Articles
കളിയരങ്ങിലെ സ്ത്രീപക്ഷം
ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ് ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത് ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ് പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ് സ്ത്രീയെ കണക്കാക്കിയിരുന്നത്. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ് ഈ നടൻ രംഗസാഫല്യം നേടിയത്. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.
ശിൽപശാലയും ആധാരശിലയും
ഇളമ്പറ്റശിഷ്യനും കാണിക്കഗുരുക്കളും
ഉള്ളിൽ നിന്നും സംഗീതം വരും
ദ്വിബാണീ സംഗമം
പുറത്തുവരുന്നത് കഥാപാത്രത്തിന്റെ ഭാവം
കഥകളിസംഗീതം ഇങ്ങനെ പറ്റുമോ!
രാഗം കൊണ്ട് കഥാപാത്രമാവുന്ന അത്ഭുതം
അന്തരീക്ഷം, അത് താനെയുണ്ടാവും
കഥാപാത്രത്തിന്റെ അവസ്ഥാനുസരണം
ശ്രുതിയിൽനിന്ന് അണുവിട മാറാതെ
എനിക്ക് മറക്കാനാവാത്ത സംഭവം, തുറവൂരമ്പലത്തിൽ ഹരിദാസേട്ടനും ഞാനുമായിട്ട് ഒരു ജുഗൽബന്ദിയുണ്ടായി. അതിന്റെയവസാനം ഇദ്ദേഹം ‘ശിവം ശിവകരം ശാന്തം’ എന്ന് സിന്ധുഭൈരവിയിൽ പാടി. അതേപ്പറ്റി ഒന്നും പറയാനില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയ്ക്ക് നമ്മുടെ മനസ്സിനകത്ത് കുറേ അവിസ്മരണീയ മുഹൂർത്തങ്ങൾ കാണും. കച്ചേരികളിൽ അങ്ങനെ പലതുമുണ്ട്. അതുപോലെയാണ് ഇദ്ദേഹത്തിന്റെ ആ സിന്ധുഭൈരവി. അനർഘനിമിഷം എന്നൊക്കെ പറയില്ലേ. ആ സിന്ധുഭൈരവിയുടെ സഞ്ചാരങ്ങളൊന്നും പറയാനില്ല. അങ്ങനൊരു സിന്ധുഭൈരവി വളരെ ദുർലഭമായിട്ടേ കേൾക്കാനൊക്കൂ. മഹാന്മാരായിട്ടുള്ള പല ഗായകരും കർണാടക സംഗീതത്തിൽ പാടിക്കേട്ടിട്ടുള്ളതാണ്. അതിൽ ഹരിദാസേട്ടന്റേതായ ഒരു ചാരുത, ഭംഗി എല്ലാം കലർത്തി… അവിടെയാ ഞാൻ പറഞ്ഞത്, കുറച്ച് ആ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരിത്. ഭീംസെൻ ജോഷിയുടെയൊക്കെ വലിയൊരാരാധകനാ ഹരിദാസേട്ടൻ. പിന്നിട് കാണുമ്പോളൊക്കെ ഞാനീ സിന്ധുഭൈരവിയുടെ കാര്യം പറയും. അപ്പോ അദ്ദേഹം പറയും: ‘അതൊന്നുമല്ല, സുബ്രഹ്മണ്യം പാടിയ കാപിയാണ് അന്ന് കേമമായത്’. ഞാൻ പറയുന്ന compliments ഒന്നും അങ്ങോട്ട് കേൾക്കില്ല. കാരണം ആ ഒരു… എന്നെ ഒരു സ്നേഹിതൻ എന്നതിലുപരി ബഹുമാനത്തോടുകൂടി കാണുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. എനിക്കും അതേ ഭാവമാണ്. ഇഷ്ടമാണ്. ഞങ്ങള് തമാശകളൊക്കെ പറയും. അപ്പളും ആ ഒരു ബഹുമാനം തോന്നാറുണ്ട്. ആരെയും വിമർശിക്കുന്ന സ്വഭാവമില്ല. നല്ലതിനെപ്പറ്റി മാത്രം പറയും. അങ്ങനൊരു രീതിയാ. വളരെ വിശാലമായ ഒരു കാഴ്ചപ്പാട്. നല്ലതു പറഞ്ഞേ ഞാനിതുവരെ കേട്ടിട്ടുള്ളൂ. തന്നേക്കാൾ വളരെ ജൂനിയറയിട്ടുള്ളവരെ കുറിച്ചുപോലും ‘നല്ല വാസനയാ കേട്ടോ’ എന്നൊക്കെ ഒരു compliment പറയാൻ മടിക്കാറില്ല.
