കോട്ടയ്ക്കൽ ശിവരാമൻ ഒന്നാം ചരമദിനാചരണം
കോട്ടയ്ക്കൽ ശിവരാമൻ ഒന്നാം ചരമദിനാചരണം
കോട്ടയ്ക്കലെ ‘ശിവരാമ’ക്ഷേത്രം
ശിവരാമസ്മരണ
കഥകളി അരങ്ങുകളില്‍ താന്‍ ചെയ്യേണ്ടുന്ന കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു അവതരിപ്പിക്കുന്നതിലാണ് ശ്രീ. കോട്ടയ്ക്കല്‍ ശിവരാമന്‍ ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് അദ്ദേഹം ചെയ്തിരുന്ന വേഷങ്ങളില്‍ കഥാപാത്രത്തെ ഔചിത്യ ബോധത്തോടെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കഥകളി ചിട്ടയുടെ സ്വാധീനം കൂടുതലൊന്നും അരങ്ങുകളില്‍ പ്രകടിപ്പിക്കുന്ന രീതി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
കോട്ടയ്ക്കൽ ശിവരാമൻ ഭാവാഭിനയത്തിന്റെ ചക്രവർത്തി
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള കലാകാരന്‍ ശിവരാമനാശാനാണ്. ആ വേഷത്തിന്റെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടിട്ടുണ്ട്. ആ കണ്ണ്, മൂക്ക് , മുഖം, ശരീരം അങ്ങിനെ പ്രത്യേകവും ആ ശരീരഘടന തന്നെയും എടുത്തു നോക്കിക്കഴിഞ്ഞാല്‍ കഥകളിയിലെ സ്ത്രീവേഷത്തിനു വേണ്ടി ജനിച്ചതാണോ എന്നു തോന്നിപ്പിക്കുന്ന ഒരു രൂപമായിരുന്നു ശിവരാമനാശാന്റേത്.
പാതിമുദ്ര
ശിവമയം
ഭാവങ്ങൾ തൻ മഴവില്ലു തീർത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിൻ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി................
തന്റേതായ ഭാവാഭിനയത്തിലൂടേയും, മുദ്രാവിന്യാസങ്ങളിലൂടേയും കളിയരങ്ങിലെ നാടകീയതയ്ക്ക് പുതിയ ഊർജ്ജം നൽകിയ അദ്ദേഹത്തിന്റെ സ്മരണാർത്ഥമുള്ളതാണ് കഥകളി.ഇൻഫൊ ഒരുക്കിയിരിക്കുന്ന ഈ താള്. കലാസ്നേഹികളായ ആർക്കും ഇവിടെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും നിരീക്ഷണങ്ങളും പങ്കു വെക്കാം, ശിവരാമൻ എന്ന നടന്റെ നാട്യമാർഗ്ഗത്തെക്കുറിച്ച് സംവദിക്കാം.