Articles

ഓര്‍മ്മകള്‍ക്കൊരു കാറ്റോട്ടം - ഭാഗം ഒന്ന്

Perur Gandhi Seva Sadanam (Illustration: Sneha)

പുഴുക്കം വിട്ടുമാറാത്തൊരു വേനല്‍സന്ധ്യ. ഓലമേഞ്ഞ പന്തലിനു താഴെ നിരത്തിയ ഇരുമ്പുകസേരകളിലും അരങ്ങിനു തൊട്ടുമുന്‍പില്‍ വിരിച്ച പായകള്‍ക്കും അവക്കരികിലെ മുളംതൂണുകള്‍ക്ക് പുറത്തും ഒക്കെയായി നിറയെ ആളുണ്ട്. കാറല്‍മണ്ണ സ്കൂള്‍ അങ്കണത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ സപ്തതിയാഘോഷമാണ്.

അതിശയംതന്നെ അശീതിപ്പകലിരവുകൾ

Kalamandalam Gopi with others

നമ്മളന്തം വിടുംകണക്കുതന്നെ ആടിത്തകർക്കട്ടെ ആശാൻ ഇപ്പകൽ! അല്ലെങ്കിൽത്തന്നെ, വിശ്വോത്തരശ്രേണിയിൽ കോർക്കാവുന്ന തേജസ്സ്‌ കലയിലെന്നല്ല വേറെ ഏത് രംഗത്തായാലും ഇതുപോലൊന്നുണ്ടോ ഇന്നത്തെ കേരളത്തിൽ? സ്വാർത്ഥതയിലാഴ്ന്ന കുട്ടിത്തരം മനസ്ഥിതിവച്ചാവരുത് ഈ മുഹൂർത്തത്തെ അളക്കുന്നത്. സദ്യക്കായി ലുലുവിലെ ശീതികരിച്ച ശരറാന്തൽത്തളത്തിൽ കയറിയപ്പോൾ നമ്മെക്കാൾ വൃത്തിയിൽ വസ്ത്രധാരണം ചെയ്ത സുസ്മേരയുത്തരേന്ത്യൻ ചെറുപ്പക്കാർ സുമുഖച്ചിരി പടർത്തി വിഭവസമൃദ്ധമായ നാക്കിലമുന്നിലേക്ക് കസേരയടുപ്പിച്ചു തരുമ്പോൾ ചൂളേണ്ടതില്ല. പരമ്പുമറച്ച പന്തലിലെ ടാർപായക്കീഴിലെ വായ്‌പ്പുഴുക്കത്തിൽ വിളമ്പിയാൽ മാത്രമല്ല സദ്യയാവൂ. അതേ, ഇങ്ങനെയും ഒരുക്കാം ഒരു കഥകളിക്കാരൻറെ പിറന്നാള്. പട്ടാമ്പിപ്പുഴക്ക് ഏറെ തെക്കല്ലാത്ത കോതച്ചിറക്കുഗ്രാമത്തിൽ ചെറിയ കൂരയിൽ ജനിച്ച് പട്ടിണിയറിഞ്ഞു ജീവിച്ച മണാളത്തെ കറുത്ത ചെക്കന് ആറരപ്പതിറ്റാണ്ട് ലോകത്തെ ഏറ്റവും മികച്ച രംഗകലകളൊന്നിന് ഇത്രമാത്രം പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കാമെങ്കിൽ, വിശേഷാവസരത്തിനു വന്നിട്ടുള്ള യൂ ആർ ആൾസോ എ വിഐപി, സർ/മാഡം. ഈ ജഗപൊകക്കിടയിൽ വല്ലായ്മ തോന്നിയെങ്കിൽ, ആൾക്കൂട്ടത്തിനിടെ ആശാൻ തന്നെ പതിവുള്ളത്ര മാനിച്ചില്ലെന്നു പരിഭവിക്കുന്നെങ്കിൽ കോമ്പ്ലെക്സ് തനിക്കാണ് ഹേ. അരങ്ങത്താശാൻ ഉരുകിമിനുക്കിയ പതിഞ്ഞയിരട്ടിയിലെയും ഇടമട്ടുപദങ്ങളിലെയും നാടകീയമുഹൂർത്തങ്ങളിലെയും അനർഘനിമിഷങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നതിലെ സ്വകാര്യത ആളുടെ ജനാവലിയാഘോഷങ്ങളിലും നേടിയെടുക്കാൻ ശഠിച്ചാലോ!

കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

Photo by Aniyan Mangalassery

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.

കാലകേയവധം - വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

Arjunan Kala.Shanmukhadas Photo by Jayasree Kiran

മാതലി പാർത്ഥന്റെ വരവറിയിച്ച് മാറി... അർജുനന്റ പദം. "ജനക തവ ദർശനാൽ...." ത്രൈലോക്യം വണങ്ങുന്ന വീരനായ അഭിമാനിയായ അർജുനന്റെ പിതാവിനോടുള്ള ബഹുമാനം നിറഞ്ഞ, പതിഞ്ഞ കാലത്തിലെ പദം. "അടി മലർ തൊഴുതീടും അടിയനെ വിരവോടെ പടുതയുണ്ടാവാനായി അനുഗ്രഹിക്കണേ.... " അച്ഛന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള ആഗ്രഹം.. എല്ലാ മക്കളും ആവശ്യപ്പെടേണ്ടത് ഇതൊന്നു മാത്രം അല്ലെ?!!. 

കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്ര ഉത്സവക്കളി - കുചേലവൃത്തം.

Kuchelan Vellinezhi Haridas Photo by Hari Kurumathur

വിഷ്ണുവാണ്, സാക്ഷാൽ വിരാട് രൂപമാണ് തന്റെ മുൻപിലിരിക്കുന്ന കൃഷ്ണനെന്ന്, നരഹരിയാണെന്ന് കുചേലൻ പണ്ടേ അറിഞ്ഞിട്ടുള്ളതാണ്.. അവിടെ പ്രാപഞ്ചിക അന്വേഷണങ്ങേളാകുശലങ്ങളോ ഇല്ല... സ്വച്ഛമായി നിലകൊള്ളുന്ന ഭക്തി സാഗരം മാത്രം...." വിഷ്ണോ " എന്നു സ്തുതിച്ചപ്പോൾ അനർഗളമൊഴുകുന്ന കരുണയോടെ കൃഷ്ണൻ കുചേലനെ അനുഗ്രഹിച്ചത് മനോഹരമായി ! മഹാഭാരത യുദ്ധത്തിന്റെ വിജയ പക്ഷത്തിന്റെ സൂത്രധാരന്റെ ചമ്മട്ടിയേന്തിയ വിരലുകൾ ! "കാല വിഷമം" പറയാൻ കുചേലനുള്ള ജാള്യത ...കാണാക്കണ്ണു കൊണ്ട് എല്ലാം അറിയുന്ന കൃഷ്ണൻ! പട്ടിണിയും പരാധീനതയും പറഞ്ഞ് സഹായം ചോദിക്കാൻ പറഞ്ഞു വന്ന കുചേലൻ പറയുന്നത് "ലോകത്തിലെ പുണ്യവാൻമാരിൽ വെച്ച് അഗ്രഗണ്യൻ താനാണെന്നാണ്! ആ വൈപരീത്യത്തിന്റെ മനോഹാരിതയും വേദനയും ഇന്നലത്തെ കളിയിൽ അനുഭവിച്ചത് കൃഷ്ണനിലൂടെയാണ്.

കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

Nala Damayanthi Photo by Rajeev Puliyoor

സംഭവ ബഹുലമായ മനുഷ്യജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളുടെ, മാനസിക സംഘട്ടനങ്ങളുടെ അഗാധ തലങ്ങൾ വരെ സ്പർശിച്ചു കടന്നു പോകുന്ന, എല്ലാ നാടക ലക്ഷണങ്ങളും അടങ്ങിയ, ഒരു റൊമാന്റിക് ക്ലാസ്സിക്കൽ കൃതിയാണ്  നളചരിതം എന്ന്  നിരൂപകന്മാർ വിലയിരുത്തിയിട്ടുണ്ട്.  ഇത്രയേറെ പഠനങ്ങളും, വിശകലനങ്ങളും, വിമർശനങ്ങളും നേരിട്ടിട്ടുള്ള മറ്റൊരു ആട്ടക്കഥ ഉണ്ടെന്നു തോന്നുന്നില്ല.

ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

Kalamandalam_Ravikumar_Photo_KS_Mohandas

കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.

കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

Kalamandalam Unnikrishna Kurup photo by irinjalakudalive.com

പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക്‌ എളുപ്പമാണ്‌. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ്‌ ശ്രമിക്കുന്നത്‌. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ,  അത്‌ പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട്‌ സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട്‌ എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്‌. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്‌. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്‌. 

കലാമണ്ഡലം ജയപ്രകാശുമായി ഒരു സംഭാഷണം

Kalamandalam Jayaprakash and Sadanam Jyothish Babu photo taken during mudrapedia shooting

പഴയ തലമുറ സാഹിത്യത്തെക്കാൾ സംഗീതത്തിനു പ്രാധാന്യം നൽകി.പുതിയ തലമുറ രണ്ടിനും തുല്യ പ്രാധാന്യം നൽകുന്നു.മാത്രമല്ല മെച്ചപ്പെട്ട ഉച്ചാരണ ശ്രദ്ധയും പുതിയ തലമുറ നൽകുന്നു.

ദിവം

പിറന്നാൾക്കാരൻ പാലനാട് ദിവാകരേട്ടനെ എനിക്ക് മുന്നേ അറിയാം. എന്നെ അദ്ദേഹമറിയുമെന്ന് ഞാൻ വീരവാദം ഇളക്കുന്നില്യേനീം. എന്തായാലും ഒരു ബന്ധുവിന്റെ പിറന്നാളിന് കൂടിയപോലെ ആയിരുന്നു. ബന്ധുത്വം നാട്ടുകാരൻ എന്നതിലധികം കഥകളിക്കാരൻ എന്നത് തന്നെ. അത് തന്നെ ആയിരിക്കണം അന്നവിടെ കൂടിയ ജനങ്ങളുടെ മനസ്സിലും. നേരം വെളുത്തതിനുശേഷമാണ് ജനങ്ങൾ കുറഞ്ഞത്. അത് തന്നെ ഞാൻ പറഞ്ഞതിന്റെ തെളിവാണല്ലൊ.

മദലുളിതം മൃദുലളിതം ഗുണമിളിതം

Photo courtsy Kathakali : The Traditional Dance of Kerala Facebook Page
ചില സന്ദർഭങ്ങളിൽ വേണ്ട അഭ്യാസ പടുത്വം എടുത്തു പറയേണ്ടവയാണ്.  കലാമണ്ഡലം രാമൻകുട്ടി നായരുടെ തോരണയുദ്ധത്തിലെ ഹനുമാന്റെ സമുദ്രലംഘനം (ഗഗന സഞ്ചാരം എന്ന്  ആരാധകർ പറയും.) അതിനു മികച്ച ഉദാഹരണമാണ്.  രാമൻകുട്ടി നായരുടെ തന്നെ കല്യാണസൌഗന്ധികത്തിലെ ഹനുമാൻ വൃദ്ധ വാനരനായി മാറുന്നത് പീഠത്തിന്മേൽ കയറി നിന്ന് കാണിക്കുമ്പോൾ കായപരിമിതി ചെറുതാകുന്നതായി കാണികൾക്കു തോന്നും. സഹോദരനുമായുള്ള ചൂതുകളിയിൽ തോറ്റുതുന്നംപാടിയ നളനെ ഗോപി അവതരിപ്പിക്കുമ്പോഴും കായപരിമിതി തന്നെ ചെറുതാകുന്നത്  കാണാം. ചെങ്ങന്നൂർ രാമൻപിള്ളയുടെ ഹിരണ്യകശിപുവും വെച്ചൂർ രാമൻപിള്ളയുടെ നരസിംഹവും ചേർന്നുള്ള ആട്ടം ഒരു കാലത്ത്  ജനങ്ങൾക്ക്  വളരെ പ്രിയപ്പെട്ടതായിരുന്നു. ഹിരണ്യകശിപുവിനെ കൊല്ലാനായി നരസിംഹം മടിയിൽ കിടത്തുമ്പോൾ ചെങ്ങന്നൂരിന്റെ കിടപ്പ്  ഒന്നു പ്രത്യേകമാണ്.  കാവടി പോലെ വളഞ്ഞ്  പാദങ്ങളും കിരീടവും നിലത്തുമുട്ടുമാറുള്ള ആ കിടപ്പ്  മറ്റാരേക്കൊണ്ടെങ്കിലും കഴിയുമോ എന്ന കാര്യം സംശയമാണ്.  
 

ഉത്തരീയത്തിൻറെ രാവണോത്ഭവം

Kalamandalam Pradeep as Ravana Photo by Sudip Kumar

ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.

മലനട അപ്പൂപ്പനും പന്നിശ്ശേരി നാണുപിള്ളയും

MalanaTa Temple Photo by P RAvindranath

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി എന്ന പ്രദേശത്തുള്ള ഒരു ക്ഷേത്രമാണ്   'പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.' ഇവിടെ ഭക്തജനങ്ങൾ ആരാധിക്കുന്നത്,  മഹാഭാരതം ഇതിഹാസത്തിലെ പ്രതിനായകനായ ദുര്യോധനനെയാണ്.  ഇവിടെ പ്രതിഷ്ഠയൊന്നുമില്ല. നാലു നാലരയടി ഉയരമുള്ള ഒരു പ്ലാറ്റ്  ഫോം. ആ പ്ലാറ്റ്  ഫോമിൽ ലോഹനിർമ്മിതമായ ഒരു ഗദ. ദുര്യോധനന്റെ സാന്നിധ്യം മലനടയിൽ എപ്പോഴും ഉണ്ടെന്നാണ്  ഭക്തജനങ്ങൾ വിശ്വസിക്കുന്നത്.  മലനട അപ്പൂപ്പൻ എന്നാണ്  പറയുന്നത്.  ദുര്യോധനൻ എന്നോ ദൈവമെന്നോ ഒന്നും ഭക്തർ വിശേഷിപ്പിക്കാറില്ല. നേർച്ച സമർപ്പിച്ച്  പ്രാർത്ഥിച്ചാൽ കാര്യസിദ്ധി അച്ചെട്ടാണ്.

ചില പരിഭാഷകള്‍

കഥകളിയിലെ പ്രസിദ്ധമായ ചില ശ്ലോകങ്ങളുടെ സ്വതന്ത്രപരിഭാഷകള്‍. പരിഭാഷകള്‍ ചെയ്തിരിക്കുന്നത് ശ്രീ അത്തിപ്പറ്റ രവിയും കൈതയ്ക്കല്‍ ജാതവേദനും ആണ്‌. 

ഉത്സവ പ്രബന്ധം 2013

സാധാരണ കട്ടയ്ക്ക് കട്ട നില്‍ക്കുന്ന പുഷ്കരനെ ആണ്‌ നമ്മള്‍ കാണാറുള്ളത്. അതില്‍നിന്നും തികച്ചും വിഭിന്നമായിരുന്നു ഈ പുഷ്കരന്‍. കലിയുടേയും പുഷ്കരന്‍റേയും തമ്മില്‍ തമ്മിലുള്ള ആട്ടം ബഹുരസമായിരുന്നു. അവ കെട്ടിയ നടന്മാര്‍ തമ്മിലുള്ള രസതന്ത്രം അരങ്ങിനെ അസ്സലായി പൊലിപ്പിച്ചിരുന്നു. രണ്ടാം ദിവസത്തിലെ ഹൈലൈറ്റ് ഈ പുഷ്കരനായിരുന്നു. കളിയ്ക്ക് ശേഷം കാണികള്‍ അവിടെ ഇവിടെ കൂടിനിന്ന് പുഷ്കരനെ അവലോകനം ചെയ്യുന്നത് കാണാമായിരുന്നു. കലി സത്കരിച്ച് പുഷ്കരനെ മുഷ്കരനാക്കി എന്നതാണ്‌ വാസ്തവം.

കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം

Photo by Aniyan Mangalassery

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.

ശാപവും മോചനവും

Urvashi and Arjunan

ആട്ടക്കഥാകൃത്തുകൾ കഥയേയും കഥാപാത്രങ്ങളേയും തങ്ങൾക്കാവശ്യമുള്ള രീതിയിൽ മാറ്റിയെഴുതുന്നത് കഥകളിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. ഇന്ദ്രന്റെ ക്ഷണം സ്വീകരിച്ച് അർജ്ജുനൻ സുരലോകത്തെത്തുന്നതും അവിടെ ഉർവ്വശിയുടെ ശാപത്തിനു പാത്രീഭവിക്കുന്നതുമാണ് 'ശാപമോചനം' കഥയുടെ ഇതിവൃത്തം. കോട്ടയം തമ്പുരാന്റെ 'കാലകേയവധ'ത്തിൽ ഇതേ സന്ദർഭം അവതരിക്കപ്പെടുന്നുണ്ട്, മാത്രവുമല്ല പ്രസ്തുത കഥയിലെ അർജ്ജുനനും ഉർവ്വശിയും കലാകാരന്മാരുടെ മാറ്റളക്കുന്ന വേഷങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നവയുമാണ്. എന്നാൽ 'ശാപമോചനം' തീർത്തും വ്യത്യസ്തമാണ്. ഡോ. സദനം ഹരികുമാർ മറ്റൊരു രീതിയിലാണ് ഈയൊരു സന്ദർഭത്തെയും കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