ആ പുഴയുടെ വക്കത്തിരുന്ന്…
കോതച്ചിറി
കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
കല്ലുവഴി ഇരമ്പും
വൈകാതെ, ജീവിതയാഥാർത്ഥ്യങ്ങളിൽ തട്ടി എനിക്കു വിടേണ്ടി വന്നു നാട്. ആദ്യം ഡൽഹിക്ക്, പിന്നീട് മദിരാശിയിൽ. വിവാഹശേഷം 2002ൽ അവിടത്തെ അണ്ണാനഗർ അയ്യപ്പക്ഷേത്രത്തിൽ കഥകളി. കാട്ടാളവേഷത്തിൽ വന്ന പ്രദീപിനോളം ദീപ്തി അന്നേ സന്ധ്യക്ക് വേറൊരു വേഷത്തിനും തോന്നിയില്ല. ട്രൂപ്പുമായി വന്ന സുഹൃത്ത് കെ.ബി. രാജാനന്ദനോട് ഇക്കാര്യം അണിയറയിൽ പിന്നീട് കണ്ടപ്പോഴത്തെ സംസാരത്തിന്റെ കൂട്ടത്തിൽ പറയുകയും ചെയ്തു. "താനത് കണ്ടുപിടിച്ചൂ ല്ലേ," എന്ന മട്ടിൽ ലേശം കുസൃതിയുള്ളോരു ചിരിയായിരുന്നു മറുപടി.
നീണ്ടനാളത്തെ ദേശാടനത്താവളങ്ങൾ
സന്ധ്യ കഴിഞ്ഞുള്ള ആ തായമ്പക കഴിയുമ്പോൾ രാത്രിയാവും. ഇരുചക്രമെടുത്തു പുറപ്പെട്ടാൽ മതിയായിരുന്നു; തോന്നിയില്ല. അതല്ലെങ്കിൽ ഇരുകിട മുറുകിയ നേരത്ത് പോന്നാൽ നന്നായിരുന്നു; അതുമുണ്ടായില്ല. തീരുവോളം നിന്നു, മണി പതിനൊന്നിന് പുറത്തുകടന്നതും അവസാന ബസ്സ് കണ്മുന്നിലൂടെ പോയി. തലയോലപ്പറമ്പ് KSRTC.
ശിഷ്യന്‍റെ പ്രണാമം
ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന് പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ് എന്നാണ് എന്‍റെ പക്ഷം.
കഥകളിപ്പാട്ടിന്റെ ഗംഗാപ്രവാഹം
ദൃഢമായ ശാരീരത്തിലൂടെ പുരോഗമിക്കുന്ന ഗംഗാധരന്റെ ആലാപനങ്ങള്‍ അകൃത്രിമമായ സ്വരധാരയാല്‍ സമ്പന്നമായിരുന്നു. കരുണാര്‍ദ്രമായ പദങ്ങളുടെ സമ്രാട്ടായിരിക്കുമ്പോഴും വീര-രൗദ്ര ഭാവങ്ങളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമായിരുന്നു ഗംഗാധരന്റെ കണ്‌ഠനാളം. കൃഷ്‌ണന്‍കുട്ടി പൊതുവാള്‍ - അപ്പുക്കുട്ടി പൊതുവാള്‍ സഖ്യത്തിന്റെ ഉച്ചസ്ഥായിലുള്ള മേളത്തെ അതേ അളവില്‍ പാട്ടുകൊണ്ട് നിറച്ചിരുന്നു അദ്ദേഹത്തിന്റെ ഉത്ഭവത്തിലെ പദങ്ങള്‍ എന്ന് വസ്‌തുത രോമഹര്‍ഷത്തോടെ മാത്രമെ സ്‌മരിക്കാനാകു.
