കുഞ്ചുനായര്‍ ട്രസ്റ്റ് കളിയരങ്ങ് അനുഭവങ്ങള്‍

Malayalam
 
 
വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങൾ ഇന്ന് ആരംഭിക്കുകയായി. ‘രജതമുദ്ര’ പദ്മഭൂഷൺ ശ്രീ രാമൻ കുട്ടി നായർ ഉദ്ഘാടനം ചെയ്യും.
ഈ അവസരത്തിൽ ട്രസ്റ്റ് ഹാളിൽ, അല്ലെങ്കിൽ ട്രസ്റ്റിന്റെ മേൽ‌നോട്ടത്തിലുള്ള കളികൾ കണ്ട നിങ്ങളുടെ അനുഭവം ഇവിടെ പങ്ക് വെക്കാൻ താൽ‌പ്പര്യപ്പെടുന്നു. ആ അനുഭവം എന്ത് തന്നെ ആയാലും എഴുതുക.

ഞാൻ എന്റെ തന്നെ പറയാം. ആദ്യമായി അവിടെ കളി കാണാൻ പോവുന്ന സമയം, സമാരോഹം കാലഘട്ടം ആയിരുന്നു. അന്ന് ഹാൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല. സ്കൂൾ ഷെഡ് പോലെ പകുതി മതിൽ ആയിരുന്നു. ഫാനും ഒന്നും ഇല്ല. നാട്ടിൽ വരുന്ന സമയത്ത് കളി കണ്ട് നടക്കാൻ സമയം ഇല്ലായിരുന്നു എങ്കിലും കിട്ടിയ സമയത്ത് അവിടെ പോവുക എന്നതായിരുന്നു എന്റെ നയം. അങ്ങനെ പോയപ്പോഴാണ് ‘സൌഗന്ധികം’ ആയിരുന്നു എന്ന് തോന്നുന്നു. ഭയങ്കര തിരക്കും. ഇരിക്കാൻ പോയിട്ട് നിൽക്കാൻ കൂടെ സ്ഥലം ഇല്ലായിരുന്നു ഹാളിൽ. നെല്ലിയോട് പകുതി ചുട്ടിയിൽ അണിയറയിൽ. ഒന്ന് പോയി കണ്ട് വർത്തമാനം പറഞ്ഞു. ശിവരാമനേയും കണ്ടു വർത്തമാനം പറഞ്ഞ് അടുത്ത ദിവസം വീട്ടിൽ വരാം എന്ന് ഉറപ്പിച്ച് ഞങ്ങൾ പിരിഞ്ഞു. അധികം നേരം കളിക് കാണാൻ ഇരുന്നില്ല. അടുത്ത ദിവസം ശിവരാമന്റെ പൂതനാമോക്ഷം, ഒരു എക്സ്റ്റ്രാ ആയി (നോട്ടീസിലൊന്നും ഇല്ലാതെ, പ്ലാൻ ചെയ്യാതെ) ഉണ്ടായി. അത് ആറ് മണിക്ക് ആയിരുന്നു എന്ന് ഓർമ്മ. അത് ഞാൻ സ്വയം വീഡിയോ റിക്കോർഡ് ചെയ്തു. ഒരു കോപ്പി ആശാനു കൊടുക്കണം എന്നതായിരുന്നു കരാർ. അത് പാലിക്കാൻ മാസങ്ങൾ എടുത്തു. അന്നൊന്നും ഇവിടെ നിന്ന് പോസ്റ്റൽ സർവീസ് ഒട്ടുമേ നല്ലതായിരുന്നില്ല. വല്ലവരും പോകുമ്പോൾ കയ്യിൽ കൊടുത്തയക്കുകയായിരുന്നു. അങ്ങനെ ആ കാസറ്റ് അവിടെ കിട്ടാൻ താമസിച്ചു. ആശാൻ പരിഭവം പറയുകയും ചെയ്തു.

പിന്നേയും ട്രസ്റ്റ് ഹാളിൽ അനവധി വട്ടം പോവുകയുണ്ടായിട്ടുണ്ട്. പല അനുഭവങ്ങളും ഉണ്ട്. പീശപ്പള്ളി രാജീവന്റെ സോദാഹരണക്ലാസ് ആദ്യമായി ഞാൻ അവിടുന്നാണ് കണ്ടത്. എഴുന്നേറ്റ് പോവാനേ തോന്നിയില്ല. ആദ്യമായി ആയിരുന്നു ഒരു കഥകളി സോദാഹരണ ക്ലാസ് ഞാൻ കാണുന്നത്.

അങ്ങനെ പലവിധ അനുഭവങ്ങൾ... ട്രസ്റ്റിന്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ..
അത് കഥകളിയെ സംബന്ധിച്ചിടത്തോളം മോഹനം തന്നെ ആയിരുന്നു. (എന്റെ അഭിപ്രായം മാത്രം)

ഇനി നിങ്ങൾ കൂടെ പറയൂ....

Like · ·· Monday at 8:41am

  •  
  • Sajeesh Varrier ഞാന്‍ ,അരുണ്‍,ദേവ് പനാവൂര്‍ ,എല്ലാവരും ഉണ്ടാകും അവിടെ ,,,,
  • Sunil Kumar സജീഷേ, ട്രസ്റ്റിന്റെ കളി കണ്ട അനുഭവങ്ങൾ പറയൂ...
  • Narayanan Koodallur Mana Sunil, I remember mainly two occasions - Trust's celebrations on ramankutti ashan's sapthathi and kottakkal sivaraman's shashtipoorthi.
    RK's sapthathi was especially memorable - sadanam harikumar's controversial comment in the meeting against RK ("aav
    arthana virasatha") and KBRajanandan's instant reply on the stage was one interesting thing, after that we saw RK's thrilling performance as utbhavam ravanan for 3.5 hours my god!! i can't forget that ravanan at all.
    before thapassaattam it was drissling outside,the shade and chairs were only for 350 people but there were around 500 people. since i chew tobacco i was standing in the last row outside the shade.then by the time of thapassaattam heavy raining started(!!!) but there was no space(soochi kuthuvathinnum illa) inside so we 10-15 people stood outside enjoying thapassaattam and rain together!! i used to feel in rare occasions that 2chenda + 2 maddalam are not enough for some roles, for me one occasion is RK's patapurappaad in utbhavam (more than his narakasuran) another occasion i felt is offcourse on Gopiashan's roudrabheeman (in his 50s and 60s) i had enjoyed RK's utbhavam ravanan about 10 or more times but this was something special i felt.
    second occasion - kottakkal sivaraman's 60th birthday - keezhpadam's kirm.dharamaputhrar was excellent(he was 80 yrs old!!!) alongwith gangadharan's paattu
  • Sunshine Song കാണാന്‍ പറ്റില്ല്യല്ലോ, ഭഗവതീ ആരെങ്കിലും വീഡിയോ ഇവിടെ ചേര്‍ ക്കും ന്നാശിക്ക്ണു
  • Narayanan Koodallur Mana kottakkal Sivaraman shashtipoorthi's video VHS was distributed later there. RK's sapthathi's video i dont know.


    1994 samaaroham - i could attend one day(nalacharitham) only because koodiyattam festival in irinjalakuda was at the same time with fanta
    stic performances of Ammannur Madhava chakyar including udhyaanapravesham. i was very fortunate to enjoy his master piece role of azhaku ravanan - Mr.G.Venu announced "Chakyar is at his 79 now so he may be able to do a sample only, please bear with us".