ഉത്തരീയം - ചെന്നൈ കഥകളി ആസ്വാദനകുറിപ്പ്

മേളപ്പദം ഫോട്ടോ:മുരളി വാര്യര്‍

കലാക്ഷേത്ര എന്ന ഇത്രയും വലിയൊരു വേദിയില്‍ കളി കാണാന്‍ കഴിഞ്ഞു എന്നതും ഒരു മഹാഭാഗ്യം തന്നെ ആണ്.  കേരളത്തിനു പുറത്തു  ഇത്രയും മനോഹരമായ ഒരു പരിപാടി ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ഉത്തരീയം എന്ന സംഘടന പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങളെ ഈ പരിപാടിക്ക് ക്ഷണിച്ച് ഒരു ഗംഭീര സദ്യ തന്നെ ഒരുക്കി തന്ന ഉത്തരീയത്തിന്‍റെ ഭാരവാഹികള്‍  ഓരോരുത്തരോടും (ഞാന്‍ അറിയുന്നവരോടും  അറിയാത്തവരോടും) എന്‍റെ നന്ദി അറിയിക്കുന്നു. ഇനിയും നല്ല നല്ല കഥകളികള്‍ (മറ്റു സമാന കലകളും) നടത്താന്‍ ഈ സംഘടനക്ക് കഴിയുമാറാകട്ടെ.

കിഴക്കേക്കോട്ടയിലെ നളചരിതം ഒന്നാം ദിവസം

Naradan and Nalan

ഗോപിയാശാന്റെ മറ്റൊരു മികച്ച ഒന്നാം ദിവസം നളനു സാക്ഷികളായി കിഴക്കേക്കോട്ടയില്‍ ദൃശ്യവേദിയുടെ പ്രതിമാസക്കളിയായ 'നളചരിതം ഒന്നാം ദിവസം' കാണുവാനെത്തിയ ആസ്വാദകര്‍. സാധാരണ ചെയ്യാറുള്ളതിലും വിസ്തരിച്ച് അവതരിപ്പിച്ച ആദ്യഭാഗങ്ങളിലെ ആട്ടങ്ങളായിരുന്നു ഇവിടുത്തെ അവതരണത്തിന്റെ പ്രധാന സവിശേഷത. നാരദനോടുള്ള ആദ്യ പദത്തിലെ "വരവിന്നെങ്ങുനിന്നിപ്പോൾ?" എന്ന ഭാഗത്ത് പലയിടങ്ങളില്‍ ക്ഷേമമന്വേഷിച്ച് വീണയുമായുള്ള നാരദന്റെ സഞ്ചാരം, "ഉന്നതതപോനിധേ!" എന്നതില്‍ നാരദന്റെ ഔന്നിത്യത്തെ വാഴ്ത്തുന്നത്; ഇവയൊക്കെ ഇതിനായി ഉദാഹരിക്കാം.

മത്തവിലാസം കഥകളി

mathavilasam photo by Mohan kumar P

മഹേന്ദ്രവര്‍മന്‍ എന്ന പല്ലവ രാജാവ്‌ എഴാം നൂറ്റാണ്ടില്‍ രചിച്ച മത്തവിലാസം പ്രഹസനം ആധാരമാക്കി സജനിവ് (ചങ്ങനാശ്ശേരിക്കടുത്ത് ഇത്തിത്താനം സ്വദേശി) രചിച്ച മത്തവിലാസം കഥയുടെ ആദ്യഅവതരണം ആണ് ഈ കഴിഞ്ഞ ആറാം തീയതി വ്യാഴാഴ്ച (06-09-2012) തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നത്. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ആട്ടവും, പത്തിയൂര്‍ ശങ്കരന്‍കുട്ടി പാട്ടും ചിട്ടപ്പെടുത്തി. പീശപ്പള്ളി രാജീവന്‍ (ബ്രഹ്മചാരി), കലാ. ഷണ്മുഖന്‍(സത്യസോമന്‍), കലാ. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ (കപാലി), കലാ.

മേളായനം - ഒരു ആസ്വാദന കുറിപ്പ്

Chamenjeri and Balaraman photo by Sukumar chandanakkavil

കാറല്‍മണ്ണയില്‍ ശ്രീ. കോട്ടക്കല്‍ ശിവരാമാശാന്റ്റെ അനുസ്മരണ ദിവസം ആണ് ഞാന്‍ ശ്രീ. കലാമണ്ഡലം ബലരാമാശാന്റ്റെ 60 ആം പിറന്നാള്‍  വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ടെന്ന വിവരം ശ്രീ. വെള്ളിനേഴി ആനന്ദ്‌ പറഞ്ഞ് അറിഞ്ഞത്. "മേളായാനം" എന്ന പേരില്‍ ഷോര്‍ണ്ണൂര്‍, മയില്‍ വാഹനം കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 23 നു ഞായറാഴ്ച എന്നും പറഞ്ഞു. പരിപാടികളുടെ മറ്റു വിവരങ്ങള്‍

