കോട്ടയ്ക്കൽ ശിവരാമൻ ഒന്നാം ചരമദിനാചരണം
കഥകളി എന്ന കലാരൂപത്തിന്റെ സ്ത്രൈണഭാവങ്ങൾക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള വ്യാഖാനങ്ങൾ നൽകിയ അതുല്യ നടൻ ശ്രീ കോട്ടയ്ക്കൽ ശിവരാമൻ യശ:ശരീരനായിട്ട് ഒരു വർഷം പിന്നിടുകയാണ്. തന്റേതായ ഭാവാഭിനയത്തിലൂടേയും, മുദ്രാവിന്യാസങ്ങളിലൂടേയും കളിയരങ്ങിലെ നാടകീയതയ്ക്ക് പുതിയ ഊർജ്ജം നൽകിയ അദ്ദേഹത്തിന്റെ സ്മരണാർത്ഥമുള്ളതാണ് കഥകളി.ഇൻഫൊ ഒരുക്കിയിരിക്കുന്ന ഈ താള്. കലാസ്നേഹികളായ ആർക്കും ഇവിടെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകളും നിരീക്ഷണങ്ങളും പങ്കു വെക്കാം, ശിവരാമൻ എന്ന നടന്റെ നാട്യമാർഗ്ഗത്തെക്കുറിച്ച് സംവദിക്കാം.
അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയിൽ ഒരു ചെറുതിരിനാളമായി ഈ താള് വരും തലമുറകൾക്ക് പ്രചോദനം നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Comments
Sabarish (not verified)
Tue, 2011-07-19 08:23
Permalink
Pranaamam..
Hats-of to the Acting Legend..
വെള്ളിനേഴി ആനന്ദ് (not verified)
Tue, 2011-07-19 10:35
Permalink
ആദരാഞ്ജലികള്‍
കഥകളിയിലെ അഭിജാത നായികയ്ക്ക്....
ഓര്‍മ്മകളിലെ ശിവരാമേട്ടന്...
ഇദം പിണ്ഡം മയാദത്തം....
ഹരി വാരിയര്‍ ഗു... (not verified)
Tue, 2011-07-19 10:39
Permalink
ആദരാജ്ഞലികള്‍
കഥകളി ആചാര്യന് കോട്ടക്കല്‍ ശിവരാമാശാന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു
Anonymous (not verified)
Tue, 2011-07-19 11:28
Permalink
ആദരാജ്ഞലികള്‍
ആദരാജ്ഞലികള്‍
കോട്ടക്കല്‍ ശിവരാമന് അണിയറയില്‍ (ഫോട്ടോ)
http://russelsteapot.blogspot.com/2009/04/blog-post_27.html
കോട്ടക്കല്‍ ശിവരാമന്റെ അവസാനത്തെ അരങ്ങ് (ഫോട്ടോ)
http://russelsteapot.blogspot.com/2009/05/blog-post.html
V.Madhu kumar (not verified)
Tue, 2011-07-19 18:54
Permalink
Kottakal sivaraman - reg.
sivaramanasan is not tied up with the chittas. or the chittaas are not able to tie this legend. So the lovers of the kathakali could seen some bright and sweet veshams which cannot define by using normal words by a common man. but I think a new vyaasa bhagavan may able to do this. I am put roses to his memory.
Now vijayan is there to fill this gap to a certain extent. Thereafter......?
മുരളി കണ്ടഞ്ചാത (not verified)
Wed, 2011-07-20 06:57
Permalink
കോട്ടക്കല്‍ ശിവരാമന് ഓര്‍മ്മക്കുറിപ്പ്
ഇത് കളിയുമായി ബന്ധമുള്ളതൊന്നും അല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം (സാധാരണത്വം, എളിമ) പ്രകടിപ്പിച്ച ഒരു സംഭവം......എനിക്ക് കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് അദ്ദേഹവുമായി പരിചയപ്പെടാനും, ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനും ഉള്ള ഭാഗ്യം (അസുലഭ സന്ദര്‍ഭം) ഉണ്ടായി. പിന്നീട് യാതൊരു വിധത്തിലും ആ അനുഭവം പുതുക്കാനോ, സംസാരിക്കാനോ ഉള്ള അവസരം എന്റെ അന്നത്തെ പരിതസ്ഥിതികള്‍ അല്ലെങ്കില്‍ പരിമിതികള്‍ കാരണം കഴിഞ്ഞില്ല്യ. പത്ത് വര്‍ഷത്തിനു ശേഷം ക്ഷണം സന്തോഷപൂര്‍വ്വം സ്വീകരിച്ചു എന്റെ വിവാഹത്തില്‍ പങ്കെടുക്കുക മാത്രമല്ല ഞങ്ങളെ രണ്ടു പേരെയും സര്വൈശര്യങ്ങളും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ഉണ്ടായി. അത്രയും ഒരു മഹാനായിട്ടും!!. ആ മഹാമാനസ്കതക്ക് മുന്പില് ഈ എളിയവന്റെ ആദരാഞ്ജലികള്‍....
