ചില പോസുകള്‍/കുമാരന്‍ നായരാശാന്‍റെ അഷ്ടകലാശം

Malayalam
 
 
· ·· October 13 at 7:07pm
  •  
    • Ambujakshan Nair പുഷ്കരന് ഒരു അനുഗ്രഹം .
      October 13 at 7:10pm · · 1 person
    • Vp Narayanan Namboothiri അനുഗ്രഹം വേണോ ?
      October 14 at 10:57am ·
    • Ambujakshan Nair ഗോപി ആശാന്റെ വിശേഷത !
      October 16 at 3:48pm ·
    • Sasikumar Ramavarma AllA krishnannairAsante viseshatha
      Monday at 6:51pm · · 6 people
    • Narayanan En natanaano kali aveshiccat?
      Tuesday at 6:12pm ·
    • Rama Das N നളനെ കലി ആവേശിച്ചു കാണുന്ന ആളിനെ കളി ആവേശിച്ചു
      Yesterday at 4:07am · · 2 people
    • Sreevalsan Thiyyadi അതാണ്‌ കാര്യം, Rama Das N. വലുതായി ചര്‍ച്ച ചെയ്യേണ്ട വിഷയം ഒന്നുമില്ലെകിലും ഈ പോസ് നന്ന് എന്നു തോന്നാറുണ്ട്. ഇതിനെ അനുഗ്രഹം എന്നൊന്നും മുഴുവന്‍ വിളിച്ചുകൂടാ, Vp Narayanan Namboothiri. "ങ്ഹാ, ആവട്ടെ. ഇപ്പോള്‍ നീ ജയിച്ചു. തല്‍ക്കാലം നന്നായിരിക്ക്, ബാക്കി ഭാവിയില്‍ അറിയാം," എന്ന് പറയുന്നതിന്റെ മുഴുവന്‍ ധ്വനിയും ഈ കാട്ടായത്തില്‍ ഉണ്ട്. ഒറ്റ ഞൊടികൊണ്ടു വലിയൊരു അര്‍ഥം അനുഭവിപ്പിക്കുക. ഗോപിയാശാന്റെ (കൃഷ്ണന്‍ നായരാശാന്റെയും) ഗംഭീര ഒരു സിദ്ധി ആണത്.
      Yesterday at 7:15am · · 2 people
    • Vp Narayanan Namboothiri കൃഷ്ണന്‍ നായരാശാന്റെയും ഗോപി ആശാന്റെയും ചടുല മായ അഭിനയരീതി ,ഒരു നോട്ടം ഒരു വാക്ക് കൊണ്ട് തന്നെ ഏറെ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതാണ് . മറ്റുള്ള നടന്മാരില്‍ നിന്നും അവരെ വ്യതസ്ഥാരാക്കുന്നതും ഈ സിദ്ധികള്‍ തന്നെ. എങ്കിലും ഈ സന്ദര്‍ഭത്തിലെ നളന്റെ പ്രകടനത്തോട് യോജിക്കാന്‍ ആവുന്നില്ല.കലി ബാധിതനായ നളനാണ്. പരാജിതനാണ് .എല്ലാം നഷ്ടപ്പെട്ട ആ വിഭ്രാന്തിയില്‍ ഒരിക്കലും വിവേകം ഉണ്ടാവാന്‍ തരമില്ല. അതിലുപരി കലി ബാധിതനായ ശേഷം നളന്റെ പ്രവര്‍ത്തികളെല്ലാം തന്നെ സ്ഥിരതയില്ലതെയാണ് .ഈ തരത്തില്‍ കഥാപാത്ര സ്വഭാവത്തോടു യോജിക്കുന്നതല്ല ഈ പ്രകടനം എന്നാ തോന്നലാണ്.കവിവാക്യവും ഇപ്രകാരമാല്ലല്ലോ.. കൃഷ്ണന്‍ നായരാശാന്‍ മുന്‍പ് പുഷ്ക്കാരനെ ദേഷ്യഭാവത്തില്‍ പലവട്ടം നോക്കി രംഗം വിടുന്ന രീതിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആ ഭാവം എല്ലാവരും ഏറെ ആസ്വദിച്ചിരുന്നു. രസ സ്ഫുരണത്തില്‍ അദ്ദേഹത്തിന്റെ സിധികളെല്ലാം തികഞ്ഞുള്ള ആ നോട്ടം അനുഭുതികള്‍ നിറഞ്ഞ ഒരു അനുഭവമായിരുന്നു.കളികണ്ട് തുടങ്ങിയ കാലത്തെ ഈ അനുഭവം ഞാനും ആസ്വദിച്ചുവെങ്കിലും പാത്രസ്വഭാവത്തിനു ചേര്‍ന്നതാണോ എന്നാ ശങ്ക അന്നേ മനസ്സില്‍ തോന്നിയിരുന്നു. പക്ഷെ ആരോടും ചോദിയ്ക്കാന്‍ ധൈര്യം ഇല്ലായിരുന്നു. കാരണം ആടിയത് കലാമണ്ഡലം കൃഷ്ണന്‍ നായരാണ്.ഞാനോ കളി കണ്ടു ശീലം ഇല്ലാത്ത വെറും പയ്യന്‍. Sreevalsan Thiyyadi.
