കഥകളിയിലെ 'വായു'

Malayalam

https://www.facebook.com/groups/kathakali/permalink/580487698639183/
 

 
വായു''വായു''എന്ന് ചര്‍ച്ച കണ്ടു..ഇതാ രണ്ടു ചുവടുകള്‍... ഒന്ന് കുടിയാട്ടത്തിന്റെയും മറ്റേതു കഥകളി യുടെയും..കൂ ടിയാട്ട 'പാദങ്ങളില്‍' വായു ഇല്ലാത്തതും കഥകളി പാദങളില്‍''വായു'വിന്റെ സാന്നിധ്യവും തിരിച്ചറിയുക.Ambujakshan Nair
വായു''വായു''എന്ന് ചര്‍ച്ച കണ്ടു..ഇതാ രണ്ടു ചുവടുകള്‍... ഒന്ന് കുടിയാട്ടത്തിന്റെയും മറ്റേതു കഥകളി യുടെയും..കൂ ടിയാട്ട 'പാദങ്ങളില്‍' വായു ഇല്ലാത്തതും കഥകളി പാദങളില്‍''വായു'വിന്റെ സാന്നിധ്യവും തിരിച്ചറിയുക.Ambujakshan Nair
  •  
  • Harikumaran Sadanam Ambujakshan Nair മനസ്സിലാക്കാന്‍ വിഷമമുള്ള വിഷയം ആയതു കൊണ്ടാണ് ഫോടോ ഇട്ടതു..""പഠിപ്പിക്കാന്‍ ആണെന്ന് തെറ്റിദ്ധരിക്കരുത് ...മുദ്രകളിലും ഇത് പോലെ തന്നെ കുടിയട്ട മുദ്രകള്‍ക്ക് ''വായു''കുറയും_ഇപ്പോള്‍ പക്ഷെ പലരും അത് ഉണ്ടാക്കുന്നുണ്ട്..
  • Rcs Kannan Very relevant post, Harikumaran Sadanam !!
  • Harikumaran Sadanam കാലുകള്‍ കൊണ്ടു ഭൂമിയിലേക്ക്‌ മര്‍ദ്ദം നല്‍കുകയും ആ മര്‍ദ്ദം ന്യുട്ടന്റെ മൂന്നാം നിയമ തത്വം മുഖേന ശരീരത്തിലേക്ക് തിരിച്ചു നെറുകില്‍ ലേക്ക് ആവാഹിക്കുകയും അതിനെ നാട്യോര്‍ജ്ജമാക്കുകയും ചെയ്യക എന്നതാണ് പ്രിന്‍സിപ്പില്‍................,..ഇതിന്റെ ഉപജ്ഞാതാവ് എന്ന നിലക്കാആണ്ഞാ ന്‍ പട്ടി ക്കാം തോടിയെ ആരാധിക്കുന്നത്.ഉയര കുറവ് ഉണ്ടായിരുന്നിട്ടും രാമന്‍ കുട്ടി ആശാന്‍ ഉയരം ഉള്ളവനാകുന്നതും അങ്ങിനെ തന്നെ.ഭൂമിയിലേക്ക്‌ കൊടുക്കുന്ന ശക്തി നേരുകിലേക്ക് ആവാഹിക്കുന്നു. അത് പോലെ വിരലുകള്‍ കൊണ്ടു മുദ്ര കാണിക്കുമ്പോള്‍ അന്തരീക്ഷത്തില്‍(((((൯(((((അന്തരീക്ഷ വായുവില്‍)))))),)))) ചെലുത്തുന്ന മര്‍ദ്ദം സൃഷ്ടിക്കുന്ന ഒരു''' "ത്രസ്റ്റ്‌''ഉണ്ട്,.. പ്രാണ വായു കൊണ്ടു കണ്ണില്‍ ചെലുത്തുന്ന ഒരു ''ത്രസ്റ്റ്‌'' ഉണ്ട് ..ഇതൊക്കെ ഇന്നത്തെ സിനിമ ക്കാരും നാടക ക്കാരും ശ്രമിച്ചു ഉണ്ടാക്കുന്നുമുന്ടു. കഥകളി ക്കാര്‍ നഷ്ട പ്പെടുത്തുന്നുമുന്ടു..((ഇതൊക്കെ എന്റെ പ്രവൃത്തിയില്‍ ഉണ്ടെന്ന അര്‍ത്ഥം നിഗമിക്കരുതെ.)))
  • Ambujakshan Nair Harikumaran Sadanam : ഒരു തെറ്റിധാരണയും ഇല്ല. ഒരു വിഷയത്തെ പറ്റി ഇവിടെ ചർച്ച ചെയ്യുമ്പോൾ പലരും അതു വായിക്കുന്നതു കൊണ്ട് ഗ്രഹിക്കാൻ സാധിക്കുന്നവർക്കെങ്കിലും പ്രയോജനം ഉണ്ടാവുമല്ലോ.

    താങ്കൾ പോസ്റ്റ്‌ ചെയ്ത ഫോട്ടോവിൽ കഥകളി നടന്റെ കാൽപ്പാദങ്ങൾക്കിടയിൽ വായു ഉണ്ട് എന്ന് ഞാൻ മനസിലാക്കുന്നു. അത് കഥകളി നടന്റെ മുദ്രകളിലും ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിൽ കൂടുതൽ അനുഭവിക്കാനുള്ള കഴിവ് എനിക്ക് ഇതുവരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

    താങ്കൾ കിറിപ്പിട്ട ''ത്രസ്റ്റ്‌'' എന്നെ പോലുള്ള ഒരു ആസ്വാദകന് മനസിലാക്കുവാൻ സാധിക്കുമോ എന്നാണ് സംശയം.
    താങ്കളുടെ വിശദീകരണത്തിനു വളരെ അധികം നന്ദി.
  • Hari Krishnan Harikumaretta..whoz leg is first...if the artist is shown..can specify...
  • Sreevalsan Thiyyadi (I would like to request SadanamHarikumaran to reply to Hari Krishnan's question through a private message. [I don't think the name of the artistes is particularly relevant in a general example.])
  • Sreevalsan Thiyyadi It will be nice if Aniyan Variar sees these photos, and decide the degree of prejudice among poor 'buddhijeevis' in Kathakali. 
  • Hari Krishnan Sreevalsan Thiyyadi vaslsetta..there is big time diffrence in the training in diffrent schools of koodiyattam..im not in contraversy..but just to know...
  • Sreevalsan Thiyyadi (I know, Hari Krishnan. But then such questions would only kick up needless controversy. That is why.)
  • Harikumaran Sadanam Ambujakshan Nair അങ്ങയുടെ വിശാല മനസ്കതക്ക് നമസ്കാരം..കഥകളി നടന്റെ ഓരോ പെശിയിലും ഇങ്ങനെ ഉള്ള ''വായു''വിന്റെ സാന്നിധ്ഹ്യം പട്ടിക്കാന്തൊടി ശിഷ്യ്ന്മാരുടെ പ്രത്യേകതയാണ്...(സൈക്ലിംഗും നീന്തലും പഠിച്ച ആളില്‍ നിന്ന് ആ അറിവ് ഒഴിഞ്ഞു പോകാത്തത് പോലെ കോട്ടയം കഥകളുടെ ചൊല്ലി ആട്ടത്തിലൂടെ നേടുന്ന ഈ ""തന്മയീ ഭാവം""((പേശീ വായു സഞ്ചാരം))നടന്‍ കിണഞ്ഞാലും മെയ്യില്‍ നിന്ന് ഒഴിഞ്ഞു പോകില്ല തന്നെ.അങ്ങിനെ അഭ്യസിച്ച ഒരു നടന്‍ നളചരിതം ബാഹുകന്‍ ചെയ്യുമ്പോള്‍ ബാഹുകന്‍ എന്ന കഥാ പാത്രത്തിനു ആവശ്യമില്ലാത്ത:):):) ''ശരീര വായു'',,''കഥകളി ത്തമായി'''ബാഹുകനില്‍ നിറഞ്ഞു നില്‍ക്കുന്നു.. വാസു പിഷാരോടിയുടെ ബാഹുകന്റെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു ശ്രീവത്സന്‍ ഈ സംശയം ഉന്നയിച്ചിരുന്നു..വേണ്ടതിനും വേണ്ടാത്തതിനും വക്കാണി ച്ചു പ്രശ്നം വേണ്ടെന്നു കരുതി...മൌനിച്ച്ചതാണ്.((മാടമ്പി ആശാന്റെ പോസ്റ്റില്‍ ആവശ്യമില്ലാതെ പ്രതികരിച്ചതിന്റെ ഖേദം തീര്‍ന്നില്ല)))മധ്യ കേരളത്തില്‍ ആണ് ഈ തന്ത്രം ഉരുത്തിരിഞ്ഞത്.എന്ന് കരുതി മടവൂരാശാനെ പോലുള്ളവരില്‍ ഈ ''ത്രസ്റ്റ്‌'' അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നു...അതിനെ ഞാന്‍ വന്ദിക്കുന്നു...ആയിരം പ്രേക്ഷകരെ ഒരു നടന്‍ അഭിമുഖീകരിക്കുന്നതും കയ്യടക്കുന്നതും ഈ ''തസ്റ്റ്''(വായു) ലൂടെ ആണ്.വലിച്ചു നീട്ടി പറഞ്ഞതില്‍ ക്ഷമിക്കുക.
  • Vinayachandran S Nair Thank you harikumar and Ambujakshan nair for raisng a useful point and the resultant clarifcation.Such info makes the group really useful
  • Saishyam Narayanan ഈ discussion സംശയങ്ങൾ കൂട്ടുന്നേ ഉള്ളു എന്നതാണ് പ്രശ്നം.. ഇവടെ പ്രദിപാദിച "വായു" theoretically മനസ്സിലാക്കിയിരുന്നു....പിന്നെ കഥകളി കാണുമ്പോൾ അധികം സാങ്കേതിക വശങ്ങൾ ശ്രദ്ധിക്കാറില്ല എന്നൊരു കുറവ് എനിക്ക് ഉണ്ട് ... പക്ഷെ നായകന്റെ frequencyക്ക് മനസ്സ് match ചെയ്യുമ്പോൾ ഒരു resonance അനുഭവപ്പെടാറുണ്ട്.. ഈ പറഞ്ഞ "വായു" ആണോ എന്ന് അറിയില്ല, ഒരു പ്രേക്ഷകനെ ഭൂമിയിൽ നിന്നും ഉയർത്തുന്നത് (നിലത്തിരുന്ന് പതിഞ്ഞ പദങ്ങൾ close up കാണുമ്പോൾ അനുഭവപ്പെടാറുണ്ട് )... OFF: ഇവടെ പറഞ്ഞതിൽ ചില പൊരുത്തക്കേടുകൾ തോന്നി .. കോട്ടയം കഥകൾ നന്നായി ചൊല്ലി ആടിയ ഒരു നടനിൽ നിന്നും പേശീ -വായു സഞ്ചാരം വിട്ടു പോകില്ല എന്ന്.. ഇവിടെ പ്രദിപാദിക്കുന്ന "നടന്" ഇത് ബാധകമല്ലേ ?? അതോ അദ്ദേഹം correspondence ആയി കഥകളി പഠിച്ചു വന്ന നടനാണോ ??.. ഇവിടെ "വായു " exemplify ചെയ്ത ആ ഫോട്ടോയിൽ കാണുന്ന പോലെ അല്ലേ ഈ നടൻ ചുവട് വെക്കുന്നത്?? ഞാൻ കാണുമ്പോൾ എല്ലാം അങ്ങനെ ആയിരുന്നു എന്നാണ് വിശ്വാസം. (സാധാരണ നടത്തത്തിൽ പോലും ഒരു കഥകളിത്തം അനുഭവിച്ചിട്ടുണ്ട് ).. അതേ കളരിയിൽ നിന്നും ഉള്ള മറ്റു നടന്മാർക്ക് ഈ പ്രശ്നം ഉണ്ടോ എന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു..വാര്യർ ആശാന്റെ കിർമീരവധവും, സൌഗന്ധികവും, സുഭദ്രാഹരണവും കാണുമ്പോൾ ഗോപി ആശാന്റെ ഇതേ വേഷങ്ങൾ കണ്ടതിൽ നിന്നും വലിയ കുറച്ചിൽ ഒന്നും അനുഭവപെട്ടിട്ടില്ല... (ചുണ്ട് , വായ തുറക്കൽ എന്നിവ പലപ്പോഴും ഒരുകുറവായി കാണാറുണ്ട് )...മുൻപ് ഒരു പോസ്റ്റിൽ "ആശാന്റെ കണ്ണിൽ വരാത്തത് ചുണ്ടിലൂടെ പ്രകടിപിക്കുന്നു" എന്നും ഒരു ആക്ഷേപം വായിച്ചു.. ഈ ഗുരുതരങ്ങൾ ആയ പരാതികൾ ഉള്ള ഒരു നടൻ എങ്ങനെ ആ കളരിയിൽ നിന്നും ഇത്ര popular ആയി ?? കേരളത്തിൽ ഗോപി ആശാൻ കഴിഞ്ഞാൽ കഴിഞ്ഞ കുറേ കാലമായി ഏറ്റവും തിരക്കുള്ള നായക / പ്രതിനായക നടൻ ആയി ?? ഇദേഹത്തെ ചിട്ടപ്രധാനമായ കളികൾക്കും ധാരാളം വിളിക്കുന്നു .. ഇദ്ദേഹത്തിൽ ഈ കുറവുകൾ കണ്ടവർക്ക് ഇതിനും ഒരു ഉത്തരം നൽകാവുന്നതാണ്..മാത്രമല്ല ഈ കുറ്റം ഉള്ള മറ്റു നടന്മാർ ഒന്നും ഇല്ലേ ?? പലപ്പോഴായി he is in discussion as a bad example.... അതാണ് മുൻപ് prejudiced എന്നോ prejudged എന്നോ ഉപയോഗിച്ചത് എന്ന് തോന്നുന്നു...സംശയം തീർക്കും എന്ന് കരുതുന്നു
  • Sunil Kumar :):) എല്ലാമേ സങ്കല്‍പ്പം എന്ന് ആശാനല്ലേ എഴുതിയത്? 
    എനിക്ക് വയ്യ!!!!
  • Madhu Namboothiripad Sunil Kumar Inganathe numberukal aanu ee kalaye pidichu nirthunnathu Suniletta...
  • Sunil Kumar no Madhu .. എനിക്കത് നമ്പറുകള്‍ ആണ്‌ എന്ന വിശ്വാസം ഒട്ടും ഇല്ലാ ട്ടോ
  • Madhu Namboothiripad Sorry Sunil Kumar: suniletta..adhikam technicalitiyil pidichu kure numberukal..enthayalum innalathe roudra bheeman gambheeram aayi
  • Harikumaran Sadanam Madhu Namboothiripad എന്റെ പോസ്റ്റിനെ ആണോ നമ്പരായി പ്രദിപാദിച്ച്ചത്??
  • Hari Krishnan Harikumaran Sadanam can u paste the complete picture of the koodiyattam vesham..
  • Vinayachandran S Nair ഗോപിയാശാന്റെ ഓര്മയിലെ പച്ചകൾ വായിക്കുമ്പോൾ അദ്ദേഹം തന്നെ വെളിപ്പെടുത്തിയ പല കാര്യങ്ങളും മനസ്സിൽ ആകുവാൻ കഴിയും.അനുഭവസ്ഥർ പറയുമ്പോൾ prejudiced എന്ന് പറയാതെ കഴിയും
  • Sreevalsan Thiyyadi ഈ വായുപ്പോസ്റ്റ് ഏതെങ്കിലും കലാകാരനെ കരിതേക്കാൻ ലാക്കാകിയാണോ ഗ്രൂപ്പിൽ Sadanam ഹരികുമാരൻ ചാർത്തിയിട്ടുള്ളത്??? എനിക്ക് ബോദ്ധ്യപ്പെട്ടിട്ടില്ല; അതിനാൽ കഥകളിയിലെ ഏതെങ്കിലും സമ്പ്രദായങ്ങളെയോ വേഷക്കാരെയോ പരാമർശിച്ച് സ്വയം വേവേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

    വായു എന്നത് എല്ലാ മുദ്രക്കും വരുത്തേണ്ടതും ഒരേ അളവിൽ സദാ തൊടുക്കേണ്ടതും ആണെന്നും തോന്നുന്നില്ല. കത്തിവേഷത്തിനുള്ള പാടിരാഗപദം അണ്ണാക്കിൽനിന്ന് ഊക്കിൽ തള്ളിയും മറുപടിപദം (ഉദാഹരണം, യദുകുലകാംബോജിയിൽ) മയപ്പെടുത്തി പാടുകയും ഒക്കെ നാം നിത്യം കേൾക്കുന്നതും കാണുന്നതും ആണല്ലോ. ഒരേ പദത്തിലൊ ആട്ടത്തിനോ ഇടയിൽത്തന്നെ മുദ്രകൾക്ക് ഗുരുലഘുത്വം (സന്ദർഭത്തിനനുസരിച്ച്) ഏറിയും കുറഞ്ഞും ഇരിക്കും, ഇല്ലേ? (മനുഷ്യർ സംസാരിക്കുമ്പോൾത്തന്നെ പൊതുവെ അങ്ങനെയാണല്ലോ.) 

    Saishyam നാരായണന് വളരെ പ്രിയമുള്ള സംഗീതം എന്ന മേഖലയെ ഉദാഹരിച്ച് അദ്ദേഹത്തിൻറെ കണ്‍ഫ്യൂഷൻ കുറക്കാനാവുമോ എന്ന് ശ്രമിക്കട്ടെ. ഗസലിന്റെ ഗമകം പോലെയല്ലല്ലോ കർണാടകസംഗീതത്തിന്റെത്, ഉറപ്പല്ലേ? 'ചുപ്കെ ചുപ്കെ' എന്ന് ഗുലാം അലി ആലപിക്കുമ്പോൾ തൊണ്ടയുടെ പേശികൾ ഇളകുന്ന വിധമല്ലല്ലോ ടി എൻ ശേഷഗോപാലന്റെ 'ശ്രീകൃഷ്ണം ഭജ മാനസ'യിൽ ഉണ്ടാവുന്നത്, ഉറപ്പല്ലേ? ആദ്യത്തേത് ഒരുതരം surfing; മറ്റേത് ploughing, അല്ലേ? ഇതിനു തുല്യമായ ശരീരഭാഷാ വിന്യാസമാണ് രംഗകലകളിലെ 'വായു' എന്ന് പറയാമെന്നു തോന്നുന്നു. (തുടരും)
  • Sreevalsan Thiyyadi എന്നു വച്ച് കർണാടകസംഗീതത്തിൽ എല്ലാ തൊണ്ടപ്രയോഗങ്ങളും ploughing ആവുമോ? ഇല്ല. ആയാലും നന്നല്ല, അല്ലേ? ജാവളി തുടങ്ങിയ തുക്കടകൾ അവതരിപ്പിക്കുമ്പോൾ തെന്നിന്ത്യൻ ക്ലാസിക്കൽ സംഗീതജ്ഞർത്തന്നെ ഇഫക്റ്റിനായി ഉത്തരഭാരതത്തിലെ ഉസ്താദുക്കളുടെ അടവുകൾ എടുക്കാറുണ്ട്, ഇല്ലേ?

    പക്ഷെ, 'ഭൈരവി' പോലൊരു കർണാട്ടിക് ഘനരാഗം 'സിന്ധുഭൈരവി'പോലൊന്നിലെ വഴുക്കൻ പ്രയോഗങ്ങൾ കൊണ്ടുമാത്രം അവതരിപ്പിക്കാൻ ശ്രമിച്ചാൽ നന്നാവുമോ? (അങ്ങനെ ചെയ്‌താൽ രാഗം മനസ്സിലാവുകപോലും കഷ്ടിയാവും, ഇല്ലേ?)

    കൂടിയാട്ടത്തിലെ തരം വായു ആ പുരാണനാടകപദ്ധതിയുടെ മർമം. അതിന്റെ അംശങ്ങളും ഈഷൽഭേദങ്ങളും കഥകളിയുടെ മുദ്രകളിലും കാണാം; അതാവട്ടെ ആവശ്യംതന്നെതാനും. പക്ഷെ, മിക്കവാറും നേരം വായുവില്ലാതെയോ കൊടുക്കാതെയോ മുദ്രകാട്ടിയാൽ കഥകളിയാവില്ല (എന്ന് പറയേണ്ടതില്ലല്ലോ). 

    PS: കലാമണ്ഡലം ഗംഗാധരനും ഹൈദരാലിയും ഒരേ കളരിയിൽ, ഒരേ ഗുരുവിനുകീഴിൽ (ഏറെക്കുറെ ഒരേ കാലത്ത്) കഥകളിസംഗീതം പഠിച്ചവർ. ഹൈദര് മാഷ്‌ വായു കുറച്ച് പാടിയിരുന്നത് അദ്ദേഹം correspondence ആയി പാട്ടഭ്യസിചിട്ടില്ലല്ലോ! ഗംഗാധരാശാന്റെ തൊണ്ടക്ക് വായു കൂടും എന്ന ലളിതസത്യം പറഞ്ഞാൽ "അതെന്നതാ പുള്ളി ഊതുവാന്നോ? പോടേ ബുദ്ധിജീവി" എന്ന് പരിഹസിച്ചതുകൊണ്ട് ആർക്കും ലാഭമോ നഷ്ടമോ ഇല്ല.
    June 29 at 9:20am · Edited · Like · 7
  • Sreevalsan Thiyyadi തൊണ്ടയിലെ 'വായു'വിന്റെ വ്യത്യാസത്തിൽ ഒരേ ഈണംതന്നെ രണ്ടു രാഗമായി തോന്നുന്നതിന് ഉദാഹരണം.

    കർണാടക സംഗീതത്തിലെ തോടി, ഹിന്ദുസ്ഥാനിയിലെ ഭൈരവി.

    ഒന്നൊന്നായി താഴെ കൊടുക്കുന്നു:
    June 29 at 9:39am · Edited · Like · 2
  • Sreevalsan Thiyyadi http://www.youtube.com/watch?v=ApNdUfFgnV4
    Virutham & song in the raga Thodi from the telecast of Podhigai TV. May be in th...See More
  • Sreevalsan Thiyyadi തൊണ്ടക്ക് വായു (കർണാടകസംഗീത മട്ടിലുള്ള ഗമകങ്ങൾ) കൊടുക്കാതെയുള്ള ഖരഹരപ്രിയ:

    http://www.youtube.com/watch?v=DK8XPnRp_G4
    I know I have uploaded another rendition of this song already, but having watche...See More
    June 29 at 6:01pm · Edited · Like · 2
  • Rajaneesh Chakyar Harikumaran Sadanam Dear Harikumar...The statement "No vayubalam on Koodiyattam feets" is wrong.....the actor...I do not who is he...does not bend on knees....with force on wrest..Arakku balam...we call Muttil thanu ninnu...his poster is not matching with this word..... please neverdeliver any statements like this comparing,,
  • Sreekanth V Lakkidi വായു തള്ളിയുള്ള മുദ്രകളും അഭിനയ രീതികളും കൂടിയാട്ടത്തിലും ഉണ്ട്. അതിനു ചില ഭേദങ്ങൾ ഉണ്ടെന്നുള്ളത് ശരി തന്നെ. [കൃഷ്ണമണിക്ക് വരെ ഉപയോഗിച്ചിരുന്നു ഈ വായു തള്ളൽ]. എങ്കിലും ചില നടന്മാർ ഇങ്ങനെ ചെയ്യുന്നുടാകാം, എന്നാൽ അത് അവരുടെ പോരായ്മ അല്ലെങ്കിൽ ശിക്ഷണത്തിന്റെ പോരായ്മ ആണ്. 

    ഇങ്ങിനെ വായു നല്കുക എന്ന സംഭവം മറ്റു അനുബന്ധ കലകളിൽ കാലാകാലം ആയി തന്നെ ഉള്ള സ്ഥിതിക്ക് മഹാചാര്യനായ പട്ടിക്കാംതൊടി ആശാനാണ് ഇത് തുടങ്ങി വെച്ചത് എന്ന് [കഥകളിയുടെ കാര്യത്തിൽ തന്നെ] പറയുവാൻ കാരണം? അതിനു മുന്പുള്ള ശൈലികളിൽ ഇത് ഉണ്ടായിരുന്നില്ല്യെ? അതോ അദ്ദേഹം ഇതിന്റെ അനന്തസാധ്യതകൾ അറിഞ്ഞു ഇതിന്റെ ഉപയോഗം കൂടുതൽ ആകിയോ?