Girish Gopalakr... (not verified)
Wed, 2011-07-20 12:09
Permalink
കോട്ടക്കല്‍ ശിവരാമന് ആദരാജ്ഞലികള്‍ !
കോട്ടക്കല്‍ ശിവരാമന് ആദരാജ്ഞലികള്‍ !
Pathanamthitta Dist. Kathakali Club
www.Natyabharathi.com
+91 9496950979
+91 9446377455
വിക്രമൻ ചേന്നാസ് (not verified)
Wed, 2011-07-20 23:59
Permalink
ശിവരാമനു ആദരാഞ്ജലികൾ
Since the time I started taking keen interest in Kathakali, Sivaraman was there as a " mega heroine". He was a great "actress". I remember his Poothana at Kaaralmanna and at Aanamangad Siva Temple. he was absolutely fabulous. Later during many performances I had several opportunities to meet him and his wisdom, vision and knowledge surprised me. His Paanchali, Lalitha, Mohini, and especially Damayanthi were always an enchanting drama to watch. The one and only one kottakkal Sivaraman. I bow my head in his memories.
Roshni (not verified)
Thu, 2011-07-21 06:02
Permalink
കോട്ടക്കൽ ശിവരാമാശാനു ആദരാഞ്ജലികൾ!
കോട്ടക്കൽ ശിവരാമാശാനു ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുറെ സ്ത്രീവേഷങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.
ദമയന്തി എന്നു കേട്ടാൽ ശിവരാമാശന്റെ മുഖം മാത്രമേ മനസ്സിൽ വരുള്ളൂ.
ഒരിക്കൽ പാലക്കാടു കുഴല്‍മന്ദത്തു കർണശപഥം ഉണ്ടായപ്പൊൾ,ഗോപി ആശാന്റെ കർണനും ശിവരാമാശാന്റെ കുന്തിയും ആയിരുന്നു. അന്നു ഭാനുമതി ആയി വേഷം കെട്ടാൻ എനിക്കു മഹാഭാഗ്യം ഉണ്ടായി. അന്നു കർണനും ഭാനുമതിയും
കൂടി ഉള്ള രംഗം ശിവരാമാശാൻ കാണുന്നുണ്ടായിരുന്നു എന്നു തോന്നുന്നു."വാൽസല്യവാരിധേ" എന്ന പദം കഴിഞ്ഞു ഞാൻ അണിയറയിൽ
ചെന്നപ്പോൾ,ആശാൻ എന്നെ വിളിച്ചു പറഞ്ഞു,"കുട്ടീ, മുദ്ര കാണിക്കാൻ തുടങ്ങുന്നതിന്റെ മുമ്പെ, സ്റ്റൂള്(ഇരിപ്പിടം) മാറ്റി വെച്ചിട്ടു തുടങ്ങരുതു.സ്ഥായി നഷ്ടപ്പെടും.നേരെ എണീറ്റു മുദ്ര കാട്ടി തുടങ്ങണം" എന്നു.അദ്ദേഹത്തെ പോലെ ഒരു മഹാനായ കലാകാരൻ തന്ന ആ ഉപദേശം എന്നെപോലെ ഉള്ള ഒരു ചെറിയ കലാകാരിയെ സംബന്ധിച്ചിടതോളം വലിയ വലിയ ഒരു കാര്യമാണ്.ഞാൻ എപ്പോഴും അതു ഓർക്കാറുണ്ട്.
കഥകളിക്കു ആശാന്റെ വിയോഗം ഒരു തീരാനഷ്ടം തന്നെ.അദ്ദേഹത്തിനു ആദരാഞ്ജലികൾ!!
നിഷികാന്ത് കെ, (not verified)
Sat, 2011-07-23 17:49
Permalink
ശിവരാമന് ആശാന് ആദരാഞ്ജലികള്‍
കോട്ടക്കല്‍ ശിവരാമന് ആശാന്റെ അനേകം വേഷങ്ങള്‍ കാണാനുള്ള സൗഭാഗ്യം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ചങ്ങനാശ്ശേരി വാഴപ്പള്ളില്‍ വച്ചു കണ്ട ഒരു ഒന്നാം ദിവസം മനസ്സില്‍ തങ്ങി നില്ക്കുന്നു. സാരി ആടുമ്പോള് ഒരു ദമയന്തിയും ഇടയ്ക്കു നളചിന്തയില് മുഴുകുന്ന കാഴ്ച കണ്ടിട്ടില്ല. ശിവരാമനാശാന് ആ സന്ദര്‍ഭത്തിനു യാതൊരു ഭംഗവും വരുത്താതെ അതു സഹൃദയരഞ്ജകമായി കഴിച്ചുകൂട്ടി. ഇതാണു കലാകാരന്റെ മാന്ത്രികവിദ്യ. ഇത്തരം നിത്യനൂതനത്വമാണ് ആ കലാകോവിദനെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിതനാക്കിയത്. ആ വലിയ കലാകാരന്റെ സ്മരണയ്കു മുന്പില് എന്റെ പ്രണാമം അര്‍പ്പിക്കുന്നു.
രാമന് നമ്പൂതിര... (not verified)
Sat, 2011-07-23 23:16
Permalink
കഥകളി രംഗത്തെ അതുല്യ
കഥകളി രംഗത്തെ അതുല്യ കലാപ്രതിഭയുടെ സ്മരണകള്‍ക്ക് മുന്നില്‍ ആദരപൂര്‍വ്വം ശിരസ്സ് നമിക്കുന്നു.
Sreevalsan Thee... (not verified)
Wed, 2011-11-16 00:20
Permalink
Kottakkal Sivaraman
his question had a coquettish tone: "So, how do I look now?" At this, Kottakkal Sivaraman pointed his palm downward, inviting attention to the offwhite skirt in orange-line border. The puffed-up garment with frills had its contour tapering -- not widening as usual. "What sort of a troupe manager are you if you don't notice these things," the veteran asked me half-mockingly , as he sashayed on to the glory of the stage from the 60-watt dimness of the tarpaulin-roof greenroom.
Soon, as the hand-held curtain parted, Sivaraman was seen performing a puredance piece -- one that has no mudra to distract you, but only abstract stirs of the body. Their grandeur and grace would lead you to believe that it is a female artiste doing Kathakali. And leave you wondering how somebody who was earthy only minutes ago has so easily acquired an ethereal look.
Swift transformation was one of Sivaraman's key surprises.
"Mizhiyina kalangi..." the musician would sing from behind, and the actor-dancer is prompt with the expression: tears would swell up in Sairandhri's eyes in no time. Off the stage, over a glass of black tea, I've asked post-show Sivaraman how he always manages this trick. Sort of an eye exercise? "Ulkkollanam (Should imbibe [the character's spirit])," his masculine voice would blurt out with the typical crispness, as he'd close his right hand tightly and near it to his heart. Then he'd light a cigarette and puff out smoke that would make some of his words from the pouted lips still more cryptic.
Sivaraman spoke only Malayalam -and that in the dialect so heavily redolent of his native Valluvanad in central Kerala. On the stage, however, he was liberal with his (mime) language. His gestures seldom followed the strict grammar of the Kalluvazhi mode under which he was trained by his thoughtful guru, Vazhenkada Kunchu Nair, also his uncle. As the tutor's imaginative ideas and constant research in characterisation fuelled much of Sivaraman's pursuits, he went ahead as a free-spirited artiste with own signature in every mudra and movement.
To his credit, Sivaraman ended up splitting the history of the four-centuryold dance-drama into two -- one before him and another after him -- when it came to portrayal of female characters.
Fans and scholars alike felt that Nalacharitam, the most popular of storyplays, had effectively become the tale of Damayanti, hitherto a mere lover and docile consort of the protagonist. When it came to less freewheeling roles like Urvashi and Lalita, Sivaraman equally excelled in showcasing their choreographic density . In short, the man earned an army of fans ranging from timewarped purists to new-age feminists.
Much of Sivaraman's experiments stemmed from his passion for books. Be it the Puranas, classical poetry or modern fiction, he seldom missed a chance to read them, re-read and ruminate.
Once when he visited my home, he asked for a copy of Kaalam. I wasn't too sure if he would return that M T Vasudevan Nair novel I had bought as a teenager. Let it be my gift to an artiste-friend, I thought. But as the monsoons receded that year, and we met the first time the next season, he beckoned me to one corner of the backstage, zipped open his rexine bag and handed back the book.
"Nooramathe thavanyaa... (It's the hundredth time [I'm reading this])," he said with a broad chuckle.
Not surprisingly , his areas of interest were wide. Nature watch, for one. " A character essaying the strains from a flute should hear the bamboo thickets sing," he used to say . "I listen to them during the idle afternoons at my quiet home."
In October 2006, when I visited his house in rugged Karalmanna village of Palakkad district, my toddler son puked.
Suddenly, from the verdant backyard, he plucked out a herbal medicine: kacholam. It's a name by which the boy still refers to Sivaraman.
The last time I saw him perform was three summers ago. In the temple-town of Guruvayur, at the 70th birthday celebrations of Kalamandalam Gopi, who has starred in male roles opposite Sivaraman for half a century . As Lava and Kusha sounded the eminence of their bow, Sivaraman's Sita raises a hand, bringing the forefinger vertically close to the ear. The wistful expression tells it all: the resonance cannot but remind Sita of Rama, who has abandoned her in the jungle. Today , the master has left many Kathakali buffs in the lurch. For them too, memories can't fade.
-- [email protected]
Published in the Sunday supplement of The New Indian Express in end-July, 2010
http://m.pressmart.com/Home.aspx?event=TNewInExpress&dt=25072010&page=41...