അഭിമുഖം - നെല്ലിയോട് വാസുദേവൻ നമ്പൂതിരി

Wednesday, January 1, 2014 - 08:32

ഏ1. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇല്ല. കാരണം നളചരിതം കഥകള്‍ സാത്വികാഭിനയ പ്രധാനമുള്ളവയാണ്. അതിനു ആവ
ശ്യം കഥാതന്തുവിനെ നല്ല പോലെ വായിച്ചു മനസ്സിലാക്കുകയും പണ്ഡിതന്മാരും പ്രയോക്താക്കളും കൂടിയിരുന്നു ചര്‍ച്ച ചെയ്യുകയും ചെയ്തു ഉണ്ടാകുന്ന അറിവാണ്. നല്ല വണ്ണം വ്യാകരണം പഠിച്ചാലും പ്രതിഭയില്ലെങ്കില്‍ കവിത വരില്ല. ചിട്ടപ്രധാനമായകഥകള്‍ ചൊല്ലിയാടി പഠിച്ചവര്‍ക്ക് പ്രതിഭക്കനുസരിച്ച്  പ്രവര്‍ത്തിക്കാനുള്ള കഥയാണ് നളചരിതം.
ഏ2. സാഹിത്യഗുണമുള്ള കവിത പാടി കേള്‍ക്കാന്‍ കൂടുതല്‍ ഇമ്പമുണ്ടാകും. പാടുന്നവര്‍ക്കും കൂടുതല്‍ ഇഷ്ടമാകും. അല്ലാതെ അരങ്ങില്‍ അതിന്റെ പ്രയാസമോ പ്രത്യേകതയോ നടനെ സംബന്ധിച്ച് പ്രശ്‌നമല്ല. ഏതായാലും മുറക്ക് താളം പിടിച്ചു പാടിയാല്‍ പ്രയാസമില്ല എന്ന് മാത്രം.
ഏ3. ഇല്ല. ഇക്കാര്യത്തില്‍ പ്രഥമസ്ഥാനം ഒരു പക്ഷെ കര്‍ണശപഥത്തിനാണ്. ഇതിവൃത്തത്തിന്റെ മാനുഷികവൈകാ
രികതയും പദങ്ങളുടെ ക്ഷിപ്ര ഗ്രാഹ്യതയും കര്‍ണശപഥത്തിനു കൂടും. അതുകൊണ്ട് തന്നെയാണ് അത് കൂടുതല്‍ അവതരിപ്പിക്കപ്പെടുന്നതും.
ഏ4. ചൊല്ലിയാടി ചിട്ടപ്പെടുത്തിയ കോട്ടയം കഥകളും സുഭദ്രാഹരണവും മറ്റും ശരിക്ക് പഠിച്ചവര്‍ക്ക് ഒന്നും ആലോ
ചിക്കണ്ട. എങ്കിലും കൂട്ടുവേഷക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള നൈമിത്തിക മനോധര്‍മങ്ങള്‍ക്കുള്ള കരുതല്‍ വേണം. അതും താല്കാലികമല്ല. ചോദ്യം താല്കാലികമായാലും ഉത്തരം അറിവിന്റെ ഉറവില്‍ നിന്നും വരണം. നളചരിതം  
പോലെ നാടകീയതക്കു പ്രാധാന്യമുള്ള കഥകള്‍ക്ക് ചിട്ടയെ പറ്റി കൃത്യമായ ബോധമൊന്നും വേണ്ട. കഥാപാത്രത്തെ പറ്റിയുള്ള ധാരണയും വേഷഭംഗിയും മുഖഭാവവും (സാത്വികാഭിനയം) ഉണ്ടെങ്കില്‍ വിജയിപ്പിക്കാം. ഈ തിരിച്ചറിവ്  ആസ്വാദകരിലും വേണം. എന്നാല്‍ വെറുതെ മനോധര്‍മ്മം മാത്രമായാല്‍ എന്തും കാടുകേറും എന്ന് ഓര്‍ക്കണം.  
ഏ5. ഇതൊരു നീണ്ട ചോദ്യമാണല്ലോ? മേല്പറഞ്ഞ ചോദ്യത്തിനും നല്ല പ്രസക്തിയുണ്ട്. ആട്ടക്കഥയുടെ  വായനക്കും പഠനത്തിനും ആചാര്യന്മാരുടേയും സമകാലികന്മാരുടേയും ഒപ്പമുള്ള രംഗപ്രവര്‍ത്തിക്കും പുറമേ ചര്‍ച്ചയും മറ്റു ഗ്രന്ഥങ്ങളുടെ പഠനവും തികച്ചും അനിവാര്യമാണ്. കളരിയില്‍ ചിട്ടപ്പെടുത്തിയ കഥകള്‍ സാധകത്തിന്റെ തികവ് കൊണ്ട് മാത്രം വിജയിപ്പിക്കാന്‍ കഴിയും. എന്നാല്‍ നളചരിതത്തിനിതു പോര. സ്വന്തം അനുഭവങ്ങള്‍ തന്നെ ധാരാളം ഉണ്ട്. കഥാപാത്രങ്ങളുടെ ആട്ടം വിപുലീകരിക്കാന്‍ ഏതു കഥയായാലും മറ്റു ഗ്രന്ഥങ്ങളുടെ പഠനം ആവശ്യമാണ്. എന്നാല്‍ ആട്ടക്കഥയുടെ രചനക്കും പാത്രകല്പനക്കും ഉതകുന്നതു മാത്രമേ സ്വീകരിക്കാവൂ.