വടക്കേപ്പാട്ട് വാസുദേവന്‍ ഭട്ടതിരിയുമായി ചില കഥകളി വര്‍ത്തമാനങ്ങള്‍

VM Vasudevan Bhattathirippat & VM Girija

അദ്ദെഹത്തിന്റെ (കോട്ടയത്ത് തമ്പുരാന്റെ)ആ ദൃശ്യകലാവതരണം അത്രക്ക് കറ കളഞ്ഞതാണ്.കല ച്ചാ നാടക അവതരണം അത് വെണ്ടതൊക്കെ  എല്ലാ ശാസ്ത്രവും അദ്ദെഹത്തിനറിയാം.അനാവശ്യായിട്ട് ഒന്നുമില്ല.മറ്റേതിലൊക്കെ കൊറേശ്ശേ ഉണ്ടായിരുന്നു.കാലകേയവധായപ്പോഴേക്കും വളരെ ദായി.

ജടായുമോക്ഷം ശ്രീ സദനം ഹരികുമാറിന്റെ ഭാവനയില്‍

ജടായുവും രാവണനും

(26/07/2012  നു സദനത്തില്‍ വച്ച് നടന്ന കീഴ്പടം ആശാന്റെ അനുസ്മരണത്തില്‍ കണ്ട രംഗം വിവരിച്ചു എന്ന് മാത്രമേ ഉള്ളൂ.. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ക്ഷമിക്കുക.

പത്മശ്രീ കീഴ്പടം കുമാരന്‍ നായര്‍ ആശാന്‍ അനുസ്മരണം...ഒരു വിവരണം

കീഴ്പ്പടം കുമാരന്‍ നായര്‍ ആശാന്‍

മഹാനായ ഒരു ആശാന്റെ അനുസ്മരണത്തെ കുറിച്ച് ഒരു അവലോകനം നടത്താന്‍ ഞാന്‍ ഒട്ടും അര്‍ഹനല്ല എന്ന് അറിയാം... എന്നാലും അന്ന് നടന്ന കഥകളിയെ കുറിച്ച് ഒരു വിവരണം ഞാന്‍ താഴെ ചേര്‍ക്കുന്നു.

ഓര്‍മ്മ - ആസ്വാദന കുറിപ്പ്

Sadanam Bhasi as Hanuman photo by Smithesh Namboodiripad

ഓര്‍മ്മ എന്ന് പേരില്‍ ശ്രീ കോട്ടക്കല്‍ ശിവരാമന്‍ രണ്ടാം ചരമ വാര്‍ഷികം ജൂലായ്‌ 19നു കാറല്‍മണ്ണയില്‍ ശ്രീ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ നടക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനു പോകണം എന്ന് തീരുമാനിച്ചു. ശ്രീ കോട്ടക്കല്‍ ശിവരാമനോടു ബഹുമാനം ഉണ്ടെങ്കിലും, അതിനു മേല്‍ അത് കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റില്‍ വെച്ച്  നടത്തുന്നു എന്നത് എന്നെ ഒരുപാടു ആകര്‍ഷിച്ചു.

കറുത്തമ്മ

Karuthamma and Palani Kathakali Kalimandalam

ആലപ്പുഴ തകഴി സ്മൃതിമണ്ഡപത്തിൽ ചെമ്മീനിലെ പരീക്കുട്ടി-കറുത്തമ്മ രംഗത്തിന്റെ കഥകളി ആവിഷ്കാരം നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവിടെ പോവുകയും കലാമണ്ഡലം ഗണേഷുമായി കാണുകയും പരിചയപ്പെടുകയും ഉണ്ടായി. ഞങ്ങളുടെ നാട്ടികയും ചെമ്മീൻ സിനിമയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്.

കഥകളിപ്രവർത്തനം – ഫലവും പ്രസക്തിയും

Ettumanoor P Kannan at Thouryathrikam workshop

ഗള്‍ഫ് നാടുകളില്‍ പണ്ടേ സിനിമാതാരങ്ങളുടെ പരിപാടികള്‍ക്കാണ് ജനത്തിരക്കുണ്ടാകുന്നത്. ഏതു നാട്ടിലും അതങ്ങനെയാണ്. ഇന്ന് തായമ്പകയ്ക്കും കഥകളിക്കും ദുബായില്‍ വമ്പിച്ച ജനപങ്കാളിത്തം കാണുന്നതില്‍നിന്ന് അവിടത്തെ പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ അളവ് ബോധ്യപ്പെടും.

‘കാലം കുറഞ്ഞെങ്കിലുമെത്ര ദീര്‍ഘം!’: തിരനോട്ടത്തിന്റെ തൌര്യത്രികം ശില്പശാല

Thouryathrikam 2012 by Thiranottam

തിരനോട്ടം ദുബായില്‍ സംഘടിപ്പിക്കുന്ന ത്രിദിന ശില്പശാലയില്‍ ഞാനും കൂടണം എന്ന് ഇരിങ്ങാലക്കുട അനിയേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ സമ്മതിച്ചെങ്കിലും പരിപാടിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അല്പം പരിഭ്രമമായി. ഒന്നാമത് വിദേശം. എനിക്കാണെങ്കില്‍ വേണു വി. ദേശം എന്ന കവിയെയല്ലാതെ മറ്റു പരിചയമില്ല. ഓരോ കഥകളി അവതരണത്തിനും‌മുന്‍പ്  ആമുഖമായി സംസാരിക്കുക, കളി നടക്കുമ്പോള്‍ത്തന്നെ വിവരണം നല്‍കുക, അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയ്ക്ക് മോഡറേറ്റര്‍ ആയി പ്രവര്‍ത്തിക്കുക എന്നിവയാണ് എന്റെ ചുമതലകള്‍. പിന്നെ പീശപ്പിള്ളി രാജീവന്‍, ഏറ്റുമാനൂര്‍ കണ്ണന്‍, കലാമണ്ഡലം മനോജ് എന്നീ നടന്മാരാണ് ഒപ്പമുള്ളത്.

ഇതിലധികം പുനരെന്തൊരു കുതുകം

Kalamandalam Pradeep

അപ്രതീക്ഷിതങ്ങളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് മികച്ച ഏതു കലയിലുമുണ്ട്. കഥകളിയും അതില്‍ നിന്ന് വിഭിന്നമല്ല. അവിചാരിതപരിസരങ്ങളില്‍, തീര്‍ത്തും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും വിസ്മയിപ്പിക്കുന്ന രംഗാനുഭവം കഥകളി സമ്മാനിക്കാറുണ്ട്. അത്തരമൊന്നായിരുന്നു 2012 മാര്‍ച്ച് 12 ന് ചെത്തല്ലൂരില്‍ നടന്ന രാവണോല്‍ഭവം. കലാമണ്ഡലം പ്രദീപിന്റേതായിരുന്നു രാവണന്‍. കലാ.ബാലസുന്ദരനും സദനം രാമകൃഷ്ണനും ചെണ്ടയിലും കലാ. വേണുവും സദനം പ്രസാദും മദ്ദളത്തിലും മേളമൊരുക്കി. നെടുമ്പള്ളി രാംമോഹനും കോട്ടക്കല്‍ വേങ്ങേരി നാരായണനും ആയിരുന്നു സംഗീതം.

പാറക്കടവ് നാട്യധര്‍മ്മി കഥകളി ആസ്വാദനക്കളരി

Prakkadavu Natyadharmi Aswadana Kalari Inauguration

ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ആവിഷ്കാരസാഫല്യം എന്ത് എന്ന ചോദ്യം ഒരു ഊരാക്കുടുക്കാണ്. എന്തു തന്നെയായാലും അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ‘അഭിനയ’ ലക്ഷ്യം (മുന്നോട്ടുനയിക്കല്‍) ഇത്തരം കലകളുടെ അവതരണത്തിലും ആസ്വാദനത്തിലും ഉണ്ടെന്നു തര്‍ക്കമില്ല. ഈ ലക്ഷ്യത്തോട് നീതി പുലര്‍ത്തുകയും, കഥകളിയുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃകയാവുകയും ചെയ്ത ശില്‍പ്പശാലയായിരുന്നു ‘നാട്യധര്‍മ്മി പാറക്കടവ്’ സംഘടിപ്പിച്ച ‘കഥകളി ആസ്വാദന പരിശീലന കളരി’.

ഉത്സവ പ്രബന്ധം 2011

Ulsavam '11

ദുഷ്യന്തസവിധം എത്തിയ ശകുന്തളയെ ദുഷ്യന്തന്‍ നിരാകരിക്കുന്നതും തുടര്‍ന്ന് ശകുന്തളയുടെ പ്രതികരണവും എടുത്ത് പറയണ്ട രംഗങ്ങളായിരുന്നു. തന്നെ ഉപേക്ഷിച്ച ദുഷ്യന്തനെ ‘അനാര്യ’ എന്ന് വിളിച്ച് ദേഷ്യപ്പെടുകതന്നെ ചെയ്യുന്നുണ്ട് ശകുന്തള. ഓരോ വിളികളും വളരെ പ്രത്യേകതയോടെ വികാരഭരിതമായി കപില അവതരിപ്പിച്ചു.