      Yesterday at 12:14pm ·
    • Sunil Kumar ആ സമയത്ത് രസിച്ചുവോ? അത് നോക്യാൽ പോരെ? എനിക്കിപ്പോഴും മനസ്സിലാവാത്ത ഒന്നാണ് ഇത്. ആസ്വാദനം എന്നത് ബുദ്ധി ഉപയോഗിച്ചോണ്ട് ചെയ്യണതാണോ? (എന്നാൽ മുഴുവൻ നിരാകരിക്കാനും അല്ല പറയുന്നത്. എന്റെ കാര്യങ്ങൾ പറയാൻ ഒരു നീണ്ട ഡിസ്ക്ലൈമേഴ്സ് ലിസ്റ്റ് എപ്പോഴും വേണ്ടി വരുന്നത് ഒരു കഷ്റ്റം ആൺ:) :(:()
      Yesterday at 12:34pm ·
    • Narayanan Mothalakottam അപ്പോള്‍ രസായാല്‍ മാത്രം മതിയോ Sunil Kumar ?? കലാകാരന്‍മാര്‍ എത്രത്തോളം യുക്തിഭദ്രമായി ക്തപത്രത്തെ ഉള്‍ക്കൊണ്ട്‌ അഭിനയിക്കുന്നു എന്നതും ഒരു പ്രശ്നം അല്ലെ? നളന്‍ നളനും പുഷ്ക്കരന്‍ പുഷ്കരനും തന്നെ ആവണ്ടേ? അങ്ങിനെയാണല്ലോ നമ്മള്‍ സാധാരണ പറയുന്നത് പോലെ കഥാപാത്രമായി ജീവിക്കുന്നത്. ഇവിടെ രണ്ടു പ്രശ്നം ആണ്. ഒന്ന് കളിക്കുന്ന സമയം നടന്‍ ആവാന്‍ പാടില്ല (നളന്‍ കെട്ടുമ്പോള്‍ നളനായിരിക്കണം, നളന്‍ കെട്ടുന്ന നടന്‍ ആയാല്‍ പോര) . പിന്നെ നളന്റെ ഭാവം മുഴുവന്‍ ഉള്‍ക്കൊണ്ട്‌ വേണം താനും, സ്ഥായിയും സഞ്ചാരിയും. പക്ഷെ ആ വ്യാഖ്യാനങ്ങള്‍ യുക്ടിഭാദ്രം ആയിരിക്കണം. അല്ലെങ്കില്‍ അപ്പോള്‍ രസിക്കലെ ഉണ്ടാവൂ. പിന്നെ ആലോചിക്കുമ്പോള്‍ ഒരു പക്ഷേ തേട്ടി വരും. "അപ്പോള്‍ രസിക്കലും" മാത്രമല്ലാതെ "പിന്നതെക്കും രസിക്കലും" വേണ്ടതല്ലേ പ്രത്യേകിച്ച് ശാസ്ത്രീയ കലകള്‍ക്ക്. പണ്ട് തന്നെ ഈ വിഷയം ഉണ്ടായിരുന്നു. കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരുവശത്ത്, മറുവശത്ത് കുഞ്ച് നായര്‍ ആശാന്‍, അങ്ങിനെ അങ്ങിനെ...... കീഴ്പടം ആശാന്‍ കഥാപാത്രത്തെ യുക്തിഭദ്രമായി വ്യാഖ്യാനിക്കാന്‍ അതി സമര്‍ത്ഥന്‍ ആയിരുന്നു (കീഴ്പടത്തിന്റെ ഹനുമാന്‍, ബഹുകാന്‍ ഇങ്ങിനെ പലതും തികച്ചും വേറിട്ട്‌ നിന്നത് അത് കാരണം ആണ്).
      Yesterday at 1:34pm · · 2 people
    • Sunil Kumar നാരായണാ..നാരായണാ.. ഞാൻ പറഞ്ഞതിൽ അതിവായന പാടില്ല. അതിനല്ലേ ആ ഡിസ്ക്ലേമേഴ്സ് ഇട്ടത്? എന്നിട്ടും എന്തേ ഇങ്ങനെ പറയാൻ?

      എനിക്ക് ഇപ്പോഴും പറയാനുള്ളത്, ആ സമയത്ത്, സ്പൊണ്ടേനിയസ് ആയി ഗോപ്യാശാൻ ഇങ്ങനെ പ്രവർത്തിച്ചാൽ അത് രസിച്ചാൽ, പിന്നെ ആലോചിക്കുമ്പോഴും രസിക്കും തികട്ടി വന്നാലും ആ പോസ് ഓർമ്മയുണ്ടാവും. അത് ആ ടോട്ടാലിറ്റിയിൽ കാണണം. ഇത് പോലെ കഥകളിത്തമില്ലാത്ത ഗോപ്യാശാന്റെ എത്ര പോസുകൾ ഉണ്ട്? ഉദാ:വേർപാട് സമയത്ത് പിന്നേം പിന്നേം പിന്നിലേക്ക് പോയി തിരിച്ച് വന്ന കൈ രണ്ടും നിവർത്തി പിടിച്ച് നോക്കാരില്ലേ? അത് പോലെ ദുശാസനവധം കഴിഞ്ഞ് പാഞ്ചാലിയെ കാണുമ്പോ ഭീമന്റെ ഒരു നോട്ടം ഇല്ലേ? സ്റ്റേജിന്റെ ഒരു സൈഡിൽ ആയിരിക്കും ആശാൻ. ഇത്തരം ചില വഴുതലുകൾ രസപൂർത്തീകരണത്തിന് ഇന്നത്തെ കാലത്ത് വിഘാതം ആവില്ലാന്ന് എന്റെ അഭിപ്രായം.

      ഓഫ്ടോപ്പിക്ക്: കീഴ്ഴ്പ്പടം ആശാന്റെ ലവകുശന്മാരോട് ഒപ്പം ചേർന്ന് ഹനൂമാൻ അഷ്ടകലാശം എടുക്കുന്ന യുക്തി എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.

      Yesterday at 1:42pm ·
    • Harikumaran Sadanam ‎''നിങ്ങള്‍ സംസാരിക്ക്‌ു അങ്ങിനെ ഞാന്‍ നിങ്ങളെ അറിയട്ടെ"""എന്നൊരു ഭാഷ്യം ഉണ്ടല്ലോ (ആരുടെയെന്നു ഓര്‍മ്മയില്ല)അതുപോലെ കുശലവന്മാരെ അറിയാനും ആ അറിവ് ആനന്ദമായിത്തീരുകയും ചെയ്യുന്ന സമ്പ്രദായത്തിലാണ് അത്..ആശയപരമായി അഷ്ടകലാശം അല്ല അത്....യുദ്ധ..തന്ത്ര വ്യാകരണങ്ങലുടെ പരിശോധനയായിട്ടാണ് അതിനെ വ്യാഖ്യാനിക്കേണ്ടത്.ആ പരീക്ഷ യില്‍ അവര്‍ വിജയിക്കുന്നത് കാണുമ്പോള്‍ സന്തോഷവും...
      Yesterday at 2:03pm · · 1 person
    • Sunil Kumar “ആശയപരമായി അഷ്ടകലാശം അല്ല അത്“ -- എന്ന് വെച്ചാൽ? അത് അഷ്ടകലാശം എടുക്കുന്നപോലെ തന്നെ അല്ലെ? അല്ല എങ്കിൽ അതിന്റെ ആ‍ ആശയം എങ്ങനെ ആണ് അനുവാചകരിൽ എത്തുന്നത്? (ആശാൻ ഉദ്ദേശിക്കുന്ന ആശയം ഏത് രീതിയിലാണ് അവിടെ അനുവാചകരിലെത്തുന്നത്? എങ്ങനെ ആണ് സംവദിക്കുന്നത്? അപ്പോ ആശാന്റെ ആ അഷ്ടകലാശം-എന്ന് പറയാൻ പറ്റുമ്മോ?-കലാശത്തിന്റെ പ്രത്യേകത, മറ്റ് കലാശങ്ങളെ അപേക്ഷിച്ച് എന്താൺ? വിശദീകരി ച്ച് തരൂ പ്ലീസ്.
      Yesterday at 2:13pm ·
    • Vp Narayanan Namboothiri കുമാരന്‍ നായരാശാന്റെ ലവണാസുരവധം ഹനുമാന്‍ -ഹനുമാന്റെ വരവിനുള്ള കാരണം അന്വേഷിക്കുന്ന സീതയെ ആശ്രമാകവാടത്ത്തിലേക്ക് ആനയിച്ചു യാഗാശ്വത്തെ കാട്ടികൊടുക്കുന്ന രംഗം ശരിക്കും കണ്ണ് നിറയുന്ന അനുഭവമാണ്. എന്നാല്‍ അഷ്ടകലാശം ഒട്ടുംതന്നെ ആസ്വാദ്യമായി തോന്നിയിട്ടില്ല .
      Yesterday at 3:14pm · · 3 people
    • Ambujakshan Nair നളചരിതം രണ്ടാം ദിവസത്തില്‍ രാജ്യം വിട്ടു പോകുന്ന നളന്‍ പുഷ്കരനെ അനുഗ്രഹിക്കുന്നതു പറ്റി:

      കൃഷ്ണന്‍ നായര്‍ ആശാന്‍, ഗോപി ആശാന്‍ എന്നിവര്‍ അവരവരുടെ ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ ഈ രംഗത്തു ചെയ്യുന്ന രംഗ പ്രയോഗങ്ങള്‍ ആസ്വാദകരെ സ്വാധീനിച്ചിരുന്നു / സ്വാധീനിക്കുന്നു.
      പണ്ടത്തെ മറ്റു കലാകാരന്മാര്‍ പലരും ഈ രംഗത്തു അതായത് വിസ്തരിച്ചു പറയേണ്ടതെന്തിവിടെ ...... ഭൂമിയെന്ന പോലെ നിന്റെ ഭൈമിയും ചേരുമെന്നില്‍ എന്ന പദം കഴിഞ്ഞാല്‍ " ഇനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കില്ല:" എന്ന് മുദ്ര കാട്ടി രംഗം വിടുന്നതായിട്ടാണ് കണ്ടു ശീലം എനിക്കുള്ളത് .

      Yesterday at 3:20pm · · 3 people
    • Vp Narayanan Namboothiri വാഴേങ്കട കുഞ്ചുനായര്‍ ആശാന്റെ വേഷങ്ങളുടെ സീഡിഉണ്ടെങ്കില്‍ ആരെങ്കിലും അപ്‌ലോഡ്‌ ചെയ്‌താല്‍ എന്ന് ആഗ്രഹം .
      Yesterday at 3:29pm ·
    • Harikumaran Sadanam പൊതുവേ കാലകെയവധത്തില്‍ ''സുക്ര്തികളില്‍'' എന്നിടത്താണ് അഷ്ടകലാശം ഉള്ളത്.അവിടെ വാച്ച്യമായിത്തന്നെ ''സുക്ര്തി'എന്ന് പറയുന്നതുകാരണം സന്തോഷത്തിന്റെ ദേഹാവിഷ്കാരമാണ് അഷ്ടകലാശം എന്നാണു പതിപ്പിച്ചു വരുന്നത്..എന്നാല്‍ ഈ പറഞ്ഞ ആശയപ്രകാരം ''അനിലസുതന്‍ അഹമെന്നു'' എന്ന് സാഹിത്യത്തെ ഉപോല്‍ബലകമായി ചിന്തിക്കുമ്പോള്‍ അവിടെ സന്തോഷത്തിന് വകയില്ല എന്നത് കൊണ്ടാണ് ആശയപരമായി ഇത് അഷ്ടകലാസം എടുക്കേണ്ട സന്ദര്ഭാമാണോ എന്ന് പലരും ചോദിച്ചിട്ടുള്ളത്.എന്ന് തന്നെയല്ല സുക്ര്തികളില്‍ എന്ന് ചൊല്ല്മ്പോള്‍ മുതല്‍ കഥാപാത്രവും കാലപ്രമാണവും ഒക്കെ ഒരുതരം---അഷ്ടകലാസക്കെന്ദ്രീക്ര്തമായ അവസ്ഥയിലേക്ക് പോകുന്നത് കാണാം.കഥാപാത്രം അപ്രത്യക്ഷമാകുന്നതും കാണാം.(അതാണ്‌ കഥകളി എന്ന് വാദിക്കുന്നവരും ഉണ്ട് ട്ടോ)ഇവിടെ അഷ്ടകലാശം എന്നാ identity മറച്ചു ((മലയാളത്തി ല്‍ 'ഗുണീഭൂ തവ്യന്ഗ്യം പോലെ)വാച്ച്യത്തേക്കാള്‍ വ്യംഗ്യം ഗുണമായി ഭാവിക്കുന്നപോലെ--അഷ്ടകലാശം എന്നാ വച്ച്യത്തിന് (visual or physical structure )മീ തെ കുട്ടികളുമായുള്ള ഒരുതരം valsalya--മത്സരിക encounter- എന്നാ വ്യന്ഗ്യത്തിനു(imaginary or emossional structure) പ്രാധാന്യം നല്‍കികൊണ്ടാണ് കുമാരനാശാന്‍ വിഭാവനം ചെയ്തിട്ടുള്ളത്.ennaal athinte ghatana valare bhadramaaanu thaanum.അഷ്ടകലാശം എന്ന് തോന്നാ തിരിക്കണം ..gymnastics നടത്തുന്നവര്‍ ക്ഷീണിക്കുന്നു എന്ന് തോന്നാത്തപോലെ...ചുരുക്കത്തില്‍ അഷ്ടകലാശം എന്നാ സങ്കല്‍പ്പത്തിന്റെ നൂതനമായ -conceptual application(( എന്ന് പറഞ്ഞാല്‍ ശരി ആണോ എന്ന് Sreevalsan Thiyyadiപറയണം))ആണ് ആശാന്റെ അഷ്ടകലാശം .Sunil Kumarഅഷ്ടകലാസത്തിന്റെ നോട്ടേഷന്‍ ലഘൂകരിച്ചു വീണ്ടും പോസ്റ്റ്‌ ചെയ്യാം എന്റെ പിസി കേടാണ്.ഇത് പഴയ ഒന്നാണ്.
      23 hours ago · · 2 people
    • Sunil Kumar കാത്തിരിക്കുന്നു.
      21 hours ago ·
    • Sreevalsan Thiyyadi വല്ലാതെ ടെക്നിക്കല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ പരുങ്ങും, Harikumaran Sadanam എന്ന ഹരിയേട്ടാ. പൊതുവേ ഇത്രയേ പറയാന്‍ തോന്നുന്നുള്ളൂ. ഈ അഷ്ടകലാശം ഒരു ആനന്ദനൃത്തം ആവുന്നത് (അതാണ്‌ അതുകൊണ്ടു ഉദ്ദേശിക്കുന്നതെങ്കില്‍) കീഴ്പടം കുമാരന്‍ നായരാശാനും അദ്ദേഹത്തിന്‍റെ സമ്പ്രദായത്തിലുമേ തോന്നിയിട്ടുള്ളൂ. അതല്ലെങ്കില്‍ ഈ ഏര്‍പ്പാട് വേണ്ടതിലധികം കേമത്തം കല്‍പ്പിച്ച് ഒരു over-hyped സാധനം ആണെന്ന് തോന്നിപ്പോവാറുണ്ട്‌. "സുകൃതികളില്‍ മുന്പന്‍" കാണുമ്പോള്‍ പ്രത്യേകിച്ചും. ഉള്ളത്ത് പറഞ്ഞാല്‍, സ്വതവേ പ്രസന്നന്‍ ആയി അരങ്ങത്ത് കാണുന്ന കലാമണ്ഡലം ഗോപിയെ പതിവില്ലാതെ മോശകോടന്‍ ആയി കാണാറുള്ളത്‌ അദ്ദേഹം കാലകേയവധത്തിലെ അര്‍ജുനന്റെ അഷ്ടലകാശം എടുക്കുമ്പോഴാണ്. ഗമകങ്ങളുടെ ഭാരത്തില്‍ ഭാവം പുറത്തുവരാതെ രാഗങ്ങള്‍ ആലപിക്കുന്ന ചില കര്‍ണാടകസംഗീതക്കാരുണ്ടല്ലോ, അതുപോലെ ആണ് എന്തൊക്കെയോ ചില ത-ത-കിടതകിത-യില്‍ കിടന്നുഴലുന്ന അര്‍ജുനനെ കാണുമ്പോള്‍ തോന്നാറുള്ളത് -- ആശാന്റെ അല്ല, ആരുടേയും "സുകൃതികളില്‍ മുന്പന്‍" കാണുമ്പോള്‍. എന്നിട്ട്, ഉടലോടെ സ്വര്‍ഗം കണ്ടതിന്റെ നിര്‍വൃതി ആണുപോലും. ഒലക്കപ്പിണ്ണാക്ക്. (ഇവരെയൊക്കെ ചെവിപിടിച്ച് വല്ല ഭരതനാട്യമോ കഥക്കോ contemporary ഡാന്‍സോ കാണിക്കണം.) കഥകളി കണ്ടുശീലം ഇല്ലാത്തവനും എന്നാല്‍ തികഞ്ഞ സഹൃദയനും ആയ ഒരാളെ കാലകേയവധം കാട്ടാന്‍ കൊണ്ടുപോയി നോക്കൂ. "സലജ്ജോഹത്തിലെ" അര്‍ജുനന്റെ രാജകീയ ഇരിപ്പും "ജനക തവ ദര്‍ശനാ"ലിന്റെ തകര്‍പ്പന്‍ ഇരട്ടിയും ആസ്വദിച്ച അയാള്‍, ഈ ഇരമിണുങ്ങിയ എട്ടടിമൂര്‍ഖന്‍ വരുമ്പോള്‍ ഉറക്കംതൂങ്ങാന്‍ പോലും മതി. ആ അര്‍ത്ഥത്തില്‍ ലവണാസുരവധത്തിലെ അഷ്ടകലാശത്തിനു കുറഞ്ഞപക്ഷം അതുകൊണ്ടു ഉദ്ദേശിക്കുന്ന effect എങ്കിലും തോന്നാറുണ്ട്.
