CyberJalakam Android RSS feed aggregator

Wednesday, September 4, 2013 - 21:15
ഒരു വെബ്‍സൈറ്റോ ബ്ലോഗോ വായിക്കാന്‍ തീര്‍ച്ചയായും നമുക്ക് പ്രസ്തുത സൈറ്റ് സന്ദര്‍ശിക്കണം. എന്നാല്‍ സന്ദര്‍ശിക്കാതെ തന്നെ അവ വായിക്കാനുള്ള സാങ്കേതിക 
വിദ്യയുണ്ട്‌. എക്സ്‌. എം. എല്‍ അല്ലെങ്കില്‍ ആര്‍.എസ്‌.എസ്‌. ഫീഡുകളും അവ വായിക്കാനുപയോഗിക്കുന്ന ഫീഡ്‌ റീഡറുകളും അല്ലെങ്കില്‍ അഗ്രിഗേറ്ററുകളും.  പോസ്റ്റ്മാന്റെ പ്രവര്‍ത്തനമാണ്‌ ഫീഡ്‌ റീഡറുകള്‍ ചെയ്യുന്നത്‌. സൈറ്റ്‌ അപ്ഡേറ്റ്‌ ചെയ്തിട്ടുണ്ടോ എന്ന്‌ നോക്കി അപ്ഡേറ്റ്‌ ചെയ്ത വിവരങ്ങള്‍ നമ്മുടെ ഡെസ്ക്‍ടോപ്പിലെത്തിയ്‌ക്കുന്നു. നമുക്ക്‌ ഒരോരോ സൈറ്റുകളും എല്ലായ്പ്പോഴും സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പല ഫീഡുകളും നമ്മള്‍ ഒന്നിച്ച്, ഒരു ഫീഡ് അഗ്രിഗേറ്ററിന്‍റെ സഹായത്തോടെ, ഒരു സ്ഥലത്ത് സ്വരൂപിച്ചാല്‍, നമുക്ക് ഓരോ സൈറ്റും പ്രത്യേകം പ്രത്യേകം സന്ദര്‍ശിക്കാതെ കഴിയും. ഇത് വായന കൂട്ടാനുള്ള ഒരു സാധ്യത ആണ്‌. 
 
ഡെസ്ക്‍ടോപ്പ്, ലാപ്‍ടോപ് തുടങ്ങിയവയില്‍ മാത്രമല്ല ഇന്ന് ഫീഡ് അഗ്രിഗേറ്ററുകള്‍ ലഭ്യമായത്. നിങ്ങളുടെ സ്മാര്‍ട്ട്‍ഫോണിലും അവ ലഭ്യമാണ്‌. http://www.kathakali.info വായിക്കാന്‍ സൌകര്യമൊരുക്കുന്ന ഒരു ഫീഡ്‍റീഡര്‍ ആണ്‌ ജാലകം. ഇത് നിങ്ങളുടെ Android സ്മാര്‍ട്ട്‍ഫോണിനു വേണ്ടിയുള്ളതാണ്‌. 
പ്രസ്തുത അപ്പ്ലിക്കേഷന്‍feed അഗ്രിഗേറ്റര്‍-ഇപ്പോള്‍ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാണ്‌. പന്ത്രണ്ട് ഓൺലൈൻ മാഗസിനുകളും, എം3ഡിബി ഡാറ്റാബെയ്സും, കൂടാതെ ബ്ലോഗുകളൂടെ ഫീഡും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നമ്മുടെ kathakali.infoയും അതില്‍ ഉണ്ട്. നിങ്ങളുടെ android mobileല്‍ ഇത് ഇന്സ്റ്റാള്‍ ചെയ്താല്‍ കഥകളി ഡോട്ട് ഇന്ഫോയിലെ ആര്‍ട്ടിക്കിളുകള്‍ നിങ്ങള്‍ക്ക് മൊബൈലില്‍ തന്നെ വായിക്കാം. സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നതനുസരിച്ച് പുതിയ ആര്‍ട്ടിക്കിളുകള്‍ നിങ്ങളുടെ മൊബൈലില്‍ ഓട്ടോമറ്റിക്കായി വന്ന് ചേരും :) അതിനാല്‍ എല്ലാവരോടും ഈ അപ്പ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. 
 
അപ്പ്ലിക്കേഷന്‍ ഇവിടെ:
https://play.google.com/store/apps/details?id=com.jalakam.aggregator
 
ഈ അപ്പ്ലിക്കേഷന്‍റെ നിര്‍മ്മാതാവായ ശ്രീ റിയാദ് പറയുന്നു: 
 
അടുത്ത വേർഷനിൽ കൂടൂതൽ മാഗസിനുകൾ ഉൾക്കൊള്ളിക്കണമെന്നുണ്ട്. ഡൌൺലോഡ് ചെയ്ത് ഫീഡ്ബാക്കുകൾ തന്നാൽ അടുത്ത വേർഷനുകൾ മുതൽ മെച്ചപ്പെടൂത്തിയെടുക്കാം :)
അതിനാല്‍ cyberjalakam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് അവിടെ നിങ്ങളുടെ കമന്‍റുകള്‍ രേഖപ്പെടുത്തുക. 
 
Thanks to Riyad and cyberjalakam!