News

CyberJalakam Android RSS feed aggregator

Wednesday, September 4, 2013 - 21:15
Malayalam

പന്ത്രണ്ട് ഓൺലൈൻ മാഗസിനുകളും, എം3ഡിബി ഡാറ്റാബെയ്സും, കൂടാതെ ബ്ലോഗുകളൂടെ ഫീഡും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നമ്മുടെ kathakali.infoയും അതില്‍ ഉണ്ട്. നിങ്ങളുടെ android mobileല്‍ ഇത് ഇന്സ്റ്റാള്‍ ചെയ്താല്‍ കഥകളി ഡോട്ട് ഇന്ഫോയിലെ ആര്‍ട്ടിക്കിളുകള്‍ നിങ്ങള്‍ക്ക് മൊബൈലില്‍ തന്നെ വായിക്കാം. 

ജനുവരി അഞ്ചാം തീയ്യതി kathakalipadam.com റേഡിയോ പരിപാടി

Malayalam

05 ജനുവരി 2013: കലാമണ്ഡലം ഹൈദരാലി എഴാം ചരമ വാര്‍ഷികം .. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം....
ഇതിനോട് അനുബന്ധിച്ച് നമ്മുടെ ഓണ്‍ലൈന്‍ റേഡിയോയില്‍ ഹൈദരാലി ആശാന്‍ പാടിയ പദങ്ങള്‍ പ്രത്യേകം ആയി പ്രക്ഷേപണം ചെയ്യുന്നുണ്ട് ..
7 AM - 9 AM : നളചരിതം ഒന്നാം ദിവസം : ( പത്തിയൂര്‍ ശങ്കരന്‍കുട്ടിയോടൊപ്പം )
9 AM - 12 P M : നളചരിതം രണ്ടാം ദിവസം : ( വെണ്മണി ഹരിദാസ്‌ , കലാമണ്ഡലം കൃഷ്ണന്‍ കുട്ടി എന്നിവരോടുപ്പം )
12.05 PM - 12.15 PM : ഹൈദരാലി മാഷ് പാടിയ ഒരു മോഹിനിയാട്ടം ( സുമസായക )

ചിത്തരഞ്ജിനി - റിമംബറിങ്ങ് ദ മാസ്റ്റ്രോ

Malayalam
Chitharanjini - Remembering The Maestro

‘ഭാവഗായകൻ’ എന്ന പേരിൽ എൻ.പി. വിജയകൃഷ്ണൻ, ഹരിദാസിന്റെ  ജീവചരിത്രപരമായ ഒരു ഗ്രന്ഥം എഴുതിയത്  റെയിൻബോ ബുക്ക്സ് ചെങ്ങന്നൂർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ വെണ്മണി ഹരിദാസിന്റെ കലാസപര്യയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരിക്കുന്നു. കഥകളി സംബന്ധമായി ഉണ്ടായിട്ടുള്ള സമാന ഉദ്യമങ്ങളില്‍ വേറിട്ട ഒന്നാണ് "ചിത്തരഞ്ജിനി".

തിരനോട്ടം മറ്റൊരു `അരങ്ങി`നു വേദി ഒരുക്കുന്നു.

Sunday, June 12, 2011 - 23:22
Malayalam

പ്രവാസി മലയാളികള്‍ക്ക്‌ ഒഴിവുകാലത്ത്‌ നാട്ടില്‍ കലാസ്വാദനത്തിനു തിരനോട്ടം വര്‍ഷംതോറും ഒരുക്കുന്ന `അരങ്ങ്‌` ഇക്കൊല്ലം ആഗസ്റ്റ്‌ 13, 14, 15 തിയ്യതികളില്‍ “അരങ്ങു `11” എന്ന പേരില്‍ ഒരു ത്രിദിന കഥകളി ശില്‍പശാലയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു.

കഥകളി.ഇൻഫൊ വെബ്സൈറ്റ് ഉദ്ഘാടനം

Saturday, May 7, 2011 - 18:00
Malayalam

കഥകളി.ഇൻഫൊ വെബ്സൈറ്റ്‌ ഉദ്ഘാടനം ഇക്കഴിഞ്ഞ മെയ്‌ ഏഴിന്‌ കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്‌  ഹോളിൽ വെച്ച്‌ നടന്നു.  പദ്മഭൂഷൺ രാമൻകുട്ടി നായർ ലാപ്ടോപ്പിൽ വിരലമർത്തി സദസ്സിന്റെ കരഘോഷത്തിന്റെ അകമ്പടിയോടെ സൈറ്റ്‌ ഉദ്ഘാടനം ചെയ്തു

അർജ്ജുനവിഷാദവൃത്തം ആട്ടക്കഥ പ്രകാശനം ചെയ്തു

Friday, May 6, 2011 - 18:00
Malayalam

ശ്രീ രാജശേഖർ പി വൈക്കം രചിച്ച “അർജ്ജുനവിഷാദവൃത്തം” എന്ന ആട്ടക്കഥ പദ്മശ്രീ കലാമണ്ഡലം ഗോപി ഡോ. എം. വി. നാരായാണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.