നാദം ചുറ്റിയ കണ്ഠം
ഏറ്റവും തെളിഞ്ഞ സ്മരണ 'നളചരിതം രണ്ടാം ദിവസം' പാടുമ്പോഴത്തെ ചില സംഗതികളാണ്. നായകവേഷം നിത്യം കലാമണ്ഡലം ഗോപി. ആദ്യ രംഗത്തെ ശൃംഗാരപദമായ "കുവലയ വിലോചനേ"ക്കിടയിലെ "കളയോല്ലാ വൃഥാ കാലം നീ" എന്നതിലെ ആദ്യ വാക്കിന് നിത്യഹരിതൻ കൈകൾ മാറുചേർത്തു പിടിച്ച് കണ്ണുകൾ വലത്തോട്ടെറിയുമ്പോൾ എന്റെയും നെഞ്ചു പിടയ്ക്കും. "യോ" എന്ന് വിബ്രാറ്റോ കൊടുത്ത് ആശാൻ തോഡി തകർത്തുപാടുമ്പോൾ ഈ നിമിഷങ്ങൾ "കഴിയരുതേ" എന്നും "ഒന്ന് കഴിഞ്ഞുകിട്ടിയാൽ ശ്വാസംവിടാമായിരുന്നു" എന്നും ഒരേസമയം അനുഭവപ്പെട്ടിരുന്നു. ഓരോ പ്രാവശ്യവും ട്രൂപ്പിന്റെ 'രണ്ടാം ദിവസം' കാണാൻ പോവുമ്പോൾ ദമയന്തിയും കലിയും പുഷ്കരനും കാട്ടാളനും കെട്ടുന്നവർ മാറും, പക്ഷെ പിന്നിൽ ഗംഗാധരാശാൻ കാലം വൃഥാവിലാകാതെ അമരംനിൽക്കും. ആ മുഹൂർത്തങ്ങൾക്കായി ഞാനും ചങ്ങാതിമാരും വീണ്ടുംവീണ്ടും കാക്കും.
കഥകളിപ്പാട്ടിലെ കാലാതീതഗായകൻ
പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക് എളുപ്പമാണ്. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ് ശ്രമിക്കുന്നത്. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ, അത് പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട് സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട് എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്.
ഒരു നാളും നിരൂപിതമല്ലേ....
ചില പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞര്‍ ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പാട്ട് കേട്ട് സ്തുതിച്ചു പറഞ്ഞിട്ടുണ്ട്. കുറുപ്പിന്റെ കാംബോജി രാഗത്തിലുള്ള പ്രയോഗങ്ങളും മനോധര്‍മ്മങ്ങളും കേട്ടിട്ട് ഇതാണ് കാംബോജിയുടെ സാക്ഷാല്‍ നാടന്‍ സ്വരൂപം എന്ന് ഡോ.എസ്. രാമനാഥന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഉത്തരാസ്വയംവരത്തിലെ ജയജയനാഗകേതനാ എന്ന പദം ആലപിയ്ക്കുന്നത് കേട്ടിട്ട് മറ്റൊരു കര്‍ണ്ണാടക സംഗീത വിദുഷിയായ ടി.കെ.ഗോവിന്ദറാവു അതിശയിച്ചു പോയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വൈയ്ക്കം തങ്കപ്പന്‍പിള്ള
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
മറക്കാനാവാത്ത കൃഷ്ണൻ നായരാശാൻ
ഹരിശ്ചന്ദ്രചരിതമാണ് കഥ. കളി തുടങ്ങി. സൂചിയിട്ടാൽ നിലത്തു വീഴാത്ത വിധം കാണികൾ മുൻപിൽ. ഞാൻ "ചിത്രമിദം വചനം" എന്ന് പാടും; ആശാൻ മുദ്ര കാണിച്ച്, ദേഷ്യത്തോടെ ബഞ്ച് വലിച്ചു നീക്കി എന്നെ തിരിഞ്ഞു നോക്കും. പിന്നെയും ഞാൻ പാടും, അദ്ദേഹം അത് തന്നെ ചെയ്യും. ഇത് തന്നെ പല പ്രാവശ്യം തുടർന്നപ്പോൾ പ്രേക്ഷകരിൽ ആശയക്കുഴപ്പമായി. എന്തോ പന്തികേടുണ്ടെന്നു മനസ്സിലാക്കി അവർ തമ്മിൽ തമ്മിൽ കുശുകുശുക്കാൻ തുടങ്ങി. അടുത്ത പ്രാവശ്യം എന്റെ നേരെ തിരിഞ്ഞപ്പോൾ " എന്റെ മുഖത്തോട്ടല്ല, അരങ്ങത്തോട്ടു നോക്കി ആട്, അവിടാ ജനം ഇരിക്കുന്നേ" എന്ന് ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആശാന് എന്റെ വികാരം മനസ്സിലായി. പിന്നീടു കളി ഭംഗിയായി നടന്നു. കളി കഴിഞ്ഞു എന്നോടൊന്നും മിണ്ടാതെ ആശാൻ അണിയറയിലേക്കും പോയി.
കഥകളി മോരിലെ വെണ്ണ : ശ്രീ.കലാമണ്ഡലം കൃഷ്ണൻ നായർ
കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ ആവശ്യത്തിനു മനോധർമ്മവും രസവും ലോകധർമ്മിത്വവും വിളക്കി ചേർത്തു കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്, പ്രത്യേകിച്ച് തെക്കൻകേരള പ്രേക്ഷകർക്ക്, ഹരമായി മാറി. സാധാരണ ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ് മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ ആശാന് നിയമനം ലഭിച്ചത് അദ്ദേഹത്തിൻറെ ഈ പ്രതിഭാവിലാസം ഒന്നു കൊണ്ടു മാത്രമായിരുന്നു. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട് പോകുന്നതിൽ നിന്നും തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും എന്നും അസൂയാലുക്കളായിരുന്നു.
ഒക്ടോബര്‍ ഒമ്പത് - ഒരു വസന്തകാലത്തിന്റെ ഓര്‍മ്മയ്ക്ക്....
കഥകളിസംഗീതത്തിലെ നവോത്ഥാനനായകന്‍ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിന്‍ഗാമിയായ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യപ്രശിഷ്യരിലൂടെ ജനകീയമായ സംഗീതപദ്ധതിയായി കഥകളിസംഗീതം വികസിതമായി. അഭിനയപോഷകമായ സംഗീതത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് അരങ്ങില്‍ ചൊല്ലിയാടിക്കുന്ന ഗായകരില്‍ നമ്പീശനാശാന്റെ പ്രേഷ്ഠശിഷ്യനായ ഉണ്ണിക്കൃഷ്ണക്കുറുപ്പ് പ്രഥമഗണനീയനായത് സ്വാഭാവികം; പോയനൂറ്റാണ്ടിന്റെ ചരിത്രം. ലോകത്തെമ്പാടും പരന്നുകിടക്കുന്ന കഥകളി ആസ്വാദകരുടെ മനസ്സില്‍ ഇന്നും മായാതെ പതിഞ്ഞുകിടക്കുന്ന "കുറുപ്പ്സംഗീതം'' അരങ്ങില്‍നിന്ന് വിടവാങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷങ്ങളായി.
കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
രമേഷല്ല, രമയൻ
ദാക്ഷണ്യമില്ലാത്ത വേനലായിരുന്നു ഉത്തരേന്ത്യയിൽ 1999ൽ. മെയ്-ജൂണ്‍ മാസത്തിൽ ലഖ്‍നൌവിൽ തമ്പടിക്കേണ്ടി വന്നു. ഉത്തർ പ്രദേശ് തലസ്ഥാനത്തെ UNI വാർത്താ ഏജൻസിയുടെ ഡെസ്കിൽ ആളില്ലാഞ്ഞതിനാൽ അയച്ചിട്ടുള്ളതാണ്. ഉച്ചയൂണിനു മുക്കാൽ നാഴിക നടക്കണം. നാൽപ്പത്തിയെട്ടു ഡിഗ്രീ ചൂടിൽ പുറത്തേക്കിറങ്ങി ലേശം ചെന്നാൽ നിലാവാണോ എന്ന് ശങ്കിച്ച് ഭ്രാന്താവും. വഴിയോരക്കടയിൽ കയറി റൊട്ടിയും സബ്ജിയും കഴിച്ച് തിരിച്ചു വന്ന് ആപ്പീസിലെ ശീതളിമയിൽ ഹിന്ദുസ്ഥാൻ ടൈംസ് നോക്കി. സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾതന്നെ ഒന്നാം പേജിൽ മുഖ്യമായും. അലസമായി മറിച്ചു മുന്നാക്കം നീങ്ങിയപ്പോൾ ഇടത്തെ താളിൽ പരിചിതമുഖം. 'സിംഹം' എന്ന കഥകളിമുദ്ര പിടിച്ച പയ്യൻ. രണ്ടു നിമിഷം നോക്കിയപ്പോൾ മനസ്സിലായി: രമയൻ!
സുഖമോ ദേവി
ആകെമൊത്തം എപ്പടി എന്ന മട്ടിലല്ല ശിവരാമേട്ടന്റെ നിൽപ്പ്. കൈ രണ്ടും അരയ്ക്ക് കീഴ്പ്പോട്ടു കാട്ടിയാണ് പോസ്. ഞെരിയാണിക്ക് തൊട്ടുമീതെ കാവിപ്പഴുപ്പുകരയുള്ള ഞൊറികളിലേക്ക് അപ്പോഴാണ് കണ്ണുപോയത്. തുടയുടെ വശങ്ങളിൽ വീർമതയുള്ള ഉടയാട അവിടന്നു താഴേക്ക് കടഞ്ഞെടുത്തതുപോലെ ഒതുങ്ങുകയാണ്. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണനെയും ശിങ്കിടിയെയും വച്ച് ചെയ്യിച്ചിട്ടുള്ള പണി ഗംഭീരം. ബലേ, അസ്സലായിരിക്കുന്നു എന്ന് അറിയാതെ പറഞ്ഞുപോയി.
മിമിക്രിയും കലാധരനും പിന്നെ ഷെയ്ക്ക്സ്പിയറും
കൊല്ലം 1979ൽ നടന്ന സംഭവം. പിറ്റേന്ന് വീട്ടിൽ അമ്മക്കൊപ്പം കഥകളിപ്പാട്ട് പഠിക്കാൻ എറണാകുളത്തുനിന്ന് വാരത്തിലൊരിക്കൽ വന്നിരുന്ന ലക്ഷ്മി മേനോൻ പറയുന്നത് കേട്ടു: "ഇന്നലെ രസമായി, ലേ ആര്യച്ചേച്ചി! ഇമിറ്റേഷനേ..." അമ്മ ശരിവച്ചു. ഇത്രയും കേട്ടപ്പോൾ ചിരിക്കുകയും ചെയ്തു: "എമ്പ്രാന്തിരിയാശാനെ ശ്രദ്ധിച്ചില്ലേ? ആകെയിങ്ങനെ ചമ്മി ഇരിപ്പുണ്ടായിരുന്നു..."
കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍
യശഃശരീരനായ കഥകളിഗായകന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറി
എന്നെനിക്കുണ്ടാകും യോഗം...
ബ്രാഹ്മമുഹുര്‍ത്തത്തില്‍ പാടി രാഗം വഴിഞ്ഞുതുടങ്ങിയപ്പോള്‍ കൂത്തമ്പലത്തിനകം പ്രതാപം മുറ്റി. കാലിനടിയില്‍ ചെറിയൊരു സ്പ്രിംഗ് വച്ചതുപോലെയാണ് ആദ്യാവസാനവേഷം അരങ്ങത്തേക്ക് വരുന്നത്. അങ്ങനെ സാവകാശം ഒന്നുമല്ല; എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള തിടുക്കത്തില്‍ എന്നപോലെയാണ്. തിരശീലക്ക് പിന്നിലെത്തിയതും ആലാപനം ഒടുക്കി പൊന്നാനി ഭാഗവതര്‍ ചേങ്ങില ഉയര്‍ത്തി 'ണോം' മേട്ടി വരവേല്‍പ്പ് നടത്തി
ഋതുഭേദങ്ങളുടെ സുഖദു:ഖം
"ചായ കുടിയ്ക്കല്ലേ?" ശങ്കരമ്മാമന്‍ ചോദിച്ചു. പടിക്കെട്ടിറങ്ങി പടിഞ്ഞാറേ നടവഴിയില്‍ എത്തി. പൂര്‍ണ്ണീനദിക്ക് കുറുകെയോടുന്ന ഇരുമ്പുപാലത്തിലേക്ക് ചേരുന്ന നടപ്പാതയോരത്ത് ഓലമേഞ്ഞ കട. മരബെഞ്ചിനും മേശക്കും നനവുണ്ട്. തണുപ്പും. കുപ്പിഗ്ലാസില്‍ ചുടുകട്ടന്‍ ട്ടപ്പ് ശബ്ദത്തില്‍ വന്നിറങ്ങിയപ്പോള്‍ ശങ്കരമ്മാമന്‍ ബീഡി കുത്തിക്കെടുത്തി. എനിക്ക് മാത്രമായി പഴംപൊരി വരുത്തിച്ചു. വെളിച്ചെണ്ണക്കൊപ്പം ആനപിണ്ഡം നേര്‍ത്ത ഗന്ധമായി കാറ്റില്‍ പരുങ്ങി.
ഓർത്താൽ വിസ്മയം തന്നെ
ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന് ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു.
കലാമണ്ഡലം ഹൈദരാലി അനുസ്മരണം
മുണ്ടയ്ക്കല്‍വാരം ക്ഷേത്രത്തില്‍ നളചരിതം മൂന്നാം ദിവസം നടക്കുന്നു. കലാമണ്ഡലം ഗോപി ആശാന്‍റെ ബാഹുകന്‍, എന്‍റെ ഋതുപര്‍ണ്ണനായിരുന്നു.
കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍
നടന്റെ 'വാചികാഭിനയ' മാണ് കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം 'ഹൈദരാലി സംഗീത'ത്തെ വ്യതിരിക്തമാക്കിയിരുന്നത്. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , 'ഉചിതം, അപരവരണോദ്യമ'ത്തില്‍ ,ഉചിത മുദ്ര ആവര്‍ത്തിച്ച് പെട്ടെന്ന് മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം കൊണ്ടുവന്നതിന്റെ ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ!
നളചരിതം നാലാം ദിവസം - ഒരു വിയോജനക്കുറിപ്പ്
കളി കണ്ടിരുന്ന ഞാന്‍ അത്ഭുതത്തോടെ ആലോചിച്ചു പോയി. ഇതിലധികമൊരു അനീതി, പുരുഷമേധാവിത്വത്തിന്റെ അധികാരഗർവ്, തികഞ്ഞ ധിക്കാരം മറ്റൊരിടത്ത് കാണാനുണ്ടോ? രാത്രിക്ക് പീഡിപ്പിച്ച്, കൊടുങ്കാട്ടിൽ അര്‍ദ്ധരാത്രിയില്‍ നിര്‍ണയം വെടിഞ്ഞു പോയ നിരപരാധിനിയായ പ്രിയപത്നിയോടു ഒരു വാക്ക് അദ്ദേഹം മാപ്പു പറയുന്നതും കേട്ടില്ല, കണ്ടില്ല - തനിക്ക് തെറ്റിപോയെന്നു ഒരു തെല്ലുനൊമ്പരം പോലും കണ്ടില്ല. മറ്റാരോ പറഞ്ഞതുകൊണ്ട് മാത്രം സൌജന്യഭാവത്തിൽ ധര്‍മ പത്നിയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ സ്വീകരിക്കുന്നു! എന്തോരൌദാര്യം! എന്തൊരു മഹാ മനസ്കതത!
‘ലാസ്യം’ കോട്ടയ്ക്കൽ ശിവരാമനാശാനിൽ
“ഞാൻ ഇവിടെ ലാസ്യം അവതരിപ്പിക്കാം അതുപോലെ ആരെങ്കിലും ഒരു സ്ത്രി ഇവിടെ ചെയ്താൽ ഞാൻ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു”. അങ്ങിനെ ആ നിറഞ്ഞ സദസ്സിൽ ‘ലാസ്യം’ അവതരിപ്പിച്ചു കൊണ്ട് ശിവരാമനാശാൻ എതിർക്കാനാവാത്ത വെല്ലുവിളി ഉയർത്തിയപ്പോൾ വേദിയാകെ സ്തംഭിച്ചു പോയി !
ഒരു വള്ളി, രണ്ടു പൂക്കൾ
കമന്ററി പറയാൻ പുറപ്പെട്ട കെ.പി.സി നാരായണൻ ഭട്ടതിരിപ്പാടിന് കണ്ഠം ഇടറി. മൈക്ക് കൈയിലേന്തിയ മുതിർന്ന പണ്ഡിതന് വാചകങ്ങൾ പലയിടത്തും മുഴുമിക്കാനായില്ല. അതല്ലെങ്കിൽക്കൂടി അന്നത്തെ ആട്ടം കണ്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു. കഥകളി കാണെ അതിലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളുമായി ഈവിധം താദാത്മ്യം പ്രാപിക്കുകയോ?
കീഴ്പ്പടം കുമാരൻ നായർ
ഇന്നു ജീവിച്ചിരിക്കുന്ന കഥകളിക്കാരിൽ കീഴ്പ്പടത്തിൽ കുമാരൻ നായരെയാണ് എനിയ്ക്കേറ്റവും ബഹുമാനം. കഥകളിയുടെ ആവിഷ്കാര പ്രകാരത്തിൽ ഇത്രത്തോളം മനസ്സുചെല്ലുന്നവരായി ഇന്നാരും തന്നെ ഇല്ല എന്നതാകുന്നു എന്റെ ഉള്ളുറച്ചവിശ്വാസം.
വാഴേങ്കട ക്ഷേത്രത്തിലെ അഗ്രശാലയിൽ നടത്തിവന്നിരുന്ന, അഭിവന്ദ്യനായ ശ്രീ പട്ടിയ്ക്കാംതൊടി ഗുരുനാഥന്റെ കളരിയിൽ ഞങ്ങൾ സബ്രഹ്മചാരികളായിരുന്നു. ശ്രീ ചന്തുപ്പണിയ്ക്കരുടെ ശിഷ്യത്വവും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്.
ആചാര്യന്മാരുടെ അരങ്ങ്
ബാലിവിജയം മുഴുവൻ പാടിയത് കുറുപ്പാശാനും രാമവാരിയർ ആശാനും കൂടി ആയിരുന്നു. മേളം പൊതുവാൾ ആശാന്മാരുടെ നേതൃത്വത്തിലും. കുട്ടിക്കാലത്ത് കണ്ടിട്ടില്ലാത്ത രാമൻകുട്ടി ആശാൻ ഇതോടെ എന്റെ മനസ്സിൽ വലിയൊരു കൈലാസം പോലെ നിലകൊണ്ടു.
"ആരാ, യീ സോമനാ? "
പ്രിന്‍സിപ്പാളും ടീച്ചര്‍മാരും മറ്റു സംഘാടകരും പിന്നെ നാട്ടുകാരും നോക്കി നില്‍ക്കെ ആ പ്രീമിയര്‍ പദ്മിനി ചെമ്മണ്‍ നിരത്തിലെ ഫൌണ്ടന് വശം ചേര്‍ന്നുനിന്നു. പിന്‍സീറ്റില്‍ നിന്ന് സോമന്‍ പുറത്തിറങ്ങി. സഫാരി സ്യൂട്ട്; ചുവന്ന കണ്ണ്. മൊത്തത്തില്‍ സിനിമയില്‍ കാണുന്നത് പോലെത്തന്നെ. എന്റെ മനസ്സ് തുള്ളിച്ചാടി.
ഒരു കഥകളി യാത്രയുടെ ഓർമ്മ
(ഓർമ്മയിലെ കളി അരങ്ങുകൾ - ഭാഗം 2)
വർഷം 1975-76. കളി കണ്ട ഓർമ്മയല്ല. കളി കാണാൻ ഉള്ള യാത്രയാണ് ഓർമ്മയിൽ.
എങ്ങിനെ ഞാൻ ഒരു കഥകളി ഭ്രാന്തനായി ?
കഥകളിയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ ഒരു കളിക്കമ്പക്കാരനായി ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം. അങ്ങനെ ഒരു കളിഭ്രാന്തനാകാന്‍ ഇടയാക്കിയ ഒരു അരങ്ങിനെ അനുസ്മരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.
എഴുപതുകളിലെ ഒരു കളിസ്മരണ
വർഷം 1975-76 ആണെന്നാണ് ഓർമ്മ. പറവൂർ കഥകളി ക്ലബ്ബിന്റെ വാർഷികം പറവൂർ ടൌൺ ഹാളിൽ. വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥി അന്നത്തെ കലാമണ്ഡലം ചെയർമാനും മുൻ ബ്രിട്ടീഷ് ഹൈകംമീഷണറം ആയിരുന്ന ശ്രീ.കെ എം കണ്ണമ്പള്ളി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു പരാമർശം ഇപ്പോഴും ഓർമ്മയിൽ. അദ്ദേഹം ഇംഗ്ലണ്ടിൽ ആയിരുന്ന കാലത്തെ സ്മരണകൾ ആണ് പ്രതിപാദ്യം. ആധുനിക സംഗീതാതി കലകളിൽ അഭിരമിക്കുംപോഴും ആ നാട്ടുകാർ അവരുടെ ക്ലാസിക് കലാരൂപങ്ങളെ അതീവ പ്രാധാന്യത്തോടെ ആദരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നു എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞ വസ്തുത.
കനക്കുമര്‍ത്ഥങ്ങളുള്ള മുദ്രകളുടെ കവിത
കുടമാളൂരിന്റെ കാലത്തുതന്നെ സ്ത്രീവേഷങ്ങള്‍ക്ക് പുരുഷവേഷങ്ങള്‍ക്കു തുല്യമായ പരിഗണന കിട്ടിയിരുന്നുവെന്നോര്‍ക്കുന്നു. കാഴ്ചയിലുള്ള സൌന്ദര്യം, ഭാവാഭിനയം, ഔചിത്യം, മുദ്രകളുടെയും ശരീരചലനങ്ങളുടെയും ലാസ്യഭംഗി എന്നിവ കുടമാളൂരിന്റെ വേഷങ്ങള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വഴി പിന്തുടര്‍ന്ന മാത്തൂരിലും ഈ ഗുണങ്ങളുടെ സാന്നിധ്യമുണ്ട്. സമാനശൈലിയിലുള്ള ഈ നടന്മാരില്‍നിന്നെന്നു മാത്രമല്ല, മറ്റെല്ലാ നടന്മാരില്‍നിന്നുതന്നെ വ്യത്യസ്തനായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. അതുകൊണ്ടുതന്നെ കുടമാളൂരുമായി ശിവരാമനെ താരതമ്യം ചെയ്യുക എന്ന സ്ഥിരം ഏര്‍പ്പാടില്‍ എനിക്കു വിശ്വാസമില്ല.