    [ആത്യന്തികമായി ഹരിയെട്ടൻ Harikumaran Sadanam പറയുന്ന വായുവിന്റെ പ്രഭാവം ഉണ്ടാക്കുന്ന നല്ല വ്യത്യാസം എന്ന പോയിന്റ്‌ മനസ്സിലാക്കുന്നു].
  • Saishyam Narayanan Sreevalsan Thiyyadi താങ്കളുടെ ഈ detailed description വളരെ ഉപകാരപ്രദം ആണ്. സംഗീതം ഒരു analogy ആയി എടുത്തു explain ചെയ്തതും വളരെ ഇഷ്ടപ്പെട്ടു..ഈ പോസ്റ്റുകളിലൂടെ "വായു" എന്ന ഈ phenomenon കൂടുതൽ അടുത്ത് അറിയിക്കുക എന്ന് കരുതി ആണ് ഇവിടെ എല്ലാവരും പോസ്റ്റ്‌ ചെയ്തിട്ടുള്ളത് എന്നും മനസിലാക്കുന്നു.... ഞാൻ ഉന്നയിച്ച മറ്റു ചോദ്യങ്ങൾ കൂടി ഒന്ന് പരിഗണിക്കണം ഈ phenomenon ഇല്ലാതെ ആണോ പ്രസ്തുത നടൻ ഇത്രേയും ആസ്വാദക പ്രിയൻ ആകുന്നത്.. അപ്പോൾ മറ്റു പല positives ഇതിനെ balance ചെയ്യുന്നുണ്ടാകുമല്ലോ ??... അതോ സംഗീത വിഭാഗത്തിൽ മധുവേട്ടൻ, ഹൈദരാലി ആശാൻ എന്നിവർ നേരിടുന്ന അതേ ആക്ഷേപം ആണോ വേഷത്തിന്റെ കാര്യത്തൽ "ആശാൻ " നേരിടുന്നത്... അത് എനിക്ക് മനസ്സിലാവുന്നുണ്ട്, ഇത് കുറച്ച് ബുദ്ധിമുട്ടുന്നു !!!!
  • Harikumaran Sadanam Rajaneesh Chakyar ത്യാന്കള്‍ക്ക് താങ്കളുടെ ആശയത്തെ സാധൂകരിക്കാം. ന്യായികരിക്കാം...വിപുലീകരിക്കാം...ആരും എതിര് പറയില്ല....ഞാന്‍ പോസ്റ്റ്‌ ചെയ്ത ചിത്രം വിനിമയം ചെയ്യുന്ന കാര്യ മേന്താണോ അതെ എനിക്ക് പറയാനുള്ളൂ..അതെ ഞാന്‍ പറഞ്ഞിട്ടുള്ളൂ. കുടിയാട്ടം കൊണ്ടു പഠിക്കാതെ കണ്ടു പഠിക്കുക മാത്രം ചെയ്ത ഞാന്‍ സൈദ്ധാന്തികമായി ഒന്നും പറയില്ല....കുടിയാട്ടത്ത്തിലും വായു ഉണ്ടെന്നു പടിപ്പിക്കുന്നുന്റെങ്കില്‍ ആയിക്കോട്ടെ. ഞാന്‍ എന്ത്തിനു എതിര് നില്‍ക്കണം???പോസ്റ്റ്‌ ചെയ്ത ചിത്രത്തില്‍ കുടിയാട്ട ''പാദങ്ങളില്‍'' വായു ഉണ്ടെന്നു താങ്കള്‍ പറഞ്ഞാല്‍ ഒകെ ....എന്നെ എനിക്ക് പറയാനുള്ളൂ..''' please neverdeliver any statements like this comparing,,'''എന്ന് താങ്കള്‍ എന്നോടു പറഞ്ഞ പോലെ ഞാന്‍ താങ്കളോട് പറയില്ല.മറിച്ചു താങ്കള്‍ക്കു എന്തും പറയാം..പ്രതികരണങ്ങള്‍ക്ക് പ്രതികരിച്ചാല്‍ മതി പക്ഷെ...:):)കഥകളി യുടെയും കുടിയാട്ടത്തിന്റെയും ''വായു വിതരണ''വ്യത്യാസം ആണ് ചിത്രത്തിലുള്ളത്....
  • Madhu Namboothiripad Harikumaran Sadanam: Sorry njan postine alla uddeshichathu..enikku athra grahithavum illa..ee vaayu prayogathinu enthu shasthreeya adithara ennariyilla...
  • Madhu Namboothiripad Harikumaran Sadanamഞാൻ എന്തായാലും അങ്ങയോടു തർക്കത്തിന് ഇല്ല . അതിനുള്ള ഗ്രഹിതവും പാണ്ഡിത്യവും ഇല്ല. ഈ വായുപ്രയോഗം ഉണ്ടായതിനു പിന്നിൽ ശാസ്ത്രീയമായ ഒരു കാരണം ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല . ഞാൻ തമാശയായി പറയാറുണ്ട് , കല്ലുവഴിചിട്ടയിൽ കല്ല്‌ വിരിച്ച വഴിയിലൂടെ നടന്നപ്പോൾ evolve ചെയ്ത രീതിയാണ്‌ ഇതെന്ന് ..ക്ഷമിക്കുക ! ഞാൻ ആരെയും കളിയാക്കാൻ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത് .
  • Madhu Namboothiripad Harikumaran SadanamSunil Kumar.പണ്ട് ഐതിഹ്യമാലയിൽ വായിച്ച ഒരു കഥ ഓർമ്മവന്നു .ഒരു ഗംഭീര നടന്റെ ചെവിപ്പൂവ് താഴെ വീണതും അത് കാലിൽ കുത്തി തറച്ചതും അതിനു പുലാമന്തോൾ മൂസ്സ് ചികിത്സിച്ചതും എല്ലാം . വായു പ്രയോഗത്തിന്റെ ശാസ്ത്രീയ അടിത്തറ ഇങ്ങനെ വല്ല അനുഭവവും ആണോ അതോ ആണിയുള്ള ആശാന്മാർ ഇങ്ങിനെ തുടങ്ങിയതാണോ എന്നെല്ലാം ഞാൻ ആസ്വാദക സുഹൃത്തുക്കളോട് ചോദിക്കാരുണ്ടായിരുന്നു . സത്യത്തിൽ ഇന്നുവരെ ഒരു ഉത്തരം കിട്ടിയിട്ടില്ല . അതുകൊണ്ട് ഈ ഡിസ്കഷൻ ഒരു നമ്പർ ആണോ എന്നും ചോദിച്ചു . ഗ്രഹിതമുള്ളവർ പറഞ്ഞു തന്നാൽ സന്തോഷം ആയി
  • Madhu Namboothiripad Palathum oothi oothi peruppikkunnathu aanu ennu thonnunnu...
  • Sreevalsan Thiyyadi പ്രിയ Narayanan: കഥകളിയിലെയും കൂടിയാട്ടത്തിന്റെയും ശരീരവിന്യാസങ്ങളുടെ 'വായു'വിനെ കുറിച്ച് ഓണച്ചർച്ചക്കിടയിൽ നാം രണ്ടുപേർ ഏതോ പേരില്ലായാശാനെച്ചൊല്ലി പുട്ടുകച്ചവടം നടത്തുന്നത് എനിക്ക് സുഖകരമായി തോന്നുന്നില്ല. ഇപ്പോൾ അതിലേക്കില്ല.

    പിന്നെ, കഥകളിസംഗീതത്തിന്റെ കാര്യത്തിൽ കലാമണ്ഡലം ഹൈദരാലിക്കും കോട്ടക്കൽ മധുവിനും നേരെയുള്ള ആക്ഷേപം എന്തൊക്കെയെന്ന് കമന്റിൽ വ്യക്തമല്ലാത്തതുകൊണ്ട് അതിലേക്കും തൽക്കാലമില്ല.
  • Harikumaran Sadanam എനിക്ക്ക് എന്റെ കമന്റുകളെ ചൊല്ലി ചില സ്വകാര്യ സന്ദേശം കിട്ടിയതു അനുസരിച്ചു ഇവിടെ പറയട്ടെ..വായു ((ത്രസ്റ്റ്‌),)കൊടുക്കുന്നു എന്നത് കൊണ്ടു ഒരു കലാരുപം വിശേഷമാനെന്നോ അത് കൊടുക്കാത്ത കാരണം മറ്റൊരു കലാരുപം മോശമാണെന്നോ ഞാന്‍ അര്ത്ഹമാക്കുന്നതായോ കരുതുന്നു ചിലര്‍...,...ഓരോ കലക്കും അതിന്റെ ഐടന്റിറ്റി ഉണ്ട് അതിനെ മോശമായോ കേമമായോ ചിത്രീകരിക്കേണ്ട കാര്യമില്ല ഇവിടെ. കുടിയാട്ട സംഗീതത്തില്‍ രാഗ പധ്ഹതി ഇല്ലെന്നുള്ളത് കൊണ്ടു അത് മോശമാണ് എന്ന് അര്ത്ഹമാക്കുന്നില്ലല്ലോ.അതില്‍'' സ്വരിക്ക'ല്‍'' എന്ന സങ്കേതമാണ്... അങ്ങിനെ പറഞ്ഞാല്‍ അത് ഒരു ഇകഴ്ത്തല്‍ ആയി കണ്ടാല്‍ കഷ്ടമാണ് എന്നെ പറയാനുള്ളൂ.. ഇവിടെ താരതമ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല ..'' ''വായു''എന്നാ സങ്കേതത്തെ മനസ്സിലാക്കാന്‍ രണ്ടു ചിത്രങ്ങള്‍ ഉപയോഗിച്ചു എന്ന് മാത്രം.. ഇനി പല കഥകളി ക്കാരും അരങ്ങത്തു പ്രവര്‍ത്തിക്കുമ്പോള്‍ ഈ വായു''വിനെ കഥാപാത്രത്തിനു അനുയോജ്യമായി വ്യന്ന്യസിക്കുന്നത് കാണാം.ഈ''' വാ'യു '''വിനെ ഉപോല്‍ബലകമായി ''സ്വരവായുക്കള്‍''എന്ന ഒരു പധ്ഹതിക്ക് തന്നെ പട്ടിക്കാംതൊടി രൂപകല്‍പന ചെയ്തതായി കാണാം..
  • Sreevalsan Thiyyadi അല്ലെങ്കിലും Sadanam ഹരിയേട്ടൻ ഒന്നിനെയും മോശമായി പറയാൻ ഉദ്ദേശിച്ചതായി തോന്നിയില്ല എന്ന് ഉള്ളാലെയുള്ള ഉറപ്പിന്മേലാണ് ഞാനും സംഗീതത്തെ സാമ്യപ്പെടുത്തി 'വായു'വിനെ വിശകലനം ചെയ്യാൻ ശ്രമിച്ചത്. (അതല്ലാതെ ഹിന്ദുസ്ഥാനിസംഗീതം കർണാടകപദ്ധതിയെ അപേക്ഷിച്ച് അഴകുഴമ്പനാണെന്നോ, ഹൈദരാലി മാഷ്‌ ഗംഗാധരാശാനെക്കാൾ പെരുത്ത് താഴെയാണെന്നോ ജനം മനസ്സിലാക്കണം എന്നൊന്നുമല്ലതന്നെ ശ്രമം.)
  • Harikumaran Sadanam കണ്ണുകളില്‍ വായു നല്‍കുന്ന സമ്പ്രദായ ത്തെ ചൊല്ലി ആയിരുന്നില്ല ഇവിടത്തെ ചര്‍ച്ച മറി ച്ചു മുദ്രകളിലും ചൊല്ലി യാട്ടത്ത്തിലും ''വായു'നല്‍കുന്ന കാര്യത്തെ കുറിച്ചു ആയിരുന്നു എന്നും ഓര്‍ക്കുക..കൃഷ്ണന്‍ നായര്‍ ആശാന്‍ തുടങ്ങി എത്രയോ കഥകളി ക്കാര്‍ കുടിയാട്ട കലാകാരന്മാരില്‍ നിന്നാണ്((മാണി മാധവ ചാക്യാരില്‍ നിന്ന്) കണ്ണിലെ ''വായു''സഞ്ചാരം പഠിച്ച ച്ചത് എന്ന തത്വം ആര്‍ക്കാണ് അറിഞ്ഞു കൂടാത്തതു??
    June 29 at 6:17pm · Edited · Like · 5
  • Saishyam Narayanan Sreevalsan Thiyyadi Thanks..ഞാൻ തുടരുന്നില്ല... വീണ്ടും ഇതുപോലെ ചർച്ചകൾ വരുമ്പോൾ തിരിച്ചു വരാം... ഇപ്പോൾ serious "വായു" ചർച്ച state വിട്ടു പോയി.. ഇനി അതിൻറെ സഞ്ചാരം ശ്രദ്ധിക്കാം.. "ആശാൻ" rest എടുത്തോട്ടെ!!!
  • Harikumaran Sadanam ഏതായാലും ''വായു'വിനെ കുറിച്ചു എനിക്ക് പറയാനുള്ളത് ചിത്രങ്ങള്‍ പറയും..അത് തിരിച്ച് അഅറിഞ്ഞ തായി ഇവിടെ പലരും പറയുകയും ചെയ്ത സ്ത്ഹിതിക്ക് എന്തിനു നീട്ടണം..ഈ വിരല് വ്യായാമം
  • Madhu Namboothiripad Harikumaran Sadanam: ഞാൻ നസ്യം മാത്രമേ പറഞ്ഞിട്ടുള്ളൂ..എനിക്ക് വല്യ ഇഷ്ടമാണ് ഗ്രഹിതം ഉള്ളവരോട് സംവേദിക്കുന്നതു..പ്ലീസ്
  • Madhu Namboothiripad ഒരു വ്യാഴാഴ്ച എറണാകുളം കഥകളി ക്ലബ്ബിന്റെ വാര്ഷികഖോഷം . പ്രോഗ്രാം കഴിഞ്ഞപ്പോൾ എന്നോട് Hyderali ചോദിച്ചു . എന്നെ പതടിപ്പാലത്ത് വിടുമോ എന്ന് ? അദ്ദേഹം എന്റെ അമ്മാത്ത് അടുത്തുള്ള ആൾ ആണ് , അങ്ങിനെ കൂടുതൽ അറിയാം .അദ്ദേഹത്തിനെ ഞാൻ കൊണ്ട് പോയി.., എലമക്കരയിലുല്ല രവി കുട്ടിക്കാടിന്റെ വീട്ടില് കയറി കുറച്ചു സംസാരിച്ചു . അതിനു ശേഷം ഞാൻ അദ്ദേഹത്തിനെ പതടിപ്പാലത്ത് വിട്ടു...ഞാൻ എന്റെ ക്ലോസെ friendinodu ഈ കഥ പറഞ്ഞു...അടുത്ത വ്യാഴാഴ്ച എന്റെ സുഹൃത്ത്‌ എന്നോട് പറഞ്ഞു...Hyderali മരിച്ചു..accidentil എന്ന് ..എനിക്ക് ഭയങ്കര സങ്കടം തോന്നി ...ദൈവ നിയോഗം ..ഞാൻ സമാധാനിച്ചു ...May god bless him..
  • Ambujakshan Nair വായൂ പ്രവാഹം ( ഒരു രസികത്തത്തിനു വേണ്ടി മാത്രം) 29-06-13 Kathakali.
    കേരളത്തിലെ ഇപ്പോഴത്തെ സുഖകരമായ കാലാവസ്ഥ അനുഭവിച്ചെത്തിയ കലാകാരന്മാർക്ക് ചെന്നൈയിലെ കലാക്ഷേത്ര ആടിറ്റൊറിയത്തിൽ വായൂ സഞ്ചാരം ഇല്ലാത്ത കാരണത്താൽ ഉണ്ടായ ഉഷ്ണം (കലാകാരന്മാർക്ക് ) താങ്ങാൻ ആയില്ല. വായൂ പ്രവാഹം ഇല്ല എന്ന കാരണത്താൽ ഒരു കലാകാരന് രംഗത്ത് ക്ഷീണം അനുഭവപ്പെട്ട് അരമണിക്കൂർ കളി നിർത്തേണ്ടിവന്നു. 
    ഒരു ഫാൻ പോലും അരങ്ങിൽ ഇല്ലായിരുന്നു. ഈ സംഭവത്തെ തുടർന്ന് കലാക്ഷേത്ര അധികൃതർ മൂന്നു ഫാൻ രംഗത്ത് എത്തിച്ചു. ഫാൻ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ കളി വീണ്ടും ആരംഭിച്ചു. തന്മൂലം അരങ്ങിൽ വായൂ പ്രവാഹം ഉണ്ടായി എന്ന് വ്യക്തമാവുകയും ചെയ്തു.
    June 30 at 9:47am · Edited · Like · 2
  • Unnikrishnan Menon Unfortunately our art practitioners do not pay enough attention to health matters.
  • Harikumaran Sadanam അതെ അമ്ബുജാക്ഷേട്ട Ambujakshan Nair ഒരു കരാട്ടെ യോധ്ഹാവ് വിരലിലെ ""കേന്ദ്രീ കൃത മായ വായു'' വിന്റെ ബലത്തിലാണ് ത്ങ്ങിളനീരിന്റെ കണ്ണില്‍ കുത്തി ദ്വാരമുന്റാക്കുന്നത്...സുര്യ പ്രകാശത്തെ ലെന്‍സില്‍ കുടി പഞ്ഞിയിലേക്ക് കേന്ദ്രീ കാരിച്ചാല്‍ അവിടെ കത്തും..അങ്ങേക്ക് ഇപ്പോഴും ഈ പ്രതിഭാസത്തെ കുറിച്ചു മനസ്സിലായില്ലെന്ന് തോന്നുന്നു.. വീണ്ടും അഭ്യര്ത്ഹിക്കട്ടെ. ഞാന്‍ പഠിപ്പിക്കുകയല്ല...വായു വിനെ ശബ്ദ നാളിയില്‍ കുടി കടത്തിയാണല്ലോ ഗാനം ആലപിക്കുന്നത്..ശബ്ദത്തിന്‍റെ തീവ്രതയെ നിശ്ചയിക്കുന്നത് ''വായു' ചെലുത്തുന്ന മര്‍ദ്ദം ആണ്..അത് പോലെ തന്നെ പേശികളില്‍ രസാനുയോജ്യമായി വായുവിന്‍റെ മര്‍ദ്ദം ഉണ്ടാക്കുക എന്നത് വിപ്ലവാത്മക മായ ഒറു ടെക്നിക് ആയിരുന്നു...നിയന്ത്രിതമായ വായു പ്രവാഹവും അനിയന്ത്രിതമായ വായു പ്രവാഹവും രണ്ടാണ്...എനിക്ക് ഇങ്ങിനെ ഒക്കെ വിശദീകരിക്കാന്‍ വാസ്തവത്തില്‍ മടി ഉണ്ട്.
  • Madhu Namboothiripad ഈ ചർച്ച നല്ല ആരോഗ്യകരമായ ചർച്ച ആണ് . ഈഗോയും കൊമ്പ്ലെക്സും ഒന്നും ഇവിടെ പ്രശ്നമാവില്ല . ഹരികുമാർ സദനം വളരെ balanced ആയിട്ട് situation കൈകാര്യം ചെയ്യുന്നു. കലാമണ്ഡലം ഗോപിയെ ഞാൻ ഗോപി എന്ന് പറഞ്ഞു എന്നത് ഒരു കലാകാരന്റെ ഇഗോയിൽ hurt ചെയ്തു . അയാൾ എനിക്ക് പ്രൈവറ്റ് ചാറ്റിൽ എന്നെ അഹങ്കാരി നമ്പൂതിരി എന്നു പറഞ്ഞു ചീത്ത പറഞ്ഞു.. അയാൾക്ക്‌ എന്റെ വിശദീകരണം ഒട്ടും ഇഷ്ടപ്പെട്ടില്ല . ഞാൻ പറഞ്ഞത് ഇതാണ് ...F .S . നരിമാനെ ആരും നരിമാൻ സാർ എന്ന് പറയാറില്ല . അതുപോലെ കലാമണ്ഡലം ഗോപിയെ ഗോപി സര് എന്നോ ആശാൻ എന്നോ ഞാൻ പറയില്ല .അവർ അതിനും മുകളില ആണ് . അത് എന്റെ സൗകര്യം അല്ലെങ്കിൽ എന്റെ സ്വഭാവം . ഇതും അയാൾക്ക്‌ ഇഷ്ടപെട്ടില്ല . ഞാൻ എന്ത് പറയാൻ...അയാളെ ഞാൻ ബ്ലോക്ക്‌ ചെയ്തു ..ചെയ്യണ്ടി വന്നു..അത്രമാത്രം ചീത്തയാണ്‌ എന്നോട് പറഞ്ഞത് . ഞാൻ അത് ലൈറ്റ് ആയിട്ടെടുത്തു . ബഹു ജനം പല വിധം
    June 30 at 2:38pm · Edited · Like · 3
  • K.s. Mohandas Madhu Namboodirippaadiനോട് പൂർണ്ണമായി യോജിക്കുന്നു. ആശാൻ, സർ മുതലായ പ്രയോഗങ്ങളിൽ ബഹുമാനത്തിന്റെ ഒരു തലം ഉണ്ട് എന്നത് ശരി തന്നെ. പക്ഷെ അങ്ങിനെ ഉപയോഗിച്ചില്ലെങ്കിൽ അതിൽ അമാന്യതയുണ്ടെന്നു കരുതുന്നത് ശരിയല്ല. ഒരാളിനെ എങ്ങിനെ സംബോധന ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് വിളിക്കുന്നയാളാണ്, മറ്റുള്ളവരല്ല. കലാമണ്ഡലം ഗോപി എന്ന് സംബോധന ചെയ്‌താൽ അതിൽ ഒരു തെറ്റും കാണേണ്ട ആവശ്യമില്ല. ഇങ്ങനെയൊക്കെയുള്ള അനാവശ്യ വിവാദങ്ങൾ ഒരു പരിധി വരെ നമ്മുടെ അടിമത്ത മനോഭാവമാണ് പ്രകടമാക്കുന്നത്.
  • Rama Das N എഴുതുന്ന ആളെക്കാൾ പ്രായം കൂടുതലുള്ളവരും സമൂഹം ബഹുമാനിക്കുന്നവരും ആയ വ്യക്തികളെ (അത് കലാകാരന്മാർ ആയാലും സാധാരണക്കാർ ആയാലും) ഒരു പൊതുവേദിയിൽ പരാമർശിക്കുമ്പോൾ കുറഞ്ഞപക്ഷം പേരിനു മുന്നിൽ ഒരു ശ്രീ. എങ്കിലും ചേർക്കുന്നതു തന്നെയാണ് മാന്യത. Mohandas സർ
  • Ambujakshan Nair Sri. Harikumaran Sadanam: എനിക്ക് ഒന്നും മനസിലാകുന്നില്ല. സദയം ക്ഷമിക്കുക.
  • Madhu Namboothiripad Ramadas N: ഞാൻ ഫൈസ്ബൂകിൽ അദ്ദേഹത്തിനെ പറ്റി പറഞ്ഞ കാര്യം ആണ് പറഞ്ഞത് . അല്ലാതെ അദ്ദേഹത്തിനെ ഒരു വേദിയിൽ അല്ലെങ്കിൽ നാലാൾ കൂടുന്ന സ്ഥലത്ത് അദ്ദേഹത്തിനെ അഭിസംബോധന ചെയ്ത കാര്യം അല്ല പറഞ്ഞത് . ഒരു പോസ്റ്റിൽ ഞാൻ പറഞ്ഞു " കലാമണ്ഡലം ഗോപിയുടെ മൂന്നാം ദിവസത്തെ നളൻ കലക്കി " ഇതിനു കിട്ടിയ പ്രതികരണമാണ് ഞാൻ പറഞ്ഞത് . ഒരിക്കലും ഒരു സഭയിൽ അദ്ദേഹത്തെ ഗോപി എന്ന് മാത്രം സംബോധന ചെയ്യാൻ മാത്രം വഷളൻ അല്ല ഞാൻ
  • Rama Das N ഫേസ് ബുക്ക്‌ പോലെ ഒരിടത്ത് പറയുമ്പോഴും ഒരു ശ്രീ കൂടി കൂട്ടുന്നത്കൊണ്ട് നമുക്ക് നഷ്ടം ഒന്നുമില്ലല്ലോ? Madhu Namboothiripad
    June 30 at 4:28pm · Edited · Like · 1
  • Madhu Namboothiripad Rama Das N ശരി. പക്ഷെ അതിനു കേട്ട ചീത്ത ഭയങ്കരം ആണ് . എന്തായാലും ഞാൻ ഇനി ശ്രീ ചേർത്ത് മാത്രമേ പറയൂ . ആര്ക്കും ഒരു വിഷമം ഉണ്ടാവരുത് എന്നാണ് എന്റെയും ആഗ്രഹം .
  • Sunil Kumar അപ്പോ ശ്രീ ശ്റീ രവിശങ്കറെ എന്ത് കൂട്യാ പറയുക മധു? :):):) Madhu Namboothiripad
  • Madhu Namboothiripad ശ്രീ സുനിലേട്ട ...ശ്രീ ശ്രീ രവിശങ്കറിനെ 1 9 9 0 മുതൽ ഞാൻ പരിചയപ്പെട്ടിരുന്നു . mangalore ചപ്റെരിന്റെ സ്ടുടെന്റ്സ് വിങ്ങിന്റെ ഒർഗനിസർ ആയി അദ്ദേഹം എന്നെ അവരോധിക്കുകയും ചെയ്തിരുന്നു . ഇതിൽ ഏറ്റവും വല്യ തമാശ ..ഞാൻ അദ്ദേഹത്തിന് shakehand കൊടുത്തത് അദ്ദേഹത്തിനും ശിഷ്യന്മാര്ക്കും ഇഷ്ടമായില്ല. They felt that it was a kind of irreverent expression. so using the reverential prefixion sree sree also was not acceptable to me...there ends the association...
  • Sreevalsan Thiyyadi പ്രായംചെന്നോരാളെ മുഖത്ത് നോക്കി പേര് വിളിച്ചാൽമാത്രമേ ലേശമെങ്കിലും കഷ്ടം എന്ന് ഞാൻ പറയൂ, Madhu Namboothiripad. പരാമർശിക്കുമ്പോൾ എനിക്കൊന്നും ശങ്കതന്നെ ഇല്ല: കലാമണ്ഡലം ഗോപി. (എത്ര മനോഹരമായ പേര്!!!)

    PS: 'വായു'വിനെ കുറിച്ചുള്ള ചർച്ചയിൽ നിറയെ ഗ്യാസ് കയറ്റിവിട്ടത് ഗംഭീരം, ഹേ.
  • Ambujakshan Nair Sreevalsan Thiyyadi: ഞാൻ ഗ്യാസ് കയറ്റി വിട്ടില്ല. എങ്ങിനെയോ കയറിയതാണ് .
  • Madhu Namboothiripad Sreevalsan Thiyyadi: ഇങ്ങനെ വല്യ ആളുകൾ പലതും ഏറ്റെടുക്കും 
  • Harikumaran Sadanam Ambujakshan Nair മനസ്സിലാക്കാന്‍ ശ്രമിക്കുകയല്ല. പക്ഷെ കാഴ്ചയില്‍ പച്ച ഇരുമ്പും ഉരുക്കും ഒരു പോലിരിക്കും...എന്നാല്‍ നിരന്തര "ഊട്ടല്""(((തീയില്‍ പഴുപ്പിച്ചു ഉടന്‍ വെള്ളത്തില്‍ മുക്കുക അതും പലതവണ)))നടത്തി പച്ച ഇരുമ്പിനെ ഉരുക്കാക്കുന്ന പോലെ ശരീരത്തെ നിരന്തര അഭ്യാസത്തില്‍ കുഉറെ ''വായു''അലെങ്കില്‍ ''ത്രുസ്റ്റ്'' ഉള്ളതാക്കി തീര്‍ക്കുന്നു..കലക്ഷേത്രത്ത്തിലെ അന്തരേക്ശത്തിലെ വായു തന്നെ ഫുട്ട് ബാളില്‍ കയറുമ്പോള്‍ മറ്റൊരു അവസ്ഥ കൈവരിക്കുന്ന പോലെ കഥകളി നടന്റെ പേശികളില്‍ നടന്‍ ചെലുത്തുന്ന മ്ര്‍ദ്ടത്ത്തിന്റെ ഫലമായി ഒരു തരാം അവാച്യമായ്ക ''കരിഷ്മ'' നടനില്‍ ഉണ്ടായി തീരുന്നു...അനുചിതമായ ആട്ടങ്ങള്‍ കാണിക്കുമ്പോഴും പല --പ്രത്യേകിച്ചു വിദേശികള്‍--സദനം കൃഷ്ണന്‍ കുട്ടിയെ സ്വീകരിക്കുന്നത് ഈ ''കര്ടിഷ്മ''യുടെ പേരില്‍ ആണ്...മധ്ഹ്യ കേരളത്തില്‍ ഉള്ളവര്‍ക്ക് അത് വലിയ പത്ഹ്യമാണ്..
  • Ambujakshan Nair Harikumaran Sadanam: Harikumaran Sadanam: വളരെ സന്തോഷം. ഞാൻ കുറേശ്ശെ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് .
  • Rajaneesh Chakyar Harikumar sadanam പ്രി യപ്പെട്ട ഹരികുമാര് ആശാ ൻ
    മുകളിൽ കൊടുത്ത പടം അനുസരിച്ച് കൂടിയാട്ടം അനുസരിക്കുന്ന വായുബലത്തോടെ അല്ല ആ നടൻ അരങ്ങിൽ നിക്കുന്നത്. ഈ പ്രവണത കൂടിയാട്ടത്തിൽ കൂടിവരുന്നത് തികച്ചും ദൌർഭാഗ്യകരമാണ് .ഇ പ്പോൾ സുലഭമായി ഇ ങ്ങനെയാണു കണ്ടുവരുന്നത്‌ എന്നും യാഥാർ ത് ഥയ്‌ മാണ്.. പക്ഷെ ഈ ഒരു പടം കണ്ടു കൂടിയാട്ടത്തിൽ വാ യുബലം ഇല്ല്യാത്ത പാദ ങ്ങ ൾ എന്ന് അടിക്കുറുപ്പ്‌ ചെര്തതുകൊണ്ടാണ് പ്രതികരിച്ചത് അല്ലാതെ കുറ്റ പ്പെടുത്താനല്ല . ഇതു യുവജനോൽസ വത്തിലെ പോലും ആകാം. കഥകളിയിലും കൂടിയാട്ടത്തിലും പാദ ങ്ങളിൽ കൊടുക്കുന്ന വായുബലം രണ്ടു തരത്തിലാണെന്നു സദനം കൃ ശ്നന്കുട്ടിആശാന് വശമ് പറഞ്ഞു മനസ്സിലക്കിട്ടന്നിടുണ്ട്. ആശാനാണ് ഞങ്ങളെ 8 കൊല്ലം ഉഴിഞ്ഞിട്ടുള്ളത് .....
  • Rajaneesh Chakyar Ambujakshan Nair പ്രിയപ്പെട്ട അമ്ബുജക്ഷൻ നായര് ...ഈ പടം കണ്ടു കൂടിയാട്ടത്തിലെ വായുബലം കുറവാണു എന്ന് കരുതരുത്...നല്ല ഒരു പരിപാടി കണ്ടാല ഈ വിശ്വാസം മാറും എന്ന് തോന്നുന്നു . സ്വര വായു എന്നാ പേരില് ഈറ്റവും ശക്തംമായി പ്രയോഗം കൂടിയാട്ടത്തിൽ നിലനില്ക്കുന്നു അഭിവന്ദ്യ ഗുരു അമ്മന്നൂര് മാധവ ചാക്യാര് ഇതിന്റെ പ്രത്യേക അഭ്യസനം സിദ്ധ്ഹിച്ച മഹാനടനാണ് ..ആ തരത്തിലാണ് അദ്ദേഹം മറ്റുള്ളവരെ പരിഷീലിപ്പിചിരിക്ക്യുനതു
  • Sreevalsan Thiyyadi ഈ (കാൽ)പടം കണ്ട് എല്ലാ കഥകളിക്കാർക്കും ഇങ്ങനെ വായുവുണ്ട് എന്ന് തിരിച്ചും വിചാരിക്കരുത് ട്ടോ, Rajaneesh Chakyar.
  • KP Sreehari Sreevalsan Thiyyadi 'കാല്‍' ബ്രാകെറ്റില്‍ ഇട്ടത് 'ക്വാര്‍ടര്‍" എന്ന അര്‍ത്ഥവും കൂടെ ഉദ്ദേശിച്ചിട്ടായിരിക്കും എന്നൂഹിക്കാമല്ലോ.
  • Vijayan Nambiar kutiyattavum kathakaliyum randum randalle enthinu tharathamyam cheyyunnu?
  • Sreevalsan Thiyyadi താരതമ്യത്തിന് വേണ്ടി താരതമ്യം ചെയ്യുന്നു,Vijayan Nambiar. അതിലെന്താണ് തെറ്റ്?
  • Sreevalsan Thiyyadi എനിക്കും തോന്നുന്നു Sadanam ഹരിയേട്ടൻ കൃത്യമായി വേണ്ടൊരു ചിത്രമല്ല കൂടിയാട്ടത്തെ സംബന്ധിച്ച് ഇവിടെ കൊടുത്തിട്ടുള്ളത് എന്ന്.

    ഇരുകലകളിലേയും ശരീരവായുവിന്റെ വ്യത്യാസം മനസ്സിലാക്കാൻ കൌതുകം തന്നെയാണ്. ഇതിപ്പോൾ ഒന്നിൽ വായുവേയില്ല എന്ന് തോന്നിപ്പോവും.
  • Madhu Menon Keezhillath ഇതിലും നില്‍പ്പ് ഹരിയേട്ടന്‍ കാണിച്ച വിധത്തില്‍ തന്നെ...
  • Madhu Menon Keezhillath കൃഷ്ണനാട്ടത്തില്‍ മല്ലന്മാരുടെ നില്‍പ്പ് നോക്കുക.. കാലില്‍ കൊടുക്കുന്ന മര്‍ദ്ധം (വായു) ആണ് അവര്‍ക്ക് മുഴുവന്‍ ശരീരത്തില്‍ സന്നിവേശിപ്പിക്കാന്‍ സാധിക്കുന്നത്...http://www.facebook.com/photo.php?fbid=312635668769620&set=a.312634258769761.81820.100000695688465&type=3&theater
    A divine and ancient art form of Kerala. Performs Lord Krishna stories based on ...See More
  • Harikumaran Sadanam കഥകളിയും കുടിയാട്ടവും രണ്ടും രണ്ടു കല തന്നെയാണ്.....കുടിയാട്ട നടന്മാര്‍ താന് നില്‍ക്കുന്നത് ഞാന്‍ പോസ്റ്റ്‌ ചയ്ത ചിത്രം പോലെ തന്നെ യ്യാണ്.അങ്ങിനെ നില്‍ക്കുന്നതില്‍ ഒരു അപാകത ഇല്ല താനും....അതിനെ അത്തരത്തില്‍ തന്നെ ആണ് എല്ലാവരും സ്വീകരിക്കുന്നത്..മറിച്ചു ആണെന്ന് സമര്ത്ഹിക്കാന്‍ തത്രപ്പെടുന്നതില്‍ ആണ് തമാശ....ഇനി അല്ലെന്നു സ്ഥാപിക്കാന്‍ പുതിയ ഫോട്ടോ വേണ്ടി വരും..പിന്നെ ഞാന്‍ ഇട്ട ഫോട്ടോ യുവജനോല്സവത്തിന്റെത് അല്ല തന്നെ. കുടിയാട്ട മേഖ ലയിലെ ഒന്നാം നിരയിലെ ഒരു കലാകാരന്റെതാണ്..രണ്ടു മിഴാ വുകള്‍ ഉപയോഗിച്ചു യുവജനോത്സവത്തില്‍ അവതരണം പതിവിന്ടോ എന്ന്ര് നിശ്ചം ഇല്ല.((ഞാന്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തില്‍ രണ്ടു മിഴവുകലുറെ പീഠം കാണാം)))കലാകാരന്റെ പേര് പറയാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.കഥകളി വേഷക്കാര്‍പലരും ചെണ്ട ക്കാര്‍ക്കും വിദേശികള്‍ക്കും ഉഴിച്ചില്‍ നടതുന്നുന്ന്ടു...അതും ഇതുമായി എന്താണ് ഇവിടെ ബന്ധ്ഹം??പ്രസക്തി..
    Tuesday at 9:23pm · Edited · Like · 2
  • Harikumaran Sadanam കഥകളിയുടെ വാചികത്ത്തില്‍ ''രാഗ സന്നിവേശം''നടന്നതിനു സമാനമായി ആമ്ഗികത്ത്തിലും ''രാഗ സന്നിവേശം നടന്നിട്ടുണ്ട്'''നൃത്യം'' എന്നാ അവസ്തയിലൂടെയാനു കഥകളി സംവേദനം നടത്തുന്നത്..അത് ലക്ഷ്യമാക്കുന്നത് നാട്യാത്മകതയാനെങ്കിലും....നാട്യാത്മകതയും നാടകീയതയും രണ്ടാണ്.(theatric and dramatic..)നമു ക്ക്കു ടിയാട്ടത്ത്തിന്റെ ഐടന്റിറ്റി യില്‍ അഭിമാനിക്കവുന്നത്തെ ഉള്ളു .ക ഥകളി പോലെ കുടിയാട്ടതെയും കുടിയാട്ടാതെ പോലെ കഥകളി യെയും മാറ്റി തീര്‍ക്കേണ്ട കാര്യമില്ലല്ലോ..:):)
  • Ambujakshan Nair Rajaneesh Chakyar : എനിക്ക് കൂടിയാട്ടത്തിലെയോ കഥകളിയിലെയോ "വായു" ബലം, "വായു"സഞ്ചാരം സംബന്ധിച്ച ഒന്നും തന്നെ മനസിലാക്കുവാൻ ഇന്നുവരെ സാധിച്ചിട്ടില്ല. എന്റെ ആസ്വാദനത്തിൽ അതൊന്നും സാദ്ധ്യവുമല്ല.

    എന്റെ ഗ്രാമത്തിൽ 1970 -കളിൽ ഒരു മേജർ കഥകളി നടന്നു. ആദ്യ കഥ നളചരിതം (ഒന്ന് ). അന്ന് ഞങ്ങളുടെ നാട്ടിലുള്ള ഒരു അഹിന്ദു, കഥകളി എന്താണ് എന്ന് മനസിലാക്കിയേ തീരൂ എന്ന് വാശിയോടെ അരങ്ങിനു മുൻപിൽ ഇരുന്നു. പുറപ്പാട് മേളപ്പദം കഴിഞ്ഞ് നളന്റെയും നാരദന്റെയും രംഗം വരെ പിടിച്ചിരുന്നു . അതു കഴിഞ്ഞപ്പോൾ അദ്ദേഹം എഴുനേറ്റ് വെളിയിൽ വന്നു . അദ്ദേഹത്തോടുള്ള പരിചയം കൊണ്ട് പോവുകയാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്തെങ്കിലും മനസിലായാൽ അല്ലേ ഇവിടെ ഇരിക്കേണ്ടു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നടന്നു നീങ്ങി.

    കൂടിയാട്ടം ആയാലും കഥകളി ആയാലും അതിലെ 'വായൂ', എന്നെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ വ്യക്തി കഥകളി കാണാൻ ശ്രമിച്ച അനുഭവത്തിന് സമമാണ് . അപ്പോൾ താങ്കൾ കരുതുന്നുണ്ടാവും ഈ അംബുജാക്ഷൻ നായര്ക്ക് എന്ത് കഥകളി ആസ്വാദനം എന്ന് ?

    എന്റെ ആസ്വാദനം എങ്ങിനെയോ, അങ്ങിനെ കഥകളി ആസ്വദിക്കുന്നവരാണ് അരങ്ങിനു മുൻപിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും എന്നാണ് ഞാൻ വിശ്വസിക്കുന്നത് . കാരണം ഞാൻ ഉൾപ്പടെ എന്റെ ഗ്രാമത്തിലുള്ള (കഥകളി അഭ്യസിച്ചവർ ഒഴികെ ) ആരും തന്നെ കഥകളി ചൊല്ലിയാട്ടം കണ്ടവർ ഉണ്ടാവില്ല. അതുകൊണ്ടാണ് എന്റെ ആസ്വാദനത്തിൽ ചന്ദ്രഹാസം എവിടെ വെയ്ക്കണം എന്നപോലുള്ള നിസ്സാര സംഗതികൾ ഉൾപ്പെടുന്നത്.
  • Harikumaran Sadanam Madhu Menon Keezhillath ന്റെ പോസ്റ്റില്‍ നിന്ന് കഥകളി കൃഷ്ണനാട്ടത്ത്തിന്റെ മെയ്യും വായുവും സ്വീകരിക്കുകയുണ്ടായി എന്നും മനസ്സിലാക്കാം.ആ ചിത്രം പോസ്ടിയത്തിനു താങ്ക്സ് Madhu Menon Keezhillath
  • Sreehari Sreenivas ee randu chuvadukalilum ...kathakali chuvad kooduthalaay kalaripayatinodulla saamyam kaanaam thulunaadan payatile amarchaykkulla chuvadaanu ith ...
  • Saishyam Narayanan Sreehari Sreenivas താങ്കൾ ഇരിക്കുന്നു കുതിരയുടെ മുൻപിലെ രണ്ടു കാലുകൾ തമ്മിൽ ഉള്ള വ്യത്യാസം ആണോ ഉദ്ദേശിച്ചത് ??..ഏകദേശം അതു discuss ചെയ്യുന്ന പോലേ ആണ് ഈ ചർച്ച പോയികൊണ്ടിരിക്കുന്നത് !!!
  • Sreevalsan Thiyyadi കഥകളിയിൽ ചൊല്ലിയാട്ടം കണ്ടവർക്കെ വായു എന്തെന്ന് അറിയാനാവൂ എന്നാണ് Ambujakshan ചേട്ടൻ പറഞ്ഞതായി മനസ്സിലാവുന്നത് എങ്കിൽ തെറ്റാണ്.

    സപ്തസ്വരം അഭ്യസിക്കുന്നത് കേട്ടിട്ടുള്ളവർക്കെ രാഗം മനസ്സിലാവൂ എന്നോ ആരോഹണം അവരോഹണം അറിഞ്ഞാലേ ശ്രുതിപ്പിഴ തിരിഞ്ഞുകിട്ടൂ എന്നൊക്കെ പറയുമ്പോലെ അബദ്ധം.
  • Sreevalsan Thiyyadi ക്രിക്കറ്റിൽ നെറ്റ് പ്രാക്റ്റീസ് കണ്ടവർക്കു മാത്രമേ ഗ്രൌണ്ടിൽ കളിക്കുന്ന ബാറ്റ്സ്മാന്റെ ടൈമിംഗ് എന്തെന്ന് അറിയാനാവൂ എന്നൊന്നുമില്ലല്ലോ!
  • Sankaran TP ന്നാലും ചോദിക്യാ ഈ വായൂ വായൂ ച്ചാ എന്താ .. ബലായീട്ടുള്ളത്‌ , ശക്തായീട്ടുള്ളത്‌ ന്നോകെ ധരിച്ചാ പെഴക്യോ ??
  • Sreevalsan Thiyyadi ശക്തി മാത്രമാവണം എന്നില്ല, TP ശങ്കരേട്ടാ... നല്ല കൈയൂക്ക് ഉള്ളതുകൊണ്ട് മാത്രമായിരുന്നില്ലല്ലൊ സൌരവ് ഗാംഗുലി ഒരുകാലത്ത് അനായാസമായി ബൌണ്ടറി അടിച്ചുകൊണ്ടിരുന്നത്. അതൊക്കെയൊരു ടൈമിംഗ്. 

    ഈ വീഡിയോ കാണൂ. ഇതിൽ (38 മിനിട്ട് കഴിഞ്ഞാൽ) രൗദ്രഭീമനായി വരുന്ന വേഷ
    ...See More
    Kumaramputhoor kaLi. Dussasanan:Unnithan.Second Duryodhanan Kottakkal Chandrasek...See More
  • Sreekanth V Lakkidi ഇതാണ് എനിക്ക് മനസ്സില് ആകാത്തത്... ഈ ശരീരത്തിലാസകലം വായു കൊണ്ടു വരുന്ന ടെക്നിക്ക് കൂടിയാട്ടത്തിലും ഉണ്ട്. ഒരു വയോവൃദ്ധനായ നടനെപ്പോലും ഊര്ജ്വസ്വലനായ രാവണൻ ആക്കി മാറ്റുന്നത് ശരീരമാസകലം ഉള്ള [ഈ വീടിയോവിൽ] കാണുന്നത് പോലെ ഉള്ള ഊര്ജ്ജം തന്നെ അല്ലെ? Sreevalsan Thiyyadi
  • Sreevalsan Thiyyadi മുഴുവൻ ശക്തിയോ ബലംപിടിത്തമോ അല്ല വായു. (അതാണല്ലോ ഇവിടെ ആകെയൊരു കണ്‍ഫ്യൂഷൻ.)

    ഉദാഹരണം: 38:31 ഭാഗത്ത് 'പണ്ടാരമടങ്ങട്ടെ' എന്ന മട്ടിൽ നടൻ ഇടതുകൈ താഴേക്ക് പതിച്ചു വീഴ്ത്തുന്നുണ്ട്. കൊണ്ടിടുന്നത്‌ കാണുമ്പോൾ വ്യക്തമാവും വളരെ ലാഘവത്തിലാണ് പത്തിയെന്ന്. പക്ഷെ ഊക്ക്? ഭയങ്കരം. കാരണം? വായൂ വായൂ.... 

    തുടർന്ന് 'ഞാൻ' (എന്റെ) എന്ന മുദ്രയിൽ വലതുകൈയും (38:40 - 41) ഒട്ടൊന്നു അലസമായാണ് മുന്നാക്കം എറിയുന്നത്. പക്കേങ്കില്.... 
    23 hours ago · Like · 3
  • Sreekanth V Lakkidi Sreevalsanetta, 
    എന്നാ സംശയം എല്ലാം തീര്ന്നു... തീർത്തു പറയാം, ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ഈ വായു പ്രയോഗം നല്ല വണ്ണം കൂടിയാട്ടത്തിൽ [പഴയ ആചാര്യന്മാരിൽ] കണ്ടിട്ടുണ്ട്. "കടന്നു പോ" എന്ന് 'പറയുമ്പോൾ' ആ പോ എന്ന് പറയൽ കണ്ണിൽക്കൂടി പോലും പറയണത് [വായു തള്ളി] കണ്ടി
    ട്ടുണ്ട്. കാലു വെക്കുന്നത്, എല്ലായ്പ്പോഴും ഇത്ര ബലത്തിലാണോ എന്നാ സംശയം ബാക്കി.

    എങ്കിലും ഞാൻ മനസ്സിലാക്കുന്നത്, ഈ വായു പ്രയോഗം എല്ലായ്പ്പോഴും ഒരു അളവിൽ കഥകളിയിൽ ഉള്ളപ്പോൾ കൂടിയാട്ടംകാർ അത് സ്ഥായിയായി ഇത്രകണ്ട് നിലനിര്തിയിരുന്നില്ല എന്നിരിക്കാം.
    23 hours ago · Edited · Like · 2
  • Ravishanker Arya >Madhu Menon Keezhillath ന്റെ പോസ്റ്റില്‍ നിന്ന് കഥകളി കൃഷ്ണനാട്ടത്ത്തിന്റെ മെയ്യും വായുവും സ്വീകരിക്കുകയുണ്ടായി എന്നും മനസ്സിലാക്കാം.

    കഥകളി കൃഷ്ണനാട്ടത്തിൽ നിന്നും "വായു" സ്വീകരിച്ചുവെന്ന് ആ ചിത്രം തെളിയിക്കുന്നില്ല. കഥകളിയുടെ മികച്ച നിലകണ്ട് അതിൽ നിന്നും പല സങ്കേതങ്ങളും കൃഷ്ണനാട്ടത്തിലും ചേർത്തതാകാം...
    23 hours ago · Like · 1
  • Madhu Menon Keezhillath ആരാപ്പോ ഏട്ടന്‍ എന്ന സംശയണ്ടായി എനിക്ക്?
    23 hours ago · Like · 1
  • Ambujakshan Nair Sreevalsan Thiyyadi : സപ്തസ്വരങ്ങളുടെ വ്യത്യാസം ശ്രദ്ധിക്കാനും വ്യത്യാസങ്ങൾ ആവശ്യത്തിന് മനസിലാക്കുവാൻ എന്റെ ചെവി മതി എന്ന് എനിക്കറിയാം. "വായു" ഉണ്ടെന്നും ഇല്ലെങ്കിൽ ഒരു ജീവജാലത്തിനും നിലനിൽപ്പ്‌ ഇല്ലെന്നും അറിയാം. ഒരു കഥകളി കലാകാരന്റെ അരങ്ങു പ്രവർത്തിയിൽ കൈകളിൽ, കൈമുദ്രകളിൽ കണ്ണുകളിൽ "വായു " വിന്റെ സാന്നിദ്ധ്യം എന്റെ കണ്ണുകളാൽ കാണാൻ എനിക്ക് സാധിക്കുന്നില്ല എന്നാണ് പറഞ്ഞത്. ഇന്ന് ചില ആസ്വാദകർ പറയുന്ന പലതും രംഗത്തു നിന്നും മനസിലാക്കുവാൻ സാധിക്കാതെയാണ് കളി അരങ്ങിനു മുൻപിൽ ഞാൻ എത്തുന്നത്.

    ദൈവത്തിനെ നേരിൽ കണ്ടവർ ഇല്ല എന്നാണ് പറയപ്പെടുന്നത്‌. വായു ഉണ്ടെന്ന് വ്യക്തമാണ്‌. എന്നാൽ കണ്ണുകളാൽ കാണാൻ സാധിക്കുന്നവരിൽ ഞാൻ ഉൾപ്പെടുന്നില്ല. വായുഭഗവാൻ നമുക്കെല്ലാം ദൈവമാണല്ലോ ?

    ഒരു സ്വാമിജിയുടെ കഥ ഓർമ്മവരുന്നു.
    ദൈവത്തിനെ കാണാൻ സാധിക്കുന്ന ഒരു സ്വാമി ഒരു ഗ്രാമത്തിൽ എത്തി അവിടെയുള്ള ഗ്രാമ വാസികളായ പുരുഷന്മാരോട് തലാ അഞ്ഞൂറു രൂപ വെച്ച് തന്നാൽ ഞാൻ ദൈവത്തെ നിങ്ങൾക്ക് കാണിച്ചു തരാം എന്ന് പറഞ്ഞു. ഗ്രാമ വസികളോട് പണം വാങ്ങിക്കൊണ്ട് അവരെയും കൂട്ടി സ്വാമി ഒരു മലയുടെ അടിവാരത്തിലേക്ക് പോയി. അവിടെ നിന്നുകൊണ്ട് മലയുടെ മുകളിലേക്ക് നോക്കി അവിടെ ദൈവത്തെ കണ്ടിട്ടെന്ന പോലെ ദൈവത്തിനോട് സംസാരിക്കുവാൻ തുടങ്ങി. എന്നിട്ട് ഓരോ ഗ്രാമവാസികളോടും ദാ , നോക്ക് മലയുടെ മുകളിൽ ദൈവത്തെ കാണുന്നില്ലേ എന്ന് ചോദിച്ചു. ഞങ്ങൾക്കു ആരെയും കാണാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ സ്വാമി ഇങ്ങിനെ പറഞ്ഞു.

    അല്ലയോ " ഗ്രാമവാസികളേ! നിങ്ങളുടെയൊക്കെ കുടുംബിനിമാർക്ക് ചാരിത്ര്യ ശുദ്ധി ഉണ്ടെങ്കിൽ മാത്രമേ ദൈവത്തെ കാണുവാൻ സാധിക്കുകയുള്ളൂ എന്ന്. അപ്പോൾ അവിടെ കൂടിയിരുന്ന എല്ലാ ഗ്രാമവാസികളും തങ്ങളാൽ ദൈവത്തെ കാണാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞാൽ കുടുംബിനിയുടെ പേരിനു കളങ്കം ഉണ്ടാകുമെന്ന് കരുതി (ദൈവത്തെ കണ്ടപോലെ നടിച്ചുകൊണ്ട്) മല മുകളിലേക്ക് നോക്കി ദൈവത്തെ കണ്ടപോലെ ദൈവമെ!, ദൈവമെ! വിളിക്കുവാൻ തുടങ്ങി.

    ഇങ്ങിനെ എഴുതി ചർച്ച ചെയ്യുന്നതിൽ കൂടി ഒരു കഥകളി കലാകാരന്റെ മുദ്രയിലെയോ, കാലിൻ പാദത്തിലെയൊ വായൂ സഞ്ചാരം ഉണരാൻ എനിക്ക് സാധിക്കില്ല എന്നത് ഒരു സത്യം തന്നെയാണ്. ചെന്നൈയിൽ ഉള്ള എന്റെ കഥകളി ഗ്രൂപ്പിലെ സുഹൃത്തുക്കൾ ഈ വിഷയത്തിൽ എന്നെ സഹായിച്ചാൽ ഒരു പക്ഷേ ഈ വായൂ സഞ്ചാരം കണ്ടു മനസിലാക്കുവാൻ സാധിക്കുമെന്നു വിശ്വസിക്കാം.
    അല്ലെങ്കിൽ എന്റെ കഥയിലെ പോലെ ഏതെങ്കിലും സ്വാമിമാർ പ്രത്യക്ഷപ്പെട്ട് അത് പോലെ ഒരു ഡ്രാമ നടത്തിയാൽ വായൂ കണ്ടേ ! വായൂ കണ്ടേ ! എന്ന് സമ്മതിക്കാതെ നിർവാഹമില്ലാതെ വരും.
    22 hours ago · Edited · Like · 3
  • Sreevalsan Thiyyadi 'വായു'വിന്റെ ഏറ്റവും ഇറക്കവും അറിഞ്ഞൊന്നും വേണ്ടാ, Ambujakshan ചേട്ടാ, കഥകളിയാസ്വദിക്കാൻ. (അങ്ങുതന്നെ അതിന് ഉത്തമോദാഹരണം.)

    വായിച്ചോ പഠിച്ചോ ഉള്ള വിദ്വത്തത്തിൽനിന്ന് സ്വാഭാവികമായി കിട്ടുന്ന ഒന്നല്ല 'വായു'വിനെ കുറിച്ചൊരു ധാരണ എന്നേ പറയാനുദ്ദേശിച്ചുള്ളൂ.


    പിന്നെ, ഇത്രകൂടി: കഥകളിക്ക് മാത്രമായുള്ളൊരു വിശേഷ സംഗതിയൊന്നുമല്ല തന്നെ വായു. (കഥകളിയിൽത്തന്നെ വേഷക്കാരുടെമാത്രം കുത്തകയുമല്ല വായു.)

    കഴുത്ത് ലവലേശം ഇളക്കാതെ ടി എൻ ശേഷഗോപാലന്റെ തൊണ്ടയിൽനിന്ന് ഭും-ഭും-ധും-ധും വെടിയുണ്ടനാദം കേട്ടിട്ടില്ലേ? മെലിഞ്ഞുണങ്ങിയ തായമ്പകക്കാരൻ അങ്ങാടിപ്പുറം കൃഷ്ണദാസിന്റെ നേർകോലിന്റെ കനം ഓർക്കുന്നില്ലേ? വിര പോലെയുള്ള സ്കൂൾപിള്ളേർ ഝക്ക് ഝക്ക് എന്ന് മാങ്ങക്ക് കല്ലെറിയുന്നത് കണ്ടിട്ടില്ലേ? കോലൻ കാലുള്ള ഗോളി ഗോൾപോസ്റ്റിൽ നിന്ന് ചുമ്മാ തട്ടുന്ന പന്ത് ഗുളിക പോലെ ആകാശത്തേക്ക് പോവുന്നത് ശ്രദ്ധിച്ചിട്ടില്ലേ? മഴുപിടിക്കാൻ അറിയാത്ത പോത്തൻ ഞെരുങ്ങുന്ന കണ്ടിട്ട് പകരം വരുന്ന മിടുക്കൻ നാലുകൊത്തിന് മരമുട്ടി വിറകാക്കുന്നത്.... എല്ലാം വായുഭഗവാന്റെ വേലകൾ....
    21 hours ago · Edited · Like · 7
  • Ambujakshan Nair Sreevalsan Thiyyadi :ഈ തായമ്പകയുടെയും കൂടിയാട്ടത്തിന്റെയും വിഷയത്തിലും ദക്ഷിണ കേരളത്തിലെ ഗ്രാമപ്രദേശ വാസികളുടെ നില പരിതാപകരമാണ്. ഈ പ്രദേശത്തു ഒരു ചെണ്ട മേളം കണ്ടു മടങ്ങുന്നവർ ഒരിക്കലും "വായു' വിനെ പറ്റി സംസാരിച്ചു കേട്ടിട്ടില്ല. കൊട്ട് പിടിച്ചാൽ തലയാട്ടി കൈകൊണ്ട് താളം പിടിക്കും. ഉള്ളിൽ അൽപ്പം മദ്യം അകത്തുണ്ടെങ്കിൽ താളബോധം തനിക്കാണ് എന്ന് ഭാവിച്ച് ചില പ്രകടനങ്ങൾ നടത്തും. ഇത്രയേ ഉള്ളൂ അവിടെ. അത് തന്നെ എന്റെയും നില. തായമ്പകയും കൂടിയാട്ടവും എനിക്ക് തീരെ പരിചയം ഇല്ലാത്ത മേഖലയാണ്.
    21 hours ago · Like · 1
  • Ambujakshan Nair Sreevalsan Thiyyadi : ഇവിടെ ആകപ്പാടെ സംഗീതത്തെ പറ്റി പറയുന്നത് നമ്മുടെ ഡോക്ടർ. മോഹൻദാസ്‌ സാറാണ്. അദ്ദേഹം ഈ വായൂന്റെ വിഷയം പറഞ്ഞാൽ എന്നെ ഓടിക്കും.
    21 hours ago · Like · 2
  • Nikhil Kaplingat Ambujakshan ചേട്ടൻ വായു കാണുകയും അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നു തന്നെയാണ് ഞാൻ തീർത്തു വിശ്വസിക്കുന്നത്, അത് വായു ആണ് എന്ന് അറിഞ്ഞ്, "വായു" എന്ന് പേരിട്ടു വിളിച്ചു കൊണ്ടായിരിക്കണമെന്നില്ല എന്നു മാത്രം. അതു കൊണ്ട് അങ്ങേയ്ക്ക് ഒന്നും പുതിയതായി പഠിക്കാനില്ല. അങ്ങു തന്നെ രാമൻകുട്ടിയാശാന്റെ മുദ്രകളുടെ ഭംഗിയെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലൊ - അത് അങ്ങ് വായു ആസ്വദിക്കുന്നതുകൊണ്ടാണ് എന്ന് വ്യക്തം.

    മടവൂരാശാൻ വായുവെപ്പറ്റി പറയുന്നതു നോക്കൂ (1-2 ഇടങ്ങളിൽ വായു വരുന്നുണ്ട്) :

    http://www.kathakali.info/ml/article/Padmabhooshanavasudevam_Part1

    "..അതിനു മുമ്പു ഞാന്‍ വിയര്‍ക്കാന്‍ വിഷമമായിരുന്നു. ചെങ്ങന്നൂരാശാന്‍ തൊട്ടപ്പൊ മുതല്‍ വിയര്‍പ്പല്ലാതെ ഒന്നുമില്ല. ആ സ്ഥാനങ്ങളില്‍ വായു വരുമ്പോഴല്ലേ വിയര്‍ക്കൂ."
    www.kathakali.info
    കഥകളിയില്‍ എല്ലാ സമ്പ്രദായക്കാര്‍ക്കും ശിക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടിക്കാലം ...See More
    21 hours ago · Edited · Like · 5
  • Ambujakshan Nair Nikhil Kaplingat : അപ്പോൾ ശ്രീ. കപ്ലിങ്ങാട്‌ -ഉം വായുവിന്റെ വിഷയത്തിൽ ഡോക്ടറേറ്റ് ആണ് അല്ലെ ?
    ചിലർ സംസാരിക്കുന്നത്‌ മനസിലാകും എന്നാൽ കേൾക്കാൻ ഒരു സുഖം തോന്നുകയില്ല. ചിലർ സംസാരിക്കുന്നത് മനസിലാവുകയും കേൾക്കാൻ സുഖം തോന്നുകയും ചെയ്യും. അത് പോലെ ചില നട
    ൻമാരുടെ മുദ്രകൾ മനസിലാക്കുവാൻ സാധിക്കും എന്നാൽ ആ മുദ്രയ്ക്ക് ഭംഗി തോന്നുകയില്ല.
    ശ്രീ. രാമൻകുട്ടി ആശാന്റെ മുദ്രകൾ മാനസിലാവുകയും ഭംഗി തോന്നുകയും ചെയ്യും. ഇതിൽ വായുവിന്റെ പങ്കു എനിക്ക് മനസിലാകുന്നില്ല. (ചെങ്ങന്നൂർ ആശാൻ എന്നെയും ഞാൻ ആശാനെയും തൊട്ടിട്ടുണ്ട്. ) ഒരു പക്ഷേ എന്റെ തൊഴിലിന്റെ ഭാഗം കൊണ്ടാകാം എനിക്ക് മനസിലാകാത്തത്. എന്തായാലും "വായൂ ദേവന്റെ കഥ" വിസ്മയം തന്നെ.
    20 hours ago · Edited · Like · 4
  • Sreevalsan Thiyyadi ഈ ചരടിൽ Ambujakshan ചേട്ടന്റെ കമന്റുകളെപ്പറ്റി പറയട്ടെ: നല്ല വായുവുള്ള എഴുത്ത്.
    20 hours ago · Like · 2
  • Ambujakshan Nair Sreevalsan Thiyyadi : Thanks.
    20 hours ago · Like · 1
  • Sreevalsan Thiyyadi പിന്നെ Ambujakshan ചേട്ടാ, പ്രാദേശികത്വത്തിന്റെ പരിമിതികളില്ലാതെ മലനാട്ടിൽ അങ്ങോളമിങ്ങോളം കാണുന്ന / കണ്ടിരുന്ന മനുഷ്യചേഷ്ടകളുടെ രണ്ടുദാഹരണങ്ങൾ പറഞ്ഞ് 'വായു'വിനെ കുറിച്ച് സൂചിപ്പിക്കട്ടെ:

    1) വലതുകൈയിന്റെ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിലെ സിഗരറ്റ് തള്ളവ
    ിരൽ കൊണ്ട് 'ട്ടക്ക്' എന്ന് ഒറ്റവലി വലിച്ച് കുറ്റി അകലേക്ക് ചിലർ തെറിപ്പിക്കുന്നത് കണ്ടിട്ടില്ലേ?

    2) അതേ രണ്ടു വിരലുകൾതന്നെ മുഖത്തേക്ക് കൊണ്ടുപോയി ലേശം കൂർപ്പിച്ച ചുണ്ടിന് വിലങ്ങനെ വച്ച് 'കിശ്ച്ച്ച്' എന്ന് ശബ്ദമുണ്ടാക്കി വായിലെ താംബൂലം മീറ്ററുകളോളം അകലേക്ക് പായിക്കുന്നതും കണ്ടിട്ടില്ലേ?

    യെസ്, വായൂ, വായൂ...
    20 hours ago · Edited · Like · 3
  • Hareesh N Nampoothiri എനിക്കു തോന്നുന്നു ഈ 'വായു' എന്ന വാക്കാണിവിടെ വില്ലനെന്ന്. രണ്ടു രീതിയില്‍ ചിന്തിക്കാം:
    #1: ഒരു മുദ്ര കാണിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു നില സ്വീകരിക്കുമ്പോള്‍ ചുറ്റുമുള്ള വായുവിനെ ഏറ്റവും കൂടുതല്‍ ഇളക്കുന്നെങ്കില്‍ അവിടെ വായു കൂടുതല്‍ നടന്‍ പ്രയോഗിച്ചു 
    എന്നു കരുതാം. അങ്ങിനെയല്ലായെങ്കില്‍ വായു കുറവായിരുന്നു എന്നും പറയാം. (പാട്ടിന്റെ കാര്യത്തിലും ഇങ്ങിനെ പറയാം.)

    #2: മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മുദ്ര പ്രയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു നില സ്വീകരിക്കുമ്പോള്‍ സഞ്ചാരപഥത്തിന്റെ ചുറ്റളവിലെ വായുവിന്റെ അളവ് കൂടുതലെങ്കില്‍ നടന്‍ വായു കൂടുതല്‍ ഉപയോഗിച്ചു അല്ലെങ്കില്‍ കുറവ് ഉപയോഗിച്ചു.

    എങ്ങിനെ നോക്കിയാലും കൂടുതല്‍ ബലം നല്‍കുന്നെങ്കില്‍ (അല്ലെങ്കില്‍ അങ്ങിനെ അനുഭവപ്പെടുന്നെങ്കില്‍) വായു കൂടുതലെന്ന് പറയാം. അങ്ങിനെയല്ലെങ്കില്‍ തിരിച്ചും.

    ഇങ്ങിനെയാണ് ഞാന്‍ മനസിലാക്കുന്നത്. തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലോ...
  • Harikumaran Sadanam Hareesh N Nampoothiri നിഷേധിക്കാനോന്നും ഇല്ല..ഫുട്ട് ബാളിലെ വായുവിനെ തിരിച്ചറിയുന്നത് അതിന്റെ ''ബൌ ന്‍സിംഗ്''ഇല്‍ നിന്നാണ്..നര്‍ത്തകന്റെ പേശികളിലെ ഓക്സിജനും ഗ്ലുക്കൊസും നിറഞ്ഞിരിക്കുന്ന അവസ്ഥ യും അതിനെ ദിശ ബോധ ത്തോടെ വിനിമയം ചെയ്യുന്ന രീതിയും.ഈ ഗ്ലുക്കൊസിനെയും ഒക്സിജനെയും നിയന്ത്രിക്കുന്നത്‌ ശ്വസിക്കുന്ന ''വായു;' ആണ്..വിനിമയം ചെയ്യുന്നത് പേശികളും ആണ്..ധമനികളും ആണ്.
    20 hours ago · Edited · Like · 2
  • Sunil Kumar Ambujakshan Nair ങ്ള്‌ ദ് കേടിട്ട് പരിഭ്രമിക്ക്വൊന്നും വേണ്ടാ ട്ടോ.. നാളേം സാധാരണപോലെ കളി കണ്ടോളൂ... ബ്ടെ ചെലോര്‍ക്ക് വായൂന്‍റെ എളക്കാന്ന് നിരീച്ചാ മതി. :):)
    19 hours ago · Like · 6
  • Madhu Menon Keezhillath Mudras are found in both Yoga and dance and while they are used for ..... The true use of Pranayama is to control these ten flows of Prana Vayu and the Prana ..... in which the body can implement the evolutionary commands of the mind.
  • Madhu Menon Keezhillath Kathakali's gesture language includes 24 root mudras used singly or in ... Prana vayu: the breath or wind understood to circulate within the body. (ഇതൊക്കെ നെറ്റില്‍ നിന്നും കിട്ടിയതാണ്)
  • Madhu Namboothiripad Ee threadil sarasa virasanun thirichum ellam kaanunnu.. vaayu bhagavaan ellarem rakshikkatte.....
  • Madhu Namboothiripad Ee threadil sarasa virasanun thirichum ellam kaanunnu.. vaayu bhagavaan ellarem rakshikkatte.....
  • Madhu Menon Keezhillath Breath is directly related to energy levels, life span, quality of emotions, state of mind and the clarity and subtlety of thoughts. This use of breath power with the body movements brings about revolutionary effects on the performance of the dancers.
  • Ambujakshan Nair Sunil Kumar: ആശ്വാസമായി .
  • Madhu Menon Keezhillath Ambujakshan Nair നിങ്ങള്‍ പോയി പോയി തനി ബോര്‍ ആവുന്നുണ്ട്‌.., കലാകാരന്റെ മകനാണ് എന്നതിന്റെ മഹത്വം ഒന്നും കാണുന്നില്ല ഞാന്‍ എവിടെ നോക്കിയിട്ടും.. താങ്കളുടെ ബ്ലോഗിനും വായു കുറവ് തന്നെ, പുരാണം വിളമ്പുക എന്നല്ലാതെ അതില്‍ ഞാന്‍ ഒരു കലാ മഹത്വവും കാണുന്നില്ല.
    11 hours ago · Like · 2
  • Ambujakshan Nair : വായൂ വിവാദത്തിൽ നിന്നും ഞാൻ വെളിയിൽ വരുന്നത് തന്നെ ബുദ്ധി എന്ന് തോന്നുന്നു. വായുവിനെ പറ്റി കൂടുതൽ ഗ്രഹിച്ചാൽ പിന്നീട് ഒരു കഥകളി കാണാൻ പോയാൽ കലാകാരന്മാരുടെ പാത്രാവതരണം ശ്രദ്ധിക്കുന്നത് വിട്ടിട്ട് കലാകാരന്മാരുടെ വായുവിലേക്ക് ശ്രദ്ധിക്കേണ്ടി വരും. പിന്നീട് അർജുനൻ നന്നായി കൃഷ്ണൻ നന്നായി എന്നൊക്കെ പറയുന്നതിന് പകരം ശ്രീ. പപ്പുവിന്റെ വായൂ നന്നായി ശ്രീ. ശങ്കരന് വായൂ കുറവായിരുന്നു എന്നൊക്കെ പറയേണ്ടിവരും.
    11 hours ago · Like · 1
  • Hareesh N Nampoothiri തീര്‍ച്ചയായും. ഊര്‍ജ്ജം കൊടുക്കേണ്ടപ്പോള്‍ കൂടുതല്‍ വായു ഉള്ളിലേക്കെടുക്കുകയും പിന്നെയത് വിനിയോഗിക്കുകയുമാണല്ലോ ചെയ്യുക. അതിനെ നിയന്ത്രിച്ചാണല്ലോ എന്തദ്ധ്വാനവും നാം എല്ലാവരും ചെയ്യുന്നത്. പന്തിനുള്ളിലെ വായുവിന്റെ മര്‍ദ്ദം കൂടുമ്പോള്‍ പന്ത് കൂടുതല്‍ ബൌണ്‍സ് ചെയ്യുന്നു, പന്ത് കൂടുതല്‍ ബൌണ്‍സ് ചെയ്യുമ്പോള്‍ അത് displace ചെയ്യുന്ന വായുവും കൂടുന്നു അല്ലെങ്കില്‍ അതിന്റെ സഞ്ചാരത്തില്‍ cover ചെയ്യുന്ന area കൂടുന്നു. വേണമെങ്കില്‍ ഇങ്ങിനെയും മനസിലാക്കാം എന്നാണ് മേല്‍ കമന്‍റുകൊണ്ട് ഉദ്ദേശിച്ചത്.
    11 hours ago · Like · 2
  • Sreevalsan Thiyyadi വേഷത്തിന്റെ വായുവിൽ ശ്രദ്ധിച്ചാൽ കഥാപാത്രസംഗതികൾ മറക്കും..... പൊതുവായി പറഞ്ഞതാണെങ്കിൽ വീണ്ടും വിയോജിക്കുന്നു, Ambujakshan ചേട്ടാ.

    വാഹനമോടിക്കുമ്പോൾ ഗിയർ മാറ്റുന്നത് മനസ്സിരുത്താൻ പുറപ്പെട്ടാൽ പോയാൽ യാത്ര മൊത്തം വഴിപിഴക്കും എന്ന് പറയുമ്പോലെയാണത്. മെയ് 
    വായുവിന്റെ ചംക്രമണം വേറിട്ട്‌ നോക്കിക്കണ്ടുള്ളതരം ആസ്വാദനം കഥകളിയിൽ ഉള്ളതായി തോന്നുന്നില്ല. ആട്ടം കാണുമ്പോൾ മനയോലത്തേപ്പ്, ചുട്ടി, കോപ്പ്, മുഖാഭിനയം, മുദ്രാവടിവ്, അംഗശുദ്ധി, കഥാപാത്രാവിഷ്കാരം, പിന്നണിപ്പാട്ട്, മേളംകൂടൽ എന്നിങ്ങനെ പലതും കാണിയുടെ മനസ്സിൽ അറിയാതെതന്നെ പതിയുമല്ലോ. അതുപോലെ ഒന്നുമാത്രമാണ് വായു.
    10 hours ago · Edited · Like · 2
  • Harikumaran Sadanam ചിത്രം പോസ്റ്റ്‌ ചെയ്തപ്പോള്‍ സെഞ്ചുറി തികയും എന്നൊന്നും പ്രതീക്ഷിച്ചില്ല..
  • Rajeev Pattathil ഞാൻ മനസ്സിലാക്കിയേടത്തോളം ചലനങ്ങളുടെ ഊർജ്ജസ്വലമായ വടിവ് (crispness) ആണ് "വായു"വായി പൊതുവേ പറയാറ്. ഒടിഞ്ഞു തൂങ്ങി ഓജസ്സില്ലാതെ നടക്കുന്ന ഒരാളെ "അവനൊരു വായൂം ല്യ" എന്ന് വള്ളുവനാട്ടിൽ പറയാറുണ്ട്‌. അങ്ങനെയാണ് കല്ലുവഴിക്കളരിയിൽ ഈ സംജ്ഞ വന്നതെന്നു തോന്നുന്നു
    8 hours ago · Like · 7
  • Achuthan Tk വായു എന്നാ വാക്കാണ്‌ കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്നത് എന്ന് തോന്നുന്നു. i don't think it can be translated as air. maybe energy is a better word....
    8 hours ago · Like · 3
  • Vipin Chandran വെണ്മണി വെറ്റില,ആറന്മുള അടയ്ക്ക , മാവേലിക്കര ചുണ്ണാമ്പ് ,ചാപ്പാനം പുകയില......!
    മുറുക്ക് കേമാവ്ണങ്കിൽ ഇവയൊക്കെ വേണംന്നു കേട്ടിട്ടില്ലേ അങ്ങ് ,ശ്രി.Ambujakshan Nair,
    അതുപോലെ ചലനങ്ങൾ കേമാവ്ണങ്കിൽ വായുവേണേ!
  • Vipin Chandran It is not air but thrust (Harikumaran Sadanam), energy (Rajeev Pattathil) or a force that to propels, Sri. Achuthan Tk.
    7 hours ago · Like · 3
  • Ambujakshan Nair ഇതിപ്പോ വായു ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു ഫോട്ടോയിലോ അല്ലെങ്കിൽ ഒരു
    നടന്റെ മുദ്രയിലോ അല്ലെങ്കിൽ ഒരു നടന്റെ കാലിന്റെ പാദത്തിനു അടിയിലോ
    എവിടെങ്കിലുമോ എന്റെ കണ്ണുകൊണ്ട് കാണാൻ സാധിക്കുന്നില്ല എന്നാണ് പറഞ്ഞത്.
    അങ്ങിനെ ഈ ഗ്രൂപ്പിൽ പലര്ക്കും കാണാൻ സാധി
    ക്കുന്നു എന്നുള്ളത് എനിക്ക്
    വിസ്‌മയം തന്നെ.
    കണ്ണാൽ കാണാൻ സാധിക്കുന്ന എത്രയോ വിഷയങ്ങൾ ഉണ്ടാകുന്നതിനെ പറ്റി ചര്ച്ച
    ചെയ്താൽ എനിക്ക് മനസിലാകും. ഒരു ഫോട്ടോയിലെ രണ്ടു ചിത്രങ്ങൾ കണ്ട് അതിലെ വായൂ
    കാണുന്നത് അത്യധികം വിസ്മയവും .
    6 hours ago via  · Like · 3
  • Vipin Chandran Beauty is in the eye of the beholder! ( Different people have different ideas about what is beautiful,SriAmbujakshan Nair.)
    6 hours ago · Like · 1
  • Vipin Chandran "അങ്ങിനെ ഈ ഗ്രൂപ്പിൽ പലര്ക്കും കാണാൻ സാധിക്കുന്നു എന്നുള്ളത് എനിക്ക്
    വിസ്‌മയം തന്നെ.
    കണ്ണാൽ കാണാൻ സാധിക്കുന്ന എത്രയോ വിഷയങ്ങൾ ഉണ്ടാകുന്നതിനെ പറ്റി ചര്ച്ച
    ചെയ്താൽ എന
    ിക്ക് മനസിലാകും." : Ambujakshan Nair.
    അതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു, ശ്രി. Ambujakshan Nair? ഉദാഹരണമായി,എനിക്ക് ഈ തെക്കൻചിട്ടയിലുള്ള കലാകാരന്മാരുടെ 'ആട്ടം' പ്രതിനിധാനം ചെയ്യുന്ന
    അംബുചത്വരത്തിൽ നീന്തിത്തുടിക്കുവാൻ പലപ്പോഴും സാധിച്ചിട്ടില്ല - വായുവേഗം എന്നിലേയ്ക്കടിക്കാത്തതിനാൽ തന്നെ!
    നീന്തുവാൻ കൈകാലുകൾ ചാലിക്കേണ്ടേ, ശ്രീമാൻ? പിന്നെ, എല്ലാവരും അംബുജാക്ഷന്മാരല്ലല്ലോ?
    5 hours ago · Like · 1
  • Vipin Chandran " Madhu Menon Keezhillath Ambujakshan Nair നിങ്ങള്‍ പോയി പോയി തനി ബോര്‍ ആവുന്നുണ്ട്‌.., കലാകാരന്റെ മകനാണ് എന്നതിന്റെ മഹത്വം ഒന്നും കാണുന്നില്ല ഞാന്‍ എവിടെ നോക്കിയിട്ടും.. താങ്കളുടെ ബ്ലോഗിനും വായു കുറവ് തന്നെ, പുരാണം വിളമ്പുക എന്നല്ലാതെ അതില്‍ ഞാന്‍ ഒരു കലാ മഹത്വവും കാണുന്നില്ല." അതാണ്‌ ചിലരുടെ മഹത്വം, ശ്രി. Maddhu Madhu Menon Keezhillath! ബ്ലാ,ബ്ലാ,ബ്ലാ............ഒരുതരം ബ്രോട്കാസ്റ്റ് (Broadcast), 
    മറ്റുള്ളവർ പറയുന്നതൊന്നും ഇവരുടെ ശ്രദ്ധയിൽപ്പെടില്ല.
    ചാലുകീറിയപോലെ ഒരേ ഒഴുക്ക് !
    അല്ല, ഈ ഒഴുക്കാണല്ലോ ഇവരുടെ ദുർദശ!
    5 hours ago · Like · 2
  • Vipin Chandran ഞാൻ ഈ ഗ്രൂപ്പിൽ ചേർന്നിട്ട് ഏതാണ്ട് 6 മാസമേ ആയിട്ടുണ്ടാവുകായുള്ളൂ. ഞാൻ കഴിഞ്ഞ 45 വർഷങ്ങളായി കഥകളിയും മറ്റു ഭാരതീയ കലാരൂപങ്ങളും നിരന്തരം (സാധിക്കുന്നത്ര) കണ്ടുവരുന്ന വ്യക്തിയാണ് (വീംബല്ല). (അടുത്ത അറിയിൽപ്പിൽനിന്നും നിങ്ങൾക്കൊക്കെ മനസ്സിലാകും ) അന്നും, എന്നും, ഇന്നും ഒന്നും പൂർണ്ണമായറില്ല.
    പക്ഷെ,എനിക്ക് ഈ 'മോന്തപുസ്തക'വേദിയിൽ (pun intended) നിന്നും സാധിച്ച അറിവ് (കഥകളിയെപ്പറ്റിയെങ്കിലും) ഇതിനു മുൻപ്പ് ലഭിച്ചിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചുപറയുന്നു.
    സംവാദവും,ചർച്ചയും,തർക്കവും ഇല്ലാതെ എന്ത് ജ്ഞാനോദയം?
    കഥകളി/കൂടിയാട്ടം ആദിയായ കലകളെപ്പറ്റി ആധികാരികമായി നമ്മേ ബൊധവൽക്കരിക്കുവാൻ ത്രാണിയുള്ള എത്രയോ നിപുണർ ഉൾപ്പെട്ട ചർച്ചാവേദിയാണിതെന്നത് മനസ്സിലാക്കാൻ സാമാന്യബുദ്ധിയിൽ കൂടുതൽ ആവശ്യമുണ്ടോ? 
    നാം ഇതൊക്കെ ഉപയോഗപ്പെടുത്തന്നിതല്ലേ വിവേകം? 
    അതോ,ചില ബാലിശമായ വാദങ്ങൾ ഉലക്ക പോലെ തള്ളികയറ്റുന്നതിലോ? 
    അറിവുള്ളവർ നിശബ്ദരായിരിക്കില്ല എന്ന് കരുതാം!
    4 hours ago · Like · 4
  • Vipin Chandran Madhu Namboothiripad,രണ്ടു വായുഗുളിക അകത്താക്കിയാൽ വായു നമ്മെ തേടി വരും!
    3 hours ago · Like · 1
  • Aniyan Variar ente eeswara,Maruthy polum thottupokum ee charchakku munbil.
    3 hours ago · Like · 2