radio.kathakalipadam.com
കൂട്ടരെ, ഒരു സന്തോഷ വാര്‍ത്ത:
കഥകളിയെ എങ്ങനെയൊക്കെ പറ്റും എങ്കില്‍ അങ്ങനെ ഒക്കെ ഇന്‍റെര്‍നെറ്റില്‍ അടയാളപ്പെടുത്തുക എന്ന സദുദ്ദേശത്തോടെ ആണ് കൊല്ലങ്ങള്‍ക്ക് മുന്പ് കഥകളി ഡോട്ട് ഇന്ഫോ എന്ന വെബ്‍സൈറ്റ് തുടങ്ങിയത്. ശേഷം ഏകദേശം ഒരു കൊല്ലത്തിനു മുന്പ് http://www.kathakalipadam.com/ എന്ന കഥകളി പദങ്ങള്‍ ഷെയര്‍ ചെയ്യുന്ന സൈറ്റും തുടങ്ങി. കഥകളിപദം ഡോട്ട് കോം ഒറ്റയ്ക്ക് എന്ന് തന്നെ പറയാവുന്ന രീതിയില്‍ ശ്രീ വികാര്‍ ആണ് ഇന്ന് കാണുന്ന രീതിയില്‍ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടൊന്നും വികാര്‍ അടങ്ങാന്‍ തീരുമാനിച്ചിട്ടില്ലാ എന്ന് ഉറപ്പുണ്ട്. കഥകളിപദം ഡോട്ട് കോം സൈറ്റ് അസ്സലാക്കുക എന്നതിന്‍റെ ഭാഗമായി ദാ, ഒരു ഓണ്‍ലൈന്‍ റേഡിയോ കൂടെ അദ്ദേഹം വികസിപ്പിച്ചെടുത്തിരിക്കുന്നു.
ഈ റേഡിയോ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ഇരിക്കുമ്പോഴും കേള്‍ക്കാം. കഥകളിപദം ഡോട്ട് കൊമിന്‍റെ ഫേസ്ബുക്ക് പേജില്‍ തന്നെ 'റേഡിയോ' എന്നൊര
റേഡിയോ, കഥകളിപദം ഡോട്ട് കോമിന്‍റെ ഓപ്പനിങ്ങ് പേജിലും ഉണ്ട്. ലിങ്ക് ദാ: http://kathakalipadam.com/
ഇവിടെ പോയാല്‍ പ്രക്ഷേപണത്തിന്‍റെ ഷെഡ്യൂള്‍ കൂടെ കിട്ടും. കൂടാതെ അപ്പോ കേള്‍ക്കുന്ന പദം ഏതാണ് എന്നും അറിയാന്‍ പറ്റും.
ആ ചെറിയ പ്ലേ ബട്ടണില്‍ അമര്‍ത്തിയാല്‍ റേഡിയോ കേള്‍ക്കാം.
ചിലപ്പോള്‍ ജാവാ പ്ലെയര്‍ ഇന്സ്റ്റാള്‍ ചെയ്യണ്ടി വരും. എങ്കില്‍ അത് ഒരു സര്‍ട്ടീഫിക്കറ്റ് അക്സപ്റ്റ് ചെയ്യാന്‍ പറയും. ജര്‍മ്മന്‍ ഭാഷയില്‍ ആണ് അത്. :) അപ്പോ ഇടത്തെ വശത്തെ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. :) ക്ഷമിക്കുക.
ഇപ്പോഴത്തെ ഒരു schedule : രാവിലെ 6 IST തുടങ്ങി 6 pm IST വരെ.. അത് പിന്നീടു 6 pm മുതല്‍ അടുത്ത ദിവസം രാവിലെ 6 വരെ പുന:പ്രക്ഷേപണം ചെയ്യും. 6 to 7 : devotional പദം , 7-9 നളചരിതം പദങ്ങള്‍ , 9 നു ഒരു ഫുള്‍ കഥ : പിന്നെ മറ്റു കഥകളില്‍ നിന്നുള്ള പദം ... വീണ്ടും നളചരിതം വേറെ ഒരു സെറ്റ് ഇങ്ങനെ ഇപ്പോള്‍ നാലു ദിവസത്തേക്ക് വ്യത്യസ്ത കഥകളുടെയും പദങ്ങളുടെയും schedule ആണ് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ളത്. അഞ്ചാം ദിവസം ഒന്നാം ദിവസത്തെ പ്രോഗ്രാം schedule റിപീറ്റ് ചെയ്യും.
അപ്പോ 'ആകാശവാണി' പ്രക്ഷേപണം തുടങ്ങട്ടെ... കേള്‍ക്കൂ. അര്‍മ്മാദിക്കൂ.. അഭിപ്രായിക്കൂ.. :)
നോട്ട്:-- നിങ്ങള്‍ക്ക് കഥകളി പരിപാടികള്‍ മറ്റ് പരസ്യങ്ങള്‍ എന്നിവ റേഡിയോവിലൂടെ പ്രക്ഷേപണം ചെയ്യാവുന്നതാണ്. അതിനായി ചെറിയ ശബ്ദരേഖകള്‍ അയച്ച് തരുക.
നിങ്ങളുടെ സൈറ്റില്‍ ബ്ലോഗില്‍ റേഡിയോ എംബഡ് ചെയ്യാന്‍ ഈ കോഡ് ചേര്‍ത്താല്‍ മതി.
<iframe width=220 height=220 src='http://radio.kathakalipadam.com/html5/player.html'></iframe>
Comments
sunil
Wed, 2012-11-28 18:24
Permalink
റേഡിയോ...
സുനിലേട്ടാ............യു മെയ്ഡ് മൈ ഡേ
(*) ഇന്റെര്‍നെറ്റിലെ കഥകളിപ്രേമികളെ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കണം ഈ ആദ്യ കഥകളിപ്പദം.കോം സമ്മേളനം. 2013ല്‍ അതിനെ ഉല്‍ഘാടനസമ്മേളനം എന്നോ പ്രഥമ സമ്മേളനം എന്നോ വിളിക്കാം.
(*) അതു പോലെ എല്ലാ കഥകളിസംഗീതജ്ഞരേയും ഉള്‍പ്പെടുത്തണം.
(*) കൊല്ലത്തില്‍ ഒരിക്കല്‍ നടത്താവുന്ന ഒരു സമ്മേളനമായി വേണമെങ്കില്‍ ഇതിനെ മാറ്റാം .
(*) പരിപാടികള്‍ രാവിലെ മാത്രം മതി. കഥകളി സംഗീതത്തില്‍ ഊന്നിക്കൊണ്ടുള്ള സെമിനാറുകള്‍, പേപ്പര്‍ അവതരണങ്ങള്‍ ഇവയൊക്കെ വേണം. കഥകളിയിലെ സംഗീതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഈ സമ്മേളനങ്ങള്‍ തുടക്കം കുറിക്കണം. അതു കൊണ്ടാണ് എല്ലാ വര്‍ഷവും വേണമെന്ന് പറഞ്ഞത്.
(*) Vikar, Sunil എന്നിവര്‍ നിര്‍ബന്ധമായും നാട്ടില്‍ ഒരുമിച്ച് ഉണ്ടായിരിക്കണം :-)
(*) ഉച്ച തിരിഞ്ഞ് കച്ചേരിയോ, കഥകളിയോ അവതരിപ്പിച്ച് സമ്മേളനം രാത്രിയോടെ പിരിയാം. കഥകളി/കച്ചേരിയ്ക്ക് പകരം തിരഞ്ഞെടുത്ത പദങ്ങള്‍ മാത്രം കഥകളിയായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
(*) ഉല്‍ഘാടനം ഏതെങ്കിലും സിനിമാ/കര്‍ണാട്ടിക് ഗായക/ഗായിക/സംഗീത സംവിധായക സെലിബ്രറ്റിയെക്കൊണ്ട് ചെയ്യിക്കാവുന്നതാണ്.
(*) കഥകളി സംഗീതത്തില്‍ ഊന്നിക്കൊണ്ടൂള്ള ഫോട്ടോ പ്രദര്‍ശനവും ആവാം.
2013ൽ കഥകളിപ്പദം.കോം ഇന്റർനെറ്റിൽ നിന്നും പുറത്തേയ്ക്ക്, പൊതുജനസമക്ഷം വരണം എന്ന അഭിപ്രായത്തോടു യോജിയ്ക്കുന്നു. കഥകളി.ഇൻഫോയുടെയും വാഴേങ്കട കുഞ്ചുനായർസ്മാരകട്രസ്റ്റിന്റേയും സകലപിന്തുണകളും അതിനു വാഗ്ദാനം ചെയ്യുന്നു.