കോട്ടയ്ക്കൽ ശിവരാമൻ - വ്യക്തിയും നടനും
ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം, പെരുമാറ്റത്തില്‍ കാപട്യം തീരെ ഇല്ല എന്നതാണ്. പ്രശസ്തരില്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആസ്വാദകരുമായി ബന്ധം പുലര്‍ത്തിയിരുന്നത് അദ്ദേഹം ആണെന്നു തോന്നുന്നു. വലിപ്പചെറുപ്പമില്ലാതെ പരിചയക്കാരെ എവിടെ വച്ചും അദ്ദേഹം കണ്ടതായി നടിക്കും. മൂന്നുപതിറ്റാണ്ടായുള്ള പരിചയത്തിനിടക്ക്, ഒന്നു എനിക്കറിയാം, അഭിനയം അദ്ദേഹത്തിനു അരങ്ങില്‍ മാത്രമാണ്. പച്ച അപൂര്‍വ്വമേ കെട്ടിയിരുന്നുള്ളു എങ്കിലും അദ്ദേഹം പച്ചയായ മനുഷ്യനായിരുന്നു.
ശിവരാമസ്മരണ
ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, വെങ്കിടകൃഷ്ണ ഭാഗവതർ, മൂത്തമന, വെങ്കിച്ച സ്വാമി, ആശാരിക്കോപ്പൻ എന്നിവരും കൂടി മിത്തിന്റെ രൂപത്തിൽ ഉള്ളിൽ വരും... മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയും പോലെ കഥകളി ആസ്വാദകരുടെ മനസ്സിൽ പകുതി സ്വപ്നവും പകുതി യാഥാർഥ്യവുമാവും. ഒരുപാട് ഐതിഹ്യങ്ങൾ പ്രചരിക്കും. സിനിമ സാഹിത്യം പാട്ട് ചിത്രകല രാഷ്ട്രീയം എന്നിവ പോലെ കഥകളിയും ആസ്വാദകർക്കിടയിൽ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ട് എന്നർത്ഥം.
ശിവരാമ സ്മരണകൾ
1971ലൊ 72ലൊ മറ്റോ ആകും, തെക്കൻചിറ്റൂരിൽ വാഴേങ്കട കുഞ്ചു നായർ ആശാന്റെ ഹനൂമാൻ നിശ്ചയിച്ചിരുന്നു. ആശാൻ അണിയറയിൽ വന്നതിനു ശേഷം പനിയായി കിടപ്പായി. ആ കിടപ്പു മാത്രമാണ് ഇതെഴുതുന്നയാൾക്ക് കുഞ്ചു ആശാനെ പറ്റി ഓർമ്മയിലുള്ളൂ. ആശാനു ഹനൂമാൻ കെട്ടാൻ വയ്യ എന്നായപ്പോൾ ശിവരാമനാശാനു മോഹം ഹനൂമാൻ ഒന്ന് പരീക്ഷിക്കണം. സംഘാടകർക്കു വലിയ സന്തോഷമായി. സീത കെട്ടേണ്ട ആൾ അങ്ങനെ ഹനൂമാൻ ആയി.
കഥകളിയിലെ കലാപം
ശിവരാമന്റെ സീത, കുമാരനാശാന്റെ കവിദൃഷ്ടിയില്‍ കാണുമ്പോലെ ആഴങ്ങളുള്‍ക്കൊള്ളുന്നത്, എഴുത്തച്ഛന്റെ മയില്‍പ്പേടയാകുന്നത് കന്നി മണ്ണില്‍ കലപ്പക്കൊഴുമുനയില്‍ ഉടക്കുന്ന മണ്ണിന്റെ മകളാകുന്നത് പ്രേക്ഷകര്‍ക്ക് ദര്‍ശനീയവും വിചാരണീയവുമായ അനുഭവമാകുന്നു. ഈ അനുഭവത്തിന്റെ സംവേദനത്തിന് ശിവരാമന്‍ 'പണ്ട്' എന്നൊരു മുദ്ര മാത്രമാണുപയോഗിയ്ക്കുന്നത്. അതു താന്‍ കണ്ടെടുത്തതാവട്ടെ, സീതയുടെ നാനാചിന്താകഷായമായ മനസ്സിലൂടെ നടത്തിയ യാത്രയ്ക്കിടയില്‍.
കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്.
ശിവരാമസ്മരണ
കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ ഔചിത്യ ബോധത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
ശിവമയം
ഭാവങ്ങൾ തൻ മഴവില്ലു തീർത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിൻ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി................