മുദ്രാപീഡിയ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്ന (കപ്ലിങ്ങാടൻ) രാവണോത്ഭവം

Malayalam

 

 
മുദ്രാപീടിയ ഉദ്ഘാടനത്തോട് അനുബന്ധിച്ച് "വേറിട്ട" ഒരു രാവാണോത്ഭം കണ്ടു. തെക്കന്‍ ശൈലിയില്‍, കലാമണ്ഡലം രവികുമാര്‍ രാവണനായി. ആട്ടകഥയും അവതരണ രീതിയും ഇപ്പോള്‍ നടപ്പിലുള്ള കല്ലുവഴി ചിട്ടയുമായി സാമ്യം ഉണ്ട്. പ്രകടമായ ചില വ്യത്യാസങ്ങള്‍ തോന്നിയത് ഇവയാണ്.

1. രാവണന്‍ തന്റെ ആദ്യത്തെ തല ഹോമിക്കുന്ന സമയത്ത് തന്നെ, പൊട്ടി ചിതറുന്ന തലയില്‍, സ്വന്തം തലയില്‍ എഴുത്ത് കാണുന്നു. താന്‍ ഒരു മനുഷ്യനാല്‍ കൊല്ലപ്പെടുമെന്ന്. എന്തെങ്കിലും ആകട്ടെ എന്ന് കരുതി രാവണന്‍ തപസ്സു തുടരുന്നു.

2. വരം വാങ്ങുന്ന സമയത്തും ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആദ്യം തന്റെ ഹോമിക്കപെട്ട ഒന്‍പതു തലയും യഥാസ്ഥാനത്ത് വരാനുള്ള വരം മേടിച്ച ശേഷം, പിന്നെ മനുഷ്യനാല്‍ അല്ലാതെ മറ്റൊരു ജീവിയാലും വധിക്കപ്പെടരുത് എന്ന വരം മേടിക്കുന്നു. കല്ലുവഴിയില്‍ ചിട്ടയില്‍ ഇത് അവസാനം തിരിച്ചു പോകാന്‍ ഒരുങ്ങുന്ന ബ്രഹ്മാവിനെ തടഞ്ഞുനിര്‍ത്തി ചോദിക്കുന്നതാണ്.

3. കല്ലുവഴി ചിട്ടയുടെ ഒരു അപരിഷ്കൃത അവതരണ രീതിയായി തോന്നി. അവതരണത്തില്‍ ചടുലത ഇല്ലാത്ത പോലെ തോന്നി. ആട്ടങ്ങള്‍ അവയുടെ സമയക്രമം എന്നിവ വല്ലാതെ ദീര്ഘിച്ചതുപോലെ.

4. പ്രധാനമായും കണ്ണ്, കൈ എന്നിവ കൊണ്ട് ആടി തീര്‍ത്തു. കല്ലുവഴി ചിട്ടയിലെ പ്രധാനമായ മെയ്യിന്റെ അഭാവം മുഴച്ചു നിന്നു.

ഇതൊരു താരതമ്യ പഠനത്തിനു വേണ്ടി പറഞ്ഞതല്ല. അതില്‍ കാര്യവും ഇല്ല. തെക്കന്‍ ശൈലിയില്‍, ഇന്നുള്ള വേഷക്കാരില്‍ അവതരണ-വേഷ ഭംഗി കൊണ്ടും അര്‍പ്പണ മനോഭാവം കൊണ്ടും മുന്‍ നിരയിലുള്ള കലാകാരനാണ് ശ്രീ കലാ : രവികുമാര്‍. അദ്ദേഹം അന്ന് ആ ശൈലിയോടും രാവനനോടും നീതി പുലര്‍ത്തി എന്ന് തന്നയാണ് എന്റെ അഭിപ്രായം.

ഓഫ് : വളരെ നല്ല രീതിയില്‍ തിരകഥയും സംഭാഷണവും എഴുതിയ ഒരു രണ്ടു മണിക്കൂര്‍ നീളുന്ന സിനിമ, മൂന്നു മണിക്കൂര്‍ കൊണ്ടു അവതരിപ്പിച്ചതുപോലെ തോന്നി.
Unlike ·  ·  · November 19 at 10:36am
  •  
  •  
  •  
    Sinu Cg എനിക്കും തോന്നി കാരണം മേളം വളരെ ഉയര്‍ന്നിരുന്നെങ്കിലും ആട്ടത്തിന്റെ വേഗം അത്രത്തോളം എത്തിയിരുന്നോ ? എങ്കിലും എല്ലാം കൊണ്ടും സാക്ഷാല്‍ രാവണന്‍ തന്നെ ആയിരുന്നു രവികുമാര്‍ . കൂടുതല്‍ ഹൃദ്യമായി തോന്നിയത് കാലകേയ വധം ആണ് . അവസാനം വരെ ഉജ്ജ്വലമായി , കയ്യടക്കവും, ചൊല്ലിയാട്ട ഭംഗിയും , വേഷ ഭംഗിയും ഉള്ള തികവാര്‍ന്ന ഒരു അര്‍ജ്ജുനന്‍.
  •  
    Sunil Kumar ഇതിനെ പറ്റി പലരോടും ഞാൻ ചോദിച്ചിരുന്നു ശ്രീകാന്ത്. ആരും മറുപടി പറഞ്ഞിരുന്നില്ല. താങ്ക്സ് ഈ വിവരണത്തിന്. വീഡിയോ പിടിച്ചിട്ടുണ്ടോ ആവോ!
    അടുത്ത കാലത്തെങ്ങാനും ഈ രീതിയിൽ എവിടെ എങ്കിലും അവതരിപ്പിച്ച് കണ്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടോ?Ambujakshan Nair Vaidyanathan AnanthakrishnanRama Das N
  •  
    Sasi Varier ulbhavam ravanante thiranokkinum prathyekatha ille????
  •  
    Hareesh N Nampoothiri :) വളരെ നല്ല വിവരണം. പറഞ്ഞ സം‍ഗതികളോട് യോജിപ്പ്. ട്രയിന്‍ സമയം കണക്കാക്കി ഇറങ്ങേണ്ടി വന്നതിനാല്‍ മുഴുവന്‍ കാണുവാനായില്ലെങ്കിലും, കണ്ടിടത്തോളം ഒരല്‍പം ഇഴച്ചില്‍ ആട്ടങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. (വി.എസ്സിന്റെ പ്രസംഗം പോലെ ആവശ്യമില്ലാത്ത ഇടങ്ങളിലൊരു നീട്ടല്‍...) മൊത്തത്തില്‍ അവതരണത്തില്‍ ഒരല്‍പം കൂടി ചടുലത കൈവരിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നല്ലൊരു അനുഭവമാകുമായിരുന്നു. 

    പക്ഷെ, ആട്ടത്തിലെ മന്ദതയേക്കാള്‍ എനിക്ക് കൂടുതല്‍ പ്രശ്നം തോന്നിയത് ഭാവങ്ങള്‍ അത്ര കണ്ട് പൊലിപ്പിക്കാത്തതിലാണ്. വൈശ്രവണനെ ആദ്യം കണ്ട്, പിന്നീട് മകന്റെ അവസ്ഥയോര്‍ത്ത് ദുഃഖിക്കുന്നതുവരെയുള്ള അമ്മയെ കാണിക്കുമ്പോള്‍ ഭാവത്തിന്‌ ഇത്രയും വ്യതിയാനം വന്നാല്‍ മതിയോ? കണ്ണു നിറയുന്ന അമ്മയുടെ വേദനയിലേക്ക് കലാകാരന്‍ എത്തിയോ, നമ്മളെ എത്തിച്ചോ എന്നാണ്‌ സംശയം. അതു കഴിഞ്ഞ് വൈശ്രവണനെക്കുറിച്ച് ഓര്‍ക്കുമ്പോഴുള്ള രാവണന്റെ കോപത്തിനും അത്ര മതിയോ? ഭാവ തലത്തില്‍ കുറച്ചു കൂടി പൊലിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മറക്കുവാനാവാത്ത ഒരു രാവണനാവുമായിരുന്നു എന്നു തോന്നിപ്പോയി പലപ്പോഴും.

    ഓഫ്: അല്ലാ, Sreekanth Sinu ഒക്കെ അവിടെ ഉണ്ടായിരുന്നല്ലേ! കണ്ടു കാണും, എനിക്കറിയുവാന്‍ കഴിഞ്ഞിരിക്കില്ല. തിരിച്ചും മനസിലായിരിക്കില്ല, അല്ലേ? :)
  •  
    Sreechithran Mj ശ്രീകാന്ത് നന്നായി പറഞ്ഞിരിയ്ക്കുന്നു.
    എനിയ്ക്കു പറയാൻ തോന്നീതൊക്കെ അന്നു അരങ്ങിൽ പറഞ്ഞതായാണ് ഓർമ്മ. :)
  •  
    Hareesh N Nampoothiri അവിടെ രാവണന്‌ എന്തോ ഒരു വിശേഷണം പറഞ്ഞിരുന്നല്ലോ? എന്തായിരുന്നത്? (കേട്ടപ്പോള്‍ കാര്യം മനസിലായില്ലാച്ചാലും നല്ല സ്വയമ്പന്‍ പ്രയോഗാരുന്നേ...) Sreechithran
  •  
    Sreechithran Mj എനിയ്ക്ക് ഒന്നും ഓർമ്മയില്ല. അപ്പോൾ വായീത്തോന്നീത് ഒക്കെ പറഞ്ഞു എന്നല്ലാതെ :)
    രവികുമാർ പറയണം എന്നു നിർബന്ധമായി പറഞ്ഞതുകൊണ്ടാണ് കഥകളിയ്ക്കിടയ്ക്ക് ആ ശല്യപ്പെടുത്തലിനിറങ്ങിയത് തന്നെ .
    കൃത്യം അറിയാൻ Nikhil വീഡിയോ എടുത്തത് കാണുകയേ വഴിയുള്ളൂ. നിഖിൽ ഈ അക്രമവും വീഡിയോ പിടിച്ചിട്ടുണ്ട് :)
  •  
    Ambujakshan Nair ചെങ്ങന്നൂര്‍ ആശാന് ശേഷം ഉത്ഭവത്തില്‍ രാവണന്‍
    കൂടുതല്‍ ചെയ്തിട്ടുള്ളത് മടവൂര്‍ ആശാനാണ്. ഹരിപ്പാട്ടു ആശാന്‍ ചെയ്തിരുന്നു
    എന്ന് അറിയാം. പക്ഷെ ഞാന്‍ കണ്ടിട്ടില്ല. സ്ഥാപനനടന്മാരുടെ ആധിക്യം വന്ന ശേഷം
    ദക്ഷിണ കേരളത്തില്‍ ഉത്ഭവം ഉണ്ടായാല്‍ കല്ലുവഴി സമ്പ്രദായത്തിലുള്ള നടന്മാര്‍
    തന്നെയാവും രാവണന്‍ കൂടുതല്‍ ചെയ്യുക.
    ചെങ്ങന്നൂര്‍ ആശാന്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ശ്രീ. രാമന്‍ കുട്ടി
    ആശാന്റെ രാവണന്‍ ഒരിക്കല്‍ കുണ്ടറ ഇളംപള്ളൂര്‍ കാവില്‍ നിശ്ചയിക്കുകയും
    ആശാന്റെ ആട്ട രീതി വിശദമായി അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുകയും ആശാന്റെ
    താല്‍പ്പര്യത്തിന് അനുസരിച്ച് ശ്രീ. കൃഷ്ണന്‍ കുട്ടി പൊതുവാള്‍ ശ്രീ.
    അപ്പുകുട്ടി പൊതുവാള്‍ എന്നിവരെ മേളത്തിന് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍
    തക്ക സമയത്ത് രാമന്‍കുട്ടി ആശാന്‍ എത്താതെ വരികയും ചെയ്തപ്പോള്‍ ആ വേഷം
    ചെയ്യാന്‍ അന്ന് അവിടെ ക്ഷണിച്ച ഒരു നടനും തയ്യാറായില്ല. നല്ലവണ്ണം
    കളരിയില്‍ അഭ്യസിച്ച നടന്‍ , കളരി അഭ്യാസം ഉള്ള നടന്‍ ചെയ്യേണ്ട വേഷം എന്നാ
    നിലയിലും, നോട്ടീസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അവതരണ രീതില്‍ നിന്നും
    കുറച്ചു വ്യത്യസ്തതയുള്ള അവതരണ രീതിയാണ്‌ അവിടെ നിലനിന്നിരുന്നത് കൊണ്ടും
    അവിടെയുള്ള നടന്മാര്‍ വേഷം ചെയ്യാന്‍ മടിച്ചപ്പോള്‍ തൊണ്ണൂറാമത്തെ വയസില്‍
    ചെങ്ങന്നൂര്‍ ആശാന്‍ ഉത്ഭവത്തില്‍ രാവണന്‍ ചെയ്തു. പക്ഷെ വീഡിയോ
    റിക്കാര്‍ഡിംഗ് ചെയ്തിരിക്കാന്‍ വഴി ഇല്ല. ദക്ഷിണ കേരളത്തിലെ പഴയ നടന്മാരില്‍
    ശ്രീ. മടവൂര്‍ ആശാനു മാത്രമേ ഈ വിഷയത്തില്‍ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. ശ്രീ.
    കലാമണ്ഡലം രവികുമാറിന് ഉത്ഭവത്തില്‍ രാവണന്‍ ചെയ്തു അത്രമാത്രം അനുഭവം
    ഉണ്ടെന്നു അദ്ദേഹത്തിനോട് തന്നെ ചോദിച്ച് അറിയേണ്ടതാണ്.
    November 19 at 1:27pm via  · Like · 3
  •  
    Sreechithran Mj രവികുമാറിന്റെ ആദ്യത്തെ ഉൽഭവമാണ് മുദ്രാപീഡിയ ഉദ്ഘാടനത്തിൽ ഉണ്ടായത്.
  •  
    Sunil Kumar അതുകൊണ്ടായിരുന്നോ തന്റെ ആമുഖപ്രസംഗം ഉണ്ടായത് ചിത്രാ? കളിയ്ക്കിടയിൽ ഇങ്ങനെ ഒന്ന് പതിവില്ലല്ലൊ. അതുകൊണ്ട് ചോദിച്ചതാ ട്ടോ.
  •  
    Hareesh N Nampoothiri ഇവിടെ നടന്നത് കലാ. രവികുമാറിന്റെ ആദ്യത്തെ ഉത്ഭവമാണ്‌ എന്ന് തോന്നിയില്ല തന്നെ. അപ്പോള്‍ പിന്നെ, വളരെ മികച്ച അവതരണമായിരുന്നു ഇവിടുത്തേത് എന്നു പറയുവാന്‍ രണ്ടു വട്ടം ആലോചിക്കേണ്ടതില്ല. ഇനി വരുന്ന അരങ്ങുകളില്‍ അദ്ദേഹത്തിന്‌ ഇവിടെ പറഞ്ഞ കുറവുകളൊക്കെ വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ.

    ഓഫ്: സാധാരണ ഇമ്മാതിരി ആമുഖങ്ങളോട് അത്ര ഇഷ്ടം തോന്നാറില്ലെങ്കിലും പറഞ്ഞത് Sreechithranആകയാലും (വ്യക്തിപരമായ ഇഷ്ടമല്ല, പറയുന്നതിന്റെ ഭംഗിയോടുള്ള ഇഷ്ടം), പറഞ്ഞത് പറയേണ്ടതു തന്നെയാണെന്നു തോന്നിയതിനാലും ഇവിടെ രസക്കുറവ് തോന്നിയില്ല. :)
  •  
    Sunil Kumar അപ്പോ ചിത്രൻ എന്തേ പറഞ്ഞത് എന്ന് പിന്നേം ചോയ്ക്കാൻ തോന്നുണൂ... :)
  •  
    Hareesh N Nampoothiri മലയാളം തന്നെയാണെന്നാ തോന്നിയേ! (മേല്‍ പറഞ്ഞ പോലെ ചിലത് മനസിലായില്ലാച്ചാലും...) ;) :D
  •  
    Hareesh N Nampoothiri Sunil Kumar മാഷ്Nikhil-നോട് പറയൂന്നേ... വല്ല അബദ്ധവും ഉണ്ടെന്നാല്‍ അത് കട്ട് ചെയ്ത് കളയരുതെന്ന് പ്രത്യേകം പറയണേ... ;)

    ഓഫ്: 'കല്യാണസൌഗന്ധിക'ത്തിലെ ദമയന്തീടെ കഥ ഒരാള്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ടേ! :)
  •  
    Sunil Kumar നിഖിൽ പൂണെ എത്തിയതേ ഉള്ളൂ. വീഡിയോ അപ്‌ലോഡ് ചെയ്യുമായിരിക്കും :)
  •  
    Killimangalam Narayanan Namboothirippadശ്രീകാന്തേട്ടൻ പറഞ്ഞതിനോട്‌ പൂർണ്ണമായും യോജിക്കുന്നു.. പൊതുവെ ഒരു ഉത്സാഹക്കുറവ്‌ അനുഭവപ്പെട്ടു.. ആദ്യമായി കാണുന്നത്‌ കൊണ്ടാവാം..കാച്ചിക്കുറുക്കിയ കല്ലുവഴി സമ്പ്രദായത്തിലുള്ള ഉൽഭവം മാത്രം കണ്ടു ശീലിച്ചതു കൊണ്ടാവാം..

    കുറച്ച്‌ മാറ്റങ്ങൾ കൂടി എനിക്ക്‌ തോന
    ്നി..
    1. എനിക്കേറ്റവും സുഖം ഭവിച്ചു അതിനു കാരണമെന്ത്‌ എന്നതു വരെ സ്റ്റൂളിൽ ഇരുന്നാണു കാണിക്കുക ഉണ്ടായത്‌ .
    2. ഗംഭീര വിക്രമ എന്ന പദത്തിൽ ആദ്യത്തിലും അവസാനത്തിലും ഉള്ള വട്ടം വെച്ചു കലാശം എടുത്തു കണ്ടില്ല
    3. തപസ്സാട്ടം കഴിഞ്ഞ്‌ പദം തുടങ്ങുന്നതിനു മുൻപായി തിരശ്ശീല പിടിച്ചു..
  •  
    Killimangalam Narayanan Namboothirippadഇന്നലെ കളി കഴിഞ്ഞതിനു ശേഷം വാസുദേവ മുത്തഫനുമായി(സൂപ്രണ്ട്‌) ഇതിനെ കുറിച്ച്‌ ചർച്ച ചെയ്യാൻ ഇട വന്നു.. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തല പൊട്ടി തെറിക്കുമ്പോൾ ഉള്ള തലയിലെഴുത്ത്‌ കാണൽ ചമ്പു(രാമായണം ചമ്പു???) വിൽ നിന്നു വന്നതാവാം എന്നാണു... അതിൽ ഇങ്ങനെ ഒരു പരാമർശം ഉണ്ടത്രേ
  •  
    Nikhil Kaplingat "വഴി പോലെ" ചിത്രന്റെ ആമുഖപ്രസംഗത്തിന്റെ വീഡിയോ ചേർക്കാം. അതിൽ ആദ്യ 3-4 വാചകങ്ങൾ വിട്ടു പോയിട്ടുണ്ട്. പന്നിശ്ശേരി നാണുപ്പിളയുടെ പുസ്തകത്തിലുള്ള ഉൽഭവം പരാമർശങ്ങളെക്കുറിച്ചുള്ളതും മറ്റും. അത് എന്തായാലും കമന്റായി തന്നെ ശ്രീശ്രീ ഇവിടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു :-)@Sreechithran Mj
  •  
    Sreekanth Avanavu ഹരി Hareesh N Nampoothiri , ഞാന്‍ ഹരിയെ കണ്ടിരുന്നു. കളി തുടങ്ങിയ ശേഷമാണെന്നു മാത്രം. ഉത്ഭവം കഴിഞ്ഞു നോക്കിയപ്പോള്‍ ആളുടെ പൊടി പോലും ഇല്ല. :-)

    വിട്ടു പോയ ചില കാര്യങ്ങള്‍ കിള്ളിമംഗലം നാരായണന്‍ (Killimangalam Narayanan Namboothirippad) ചേര്‍ത്തിടുണ്ട്
    ട്.

    പിന്നെ പ്രധാനമായ ഒരു സംശയം, തെക്കന്‍ ശൈലിയിലും മേളക്രമവും കാലവും ഇത് പോലെ തന്നെ ആണോ? 

    മേളവും ആട്ടവും യോജിക്കത്ത് പോലെ തോന്നിയത് കൊണ്ടുള്ള സംശയം ആണേ ....

    മുന്‍പ് കണ്ടു പരിചയമുള്ളവര്‍ പറഞ്ഞു തന്നാല്‍ കൊള്ളാം ....
  •  
    Rama Das N ഞാന്‍ തെക്കന്‍ ഉത്ഭവം കണ്ടിട്ടില്ല
  •  
    Sharath Nair Bhaagyavaanmaar!!! Ulbhavavum Ulghaadanavum onum kandillenkilum....Kali kanda nengalde okke vivaranam/varnakal/aaswadanam okke vaayikkan tharaayeelo...angane enikkum e Dohayil irunnn oru kali kanda sukham....(Ippo aa manayolede manam koodi kitteenn parayaalo...)!!!
  •  
    Sharath Nair @Nikhil -- Video uploadumnn pratheekshikknu...
  •  
    Sreechithran Mj ഞാനെന്തെങ്കിലും പറഞ്ഞോ, അതിൽ അബദ്ധം ഉണ്ടാവും എന്ന് Hareesh കൃത്യം ധരിച്ചിട്ടുണ്ട്, ല്ലേ :)
  •  
    Ravindranath Purushothaman vadakkan keman, thekkan mosakkaaran..aaswaadakaril maathramalla vadakkan kalaakaaranmaarilum ee verthirivu kandittundu(thekku kalikku varumbol illa) angeekarikkaan immini vaishamyam. njangal thekkarkku aa verthirivilla. Nalacharithathinu polum aitham kalpichirunnallo vadakku desakkaar. Kalari paaddangalkku kollilla ennu pilkkalathu paranjathu kalamandalam principal aayirunna Ramankutty nair.cheethaye thalluka, nallathine kolluka koodi venam.
  •  
    Sunil Kumar Ravindranath Purushothaman ദേ കെടക്കണൂ... ആരാ പ്പോ ഇവിടെ ആ ചതഞ്ഞ ചർച്ചയും കൊണ്ട് വന്നത്? ഇവിടെ വല്ലോരും തെക്കൻ മോശം, വടക്കൻ കേമം എന്നോ മറ്റോ പറഞ്ഞോ? വെറുതെ തമ്മിലടിപ്പിക്കാതെ മാഷെ.
    വടക്ക് നടന്ന തെക്കൻ ഉത്ഭവം അതിനെ പറ്റി എന്നെ പോലെ പലരും കണ്ടിട്ടില്ല അറിയില്ല. അത് മാത്രമല്ലെ ഇവിടെ പറഞ്ഞുള്ളൂ?
    (ഈ തെക്ക് വടക്ക് യുദ്ധമൊക്കെ നെറ്റിൽ തന്നെ പലകുറി കഴിഞ്ഞതാ. പക്കാ ബോറ്)
  •  
    Ravindranath Purushothaman Petti varunnathu kandaal chila janam-kotti kkathangadachu kalanjidum-ashti maathram koduthangayakkum chilar-kashtichu kaeli kottichuvennum varum- Kunchan Nambiar . Thekku vadakku yudhavum, chathanja charchakalum okke thanneyaanu Nambiar viseshippicha aa avasthayil ninnu kathakaliyeyum kalakaaranmaareyum kara kayattiyathu. allathe tickle me Tobby I will tickle you-pramaanamaayirunnilla.
  •  
    Sunil Kumar സോറി ട്ടൊ മംഗ്ലീഷ് വായിക്കാന്‍ എനിക്കറിയില്ല
  •  
    Rajan Thotapaya ഈ മംഗ്ലിഷ് വായിക്കുമ്പോള്‍ തലവേദന വരുന്നു
  •  
    Nikhil Kaplingat http://youtu.be/wu2VXxbn0bQ
    കപ്ലിങ്ങാടന്‍ രാവണോല്‍ഭവത്തെക്കുറിച്ച് എം ജെ ശ്രീചിത്രന്‍ ഇതാ..
    Sreechithran M J speaks about Ravanolbhavam Kathakali in Kaplingadan style, prio
    r to it being performed as part of Mudrapedia inauguration, with Kalamandalam...
  •  
    Sunil Kumar ചിത്രന്‍ അസ്സലായി പറഞ്ഞുവെങ്കിലും, ആ 'ഗവേഷണബുദ്ധിയോടെ'സമീപിക്കാന്‍ പ്രത്യേകം പറഞ്ഞതിന്‍റെ ഔചിത്യത്തിന്‌ ഒരു സലാം! 
    ഇപ്പോ ആ ഉത്ഭവം കാണാന്‍ തോന്നുണൂ നിഖില്‍.. :)
  •  
    Srikrishnan Ar നല്ല വിവരണം. 

    കപ്ലിങ്ങാട്ടു നമ്പൂതിരി ആദ്യമായി ആവിഷ്കരിച്ച ഈ ആട്ടത്തിന് (-ഐതിഹ്യമാലയിൽ വായിച്ച ഓർമ്മയിൽ നിന്ന്) ഇക്കാലത്ത് കപ്ലിങ്ങാടൻ ശൈലിയിൽ പ്രചാരം കുറഞ്ഞു എന്നതൊരു കൗതുകകരമായ വൈരുദ്ധ്യമായി തോന്നി. ഈ video എടുത്ത Kaplingat-ന് കൂടുതലറിയുമായിരിയ്ക്
    കാം ഇതിനെപ്പറ്റി....

