ദിവ്യകാരുണ്യചരിതം - ചര്‍ച്ച ഭാഗം 1

Malayalam

അൾത്താരയും അന്ത്യഅത്താഴവും ഇനി കഥകളിമുദ്രകളിലും

 

ജോൺസൺ പൂവന്തുരുത്ത്‌

 

കോട്ടയം: അമ്പലങ്ങളിലും ആൽത്തറകളിലും നിറഞ്ഞാടിയ കഥകളി വേഷങ്ങൾ അൾത്താരയുടെയും അന്ത്യഅത്താഴത്തിന്റെയും കഥ പറയാനൊരുങ്ങുന്നു. ചരിത്രത്തിൽ ആദ്യമായി ദിവ്യകാരുണ്യ(വിശുദ്ധ കുർബാന)സന്ദേശം കഥകളിയിലൂടെ ആവിഷ്കരിക്കുന്നതിനാണു വേദിയൊരുങ്ങുന്നത്‌. ക്രിസ്തീയ ഗാനരചനയിൽ ശ്രദ്ധേയനായ യുവവൈദികനും കലാമണ്ഡലത്തിലെ ഒരുസംഘം പ്രതിഭകളും ചേർന്നൊരുക്കുന്ന `ദിവ്യകാരുണ്യചരിതം` ഏതാനും ദിവസങ്ങൾക്കുള്ളിൽ കലാകേരളത്തിന്‌ ഒരു വിസ്മയമായി അരങ്ങേറും. അടുത്ത 21നു പാലാരിവട്ടം പിഒസിയാണ്‌ ഈ അപൂർവ നിമിഷങ്ങൾക്കു വേദിയാകുന്നത്‌. ക്രൈസ്തവ സന്ദേശമുള്ള കഥകളി രൂപപ്പെടുത്തുന്നതിൽ ഒറ്റപ്പെട്ട ശ്രമങ്ങൾ മുമ്പു നടന്നിട്ടുണെ‍്ടങ്കിലും തികച്ചും പ്രഫഷണൽ ആയ ഒരു സംഘം കലാകാരൻമാർ ഒത്തുചേരുന്നു എന്നതാണ്‌ ഈ സംരംഭത്തിന്റെ പ്രത്യേകത.

 

ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്‌ വിശുദ്ധ കുർബാനയെക്കുറിച്ചു രചിച്ച `ഇതാ നിനക്കായ്‌` എന്ന കവിതയെ അടിസ്ഥാനമാക്കിയാണ്‌ ആട്ടക്കഥ തയാറാക്കിയിരിക്കുന്നത്‌. കവിതയുടെ ഉള്ളടക്കത്തെ ആട്ടക്കഥയിലേക്കു സന്നിവേശിപ്പിച്ചതു പ്രശസ്ത ആട്ടക്കഥാകൃത്തും അധ്യാപികയും ഗവേഷകയുമായ കോഴിക്കോട്‌ സ്വദേശിനി രാധാ മാധവനാണ്‌. കഥകളിക്കു പേരുകേട്ട പുല്ലൂർ മനയിലെ കലാമണ്ഡലം സാജനാണു കഥാപാത്രങ്ങളുടെ വേഷവും ആട്ടവും ക്രമപ്പെടുത്തിയത്‌. ദിവ്യകാരുണ്യചരിതത്തിലെ സ്ത്രീവേഷത്തിലൂടെ അദ്ദേഹം വേദിയിലെത്തുകയും ചെയ്യും.

 

യേശുദേവൻ, പീലാത്തോസ്‌, പത്നി, ദൂതൻ, യൂദാസ്‌, പത്രോസ്‌, കിങ്കരൻമാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാ ണു നൂറു മിനിറ്റിൽ ദിവ്യകാരുണ്യചരിതം ഇതൾ വിരിയുന്നത്‌.

കലാമണ്ഡലത്തി ലെ പ്രഗത്ഭരായ കോട്ടയ്ക്കൽ കേശവൻ, കലാമണ്ഡലം സാജൻ, കലാമണ്ഡലം പ്രമോദ്‌, കലാമണ്ഡലം മനോജ്‌, കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ബാജിയോ തുടങ്ങിയവരുടെ മുദ്രകൾ ദിവ്യകാരുണ്യചരിതത്തെ വേദിയിൽ ഭാവസാന്ദ്രമാക്കും. കോട്ടയ്ക്കൽ മധു, നടുംപള്ളി റാം മോഹൻ എന്നിവരാണു പാട്ട്‌. സംഗീതം മനോജ്‌ പുല്ലൂരിന്റേതാണ്‌. കലാമണ്ഡലം ഉദയൻ നമ്പൂതിരി ചെണ്ടയും കലാമണ്ഡലം അനീഷ്‌ മദ്ദളവും കലാനിലയം പത്മനാഭനും സംഘവും ചുട്ടിയും നിർവഹിക്കും. മഞ്ജുദാര മാങ്ങോടിന്റേതാണു വേഷം.

 

`ഇത്ര ചെറുതാകാനെത്ര വളരേണം` എന്ന ഗാനത്തിലൂടെ ക്രിസ്ത്രീയ ഗാനരംഗത്തു പ്രശസ്തനായ ഫാ. ചെഞ്ചേരിൽ ദൈവശാസ്ത്രത്തിൽ ഗവേഷണവിദ്യാർഥിയാണ്‌. കോട്ടയം മാന്നാർ സ്വദേശിയായ അദ്ദേഹം 2000ൽ ആണ്‌ എംസിബിഎസ്‌ സഭയിൽ വൈദികപട്ടം സ്വീകരിച്ചത്‌.

 

ദിവ്യകാരുണ്യചരിതത്തിന്റെ അവസാന റിഹേഴ്സൽ 13, 14 തീയതികളിൽ കോഴിക്കോട്ട്‌ നടക്കും.

 

21ന്‌ വൈകുന്നേരം 5.30ന്‌ പിഒസിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്‌ ആലഞ്ചേരി അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ബാബുപോൾ പ്രഭാഷണം നടത്തും. എംസിബിഎസ്‌ സുപ്പീരിയർ ജനറൽ ഫാ. ജോർജ്‌ കിഴക്കേമുറി ആശംസകളർപ്പിക്കും. ഫാ. അലക്സ്‌ വേലച്ചേരിൽ, ജോസഫ്‌ അലക്സാണ്ടർ, ഫാ. ജോയി ചെഞ്ചേരിൽ എന്നിവർ രൂപം കൊടുത്ത മിസ്ട്രി ക്രിയേഷൻസ്‌ ആണ്‌ ദിവ്യകാരുണ്യചരിതത്തിന്റെ നിർമാണവും അവതരണവും. ക്രൈസ്തവ ദേവാലയ പരിസരങ്ങളും കേരളത്തിന്റെ തനതുകലയായ കഥകളിയുടെ മുദ്രകളിൽ വിസ്മയഭരിതമാകുന്ന കാലം വിദൂരമല്ലെന്ന പ്രതീക്ഷയിലാണു സംഘാടകർ.

 

(ഇന്നത്തെ ദീപിക ഡോട്ട് കോമിൽ നിന്നും)Monday at 7:36pm · Like · · Unsubscribe

  •  
  •  

    Sethunath U Sethu, Gireesh Sarma, Bindu Madhavan and 7 others like this.

    •  

      Sunil Narayanan all the best for the effort

      Monday at 7:42pm · Like

    •  

      Subhash Kumarapuram ആരെങ്കിലും പോകുന്നുണ്ടോ ? :)

      Tuesday at 8:02am · Like

    •  

      Subhash Kumarapuram ഈ പുതിയ ചുവട് വയ്പ്പിനെ പറ്റി വലതും ഒക്കെ പറയു . . . ഇവിടുത്തെ പുലികള്‍ എന്താ ഉറങ്ങുകയാണോ ?

      Tuesday at 8:06am · Like

    •  

      Sunil Kumar കാണാതെ ഒന്നും പറയാൻ പറ്റില്ല. എനിക്കൊട്ടു പോകാനും പറ്റില്ല. അപ്പോ പിന്നെ എന്താ പറയുക? ഇതിനുമുൻപേം കൃസ്തീയകഥകൾ കഥകളി ആയി വന്നിട്ടുണ്ട്.

      Tuesday at 8:15am · Like · 1 person

    •  

      Subhash Kumarapuram ആണോ ? അതും ഒരു അറിവായി . . . ഞാന്‍ കണ്ടു തുടങ്ങിയിട്ട് ഒരു വര്ഷം കഴിഞ്ഞതെ ഉള്ളു . . .

      Tuesday at 8:17am · Like

    •  

      Suhasgodan Namboothiripad ഒട്ടും താല്പര്യം ഇല്ല ...കഥകളിയുടെ അധപധനം ..ഇത് എന്റെ അഭിപ്രായം ആണ് ........

      Tuesday at 8:31am · Like · 2 people

    •  

      Subhash Kumarapuram വേഷങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ ?

      Tuesday at 8:33am · Like

    •  

      Subhash Kumarapuram എന്തായാലും ഒന്ന് കണ്ട് അനുഭവിക്കണം എന്ന് ഉണ്ട് . . . :)

      Tuesday at 8:35am · Like

    •  

      Srikantan Raghavan ‎Suhasgodan Namboothiripad ഇങ്ങനെ ഒരു അഭിപ്രായം വരാന്‍ എന്തെങ്കില്ലും, പ്രത്യേക കാരണങ്ങള്‍ ഉണ്ടോ? ഒരു കളി കാണാതെ അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് കൊണ്ട് ചോദിച്ചതാ...

      Tuesday at 8:39am · Like

    •  

      Sunil Kumar കിങ്ങ് ലിയർ-ഷേക്സ്പിയർ കഥകൾ-, മഗ്ദലനമറിയം തുടങ്ങിയവയൊക്കെ കഥകളി ആക്കിയിട്ടുണ്ടെന്നാണ് പരിമിതമായ അറിവ്. കട്ടക്കയം ചെറിയാൻ മാപ്പിള, ആട്ടക്കഥ രചിച്ചിട്ടുണ്ടെന്ന് ഇന്നലെ എന്റെ സുഹൃത്ത് പറഞ്ഞു. പരീക്ഷണങ്ങൾ നടത്തട്ടെ. നല്ലവ സ്വീകരിക്കപ്പെടും. അല്ലാത്തവ മറക്കപ്പെടു

      Tuesday at 9:05am · Like

    •  

      Sree Chithran Suhasgodan Namboothiripad , എന്താണീ അധഃ പതനം എന്നുദ്ദേശിച്ചത് എന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു. ആ കമന്റ് ലൈക്കിയവർ പറഞ്ഞുതന്നാലും മതി.

      Tuesday at 11:04am · Like

    •  

      Sree Chithran ‎"കലാമണ്ഡലത്തി ലെ പ്രഗത്ഭരായ കോട്ടയ്ക്കൽ കേശവൻ"

      Tuesday at 11:22am · Like · 1 person

    •  

      Sree Chithran ‎:)

      Tuesday at 11:22am · Like

    •  

      Sunil Kumar ചിത്രാ അത് ദീപികാ ഡോട്ട് കോമാ. :):) പാവങ്ങൾ ഇപ്പോഴും ആസ്കി കാലത്താ ജീവിക്കുന്നത്. :) ഞാനത് യൂണിക്കോഡിലേക്ക് മാറ്റീട്ടാ ഇവിടെ ഇട്ടത്. അപ്പോ പഴഞ്ചൻ മനസ്സല്ലെ അങ്ങനെയൊക്കെ ഉണ്ടാകും

      Tuesday at 11:47am · Like · 1 person

    •  

      Suhasgodan Namboothiripad കഥകളിയെ പള്ളിമുറ്റതേക് കൊണ്ടുവരാന്‍ എന്തിനാണ് പുതിയ കഥ. നളചരിതമോ , കുചേലവൃത്തമോ അവതരിപിച്ചാല്‍ പോരെ. പിന്നെ ഇത് എത്ര ക്രിസ്താനികള്‍ കാണും. അതുകൊണ്ട് ഇതിന്റെ ഉദേശ്യം മറ്റെന്തോ ആണ്. .. എന്റെ ചിന്ത അല്‍പ്പം സങ്കുചിതം തനെ ആണ് .കഥകളിയുടെ അധപധനം എന്ന് ഉദേശിച്ചത് , ഓരോ കലക്കും അതിന്റെതെയ വ്യക്തിതം ഉണ്ട് . അത് കളയുമ്പോള്‍ ആണ് അതിന്റെ നാശം ..കഥകളി പള്ളിമുറ്റത് എത്തുന്നതിന്റെ ഗുണം കഥകളിക്കോ അതോ പള്ളിക്കോ ?

      Tuesday at 11:48am · Like · 2 people

    •  

      Sree Chithran അതുകൊണ്ട് ഇതിന്റെ ഉദേശ്യം മറ്റെന്തോ ആണ്. .. എന്റെ ചിന്ത അല്‍പ്പം സങ്കുചിതം തനെ ആണ് .

       

      ഇത്രയും ഭാഗം മനസ്സിലായില്ല. മറ്റെന്തോ ആണ് എന്നു വെച്ചാൽ? സ്വയം സങ്കുചിതമാണ് എന്നു തിരിച്ചറിവുണ്ടെങ്കിൽ ആരെങ്കിലും ആ ചിന്ത വെച്ചുകൊണ്ടിരിക്കുമോ? അങ്ങനെ പറഞ്ഞാൽ എന്താ അർത്ഥം?

      Tuesday at 12:03pm · Like · 1 person

    •  

      Srikantan Raghavan

      ‎Suhasgodan Namboothiripad ചില സംശയങ്ങള്‍ ബാകി കിടക്കുന്നു ....

       

      കഥകളിയില്‍ പുതിയ കഥകള്‍ വേണ്ട എന്നാണോ അഭിപ്രായം അതോ ക്രിസ്തിയ കഥകള്‍ വേണ്ടായെന് ആണോ ? പുതിയ കഥ വേണ്ട എന്ന്‍ ആണെങ്കില്‍ ഈ പറയുന്ന നളചരിതം പോലും ഒരു കാലത്ത് പുതിയ കഥ അലായിരുനോ? നമ്മക്ക് കോട്ടയത്ത്‌ തമ്പുരാന്റെ കഥകള്‍ മാത്രം പോരായിരുന്നോ ?

       

      ഇനി അങ്ങ് പറയുന്നത് പോലെ കഥകളി കൊണ്ട പള്ളിക്ക്‌ ആണ് ഗുണം എന്ന് വെയ്കുക, പള്ളിക്ക് ഗുണം ഉണ്ടായാല്‍ അത് കഥകളിയുടെ അധഃ പതനം അന്നെന് പറയാന്പട്ടുമോ ?

       

      അങ്ങയുടെ അഭിപ്രായത്തെ ചോദ്യം ചെയ്യുക അല്ല അതിന്റെ പുരണ സ്വരൂപം അറിയാന്‍ ഉള്ള താല്പര്യം ആണെന് കൂട്ടികൊള്ലുക

      Tuesday at 12:11pm · Like

    •  

      Sunil Kumar പാടത്തും അമ്പലപ്പറമ്പിലും പള്യാലിലും ഒക്കെ കഥകളി ആവാം ന്ന് വെച്ചാൽ എന്താ പള്ളിമുറ്റത്തായാൽ? നാലമ്പലത്തിനുള്ളിൽ മാത്രം നടത്തുന്ന അനുഷ്ഠാനകലയൊന്നുമായിരുന്നല്ലൊ കഥകളി

      Tuesday at 12:11pm · Like

    •  

      Suhasgodan Namboothiripad പുതിയ കഥകള്‍ വേണ്ട എന്നല്ല..ക്രിസ്ടിന്‍ കഥകള്‍ വേണ്ട എന്ന് തനെ ആണ് .. പിന്നെ പള്ളി പറമ്പില്‍ കഥകളി നടത്തണ്ട എന്നില്ല. നടത്താം . അതിനു പുതിയ കഥ വേണം എന്ന് ഉണ്ടോ ?

      Tuesday at 1:59pm · Like · 1 person

    •  

      Suhasgodan Namboothiripad ‎Srikantan Raghavan കഥകളിയുടെ അധപധനം തനെ ആണ് സംശയം വേണ്ട ......നമുടെ കഥകളി വിദേശരാജ്യങ്ങളില്‍ അനവധി തവണ അവിടുത്തെ ജനങളുടെ മുനിഇല്‍ . നമുടെ കഥകള്‍ പറഞ്ഞു വിജയശ്രീ ആയി വനിട്ടുണ്ട്. നമുടെ സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക്‌ മുന്നില്‍ അതിനു സാധ്യിക്കാതെ വരുന്നത് തോല്‍വി തനെ അല്ലെ ? പള്ളി മുറ്റത്ത്‌ ഒരു കഥ , മുസ്ലിമിന് ഒരു കഥ, ഹിന്ദു വിനു വേറെ കഥ അത് എന്തിനു ?

      Tuesday at 2:05pm · Like · 1 person

    •  

      Sunil Kumar കഥകളി=കഥ എന്ന് പറയാൻ പറ്റുമോ സുഹാസേ. കഥകളിക്ക് പറ്റിയ ഏത് കഥയും സ്വീകരിച്ചുകൂടെ? അതോണ്ടല്ലെ പൂർവികന്മാർ കൂടെ (വള്ളത്തോളടക്കം) ഇങ്ങനെയുള്ള കഥകൾ ചൊല്ലിയാടിച്ച് നോക്കിയത്? പള്ളിപ്പറമ്പിലാണോ സ്റ്റേഡിയത്തിലാണോ എന്നതാനോ വിഷയം? എനിക്ക് തന്റെ എതിർപ്പ് കൃത്യമായി മനസ്സിലാവുന്നില്ല.

      Tuesday at 2:07pm · Like

    •  

      Ambujakshan Nair ക്രിസ്ത്യാനി എഴുതിയ ഹിന്ദുപുരാണ കഥകളിയെ പറ്റി അറിയുമോ ?

      Tuesday at 2:43pm · Like

    •  

      Ambujakshan Nair

      അബ്രഹാമിന്റെ ബലി എന്ന പേരില്‍ ഒരു കഥകളി കഥ അവതരിപ്പിച്ച കാലത്ത് ഒരു പള്ളീലച്ചന്‍ കഥകളി കണ്ടു. രുഗ്മാംഗദ ചരിതം കഥയെ പോലെ സ്വന്ത മകനെ അബ്രഹാം വെട്ടണം എന്ന കല്‍പ്പന കഥയിലെ പ്രധാന വിഷയം. ധര്‍മാംഗദനെ വെട്ടുവാന്‍ രുഗ്മാംഗദനെ മോഹിനി നിര്‍ബ്ബന്ധിക്കുംപോള്‍ , രുഗ്മാംഗദന്റെ മനസീകാ അവസ്ഥകള്‍ രുഗ്മാംഗദ നടന്‍ അവതരിപ്പിക്കുന്നത്‌ നാം കണ്ടിട്ടുണ്ടാവുമല്ലോ? അന്ന്‌ അബ്രഹാം കെട്ടിയ നടന്‍ മകനെ വെട്ടി ബലി കൊടുക്കേണ്ട സാഹചര്യത്തില്‍ അവതരിപ്പിച്ച മനസീകാ അവസ്ഥകള്‍ കണ്ട ആ പള്ളീലച്ചന്‍ ഞങ്ങളുടെ അബ്രഹാം ഇങ്ങിനെയൊന്നും മന്സീകാവസ്ഥകള്‍ പ്രകടിപ്പിക്കുകയോ, ബലി അര്‍പ്പിക്കുവാന്‍ സമയം നീട്ടുകയോ ചെയ്തിട്ടില്ല എന്നാണ് അഭിപ്രായപ്പെട്ടത്. അബ്രഹാമിനെ പറ്റി അവര്‍ക്കല്ലേ കൂടുതല്‍ അറിയാവൂ. എന്തായാലും കളി നടക്കട്ടെ. തൊഴില്‍ അഭിവൃദ്ധി ഉണ്ടാകട്ടെ.

      Tuesday at 2:57pm · Like · 2 people

    •  

      Srikantan Raghavan ക്രിസ്ത്യാനി എഴുതിയ ഹിന്ദുപുരാണ കഥകളിയെ പറ്റി പറയാമോ അംബുജാക്ഷന്‍ ചേട്ടാ ? ഞാന്‍ അതിനെക്കുറിച്ച് ഒന്നും തന്നെ കേട്ടിട്ടില്ല ...:) Ambujakshan Nair

      Tuesday at 3:09pm · Like

    •  

      Unnikrishnan Menon

      കോട്ടയ്ക്കല്‍ ശിവരാമന്റെ മരുമകന്‍, ദിവംഗതനായ കോട്ടയ്ക്കല്‍ ഗോപികൃഷ്ണന്‍ (വേഷക്കാരനായിരുന്ന കുഞ്ഞുണ്ണി നായരുടെ മകന്‍ ) സൃഷ്ടി മുതല്‍ ആബേലും കായേനും തമ്മിലുള്ള യുദ്ധം വരെ ആട്ടക്കഥ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. ഉദ്ദേശം ൧൭ (17) വര്ഷം മുന്‍പ്. അതിന്റെ ചിത്രം മനോരമയില്‍ വന്നിരുന്നു. കിട്ടിയാല്‍ ഫേസ് ബുക്കില്‍ ചേര്‍ക്കാം. ഗോപികൃഷ്ണന് അന്ന് എറണാകുളം ചിന്മയവിദ്യാലയത്തില്‍ നൃത്ത അദ്ധ്യാപകനായിരുന്നു. ‍ദൈവത്തിന്ടെ വേഷം ഞാനാണ് ധരിച്ചത് . ഏതാണ്ട് ബ്രഹ്മാവിന്റെ വേഷം. ആരും അറിയപ്പെടാതെ പോയ ആട്ടക്കഥയും അവതരണവും. കഥകളി ഗ്രൂപ്പിലെ പലതും ഭാവിയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരമായേക്കാം എന്നതുകൊണ്ട്‌ പ്രസ്തുത കാര്യം ഇവിടെ ചേര്‍ത്തു എന്നുമാത്രം.

      Tuesday at 3:33pm · Unlike · 2 people

    •  

      Ambujakshan Nair

       

      കണ്ടത്തില്‍ ശ്രീ. വര്‍ഗ്ഗീസ് മാപ്പിള ( മലയാള മനോരമ) എഴുതിയതാണ് ദര്‍പ്പ വിച്ചേദനം എന്ന ആട്ടകഥ. കഥാകൃത്ത്‌ ഭാവനാപരമായി ചിത്രീകരിച്ചിരിക്കുന്ന കഥയാണ് ഇതു.

      കൃഷ്ണന്റെ ഭാര്യമാരില്‍ താനാണ് അത്യന്ത സുഭഗ എന്ന ഗര്‍വം, ലോകവ്യാപിയായ ഭഗവാനെ ഞാനാണ് വഹിക്കുന്നത് എന്ന അഹന്ത ഗരുഡന് . ഈ രണ്ടു അഹന്തയെയും തകര്‍ക്കുവാന്‍ കൃഷ്ണന്‍ ചെയ്യുന്ന പരീക്ഷണമാണ് കഥാ ബിന്ദു. മാന്നാര്‍ - തിരുവല്ലാ റൂട്ടില്‍ കടപ്ര ജംഗ്ഷനില്‍ കുറച്ചു പടിഞ്ഞാറ് ഉള്ള നിരണം ആണ് വര്‍ഗ്ഗീസ് മാപ്പിളയുടെ ജന്മസ്ഥലം..

      Tuesday at 3:39pm · Unlike · 1 person

    •  

      Sunil Kumar എന്നിട്ടും കഥകളി അധപ്പധിച്ചില്ല!!!

      Tuesday at 4:16pm · Like · 1 person

    •  

      Ambujakshan Nair തിരുത്ത്: കൃഷ്ണന്റെ ഭാര്യമാരില്‍ താനാണ് അത്യന്ത സുഭഗ എന്ന സത്യഭാമയുടെ ഗര്‍വം എന്ന് വായിക്കുക

      Tuesday at 5:02pm · Like · 1 person

    •  

      Nikhil Kaplingat

      കഥകളിയെ മറ്റു സമുദായങ്ങളുടെ ഇടയിൽ അംഗീകരിപ്പിക്കാനുള്ള ഒരു ചുവടുവെപ്പായി ഇതിനെ കാണാം. ഒരു തരം “kathakali inculturation”. കുചേലവൃത്തത്തിനേക്കാൾ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരം വർദ്ധിക്കാൻ സാധ്യത ഇതിനു തന്നെ. അങ്ങിനെ കഥകളിയുമായി പരിചയപ്പെട്ട്, പതുക്കെപ്പതുക്കെ മതാതീതമായി ചിന്തിക്കുന്ന എല്ലാ സമുദായങ്ങളിലുള്ളവരും കൂടി ഒന്നിച്ചു ചേർന്ന് കഥകളിയെ മുന്നോട്ട് കൊണ്ടുപോകില്ല എന്നാരു കണ്ടു ?

       

      “kathakali evangelisation" നടത്താനുള്ള ആദ്യപടിയായിത്തന്നെ ഇതിനെ കാണാം. എല്ലാ ആശംസകളും നേരുന്നു.

      Tuesday at 5:14pm · Unlike · 2 people

    •  

      Sree Chithran

      സുഹാസ് പറയുന്നവ മിക്കതും വിചിത്രമായിരിക്കുന്നു. ക്രിസ്ത്യൻ പ്രമേയങ്ങൾ സ്വീകരിക്കുന്നത് കഥകളിയുടെ അധഃപതനമാണെന്നു പറയുന്നു. അംബുജാക്ഷൻ ചേട്ടൻ സൂചിപ്പിച്ചതുപോലെ, അത് അധഃപതനമാൺഎങ്കിൽ അതെന്നേ സംഭവിച്ചിരിക്കുന്നു. പള്ളിപ്പറമ്പിൽ കൂടുതൽ സംവേദനക്ഷമം അവർക്കു സുപരിചിതമായ പ്രമേയമായിരിക്കും. അത് സ്വീകരിക്കുന്നതിൽ എന്ത് അധഃപതനമാണ് കഥകളിക്കുണ്ടാവുക എന്നു മനസ്സിലാകുന്നതേയില്ല. മറിച്ച്, ഉൽകർഷത്തിന് നിഖിൽ സൂചിപ്പിച്ച പോലെ അനേകം സാദ്ധ്യതകളും ഉണ്ട്.

       

      പടയണിയും കോലംതുള്ളലും ഗരുഡൻതൂക്കവും അർജ്ജുനനൃത്തവും തീയ്യാട്ടും തെയ്യവും മുതൽ അനേകം ഫോക്ക് കലാരൂപങ്ങളുടെയും, ഭാരത‌ത്തിൽ വളർന്നുവന്ന ഭരതസംസ്കാരത്തിന്റെ, നാട്യസംസ്കാരത്തിന്റെ പാരമ്പര്യവും സമന്വയിച്ചാണ് കഥകളിയെന്ന അപൂർവ്വനൃത്തവിശേഷം ഉണ്ടായത്. മാപ്പിളയും യവനനും മണ്ണാനും ഉൾപ്പെടുന്ന പാത്രസംസ്കൃതിയും നാടോടിപാരമ്പര്യവും നാട്യപാരമ്പര്യവും കൂടിച്ചേരുന്ന അവതരണശിൽപ്പവും തരുന്ന ചരിത്രദർശനം അതാണ്. കഥകളി ഒരിക്കലും ഒരനുഷ്ഠാനകലയായിരുന്നിട്ടില്ല. പാടപ്പറമ്പിലും പൂരപ്പറമ്പിലും കെട്ടിയാടിയ വേഷക്കാരുടെ കലയാണിത്. ഇതിനെ 'നമ്മുടെ' കഥകളും 'നിങ്ങടെ' കഥകളും കൊണ്ട് വർഗീകരിക്കരുത്. അത് അപായകരമണ്. നമുക്ക് മാത്രമായി ഒരു കലയും ഇല്ല. ആരാ ഈ സുഹാസ് പറയുന്ന 'നമ്മൾ'? ഇന്ത്യയിൽ ഒരു ലോകാൽഭുതമേയുള്ളൂ അതുണ്ടാക്കിയത് സുഹാസ് പറഞ്ഞ 'നമ്മൾ' ആണോ?

       

      ആധുനികകാലത്തെ ഏതു കലയുടേയും ഉൽകർഷത്തിന്റെ മർമ്മം അതിന്റെ സെക്കുലർ സ്വഭാവമാണ്. അതു തകർന്നാൽ ആണ് സുഹാസ് പറഞ്ഞ 'അധഃപതനം' 'സങ്കുചിതത്വം' ഒക്കെ ആരംഭിയ്ക്കുക.

      Tuesday at 5:33pm · Unlike · 5 people

    •  

      Srikantan Raghavan ‎Sree Chithran - Like എന് പദത്തിന് ആഴം പോര എന്ന്‍ മാത്രം പറഞ്ഞു നിര്‍ത്തട്ടെ !

      Tuesday at 5:38pm · Like

    •  

      Ranjini Nair

      ‎Suhasgodan NamboothiripadSuhas, let such innovations and broad minded secularism be adopted by enlightened magnanamous mentors of kathakali. Needless to worry about the fall of our great art form because they are JUST NOT going to make any difference, generations after generations. kathakali is based on indian culture and hindu epics. if base is not strong or lacking, such mere experiments will be futile as has been proven till now.

      Tuesday at 6:56pm · Like · 2 people

    •  

      Sunil Kumar ‎Sree Chithran താങ്കളൊരു മാർക്സിസ്റ്റാ?

      Tuesday at 7:12pm · Like · 3 people

    •  

      Sree Chithran ഞാൻ വരേണ്യവർഗ്ഗബൂർഷ്വാസികളുടെ ചോദ്യങ്ങൾക്കു മറുപടി കൊടുക്കാറില്ല:)

      Tuesday at 7:45pm · Unlike · 6 people

    •  

      Subhash Kumarapuram

      യേശു ദേവന്‍ പച്ച വേഷം ആണോ ? :)

       

      ആരാ കത്തി . . .

       

      ചുവപ്പ് താടിയും കാണുമായിരിക്കും അല്ലെ . . .

       

      അപ്പൊ പള്ളിലച്ചനു എന്താവും വേഷം . . .

       

      മുട്ടിപ്പായില്‍ പ്രാര്‍ത്ഥി ക്കുന്ന രംഗം കാണുമോ ?

      Tuesday at 7:51pm · Like

    •  

      Sunil Kumar ഒരാളുടെ കവിത കഥകളീകരിക്കുന്നു എന്നല്ലേ കണ്ടത് അതില്‍? അപ്പോ കവിതയഇല്‍ എന്തൊക്കെ ആരൊക്കെ ഉണ്ടാവുക എന്ന് ആര്‍ക്കറിയാം? സാജനോട് ചോദിക്കുകതന്നെ. Raneej Raveendran അമ്മാമനോട് ചോദിച്ചു പറയൂ. :)

      Tuesday at 8:01pm · Like

    •  

      Srikantan Raghavan ഇതൊക്കെ കാണുമ്പോള്‍ ഒരു ആശ്വാസം മാത്രം..... അഹിന്ദു കഥകളോട് ഉള്ള ഈ എതിര്‍പ്പുകള്‍; അഹിന്ദു കലാകാരന്മാരോടു ഇല്ലാഞ്ഞത്‌ നന്നായി... അല്ലെങ്കില്‍ ചിന്തിക്കാന്‍ പോലും വയ്യ .... ഹൈദരാലി ആശാന്‍ ഇല്ലാത്ത ഒരു കഥകളി സംഗീത ലോകം !

      Tuesday at 8:02pm · Unlike · 1 person

    •  

      Subhash Kumarapuram ഒരു പാട്ടുകാരനു എന്ത് ഭക്തി ഗാനം വേണോ പാടാം . . . പക്ഷെ . . . ഒരു ബ്രാഹ്മണന്‍ പള്ളിയുടെ അള്‍ത്താര യില്‍ നിന്നാല്‍ എങ്ങനെ ഉണ്ടാവും . . . :)

      Tuesday at 8:05pm · Like

    •  

      Raneej Raveendran ‎Sunil Kumar ഈ ചർച്ചയിൽ മനപ്പൂർവം ഇടപെടാതെ ഇരുന്നതാണു...കാരണം ഒരു ഭാഗത്തു അമ്മാമന്മാരും ( മനോജ് പുല്ലൂരും കലാ: സാജനും) മറു ഭാഗത്തു എന്റെ ഉറ്റ സുഹൃത്തും....എന്നെ ഇതിലേക്കു വഴിച്ചിഴക്കരുതു സുനിലേട്ടാ....:)

      Tuesday at 8:06pm · Unlike · 3 people

    •  

      Raneej Raveendran എന്റെ മാത്രം അല്ലാ ഇവിടെയുള്ള Vikar T Mana യുറ്റേയും അമ്മാമന്മാരാണു സുനിലേട്ടാ...

      Tuesday at 8:09pm · Unlike · 1 person

    •  

      Sunil Kumar അങ്ങനെയല്ല റനീജ്. ആ കഥ എന്താന്ന് ചോദിച്ച് മനസ്സിലാക്കുക എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ ശരി തെറ്റുകളെ പറ്റി പറയാനല്ല പറഞ്ഞത്. എന്തായാലും ഞാന്‍ റനീജിനെ സ്മരിച്ചിട്ടേ ഇല്ല. :):) താങ്ക്സ്.

      Tuesday at 8:12pm · Like

    •  

      Raghu Menon

      കഥകളിക്ക് പകരമായി പണ്ട് ഒരു ചവിട്ട്നാടകം ഉണ്ടായിരുന്നു.[ഇപ്പോഴും ഉണ്ടോയെന്നറിയില്ല] എന്തായാലും അത് വിജയിച്ചില്ല.അത്പോലെ ഒരു പകരം വെയ്ക്കാനണോ എന്നായിരിക്കം സുഹാസ് അർത്ഥമാക്കിയത്. കഥകളിയിൽ കൂടെ ധാരാളം മറ്റ് മതസ്ഥരുടെ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.ഒന്നും സംഭവിച്ചില്ല. എന്തെല്ലാം പറഞ്ഞാലും ഹിന്ദു പുരാണാകഥാപാത്രങ്ങൾക്ക് യോജിക്കുന്നതാണ്, കഥകളിയിലെ വേഷങ്ങൾ. വേഷങ്ങളിൽ മാറ്റം വരുത്തിയാലോ, കഥകളിയുടെ പകുതി ആകർഷണം കുറയും. പിന്നെ ഒരു കലാസ്വാദനത്തിന് ഒരിക്കലും ഒരു മതത്തിന്റെ ജതിയുടെയോ കഥക്ക് പ്രശസ്തിയില്ല...

      Tuesday at 8:16pm · Like

    •  

      Srikantan Raghavan ‎Subhash Kumarapuram ഒരു ബ്രാഹ്മണന്‍ പള്ളിയുടെ അള്‍ത്താരയില്‍ നികുന്നതും പള്ളിയില്‍ ക്രിസ്തിയ കഥകളി അവതരിപിക്കുനതും തമ്മില്‍ എന്താണ് ബന്ധം ? ഇത് ഒരു കലയല്ലെ ... ഇതിനെ മതത്തിന്റെ ചട്ടകൂടുകള്ളില്‍ അടയ്കന്നോ ?

      Tuesday at 8:19pm · Like

    •  

      Sunil Kumar ചവിട്ട് നാടകം ഉണ്ട്. കുട്ടിസ്രാങ്ക് സിനിമയിലൊക്കെ കണ്ടില്ലേ? പക്ഷെ കഥകളിക്ക് പകരം ആണോന്നറിയില്ല. :)

      Tuesday at 8:19pm · Like

    •  

      Subhash Kumarapuram അയ്യോ . . . അങ്ങനെ ഒന്നും അല്ല . . . ഒരു ചേര്‍ച്ച ക്കുറവ് ഉണ്ടാകുമോ എന്ന് ചിന്തിച്ചു പോയി . . . :)

       

      മാര്‍ഗി ഉഷ നങ്ങിയാര്‍കൂത്തിനെ നങ്ങിയാര്‍ ആട്ടം എന്ന് മാറ്റം വരുത്തി അവതരിപ്പിച്ച പ്പോള്‍ കുറച്ചു മേലെ നിന്നും എതിര്‍പ്പ് ഉണ്ടായി എന്ന് കേട്ടിട്ടുണ്ട് . . .

      Tuesday at 8:24pm · Unlike · 1 person

    •  

      Ranjini Nair ‎Raghu Menon'എന്തെല്ലാം പറഞ്ഞാലും ഹിന്ദു പുരാണാകഥാപാത്രങ്ങൾക്ക് യോജിക്കുന്നതാണ്, കഥകളിയിലെ വേഷങ്ങൾ. വേഷങ്ങളിൽ മാറ്റം വരുത്തിയാലോ, കഥകളിയുടെ പകുതി ആകർഷണം കുറയും.' just wanted to hear this, santhosham. :-)

      Tuesday at 8:27pm · Like · 1 person

    •  

      Subhash Kumarapuram

      കഥകളി തികച്ചും കേരളീയം എന്നാണു എന്റെ അറിവ് . . . അത് അങ്ങനെ തന്നെ നില്‍ക്കട്ടെ . . .

       

      യേശദേവന്‍ കടല്‍ കടന്നു വന്ന കക്ഷി അല്ലെ . . . അവരുടെ കഥപറയാന്‍ അവരുടെതായ കലാരൂപങ്ങള്‍ ഉണ്ടല്ലോ . . .

       

      പാരമ്പര്യ കലകള്‍ മാറ്റം വരുത്തരുത് എന്നാണു എന്‍റെ പക്ഷം . . .

       

      അല്ലെങ്കില്‍ ബ്രേക്ക്‌ ഡാന്‍സ്‌ ചെയ്യുന്നവര്‍ക്കും തോന്നും ഒരു ചെയ്ഞ്ചിന് കഥകളി വേഷം ഇട്ടാലോ എന്ന് . . .

       

      ഒന്ന് ചിന്തിച്ചു നോക്കു . . . ജാക്സന്‍റെ പാട്ടിനു ചുവടു വയ്ക്കുന്ന പച്ച വേഷം . . .

       

      അമ്മേ . . . !!!!!!!

      Tuesday at 8:31pm · Like

    •  

      Raghu Menon ‎Raneej Raveendran നമ്മൾ വെറുതെ മനസ്സിലുള്ളത് പങ്കുവെയ്ക്കുന്നൂമത്രം. പുതിയകഥകൾക്കോ രാധയെടത്തിയയൊ സാജനെയോ ഉണ്ണിയെയോ ഒന്നും നമ്മൾ അർത്ഥമാക്കുന്നില്ല.അവർ ചെയ്യൂന്നത് വളരെ വലിയ കാര്യങ്ങളാണ്. പ്രശംസനീയുമാണ്. അത്കൊണ്ട് അഭിപ്രായം ഉണ്ടെങ്കിൽ പറയാതിരിക്കരുത്.

      Tuesday at 8:39pm · Like · 2 people

    •  

      Ranjini Nair tuttu....dont be silly :-)

      Tuesday at 8:40pm · Like

    •  

      Sunil Kumar ‎Subhash Kumarapuram http://www.youtube.com/watch?v=G1zVXQRrltw ഒന്ന് കാണൂ ട്ടോ. എന്നിട്ട് കിടന്നാല്‍ മതി :):):)

      Tuesday at 8:42pm · Like

    •  

      Subhash Kumarapuram കൊള്ളാം . . . നന്നായിട്ടു ണ്ട് . . .

       

      ഇഷ്ടായോ ?

      Tuesday at 8:44pm · Like

    •  

      Sunil Kumar എന്താ കുഴപ്പം? നല്ല പരീക്ഷണമല്ലേ?

      Tuesday at 8:44pm · Like

    •  

      Sunil Kumar ബോറടിച്ചുവോ? ഒരു ചീത്തത്തം എന്തെങ്കിലും തോന്നിയോ? മുഴ്വന്‍ കണ്ടിരഉന്നില്ലേ?

      Tuesday at 8:45pm · Like

    •  

      Subhash Kumarapuram പിന്നെ . . . നന്നായിട്ടു ണ്ട് . . .

      Tuesday at 8:45pm · Like

    •  

      Sunil Kumar ജീനിയസ് ടച്ച് ഉണ്ടെങ്കില്‍ നമ്മള്‍ അറിയാതെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിമറിക്കും. അത് എങ്ങനെ എന്ന് നമുക്ക് പറയാന്‍ പറ്റില്ല. :):) പറയന്മാര്‍ക്ക് അമ്പലത്തില്‍ കയറാന്‍ പറ്റീരുന്നില്യ മുന്പ്. പക്ഷെ പറയന്‍റെ വേഷം കെട്ടി (സിമിലര്‍) നമ്പ്യാര്‍ തുള്ളല്‍ അമ്പലത്തിനുള്ളില്‍ കളിച്ചു. വെറുതെ പറഞ്ഞൂന്ന് മാത്രം. ലോകനിയമം അങ്ങനെ ആണെന്നാ എനിക്ക് തോന്നീരിക്കുന്നത്.

      Tuesday at 8:48pm · Like · 1 person

    •  

      Subhash Kumarapuram അവര്‍ കളിക്കട്ടെ . . . :) ഒരു ആസ്വാദനം പ്രതീ ക്ഷിക്കുന്നു . . .

      Tuesday at 8:49pm · Like · 1 person

    •  

      Sunil Kumar ‎Subhash Kumarapuram ദ്വയാര്‍ത്ഥത്തിലാണ്‌ നന്നായി എന്ന് പറഞ്ഞത് എന്ന് ഞാന്‍ ഊഹിക്കുന്നു. :) എന്നാലും ഞാന്‍ മുകളില്‍ പറഞ്ഞതിന്‌ മാറ്റമൊന്നും ഇല്ല.

      Tuesday at 8:50pm · Like

    •  

      Srikantan Raghavan

      അപ്പോള്‍ ക്രിസ്ത്യാനികള്‍ കേരളയീയര്‍ അല്ലെ ?

       

      കഥകളി വേഷങ്ങള്‍ ഹിന്ദു പുരാണാകഥാപാത്രങ്ങൾക്ക് യോജിക്കുന്നതാണ് എന്ന് പറയുനത്തില്‍ സത്യമുന്ടെന്കില്ലും, അത് ഹിന്ദു പുരാണാകഥാപാത്രങ്ങൾക്ക് മാത്രം യോജിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ അല്പം തെറ്റ്‌ ഉണ്ടെന്നാണ് എന്റെ പക്ഷം ... വേളാങ്കണ്ണിയില്‍ ചെന്നാല്‍ സാരി ഉടുത്ത മേരി മാതാവിനെ കാണാം .... അതിപ്പോള്‍ ഒരു ഹിന്ദുവായ എന്നിക്ക് ഒരു ചേര്‍ച്ച കുറവായിട്ടു തോന്നിയാല്‍ അത് എന്റെ പ്രശനം ആണ് ... സാരി ഉടുത്ത മേരി മാതാവിനെ ക്രിസ്തിയ മത വിശ്വാസികള്‍ അങ്ങീകരിച്ചു കഴിഞ്ഞു :)

      Tuesday at 8:51pm · Like

    •  

      Subhash Kumarapuram യേശു ദേവന്‍റെ ഒരേ ഒരു വികാര പ്രകടനമേ ഞാന്‍ ഇന്നേ വരെ പല സിനിമകളിലും കണ്ടിട്ടുള്ളൂ . . .

       

      ശാന്തം . . . !!!

       

      അത് കൊണ്ട് ആ വേഷം ചെയ്യുന്ന ആള്‍ക്ക് വെറുതെ ഇരുന്നു കാശു വാങ്ങാം എന്നൊരു ഗുണം കാണുന്നു . . .

      Tuesday at 8:51pm · Like · 1 person

    •  

      Sunil Kumar ഈ കഥയില്‍ യേശുദേവന്‍ ഉണ്ട് എന്ന് ഉറപ്പായോ?

      Tuesday at 8:52pm · Like

    •  

      Subhash Kumarapuram ഒന്നും ഉറപ്പില്ലല്ലോ . . . ആര്‍ക്കും . . . :)

      Tuesday at 8:52pm · Like

    •  

      Srikantan Raghavan ‎Sunil Kumar

       

      "യേശുദേവൻ, പീലാത്തോസ്‌, പത്നി, ദൂതൻ, യൂദാസ്‌, പത്രോസ്‌, കിങ്കരൻമാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാ ണു നൂറു മിനിറ്റിൽ ദിവ്യകാരുണ്യചരിതം ഇതൾ വിരിയുന്നത്‌."

      Tuesday at 8:54pm · Unlike · 1 person

    •  

      Sunil Kumar ചര്‍ച്ചിച് ചര്‍ച്ചിച് വായിച്ചത് മറന്നു. :) അരണബുദ്ധി. :):)

      Tuesday at 8:55pm · Like · 4 people

    •  

      Subhash Kumarapuram ഞാനും ഒന്ന് കോപ്പി ചെയ്തതാ . . . അപ്പൊ ദേ ആരോ അത് പെസ റ്റി

      Tuesday at 8:55pm · Like · 1 person

    •  

      Srikantan Raghavan ഇതിനു collaborative അഥവാ cloud computing എന്ന് പറയും :)

      Tuesday at 8:56pm · Like

    •  

      Subhash Kumarapuram എല്ലാം മനസിലായി . . . :)

      Tuesday at 8:57pm · Like

    •  

      Srikantan Raghavan back to topic ....!

      Tuesday at 8:59pm · Like

    •  

      Sunil Kumar ‎Srikantan Raghavan ഹ ഹ ഹ. Subhash Kumarapuram ഭക്ഷിക്കാന്‍ പോകട്ടെ ഞാന്‍. ബാക്കി നാളെ. :):) ഗുഡ് നൈറ്റ് എല്ലാവര്‍ക്കും.

      Tuesday at 8:59pm · Like · 1 person

    •  

      Subhash Kumarapuram വരും ഓണത്തിന് ചട്ടയും മുണ്ടും ഉടുത്തു തിരുവാതിര കളിയും ആവാം . . .

      Tuesday at 9:00pm · Like · 1 person

    •  

      Srikantan Raghavan ചട്ടയും മുണ്ടും ഉടുത്തു തിരുവാതിര കള്ളിച്ചാല്‍ അത് മാര്‍ഗം കളി ആകുലെ ?

      Tuesday at 9:01pm · Like

    •  

      Sunil Kumar കഥകളീടെ ആദ്യകാലത്ത് പൊയ്മുഖം വെച്ചായിരുന്നൂത്രെ കളി. കളിക്കുന്നവര്‍ തന്നെ പാടുകയായിരുന്നുവത്രെ. 40 കൊല്ലം മുന്പത്തെ ഉടുത്തുകെട്ടും ഇപ്പോഴത്തെ ഉടുത്തുകെട്ടും നോക്കൂ. മാറ്റമില്ലേ?

      Tuesday at 9:02pm · Like

    •  

      Ranjini Nair gd nite ennu paranzhittu ! ippo poyillengil hotel adakkum

      Tuesday at 9:05pm · Unlike · 1 person

    •  

      Srikantan Raghavan എന്തെ രഞ്ജിനി മലയാളം വെടിഞ്ഞത് ??

      Tuesday at 9:07pm · Like

    •  

      Ranjini Nair വെടിഞ്ഞിട്ടില്ല , പിന്നെ കശ്യപനും കൂട്ടുള്ളതുകൊണ്ട്, ധൈര്യത്തില്‍ എഴുതുന്നു എന്ന് മാത്രം.

      Tuesday at 9:15pm · Like · 2 people

    •  

      Sree Chithran

      ഹിന്ദുപുരാണകഥാപാത്രങ്ങൾ (ആരാണ് ഹിന്ദു തുടങ്ങിയ പ്രസക്തവും പ്രധാനവുമായ ചോദ്യങ്ങൾ മനഃപൂർവ്വം വിട്ടുകളയുന്നു) മാത്രം അണിനിരക്കുന്ന കലയാവണം എന്നും കഥകളി എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല. സൗന്ദര്യശാസ്ത്രപരമായ കാരണങ്ങൾ പ്രതിബന്ധമായി ഉണ്ട് എന്നതു സത്യമാണ്. എങ്ങനെ അവയെ സർഗാത്മകമായി മറികടക്കാം എന്നതു കാലം തെളിയിക്കട്ടെ.

       

      "ഭിന്നരുചിർഹി ലോക" എന്നുണ്ടല്ലോ. എനിക്കെന്തായാലും 'ഹിന്ദു' പുരാണമാണെങ്കിലേ കഥകളിയാവൂ എന്നൊന്നും തോന്നിയിട്ടില്ല. കൃഷ്ണവാര്യരുടെ ബുദ്ധചരിതം വാസ്തവത്തിൽ ഒരു സാദ്ധ്യതയായിരുന്നു. അവിടെ നിന്ന് അധികം വളരാനായി എന്നിപ്പൊഴും തോന്നുന്നില്ലെങ്കിലും.

       

      ബി മുരളിയുടെ "ചവർഗം താലവ്യമോ" എന്ന കഥ ഓർമ്മയിൽ:))

       

      രഘു മേനോൻ, ചവിട്ടുനാടകം കഥകളിയെ അനുകരിച്ചത് ഒന്നും അല്ല. 1850കൾ മുതൽ തന്നെ ചവിട്ടുനാടകരൂപം ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടായിരുന്നു. അപ്പോസ്തലപ്രവൃത്തികളിലെ കഥകൾ, യിഷാക്കും യോശാവും - ഒക്കെ പഴയ ചവിട്ടുനാടകങ്ങളാണ്. പൊൻകുന്നം വർക്കി അവയെപ്പറ്റി പറഞ്ഞിരുന്നു. സുനിൽകുമാർ സൂചിപ്പിച്ച കുട്ടിസ്രാങ്കിലെ ചവിട്ടുനാടകം - കാറൽസ്‌മാൻ ചരിതം - വളരെ പ്രധാനപ്പെട്ട ചവിട്ടുനാടകമാണ്. ചവിട്ടുനാടകത്തിന്റെ തനതുസൗന്ദര്യം തുളുമ്പുന്ന അനേകം സങ്കേതങ്ങളുടെ സമൃദ്ധി കാറൽസ്‌മാൻ ചരിതത്തിനുണ്ട്. ആ കഥ തന്നെ അത്യന്തം കാൽപ്പനികമനോഹരവും നാടകീയവുമാണ്. ഏ.ഡി 800കളുടെ ആദ്യം പശ്ചിമജർമ്മനിയുൾപ്പെടുന്ന യൂറോപ്പിന്റെ ഭാഗം ഭരിച്ചിരുന്ന ഷാർലിമെയ്ൻ ചക്രവർത്തി. കാറൽ ദെർ ഗ്രോസ (Karl der Grosse) എന്ന് ജർമ്മനിൽ. ഇദ്ദേഹത്തിന്റെ പന്ത്രണ്ടു പാരികളിൽ (Peers) ഒരാളായ റോളാൻഡിനെ (നാടകത്തിൽ റോൾദാൻ) ചുറ്റിപ്പറ്റി വികസിക്കുന്ന കഥയാണു കാറൽമാൻ ചരിതം ചവിട്ടുനാടകത്തിലേത്. റോളാൻഡിന്റെ ഗാനം (La Chanson de Roland) എന്നറിയപ്പെടുന്ന 12-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് കഥയിൽ റോളാൻഡ് മുസൽമാന്മാരാൽ കൊല്ലപ്പെടുകയും ആ മരണത്തിനു ഷാർലിമെയ്ൻ ചക്രവർത്തി നേരിട്ടെത്തി പകരം ചോദിക്കുകയും സരഗോസ നഗരം നശിപ്പിച്ച് മുസ്ലീമുകളെയും ജൂതന്മാരെയും ക്രൈസ്തവരാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. കാറൽമാന്റെ കാലത്തിനും വളരെ പിന്നീടു നടന്ന കുരിശുയുദ്ധങ്ങളുമായി അദ്ദേഹത്തിനു ചരിത്രപരമായി ബന്ധമില്ലെങ്കിലും കുരിശുയുദ്ധകാലത്ത് റോളാൻഡിന്റെ ഗാനം ഒരു ക്രൈസ്തവ ഉത്തേജകം എന്ന രീതിയിൽ പ്രശസ്തിയാർജ്ജിച്ചു. ഇസ്ലാം-കത്തോലിക്ക വിശ്വാസസംഘർഷവും യുദ്ധവുമാണ് കെട്ടുകഥയെ ഉപജീവിക്കുന്ന കാറൽമാൻ ചരിതത്തിന്റെയും രാഷ്ട്രീയ പശ്ചാത്തല.യുദ്ധരംഗത്ത് നാം കഥകളിയിലുപയോഗിക്കുന്ന യുദ്ധവട്ടം പോലെ ഒന്ന് കാണാം. ദക്ഷയാഗത്തിന്റെ സവിശെഷ യുദ്ധവട്ടം പോലെ ഒന്ന് റോളാൻഡിന്റെ യുദ്ധരംഗത്തിലുണ്ട്. നമ്മുടെ നാടിന്റെ സംസ്കാരവിശേഷങ്ങളുമായി വിളക്കിച്ചേർത്തുകൊണ്ട് ക്രിസ്ത്യൻ സമൂഹം വികസിപ്പിച്ച ഒരു കലാസ്വരൂപത്തെ എത്ര നിസ്സാരമായി നമുക്ക് 'അനുകരണം' എന്നു വിളിക്കാനാവുന്നു!

       

      വിജയിച്ചില്ല എന്നു പറഞ്ഞത് മനസ്സിലായില്ല. എന്ത് അളവുകോൽ വെച്ചാണ് ചവിട്ടുനാടകത്തിന്റെ 'വിജയം' അളന്നത്?

       

      ചവിട്ടുനാടകം ഒരു ക്ലാസിക്കൽ കലാരൂപമല്ല. അങ്ങനെയാണെന്ന് അതിന്റെ പ്രയോക്താക്ല്ല് പോലും അവകാശപ്പെട്ടിട്ടുമില്ല. നമ്മുടെ നാടിൽ വികസിച്ചരൊരു സംസ്കാരത്തിന്റെ ചേതോഹരമായ മുദ്രണമായിരുന്നു അത്. അതിന്റെ ജയാപചയങ്ങൾ കഥകളിയോടു ചേർത്തുവായിക്കുന്നതു തമാശ തന്നെ:)

       

      ലോകത്ത് അനേകം കലകൾ ഉണ്ട്. അതിൽ ഒന്നാണ് കഥകളി. വേറെയും കലകൾ ഉണ്ട്. അത്രയെങ്കിലും അംഗീകരിക്കാൻ കനിഞ്ഞു മനസ്സുണ്ടായാൽ നന്ന്.

      Tuesday at 9:20pm · Like · 1 person

    •  

      Sunil Kumar ഫേസ്ബുക്ക് ചര്‍ച്ച, ഫോണ്‍ ചര്‍ച്ച ഇതൊക്കെ കഴിഞ്ഞ് പോകാന്‍ പറ്റണ്ടേ? ഇനി ഗുഡ് നൈറ്റ്.

      Tuesday at 9:35pm · Like · 1 person

    •  

      Rajasekhar Vaikom Attn: Sri Ambujakshan Nair: Here is link to 'Garuda Garava Bhangam' Ottan thullal:

      Tuesday at 10:11pm · Like

    •  

      Ambujakshan Nair Sri. Rajasekhar Vaikom, Thanks for the informantion.

      Yesterday at 2:49am · Like

    •  

      Muraly Kandanchatha

      ഇതെന്തരപ്പി ഇതിന്നിത്രയും കമെന്റ്റ്‌സ്?? പോട്ടേ, സുഹാസ്‌ ഇതോരോരുത്തരുടെ പരീക്ഷണം എന്ന് കൂട്ട്യാ മതി. സുനില്‍ പറഞ്ഞ പോലെ നന്നായാ നില്‍ക്കും, ഇല്ലെങ്കില്‍ പുതുമഴയിലെ ഈയാംപാറ്റ പോലെ ഇതും പോകും. കര്‍ണ്ണശപഥം ആട്ടക്കഥ രൂപപ്പെടുത്തി, ചിട്ടപ്പെടുത്തിയ സമയത്തും ഇതേപോലെ ധാരാളം എതിര്‍പ്പ് ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. കുറുപ്പ്‌ആശാന്‍ ഒരിക്കല്‍ പോലും ഈ കഥ പാടിയിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. അദ്ദേഹത്തിന്ന്‍ കര്‍ണ്ണശപഥം, മലയാളത്തില്‍ ആണ്, കഥക്ക് കാംബില്ല്യ എന്നൊക്കെ ആയിരുന്നു വാദം ത്രേ.

      Yesterday at 5:29am · Like

    •  

      Muraly Kandanchatha ആശാന്‍ പാട്ട് പ്രധാനം ആല്ലാത്തതായാലും ആട്ടക്കഥ പാടാന്‍ മടി കാണിക്കാറില്ല എന്നാണ് ശ്രി. രമേശ് തമ്പുരാനില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. എന്നിട്ടെന്തേ കര്‍ണ്ണശപഥ ത്തിനോട് ഒരു വിരക്തി? ആരെങ്കിലും ഒരുത്തരം പറയു? എനിക്ക് തെറ്റ് പറ്റിയോ? ഞാന്‍ കേട്ടത് തെറ്റ് ആണോ?

      Yesterday at 5:40am · Like

    •  

      Raghu Menon

       

      ‎Sree Chithran താങ്കളുടെ ചവിട്ടുനാടകത്തെ കുറിച്ചുള്ള വിശദീകരണം ഇഷ്ട്ടപ്പെട്ടു.

      പുരാണമതപ്രചാരണ വേദികളുടെ പ്രധാനമാധ്യമം കലകളായിരുന്നു. സംഗീതവും നാടകവും ചിത്രകലയുമൊക്കെ മനുഷ്യനിലെ ഭക്തി വർദ്ധിപ്പിക്കുവാനുള്ള ടോണിക്കുകളായി മതങ്ങൾ ഉപയോഗിച്ചിരുന്നു.അതുകൊണ്ട് തന്നെ അക്കാലങ്ങളിൽ ആസ്വാദനത്തെ ത്വരിതപ്പെടുത്താൻ മതത്തിന്റെ വികാരങ്ങൾക്ക് കഴിഞ്ഞിരുന്നു.

      ആ കാലത്ത് കഥകളിയുടെ വളർച്ചയും ആകർഷണവും മനസ്സിലാക്കി ക്രിസ്ത്യാനികൾക്കിടയിൽ രൂപപ്പെടുത്തിയാതാണ് ചവിട്ടുനാടകമെന്ന് ഞാൻ എവിടെയോ വായിക്കുകയോ, അല്ല ആരോ പറഞ്ഞതന്നതായോ ഒരു ഓർമ്മ എന്റെ മനസ്സിലുണ്ട്. മതം പ്രചരിപ്പിക്കുവാൻ അന്നും ഇന്നും കാണുന്ന വ്യഗ്രത അത് ശരിവെയ്ക്കുന്നു.

      [സൗന്ദര്യശാസ്ത്രപരമായ കാരണങ്ങൾ പ്രതിബന്ധമായി ഉണ്ട് എന്നതു സത്യമാണ്.] ആ സത്യത്തെ മറികടക്കൻ സാദ്ധ്യമല്ല എന്നേ ഞാൻ പറഞ്ഞുള്ളൂ.അത് എന്റെ ഒരു ഹിന്ദു പക്ഷം ചേർന്നുള്ള അഭിപ്രായമല്ല. ഒരു ബൈബിൾ കഥകളി കണ്ട ഒരു ക്രിസ്ത്യ ൻ തന്നെ ഈ അഭിപ്രായം പറഞ്ഞകേട്ടിട്ടുണ്ട്.അതാണ് നമ്മുടെ അനുഭവവും..

      Yesterday at 5:49am · Like

    •  

      Suhasgodan Namboothiripad

      ക്രിസ്ടാനിക് എല്ലാം അവരുടെ മതവുമായി ബന്ധപെട്ടാണ് ഇരിക്കുനത്. പള്ളിയില്‍ വിലക്കുവെക്കുനതും, കൊടിമരം മരം വെക്കുന്നതും, എഴുതിനിരുതുനതും എല്ലാം അവരുടെ മതം പ്രച്ചരിപ്പികാനുള്ള വഴികള്‍ മാത്രം ആണ്. മൊബൈല്‍ കമ്പനികളുടെ പരസ്യം പോലെ. അവിടെ ഉണ്ടോ അത് ഇവിടെയും ഉണ്ട്. നമുടെ കഥകളിയും അവര്‍ ഇതിനയിട്ടാണ് ഉപയോഗിക്കുന്നത്. ആ ഒരു വിഷമത്തില്‍ പ്രതികരിച്ചു പോയാതാണ് . ക്രിസ്ടനികളിലും ,മുസ്ലിമുകളിലും നല്ല ആസ്വാദകര്‍ ഉണ്ട് .ഇല്ല എന്നല്ല. ഹൈദരാലി മാഷിന്റെ ഒരു അടുത്ത ബന്ധു എന്റെ ഉറ്റ സുഹൃത്താണ്‌ . അദേഹം മരിച്ചു കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക് ശേഷം അയാള്‍ എന്റെ ഇല്ലത്ത് വരികയുണ്ട്ടായി . അയാള്‍ പറഞ്ഞത് അദേഹം ഇത്ര ഉയരത്തില്‍ ആയിരുന്നു എന്ന് മനസിലകിയത് മാഷ്‌ മരിച്ചതിനു ശേഷം ആണ്. ഇത് പറഞ്ഞിട്ട് അവര്‍ പൊട്ടികരയുകയായിരുന്നു . അതിനു ശേഷം എല്ലാ വര്‍ഷവും അവര്‍ ഹൈദരാലി അനുസ്മരണം നടത്തുനുണ്ട്. മുസ്ലിമ്സിനിടയില്‍ കഥകളി വളര്‍ത്തുന്നു അവര്‍. അത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല ,എന്നാലും കഥകളിയോടും , മാഷിനോടും ഉള്ള സ്നേഹം ആണ് .

      Yesterday at 7:14am · Like · 1 person

    •  

      Srikantan Raghavan ‎Suhasgodan Namboothiripad പ്രതീകരികേണം ... നമ്മുടെ അഭിപ്രായങ്ങള്‍ നമ്മള്‍ നിസ്സങ്കോചം പങ്കു വെയ്കേണം .. അങ്ങനെ ചെയ്യുമ്പോള്‍ അല്ലെ ഇത് പോലെ നല്ല പല discussions ഉണ്ടാകൂ ?

      Yesterday at 7:19am · Like · 1 person

    •  

      Sajan Namboothiripad ‎"lokapaalanam" jeesasae ( thodiyil padanae..)

      Yesterday at 7:59am · Like · 4 people

    •  

      Suhasgodan Namboothiripad എന്നിട്ടെന്തേ കര്‍ണ്ണശപഥ ത്തിനോട് ഒരു വിരക്തി? ആരെങ്കിലും ഒരുത്തരം പറയു?......athu namukk yogam illya nu karuthiyal mathi...allenkil karnasapathathile pala padangalum ennu kelkuna pole avumayirunilla.....Athukondu tane mattulavar paadunna karnasapadham namuk aswadikkan kazhiyunnu.....Bagyam....

      Yesterday at 8:05am · Like

    •  

      Sunil Kumar ശുദ്ധ കമ്പം തന്ന്യാണേയ്, സുഹാസ്

      Yesterday at 8:26am · Like · 1 person

    •  

      Raneej Raveendran

      ‎Muraly Kandanchatha avasaana kaalathu kottakkalil kitakkumbol assan palanadu divakarettanodu paranjutre.." ellavarum parayunu karnasapadham paatanm ennu..onnu nokyaalo..unnikrishnanem kooti onnu vaaru..namukku nokkam.." ennu...apo karnasapadhatthOdulla virakthi alla...maricchhu addhehathinte 'ithokke dhaaraalam aanu ' enna oru sthaayi bhaavam untu...kaanikalaarayaalum,vEshakkar aaraayaalum,koode paatunnathu araayaalum 'ithokketthanne dharaalam..njan santhushtanaanu'...athu thanne yaanu ivideyum sambhavicchathu ennu thonunu...!!!

      Yesterday at 8:50am · Unlike · 2 people

    •  

      Suhasgodan Namboothiripad matram alla onninem koosatha oru sambradayam arnu nu kettitund.....tuttu paranja pole itokke mathi enna thonalavum.....Nerathe paranja pole namude bagyam illayma.....Sunil Kumar Kuruppashan Bakthi Asthik pidichirikaa....Kurrupanisam...

      Yesterday at 9:15am · Like · 2 people

    •  

      Sunil Kumar ഉന്നികൃഷ്ണകുറുപ്പും ഒരു പാട്ടുകാരൻ തന്നെ ആയിരുന്നു. കഴിവുണ്ടായിരുന്നു. ഇഷ്ടാവാം. ഇഷ്ടപ്പെടാം. ആരാധനയും തോന്നാം. പക്ഷെ ബിംബവൽക്കരിക്കരുത്. അത് പിന്നീട് “വികാരം വ്രണ”പ്പെടാൻ സാധ്യത തരും.

      Yesterday at 9:24am · Like

    •  

      Suhasgodan Namboothiripad Chall? sunil etta manasilayilla....

      Yesterday at 9:38am · Like

    •  

      Subhash Kumarapuram ഈ ടോപ്പിക്കി ന്‍റെ പുസ്തക വിതരണാവകാശം എനിക്ക് തരുമോ ? :)

      Yesterday at 9:40am · Like · 1 person

    •  

      Ambujakshan Nair

      അബ്രഹാമിന്റെ ബലി എന്ന കഥകളിയെ പറ്റി ഞാന്‍ പറഞ്ഞിരുന്നുവല്ലോ? തിരുവല്ലാ ശ്രീ വല്ലഭ വിലാസം കഥകളിയോഗം ചുമതലയില്‍ ശ്രീ. തിരുവല്ലാ ഗോപാലപ്പണിക്കര്‍ ഈ കഥ തമിഴ് നാട്ടില്‍ ചെന്നൈയിലും, തിരുച്ചിയിലുമുള്ള ഒരു ചില ക്രൈസ്തവ സംഘടനയുടെ ക്ഷണം സ്വീകരിച്ചു അവതരിപ്പിച്ചിരുന്നു. അവര്‍ മടങ്ങി എത്തിയ ശേഷം കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ ഈ കഥകളി അവതരിപ്പിക്കുകയുണ്ടായി. അന്നും പണിക്കരുടെ ചുമതലയില്‍ തന്നെയായിരുന്നു കളി. പക്ഷെ അവിടുത്തെ ചില സഭാ വിശ്വാസികള്‍ക്ക് അന്ന്‌ ഒരു ആഗ്രഹം. ഞങ്ങളുടെ ദിവ്യനായ കഥാപാത്രത്തെ ഒരു ബ്രാഹ്മണന്‍ തന്നെ അവതരിപ്പിക്കണം എന്ന്. ഒടുവില്‍ അബ്രഹാം വേഷത്തിന് പണിക്കര്‍ ക്ഷണിച്ചിരുന്ന ചെന്നിത്തല ആശാനെ ഉപേക്ഷിച്ചു ശ്രീ. ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയെ നേരിട്ട് തിരുവല്ലാ ഗോപാലപ്പണിക്കര്‍ ആശാന്‍ പോയി ക്ഷണിച്ചു കളി നടത്തി. കഥകള്‍ എങ്ങിനെ വേണമെങ്കിലും വഴി മാറാം.

      22 hours ago · Like

    •  

      Sunil Kumar ഇവിടെ 2-3 ടോപ്പിക്ക് സംസാരിച്ചു. അപ്പോ ഏതു ടോപ്പിക്കിന്റേയാ സുഭാഷേ? മൊത്തത്തിൽ ഗ്രൂപ്പിന്റെ തന്നെ കോണ്ട്രാക്റ്റ് എടുക്കുന്നൊ

      22 hours ago · Like · 1 person

    •  

      Sunil Kumar ‎Suhasgodan Namboothiripad തന്റെ കുറുപ്പാശാൻ കമ്പം കുറച്ച് കൂടുതലാന്ന്. :):):)

      22 hours ago · Like · 1 person

    •  

      Suhasgodan Namboothiripad hahahaha....njerukkane.....

      22 hours ago · Like · 1 person

    •  

      Srikantan Raghavan ‎Subhash Kumarapuram പുസ്തകങ്ങള്‍ അഹിന്ദുക്കള്‍ക്കും വില്‍ക്കുമോ അതോ ഹിന്ദുക്കള്‍ക് മാത്രമെ ഉള്ളോ ? എന്ന്‍ അറിഞ്ഞിട്ടേ ഉള്ളു ബാകി കാര്യങ്ങള്‍ ഹ ഹ ഹാ :D

      22 hours ago · Like

    •  

      Suhasgodan Namboothiripad

      ‎Sree Chithran?????ഇതിനെ 'നമ്മുടെ' കഥകളും 'നിങ്ങടെ' കഥകളും കൊണ്ട് വർഗീകരിക്കരുത്. അത് അപായകരമണ്. നമുക്ക് മാത്രമായി ഒരു കലയും ഇല്ല. ആരാ ഈ സുഹാസ് പറയുന്ന 'നമ്മൾ'? ഇന്ത്യയിൽ ഒരു ലോകാൽഭുതമേയുള്ളൂ അതുണ്ടാക്കിയത് സുഹാസ് പറഞ്ഞ 'നമ്മൾ' ആണോ? ............

       

      നമ്മള്‍ എന്ന് ഉദേശിച്ചത് ഭാരതീയര്‍ ആണ്. ഭാരതത്തിന്റെ കഥ എന്ന അര്‍ത്ഥത്തില്‍ ആണ് നമുടെ കഥ എന്ന് പ്രയോഗിച്ചത് ..ഭാരതത്തില്‍ ഒരൊറ്റ അത്ഭുതമേ ഉള്ളോ ? മധുര മീനാക്ഷി ക്ഷേത്രവും, പദ്മനാഭസ്വാമി ക്ഷേത്രവും,(നിധി കണ്ടെടുകനതിനു മുന്‍പും), ഹിമാലയവും , സുനാമി വന്നിട്ടും തകരാത്ത തിരിച്ചന്ദൂരും , അങ്ങിനെ അനേകം അനേകം കാര്യങ്ങള്‍ എനിക്ക് അത്ഭുതം തനെ ആണ്. പിന്നെ അങ്ങ് പറഞ്ഞ ലോകഅത്ഭുതത്തിന്റെ കാര്യതില്ലെക് ഞാന്‍ കടക്കുന്നില്ല...

       

      ?????പടയണിയും കോലംതുള്ളലും ഗരുഡൻതൂക്കവും അർജ്ജുനനൃത്തവും തീയ്യാട്ടും തെയ്യവും മുതൽ അനേകം ഫോക്ക് കലാരൂപങ്ങളുടെയും, ഭാരത‌ത്തിൽ വളർന്നുവന്ന ഭരതസംസ്കാരത്തിന്റെ, നാട്യസംസ്കാരത്തിന്റെ പാരമ്പര്യവും സമന്വയിച്ചാണ് കഥകളിയെന്ന അപൂർവ്വനൃത്തവിശേഷം ഉണ്ടായത്. .... ഇത് എനിക്ക് ഒരു പുതിയ അറിവാണ് ..താങ്ക്സ്.

       

      ?????സുഹാസ് പറയുന്നവ മിക്കതും വിചിത്രമായിരിക്കുന്നു. ക്രിസ്ത്യൻ പ്രമേയങ്ങൾ സ്വീകരിക്കുന്നത് കഥകളിയുടെ അധഃപതനമാണെന്നു പറയുന്നു. അംബുജാക്ഷൻ ചേട്ടൻ സൂചിപ്പിച്ചതുപോലെ, അത് അധഃപതനമാൺഎങ്കിൽ അതെന്നേ സംഭവിച്ചിരിക്കുന്നു....

       

      എന്നാല്‍ ഞാന്‍ ഒന്ന് മരിച്ചു ചോദിക്കട്ടെ...എന്നിട്ട് എത്ര ക്രിസ്താനികള്‍ കളി കമ്പകാര്‍ ആയി?.....

      22 hours ago · Like · 1 person

    •  

      Srikantan Raghavan ബാകി കാര്യങ്ങള്‍ Sree Chitran പറയട്ടെ ... അവസാനത്തെ ചോദ്യത്തിന് എന്നിക്ക് തോന്നിയ ഒരു അഭിപ്രായം ഞാന്‍ പറയാം.... എത്രയോ ആയിരും ഹിന്ദുക്കള്‍ കഥകളി കാണുമ്പോഴാണ് ഒന്നോ രണ്ടോ കളി കംബക്കാര്‍ ഉണ്ടാകുനത് ആ same ratio ബാകി മതകാര്കും ബാധകം അല്ലെ ?

      22 hours ago · Like

    •  

      Muraly Kandanchatha നമ്മള്‍ ഈ കഥയില്‍ മാത്രം focus ചെയ്യുന്നതിനു പകരം ഈ കഥ എഴുതിയവരിലും, ചിട്ടപ്പെടുതിയവിരിലും ഒന്ന് ശ്രദ്ധ തിരിച്ചു വിട്ടിരുന്നു എങ്കില്‍ എന്നൊരു തോന്നല്‍ എനിക്ക്. അവര്‍ നല്ല ഉദേസത്തോടെ എടുക്കുന്ന ഒരു സംരംഭം ആയിരിക്കുമല്ലോ ഇത്? അല്ലാതെ വെറും popularity contest ആവാന്‍ വഴിയില്ല എന്നാണ് എന്‍റെ ഒരു ഊഹം.

      21 hours ago · Like · 2 people

    •  

      Raneej Raveendran

      എന്തായാലും ഇത്രയായ സ്ഥിതിക്ക്(എത്രയായി എന്നു ചോദിക്കരുതേ) ഞാനും ഒരു അഭിപ്രായം ഇടാൻ മോഹിക്കുന്നു...അതു ശ്രീചിത്രേട്ടന്റെ അഭിപ്രായത്തിനു ചുവടു പിടിച്ചാണു...

       

      "ലോകത്ത് അനേകം കലകൾ ഉണ്ട്. അതിൽ ഒന്നാണ് കഥകളി..."

       

      കലകൾക്കു ജാതിയില്ല മതമില്ലാ ഒന്നുമില്ലാ എന്നതിൽ സംശയമില്ലാ....

       

      പക്ഷേ കഥകളി ഒരു 'കല'യാണോ മറിച്ചു ഒരു കലാരൂപം അല്ലേ??...നൃത്തം,ഗീതം ,വാദ്യം (തൗര്യത്രികം...ശ്രീചിത്രേട്ടന്റെ ബ്ലൊഗിന്റെ പേരു) എന്ന മൂന്നു കലകൾ ചേർന്നു ഉണ്ടായ ഒരു കലാരൂപം...

       

      അങ്ങനെ രൂപീകരിക്കുന്ന കലാരൂപങ്ങൾക്കു ചിലപ്പൊൾ ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ കിടക്കാൻ ബുദ്ധിമ്മുട്ടുണ്ടാകാം...പാട്ടും നൃത്തവും വാദ്യവും ചേർന്ന മറ്റു പല കലാരൂപങ്ങളും ഇന്നു അങ്ങനെ തന്നെയാണു...

       

      കഥകളി അതിൽ പെടുമോ എന്നു എനിക്കു അറിയില്ല....??

       

      പിന്നെ കഥകളിയിൽ നമ്മൾ ഇന്നു കാണുന്ന കഥാപാത്രങ്ങൾ(കൃഷ്ണനായാലും അർജ്ജുനനായാലും ആരായാലും..) ഇവരുടെയൊന്നും യഥാർത്ഥരൂപം നമുക്കു അറിയാത്തതു കൊണ്ടായിരിക്കാം നമുക്കു അവരെയെല്ലം പച്ചയായും കത്തിയായും ചുവന്നാടിയായും കാണാൻ പറ്റുന്നതു....നാളെ 'ഗാന്ധിജിയെ' കുറിച്ചു ഒരു ആട്ടക്കഥ ചിട്ടപ്പെടുത്തിയാൽ പക്ഷെ നമുക്കു അദ്ദേഹത്തെ ഒരു പച്ച വേഷത്തിലൂടെ എത്ര കണ്ട് ആസ്വദിക്കാൻ കഴിയും എന്ന കാര്യത്തിൽ എനിക്കു സംശയം ഉണ്ട്...

       

      കഥകളിയുടെ വേഷങ്ങളുടെ ഒരു പൊതു സ്വഭാവം എടുത്തു നോക്കിയാൽ (കിരീടം,ഉത്തരീയം...) എന്നിവയെല്ലാം പഴയ ഭാരത സംസ്കാരത്തിന്റെ ചുവടു പിടിച്ചു ഉയിർത്തിരിഞ്ഞു വന്നതല്ലേ??(മറ്റു രാജ്യത്തിലും കിരീടം ഉണ്ടായിരുന്നോ എന്നു എനിക്കു അറിയില്ലാ)

       

      അപ്പൊൾ ഇതിന്റെ ഉപജ്ഞാതാക്കൾ അവരെ മനസ്സിൽ കണ്ടായിരിക്കില്ലേ വേഷം തിരഞ്ഞെടുത്തിട്ടുണ്ടാവുക..

      ..(കഥകളിയുടെ പൈതൃകത്തെ കുറിച്ചും പറയാൻ ഞാൻ ആളല്ലാ)

      അപ്പോൾ വിദേശ വസ്ത്രധാരികളുടെ കഥ നമ്മുടെ വേഷത്തിൽ വന്നാൽ അതു ശരിയാവുമോ??? അറിയില്ലാ...

       

      ഇതൊക്കെയാണെങ്കിലും പുതിയ കഥകൾ വരണം എന്നു തന്നെയാണു എന്റെയും അഭിപ്രായം..പക്ഷേ അവകൾ തിരഞ്ഞെടുക്കുമ്പോൾ മേൽപ്പറഞ്ഞ വേഷച്ചേർച്ച കൂടി നോക്കുന്നതല്ലേ നല്ലത്??

       

      അബദ്ധം/മണ്ടത്തരം ആണെങ്കിൽ സദയം പൊറുക്കണം..എന്നെ കൊല്ലരുത്...:)

      21 hours ago · Like · 2 people

    •  

      Sunil Kumar സുഹാസ്, ഇതല്ലെ വർഗീയത എന്ന് പറഞ്ഞാൽ? കളിക്കമ്പക്കാർ കൃസ്ത്യാനികൾ ആയിട്ടുണ്ട്. ഇഷ്ടം പോലെ. ഫോൺ നമ്പർ തരണോ? ഒകെ. വാദത്തിന് ആരും ഇല്ല എന്ന് തന്നെ വിചാരിച്ചാൽ എന്താ പ്രശ്നം? സുഹാസിനു തന്റേതായ രീതിയിൽ ചിന്തിക്കാനും വിശ്വസിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടെങ്കിലും ഇത്ര സങ്കുചിതത്വം വേണ്ട എന്നേ പറയാനുള്ളൂ. ഇത് എന്റെ “സുഹാസ് വിഷയത്തിൽ” ഉള്ള അവസാനത്തെ കമന്റ്. കഥകളിയെ പറ്റി ഇനിയും പറയാം ചരിച്ചിക്കാം.

      21 hours ago · Like

    •  

      Muraly Kandanchatha പാടത്ത് വരമ്പില്‍ കൂടി, വള്ളത്തിന്റെ പടിയില്‍, കല്യാണ പന്തലില്‍ വരവെല്പ്പിന്നായി ...ഇവിടെയൊക്കെ കഥകളി രൂപങ്ങള്‍ ഇപ്പൊ കാണാം ല്ല്യെ? ഇതില്‍ പരം ഒരു അധപതനം ഇനി കഥ കളിക്ക് ഉണ്ടാവാന്‍ വയ്ക്യോ? അതിനൊന്നും ആരും കമ്പ്ലൈന്റ് ചെയ്യുന്നത് കേട്ടിട്ടില്ല്യ,

      21 hours ago · Unlike · 4 people

    •  

      Ambujakshan Nair

      ഹിന്ദു പുരാണ കഥകളെ അടിസ്ഥാനമാക്കിയ കഥകളാണ് കഥകളിയില്‍ നിലവില്‍ ഉള്ളത്. എന്നിട്ട് തന്നെ പല പല സാഹചര്യങ്ങള്‍ കൊണ്ട് എല്ലാ ഹിന്ദുക്കളും കഥകളി അരങ്ങിനു മുന്‍പില്‍ എത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. പിന്നെങ്ങിനെ നമുക്ക് മറ്റുള്ളവരെ പറ്റി ചിന്തിക്കുവാന്‍ സാധിക്കും.

       

      ക്രിസ്ത്യന്‍ കഥയോ, മുസ്ലിം കഥയോ ഏതു വേണമെങ്കിലും എഴുതട്ടെ. അവതരിപ്പിക്കുവാന്‍ പണം ഉള്ളവര്‍ അവതരിപ്പിക്കട്ടെ. ഇഷ്ടമുള്ളവര്‍ അരങ്ങിനു മുന്‍പില്‍ ഇരിക്കട്ടെ.

       

      കഥകളി ഇന്നും എത്തിച്ചേരാത്ത കേരളത്തിലെ എത്രയോ പ്രദേശങ്ങള്‍ ഉണ്ട്. കലാമണ്ഡലം ഏര്‍പ്പെടുത്തിയ നൂറരങ്ങു പരിപാടികള്‍ മൂലം കൊച്ചു കേരളത്തിനുള്ളില്‍ ആദ്യമായി കഥകളി കണ്ട അനേകം ഹിന്ദുക്കളും , മുസ്ലീങ്ങളും , ക്രിസ്ത്യാനികളും ഉണ്ടെന്ന കാര്യം നാം ഓര്‍ക്കണം. കട്ടപ്പന (ഇടുക്കി) ഗവണ്മെന്റ് കോളേജിലും, കാസര്‍കോട് ഉദുമയിലും നൂറരങ്ങിന്റെ കളി നടന്നു.

      മിസ്ടര്‍. സെയിന്‍ മുഹമ്മദ്‌ , പെരുമ്പാവൂരില്‍ നിന്നും കലാമണ്ഡലം നൂറരങ്ങു കമ്മറ്റിക്ക് അയച്ച കത്തിലെ വരികള്‍ ഇതാ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

       

      എനിക്ക് ആദ്യമൊക്കെ കഥകളി ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ഇന്നു ഈ ( നൂറരങ്ങു ) വേദിയില്‍ നടന്ന അരങ്ങു കണ്ടു എനിക്ക് ഇഷ്ടമാവുകയുണ്ടായി. ഇതിനു സഹായകമായ ഏല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ . ഇനിയും ഈ പരിപാടി നീണ്ടു പോകാനും അറിയില്ലാത്തവര്‍ക്ക് അറിയുവാനും ഇതു സഹായകമാകട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം എന്നാണ് . ഇതു വെച്ച് നോക്കുമ്പോള്‍

      ഒരു പക്ഷെ ( കര്‍ണ്ണശപഥം )വിജയിച്ച പോലെ ഏതെങ്കിലും കഥ ഒന്ന് ക്ലിക്കായാല്‍ സ്കൂളുകളിലും കാളേജുകളിലും കളികള്‍ അധികം ഉണ്ടാകുവാന്‍ സാദ്ധ്യത ഉണ്ട്.

      21 hours ago · Unlike · 5 people

    •  

      Unnikrishnan Menon

       

      ‎1960 കാലഘട്ടത്തില്‍ എ. ഐ. സി. സി. സമ്മേളനത്തോട് അനുബന്ദ്ധിച്ചു

      എറണാകുളം മഹാരാജാസ് കോളേജില്‍ വച്ച് ഗാന്ധിചരിതം

      & കുചേല-വ്ര്‍ത്തം ഹിന്ദിയിലും അവതരിപ്പിച്ചു. ഗാന്ധി പച്ചവേഷം. അവ രണ്ടും

      പിന്നീടു അവതരിപ്പിച്ചതായി അറിവില്ല.

       

      e mail: [email protected]

      url: www.bharathamuni.in

      R: 91-484-2373014

      M: 9946553014

      21 hours ago via · Like

    •  

      Unnikrishnan Menon ദിവംഗതനായ കലാമണ്ടലം കേശവന്‍ രചിച്ച നല്ല കഥയുള്ള 'അച്ഛനും മകനും' (Sohrab & Rustom)പുരാണമായിട്ടുപോലും, അശ്വത്വാമാവ്‌ ,ഏകലവ്യന്‍ എന്നിവയും അധികം അരങ്ങുകള്‍ കണ്ടില്ല. ജാതിയും യഥാര്‍ത്ഥ ബോധവും മാത്രമാണോ കാരണങ്ങള്‍?

      21 hours ago · Like · 2 people

    •  

      Vikar T Mana

       

      ഏതു മതസ്ഥരുടെ ആഘോഷങ്ങള്‍ ആയാലും ആ നാടിന്റെ സംസ്കാരവുമായി അതിനു ബന്ധം ഉണ്ടാവും. ഉദേശിച്ചത്‌ എന്താ ചാല്‍ , ചെണ്ട മേളങ്ങളും , നെറ്റിപട്ടം കെട്ടിയ ആനകളുടെ എഴുന്നള്ളപപും ഒക്കെ ഇപ്പൊ പള്ളി മുറ്റങ്ങളില്‍ ധാരാളം കാണാം. ഇത് പോലെ ആണ് കഥകളി എന്നല്ല, അത് പള്ളി മുറ്റത്തുു പ്രത്യേകിച്ച് ഒന്നും സംഭാവികനില്ല .

      ഈ ഒരു കാരണം കൊണ്ട് കഥകളി അധപതിക്കും എന്ന് പറയുന്നത് ശരിയാണെന്ന് തോനുന്നില്ല. പിന്നെ ഇന്ന് ഹോടലുകളിലും തോണികളിലും കഥകളി വേഷങ്ങള്‍ ആവാം ചാല്‍ ഇത് എത്രയോ ഭേദം ആണ്. കുറഞ്ഞത്‌ കഥകളി തന്നെ ആണല്ലോ .

      നല്ല അട്ടകഥ ആണെങ്ങില്‍ അത് ഇന്ന് അല്ലങ്കില്‍ നാളെ അന്ഗീകരിക്ക പെടും , അത് കാലത്തിനു വിട്ടു കൊടുക്കുക. പിന്നെ ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ ആണ് കഥകളിക് ചേര്‍ന്നത്‌ എന്നത് കണ്ടും കേട്ടും പഴകിയതു കൊണ്ട് തോനുന്നതാകും.. എന്താ ആശാരിക്കും, മണ്നാനും (അത് പോലുള്ള ലോകധര്മിക്കും) പേര് വിളിക്കുന്നില്ല. എന്താ കൃഷ്ണന് പകരം ഗോപാലന്‍ എന്ന് കഥാപാത്രത്തിന് പേരിടുമ്പോ ഒരു സുഖം തോനാത്തത്. അതുകൊണ്ട് എല്ലാ പുരാണ കഥാപത്രങ്ങുല്ടെ പേരുകള്‍ അന്ഗീകരിക പെടണം എന്നില്ല. എനിക്ക് തോനുന്നത് ഇന്ന് നമ്മള്‍ അന്ഗീകരിചില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പുതിയ തലമുറ അന്കീകരിച്ചു കൂടായ്ക ഇല്ല.

      പിന്നെ ഈ രണ്ടു അമ്മാമന്‍ മാരും ഇത്ര വേഗം ഇത് ശരി ആക്കും എന്ന് വിചാരിച്ചില്ല. മെയ്‌ പകുതിയില്‍ അവിടെ താളം ഇതു വേണം , രാഗം ഇതു വേണം എന്ന് ചിന്തികുന്നെ ഉണ്ടായിരുന്നുള്ളു.

      20 hours ago · Unlike · 3 people

    •  

      Raghu Menon കഥകളി പള്ളിമുറ്റത്ത് അല്ല, ലോകത്ത് എവിടെയും കളിക്കുന്നതിൽ ഒരു ആസ്വാദകനും എതിർപ്പുണ്ടാവില്ല.സന്തോഷമേ കാണൂ.അഭിമാനമേ ഉണ്ടാവൂ.

      19 hours ago · Like · 1 person

    •  

      Sree Chithran

      സുഹാസ്,

       

      1) ഭാരതീയയതയുടെ സൗന്ദര്യസംസ്കാരത്തിന്റെ ആഴമേറിയ ആവിഷ്കാരമാണ് കഥകളി എന്നതിൽ ആർക്കും ഒരു തർക്കവുമില്ല. പക്ഷേ ഒരു സംസ്കൃതിയുടെ കലാനിർമ്മിതിയെ മറ്റു സംസ്കാരങ്ങളുടെ സാദ്ധ്യതകളുമായി ചേർന്നുള്ള അന്വേഷണങ്ങൾക്കു വിധേയമാക്കുന്നത് ആ കലാസംസ്കൃതിയുടെ അധഃപതനമാണ് എന്ന്താങ്കളുടെ അഭിപ്രായത്തെയാണ് ഞാൻ പ്രാഥമികമായി വിമർശിച്ചത്. അതു ശരിയല്ല. ആധുനികലോകത്ത് ആഗോളമായി കലയിലും സംസ്കാരത്തിലും കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുണ്ട്. അതിനെ നിഷേധിക്കുന്നതും, അധഃപതനമായി ചിത്രീകരിക്കുന്നതും സമ്പൂർണ്ണ അബദ്ധമാണ്.

      പിക്കാസോയ്ക്കു ശേഷം ലോകചിത്രകലക്കും, വിശിഷ്യാ 'ഭാരതീയ' ചിത്രകലക്കും എന്ത്ുസംഭവിച്ചു,ബ്രഹ്തിനു ശേഷം ലോകനാടകവേദിയ്ക്ക്, വിശിഷ്യാ 'ഭാരതീയനാടകവേദിയ്ക്ക്' എന്തു സംഭവിച്ചു എന്നൊക്കെ പരിശോധിക്കുന്നത് നന്നായിരിക്കും. ലോകത്തെങ്ങും ആദാനപ്രദാനങ്ങളിലൂടെയാണ് കല വികസിക്കുന്നത്. അതിനെ തടയുന്നത്, അത്തരം സാദ്ധ്യതകളെ അപമാനിക്കുന്നത് സങ്കുചിതമനസ്കതയാണ്. "ഞാൻ അൽപ്പം സങ്കുചിതനാണ്" എന്നു പൊതുവേദിയിൽ പറയുന്നത് ഒന്നിനും സാധൂകരണമാവില്ല.

       

      2‌) "കഥകളി പള്ളിമുറ്റത് എത്തുന്നതിന്റെ ഗുണം കഥകളിക്കോ അതോ പള്ളിക്കോ ?"

       

      ഗുണമുണ്ടാവുന്നത് ആർക്കെന്നു തിട്ടമില്ല. ഇനി ആർക്കുണ്ടായാലും വിരോധവുമില്ല. കഥകളികൊണ്ട് സുവിശേഷപ്രവർത്തനം നടക്കുമെങ്കിൽ, എനിക്കൊരു എതിർപ്പുമില്ല. അമ്പലത്തിന് കഥകളി കൊണ്ടു ഗുണം ആവാമെങ്കിൽ പള്ളിക്കും ആവാം. പള്ളിക്ക് ഗുണം വരുന്നതിൽ എനിക്കൊന്നുമില്ല. സുഹാസിനുണ്ടോ എന്നറിയില്ല.

       

      "പള്ളിയില്‍ വിലക്കുവെക്കുനതും, കൊടിമരം മരം വെക്കുന്നതും, എഴുതിനിരുതുനതും എല്ലാം അവരുടെ മതം പ്രച്ചരിപ്പികാനുള്ള വഴികള്‍ മാത്രം ആണ്. മൊബൈല്‍ കമ്പനികളുടെ പരസ്യം പോലെ. അവിടെ ഉണ്ടോ അത് ഇവിടെയും ഉണ്ട്."

       

      ഇതിലെന്താ കുഴപ്പം? ക്രിസ്തുമത്ംഒരു സിമിറ്റിക്ക് മതമാണ്. സിമിറ്റിക്ക് മതങ്ങളുടെ സവിശേഷതയാണ് സംഘടിതരൂപവും ശക്തമായ പ്രചരണവും ഒക്കെ. 'നിങ്ങൾ അറീഞ്ഞ ഈ സുവിശേഷം എല്ലാവരിലും എത്തിക്കുവിൻ' എന്ന് ക്രിസ്ത്യൻ വീക്ഷണത്തിൽ ദൈവപുത്രനായ യേശുതന്നെ പറഞ്ഞതാണ്. അവരുടെ ധർമ്മമാണ് അപ്പോൾ അത്. അതിന് ഓരോ നാട്ടിലേയും സാംസ്കാരികസൂചകങ്ങൾ അവർ പ്രയോജനപ്പെടുത്തും.അതിൽ സുഹാസിനു വിഷമം തോന്നിയിട്ട് ഒരു കാര്യവും ഇല്ല. അതിനുള്ള അനുവാദം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരണം നടത്താനുമുള്ള പൗരാവകാശത്തിൽ സുഹാസിനു തോന്നുന്ന വിഷമത്തിനു നൽകേണ്ട ഏറ്റവും ചുരുങ്ങിയ പേര് 'ഫാഷിസം' എന്നാണ് എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.

       

      ദൈവപുത്രനായ യേശുതന്നെ പറഞ്ഞതാണ്. അവരുടെ ധർമ്മമാണ് അപ്പോൾ അത്. അതിന് ഓരോ നാട്ടിലേയും സാംസ്കാരികസൂചകങ്ങൾ അവർ പ്രയോജനപ്പെടുത്തും.അതിൽ സുഹാസിനു വിഷമം തോന്നിയിട്ട് ഒരു കാര്യവും ഇല്ല. അതിനുള്ള അനുവാദം ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരണം നടത്താനുമുള്ള പൗരാവകാശത്തിൽ സുഹാസിനു തോന്നുന്ന വിഷമത്തിനു നൽകേണ്ട ഏറ്റവും ചുരുങ്ങിയ പേര് 'ഫാഷിസം' എന്നാണ് എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ.

       

      3) "എന്നിട്ട് എത്ര ക്രിസ്താനികള്‍ കളി കമ്പകാര്‍ ആയി?"

       

      ഇത്രയും കാലം അമ്പലമുറ്റത്തും ഇല്ലത്തും പുരാണകഥമാത്രം കളിച്ചുകളിച്ച് എത്ര ഹിന്ദുക്കൾ കളിക്കമ്പക്കാർ ആയി? ഇനി കളിക്കമ്പക്കാരായി ക്രിസ്ത്യാനികൾ ഇല്ലെന്നു വെയ്ക്കുക. എന്നാൽ ഇത്തരമൊരു ശ്രമം അധഃപതനമാകുമോ? ച്രുങ്ങിയ പക്ഷം കഴിഞ്ഞ കലാമണ്ഡലം വൈസ്ചാൻസിലറെ അറിയുമോ സുഹാസിന്?

       

      ഇത്രയും പറഞ്ഞതിനർത്ഥം ഈ കഥകളി കൊണ്ട് കഥകളിയിൽ അത്ഭുതങ്ങൾ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നൊന്നും അല്ല. പക്ഷേ ഇത് അധഃപതനമാണ് എന്നുള്ള ചിന്ത കൊണ്ട് ഇവിടം മലീമസമാക്കുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.

      17 hours ago · Like

    •  

      Sree Chithran ഇടയിൽ കട്ട് - പേസ്റ്റിൽ ആവർത്തനം വന്തിട്ടറ്. മന്നിച്ചിടുങ്ക്ങ്കോ:)

      17 hours ago · Like

    •  

      Muraly Kandanchatha അടുത്ത ഇടയ്ക്കു രണ്ടു ക്രിസ്ത്യന്‍ പേരുകള്‍ കണ്ടു ആട്ടക്കരായി. കലാമണ്ഡലം ബൈജു, എന്നും കലാമണ്ഡലം ജോസ് എന്നോ മറ്റോ. കൃത്യമായി ഓര്‍മ്മ വരുന്നില്ല്യ .അവര്‍ കലാമണ്ഡലം 'കുര്‍ബാന മണ്ഡലം ' ആക്കാന്‍ തുനിഞ്ഞു ഇറങ്ങിയവര്‍ ആയിരിക്കുമോ? (തമാശക്ക് ആണ് ട്ടോ ഈ ചിന്ത) ... കിടക്കട്ടേ സുഹാസിന്റെ സവ പെട്ടിക്ക് ആണി ഒന്ന് കൂടി. (one more nail on the coffin) :-) സുഹാസ്‌, പേര്‍സണല്‍ അറ്റാക്ക്‌ അല്ല, അഭിപ്രായ വ്യത്യാസം അത്രേള്ളു ട്ടോ

      8 hours ago · Like

    •  

      Suhasgodan Namboothiripad

      ഈ ഒരു ആണി കൊണ്ടൊന്നും എന്റെ അഭിപ്രായം മാറില്ല. ക്രിസ്ടിന്‍ കലാകരന്മാരോടോന്നും എനിക്ക് ദേഷ്യം ഇല്ല. ക്രിസ്ടിന്‍ കഥകളോടെ ഉള്ളൂ. ..ക്രിസ്ടിന്‍ കഥകള്‍ ആണോ അവരെ കഥകളിയോട്‌ അടുപിച്ചത് എന്നെ ഞാന്‍ ചോദിച്ചുളൂ..അല്ലാതെ ക്രിസ്താനികള്‍ കളി കമ്പകാര്‍ ഇല്ല എന്നല്ല. പൌലോസിനെ ഒക്കെ അറിയാതെ ഇരിക്കുമോ ? അധപധനം എന്ന വാക്ക് ആരെങ്കിലും വേദനിപിച്ച്ചിടുന്ടെങ്കില്‍

      ക്ഷമിക്കുക.

      ഫാഷിസം, വര്‍ഗീയ വാദി .. ആ പ്രോയോഗം എനിക്ക് ഇഷ്ടപ്പെട്ടു...... ഈ വിഷയം തനെ സുഹാസ്‌ വിഷയം ആക്കി ......എന്റെയും അവസാന കമന്റ്‌ ആണ് ഇത്....

      5 hours ago · Like · 1 person

    •  

      Subhash Kumarapuram ഇനി ഒന്ന് മയങ്ങു . . . ആ കളി ഒന്ന് തുടങ്ങുവോളം . . .

      5 hours ago · Like