ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ - വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്.. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്.
തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാ യുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി ,അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം.