കലാസാഗര്‍
കേരളീയ നൃത്തകലകളായ കഥകളി, ഓട്ടന്‍ തുള്ളല്‍, മോഹിനിയാട്ടം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കുന്നതിനായും പഠിപ്പിക്കുന്നതിനായും കഥകളി ചെണ്ടയിലെ കുലപതിയായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനാല്‍ 1988ല്‍ സ്ഥാപിതമായതാണ് ഈ സ്ഥാപനം. ഷൊര്‍ണൂരിനടുത്ത് കവളപ്പാറയിലാണ് കലാസാഗര്‍ നിലകൊള്ളുന്നത്.
കഥകളി പോലുള്ള കലകളുടേയും മോഹിനിയാട്ടം പോലുള്ള നൃത്തകലാരൂപങ്ങളുടേയും കൂടാതെ തായമ്പക, പഞ്ചവാദ്യം തുടങ്ങിയ മേള കലാരൂപങ്ങളും ഇവിടെ പഠിപ്പിക്കുകയും ഇവിടത്തെ കലാകാരന്മാര്‍ ലോകത്താകമാനം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇവകളുടെയെല്ലാം സോദാഹരണ ക്ലാസ്സുകളും കലാസാഗര്‍ നടത്തി വരുന്നു.
പ്രധാന ലക്ഷ്യങ്ങള്‍
- കലാസാംസ്കാരിക പ്രവര്‍ത്തകരുടെ ഇടയില്‍ സൗഹൃദപരവും പുരോഗമനപരവുമായ കാഴ്ച്ചപ്പാടുകള്‍ വളര്‍ത്തുക. അത്തരം പ്രവര്‍ത്തനങ്ങളെ പിന്‍തുണക്കുക.
- കലാപരിപാടികള്‍, സോദാഹരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക
- വായനശാലയും പുസ്തകങ്ങളും മറ്റ് വായനാസൗകര്യങ്ങളും ഒരുക്കുക
- കലാസംബന്ധികളായ പുസ്തകങ്ങള്‍, ജേര്‍ണ്ണലുകള്‍, ആഴ്ച്ചപ്പതിപ്പുകള്‍ എന്നിവ പ്രിന്റ് ചെയ്ത് വിതരണം നടത്തുക
- മറ്റ് ക്രിയാത്മകവും കലാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക
- കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി, അദ്ദേഹം കഥകളിക്കും പ്രത്യേകിച്ച് കഥകളി ചെണ്ടക്ക് ചെയ്ത കാര്യങ്ങളെ പ്രചരിപ്പിക്കുക, അതില്‍ ഗവേഷണത്തില്‍ ഏര്‍പ്പെടുക
- കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ശൈലി തുടര്‍ന്ന് വരുന്ന ചെണ്ട കലാകാരന്മാരില്‍ പുലര്‍ത്താനും അതുവഴി നിലനിര്‍ത്താനും സഹായിക്കുക
- കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ തുടങ്ങി വെച്ച മറ്റ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനു ശ്രമിക്കുക
- കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ സ്മരണക്കായി വര്‍ഷാവര്‍ഷം കഥകളി (എല്ലാ വിഭാഗങ്ങളിലും പ്രത്യേകം), ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, കൂടിയാട്ടം (വേഷം), മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, തായമ്പക, പഞ്ചവാദ്യം (എല്ലാ വാദ്യങ്ങള്‍ക്കും പ്രത്യേകം) എന്നീ മേഖലകളില്‍ അവാര്‍ഡ് സമ്മാനിക്കാറുണ്ട്
ഭാരവാഹി: രാജന്‍ പൊതുവാള്‍
സ്ഥാപിത വർഷം:
1988
വിലാസം:
കലാസാഗര്‍
കവളപ്പാറ
ഷൊര്‍ണൂര്‍
പാലക്കാട് ജില്ല
കേരളം-679523
ഫോണ്‍: 0466-2224153, 08129669995, 09282449995
ഇമെയിൽ: