ബാലിവധം
ആട്ടക്കഥാകാരൻ
കൊട്ടാരക്കരത്തമ്പുരാൻ
ആട്ടകഥപ്രസ്ഥാനത്തിന്റേതന്നെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന്റെ പേരും ജീവിത കാലഘട്ടവും ഇന്നും വിവാദ വിഷയങ്ങളാണ്. പേര് വീരകേരളവര്‍മ്മയെന്നാണെന്നും ജീവിതകാലം പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിലോ അതിനുശേഷമോ ആണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരു ശങ്കരകവിയുടെ ശിഷ്യനായ ഇദ്ദേഹം അഷ്ടപദിയെ മാതൃകയാക്കിക്കൊണ്ട് (എന്നാല്‍ സംസ്കൃതത്തിലല്ല, ഇതിലെ ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും പദങ്ങള്‍ ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്.) രാമയണകഥ സമ്പൂര്‍ണ്ണമായി രംഗത്ത് അവതരിപ്പിക്കുവാന്‍ പാകത്തിന് എട്ട് ആട്ടക്കഥകളായി എഴുതി.പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിവയാണ് ആ എട്ടുകഥകള്‍. ‘രാമനാട്ടം’എന്നപേരിലാണ് തമ്പുരാന്റെ കാലത്തും പിന്നീട് വളരെ കാലത്തേക്കും ഈരംഗകല അറിയപ്പെട്ടിരുന്നത്. ‘കഥകളി’ എന്ന പേര് പിന്നീടാണ് ഉണ്ടായത്. ആദിമകാലത്ത് തമ്പുരാന്റെ എട്ടുകഥകള്‍ക്കും പ്രചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍കാലത്ത് സീതാസ്വയംവരം,ബാലിവധം,തോരണയുദ്ധം എന്നീ മൂന്നുകഥകള്‍ക്ക് മാത്രമായി പ്രചാരം.ഇതില്‍ തന്നെ ബാലിവധവും തോരണയുദ്ധവും കളരിയില്‍ ചൊല്ലിയാടിക്കുന്ന ചിട്ടപ്രധാനമായ കഥകളാണ്.
കഥാസംഗ്രഹം
ഇതോടെ ബാലിവധം ആട്ടക്കഥ സമാപിക്കുന്നു.
വാത്മീകി രാമായണത്തിലെ കഥയില്‍ നിന്നുള്ള വ്യതിയാനം
ആട്ടകഥയില്‍ ശൂര്‍പ്പണഖക്കു അംഗഭംഗം വന്ന വിവരം ഒരു രാക്ഷസന്‍ പറഞ്ഞാണ് രാവണന്‍ അറിയുന്നത്. ആട്ടകഥയില്‍ ഈ രാക്ഷസന്റെ പേര്‍ പറഞ്ഞിട്ടില്ല. അതു അകമ്പനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.
രാമായണത്തില്‍ അയോമുഖിയെപറ്റി പ്രസ്താവനയില്ല.
അവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു. ‘എന്നാണ് നീ പോക മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍ മണ്ഡോദരിയെകൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി, ‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം, ഒന്നാംരംഗം പകുതിമുതല്‍ രണ്ടാംരംഗം അന്ത്യംവരെ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പാടിരാഗം, മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം, വിശിഷ്യ ഇവിടെ സൂതനായുള്ള പകര്‍ന്നാട്ടവും സീതയെ കണ്ട് ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം,സുഖം ഇവകള്‍ നടിക്കുന്നതും ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകത്തിന്റെ ആട്ടവും എന്നിവയെല്ലാം മേല്‍പറഞ്ഞ രണ്ടുരംഗങ്ങളെ മനോഹരങ്ങളാക്കി തീര്‍ക്കുന്നു.
മൂന്നാംരംഗത്തിലെ, പിന്നണിയില്‍ തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ മാന്‍പിടുത്തം, അഞ്ചാം രംഗത്തിലെ രാവണജടായുയുദ്ധം, പതിനൊന്നാം രംഗത്തിലുള്ള സുഗ്രീവപദത്തില്‍ ‘തവസഹജനമിതബല’ എന്നിടത്ത് ചൊല്ലി വട്ടംതട്ടിയാല്‍ ബാലി കലാശമെടുക്കുന്ന സമ്പ്രദായം, ആ രംഗത്തിലെ തന്നെ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നതും, യുദ്ധവട്ടത്തില്‍ ചമ്പതാളത്തിലുള്ള കിടന്നുചവിട്ടല്‍, പുലിയങ്കം തുടങ്ങിയ ചടങ്ങുകളുമെല്ലാം പ്രത്യേകതയുള്ളവയാണ്.