വാസംവിടാമായിരുന്നു" എന്നും ഒരേസമയം അനുഭവപ്പെട്ടിരുന്നു. ഓരോ പ്രാവശ്യവും ട്രൂപ്പിന്റെ 'രണ്ടാം ദിവസം' കാണാൻ പോവുമ്പോൾ ദമയന്തിയും കലിയും പുഷ്കരനും കാട്ടാളനും കെട്ടുന്നവർ മാറും, പക്ഷെ പിന്നിൽ ഗംഗാധരാശാൻ കാലം വൃഥാവിലാകാതെ അമരംനിൽക്കും. ആ മുഹൂർത്തങ്ങൾക്കായി  ഞാനും ചങ്ങാതിമാരും വീണ്ടുംവീണ്ടും കാക്കും.

കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

Kalamandalam Unnikrishna Kurup photo by irinjalakudalive.com

പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക്‌ എളുപ്പമാണ്‌. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ്‌ ശ്രമിക്കുന്നത്‌. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ,  അത്‌ പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട്‌ സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട്‌ എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്‌. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്‌. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്‌. 

ഒരു നാളും നിരൂപിതമല്ലേ....

Kalamandalam Unnikrishna Kurupp Photo by Ajesh Pabhakar Kathakali FB group

ചില പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് കേട്ട് സ്തുതിച്ചു പറഞ്ഞിട്ടുണ്ട്. കുറുപ്പിന്റെ കാംബോജി രാഗത്തിലുള്ള പ്രയോഗങ്ങളും മനോധര്‍മ്മങ്ങളും കേട്ടിട്ട് ഇതാണ് കാംബോജിയുടെ സാക്ഷാല്‍ നാടന്‍ സ്വരൂപം എന്ന് ഡോ.എസ്. രാമനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരാസ്വയംവരത്തിലെ ജയജയനാഗകേതനാ എന്ന പദം ആലപിയ്ക്കുന്നത് കേട്ടിട്ട് മറ്റൊരു കര്‍ണ്ണാടക സംഗീത വിദുഷിയായ ടി.കെ.ഗോവിന്ദറാവു അതിശയിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ഗോപീചന്ദനം: ശ്രീ തിരുവല്ല ഗോപിക്കുട്ടന്‍ നായരുമൊത്ത്..

Thiruvalla Gopi Kuttan Nair Photo by P Ravindranath

ഇറവങ്കര ഉണ്ണിത്താനാശാന്റെ പാട്ടിന്റെ വഴിയാണ് തനിക്കുകിട്ടിയിട്ടുള്ളതെന്ന്‍ അഭിപ്രായപ്പെട്ടിട്ടുള്ള രണ്ടു മഹാനടന്മാരെ കൃതജ്ഞതയോടെ ഗോപിക്കുട്ടന്‍നായര്‍ അനുസ്മരിക്കുന്നു. ശ്രീ കുടമാളൂര്‍ കരുണാകരന്‍നായരും ശ്രീ മടവൂര്‍ വാസുദേവന്‍നായരും. ഗോപിക്കുട്ടന്‍നായരാകട്ടേ ഉണ്ണിത്താന്റെ പാട്ട് കേട്ടിട്ടില്ല എന്നുതന്നെയല്ല അദ്ദേഹത്തെ നേരില്‍ കണ്ടിട്ടുപോലുമില്ല.
കുടമാളൂരിന്റെയും മടവൂരിന്റെയും ഈ അഭിനന്ദനപ്രകടനം ഒരു പദ്മശ്രീ അവാര്‍ഡിനെക്കാള്‍ തിളക്കത്തോടെ ഗോപിച്ചേട്ടന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

കലാമണ്ഡലം ഗോപി

Padmasree Kalamandalam Gopi photo by Hari Chittakkadan from Facebook

ചൂതിൽ തോറ്റു സർവസ്വവും നഷ്ടപ്പെടുമ്പോഴെക്കും നളന്റെ ശരീരം തന്നെ ചെറുതാകുന്നതായി നമുക്ക്  തോന്നും. വേര്പാടും ബഹുകേമമാണ്. ഏറ്റവും ശോഭിക്കുന്ന ഗോപിയുടെ മറ്റൊരു വേഷമാണ്  രുഗ്മാംഗദൻ. "തന്മകൻ ധർമ്മാംഗദനെ ചെമ്മേ വാളാൽ വെട്ടാൻ" ഒരുങ്ങുമ്പോൾ മുഖത്തു വരുന്ന ഭാവങ്ങൾ കണ്ടുതന്നെ രസിക്കണം.

കലാമണ്ഡലം ജയപ്രകാശുമായി ഒരു സംഭാഷണം

Kalamandalam Jayaprakash and Sadanam Jyothish Babu photo taken during mudrapedia shooting

പഴയ തലമുറ സാഹിത്യത്തെക്കാൾ സംഗീതത്തിനു പ്രാധാന്യം നൽകി.പുതിയ തലമുറ രണ്ടിനും തുല്യ പ്രാധാന്യം നൽകുന്നു.മാത്രമല്ല മെച്ചപ്പെട്ട ഉച്ചാരണ ശ്രദ്ധയും പുതിയ തലമുറ നൽകുന്നു.

വൈയ്ക്കം തങ്കപ്പന്‍പിള്ള

വൈക്കം തങ്കപ്പന്‍ പിള്ള ഫോട്ടോ: മണി വാതുക്കോടം

വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.

ദിവം

പിറന്നാൾക്കാരൻ പാലനാട് ദിവാകരേട്ടനെ എനിക്ക് മുന്നേ അറിയാം. എന്നെ അദ്ദേഹമറിയുമെന്ന് ഞാൻ വീരവാദം ഇളക്കുന്നില്യേനീം. എന്തായാലും ഒരു ബന്ധുവിന്റെ പിറന്നാളിന് കൂടിയപോലെ ആയിരുന്നു. ബന്ധുത്വം നാട്ടുകാരൻ എന്നതിലധികം കഥകളിക്കാരൻ എന്നത് തന്നെ. അത് തന്നെ ആയിരിക്കണം അന്നവിടെ കൂടിയ ജനങ്ങളുടെ മനസ്സിലും. നേരം വെളുത്തതിനുശേഷമാണ് ജനങ്ങൾ കുറഞ്ഞത്. അത് തന്നെ ഞാൻ പറഞ്ഞതിന്റെ തെളിവാണല്ലൊ.

മദലുളിതം മൃദുലളിതം ഗുണമിളിതം

Photo courtsy Kathakali : The Traditional Dance of Kerala Facebook Page
ചില സന്ദർഭങ്ങളിൽ വേണ്ട അഭ്യാസ പടുത്വം എടുത്തു പറയേണ്ടവയാണ്.  കലാമണ്ഡലം രാമൻകുട്ടി നായരുടെ തോരണയുദ്ധത്തിലെ ഹനുമാന്റെ സമുദ്രലംഘനം (ഗഗന സഞ്ചാരം എന്ന്  ആരാധകർ പറയും.) അതിനു മികച്ച ഉദാഹരണമാണ്.  രാമൻകുട്ടി നായരുടെ തന്നെ കല്യാണസൌഗന്ധികത്തിലെ ഹനുമാൻ വൃദ്ധ വാനരനായി മാറുന്നത് പീഠത്തിന്മേൽ കയറി നിന്ന് കാണിക്കുമ്പോൾ കായപരിമിതി ചെറുതാകുന്നതായി കാണികൾക്കു തോന്നും. സഹോദരനുമായുള്ള ചൂതുകളിയിൽ തോറ്റുതുന്നംപാടിയ നളനെ ഗോപി അവതരിപ്പിക്കുമ്പോഴും കായപരിമിതി തന്നെ ചെറുതാകുന്നത്  കാണാം. ചെങ്ങന്നൂർ രാമൻപിള്ളയുടെ ഹിരണ്യകശിപുവും വെച്ചൂർ രാമൻപിള്ളയുടെ നരസിംഹവും ചേർന്നുള്ള ആട്ടം ഒരു കാലത്ത്  ജനങ്ങൾക്ക്  വളരെ പ്രിയപ്പെട്ടതായിരുന്നു. ഹിരണ്യകശിപുവിനെ കൊല്ലാനായി നരസിംഹം മടിയിൽ കിടത്തുമ്പോൾ ചെങ്ങന്നൂരിന്റെ കിടപ്പ്  ഒന്നു പ്രത്യേകമാണ്.  കാവടി പോലെ വളഞ്ഞ്  പാദങ്ങളും കിരീടവും നിലത്തുമുട്ടുമാറുള്ള ആ കിടപ്പ്  മറ്റാരേക്കൊണ്ടെങ്കിലും കഴിയുമോ എന്ന കാര്യം സംശയമാണ്.  
 

അവസാനത്തെ ആശുപത്രിയുടെ സവിശേഷതകൾ

നാട്യശാസ്ത്രത്തിലാണ് ധർമ്മിയെപ്പറ്റിയുള്ള കണ്ടെടുക്കപ്പെട്ടതിൽ വെച്ച് പഴക്കമുള്ള പരാമർശം.എങ്കിലും നാട്യശാസ്ത്രത്തിലാണ് പ്രാരംഭമെന്നു പറഞ്ഞുകൂടാ. വിശുദ്ധ ഖുറാൻ ഉണ്ടായ കഥപോലെ പരമശിവൻ നേരിട്ടു പറഞ്ഞുകൊടുത്തതാണ് നാട്യശാസ്ത്രമെന്ന മിത്ത് മാറ്റിനിർത്തിയാൽ,നാട്യശാസ്ത്രം അക്കാലത്തെ സൗന്ദര്യശാസ്ത്രചിന്തകളുടെ ക്രോഡീകരണമാണ്. ഏതാണ്ട് സംഗീതത്തിൽ വെങ്കടമഖിചെയ്തതുപോലെനാട്യശാസ്ത്രകാരനും ചെയ്തത് അറിവുകളുടെ ഒരു സമുച്ചയത്തെ നിർമ്മിക്കലാണ്. അതുകൊണ്ടുതന്നെ നാട്യധർമ്മിയെന്ന പദമോ പ്രസ്തുതസങ്കൽപ്പനമോ നാട്യശാസ്ത്രകാരൻ നിർമ്മിച്ചതെന്നു കരുതാനാവില്ല. അതുനുമുൻപേയുള്ള സൗന്ദര്യശാസ്ത്രചിന്തകളാവണം ഇവയെല്ലാം.
ആറാമദ്ധ്യായമായ  രസവികൽപ്പത്തിലും  ഇരുപത്തിമൂന്നാം അദ്ധ്യായമായ ആഹാര്യാഭിനയത്തിലും  ഈസജ്ഞകളുണ്ടെങ്കിലും പതിനാലാം അദ്ധ്യായമായ കക്ഷ്യാപ്രവൃത്തിധർമ്മിവ്യഞ്ജകത്തിലാണ് ഇരു ധർമ്മികളുടെയും ലക്ഷണങ്ങൾ സഹിതം വിശദമാക്കുന്നത്.അവയുടെ വിശദപഠനത്തിന് ഇവിടെ മുതിരുന്നില്ല. നമുക്ക് കഥകളിയുടെ സൗന്ദര്യശാസ്ത്രത്തെ നിർണയിച്ച കാര്യങ്ങൾ മാത്രം വിശദമാക്കാം. ലോകധർമ്മിയെപരമാവധി നിരാകരിച്ച് നാട്യധർമ്മിയിലേക്കടുക്കുന്ന കഥകളിയുടെ തീയറ്റർസ്വഭാവും എന്നാൽ കഥകളിയുടെ അഭിനയപ്രകരണത്തിലുള്ളടങ്ങിയിരിക്കുന്നലോകധർമ്മീസ്വഭാവവും വ്യക്തമാവാൻ ഓരോന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

അരങ്ങേറ്റം

കഥകളി അതിസങ്കീര്‍ണവും കഠിനവുമെന്ന വാദം നിരത്തി ദുരെ മാറി നില്‍ക്കുന്നവര്‍ക്ക്‌ അരങ്ങത്തേയ്ക്ക്‌ ഒന്നെത്തിനോക്കാനെങ്കിലും പ്രചോദനമാവട്ടെ എന്ന സദുദേശത്തിന്റെ പരിണാമ ഫലമാണ്‌ ഈ അരങ്ങേറ്റം.

മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ

ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ  മുൻപിൽ. ഞാൻ "ചിത്രമിദം വചനം" എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ " എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്‌, അവിടാ ജനം  ഇരിക്കുന്നേ" എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.

കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായർ

കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ  ആവശ്യത്തിനു മനോധർമ്മവും രസവും ലോകധർമ്മിത്വവും വിളക്കി ചേർത്തു  കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്‌, പ്രത്യേകിച്ച് തെക്കൻകേരള  പ്രേക്ഷകർക്ക്‌, ഹരമായി മാറി. സാധാരണ  ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ്  മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ  ആശാന് നിയമനം ലഭിച്ചത്  അദ്ദേഹത്തിൻറെ ഈ പ്രതിഭാവിലാസം ഒന്നു കൊണ്ടു  മാത്രമായിരുന്നു. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട്‌ പോകുന്നതിൽ നിന്നും തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും എന്നും അസൂയാലുക്കളായിരുന്നു.

മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും

MalanaTa Temple Photo by P RAvindranath

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി എന്ന പ്രദേശത്തുള്ള ഒരു ക്ഷേത്രമാണ്   'പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.' ഇവിടെ ഭക്തജനങ്ങൾ ആരാധിക്കുന്നത്,  മഹാഭാരതം ഇതിഹാസത്തിലെ പ്രതിനായകനായ ദുര്യോധനനെയാണ്.  ഇവിടെ പ്രതിഷ്ഠയൊന്നുമില്ല. നാലു നാലരയടി ഉയരമുള്ള ഒരു പ്ലാറ്റ്  ഫോം. ആ പ്ലാറ്റ്  ഫോമിൽ ലോഹനിർമ്മിതമായ ഒരു ഗദ. ദുര്യോധനന്റെ സാന്നിധ്യം മലനടയിൽ എപ്പോഴും ഉണ്ടെന്നാണ്  ഭക്തജനങ്ങൾ വിശ്വസിക്കുന്നത്.  മലനട അപ്പൂപ്പൻ എന്നാണ്  പറയുന്നത്.  ദുര്യോധനൻ എന്നോ ദൈവമെന്നോ ഒന്നും ഭക്തർ വിശേഷിപ്പിക്കാറില്ല. നേർച്ച സമർപ്പിച്ച്  പ്രാർത്ഥിച്ചാൽ കാര്യസിദ്ധി അച്ചെട്ടാണ്.

ചില പരിഭാഷകള്‍

കഥകളിയിലെ പ്രസിദ്ധമായ ചില ശ്ലോകങ്ങളുടെ സ്വതന്ത്രപരിഭാഷകള്‍. പരിഭാഷകള്‍ ചെയ്തിരിക്കുന്നത് ശ്രീ അത്തിപ്പറ്റ രവിയും കൈതയ്ക്കല്‍ ജാതവേദനും ആണ്‌. 

മുരിങ്ങൂരിന്റെ കുചേലമാർഗത്തിലൂടെ

Nelliyode Vasudevan Namboothiri as Kuchelan (Photo: Jawaharji K.)

കുചേലവൃത്തം എന്ന ആട്ടക്കഥയുടെ സാഹിത്യത്തെ മുൻനിർത്തി മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെ രചനാശൈലിയേയും ഇതിവൃത്തസമീപനത്തേയും പഠിയ്ക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനത്തിൽ. ആട്ടക്കഥയുടെ രംഗവിജയവും സാഹിത്യമൂല്യവും പരസ്പരാശ്രിതമല്ല എന്നത് പരിചിതമായ ഒരു നിരീക്ഷണമാണ്.

നടകലിനളചരിതം

Kavalam Narayana Panicker Photo from Keleeravam 2013

നടന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, മനുഷ്യജീവിതത്തെത്തന്നെ ചൂഴ്ന്നുള്ള ഒരു സ്വഭാവവിശേഷമാണ് മനസ്സിന്റെ തെളിയൊളിവുകളില്‍ ദുഷ്‌പ്രേരണകളുടെ മേല്‍ക്കൈയ്യുണ്ടാവുക എന്നത്. ചെയ്യരുതാത്തതു ചെയ്യാന്‍ പ്രേരിതനാകുന്ന നിശാവേളകളിലെ അനുഭവം ആ നടനെ പ്രഭാതമായിട്ടും വിടാതെ പിന്തുടരുന്നു, വേട്ടയാടുന്നു. ജീവിതാവശ്യങ്ങള്‍ക്കായി ചന്തയിലേക്കോ മറ്റെങ്ങോട്ടെങ്കിലുമോ നീങ്ങിയാലും കണ്ടുമുട്ടുന്നതെല്ലാം കലികയറിയ മര്‍ത്ത്യരാണെന്ന തോന്നല്‍. അതില്‍പെട്ടുഴലുന്നത് ആത്മവിശ്വാസമില്ലായ്കയാലോ സുകൃതക്ഷയം കൊണ്ടോ മാത്രമല്ല; കലിയുടെ ശക്തിപ്പെരുക്കം കൊണ്ടും കൂടിയാണ്. നളചരിതത്തെ പൊതുവെ ബാധിക്കുന്ന ഈ പ്രഹേളിക നളചരിതത്തില്‍ നളപക്ഷത്തുനിന്നാണെങ്കില്‍, കലിചരിതത്തില്‍ നടപക്ഷത്തു നിന്നും കൂടെയാണ്. 

ഭസ്മീകരിക്കപ്പെടുന്ന കാട്ടാളൻ

Chennithala Chellappan Pillai and Kudamaloor Karunakaran Nair (Photo: C. Ambujakshan Nair)

'നിന്റെ പാതിവ്രത്യവൃതഭന്ജനം ചെയ്യാനൊരുമ്പെടുന്നവൻ ഭസ്മമായിപ്പോകട്ടെ' എന്ന ഇന്ദ്രദേവവരം ദമയന്തി ഓർത്തതും കാട്ടാളൻ ഭസ്മമായി തീർന്നു (ശക്തിയായടിച്ച കാറ്റിൽ ആ ഭസ്മധൂളികൾ പറന്നു പോയി എന്നും പിന്നാലെ വരുന്ന ശ്ലോകത്തിൽ പറയുന്നുണ്ട്). പക്ഷെ ഇതിനു മുന്പായി ആട്ടക്കഥയിൽ ദേവേന്ദ്രൻ ദമയന്തിക്ക് ഇങ്ങനെയൊരു വരം കൊടുത്തിട്ടുള്ളതായി പറയുന്നില്ല.

നളചരിതത്തിലെ പുഷ്ക്കരൻ

Kalamandalam Gopi and Kalamandalam Krishnakumar as Nalan and Pushkaran

നളനും ദമയന്തിയും ഹംസവും കഴിഞ്ഞാൽ പിന്നെ പ്രാധാന്യമുള്ള നളചരിതകഥാപാത്രമാണ് പുഷ്ക്കരൻ. പുഷ്ക്കരന്റെ പാത്രസ്വഭാവത്തെയും അരങ്ങവതരണരീതികളെയും പഠനവിധേയമാക്കയാണീ ലേഖനത്തിൽ.

Musically Yours - ഭാഗം 3 - നാഥനാമക്രിയ

Neelakantan Nambeesan and Unnikrishna Kurup (Courtesy - Malayala Manorama)

പൗരസ്ത്യക്ലാസിക്കൽ സംഗീതത്തിനു സുപരിചിതമായ മായാമാളവഗൗളയോട് സമീപസാദൃശ്യവും ചാർച്ചയും പുലർത്തുന്ന രാഗമാണ് നാഥനാമക്രിയ.

ഒക്ടോബര്‍ ഒമ്പത് - ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്....

Kalamandalam Unnikrishna Kurup

കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന "കുറുപ്പ്സംഗീതം'' അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി.

ഒരു കഥകളി സ്നേഹാർച്ചന

Nalan and Hamsam

അന്നുവരെ നിലനിന്നിരുന്ന കഥകളി സങ്കൽപ്പങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്ന ഒരു രചനാരീതിയായിരുന്നു നളചരിതം ആട്ടക്കഥക്കായി ഉണ്ണായി സ്വീകരിച്ചത്. ഇക്കാരണത്താൽ തന്നെ യാഥാസ്ഥിതികരുടെ പ്രതിഷേധശരങ്ങൾക്ക് 'നളചരിതം' എക്കാലത്തും പാത്രമായിട്ടുണ്ട്.

കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

Photo by Aniyan Mangalassery

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.

വന്ദേ ഗുരുപരമ്പരാം

Image scanned from the book NEPATHYAM

നടന്‍ കഥാപാത്രമായി മാറുന്നത് അണിയറയിലാണ്‌. ഈ മാറ്റം സംഭവിയ്ക്കുന്ന പ്രക്രിയയാണ്‌ ആഹാര്യം. ഏത് കലയുടേയും രംഗാവതരണയോഗ്യതയ്ക്ക് പ്രധാനഘടകമാവുന്നത് ആഹാര്യമാണ്‌. കഥാപാത്രത്തിന്‍റെ രൂപലബ്ധി നടന്‌ അഭിനയം എളുപ്പമാക്കുന്നു. നൃത്തനാടകാദികളില്‍ താരതമ്യേന ലളിതമായ ആഹാര്യരീതയാണ്‌ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കൂടിയാട്ടവും കൃഷ്ണനാട്ടവും കഥകളിയും സ്വീകരിച്ചത് കൂടുതല്‍ ശ്രമകരമായഅത് രീതിയാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഈ കലാരൂപങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് അമാനുഷികരൂപം കൈവരിക്കാന്‍ സാധിച്ചതും. 

സുഖമോ ദേവി

Kottakkal Sivaraman Photos RAJAN KARIMOOLA

ആകെമൊത്തം എപ്പടി എന്ന മട്ടിലല്ല ശിവരാമേട്ടന്റെ നിൽപ്പ്. കൈ രണ്ടും അരയ്ക്ക് കീഴ്പ്പോട്ടു കാട്ടിയാണ് പോസ്. ഞെരിയാണിക്ക് തൊട്ടുമീതെ കാവിപ്പഴുപ്പുകരയുള്ള ഞൊറികളിലേക്ക് അപ്പോഴാണ്‌ കണ്ണുപോയത്. തുടയുടെ വശങ്ങളിൽ വീർമതയുള്ള ഉടയാട അവിടന്നു താഴേക്ക് കടഞ്ഞെടുത്തതുപോലെ ഒതുങ്ങുകയാണ്. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണനെയും ശിങ്കിടിയെയും വച്ച് ചെയ്യിച്ചിട്ടുള്ള പണി ഗംഭീരം. ബലേ, അസ്സലായിരിക്കുന്നു എന്ന് അറിയാതെ പറഞ്ഞുപോയി.

 
ഇത്രയും വൈകിയാണോ ഇതൊക്കെ മനസ്സിലാക്കുന്നത് എന്ന ധ്വനിയിലായിരുന്നു ശിവരാമേട്ടന്റെ പ്രതികരണം. "ദ്ദൊന്നും ശ്രദ്ധിക്കാണ്ടെ പിന്ന്ഹെന്ത് മേനേജരാ???" എന്ന് പരിഹാസം കലർന്ന മറുചോദ്യം.

ഏതാകിലും വരുമോ ബാധ

Kalamandalam Gopi and Kalamandalam Krishnakumar as Nala and Pushkara

സന്താനഗോപാലം കഥയുടെ സഡൻ ടെയ്ക്കൊഫ് അക്കാലത്തും രസകരമായി തോന്നാറുണ്ട്. തുടക്കത്തിലെ സാവേരിക്ക് എന്തോരോജസ്സാണ്! രാഗമാലപിച്ചു കേട്ടാൽത്തന്നെ പ്രത്യേക ഇമ്പമാണ്.

ഓർമ്മയുടെ ഉത്ഭവം

Kalamandalam Ramankutty Nair image from:the hindu.com

'ഉത്ഭവ'ത്തില്‍ അവതരിക്കുന്ന രാവണസ്മരണയ്ക്കും ഈ പക്ഷപാതിത്വവും ഭാഗികതയും വ്യക്തമായി കാണാവുന്നതാണ്‌. സീതയെ അപഹരിച്ച സ്ത്രീലമ്പടനായോ, ബാലിയുടെ വാലില്‍  തൂണ്ടേണ്ടിവന്ന ദുര്‍ബ്ബലനായോ, രാമന്‍റെ അസ്ത്രമേറ്റു വീഴുന്ന പരാജിതനായോ അല്ല രാവണന്‍ ഇവിടെ പ്രത്യക്ഷപ്പെടുന്നത്. മറിച്ച് സ്വന്തം  ഇച്ഛാശക്തിക്കു മുന്നില്‍ ഈശ്വരന്മാരെപ്പോലും വരുതിക്കു നിര്‍ത്തുന്ന, ലക്ഷ്യപ്രാപ്തിക്കായി പഞ്ചാഗ്നി മദ്ധ്യേ നിന്ന് പത്താമത്തെ തലയും അറുത്തു ഹോമിക്കാന്‍ മടിക്കാത്ത, ത്രിലോക ജേതാവാകാന്‍ ഒരുമ്പെടുന്ന രാക്ഷസരാജാവായാണ്‌. വധമല്ല ഉത്ഭവം ആണ്‌ കഥ എന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്‌. 'എകനെന്നാലും പോരും' എന്ന് ഊറ്റംകൊള്ളുന്ന രാവണന്‍ ഇവിടെ അതിരില്ലാത്ത ശക്തിയുടേയും ആത്മവിശ്വാസത്തിന്‍റെയും പ്രതീകമാണ്‌. ഒരു ജനതയുടെ ആര്‍ജ്ജവത്തെയും കരുത്തിനെയും ഉണര്‍ത്തി എതിര്‍പ്പിലേക്ക് നയിക്കാനുതകുന്ന പ്രതീകം. 

അശ്വതിതിരുനാളിന്റെ ആട്ടക്കഥാസാഹിത്യം

Aswathi Thirunal (Courtsey: Photo from Levi Hall, Trivandrum, taken by Ram Kashyap Varma)

പുതിയ ആശയമോ തികച്ചും പുതിയ കഥാസന്ദർഭങ്ങളോ അവതരിപ്പിയ്ക്കാൻ കവി ഉദ്യമിച്ചിട്ടില്ല. എങ്കിലും ഭാഗവതബാഹ്യമായ യവനയുദ്ധം അംബരീഷകഥയിൽ ഉൾക്കൊള്ളിച്ചു എന്നതു ശ്രദ്ധേയമാണ്. വിദേശീയരോടുള്ള 'പദ്മനാഭദാസ'ന്റെ വിരോധമായിരിയ്ക്കാം ഈ രംഗത്തിന്റെ പ്രചോദനം.

നളചരിതത്തിന്റെ കഥകളി സാമൂഹ്യപാഠം

Kalamandalam Krishnan Nair as Nalan

ഒളപ്പമണ്ണ മനയിൽ വച്ച്‌ പ്രയോഗത്തിൽ വരുത്തിയ കല്ലുവഴിചിട്ടയുടെ എല്ലാ നല്ലവശങ്ങളെയും മാനിച്ചു കൊണ്ടുതന്നെ പറയട്ടേ, ഈ കല്ലുവഴി കണ്ണാടിയിലൂടെ നോക്കിയാലേ കഥകളി കാണാൻ കഴിയൂ എന്ന്‌ പറയുന്നതു അടൂരിന്റെ എലിപ്പത്തായം കാണുന്ന അതേ കണ്ണിലൂടെ നോക്കിയാലേ സിബിയുടെ കമലദളം കാണാൻ കഴിയൂ എന്നു പറയുമ്പോലെ അശാസ്ത്രീയമാണെന്നാണ്‌ എനിക്കു തോന്നുന്നത്‌.

Musically Yours - ഭാഗം 2 - സുരുട്ടി

Neelakantan Nambeesan and Unnikrishna Kurup (Courtesy - Malayala Manorama)

ഇരുപത്തെട്ടാമത്തെ മേളരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് സുരുട്ടി. സുരുട്ടി, സുരട്ടി എന്നെല്ലാം ഈ രാഗം അറിയപ്പെടുന്നു. സംഗീതത്തിലെ  ത്രിമൂർത്തികൾക്കും ( ത്യാഗരാജൻ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ) മുമ്പു തന്നെ നിലവിലുണ്ടായിരുന്ന രാഗമെന്നു പറയുന്നു.

Musically Yours - ഭാഗം 1

Neelakantan Nambeesan and Unnikrishna Kurup (Courtesy - Malayala Manorama)

ഭൈരവി ക്രമ സമ്പൂർണ്ണമായി വരുന്ന ഒരു ജന്യരാഗമാണ്.  മാതൃരാഗമായ നഠഭൈരവിയിൽ നിന്നും ഭൈരവിയെ വ്യത്യസ്തമാക്കുന്ന ഏക സ്വരം ഈ ചതുശ്രുതി ധൈവതപ്രയോഗമാണ്.

നളചരിതം - വേരുകള്‍ തേടി (ഭാഗം 3)

Ampalappuzha Temple Photo courtsy:keralatrips.in

അമ്പലപ്പുഴയില്‍ ഉടലെടുത്ത മറ്റൊരു ഉത്തമ കലാസൃഷ്ടിയായിരുന്നു അമ്പലപ്പുഴ കൃഷ്ണനാട്ടം. പൂരാടം തിരുനാള്‍ തമ്പുരാനാണ് അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെയും അതിന്റെ അഭ്യാസക്കളരിയുടെയും  കളിയോഗത്തിന്റെയും ഉപന്ജാതാവെന്നു കരുതപ്പെടുന്നു. മാത്തൂര്‍ യോഗക്കാരയിരുന്നു കൃഷ്ണനാട്ടവും കളിച്ചിരുന്നത്.  ശാസ്ത്രീയമായ അഭിനയവും കളരിച്ചിട്ട  വ്യവസ്ഥാപിതമാക്കിയ നൃത്തവും ആഹാര്യ മേന്മയും  അമ്പലപ്പുഴ കൃഷ്ണനാട്ടത്തിന്റെ  പ്രത്യേകതകളായിരുന്ന.  തനതായൊരു  സമ്പ്രദായ ശൈലി ഉണ്ടായിരുന്ന ഈ തെക്കന്‍ കൃഷ്ണനാട്ടം ഗീതാഗോവിന്ദം മാത്രമല്ല, ഭാഗവതം ദശമസ്കന്ത കഥകള്‍ ആദ്യന്തം ഉള്‍ക്കൊള്ളുന്ന ദൃശ്യകലാപ്രസ്ഥാനമായിരുന്നുവെന്നു മഹാകവി ഉള്ളൂര്‍ പ്രസ്താവിച്ചിട്ടുണ്ട്.
 

കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍

യശഃശരീരനായ കഥകളിഗായകന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറിച്ച് ശ്രീ.കുറുവല്ലൂര്‍ മാധവന്‍ നമ്പൂതിരി ചില ശ്ലോകങ്ങളെഴുതിയിട്ടുള്ളതില്‍ എനിയ്ക്ക് ഓര്‍മ്മയുള്ളവ ഇവിടെ ചേര്‍ക്കുന്നു.

നളചരിതം - വേരുകള്‍ തേടി (ഭാഗം 2)

ആര്യ-ദ്രാവിഡ പാരമ്പര്യങ്ങളില്‍ നിലകൊള്ളുമ്പോള്‍ തന്നെ വരേണ്യസ്വാധീനം കൂടുതലുള്ള വടക്കന്‍ കേരളത്തിലും ഇത് തുലോം കുറവായ തെക്കന്‍ കേരളത്തിലും കഥകളിയെന്ന കലയുടെ അവതരണത്തിലും ആ കലയെ ജനങ്ങള്‍ നോക്കിക്കാണുന്ന വിധത്തിലും വ്യത്യാസം ഉണ്ടായിരുന്നു. കഥകളിയുടെ ദ്രവീഡിയമായ അംശങ്ങള്‍ക്കു ഊന്നല്‍ കൊടുത്ത് കൊണ്ടു, ജനസാമാന്യത്തിനു ആസ്വദിക്കുന്നതിനുതകുന്ന തരത്തിലുള്ള കഥകളി അവതരണത്തെയും കഥകളിസാഹിത്യത്തെയും തെക്കന്‍ കേരളസമൂഹം പ്രോത്സാഹിപ്പിച്ചപ്പോള്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള വരേണ്യ സമൂഹത്തിന്റെ ആസ്വാദനതലങ്ങള്‍ക്കും ചിന്തകള്‍ക്കും ചേരുന്ന വിധത്തിലുള്ള കഥകളി അവതരണത്തെയും സാഹിത്യത്തെയും വടക്കന്‍ കേരളം പ്രോത്സാഹിപ്പിച്ചു.

നളചരിതം - വേരുകള്‍ തേടി (ഭാഗം 1)

ഉണ്ണായി വാര്യർ

ഇപ്പറഞ്ഞ  സ്ഥലങ്ങള്‍,  കപ്ലിങ്ങാടന്‍  പരിഷ്കാരങ്ങള്‍  സ്വീകരിച്ചു  വളര്‍ന്ന   കഥകളിയുടെ    'തെക്കന്‍ചിട്ട'  എന്ന  സമ്പ്രദായത്തിന്റെ പ്രഭവസ്ഥലികളാണെന്നുകാണുമ്പോള്‍ പുരോഗമനാശയപരമായ കപ്ലിങ്ങാടന്‍ സമ്പ്രദായത്തെയും ഇതിവൃത്തപരമായി വിപ്ലവകരം എന്ന്  വിശേഷിപ്പിക്കാവുന്ന നളചരിതം പോലൊരു ആട്ടക്കഥയെയും നെഞ്ചിലേറ്റാന്‍ പോന്ന ഒരു  സാമൂഹ്യ സാഹചര്യം പണ്ട് മുതല്‍ക്കേ ഈ കുട്ടനാടന്‍ പ്രദേശങ്ങളില്‍ നിലനിന്നിരുന്നുവെന്ന് ചിന്തിക്കേണ്ടതായി വരും. അതെന്തായിരിക്കാമെന്നു നമുക്കൊന്ന് അന്വേഷിക്കാം.

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള - ഒരു ഓർമ്മക്കുറിപ്പ്

ഗുരു ചെങ്ങന്നൂർ, ചെന്നിത്തല ആശാനോടും മകളോടും ഒപ്പം (ഫോട്ടോ: സി. അംബുജാക്ഷൻ നായർ)

ആശാന്റെ കത്തി വേഷം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. മരിക്കുമ്പോള്‍ 98 വയസ്സാണ്. 80 വര്ഷം അരങ്ങത് നിറഞ്ഞു നിന്നു.ഇത്ര നീണ്ട കാലം കഥകളി രംഗത്ത് നില നിന്ന ഒരു കലാകാരന്‍ ഉണ്ടോ എന്ന് സംശയം.

ചുണ്ടപ്പുവും, കണ്ണ് ചുവക്കുന്നതും

ചുണ്ടപ്പൂവ് ഫോട്ടോ:സി.പി.ഉണ്ണികൃഷ്ണന്‍, വിക്കിപീഡിയ

നമുക്കു സുപരിചിതമായ വഴുതനയടങ്ങുന്ന വലിയ സസ്യകുടുംബത്തിലെ ഒരംഗമാണ് ചുണ്ട. സസ്യശാസ്ത്രത്തിന്‍റെ  വർഗ്ഗീകരണത്തിൽ പലതരം ചുണ്ടകളുണ്ട്. പുണ്യാഹച്ചുണ്ട (ഇളം വയലറ്റ് നിറമുള്ള പുഷ്പങ്ങൾ) , പുത്തരിച്ചുണ്ട (വെള്ള പുഷ്പങ്ങൾ) എന്നിവയാണ് കേരളത്തിൽ ധാരാളം കണ്ടുവരുന്ന പ്രധാനമായ രണ്ട് തരം ചുണ്ടകൾ. ആദ്യം പറഞ്ഞ, പുണ്യാഹത്തിനുപയോഗിക്കുന്ന, ചുണ്ടയുടെ പൂവാണ് കഥകളി, കൂടിയാട്ടം കൃഷ്ണനാട്ടം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളിൽ, കണ്ണ് ചുവപ്പിക്കുവാൻ ഉപയോഗിക്കുന്നത്.

കലാമണ്ഡലം ഹൈദരാലി അനുസ്മരണം

മുണ്ടയ്ക്കല്‍വാരം ക്ഷേത്രത്തില്‍ നളചരിതം മൂന്നാം ദിവസം നടക്കുന്നു. കലാമണ്ഡലം ഗോപി ആശാന്‍റെ ബാഹുകന്‍, എന്‍റെ ഋതുപര്‍ണ്ണനായിരുന്നു.

എനിക്കു പ്രിയപ്പെട്ട വേഷം

Padma Shri Vazhenkada Kunchu Nair

പുരാണേതിഹാസാദികഥകളിൽ, അഥവാ കഥകളിയിൽ, പലപല കഥാനായകന്മാരും നായികമാരുമുണ്ട്. എന്നാൽ അതാതു കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു ബോധം മനസ്സിലുദിക്കുന്നതോടു കൂടി നമ്മളിൽ പലർക്കും അവരവരുടെ ആസ്വാദനരീതിയനുസരിച്ച് ചിലചില കഥാപാത്രങ്ങളോട് എന്തോ ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിത്തീരുന്നത് സാധാരണയാണ്‌.

ഭൈമീകാമുകൻ‌മാർ - 2

Nala and Devas (Photo: Murali Varier)

ഭൈമീവിഷയത്തിൽ ദേവകൾക്ക്‌, പ്രത്യേകിച്ചും ഇന്ദ്രന്‌, അതിരുകവിഞ്ഞ താത്പര്യം ഉണ്ടെന്നു കാണിക്കുംവണ്ണമാണ്‌ കാവ്യരചന. ‘നമ്മൾ അഞ്ചുപേരെയല്ലാതെ മറ്റൊരുവനെ അവൾ വരിച്ചാൽ അവനും അവൾക്കും അനർത്ഥമുണ്ടാകും’ എന്നും മറ്റുമുള്ള ഇന്ദ്രന്റെ വാക്കുകൾ ഭൈമീവിഷയത്തിലുള്ള ഈ തീവ്രതയെയാണ്‌ കാണിക്കുന്നത്‌.

തുടക്കക്കാർക്കായി കഥകളിയെ പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും

ശാസ്ത്രീയ/പാരമ്പര്യ നൃത്ത നാടക കലാ രൂപങ്ങളിലേക്ക് കേരളത്തിന്റെ സംഭാവനയാണ് കഥകളി. സാഹിത്യം, സംഗീതം, മേളം, ചിത്രകല, അഭിനയം, നൃത്തം എന്നീ കലാരൂപങ്ങള്‍ കഥകളിയില്‍ സമ്മേളിക്കുന്നതിനാല്‍ ഇത് ഫ്യൂഷന്‍ കലാരൂപത്തില്‍ പെടുന്നു. മെയ് വഴക്കത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യം കഥകളിയില്‍ ഉണ്ട്.

ഭൈമീകാമുകൻ‌മാർ - 1

Damayanthi weds Nalan (Photo: Murali Varier)

"നളൻ ഗുണശാലിയും വിനയമുളളവനുമാണ്‌. വണങ്ങുന്നവരെ രക്ഷിക്കുക ഞങ്ങളുടെ കർത്തവ്യമാണ്‌. ഗുണഗണങ്ങൾക്കിരിപ്പിടമായ ഈ മിഥുനങ്ങളെ യോജിപ്പിക്കുക വഴി ഞങ്ങൾ അവരോടുള്ള കടം വീട്ടിയിരിക്കുകയാണ്‌." എന്താണ്‌ ഇന്ദ്രാദിദേവകൾക്ക്‌ നളനോടുള്ള കട ബാധ്യത?

ഇന്ദ്രാദിനാരദം - 2

Indran, Agni, Yaman, Varunan (Photo: Murali Varier)

ഈ ഒരുവരി പദത്തിന്റെ ('മിളിതമാം നൃപകുലേ കലഹമുണ്ടാം') പേരിലാണ് എല്ലാ സാഹിത്യ പണ്ഡിതന്മാരും സ്വയംവരസമയത്തു അനർത്ഥമുണ്ടാകും എന്ന് നാരദൻ ഇന്ദ്രനോട് സൂചിപ്പിച്ചു, ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നതായി പറയുന്നത്.

സീതാസ്വയംവരത്തിലെ പരശുരാമൻ

Padma Shri Vazhenkada Kunchu Nair as Sri Raman

ഈയിടെ 'ദേശബന്ധു' മുതലായ ചില പത്രങ്ങളുടെ ലക്കങ്ങളിൽ സീതാസ്വയംവരത്തിലെ പരശുരാമനെ പറ്റി പക്ഷാന്തരങ്ങളായ പലപല ഖണ്ഡിതാഭിപ്രായഘോഷങ്ങൾ നിയന്ത്രണമന്യെ ഉയരപ്പെട്ടതായി കാണുകയുണ്ടായി.

ഇന്ദ്രാദിനാരദം - 1

Indran, Yaman, Agni, Varunan, Nalan

പുരാണ കഥാപാത്രങ്ങളുടെ ദിവ്യപരിവേഷം തൽക്കാലം ഒന്ന് മാറ്റിവച്ചു, സ്വതന്ത്രരായി നാം നളചരിതം ആട്ടക്കഥയെ ഒന്ന് അപഗ്രഥിക്കാൻ ശ്രമിച്ചാൽ, പുരാണകഥാപാത്രങ്ങൾക്ക് അർഹമായ ആദരവ് നൽകിക്കൊണ്ട് തന്നെ, അവരുടെ ബലഹീനതകളും നന്മകളും തന്റെ കഥാസൃഷ്ടിയുടെ തിളക്കം വർധിപ്പിക്കാൻ പ്രയോജനപ്പെടുത്തുന്ന ഉണ്ണായിവാര്യരുടെ അനിതരസാധാരണമായ കാവ്യരചനാവൈഭവം നേരിട്ടനുഭവിക്കാൻ കഴിയും.

കുഞ്ചുനായരുടെ കലാചിന്ത

Vazhenkada Kunchu Nair

കുഞ്ചുനായർ എല്ലാ വേഷങ്ങളും ചെയ്‌തിരുന്നു. വീരത്തേക്കാളും ശൃംഗാരത്തേക്കാളും പക്ഷേ, തികഞ്ഞ സ്വാത്വികതയോടായിരുന്നു കൂടുതല്‍ പ്രതിപത്തി. അതുകൊണ്ടുതന്നെ മനുഷ്യന്റെ പൂർണ്ണതകളിലല്ല അപൂർണ്ണതകളിലായിരുന്നു കുഞ്ചുനായരിലെ നടന്റെ മനസ്സ്‌ സഞ്ചരിച്ചിരുന്നത്‌.

ഏഷണി(ഏഷണ)ക്ക് നടപ്പവൻ

Kalamandalam Gopi and Attingal Peethambaran as Nalan and Naradan (Photo: Hareesh Nampoothiri)

നാരദൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് നളദമയന്തീ സമാഗമത്തിന്റെ മംഗളപര്യവസാനത്തിനു വേണ്ടിയാണെന്നാണ്‌ പണ്ഡിതമതം. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ സ്വയംവരം നടന്നു കിട്ടാനായി നാരദൻ ഇന്ദ്രനെ സ്വയംവരസ്ഥലത്തേക്കു മനഃപൂർവ്വം ആനയിക്കുകയാണത്രെ! ‘ഏഷണാ’ പരമായ ഈ ഉദ്ദേശത്തെ ന്യായീകരിക്കുന്ന ഒരു നാരദപദവും നളചരിതസാഹിത്യത്തിൽ കാണാൻ കഴിയാത്ത സ്ഥിതിക്കു ഇതെത്രമാത്രം ശരിയാണെന്ന് മനസ്സിലാകുന്നില്ല.

കീഴ്പ്പടം അഷ്ടകലാശം - ഒരു വിശകലനം

Keezhpadam Ashtakalasham

ഭാഷാവൃത്തങ്ങളെത്തന്നെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ പ്രയാസം എന്നിരിക്കെ നൃത്തരൂപങ്ങളെ ഭാഷയിലൂടെ വിശദീകരിക്കുവാന്‍ തുനിയുന്നത് മൗഢ്യമെന്നല്ലേ പറയേണ്ടൂ? എങ്കിലും കഥകളിയില്‍ ഉണ്ടായിട്ടുള്ള നൃത്ത വിന്യാസത്തില്‍ സംഭവിച്ചിട്ടുള്ള ഒരു വിപ്ലവം എന്നനിലക്ക് പ്രസ്തുത കലാശത്തെ കാണാതിരുന്നുകൂടാ, ഗൗനിക്കാതിരുന്നുകൂടാ.

അഷ്ടകലാശം, കളരി, അരങ്ങ് കീഴ്പ്പടം വഴിയില്‍

Narippatta reminisces about Keezhpadam

ഞാൻ സദനത്തിൽ 1962ലാണ് പഠിക്കാൻ ചെല്ലുന്നത്. അപ്പോൾ കുമാരൻ നായരാശാൻ അവിടെ പ്രധാന അധ്യാപകനാണ്. ഞാൻ കാണുന്ന സമയത്ത് അദ്ദേഹം ശക്തിയായ ആസ്തമയുടെ വിഷമം കൊണ്ട് കട്ടിലിന്മേൽ മൂടിപ്പുതച്ച് ഇരിക്കുന്നതായാണ് കാണുന്നത്. മുന്നേ കണ്ടിട്ടുണ്ടാവാം. പക്ഷെ ചേർന്ന് സമയത്ത് അവിടെ എന്നെ കൂട്ടികൊണ്ടുപോകുമ്പോൾ ഞാൻ കണ്ടത് ഇങ്ങനെ ഒരു രൂപമാണ്.

കീഴ്പ്പടം കുമാരൻ നായർ - അരങ്ങിലെ ധിഷണ

Keezhpadam Kumaran Nair

കീഴ്പ്പടം കുമാരന്‍ നായര്‍ ഇന്ന് നമ്മോടൊപ്പമില്ല. പട്ടിക്കാംതൊടിയില്‍ ഉറവയെടുത്ത സരണി ധാരാളം ഒഴുകി അനന്തസാഗരത്തില്‍ അലിഞ്ഞു മറഞ്ഞു.

കീഴ്പ്പടം - വിശകലനവും ചില കാലികചിന്തകളും

Keezhpadam Kumaran Nair

പട്ടിക്കാംതൊടി രാവുണ്ണിമേനോൻ എന്ന ജീനിയസ്സിന്, പല മുഖങ്ങളുണ്ടായിരുന്നു. അവയോരോന്നും ആ യുഗപ്രഭാവൻ തന്റെ ഓരോ ശിഷ്യർക്കു പകർന്നുനൽകി. കളരിയിലെ കടുകിട പിഴക്കാത്ത ആശാന്റെ മുഖം-അതു മകന്,പത്മനാഭന്. നാട്യശാസ്ത്രത്തിന്റെ പ്രകാശധാരയിൽ നിന്ന് ഔചിത്യസമീക്ഷയുടെ പാഠങ്ങളുൾക്കൊണ്ട് അരങ്ങിനെ നവീകരിക്കുന്ന പക്വമതിയായ രംഗപരിഷ്കർത്താവിന്റെ മുഖം-അതു കുഞ്ചുനായർക്ക്. സങ്കേതചാരുത ഉടൽ പൂണ്ട, മറുവാക്കില്ലാത്ത അഭ്യാസബലവും ശൈലീകരണത്തിന്റെ സൌന്ദര്യവും സമന്വയിക്കുന്ന നാട്യധർമ്മീമുഖം-അതു മറ്റാർക്ക്? രാമൻ കുട്ടിക്ക്. പക്ഷേ, ഇതൊന്നുമല്ലാത്ത ഒരു മുഖം കൂടി രാവുണ്ണിമേനോനുണ്ടായിരുന്നു.

വൃഥാ ഞെട്ടും ദമയന്തി

Sudevan and Damayanthi (Photo: Hareesh Namboothiri)

ഇത്രയും ഗൗരവമേറിയ കാര്യങ്ങൾ ബന്ധിച്ചുകിടക്കുന്ന ആ 'നാളെ' പ്രയോഗം ഈ വിഷയങ്ങളൊന്നുമായി ബന്ധമില്ലാത്ത സുദേവനെക്കൊണ്ട്‌ നിസ്സാരമായി ഉണ്ണായി പറയിച്ചു എന്നു ചിന്തിക്കുന്നത്‌ ശരിയാണോ? ഉണ്ണായി ബുദ്ധിമതിയായ ദമയന്തിയെ തന്നെയാണ്‌ ഇതിന്റെയെല്ലാം സംവിധാനം എൽപ്പിച്ചിരുന്നതെന്ന്‌ നിസ്സംശയം പറയാം.

വാങ്മനസാതിവിദൂരൻ

Kalamandalam Gopi as Nalan (Photo: Shaji Mullookkaran)

സമസ്തസൗന്ദര്യങ്ങളോടും വിടര്‍ന്നുല്ലസിച്ച്‌ ശാന്തശീതളമായ പ്രേമഗന്ധം പരത്തി പ്രശോഭിക്കുന്ന ഈ 'നളചരിത താമര'യുടെ മണം ആസ്വദിക്കാന്‍ നമ്മുടെ നാസാരന്ധ്രങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെങ്കില്‍ ! ഉത്തമസാഹിത്യകൃതികള്‍ അനുവാചകന്റെ ആത്മോല്‍ക്കര്‍ഷത്തിനും സാമൂഹ്യനന്മയ്ക്കും ഉപകരിക്കും എന്നതിന്‌ ഉത്തമദൃഷ്ടാന്തം കൂടിയാണ്‌ 'നളചരിതം ആട്ടക്കഥ'.

ചില ആട്ടശ്ലോകങ്ങളും അവയുടെ തര്‍ജ്ജമകളും.

കരിവതണുവില്ലാ തീയിൽ പാറ്റതൻ ചിറ,കദ്ഭുതം!
ഹരിണശിശുവിന്നല്ലോ പാലൂട്ടിടുന്നിതു പെൺപുലി
ഉരഗശിശു കീരിപ്പൂമെയ് നക്കിടുന്നു, മൃണാളമായ് -
ക്കരുതി ഗജപോതം സിംഹദ്ദംഷ്ട്ര മെല്ലെ വലിപ്പു  ഹാ!

നിലാവ് സാധകം

നിലാവ് സാധകം, സദനം കഥകളി അക്കാദമി, പേരൂർ, പാലക്കാട് ജില്ല

ചെണ്ടവാദനം ചെയ്യുന്ന കലാകാരന്മാരും പഠിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള ഒരു സാധക രീതിയാണ് നിലാവ് സാധകം അഥവാ നിലാസാധകം. മിഥുനം കർക്കിടകം മാസങ്ങളിൽ മഴ പെയ്ത് അന്തരീക്ഷം നല്ലപോലെ തണുത്ത കാലാവസ്ഥയിലാണ് സാധാരണ നിലാസാധകം ചെയ്ത് വരുന്നത്.

നാടോടിപ്പാട്ടുകളിലെ ശാസ്ത്രീയസംഗീതസ്​പര്‍ശം

താരതമ്യേന ഗുരുത്വമേറിയ സനാതന / ശാസ്ത്രീയ സംഗീത രൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലഘുവും വളരെ പെട്ടെന്ന് തന്നെ ഹൃദയത്തോട് സംവദിക്കുന്നതുമാണ് നാടന്‍ സംഗീതം.