    Ravanan's pravesham (around 6.45pm) was very attractive (stage was with natural oil lamps - chiraathu,thookku vilakku etc - and without any electric lights), as you know azhaku ravanan format is the same in koodiyattam and kathakali. but in koodiyattam seetha is symbolic - just a small lamp only!!. Ravanan started seetha's "paadaadikesham and keshadipaadam varnana" and then started tempting her with ornaments and others,finally got angry took chandrahaasam,mandodari prevented,Ravanan goes back - time 11.00pm!! if this was the sample what will be his previous real performances?!! - i wondered.
    when i counted in the hall there were throughout a total 45people only,out of which 15 or more were foreigners and they took full video and fotos,but i dont know whether Natanakairali have that video.

    sorry i could not avoid mentioning here about the abovesaid great Azhaku Ravanan!!!
  • Sunil Kumar Fantastic... Narayanan
  • RamanNambisan Kesavath 23 12 12 ന്നു കളിക്ക് മുന്നം അരിയന്നൂര്‍ കവിസദസ്സില്‍ ചേര്‍ത്തത്.
    കാറല്‍മണ്ണയില്‍ വരും കളിക്കു കാര്‍ -
    കോടകന്റെ കടിയേറ്റു ദഗ്ദ്ധനാം
    കാര്‍നിറത്തിലലയുന്ന ബാഹുകന്‍
    ഷാരടിക്കു സമനെന്നു വന്നിടും
  • RamanNambisan Kesavath 25 12 12 കാറല്‍മണ്ണ 2
    സഞ്ചരിപ്പു മുഖമാകവേ രസം
    തഞ്ചിടുന്നനുഭവം സദസ്സിലും
    കുഞ്ചുനായര്‍ഗുരുവിന്റെ വൈഭവം
    സഞ്ചയിച്ചതു പിഷാരടിക്കു താന്‍
  • RamanNambisan Kesavath 25 12 12 കാറല്‍മണ്ണ 3
    ലോകപാലരൊടു രോഷവും, സദാ
    ജീവനാഥയെ നിനച്ചു മാഴ്കലും ,
    കാടകം നഗരമെന്ന ചിന്തയും,
    ബാലസുബ്രനു വെളുത്ത നൈഷധന്‍
  • RamanNambisan Kesavath 25 12 12 കാറല്‍മണ്ണ 4
    ഉള്ളിലാധി പെരുകി,സ്സുദേവനെ
    ചൊല്ലി വിട്ടവളയോദ്ധ്യ തന്നിലേ ,
    പുള്ളിമാന്മിഴികള്‍ തോറ്റു മണ്ടിടും
    വെള്ളിനേഴി ഹരിദാസു ഭൈമിയാം .
  • RamanNambisan Kesavath 25 12 12 കാറല്‍മണ്ണ 5
    ഉറ്റവള്‍ക്കിനി പുനര്‍വിവാഹമോ
    മുറ്റിടുന്നഴലില്‍ വീണു ബാഹുകന്‍ ,
    ചെറ്റു മോദമൃതുപര്‍ണനും, നരി -
    പ്പറ്റ തന്റെ വിരുതേ സുദേവനും .
  • Sunil Kumar ബഹുകേമം....
  • RamanNambisan Kesavath 25 12 12 കാറല്‍മണ്ണ 6
    കോട്ടക്കല്‍ നാരായണനിന്നു തേനിന്‍
    കൂട്ടായ പാട്ടിന്‍ ഝരി തീര്‍ത്തിതമ്പോ
    കൂട്ടാളി വേങ്ങേരിയിടക്കു താള -
    ക്കല്‍ക്കണ്ടമാകും തരി ചേര്‍ത്തിടുന്നൂ .
  • RamanNambisan Kesavath 25 12 12 കാറല്‍മണ്ണ 7
    ചെണ്ടമദ്ദളവുമിന്നു ബാഹുക -
    ന്നിണ്ടല്‍ ചേര്‍ത്ത വനവര്‍ണനക്കഹോ
    പൂണ്ടിടുന്നിതു സഹായഭാവമി -
    ങ്ങുണ്ണികൃഷ്ണരവിമാര്‍ പൊഴിച്ചതും .
     
    https://www.facebook.com/groups/artkerala/permalink/393759940706122/?notif_t=like