    ഇവിടെ സൂചിപ്പിച്ച ചില ആട്ടങ്ങളെപ്പറ്റി:

    1. "രാക്ഷസോൽപ്പത്തി" എന്ന പേരിൽ ഒരു സംസ്കൃതചമ്പൂകാവ്യമുണ്ട്, ആരെഴുതിയതാണെന്നു നല്ല തീർച്ചയില്ല - സാഹിത്യഭംഗി നിറഞ്ഞ രചനയാണ്. ശിരസ്സു ഹോമിയ്ക്കുന്ന സമയത്ത് പൊട്ടിത്തെറിയ്ക്കാറായ സ്വന്തം തലയോട്ടിയിൽ (തന്റെ വധമുൾക്കൊള്ളുന്ന) രാമകഥ തെളിഞ്ഞു കണ്ടിട്ടും മനസ്സിനൊട്ടും ഇളക്കമുണ്ടായില്ല രാവണന്, എന്നൊരു പരാമർശമുണ്ട്, അതിൽ. ഈ കാവ്യഭാഗത്തിന്റെ സ്വാധീനം (ഒരു പക്ഷെ) ഉണ്ടായിരിയ്ക്കാം ഇവിടെപ്പറഞ്ഞ ആട്ടത്തിൽ. (വാത്മീകിരാമായണത്തിലെ രാക്ഷസോൽപ്പത്തിവിവരണത്തിൽ ഈ സൂചനയില്ല).

    2. "മനുഷ്യരല്ലാതെ ആരും കൊല്ലരുത്" എന്ന വരം ചോദിയ്ക്കുന്ന സമ്പ്രദായത്തിന് കപ്ലിങ്ങാടൻ ശൈലിയാണ് ആട്ടക്കഥയോട് കൂടുതൽ കൂറുപുലർത്തുന്നത് എന്നു തോന്നുന്നു. ആട്ടക്കഥയിൽ (കുട്ടി)രാവണൻ തപസ്സുചെയ്യുന്ന പദത്തിൽതന്നെ "മനുഷ്യരല്ലാതെ ആരും എനിയ്ക്കെതിർനിൽക്കരുതേ" എന്നൊരു പ്രാർത്ഥനയുണ്ട്. ഈ വരം സാധാരണ ആടുന്നതുപോലെ ഒരു hindsight ആയിട്ടല്ല ആട്ടക്കഥാകാരൻ വിഭാവനം ചെയ്തിരിയ്ക്കുന്നത് എന്നർത്ഥം.
  •  
    Srikrishnan Ar ഇനി രാവണോത്ഭവം കാണുമ്പോഴൊക്കെ ഉണ്ടാകാറുള്ള ഒരു (ദു:)സംശയം: (ഇതും ഇവിടെത്തന്നെ കിടക്കട്ടെ, ഏതായാലും തുടങ്ങി...): ഉത്ഭവത്തിലെ രാവണൻ ആട്ടത്തിന്റെ തുടക്കത്തിൽ "ഞാൻ പണ്ട് ലോകേശ്വരനായ ബ്രഹ്മാവിനെ..." എന്നു പറയുന്നു: ഈ "പണ്ട്" ഇവിടെ യുക്തമാണോ ? തപസ്സു കഴിഞ്ഞ് (അനിയന്മാരെപ്പോലും കാണുന്നതിനു തൊട്ടുമുൻപുള്ള) രാവണനെയല്ലേ തിരതാഴ്ത്തുമ്പോൾ കാണുന്നത് ?Sreechithran പറഞ്ഞ flashback ഈ രാവണന്റെ ചിന്തയാണ്, flashback കഴിഞ്ഞ ഉടനെ അനിയന്മാരെ കാണാൻ പോകുന്നു. രാവണന്റെ തപസ്സ് (വരം നേടലും) അപ്പോൾ കഴിഞ്ഞിട്ടേയുള്ളൂ - ആ നിലയ്ക്ക് "ഞാൻ "പണ്ട്" ....തപസ്സുചെയ്തു വരങ്ങൾ നേടി" എന്നു പറയണമോ ? ആ "പണ്ട്" (-അതു മാത്രം-) ഒഴിവാക്കിക്കൂടേ ? 

    എന്റെ വാദങ്ങൾ/തോന്നലുകൾ ശരിയാണ് എന്ന പൂർണ്ണബോധ്യത്തോടെയൊന്നുമല്ല ഇത്രയുമെഴുതിയത് എന്നുകൂടി പറയട്ടെ - അറിയുന്നവർ തിരുത്തിയാൽ ഇനി "ധൈര്യമായി" ഉത്ഭവം കാണാമല്ലോ എന്നു വിചാരിച്ചിട്ടാണ്...

    ഇത്ര വിപുലമായ, സുഘടിതമായ ഒരാട്ടത്തിൽ ഒരു വാക്കിന്റെ കേവലൗചിത്യം ചോദ്യം ചെയ്യാൻ ശ്രമിയ്ക്കുന്നതിലെ ബാലിശത്വത്തെപ്പറ്റി സ്വയം ബോദ്ധ്യമുണ്ട് എന്നുകൂടി പറഞ്ഞുകൊണ്ട് ഈ രാവണായനം നിർത്തട്ടെ...
  •  
    Sunil Kumar ആ മുദ്രയ്ക്ക് മുന്പ്, പണ്ട് എന്നൊക്കെ അര്‍ത്ഥം വരില്ലേ? അപ്പോ ആളുകള്‍ പറഞ്ഞ് പറഞ്ഞ് 'പണ്ട്' എന്ന് സ്ഥിരമായതാവാനേ വഴിയുള്ളൂ. അതായത് പറച്ചിലിലാവും തെറ്റ് എന്ന്.Srikrishnan Ar
    മുന്പ് എന്ന് ആക്കിയാല്‍ ശരിയായില്ലേ?
  •  
    Srikrishnan Ar "മുൻപ്" എന്നെടുത്താൽ ഭംഗിയായി. നന്ദി, Sunil -അങ്ങിനെത്തന്നെയായിരിയ്ക്കാം അർത്ഥകല്പന. (ആട്ടപ്രകാരത്തിലും 'പണ്ട്' എന്നു തന്നെയാണ് എഴുതിയിരിയ്ക്കുന്നതെങ്കിലും...)
  •  
    Sunil Kumar സത്യത്തില്‍ കളി കാണാത്ത ആളുകള്‍ക്ക് ആദ്യമായി ചിലപ്പോ ഞാന്‍ ഇത് ഇട്ട് കൊടുക്കാറുണ്ട്. അപ്പോ കഥ പറഞ്ഞ് കൊടുക്കണമല്ലൊ. കഥ പറയുമ്പോ 'പണ്ട്' എന്ന് തുടങ്ങുമ്പോ ഉള്ള ഒരു രസം വേറെ തന്നെ :)
  •  
    Rajeev Pattathil എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതും കിടക്കട്ടെ: എനിക്ക് ഉത്ഭവത്തിന്റെ തുടക്കം ഒരു കല്ലുകടിയുണ്ടാക്കാറുണ്ട്. ഏതെങ്കിലും ഫ്ലാഷ് ബാക്ക് ഒരു ചോദ്യോത്തര പങ്തി പോലെ "എനിക്ക് സുഖം ഭവിച്ചു; അതിന് കാരണമെന്ത്? ഓ, മനസ്സിലായി" എന്നിങ്ങനെ തുടങ്ങുമോ? (രാവണന് അംനീഷ്യ ബാധിച്ച പോലെ). കുഴപ്പം ചിലപ്പോള്‍ കുമ്മിണി മാഷ്‌ പറഞ്ഞ പോലെ കഥകളിയെ നാടകത്തിന്റെ കണ്ണു കൊണ്ട് കാണാന്‍ ശ്രമിക്കുന്നതിന്റെയാകാം :-)
  •  
    Rama Das N ആ തുടക്കം ഉത്ഭവത്തിനു മാത്രമുല്ലതല്ലല്ലോ Rajeev
  •  
    Rajeev Pattathil കറക്റ്റ്. പക്ഷേ അത് കാണുന്പോഴൊക്കെ വിചാരിക്കും. ഇവിടെ ഉത്ഭവം വന്നത് കൊണ്ട് പറഞ്ഞു എന്നേയുള്ളൂ
  •  
    Sunil Kumar പക്ഷെ രാജീവ് ഈ ചോദ്യോത്തരപംക്തി അല്ലാതെ ഒന്ന് ആ കഥ (ആത്മകഥ) പറയാന്‍ നോക്കൂ.. എങ്ങനെ പറയും? പിന്നെ കാണികളെ കൂടെ ഉള്‍പ്പെടുത്തി.. ദേ നോക്കൂ ഞാന്‍ ഇങ്ങനെ ഗംഭീരനായി.. അറിയ്വോ തനിക്ക്? ഇല്ലെങ്കില്‍ പറയാം ഞാന്‍ കേമനാ.. കാരണം എന്താ നിശ്ശണ്ടോ? ഉണ്ടാവില്യാ.. എടോ ഞാന്‍ പറഞ്ഞ് തരാം.. എന്ന് പോലെ (ബാലിവിജയം രാവണന്‍) ആവണം.
    വേറെ വല്ല രീതിയും പറ്റ്വോ? 
    പറയൂ
  •  
    Rajeev Pattathil ബാലിവിജയത്തില്‍ത്തന്നെ രാവണന്‍ ചന്ദ്രഹാസം കിട്ടിയ കഥ നാരദനോട് പറയാറില്ലേ?അങ്ങനെ വേറൊരു കഥാപാത്രത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് ചെയ്തുകൂടേ?
  •  
    Rajeev Pattathil അല്ലെങ്കില്‍, "എനിക്ക് തൃപ്തിയായി. അമ്മയുടെ മോഹം ഇനി സാക്ഷാല്‍ക്കരിക്കാമല്ലോ..മുന്പ് അമ്മയുടെ മടിയില്‍ ......."ഇങ്ങനെ ആയാലോ?
  •  
    Sunil Kumar അതല്ലേ ഞാന്‍ മുന്നേ പറഞ്ഞത്, ബാലിവിജയം കഥ? നാരദന്‍ ഉണ്ടാവില്ല. അപ്പോ കാണികളെ ഉള്‍പ്പെടുത്താം :)
    എന്നാലും കണ്ട് ശീലിച്ചതോണ്ടാന്നോ ന്ന് അറിയില്യാ... ഗുമ്മ് ഇല്ലാ. 
    കാലികം ആക്കാന്‍ പറ്റ്വോ? :):)

    (ഹെന്‍റമ്മേ.. തപസ്സാട്ടത്തിന്മേലാ ഈ കളി)
  •  
    Sunil Kumar എനിക്ക് കാലികം എന്ന് പറഞ്ഞപ്പോ ആ വധേറയെ ഓര്‍മ്മ വന്നു. കഥകളി ഗ്രൂപ്പാ ഇത് എന്നും ഓര്‍മ്മ വന്നു :)
  •  
    Rajeev Pattathil "ഉത്ഭവ"ത്തില്‍ നിന്ന് തുടങ്ങുന്നതല്ലേ ശരി?
  •  
    Sunil Kumar നോ മോര്‍ കാലിക കമന്‍റ്സ് രാജീവ് :):)
  •  
    Harikumaran Sadanam Sreekanth Avanavu രാവണന്‍ ആദ്യത്തെ തല ഹോമിക്കുന്ന സമയം തലയില്‍ എഴുത്ത് കാണുന്ന ആശയം ഒളപ്പമ ണ്ണ ഓ .എം അനുജന്റെ ആണ്. എന്പതുകളില്‍ അദ്ദേഹം ഡല്‍ഹി യിലുന്റായിരുന്ന കാലത്ത് പ്രസ്തുത ആശയം അവതരിപ്പിക്കപ്പെട്ടിട്ടുന്ടു.ഇനി തെക്കന്‍ ചിട്ട പ്രകാരം അങ്ങിനെ ഒരു ആട്ടം ആദ്യമേ നിലവില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല.ഇങ്ങിനെ ഒരു ആശയം അദ്ദേഹം പരിചയപ്പെടുത്തിയതായി എന്നോടു പറ ഞ്ഞിട്ടുന്ടു.
  •  
    Sreechithran Mj Srikrishnan Ar - വിസ്തരിച്ച കമന്റിനു സമയം കുറവ്,ക്ഷമിയ്ക്കുമല്ലോ.
    അങ്ങ് ഉന്നയിച്ച പ്രശ്നം പണ്ടേ (മുൻപേ) ചർച്ച ചെയ്യപ്പെട്ടതാണ് :)
    വാസ്തവത്തിൽ, രാഘവപ്പിഷാരടിയുടെ രചനയിൽ തന്നെ ഈ വൈരുദ്ധ്യമുണ്ട്. "സർവ്വലോകങ്ങളേയും ജയിച്ച രാവണൻ" ആണ് സഹോദങ്ങളോട് ലഭിച്ച വരങ്
    ...See More
  •  
    Sunil Kumar ദാ ഇനി നമുക്ക് കലാ.രവികുമാറിന്‍റെ രാവണനെ തന്നെ കാണാം. ആദ്യഭാഗം ഇവിടെ ഉണ്ട്. കാണൂ. http://www.youtube.com/watch?v=Fub7a4VLX4Q ഓഡിയോ ചില ചെറിയ പ്രശ്നങ്ങള്‍ ഉണ്ട് എങ്കിലും കുഴപ്പമില്ലാതെ കേള്‍ക്കാം ട്ടോ.
    Ravanolbhavam Kathakali as performed according to the current Kaplingadan school...See More
  •  
    Sunil Kumar ഇനി ഇത്തരം ആട്ടങ്ങള്‍ക്ക് മാത്രമല്ല ഭേദമുള്ളത് എന്ന്, മടവൂരാശാന്‍റെ കഥകളി ഡോട്ട് ഇന്ഫോയിലെ ആ അഭിമുഖം വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്. താളത്തിലുമുണ്ട് വ്യത്യാസം. ആ 'ലക്ഷീതാളം' ഓര്‍മ്മയുണ്ടല്ലൊ അല്ലേ? അത്തരത്തിലുള്ള വ്യത്യാസങ്ങള്‍ കൂടെ നോട്ട് ചെയ്യാന്‍ ശ്രമിക്കണം.

    ഇവിടെ രവികുമാറിന്‍റെ സ്റ്റൈലിനു പറ്റ്യേ മേളമാണോ ഉണ്ടായിരുന്നത്? മേളക്കാര്‍ക്കും ഈ വഴി പരിചയമില്ലാത്തതാവാം കാരണം. അനവധി കാലത്തിനുശേഷം ആദ്യമായി ഒരു പുനരവതരണത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഇവിടേയും ഉണ്ടായിരിക്കാം. എന്തായാലും ഇനി ഒരു അവതരണം ഉണ്ടാവുമെങ്കില്‍ അവയും കൂടെ കണ്ടേ സമാധാനമുണ്ടാകൂ :):)
  •  
    Sreechithran Mj താളത്തിന്റെ കാര്യത്തിൽ രവികുമാർ വലിയ വ്യത്യാസങ്ങൾക്കൊന്നും മുതിർന്നിരുന്നില്ല. ത്രിപുടയുടെ നാലുകാലങ്ങളിലൂടെ കയറിപ്പോകുന്ന സാധാരണഘടന തന്നെ. ഉൽഭവം ആദ്യമായി ചെയ്യുമ്പോൾ പൊതുവേ വേഷക്കാർക്കു സംഭവിച്ചു കണ്ടിട്ടുള്ള പതികാലത്തിലെ നിയന്ത്രണമില്ലായ്മ ദൃശ്യമായിരുന്നു. ചില മുദ്രകൾക്ക് അഞ്ചോ ആറോ താളവട്ടം വരെ ദൈർഘ്യവും ചിലതിനു വല്ലാത്ത ന്യൂനീകരണവും. തീർച്ചയായും അത് രവികുമാറിന്റെ പ്രശ്നമായി കണ്ടുകൂടാ; ആദ്യമായി ഉൽഭവം ചെയ്യുന്ന ഏതു വേഷകാരനും സംഭവിക്കാവുന്നത്ര പ്രശ്നങ്ങൾ വാസ്തവത്തിൽ രവികുമാറിനുണ്ടായിരുന്നില്ല. 
    ലക്ഷ്മീതാളമൊക്കെ മടവൂരാശാനിൽ നിന്നു ഞാനന്നു കുത്തിത്തോണ്ടിയെടുത്തതല്ലേ സുനിലേട്ടാ :)മറ്റാർക്കും അത് അതുപോലെ പറഞ്ഞുതരാൻ ഇന്നായിക്കൊള്ളണമെന്നില്ല എന്നു തോന്നിയതുകൊണ്ട് :)
    ബ്രഹ്മാവു മറയുമ്പോൾ ലക്ഷ്മീതാളം എന്ന് പന്നിശ്ശേരി എഴുതിക്കണ്ടിട്ടുണ്ട്. ഇരുപത് മാത്രയിലുള്ള, നാമിപ്പോൾ കൂടുതലും ഫോക്ക് കലകളിൽ കണ്ടുവരുന്ന ലക്ഷ്മീ താളം ( തിത്തിത്തെയ്, തികിതത്തെയ്, തിത്താതികിതാതിതൈയ്ത്ത തികിതത്തെയ് എന്നു വായ്ത്താരി ) തപസ്സാട്ടത്തിനൊടുക്കത്തിൽ എങ്ങനെ വരുന്നു എന്ന് ഞാൻ പലവട്ടം ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇനി പന്നിശ്ശേരിയ്ക്കു തെറ്റിയതോ, അച്ചടിപ്പിശകോ ആവുമോ എന്നും. അതുകൊണ്ടാണ് അന്നു മടവൂരാശാനോട് അത് എടുത്തെടുത്തു ചോദിച്ചത്. ആശാൻ വായ്ത്താരിയോടെ, അതു വിശദീകരിച്ചു തരികയും. പണ്ട് അങ്ങനെയുണ്ടായിരുന്നു എന്ന് പറഞ്ഞുതരികയും ചെയ്തു. എന്നെ സംബന്ധിച്ച് വലിയൊരു വിജ്ഞാനമായിരുന്നു അത് :)
  •  
    Sunil Kumar മടവൂരാശാനെകൊണ്ട് ഇനി ഒരു ഉത്ഭവം ചെയ്യിക്കാമോ? :) ഇതൊക്കെ ഒന്ന് കാണാന്‍
  •  
    Rajan Thotapaya ശ്രീ ചിത്രനെപ്പോലുള്ളവര്‍ ഈ ഗ്രൂപിന് ഒരു മുതല്‍ക്കൂട്ടാണ് ഇതുപോലെ informative ആയ കാര്യങ്ങള്‍ എന്നെപോലെയുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമാണ്
  •  
    Srikrishnan Ar നന്ദി, ഈ ഔചിത്യവിചാരത്തോടു യോജിയ്ക്കുന്നു, Sreechithran . ഇപ്പറഞ്ഞ ശങ്ക എന്റെ മാത്രമല്ല എന്നറിയുന്നതിൽ സന്തോഷവുമുണ്ട്. (അസ്ഥാനത്തു യുക്തി തിരയുന്ന 'അരസിക'രെ "കുന്തകന്റെ ശിഷ്യന്മാർ" എന്നാണ് പ്രൊഫ. കൃഷ്ണൻ നായർ ഒരിടത്ത് ശകാരിച്ചിട്ടുള്ളത്; കുന്തകനോടും കൃഷണൻ നായർ സാറിനോടും ബഹുമാനമുള്ളതുകൊണ്ട് ആ ശകാരം അന്നേ മനസ്സുകൊണ്ടു സ്വീകരിച്ചു...).

    ഈ രംഗത്തിന്റെ ശ്ലോകത്തിലുള്ള അപകടവും ശ്രദ്ധിച്ചിട്ടുണ്ട്; ത്രൈലോക്യം ജയിയ്ക്കാൻ ഞാൻ മാത്രം മതി എന്ന് അനിയന്മാരോടു (പദത്തിൽ)പറയുന്നത് ദിഗ്വിജയത്തിനു ശേഷമാണെന്നു കരുതാൻ വയ്യ. ശ്ലോകത്തിൽ "ചിന്താവശേനാത്മനാ" എന്നു പറഞ്ഞിട്ടുള്ളത്, 'മനസ്സുകൊണ്ട് ഇന്ദ്രാദികളെ ജയിച്ചിട്ട്' എന്നൊക്കെ അന്വയിച്ച് സ്വയം സമാധാനിയ്ക്കുകയാണ് പതിവ്. (ഇതു മാത്രമല്ല, ഇനിയുമുണ്ട് ദുർഘടം ഈ ശ്ലോകത്തിൽ - ലഭ്യമായ പാഠത്തിലെ പിഴയാവാനും മതി). 

    കുന്തകം ശരണം ഗച്ഛാമി !
  •  
    Sreechithran Mj നളനിരുന്ന സിംഹാസനത്തിൽ നാരദനിരിയ്ക്കാമോ, "അറിക ഹംസമേ അരുതു പരിദേവിതം" ഹംസത്തിൽ നിന്നു കൈവിട്ടു മുദ്രകാണിയ്ക്കാമോ, ഉണ്ണിയപ്പം കൊടുക്കുന്ന മട്ടിൽ "സ്വർഗവാസികൾക്കും സുഖവിതരണം" ചെയ്യാമോ, ഹിമവൽപാർശ്വത്തിലിരിയ്ക്കുന്ന വനവാസകാലത്തെ സലജ്ജോഹം അർജ്ജുനന് ആലവട്ടവും മേലാപ്പും വേണമോ - ഈ മട്ടിലുള്ള അനവസരയുക്തിയുടെ 'കുന്തകശിഷ്യത്വം' പാമരന്മാർക്കും, ഇത്തരം വ്യാകരണപരമായ ഘനശങ്കകൾ ശ്രീകൃഷ്ണേട്ടനേപ്പോലുള്ള പണ്ഡിതന്മാരായ കുന്തകശിഷ്യർക്കും - ഇത്രയേ നിനയ്ക്കാനുള്ളൂ :)
  •  
    Padmini Narayanan ഏറെ ഇഷ്ടപ്പെട്ട ഒരു ത്രെഡ് ആയി മാറി ഈ രാവനോല്ഭവം അനുഭവങ്ങള്‍ . അതില്‍ ഹരീഷ്, രാജീവ്‌ പാട്ടത്തില്‍, ശ്രീകൃഷ്ണന്‍ ar എന്നിവരുടെ അഭിപ്രായങ്ങള്‍ , ശ്രീചിത്രന്റെ ആമുഖം , സുനില്‍കുമാര്‍ പോസ്റ്റ്‌ ചെയ്ത vedio ക്ലിപ്പിംഗ് ഇവകൂടി വന്നപ്പോള്‍ ആണ് നേരില്‍ എത്തിപ്പെടാന്‍ സാധിക്കാതിരുന്നത്തിന്റെ , അല്ല ഒരു നഷ്ടബോധത്തിന്റെ ആഴം ഞാനറിയുന്നത് . ഇനിയും അവസരങ്ങള്‍ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു ...
  •  
    Srikrishnan Ar (ശ്രീചിത്രൻ പറഞ്ഞ ആദ്യവിഭാഗത്തിലെ സംശയങ്ങൾ എനിയ്ക്കുണ്ടാകാറില്ലെങ്കിലും അറിവുകൊണ്ട് ആ വിഭാഗത്തിലുള്ളവരുടെ ബഞ്ചിൽ തന്നെയാണ് എന്റെ സീറ്റ്. രണ്ടാമത്തേതിലല്ല, തീർച്ച ! )
    23 hours ago · Like · 4
  •  
    Sreechithran Mj വെണ്മണി ഹരിദാസേട്ടൻ പറയാറുണ്ടായിരുന്നു " വിനയൊക്കെ നന്ന്, അത് വേണേനീം " :)
    അത്രേ പറയാനുള്ളു. :))
    Srikrishnan Ar
    22 hours ago · Like · 4
  •  
    Rama Das N 'വിന'യോ 'വിനയ'മോ? Sreechithran
  •  
    Sreechithran Mj ഹരിദാസേട്ടൻ സ്ലാങ്ങ് ശ്രമിച്ചു നോക്കിയതാണ്, Rama Das N :)

https://www.facebook.com/groups/kathakali/permalink/485327934821827/

തല പൊട്ടി തെറിക്കുമ്പോൾ തലേലെഴുത്ത് കാണുന്ന ആശയം രാമായണം ചമ്പു വിൽ നിന്നകനാണ് സാധ്യത.അതിൽ അങ്ങനെ ഒരു വിവരണം ഉണ്ട്.വാള് ഉയര്തിയപോൾ വാളിൽ ഉണ്ടായ തലകളുടെ പ്രതിബിംബം അല്പം പോലും ഇളകിയില്ല....അതായതു സ്വന്തം തല വെട്ടുമ്പോൾ അല്പം പോലും കൈ വിറച്ചില്ല...എന്നൊക്കെയുള്ള വർണനകൾ ചമ്ബുവിൽ ഉണ്ട്.എന്നാണോർമ.പക്ഷെ ചമ്ബുവിൽ രാവണൻ ശിവനെയാണ് തപസ്സു ചെയ്യുന്നത്.ശിവന്റെ വലതു ഭാഗം മാത്രം നമസ്കരിച്ചു എന്നും.....അർദ്ധ നാരീശ്വരന്റെ ഇടതു ഭാഗം ഭഗവതി അല്ലെ...