      20 hours ago · · 6 people
    • Sunil Kumar ha ha Sreevalsan Thiyyadi എനിക്ക് ഈ ഗ്രൂപ്പ് പ്രിയപ്പെട്ടത് ആവുതന്നത്, ഇതുകൊണ്ടൊക്കെ തന്നെ. Harikumaran Sadanam
      17 hours ago · · 2 people
    • Sreevalsan Thiyyadi ലവണാസുരവധം ഹനുമാന്റെ അഷ്ടകലാശം രസിക്കാറില്ല എന്നു Vp Narayanan Namboothiri എഴുതിയതിനുതാഴെ എന്റെ ലൈക്ക് കാണാം. അത് ആ കമന്റിനു അല്ലാ, ട്ടോ. മറിച്ച് കീഴ്പടം കുമാരന്‍ നായര്‍ "സീതയെ ആശ്രമാകവാടത്തിലേക്ക് ആനയിച്ചു യാഗാശ്വത്തെ കാട്ടികൊടുക്കുന്ന രംഗം ശരിക്കും കണ്ണ് നിറയുന്ന അനുഭവമാണ്" അങ്ങേക്കും എന്നു വായിച്ചു കണ്ടതിനാലാണ്. Sunil Kumar െ (ന്യാമായി) പറയുന്ന ബുദ്ധി Vs ഹൃദയവികാരം conflict അമ്പേ പൊളിക്കുന്ന ഒരു ആട്ടം ആണത്. സീതയോട് വെറുതെ രാമന്റെ യാഗകഥ വിസ്തരിക്കാതെയും സംഗതി അവരെ ചുളിവില്‍ അറിയിക്കാം എന്നു തീരുമാനിച്ചത് ബുദ്ധി. അതിനോരുമ്പെട്ട വിധം -- ഒന്നും മിണ്ടാതെ നേരെ അശ്വത്തെ കാട്ടി കൊടുക്കുക -- അതിലധികം ഹൃടയാവര്‍ജകം. അല്ലേ? പിന്നെ, ആ രണ്ടാംദിവസം നളന്‍ പുഷ്കരനെ പിരിയുമ്പോള്‍ ഉള്ള കാട്ടായം. എനിക്കെന്തോ, ഇപ്പോഴും അതിലൊരു അപാകതയും തോന്നുന്നില്ല. അത് വിധിയാംവണ്ണം മനസ്സിരുത്തി കൊടുക്കുന്ന ഒരു അനുഗ്രഹം ആയിരുന്നെങ്കില്‍ നല്ലോണം മുഷിയുകയും ചെയ്യുമായിരുന്നു. അതിനപ്പുറം, കഥാപാത്രത്തിന്റെ മനസ്സിലെ നീണ്ടതും മെലിഞ്ഞതും ഇരുണ്ടതും ആയ പല ഇടനാഴികകള്‍ പരിശോധിച്ച് വഴിതെറ്റാന്‍ പണ്ടും മടിയാണ്.
      17 hours ago · · 3 people
    • Rama Das N വസ്ത്രാഭാരണങ്ങള്‍ അഴിച്ചുകൊടുത്തു കഴിഞ്ഞാല്‍, നളന്‍ കൂടുതല്‍ സമയം അവിടെ ഓരോന്ന് പറഞ്ഞു നില്‍ക്കാതെ "ദ്രുതമുപഗതവാന്‍" എന്ന് കവി പറഞ്ഞതിന്‍വണ്ണം ഒന്നും നോക്കാതെ പിന്നില്‍ കൈ കെട്ടി ഇറങ്ങിപ്പോകുന്നതായിരുന്നു കുഞ്ചുനായര്‍ ആശാന്റെ വഴി എന്ന് കേട്ടിട്ടുണ്ട്. ദമയന്തി "ദീനയാ ചാനുയാത" ആകുന്നു. ഇങനെ തന്നെ ആണ് ഷാരോടി ആശാന്‍ ആടുന്നത്. ഓരോരുത്തര്‍ക്ക് അവരവരുടെ വഴി.
      11 hours ago · · 3 people
    • Ambujakshan Nair വളരെ ശരിയാണ്. ഭൂമിയെന്ന പോലെ നിന്റെ ഭൈമിയും ചേരുമെന്നില്‍ എന്ന പദം കഴിഞ്ഞാല്‍ " ഇനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കില്ല എന്ന് കാട്ടി തന്റെ പ്രജകളെ നോക്കി രംഗം വിടുന്ന നളന്‍. അതാണ് അര്‍ത്ഥവത്തായ രീതി.
      11 hours ago · · 2 people
    • Padmini Narayanan ശ്രീ . അമ്ബുജശന്‍ നായര്‍, താങ്കള്‍ പറഞ്ഞതിനോട് നൂറു ശതമാനവും യോചിക്കുന്നു,കൃഷ്ണന്‍ നായരുടെ നളന്‍ ഒരുപാട് കാണാന്‍ ഭാഗ്യം ഉണ്ടായിടുണ്ട്.അതുപോലെ ഗോപിആഷനെയും . അവരുടെ സന്ദര്ഭാതിന്നനുസരിച്ചുള്ള രംഗ പ്രയോഗ ങ്ങള്‍ അപാരം തന്നെ എന്നെ പറയുവാനുള്ളു. ഇന്നുള്ള യുവ കലാകാരന്മാരില്‍ ചിലരിലും ആ കഴിവുകള്‍ കണ്ടുവരുന്നു എന്നത് വളരെ സന്തോഷതിന്നും വക നല്‍കുന്നു...താങ്കളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന പുസ്തകത്തിന്റെ വസ്തുത മറന്നു കാണില്ലല്ലോ ... ..
      9 hours ago · · 1 person
    • Harikumaran Sadanam ഒരു കാലത്ത് ഈവക realistic gestures എനിക്ക് വളരെ ഇഷ്ടമായിരുന്നു..ഇപ്പോള്‍ ങാ .....കുഴപ്പമില്ല '''എന്നാ തോന്നല്‍ ആണ് ഉണ്ടാകുക.
      about an hour ago ·
    • Harikumaran Sadanam പൊതുജന ഹിതായ ബഹു ജന സുഖായ ''
      about an hour ago ·
    • Narayanan Mothalakottam Sunil Kumar "ഡിസ്ക്ലൈമേഴ്സ് ലിസ്റ്റ്" ഇട്ടിരുന്നെന്കിലും ഞന്‍ ഒന്ന് തിരിച്ചു കമന്റിയത്തില്‍ കുറച്ചു മെച്ചം ഉണ്ടായി അല്ലെ?? കുമാരന്‍ നയരശന്റെ അഷ്ടകലാശ തിനെ കുറിച്ച് Sreevalsan Thiyyadi, Harikumaran Sadanam എന്നിവര്‍ പറഞ്ഞതിലുപരി ആയി എനിക്കും കൂടുതലൊന്നും പറയാനില്ല. വാല്‍സല്യം, സന്തോഷം, അത്ഭുതം എന്നിങ്ങനെ ഉള്ള അവസ്ഥകള്‍ പെട്ടെന്ന് സ്വപ്നേപി പോലും നിരിക്കാത്ത സാഹചര്യത്തില്‍ വരുമ്പോള്‍, അതും എല്ലാം കൂടി ചേര്‍ന്ന എന്തെന്ന് പറയാന്‍ പറ്റാത്ത ഒരു പ്രത്യേക അവസ്ഥയില്‍ ആണ് "അഷ്ടകലാശം" എടുക്കുന്നത് എന്ന് ആശാന്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് (നേരിട്ടല്ല). എന്തായാലും ഒന്ന് തീരുമാനം ആയി. ഒരു നീണ്ട ദിസ്ക്ലൈമെര്സ് ലിസ്റ ഇട്ടാലും തിരിച്ചു ആരെന്കിലോക്കെ കമ്മന്ടണം, അപ്പോള്‍ ചര്‍ച്ച വേറൊരു രിതിയില്‍ ഉരുത്തിരിയും അപ്പോള്‍ എന്തെന്കിലോക്കെ മെച്ചം ഉണ്ടാവും.
      about an hour ago ·
    • Sunil Kumar ‎@നാരയണന്‍ മൊതലകോട്ടം, നന്ദി.
      https://www.facebook.com/groups/kathakali/276799035674719/
       

 

Pushakarane idathu kaikondanallo anugrahikkunnath

കലാകാരന്  കഥാപാത്റെത്ത തീർച്ചയായും ഉൾെക്കാള്ളണം  എന്നാല്  മാത്റേമ  കഥാപാത്റത്തിന്നു  സ്വാഭാവികത വരുകയുള്ളു. അേത സമയം  കലാകാരാന്നും ഒരു ഭാവനാചാതുരി േവണമേല്ലാ. അതിരുകടക്കരുെതന്നുളളതും ഒരു മഹാസത്യ്ം
Amrit:  ഒാർമ്മ െതറ്റെല്ലങ്കില്    ഇടം കയ്യ്   ജലവും  വലം കയ്യ്   അഗ്നിയുമാണെല്ലാ. കുളിപ്പിച്ചു വിട്ടു ന്ന്  വിചാരിക്ക്യ  :)