കഥകളിസംഗീതത്തിന്റെ പരിണിതികളെപ്പറ്റി അനേകം സെമിനാറുകൾ നടന്നിട്ടുണ്ട്. അത്തരം വ്യവസ്ഥാപിതസെമിനാറുകൾക്കും അപ്പുറത്തുള്ള, ആഴമുള്ള ആലോചനകൾ ഉണ്ടാവണം. പലതരം സംഗീതജ്ഞരും കലാനിരൂപകരും അടങ്ങുന്ന, പുതിയരീതിയിൽ രൂപം നൽകുന്ന സംവാദങ്ങൾ ഒക്കെ ആലോചിയ്ക്കാവുന്നതാണ്.
വൈകുന്നേരം കഥകളിയോ കഥകളിപ്പദക്കച്ചേരിയോ തന്നെ ആവണമെന്നില്ല, ആയിക്കൂടെന്നുമില്ല. അത്തരം കാര്യപരിപാടികൾ പിന്നീടാലോചിയ്ക്കാം. എല്ലാവരും ചേർന്ന്.
ഫോട്ടോപ്രദർശനം ഇനി വിടൂല, ല്ലേ നിഖിൽ? :)
എന്തായാലും വികാർ ഇനിയും ഒറ്റയ്ക്കു യുദ്ധം ചെയ്യേണ്ട. :)
NB:ഈ പരിപാടിയ്ക്ക്, സുനിൽകുമാർ, വികാർ എന്നിവർ നാട്ടിലും നിഖിൽ, ഈയുള്ളവൻ എന്നിവർ പുറത്തും ഇരുന്നാവും കാര്യനിർവ്വഹണം :)
നിഖിലിന്റേത് അതല്ല. ചിലപ്പോൾ വലിയ നിലവിളക്കിൽ തിരികളിട്ട് കത്തിച്ച് സ്വയം കയ്യടിയ്ക്കുക, ഓഫീസിൽ സ്വന്തം കസേരയിൽ നിന്നു പെട്ടെന്നെഴുന്നേറ്റു സദസ്സിനു സ്വാഗതം പറയുക - അങ്ങനെ പലതിനേപ്പറ്റിയും റിപ്പോർട്ടുകളുണ്ട് :)
ഇനീം തൃശ്ശുരുകാരെത്തന്നെ ദ്രോഹിയ്ക്കണോന്നാണ് ന്യായമായ ചോദ്യം :)
Rama Das N Ajesh Mukundan Sethunath UNHareesh N Nampoothiri Pradeep ThennattSreevalsan Thiyyadi
അതിലേക്ക് പ്രയത്നിച്ച് കൊണ്ടിരിക്കുന്നു. ഇൻഷാ അള്ളാഹ്.. ഒരു കാലത്ത് എല്ലാം കൂടെ-ദൃശ്യ ശ്രവ്യ മാധ്യമങ്ങളെ ഒക്കെ തന്നെ-ഹൈപ്പർലിങ്ക് ചെയ്ത് ‘തിരമൊഴി’ എന്താണ് എന്നും അതിന്റെ പൊട്ടൻഷ്യൽ എന്താണ് എന്നും സന്ദർശകരെ അറിയിക്കാനുള്ള അവസരം വരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. അതിലേക്ക് പ്രയത്നിച്ച് കൊണ്ടിരിക്കുന്നു.
മുദ്രാപീഡിയ ഇത് അറിഞ്ഞ് കൊണ്ട്, കലാകാരന്മാരോട് എല്ലാവരോടും ക്രിയേറ്റീവ് കോമൺസ് ലൈസൻസിനെ പറ്റി പറഞ്ഞ് സമ്മതിപ്പിച്ചാണ് റിലീസ് ചെയ്തത്.
പിന്നെ ഒന്ന് പറയാനുള്ളത്, ഇവിടെ ഗുണഭോക്താവും ഗുണം വിതരണം ചെയ്യുന്നവർ എന്നൊന്നും രണ്ടില്ല. ആസ്വാകർ തന്നെ ആണ് എല്ലാവരും അപ്ലോഡ് ചെയ്യുന്നതും കേൾക്കുന്നതും എല്ലാം. അപ്പോ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് മാക്സിമം ഡീറ്റൈത്സ് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ജിയോടാഗിങ്ങ് ഫെസിലിറ്റി കൂടെ ഉണ്ട് ഇപ്പോൾ. അങ്ങനെ ടാഗ് ചെയ്താൽ, എവിടെ കളി കൂടുതൽ നടന്നും എന്നിത്യാദി വിവരങ്ങളും അറിയാൻ പറ്റും.
https://www.facebook.com/groups/kathakali/permalink/488436667844287/?notif_t=like