ജ1. താടി വേഷത്തിനു രൗദ്രപ്രധാനമായ കഥാപാത്രങ്ങളാണ് പ്രധാനം. ഊക്ക്, നോക്ക്, അലര്‍ച്ച, പകര്‍ച്ച എന്നിവ
യുണ്ടെങ്കില്‍ നല്ല താടിയായി. അത് കൊണ്ട് തന്നെ മുമ്പൊക്കെ രൗദ്രപ്രധാനമായ താടിയാണു ഒന്നന്തരക്കാര്‍ കെട്ടാ
റുള്ളത്. വീരഭദ്രന്‍, കാലകേയന്‍, ദുശ്ശാസനന്‍, ബകന്‍ എന്നിങ്ങനെ. കലിയുടെ കാര്യത്തില്‍ വെറുതെ അലറി വിളിച്ചു അരങ്ങു തകര്‍ക്കലല്ല വേണ്ടത്. കാമക്രോധലോഭമോഹസൈന്യ പരിവൃതനായിട്ടുള്ള അവസ്ഥയാണ്. ഈ വ്യത്യാസം തിരനോക്ക് മുതല്‍ ഉള്‍ക്കൊള്ളണം. കാമിനീ കമല ലോചനാ, കാമനീയകത്തിന്‍ ധാമം തുടങ്ങിയ പദങ്ങള്‍ താടി വേഷത്തിനു ആടാന്‍ പറ്റിയ ഭാവമല്ല. പൊതുവെ ധാരാളം മനോധര്‍മ സാധ്യതയുള്ള വേഷമാണ് കലി.
ജ2. കലി നാരദന്റെ അനുജനാണെങ്കിലും തമോഗുണമൂര്‍ത്തിയാണ്. തമസ്സിന്റെ നിറം കറുപ്പാണ്.  
ജ3. ഇല്ല. കലിക്കു ഇന്നുള്ളതില്‍ ഒരു മാറ്റവും വേണ്ട. ദ്വാപരന്‍ ചുവന്ന താടിയാകുന്നതില്‍ വലിയ ഔചിത്യമില്ല. കാരണം നളചരിതം ആകെ നോക്കിയാല്‍ തനതായ സ്വഭാവചിത്രീകരണമില്ലാത്ത വേഷം ദ്വാപരനാണ്. അതിനു വെളുത്ത മനയോല കൊണ്ടുള്ള തേപ്പോ നെടുംകത്തിയോ മതി. (ഇതൊരു പടുവേഷമാണ്).  
ജ4. കലി നളനെ പോലെ അല്ലെങ്കിലും ആ കഥയിലെ നെടുംതൂണായ പ്രതിനായകനാണ്. ആരുടെ പ്രേരണക്കും വഴങ്ങുന്നവനല്ല. അടക്കാനാവാത്ത പ്രതികാരബുദ്ധിയോടെ നായകനെയും നായികയെയും പിണക്കിയകറ്റാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനും എത്ര യാതനയും സഹിക്കാനും തയ്യാറായവനാണ്. അത് കൊണ്ടാണ് കാളയായും പക്ഷിയായും പല വിധത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. പ്രത്യക്ഷത്തില്‍ കലിക്കു വരാന്‍ പറ്റിയ കാലമല്ലാത്തതി
നാല്‍ വാസസ്ഥലങ്ങളിലൊന്നായ ചൂതില്‍ കൂടെ നളനെ ആക്രമിക്കുന്നു. ഇതെല്ലാം ഉള്‍ക്കൊണ്ടതു കൊണ്ടുള്ള വ്യത്യാസമാകാം.
ജ5. രണ്ടാം ദിവസത്തിലും ഒട്ടും കുറയാത്ത പ്രാധാന്യം മൂന്നാം ദിവസത്തിനുമുണ്ട്. സമയം കുറച്ചു മതിയെങ്കിലും തികച്ചും അഭിനയസാദ്ധ്യതയുള്ള പ്രമേയമാണ്. പദങ്ങള്‍ താളവൈവിദ്ധ്യം കൊണ്ടും അക്ഷരഘടന കൊണ്ടും പ്രത്യേകം ശ്രദ്ധിച്ചു ചെയ്യേണ്ടവയാണ്. തിരനോട്ടത്തിന്റെ ശ്ലോകം തന്നെയാണ് ആട്ടവും.
പൊതുവെ പറഞ്ഞാല്‍ നളചരിതം ഇപ്പോള്‍ നടപ്പില്ലാത്ത ഭാഗങ്ങള്‍ ഒട്ടും പ്രാധാന്യം കുറഞ്ഞവയല്ല. 'വെല്ലത്തി
നൊരു വശം നല്ലതല്ലാതാകുമോ?'

Article Category: 
Malayalam