ഗുരുവായൂര്‍ ബാലിവധം കഥകളി

17-09-2011  ഞായാറാഴ്ച  വൈകുന്നേരം  ആറ്  മണിക്ക്  ഗുരുവായൂര്‍  മേല്പത്തൂര്‍  ആഡിടോരിയത്തില്‍    ശ്രീ കലാമണ്ഡലം  സാജന്റെ  ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികള്‍

ചാലക്കുടിയിലെ നളചരിതം നാലാംദിവസം , ഉത്ഭവം

സര്‍വശ്രീ.ഏറ്റുമാനൂര്‍ കണ്ണന്‍ -ബാഹുകന്‍ , കലാമണ്ഡലം വിജയകുമാര്‍ -ദമയന്തി,കലാമണ്ഡലം ശുചീന്ദ്രന്‍ -കേശിനി ഇവരുടെ നാലാംദിവസം കുളിര്‍മ പകരുന്ന അനുഭവമായി. "തീര്‍ന്നു സന്ദേഹമെല്ലാം..."എന്നാ ആദ്യ രംഗം മുതല്‍ ശ്രീ.വിജയകുമാറിന്റെ ദമയന്തി സ്ഥായി ഭാവത്തില്‍ ഊന്നി ഭാവോജ്വലമായി അവതരിപ്പിച്ചു .

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ പ്രഹ്ലാദചരിതം

സാമാന്യം നിറഞ്ഞ സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ട പ്രഹ്ലാദചരിതം പ്രേക്ഷകര്‍ക്കെല്ലാം പൂ‌ര്‍ണ്ണതൃപ്തി നല്‍കുന്നതായിരുന്നു. നല്ല ഒരു കളി കണ്ടു എന്ന സന്തോഷത്തോടെയായിരിക്കണം എല്ലാവരും കളി കഴിഞ്ഞ് പിരിഞ്ഞുപോയത്. ഇത്രയും നന്നായി ഒരു കഥകളി അവതരിപ്പിച്ച സംഘാറ്റകരും വിശേഷമായ പ്രശംസ അര്‍ഹിക്കുന്നു.

തൃപ്പൂണിത്തുറയിലെ മൂന്നാം ദിവസം

കലാമണ്ഡലം വാസു പിഷാരോടി ആശാന്‍ മാന്‍പ്രസവവമൊന്നും ആടാതെ, വളരെ ചുരുക്കി എങ്കില്‍ ഭംഗിയായി വനവര്‍ണ്ണന ആടി. വിജനേ ബത, മറിമാന്‍ കണ്ണി എന്നിവയൊക്കെ അദ്ദേഹം ഒട്ടും ഭംഗി ചോരാതെ തന്നെ ആടി ഫലിപ്പിച്ചു. സ്വന്തമായി ഒരു നളചരിതവായന തനിക്കുണ്ട് എന്ന് തന്റെ ആട്ടങ്ങളിലൂടെ അദ്ദേഹം തെളിയിച്ചിരുന്നു.

കഥകളിയിലെ രാഷ്ട്രീയം

കഥകളിപോലെയുള്ള ക്ലാസിക്ക്‌ കലകളിലെ കഥാപാത്രസ്വഭാവ രൂപീകരണത്തില്‍ അന്നന്ന്‌ നിലവിലിരുന്ന സാമൂഹികരാഷ്ട്രീയ അവസ്ഥകള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത്‌ പഠനവിധേയമാക്കി ആദ്യമായി ഒരു ലേഖനം ഞാന്‍ വായിച്ചത്‌ സമകാലീന മലയാളം വാരികയില്‍ ആയിരുന്നു. ശ്രീ എം.വി. നാരായണന്‍ ഉത്ഭവത്തിലെ (കല്ലേക്കുളങ്ങര രാഘവപ്പിഷാരോടി, പതിനെട്ടാം നൂറ്റാണ്ട്‌) രാവണന്റെ വീരരസപ്രധാനമായ തന്റേടാട്ടത്തെ അവലംബിച്ച്‌ അത്തരം ഒരു കഥാപാത്രം അക്കാലത്ത്‌ എങ്ങിനെ രൂപം കൊണ്ടു എന്നത്‌ അദ്ദേഹത്തിന്റേതായ രീതിയില്‍ പ്രസ്തുത ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌.