ദിവ്യകാരുണ്യചരിതം - ചര്‍ച്ച ഭാഗം 4

Malayalam

ദിവ്യകാരുണ്യചരിതം ചര്‍ച്ച - പിന്നേം

By Sunil Kumar on Tuesday, September 6, 2011 at 9:30pm

 

Manoj Nair

 

 

Like · · Unsubscribe · August 30 at 8:32pm

  •  
  •  

    Appu Ap, Valsan Sp, Kunchu Pillai and 2 others like this.

    •  

      Sreekumar Menon Kathakali yude Duryoogam... Pandathe Namboothirimaarkku Sthuthi, Bhrashtu effective aayi nadappilaakkiyirunnathinu..

      Sunday at 11:20am · Like · 1 person

    •  

      Sunil Kumar ‎Sreekumar Menon Shame shame

      Sunday at 11:35am · Like · 3 people

    •  

      Shanavas Kanhikoth ‎Sreekumar Menon Shame Shame Shame...

      Sunday at 11:37am · Like · 3 people

    •  

      Kunchu Pillai ‎Sreekumar Menon: നല്ല രീതിയില്‍ ചിന്തിച്ചൂടെ ഇഷ്ടാ .... ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ മാറ്റേണ്ട കാലം അതിക്രമിച്ചു ചങ്ങാതീ... കഷ്ടം....കഷ്ടം ...!!

      Sunday at 12:02pm · Like · 4 people

    •  

      Subhash Kumarapuram Shame Shame Pappi Shame ;)

      Sunday at 12:10pm · Like · 2 people

    •  

      Manoj Nair മേനോനെ, ഒരു കളി വേറിട്ടാടിയോണ്ട് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ചരിതം ആയി തോന്നിയോ? ഒരു തത്രികുട്ടി ചരിതം അല്ലട്ടോ, ഹൃഷി തുല്യനായ യേശുദേവനെ കുറുച്ചുള്ള ഒരു കഥ.. അത്രേ ഉള്ളു ...പിന്നെ വികലമായ മനസ്സുല്ലോര്‍ക്ക് എന്തും ഭ്രാഷ്ടമാക്കപ്പെട്ടതായി തോന്നാം സ്വാഭാവികം

      Sunday at 12:59pm · Like · 4 people

    •  

      Muraly Kandanchatha ‎Sreekumar Menon: തന്നെ "കലി ബാധിച്ച നളന്‍' നെ പോലെ ഞാന്‍ കാണുന്നു. എന്തൊക്കെയോ പുലമ്പുന്നു...കാര്‍ക്കോടകന്‍ തന്നെ രക്ഷിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്....

      Sunday at 5:16pm · Like · 5 people

    •  

      Sunil Kumar എല്ലാരും കൂടെ ഒരാളെ കോര്‍ണര്‍ ചെയ്യാതെ അദ്ദേഹം പറയുന്നത് കൂടെ കേള്‍ക്കൂ. Sreekumar Menon അഭിപ്രായം ധൈര്യായിട്ട് എഴുതൂ

      Sunday at 6:16pm · Like · 2 people

    •  

      Harikumaran Sadanam യേശു ദേവന്‍റെ ചിത്രത്തിന് സായിപ്പുകുട്ടിയുടെ ച്ച്ചായ ഉള്ളതുകാരണം ഇന്ത്യ ക്കാരന്‍ കുട്ടിയുടെ രൂപത്തില്‍ കറുത്ത നിറത്തില്‍ ആരോ വരച്ചിരുന്നു.പക്ഷെ അതിനെ പള്ളിക്കാര്‍ അന്ഗീകരിച്ചില്ലത്രേ .കൊന്തക്ക് രുദ്രാക്ഷം ഉപയോക്കുന്ന വിശ്വാസികളും ഉണ്ട്.ഇതിലെ യേശുവിനു സായിപ്പ്ന്റെ ച്ഛായ ആണോ ഇന്ത്യക്കാരന്റെ ച്ഛായ ആണോ കഥകളിയുടെ ച്ചായയാണോ എന്ന് കാണാത്ത എനിക്ക് അറിയില്ല.വിശ്വാസികള്‍ ഇതിനെ സ്വീകരിക്കുമോ നിരാകരിക്കുമോ എന്നും എനിക്ക് അറിയില്ല. എന്തായാലും ഈ സംരംഭാത്തിനെ ഞാന്‍ മുക്ത കണ്ഠം പ്രസംസിക്കുന്നു.‍

      Sunday at 6:44pm · Like · 1 person

    •  

      Sajithkumar Kunjunni Mathurmana nedichathenkil palpayasam polum kazhikkathavar enthinu kodimaram enthinu kathakali? enthinu deepasthambham MAHASCHARYAM...nhangalkkum...

      Sunday at 6:50pm · Like

    •  

      Harikumaran Sadanam ചെമ്മരിയാട്ടിന്‍ കൂട്ടത്തിന്റെ ഇടക്ക് ഒരു കൊലടിനെ പോലെയാണ് എനിക്ക് കഥകളിയിലെ ഇപ്പോഴത്തെ പരശുരാമന്‍ പോലും അനുഭവപ്പെടാറു.(ഞാന്‍ പരശുരാമനെ അവതരിപ്പിചിട്ടില്ലെന്നു പറയുന്നില്ലാ ട്ടോ)ഈ വേഷം എത്ര കണ്ടു """കഥകളി''യ മാന് എന്നതാണ് അറിയേണ്ടത്.ആഹാര്യം ആങ്ങികം എന്നി ഘടകങ്ങള്‍ക്കു എത്രകണ്ട് പോരുത്തമുന്ടു എന്നതാണ് പ്രശ്നം .താണു നില്‍ക്കേണ്ടി വന്നാല്‍ കാലുകല്‍ക്കിടയിലെ space engine marakkum ? ഈ സ്പേസ് ഭാരതനാട്യക്കാരും ഫാന്‍ കൊണ്ടു മറക്കാരുന്ടു.ഇതെല്ലാം പ്രശനമ ല്ലെന്കില്‍ ഇതൊരു നല്ല സംരംഭമാണ് എന്നാണ് അഭിപ്രായം.

      Sunday at 6:59pm · Like · 2 people

    •  

      Harikumaran Sadanam ഇതിലെ യേശു ദേവന്റെ ഫോടോ മാത്രമായി കാണിച്ചാല്‍ """ഇത് കഥകളിയാണ്"" എന്ന് തിരിച്ചറിയുമോ?യേശുദേവന്‍ മാത്രം ചൊല്ലിയാടിയാല്‍ഇത് കഥകളിയാണ് എന്ന് തിരിച്ചറിയുമോ?ഈ തിരിച്ചറിയല്‍ മണ്ണാനും മന്നാതിക്കും ഉണ്ടോ എന്ന് ചോദിക്കാം.മണ്ണാന്‍ നായകനായി ഒരു കഥയാണെങ്കില്‍...കുചേലന്‍ നായകനായി ഒരുകതയാനെന്കില്‍(ഉദാ കുചെലവ്ര്‍ത്തം) അതിനു കഥകളിയുടെ എന്തെങ്കിലും ഐഡന്റിറ്റി ഉണ്ടാവണം എന്നാണ് എന്റെ വിശ്വാസ പ്രമാണം.എതിരഭിപ്രായം സ്വീകാര്യം.

      Sunday at 7:05pm · Like · 1 person

    •  

      Harikumaran Sadanam അതിവിനയം കൊണ്ടു പറയുകയല്ല.ഇതു എന്റെ കഥകളി യെകുരിച്ചുള്ള personal phylosophy yaanu.

      Sunday at 7:07pm · Like · 1 person

    •  

      Kachakettiyavan Unniraman Harikumaran, I do not get what you are saying about space engine, can you please explain litte bit? I agreed with you about the other comment, identity is very interesting and its true that with that photo " ithu kathakaliyo ennu samsayam". You have many experiments and researches , why do not you give something for Parashuraman?

      Sunday at 7:12pm · Like

    •  

       

      Sunil Kumar ഇപ്പോഴത്തെ പറശുരാമന്‍റെ വേഷത്തെ പറ്റി കുറെ പറഞ്ഞതാ. പറഞ്ഞാലും തീരിലാ ന്നാലും. രവി വര്‍മ്മ ചിത്രം ന്നൊക്കെ പറഞ്ഞാലും വൃത്തികേട് എന്ന് തന്നെ പറയണം. ആ കോട്ടയം രാമകൃഷ്ണന്‍റെ ലിങ്കിലാ തോന്നുണൂ ചര്‍ച്ച ഉണ്ടായത്.

      ഈ കഥയെ പറ്റിയും ധാരാളം ഉണ്ടായി ചര്‍ച്ച.

      Sunday at 8:22pm · Like

    •  

      Harikumaran Sadanam ‎''എങ്ങിനെ'' എന്നത് മന്ഗ്ലീഷിലായപ്പോള്‍ engine ആയി പോയതാണ്. ക്ഷമ...പരശുരാമനെ പറ്റി പറയാന്‍ വേണ്ടി പറയുകയല്ല.. കഥകളി യില്‍.പരശുരാമനു മുന്‍പ് വേഷത്തിന്റെ കാലുകല്‍ക്കിടയിലെ സ്പേസ് മറഞ്ഞു കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.സ്ന്താനഗോപാലത്തില്‍ ബ്രാഹ്മണന് പോലും.പിന്നെ പരശു രാമനെ പരീക്ഷിക്കാന്‍ പേടിയാണ്.പുതിയ ഒരു കഥ ചിട്ടപ്പെടുത്തുമ്പോള്‍ കഥാപാത്രത്തെ പുതിയതായി അവതരിപ്പിക്കാന്‍ ആരെയും പേടിക്കണ്ടാ ല്ലോ .രാമന്‍കുട്ടി ആശാന്‍ എസ്ടാബ്ലിഷ് ചെയ്ത ഒരു വേഷത്തിനെ desturbചെയ്യണമെന്നില്ല.

      Yesterday at 5:13am · Like

    •  

      Sunil Kumar മംഗ്ലീഷിന്‍റെ വേറേ ഒരു പ്രശ്നം കൂടെ :):)

      Yesterday at 6:23am · Like

    •  

      Sreekumar Menon First a brief history of Radha Madhavan's forays into Christian dogma through the medium of Kathakali.

       

      It was almost 2 years before I read a report in 'Mathrubhoomi' daily. The content was, a new Kathakali was

      being introduced by Radha Madhavan. The theme was an antithesis to 'Da Vinci Code'. They denounced 'Davinici Code'

      as complete trash. And they said their new Kathakali dwells on this...And the press was contacted even before the Cholliaattam began.

       

      I called Mr. Madhavann, and just hearing about their plot, he thought I was one who supports their position, and went eloquent how the novel was worthless. I told him, it may not be the case, and was pointing out numeruous books, completely

      dedicated to research into the subject and from some of those, the Christian history depicted in Davinici Code, and the meaning of many Davinci paintings was all taken. The authours of 'Holy Blood and Holy Grail', had even sued 'Dan Brown' for plagiarising from their book. To my dismay he had no clue of any of such things, and from his conversation, it was clear he has'nt even read the novel itself. And this duo thought, it is Davinci Code, that portrayed Christian dogma into this fashion for the first time, and everything was original by Dan Brown, and it is that book they have to take on!! In fact Dacinci code is just tip of the ice burg..

       

      He apolagetically said to me, there is a Christian friend of theirs, on whose thesis, they are framing this Kathakali.

      He said to me, "Ayaaloru Bhakthanaane... Ayaalkku valiya Vishamam Undu". Immediately I knew to whom I was talking to..

      I exchanged some cordial words and cut the phone.

       

      Here a duo who had no clue of eminenet historians and resarchers over well over a hundred years have bisected official christian dogma into nitty gritties, and how they exposed a badly contrived story, are making a press release on a close friends's crude theory without venturing into substantiating anything!!!

       

      The church had big plans for their Kathakali, even taking it to Rome. 'Sadanam Balakrishnan Aashaan' did it's choreography. But I think for some reason, it did'nt took off. But what the Church wanted was done. A namboothiri himself,

      defending and ackwnoledging their badly battered version of official dogma in a press release !! They might have thougt, why attract people to an already open Pandora's Box, by playing this...

       

      Now after this 'Divya Karunya Charitham' was played in Edappally, one Rohan soman wrote a mail, which included many Kahtakali aficionado's, with the subject 'Radha Mahdavan - the folly of Bible Aattakkathas', in which he dwelled in somewhat detail manner, naming some of the books and even including incisive excerpts from those books. The mail list included Mr.Mahdvan also. His reply came immediately. He said he and his wife are people of average wisdom, and mere art lovers, and no expert in the matter!!! The same people two years ago challanged veracity of 'Davinci Code' as if complete experts, in a press release!!!

       

      And this 'Divyakarunya Charitham' is their second on the series...

       

      Mr. Manoj Nair who think about "Hrishi Thulyan aaya Yesu" should atleast think about the ludicrous history of Catholic Modernist Movement..Let alone try to find out how researchers have made a completely new profile to Jesus...

       

      His ignorance is not his fault. Their is a tacit understanding to cover up any of such things to surface. Just point out two such instances. Some four years before 'Gospel of Judas' was found in Egyptian Deseert. And some two years before, James Cameroon made a documentary called the 'Lost Tomb of Jesus'. Google will give details of them.. Both news were conspicuously absent in both 'Mathrubhoomi' and 'Malayala Manorama'..

      Yesterday at 7:41am · Like

    •  

       

      Sunil Kumar ‎Sreekumar Menon ഇവിടെ ഒരു കവിത, അത് കഥകളി രൂപത്തിൽ ആക്കി , അത് കണ്ടു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു എന്നല്ലാതെ, ഡാവിഞ്ചി കോഡും മറ്റും ഒന്നും വരുന്നേ ഇല്ല. അതെല്ല്ലാം താങ്കളുടെ മാത്രം ഇന്ററസ്റ്റ്. എന്തിന് ക്രിസ്ത്യാനിറ്റി കൂടെ ചർച്ചക്ക് വരുന്നില്ല. താങ്കൾ ആ കവിത വായിച്ചുവോ? ആ ആട്ടക്കഥ കണ്ടുവോ? അത് കഥകളിത്തമായിയോ എന്നിങ്ങനെയെല്ലാം ഉള്ള കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്തോളൂ. മറിച്ച് ഒരാളെ പറ്റി അല്ല ചർച്ച ചെയ്യണ്ടത്. അത് ഈ കഥ മുൻപ് ചർച്ച ചെയ്തപ്പോഴും ഉണ്ടായിട്ടില്ല.

      താങ്കളുടെ വ്യക്തി വൈരാഗ്യങ്ങളും/റിലേഷനുകളും ഒന്നും ഇവിടെ പ്രശ്നമല്ല ചർച്ച ചെയ്യുകയുമരുത് എന്ന് താൽ‌പ്പര്യപ്പെടുന്നു. ഇത് അതിനുള്ള ഫോറം അല്ല

      Yesterday at 8:24am · Like · 3 people

    •  

       

      Sunil Kumar ഈ കമന്റ് ഇവിടെ നിന്നും ഡിലീറ്റ് ചെയ്യണമോ എന്നത് മറ്റ് അഡ്മിനുകളും പറയട്ടെ. Sethunath U sethu, Ranjini Nair Nikhil

      Kaplingat Sajeesh Areeppurath Raghu Menon Vaidyanathan Ananthakrishnan Ambujakshan Nair Hareesh N Nampoothiri മണി വാതുക്കോടം Gayathri Menon Roshni Pillai

      Yesterday at 8:28am · Like

    •  

      മണി വാതുക്കോടം ആട്ടകഥയെ കുറിച്ച് അഭിമുഖത്തിൽ ചെഞ്ചേരി അച്ചൻ:-1.'മുദ്രകൾ മനസ്സിലായില്ലെങ്കിൽ പോലും ലളിതമലയാളത്തിലുള്ള പദങ്ങളായതിനാൽ കാഴ്ച്ചക്കാർക്ക് മനസ്സിലാക്കാൻ സാധിക്കും'. 2.'അംബലങ്ങളിലും ആൽത്തറകളിലും നിറഞ്ഞാടിയിരുന്ന്കഥകളി എന്ന് അവിടങ്ങളിൽ നിന്നും അകന്നു...വളരെ കുറഞ്ഞു'. 3.'നവസുവിശേഷവൽക്കരണം'- സുവിശേഷപ്രചരണമാണ് സഭയുടെ ഏറ്റവും വലിയദൗത്യം. അതിനുള്ള ഏറ്റവുംനല്ല മാർഗ്ഗമായി ഞാൻ കാണുന്നത് കഥകളിയാണ്.' 4.ഈനാട്ടിലെ കലയേയും കലാകാർന്മാരേയും വളർത്തുക, ഈ നാടിന്റെ സംസ്ക്കാരം വഹിച്ചുകൊണ്ട് ലോകാതിർത്തിവരെ പോവുക, എശുവിന്റെ സ്നേഹത്തിന്റെ സന്ദേശം എല്ലായിടവും എത്തിക്കുക എന്നിവയാണെന്റെ ലക്ഷ്യങ്ങൾ'

      Yesterday at 11:17am · Like · 2 people

    •  

      മണി വാതുക്കോടം http://www.youtube.com/watch?v=aLPNYTjagiI

       

      Fr. Joy Chencheril - Gaanodayam Interview - Part 2 - First Portion.mpg

      www.youtube.com

      Fr. Joy Chencheril - Gaanodayam Interview - Part 2 - First Portion.mpg

      Yesterday at 11:17am · Like · 1 person ·

    •  

      മണി വാതുക്കോടം http://www.youtube.com/watch?v=ActzKtFQqTs

       

      Fr. Joy Chencheril - Gaanodayam Interview - Part 2 - Second Portion.mpg

      www.youtube.com

      Fr. Joy Chencheril - Gaanodayam Interview - Part 2 - Second Portion.mpg

      Yesterday at 11:17am · Like · 1 person ·

    •  

      Muraly Kandanchatha മണി വാതുക്കോടം, വളരെ നല്ല പോസ്റ്റ്‌. ഇന്റെര്‍വ്യൂ ഇഷ്ടം ആയി. കണ്ടെടത്തോളം രംഗആവിഷ്കരണം ഒന്ന് കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. ശിഷ്യന്റെ കാല്‍ പ്പാദ ചുംബനം ഉണ്ടായോ യേശു. അതോ എന്‍റെ തോന്നലോ?

      Yesterday at 5:07pm · Like · 3 people

    •  

       

      Gamgadharan Ramakrishnan Fr. Joy Chencheril oru midukkan achan thanne. deivakarunyam kanichu kondu kathkalikkare yesuvilekku aduppikkuka.

      " acho achanu sthuthi"

      17 hours ago · Like · 2 people

    •  

      Padmini Narayanan good interview.... liked it

      14 hours ago · Like

    •  

       

      Ranjini Nair ‎Gamgadharan Ramakrishnan

      ഓ പിന്നെ, ഒരു യേശുചരിത്തില്‍ കളിച്ചു എന്ന് വെച്ച് കഥകളികാരന്‍ ക്രിസ്ത്യാനി ആവും എന്ന മോഹമോന്നും ഉണ്ടാവാന്‍ തക്ക വിഡ്ഢിയൊന്നുമല്ല അച്ഛന്

      9 hours ago · Like · 1 person

    •  

       

      Ambujakshan Nair രഞ്ജിനി അച്ഛനുമായി കുറച്ചു നേരം കഥകളിയെ പറ്റി സംസാരിക്കുക. അറിയാതെ മനം

      മാറി പിന്നെ മതവും മാറിയാല്‍ എന്താ എന്ന് തോന്നി പോകും. അപ്പോഴാണ്‌ ഈ

      ദൈവകാരുണ്യചരിതം പൂര്‍ണ്ണ വിജയത്തില്‍ എത്തുക.

      9 hours ago via · Like · 2 people

    •  

       

      Ranjini Nair ‎Sreekumar Menon ശ്രീകുമാര്‍ മേനോന്റെ ആദ്യത്തെ കമന്റ്‌ വായിച്ചു, അത്ര മാത്രം., പിന്നെയുള്ള ലേഘനം ഒന്നും വായിക്കാന്‍ സമയമില്ല, താല്പര്യമില്ലേനും കാരണം വായിച്ചിട്ട് വലിയ കാര്യമില്ല എന്നത് തന്നെ. (ഇതിലും കാര്യമുള്ള ലേഘനങ്ങള്‍ ഇവിടെ വരുന്നതിനു തന്നെ സമയം കുറവ്, പിന്നെയല്ലേ ഡാവിഞ്ചി കോഡും മറ്റും :-)) ). ഈ പോസ്ടിയത് junk മെയില്ആിയി ആദ്യത്തെ കളിക്ക് ശേഷം തന്നെ പലര്ക്കും വന്നിരുന്നു. ഇത് ചുമ്മാ കട്ട്‌ ആന്ഡ്റ‌ പേസ്റ്റ്. :-))

      ശ്രീകുമാര്‍ മേനോന്റെ കമന്റ്‌ കിടന്നോട്ടെ എന്നാണ് എന്റെ പക്ഷം. കാരണം, ഇങ്ങനെയുള്ള ഇടുങ്ങിയ ചിന്താഗതികാരെ ആള്കാകര്‍ അറിയണം, അതവിടെ കിടന്നോട്ടെ.

      9 hours ago · Unlike · 3 people

    •  

      Ranjini Nair മണീ, അച്ഛന്റെ interview ഒന്നും കേള്ക്കാ ന്‍ തരായില്ല, എന്നാലും അച്ഛന്റെ ചില comments മണി പോസ്ടിയതിനു reply :-))

       

      2.'അംബലങ്ങളിലും ആൽത്തറകളിലും നിറഞ്ഞാടിയിരുന്ന്കഥകളി എന്ന് അവിടങ്ങളിൽ നിന്നും അകന്നു...വളരെ കുറഞ്ഞു'. –

       

      - അകന്നത് സത്യം, കുറഞ്ഞു എന്നത് ചുമ്മാ :-)) അച്ഛാ കള്ളം പറയരുത് എന്നല്യോ ദൈവവാക്യം ? :-))

       

      3..'നവസുവിശേഷവൽക്കരണം'- സുവിശേഷപ്രചരണമാണ് സഭയുടെ ഏറ്റവും വലിയദൗത്യം. അതിനുള്ള ഏറ്റവുംനല്ല മാർഗ്ഗമായി ഞാൻ കാണുന്നത് കഥകളിയാണ്.'

       

      – ബലെ! അപ്പൊ അച്ഛനും നമ്മുടെ 'കഥകളി' തന്നെ വേണം അല്ല്യോ ? ഇതില്പരം ആനന്ദം ഇനി എന്താ കതകളിബ്രാന്തന്മാര്ക് വേണ്ടത് ? നമ്മുടെ സംസ്കാരത്തിന്റെയും കലകളുടെയും മഹത്വം, പ്രത്യേകിച്ച് കഥകളിയുടെ, അങ്ങനെ എങ്ങിലും എല്ലാവരും മനസിലാക്കട്ടെ.

       

      4a) ഈനാട്ടിലെ കലയേയും കലാകാർന്മാരേയും വളർത്തുക, -

       

      - ഈനാട്ടിലെ കലയും കലാകാരന്മാരും ഒക്കെ 'കാരുണ്യചരിതം' ഇല്ലേലും വളരും.. ഓ, ഈ അച്ഛന്റെ ഓരോ മാര്ക്ക റ്റിംഗ് techniques. :-))

       

      4b) "ഈ നാടിന്റെ സംസ്ക്കാരം വഹിച്ചുകൊണ്ട് ലോകാതിർത്തിവരെ പോവുക, എശുവിന്റെ സ്നേഹത്തിന്റെ സന്ദേശം എല്ലായിടവും എത്തിക്കുക എന്നിവയാണെന്റെ ലക്ഷ്യങ്ങൾ'"

       

      - ലക്‌ഷ്യം നല്ലത് തന്നെ, ഞങ്ങള്‍ എല്ലാരും അച്ഛന്റെ‍ ആ നല്ല സദുദേശ്യത്തിന്റെ കൂടെ ഉണ്ടാവും. എല്ലായ്പോഴും

      8 hours ago · Like · 1 person

    •  

       

      Sunil Kumar കഥകളി ഇവാഞ്ചലൈസേഷൻ എന്നാണ് കഥകളി പ്രചരിപ്പിക്കുന്നതിനെ പറയുന്ന ഒരു പ്രയോഗം :):) മണീ/രഞ്ജിനീ, ആ അഛന് കഥകളിയെ പറ്റി വല്യേ വിവരം ഒന്നും ഇല്ല എന്നത് സത്യം.

      ഈ ശ്രീകുമാർ മേനോനും സ്പാം മെയിൽ അയച്ച ആളും ഒന്നാ അല്ലേ? മിടുക്കൻ.

      Ambujakshan Nair കഥകളിയെ പറ്റി അച്ചനോട് സംസാരിച്ചാൽ എങ്ങന്യാ മനം മാറണത്? അല്ല എന്താ മനം മാറ്റം? എവിടേക്ക് മാറും? കഥകളി നല്ലതാ ചീത്തയാ എന്നാണോ മനം മാറ്റം? ആർക്കാ മനം മാറുക? അച്ചനോ രഞ്ജിനിക്കോ? :):):)

      കഥകളി വേറെ, ജാതി വിഷയം വേറെ എന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ. ജാതി ഇവിടത്തെ വിഷയം അല്ല, മറിച്ച് കഥകളി ആണേനീം.

       

      രഞ്ജിനി ഒഴികെ ഒരു അഡ്മിനും ആ കമന്റിനെ പറ്റി അഭിപ്രായം പറഞ്ഞില്ല എന്നതാണ് രസം. ആർക്കും അഭിപ്രായമില്ലേ? അംബു ജാക്ഷൻ നായർ എന്ത് പറയുന്നു?

      7 hours ago · Like

    •  

      Sreevalsan Thiyyadi ‎Gamgadharan Ramakrishnan: താങ്ങുളുടെ പോസ്റ്റിനു പ്രതികരണമായി Ranjini Nair ആദ്യം പറഞ്ഞതിനെ ഏറ്റുപിടിച്ചു ഞാനും ഒരു കാര്യം രേഖപ്പെടുത്തട്ടെ: അങ്ങയുടെ സ്റ്റാറ്റസ് ഫോട്ടോ കണ്ടു ഈ ഗ്രൂപ്പില്‍ ആരും താങ്ങള്‍ മമ്മൂട്ടി ആണെന്ന് തെറ്റിദ്ധരിക്കില്ല. ഞങ്ങളെയൊക്കെ പഴശ്ശിരാജയിലേക്ക് അടുപ്പിക്കാനാണ് തങ്ങളുടെ ശ്രമം, അല്ലെ. വേല കയ്യില് ബെചോളീ.

      7 hours ago · Unlike · 2 people

    •  

      Sreevalsan Thiyyadi അല്ലാഹുവിനു രൂപം ഇല്ലാഞ്ഞത് മ്മടെ ഭാഗ്യം, ല്ലേ, Sreekumar Menon? അതല്ലെങ്കിലുംകൂടി, Gamgadharan Ramakrishnan, ഓരും ബല്ല ബാബറുചരിതം ന്നോ ഘസ്നിമാഹാത്മ്യം ന്നോ കഥണ്ടാക്കി കളീം തൊടങ്ങ്യാ കുടുങ്ങീല്യേ കുട്ടാ? അല്ലാ, മണികണ്ടചരിതം ന്നൊരു കതേല് വാവര് ന്നൊരു വിദ്വാന്‍ ല്ല്യേ, Harikumaran Sadanami? ബെടി വച്ചു കൊല്ലണം ഓനെ. (ല്ല്യെങ്കു മ്മളൊക്കെ മക്കക്കു പോവാറാവും... നി പറഞ്ഞില്ലാന്നു ബേണ്ടാ.)

      6 hours ago · Unlike · 2 people

    •  

      Rajeeve Chelanat കഥകളിയൊക്കെ “നമ്മൾ ഹിന്ദുക്കൾ“ക്ക് (ച്ചാൽ, മേനോന്മാർക്കും നമ്പൂരാർക്കുമൊക്കെ)..അല്ലേ ശ്രീകുമാരമേനോനേ, അംബുജാക്ഷൻ നായരേ? ഈ ക്രിസ്ത്യാനിക്കൊക്കെ കല പാടുണ്ടോ? അതും പണ്ട് മ്മടെ നമ്പൂരാരുടെ മനേലും ഇല്ലത്തുമൊക്കെ കളിച്ചിരുന്ന കളി? ഒരു പള്ളീലച്ചനോട് സംസാരിച്ചാൽ മാറുന്ന മനവും മതവും എന്തിനാ നായരേ / മേനോന്മാരേ നിങ്ങൾക്ക്? മതവും ജാതിവാലുമില്ലാതെ ജനിക്കാൻ ഇനിയുമെത്ര പുനർജ്ജനികൾ നൂഴേണ്ടിവരും നിങ്ങൾക്ക്?

      6 hours ago · Unlike · 2 people

    •  

      Sunil Kumar ‎Sreevalsan Thiyyadi :):) kalakki

       

      Rajeeve Chelanat നമസ്കാരം. ഇവിടെ ഒക്കെ ഉണ്ടല്ലേ?

      6 hours ago · Like

    •  

      Muraly Kandanchatha ‎Ambujakshan Nair: ഒരു ക്രിസ്ത്യാനി അച്ചനോട് സംസാരിച്ചു, കഥകളിയെ അല്ലെങ്കില്‍ മറ്റു ലോക കാര്യങ്ങളെ കുറിച്ച് 'വര്ത്താനിച്ചു' എന്നതുകൊണ്ടൊന്നും ഭൂരിഭാഗം മതം മാറില്ല. അങ്ങിനെ ആയിരുന്നു എങ്കില്‍ ഞാന്‍ എന്നേ മതം മാറേണ്ടിയിരുന്നു. എന്നേ ഈ ഞാന്‍ ആക്കിയത് ഒരു നല്ല കത്തോലിക്കാ അച്ചന്‍റെ സമ്പര്‍ക്കം ആന്നു. അന്നും, ഇന്നും അദ്ദേഹം ദൈവത്തില്‍ വിശ്വസിക്കണം എന്നല്ലാതെ ഈശ്വരന്‍ യേശുവാണ് എന്നോ, യേശുവിലേ വിശ്വസിക്കാവൂ എന്നൊന്നും പറയാറില്ല. ഞാന്‍ (താന്‍ എന്നും പറയാം) ആരെന്നു അറിഞ്ഞവന് ഇതൊന്നും ഏശില്ല

      6 hours ago · Like · 2 people

    •  

      Kachakettiyavan Unniraman Ellam nallathu kathakalikku thanneyalle? dharalam sayippum madammamarum kathakali padichu arangathu nannayi avatharippikkunnudu...avar arum matham mariyathayi kettittilla. Kanakkeduppu nadathiyal videshikal ( hinduvallathavarum mattu rajyathullavarum) ettavum ishtappedunnathu kathakali alle? Kathakaliyude janasammithiyanallo puthiya kalikal mathathinteyum jathiyudeyum athirvarambukalkappurathekku kadannu chellunnathu.....Ithu kathakaliyude vijayam thanneyalle?

      5 hours ago · Like · 3 people

    •  

      Ranjini Nair പറഞ്ഞ് പറഞ്ഞ് ഒരു രാമന്‍ മംഗ്ലീഷ് മാറി മലയാളത്തിലെഴുതാന്‍ തുടങ്ങിയതെ ഉള്ളൂ ഈ അടുത്തകാലത്ത്‌, ദേ വീണ്ടും വേറൊരു രാമന്‍ !മംഗ്ലീഷ് കൊണ്ട് വയ്യായേ രാമാ :-) Ram Kashyap Varma P Kachakettiyavan Unniraman

      5 hours ago · Unlike · 1 person

    •  

      Kachakettiyavan Unniraman Rajani, njan ezhuthiyathu vayichuvo?

      5 hours ago · Like

    •  

      Ranjini Nair വായിച്ചു,

      5 hours ago · Like

    •  

      Sreevalsan Thiyyadi ഞാനും ഊവ്വ്, Kachakettiyavan Unniraman. എന്നാലും വായിക്കാന്‍ ഇതിലും എളുപ്പം മന്ദാരിന്‍ ചൈനീസ്‌ ആവില്ലേ എന്നൊരു സംശയം.

      5 hours ago · Unlike · 4 people

    •  

      Suresh Sukumar കാര്യമൊക്കെ ശെരിയാണ്. പക്ഷെ ഒരു കാര്യം മറക്കരുത്. ഇപ്പോള്‍ നിലവില്ലുള്ള കഥകളില്‍ പലപ്പോഴും ദൈവങ്ങളെ പോലും കളിയാക്കുന്നത് കാണാം മനോധര്‍മത്തില്‍. ഇത്തരത്തില്‍ ഉള്ള artistic freedom പള്ളി കഥ കളിക്കുമ്പോള്‍ കിട്ടുമോ? പള്ളി censorship വേണ്ടി വരും ...ഹ ഹ ഹ

      5 hours ago · Like · 5 people

    •  

      Ram Kashyap Varma P ‎Suresh Sukumar ... " ദൈവങ്ങള്‍ " എന്ന് പറയുന്നവരെ നമ്മള്‍ മനുഷ്യര്‍ ഉണ്ടാകിയതല്ലെ ..ദൈവങ്ങളും മനുഷ്യരല്ലെ ..എല്ലാ മനുഷ്യ വികാരങ്ങളും അവര്‍ക്ക് ഉണ്ട് ..ദൈവങ്ങളുടെ ജീവിതവും മനുഷ്യരുടെ ജീവിതവും തമ്മില്‍ നല്ല ബന്ധം ഉള്ളത് കൊണ്ടാണ് നമ്മള്‍ കഥകളിയിലെ പല രംഗങ്ങളും കഥകളും ഒക്കെ ആസ്വദിക്കുന്നത് ..കഥകളി എന്നതല്ല...മറ്റേതു ക്ലാസ്സിക്‌ കലകളിലും ഈ പറഞ്ഞ കാര്യം വളരെ വ്യക്തവുമാണ് ...:)

      5 hours ago · Like · 2 people

    •  

      Rajeeve Chelanat സുരേഷ്, പൌരോഹിത്യത്തിനും സംഘടിതമതത്തിനുമെതിരായ സബ്‌റ്റ്‌ലായ മനോധർമ്മത്തിന് കലകളിലും സാഹിത്യത്തിലും സാധ്യതകളുണ്ട്. ഭീഷണികളും ശാസനകളും കണ്ടേക്കാം. സെമിറ്റിക്ക് മതങ്ങളിൽ പ്രത്യേകിച്ചും. ഇപ്പോൾ സംഘപരിവാരവും അതിൽ മത്സരിക്കുകയാണല്ലോ. എന്നിട്ടും, ആർട്ടിസ്റ്റിക്ക് ഫ്രീഡം മരിച്ചിട്ടൊന്നുമില്ല എവിടെയു

      5 hours ago · Like · 2 people

    •  

      Ram Kashyap Varma P അച്ചന്‍ ആ പറഞ്ഞത്, " കലയുടെ വളര്‍ച്ച " എന്ന് പറഞ്ഞത് ,നടപ്പിലാക്കാന്‍ ആദ്യം ചെയ്യേണ്ടത് "ഒരു ആസ്വാദന കളരി" സന്ഖടിപിക്കുകാ എന്നതാണ് .. വേണ്ടത് കഥകളിക്കല്ലാ ,മണ്‍മറഞ്ഞു കൊണ്ട് ഇരിക്കുന്ന "ചവിട്ടു നാടകം " എന്ന "ക്രിസ്തീയ" കലാരൂപത്തിന് .."യേശുവിന്റെ സന്ദേശങ്ങള്‍ കഥകളിയെക്കാള്‍ പ്രചരിപ്പിക്കാന്‍ കഴിവുള്ളത് ചവിട്ടു നാടകതിനാണ് ... കഥകളി എന്നത് ഒരു കണക്കിനും ക്രിസ്ത്യന്‍ പുരാണങ്ങള്‍ക്കു യോജിച്ചതല്ലാ" !!!! യേശുവിന്റെ വേഷം കണ്ടപ്പോള്‍ തന്നെ എനിക്ക് ദിവ്യകാരുണ്യ ചരിതം ഒരു ദയാവധമായി തോന്നി .... :) ഇനി ആ പറഞ്ഞത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നാളെ മുതല്‍ ഒരു ഫ്ലാറ്റ് സമ്മാനം എന്ന് കൊടുത്തുകൊണ്ട് ഒരു റിയാലിറ്റി ഷോ അങ്ങ് തുടങ്ങുകാ ..ചവിട്ടു നാടകതിനെക്കാളും കഥകളിയെകാളും ഒക്കെ വേഗത്തില്‍ ക്രിസ്ത്യന്‍ സന്ദേശങ്ങള്‍ പ്രചരിക്കും ..പുതിയൊരു കലാരൂപം കൊണ്ടുവന്നു എന്ന ക്രെടിടും അച്ചനു കിട്ടും :D

      5 hours ago · Like

    •  

      Sreevalsan Thiyyadi ‎Rajeeve Chelanat: ഓണക്കാലമല്ലേ, പൊതുവേ മഹാബലിയുടെ കഥ തുടങ്ങി കഥകളിയിലെ ചെറിയ നരകാസുരനും ഉത്ഭവത്തിലെ രാവണനും രാജസൂയത്ത്തിലെ ശിശുപാലനും ഒക്കെ ആടുന്ന ആട്ടം മനസ്സുനിറയെ കണ്ടാസ്വടിച്ച്ചു ശീലിച്ചവര്‍ ആണ്നമ്മള്‍ കേരളത്തിലെ (പുറത്തെയും) പ്രേക്ഷകര്‍ എന്നേ Suresh Sukumar ഉദ്ദേശിച്ചുള്ളൂ എന്നു തോന്നുന്നു. ചുരുക്കത്തില്‍, നിങ്ങള്‍ ഇരുവരും ഒരേ പക്ഷക്കാരാണ്. (യുദ്ധപ്പദത്തിന് തല്‍കാലം വകുപ്പില്ലാ എന്നു ചുരുക്കം.)

      5 hours ago · Like

    •  

      Ram Kashyap Varma P പദം അല്ല സുവിശേഷം എന്ന് പറയു ...ചര്‍ച്ച "ദിവ്യ കാരുണ്യ ചരിതം കഥകളി"യെ കുറിച്ചാണ് ..അശ്വതി തിരുനാള്‍ രാമ വര്‍മ ബസെലിഒസ് രചിച്ച പൂതനാമോക്ഷം ചവിട്ടുനാടകം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനിരിക്കും ...അതുപോലെയാണ് ദഹിക്കുന്നത് !!! :)

      4 hours ago · Like

    •  

      Rajeeve Chelanat ശ്രീവത്സൻ, സുരേഷ് കുമാർ പറഞ്ഞതിനെ ഒട്ടും തെറ്റായി വ്യാഖ്യാനിച്ചിട്ടില്ല....ഓ...വർമ്മമാരും എത്തിയല്ലോ..കഥകളിയിലെ കഥക്ക് ഇന്നയിന്ന ശീർഷകങ്ങളേ പാടൂ എന്ന് വർമ്മമാർ ഉത്തരവ് ഇറക്കിയത് അച്ചൻ അറിഞ്ഞിട്ടുണ്ടാവില്ല...കാശ്യപവർമ്മ തിരുമനസ്സേ, അങ്ങ് ഉത്രാടത്തിന്റെ ആരായിട്ട് വരും?

      4 hours ago · Like

    •  

      Ram Kashyap Varma P ഞാന്‍ പന്തളതെയാണ് ... അജിതാഹരെജയ ഒന്ന് കുട്ടിസ്രാങ്കിലെ "മാഗച്ചന്ദീര" എന്ന ഈണത്തില്‍ Rajeeve Chelanat ഒന്ന് പാടു ...കേള്കട്ടെ !!!! :D

      4 hours ago · Like · 1 person

    •  

      Sreekumar Menon Rajeeve Chelanat is a avowed 'Liberal' .. Cannot stand this 'Orthodoxy'

      4 hours ago · Like · 1 person

    •  

      Sreevalsan Thiyyadi ചാല്‍ Rajeeve Chelanat എന്ന ആ ഏഭ്യനേം ഇത് പോലെ കുരിശില്‍ തറക്കണംന്നന്നെ, അല്ലേ Sreekumar Menon?

      4 hours ago · Like

    •  

      Rajeeve Chelanat വർമ്മതിരുമനസ്സേ, മ്മള് കഥകളിപ്പദമൊന്നും പഠിച്ചിട്ടില്ലേയ്..നമ്പൂരീമല്ല, വർമ്മേമല്ല...ഒരു ആദിവാസി

      4 hours ago · Like · 1 person

    •  

      Rajeeve Chelanat ശ്രീകുമാരമേനോനേ, ആ ലിബറൽ എന്ന വിശേഷണം അഭിമാനമായിട്ടുതന്നെയാണ് കരുതുന്നത്..പിന്നെ അടിയന് ഒരു ചെറിയ സംശം..ഈ ഓർത്തോഡക്സിയൊക്കെ ഞങ്ങൾ ലിബറലുകൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ..അതൊക്കെ നിങ്ങൾ തമ്പ്രാക്കന്മാരുടെ സാധനങ്ങളല്ലേ?

      4 hours ago · Like

    •  

      Sreekumar Menon No Sreevalsan Thiyyadi , I think he will be clubbed with the great 'Liberals' of the time. Arundhathi Roy is someone who comes to my mind easily

      4 hours ago · Like

    •  

      Ram Kashyap Varma P ‎Rajeeve Chelanat ഇവിടെ ജാതിയോ മതമോ അല്ല പ്രശ്നം..സംസ്കാരമാണ് പ്രശ്നം !!! :)

       

      1 . ക്രിസ്തുമതം എന്നത് ഇന്ത്യയില്‍ ഉടലെടുത്ത ഒന്നല്ലാ .വിദേശത്ത് നിന്ന് missionarikal പ്രചരിപ്പിച്ച ഒരു മതമാണ്‌ .അത് ഭാരതീയ കലാസംസ്കാരവുമായി യാതൊരു ബന്ധവും പുലര്തുന്നില്ലാ...ഒരു തരത്തിലും കഥകളിയുടെ ആകാര ആചാര പദ മുദ്രകളോട് അവയ്ക്ക് യോജിക്കാന്‍ കഴിയില്ലാ .അശ്വതി തിരുനാള്‍ രാമ വര്‍മ രചിച്ച "പൂതനാമോക്ഷം ചവിട്ടുനാടകം" എന്നൊക്കെ പറഞ്ഞാല്‍ എങ്ങനിരിക്കും ...അതുപോലെയാണ് അത് ദഹിക്കുന്നത് !!!

       

      2 . "കഥകളിയിലെ കഥക്ക് ഇന്നയിന്ന ശീർഷകങ്ങളേ പാടൂ എന്ന് വർമ്മമാർ ഉത്തരവ് ഇറക്കിയത് അച്ചൻ അറിഞ്ഞിട്ടുണ്ടാവില്ല" : കൊട്ടാരക്കര കോട്ടയം പന്തളം കിളിമാനൂര്‍ കഥകള്‍ ഒന്നും അച്ചന്‍ വായിച്ചുകാനില്ല ...

       

      3 . "ക്ലാസ്സിക്ക് കലകള്‍ രൂപം കൊണ്ടിരിക്കുന്നത് അതിന്റേതായ ചിട്ടവട്ടങ്ങളിലൂടെയാണ്..അതില്‍ നിന്നും വ്യതിചലിച്ചാല്‍ അവയിലുള്ള ആത്മാവ് നഷ്ടപ്പെടും ..അവ മറ്റൊന്നായി transform ചെയ്യും ...എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് ..അത് സംസാരത്തില്‍ ആയാലും കലയില്‍ ആയാലും"...!!!

       

      4 . ഒരു തരത്തിലും ജാതിമത ചിന്ദകലോടെയല്ല കല നിലനില്‍ക്കുന്നത് ...എല്ലാവര്‍ക്കും കല ആചരിക്കാനും ഉപാസിക്കാനും ഉള്ള സ്വാതന്ത്ര്യമുണ്ട് ...പക്ഷെ, ആ കലയുടെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മാത്രം..ബ്രോഡ്‌ മൈന്‍ഡ് ആവേണ്ടത് കലയല്ലാ ...കലാകാരന്മാരാണ് !!! :)

      4 hours ago · Like · 1 person

    •  

      Ram Kashyap Varma P ‎Rajeeve Chelanat തോടയവും പുറപ്പാടും ആണ് കഥകളിയുടെ base എന്ന് പറയുന്നവ...ആദ്യം അവ ഒന്ന് ക്രിസ്തീയ രീതിയില്‍ transform ചെയ്തൊരു പദം ഉണ്ടാകി നോക്കു ...മനസിലാകും വിയോജിപ്പ് ..."ദേവ ദേവന്‍ യേശുദേവന്‍ സേവ ചെയ്യും ജനങ്ങളെ ..യേശു യേശു പാലയമാം കര്‍ത്താ" എന്നൊക്കെ ആയാല്‍ എങ്ങനിരിക്കും...????? :) മനസിലാക്കു !!! :)

      4 hours ago · Like · 2 people

    •  

      Sreekumar Menon And Liberals across the World have mostly suffered from Semitic Intolerance. It has vanquished entire civilisations. The Greek Roman Pantheons of Gods. Igyptian Religions... And in the thirld world also they are struggling for the same.. They are ousted from Europe because of Free Thinking men and an almost erstwhile free media.. They are trying to flogg a dead horse... 'Achan' said it openly

      4 hours ago · Like

    •  

       

      Ambujakshan Nair Rajeeve Chelanat അവര്‍ക്ക് ഒരു ലക്‌ഷ്യം ഉണ്ട്. അനുഭവം കൊണ്ട് പറയുന്നതാണ്.

      അവരുടെ മതം വളര്‍ത്തുക. ആ ഒരു ലക്ഷ്യത്തോടെ മാത്രമേ എന്തും ചെയ്യൂ. ഇത്രയും മാത്രമേ ഞാന്‍ ഈ വിഷയത്തില്‍ പറയുന്നുള്ളൂ.

      3 hours ago · Like · 2 people

    •  

      Sreevalsan Thiyyadi ‎Sunil Kumar: Time to again call your admin people, I suppose. Not to delete comments against the new Kathakali play. But to give people like Sreekumar Menon space in another segment of this site, if at all. For, when the discussion should at the most be about whether age-old Kathakali aesthetics can accommodate Biblical and non-Hindu themes, he is racking brains over some imagined (surely non-existent at this stage) conquest from the Church. Please do the needful.

      3 hours ago · Unlike · 2 people

    •  

      Shanavas Kanhikoth പ്രിയ ശ്രീകുമാര്‍, കഥകളിയുടെ ചിട്ടവട്ടങ്ങള്‍ക്ക് മാറ്റം വരുത്തി അതിന്റെ ആത്മാവ് നഷ്ടപ്പെടും എന്നുള്ള വേവലാതിയായിരുന്നോ താങ്കളുടെ കമന്റിനു ആധാരം? അത് കുറച്ചു കടുത്ത ഭാഷയില്‍ എഴുതി എന്നതാണോ സത്യം..അങ്ങനെയെങ്കില്‍ ആ വേവലാതികളെ കുറിച്ച് സംസാരിക്കൂ, മറിച്ചുള്ള ചര്‍ച്ചകള്‍ക്കൊന്നും ഇവിടെ, പ്രത്യേകിച്ച് ഈ ഗ്രൂപ്പില്‍ പ്രാധാന്യമില്ലല്ലോ.

       

      താങ്കളുടെ ഏറ്റവും ആദ്യ കമന്റിലെ രണ്ടാമത്തെ വാചകത്തെ കുറിച്ച് ഒരഭിപ്രായം (..ബ്രഷ്ടു, സ്തുതി - ആരും അഭിപ്രായിക്കാത്തതുകൊണ്ട് മാത്രം.. )

       

      മനുഷ്യനെ സമൂഹത്തില്‍‌ എന്നും‌ വേര്‍‌തിരിച്ചു നിര്‍‌ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം‌ മാത്രമായിരുന്നു....

      2 hours ago · Like · 3 people

    •  

      Manoj Kuroor കമന്റുകള്‍ വായിച്ചപ്പോള്‍ ഇടപെടാതിരിക്കാന്‍ കഴിയുന്നില്ല.ചില കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു:

       

      1. ഒരു കലാരൂപം ഉണ്ടായ സാംസ്കാരികസാഹചര്യം എപ്പോഴും നിലനിര്‍ത്തണമെന്നില്ല. കലര്‍പ്പുകളിലൂടെയാണ് എന്നും ഏതു സംസ്കാരവും വികാസം പ്രാപിച്ചത്.

       

      2. കഥകളി = ഹിന്ദുമതം എന്ന സമീകരണം സാംസ്കാരികമായി അപകടകരമാണ്. ക്രിസ്തുമതവും ഈ നാട്ടില്‍ ഈ നാടിന്റെ സാംസ്കാരികാവസ്ഥകള്‍‌കൂടി ഉള്‍ക്കൊണ്ടുകൊണ്ട് വേരോടിയതാണ്. എ. ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സെന്റ് തോമസ് കേരളത്തിലെത്തി ചില ബ്രാഹ്മണരെ മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ഐതിഹ്യം. ഇതിനു തെളിവൊന്നുമില്ല. എങ്കിലും എ. ഡി. 535 മുതലെങ്കിലും ക്രിസ്തുമതത്തിന്റെ സ്വാധീനം കേരളത്തിലുണ്ട്. അതായത് മലയാളഭാഷയിലുള്ള കൃതികളുണ്ടാവുന്നതിനും മുന്‍പ്! ബ്രാഹ്മണഗ്രാമങ്ങള്‍ പ്രബലമാകുന്നതിനും മുന്‍പ്! 1599 ല്‍ ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാലം വരെയെങ്കിലും ക്രിസ്ത്യന്‍ വിശ്വാസത്തിനു പ്രാദേശികമായ ശുദ്ധാശുദ്ധസങ്കല്പം വരെയുണ്ടായിരുന്നു. പറഞ്ഞുവന്നത് ക്രിസ്തുമതം കേരളത്തെ സംബന്ധിച്ച് അന്യമതമൊന്നുമല്ല. ആണെങ്കില്‍ മറ്റു മതങ്ങളും അങ്ങനെതന്നെ.

       

      3. ഒരു ക്രിസ്ത്യന്‍ കഥ കഥകളിയാക്കുന്നു എന്നതില്‍ ഇത്രയ്ക്ക് അസഹിഷ്ണുത്വമൊന്നും കാണിക്കേണ്ട ഒരു കാര്യവുമില്ല. സംസ്കൃതത്തില്‍ രചിച്ച ക്രിസ്തുഭാഗവതം മഹാകാവ്യം വരെയുണ്ട്. ഭാഷയ്ക്കും കലയ്ക്കുമൊന്നും അയിത്തം നിലനില്‍ക്കുകയില്ല- ആരാഗ്രഹിച്ചാലും.

       

      4. ഡാവിഞ്ചി കോഡ് ഒരു നോവലാണ്; ചരിത്രമല്ല. അതു ക്രിസ്തുമതത്തിന്റെ ആധികാരികചരിത്രമല്ല. ഡാവിഞ്ചിയുടെ ചില ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി മറ്റു ചില തെളിവുകളുടെയും സഹായത്തോടെ ചരിത്രവും ഭാവനയും ഇടകലര്‍ത്തിയുള്ള നോവല്‍. ഹോളിബ്ലഡ് ഹോളി ഗ്രെയിലിന്റെ രചയിതാക്കള്‍ അവരുടെ ആശയമാണു നോവലിസ്റ്റായ ഡാന്‍ ബ്രൌണ്‍ സ്വീകരിച്ചത് എന്ന് ആരോപിച്ചിരുന്നു. അതില്‍ സത്യവുമുണ്ട്. ഉമ്പര്‍ട്ടോ എക്കോയുടെ നെയിം ഓഫ് എ റോസുമായും അതിനു കടപ്പാടുണ്ട്. ഡാവിഞ്ചി കോഡിനെതിരെ കഥകളിയെ ഉപയോഗിച്ച് പ്രചരണം നടത്തുന്നുവെങ്കില്‍ അത് മതത്തിന്റെ കാര്യമാണ് കഥകളിയുടേതല്ല. കാരണം അതേ യുക്തിയില്‍ തിരിച്ചും ഒരു വ്യാഖ്യാനവും കഥകളിയിലൂടെത്തന്നെ സാധ്യമാണല്ലൊ!മതപ്രചരണത്തിനു കഥകളിയെ ഉപയോഗിക്കുന്നെങ്കില്‍ അതും മതത്തിന്റെ കാര്‍യം മാത്രം. മലയാളത്തിലെ ആദ്യകാലനിഘണ്ടുക്കള്‍, വ്യാകരണഗ്രന്ഥങ്ങള്‍, ഘാതകവധം എന്ന ആദ്യനോവല്‍, കേരളത്ത്ലെ ആദ്യത്തെൈംഗ്ലീഷ് സ്കൂളുകള്‍ എന്നിങ്ങനെ പലതും മതപ്രചരണത്തിന്റെ ഭാഗമായി ഉണ്ടായതാണ്. എന്നുവച്ച് അവയെയൊക്കെ എതിര്‍ക്കുന്നതെങ്ങനെ?

       

      5. സൌന്ദര്യശാസ്ത്രപരമായി എത്രത്തോളം സാധ്യതകള്‍ ഈ കഥ തുറന്നു തരുന്നു എന്നതു മാത്രമാണ് എനിക്കുള്ള കൌതുകം.കാരണം കഥകളിയെ സംബന്ധിച്ച് പ്രസക്തി അക്കാര്യത്തില്‍ മാത്രമാണ്. അതു കുമാരനാശാന്റെ കരുണയോ ഷേക്സ്പിയറുടെ കിങ്ങ് ലിയറോ ഗീഥേയുടെ ഫൌസ്റ്റോ ഈ ദിവ്യകാരുണ്യചരിതമോ ആയതുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. മതമല്ല, കലയാണ് ‘ഇവിടെ’പ്രധാനം എന്ന് ഒന്നുകൂടി ഊന്നി പറയട്ടെ.കര്‍ണശപഥത്തോടില്ലാത്ത അസഹിഷ്ണുത ദിവ്യകാരുണ്യചരിതത്തോടെന്തിന്!

      2 hours ago · Unlike · 8 people

    •  

      Sreevalsan Thiyyadi ‎Manoj Kuroor: ആയിരം ലൈക്‌. അല്ല, കൃസ്തുവിനെ സംബന്ധിച്ചായത് കൊണ്ട് രണ്ടായിരം ലൈക്‌.

      2 hours ago · Like · 2 people

    •  

       

      Sunil Kumar ‎Manoj Kuroor ഇതുപോലെ ഒരു കമന്‍റ് എനിക്ക് എഴുതാന്‍ അറിയില്ലല്ലോ എന്ന ഫീലിങ്ങ്സ് മാത്രം! ഒരായിരം ലൈക്ക്. മാപ്പിളരാമായണം ഉള്ളതായി ഇവര്‍ക്കൊന്നും അറിവില്ലേന്നാവോ!

      ഈ ലൈനില്‍ ഈ ചര്‍ച്ച പോവും എന്ന് ഊഹിക്കാമായിരുന്നു. അതുകൊണ്ടാണ്‌ ഡിലീറ്റ് ചെയ്യാനുള്ള അഭിപ്രായം ചോദിച്ചത്. ഇതേ ചര്‍ച്ച മുന്പും വന്നതാണല്ലൊ. പിന്നേം ഡ്യൂപ്ലികേഷന്‍ എന്തിനാന്ന് വിചാരിച്ചു.

      ശ്രീകുമാര്‍ മേനോന്‍ എന്ന ഐഡിയെ തന്നെ എനിക്ക് സംശയം ഉണ്ട് എന്ന് വ്യക്തമാക്കികൊള്ളട്ടെ. എന്‍റെ സംശയം മാത്രം കാരണം ഒന്നും സംഭവിക്കരുതല്ലോ എന്ന് നിര്‍ബന്ധവും ഉണ്ട്. അദ്ദേഹം വ്യക്തിഹത്യയോടടുക്കുന്നു കമന്‍റുകള്‍ക്ക് മിടുക്കന്‍. പോരാത്തതിന്‌ സങ്കുചിതത്വവും.

      about an hour ago · Like · 3 people

    •  

      Manoj Kuroor ‎:) ആരായാലും സംസാരിക്കട്ടെ. ചില ധാരണകള്‍ പറഞ്ഞു പറഞ്ഞ് വിഴുപ്പലക്കിത്തന്നെ തീര്‍ക്കണം! അപ്പൊ വെളുക്കണം എന്നേയുള്ളൂ ഒരു പ്രാര്‍ത്ഥന :)

      about an hour ago · Unlike · 3 people

    •  

      Sunil Kumar ഗ്രൂപ്പ് വെളുക്കാതിരുന്നാല്‍ മതി :) ന്ന് ഞാന്‍ പറഞ്ഞാല്‍ ഞാന്‍ ഒരു ദോഷൈകദ്ര്‍ക്ക് ആവും. :):):)

      about an hour ago · Like

    •  

      Manoj Kuroor ഈ ഗ്രൂപ്പിന്റെ പേര്‍ കഥകളി എന്നാണല്ലൊ. അതുകൊണ്ട് അക്കാര്യത്തില്‍ പേടിക്കാനില്ല! :)

      about an hour ago · Unlike · 2 people

    •  

      Sunil Kumar എന്തൊക്കെ പറഞ്ഞാലും "അച്ഛന്‍" എന്ന് 'അച്ചനെ' പറഞ്ഞാല്‍ കേള്‍ക്കാനൊരു ദ് ഇല്യാ ട്ടോ. :):):)

      about an hour ago · Like · 2 people

    •  

      Sreevalsan Thiyyadi ‎Sreekumar Menon എന്ന വിദ്വാനു തിരനോട്ടം എന്ന സംഘനയോടു ഭയങ്കര പരിഭവം ഉള്ളതായി കഴിഞ്ഞ മാസം നാം അദ്ദേഹത്തിന്റെ ഒരു പോസ്റ്റില്‍നിന്ന് വായിച്ചറിഞ്ഞു. കൂടിയാട്ടത്തെ മറന്ന്, കഥകളിയെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂപോലും അതിന്റെ ഭാരവാഹികള്‍. ഇരിഞ്ഞാലക്കുടയില്‍ കൊല്ലാകൊല്ലം കളിമാത്രം നടത്തി, അവിടത്തെ ചാക്യാര്‍പൈതൃകത്തെ തിരസ്ക്കരിച്ചുകൊണ്ടാണത്രേ അതിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ മനസ്സിലാവുന്നു മൂപ്പരുടെ ദേഷ്യത്തിന്റെ ശരിയായ കാരണം: 'തിരനോട്ടം' ദുബായില്‍ ആണല്ലോ. ഇസ്ലാമിന്റെ സ്വന്തം നാട്ടില്‍. എന്തിനോടോക്കൊയോ ഉള്ള പക മനസ്സില്‍നീറ്റി ബാക്കിയുള്ളവരോടോക്കെ കുതിരകേറാന്‍ പാഞ്ഞുനടക്കുന്ന ഒരുതരം ആധുനിക ആശ്വഥാമാവ്‌ ആണോ ഇദ്ദേഹം?

      about an hour ago · Like

    •  

      Sreevalsan Thiyyadi ‎Sreekumar Menon: Why do you still harp on a non-Kathakali point? Please note that this site is a venue to seriously discuss and leisurely chat about one of Kerala's classical dance-dramas -- and nothing else. Please vent your anti-Semitic feelings in pertinent sites that are there in the cyber world aplenty. Don't unburden here your ill-feelings about subjects that don't matter us or are totally alien to Kathakali aesthetes and buffs. Like Sunil Kumar said last night, this is not the forum to settle all ideological differences with anything under the sun.

      51 minutes ago · Unlike · 1 person

    •  

      Sunil Kumar ‎Sreevalsan Thiyyadi ശ്രീകുമാര്‍ മേനോന്‍ എന്ന ഐഡിയുടെ പിന്നിലുള്ള വ്യക്തിയുടെ മനസ്സില്‍ ഒന്നേ ഉള്ളൂ ന്നാ എനിക്ക് തോന്നണത്. അത് ഇവിടെ ധാരാളം ചര്‍ദ്ദിച്ച് വെച്ചിട്ടുണ്ട്.

      48 minutes ago · Like

    •  

      Sreekumar Menon My comment about Thiranottam is still there. All can see it and ascertain whether I hold a grouse against the Organisation. And his childish comment about Thiranottam being in Dubai and hence my anymosity do'nt deserve a reply. All can see who is making baseless and imaginary personal attacks... Manoj Kuroor.. May be there is a dissenting note against the theory of St.Thomas visiting Kerala. This was expressed by none other than the current Pope. And this was known to the world because, George Nedungat, a member of the Oriental Pontifical Institute of Rome, made a grouse about his statement, in Satya Deepam, the official mouthpiece of the Syro-Malabar church. Here are the details. http://apostlethomasindia.wordpress.com/2011/08/11/pope-denies-st-thomas-evangelized-south-india-ishwar-sharan/ Shanavas Kanhikoth : I don't think there is any wrong in using those words. It was all part of our history. I never said about caste or religion. Some of the 'Liberals' have used such aspersions liberally in their comments. You might have read 'Khasakkinte Ithihaasam' In the novel, Ravi the main character of the novel is told by a group of enthusiastic protogonists "Avar nammalude Streekaloodu Maaru Marakkaruthennu Parayunnu".. Ravi replies "Athu Nallathalle". Neither O.V. Vijayan or the Character mean it letarlly.. I am not saying I am in the league of O.V.Vijayan.. Hope you understood..

      47 minutes ago · Like

    •  

      മണി വാതുക്കോടം അല്ല ചേട്ടന്മാരേ....ഇതിന്റെ ആട്ടങ്ങൾ നേരം പുലർന്നാലും തീരില്ല.....ന്നാപ്പിന്നെ നാലാമിരട്ടി,,,ധനാശി.....എന്താ എട്ക്കല്യേ?

      43 minutes ago · Like

    •  

      Sunil Kumar ഈ ചര്‍ച്ച ഇവിടെ നിര്‍ത്തണം. Sreekumar Menon ശ്രീവല്‍സന്‍ തീയ്യാടി പറഞ്ഞപോലെ കഥകളി പറഞ്ഞോളൂ. മറ്റൊന്നും ഇവിടേക്ക് കെട്ടി വലിച്ച് കൊണ്ടുവരണ്ട.

      41 minutes ago · Like

    •  

      Sreekumar Menon Sunil Kumar Bose I was just answering some things thrown and asked against me

      39 minutes ago · Like

    •  

      Sunil Kumar ഞാന്‍ ബോസ് അല്ല. താങ്കള്‍ ആണ്‌ ഇത്തരം വിഷയം ആദ്യമേ കൊണ്ടുവന്നത്. അതുകൊണ്ടാണ്‌ താങ്കളെ അഡ്രസ്സ് ചെയ്തത്.

      38 minutes ago · Like

    •  

      Manoj Kuroor അതെ. പോപ്പ് പറഞ്ഞത് ക്രിസ്ത്യാനികളുടെ വിശ്വാസം. അതു പോപ്പിനു പറയാമല്ലൊ! ചരിത്രമെഴുതുന്നവര്‍ പ്രധാനമായും തെളിവിനെയാണ് ആശ്രയിക്കുന്നത്. എം. ജി. എസ്. നാരായണന്‍ ‘പെരുമാള്‍സ് ഓഫ് കേരള’ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യത്തില്‍ തെളിവില്ല എന്നു വാദിക്കുന്നുണ്ട്. കാരണം കൊടുങ്ങല്ലൂരില്‍ നമ്പൂതിരിമാരെ മതം മാറ്റിയെന്നാണല്ലൊ വിശ്വാസം. അന്നു കൊടുങ്ങല്ലൂരില്‍ നമ്പൂതിരിമാരുണ്ട് എന്നുതന്നെ തെളിവില്ല. എ. ഡി. ആദ്യ മൂന്നു നൂറ്റാണ്ടുകളിലുണ്ടായ സംഘം കൃതികളില്‍ അക്കാലത്തുതന്നെയുള്ള ചെല്ലൂര്‍ എന്ന ബ്രാഹ്മണഗ്രാമത്തെ പരാമര്‍ശിക്കുന്നുണ്ട്. ഇത് കേശവന്‍ വെളുത്താട്ട് ‘ബ്രാഹ്മിന്‍ സെറ്റില്‍മെന്റ്സ് ഇന്‍ കേരള’ എന്ന കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അപ്പോള്‍ ബ്രാഹ്മണരില്ല എന്നു കരുതാനും ന്യായമില്ല. എന്തായാലും ഈ ഐതിഹ്യത്തിനു തെളിവുകളുടെ പിന്‍‌ബലമില്ല. പോപ്പ് പറഞ്ഞത് അത്ര വലിയ പ്രശ്നമൊന്നുമല്ല. അതു ക്രിസ്ത്യാനികളുടെ വിശ്വാസം. എങ്കിലും എ. ഡി. 535 ല്‍ കാനാ തോമസിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണുനതുകൊണ്ട് അക്കാലം മുതല്‍ കേരളത്തില്‍ ക്രിസ്ത്യാനികളുണ്ട് എന്നുറപ്പ്.

      34 minutes ago · Like

    •  

      Ranjini Nair ദിവ്യകാരുണ്യച്ചരിതത്തിന്റെ തലേന്ന് എന്നോടതില്‍ പന്കെടുകുന്ന ഒരു കലാകാരന്‍ പറയുക ഉണ്ടായി, ഒരു ദിവസത്തെ കളി, അതാണ്‌ കാര്യം. അതിപ്പോ ദിവ്യകാരുണ്യമായാലും കൊള്ളാം. അല്ലാഹുചരിതം ആയാലും കൊള്ളാം. Sreekumar Menon മേനോനെ, കഥകളിയെ സ്നേഹിക്ക്‌ു, കഥകളി കലാകാരന്മാരെയും.

      28 minutes ago · Like · 2 people

    •  

      Manoj Kuroor ചെല്ലൂര്‍ ഇന്നത്തെ തളിപ്പറമ്പാണ് എന്നു കൂടി ചേര്‍ക്കട്ടെ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വന്നതുകൊണ്ട് തുടര്‍ന്നു എന്നു മാത്രം. :)

      28 minutes ago · Like

    •  

      മണി വാതുക്കോടം ചരിത്രമോ പുരാണമോ പൂർണ്ണമായി പിന്തുടരേണ്ട ബാധ്യത ഒരിക്കലും ഒരു സാഹിത്യകാരനോ ആട്ടക്കഥാകൃത്തിനോ ഇല്ലല്ലോ. ഹൈന്ദവപുരാണങ്ങളിലെ കഥകളെ തിരുത്തിയും കൂട്ടിച്ചേർത്തുംകൊണ്ടല്ലെ പല ആട്ടക്കഥകളും എഴുതപ്പെട്ടിട്ടുള്ളത്? അതിനാൽ ആട്ടക്കഥ-കഥകളി ഇതിൽ ഒതുങ്ങിയ ചർച്ചപോരെ ഇവിടെ?

      24 minutes ago · Like · 5 people

    •  

      Manoj Kuroor മണി വാതുക്കോടം, മതി മണി. അതുതന്നെയാണ് ആഗ്രഹം. ഇവിടെ ചരിത്രം പറഞ്ഞത് ഇത്തരമൊരു കഥയെ മതത്തിന്റെ കണ്ണിലൂടെ കണ്ടതുകൊണ്ടാണ്. ക്രിസ്തുമതത്തെ എന്തോ അന്യസംസ്കാരചിഹ്നമായി കണ്ടതുകൊണ്ടും. ഞാന്‍ സംസാരിക്കുന്നത് ഒരു മതേതര-ജനാധിപത്യരാജ്യത്തിരുന്നുകൊണ്ടാണ്. ആ പൊസിഷനില്‍ത്തന്നെ തുടര്‍ന്നുകൊണ്ട് ഇന്നത്തെ കലകളെയും കാണുന്നു. മതവും കലയും കൂട്ടിക്കുഴച്ചാല്‍ ചരിത്രം പറയേണ്ടിവരും :)

      20 minutes ago · Unlike · 4 people

    •  

      Ranjini Nair ‎Sreekumar Menon അതെ, മണി പറഞ്ഞപോലെ ചരിത്രം അപ്പാടെ പിന്തുടരണമൊന്നുമില്ല. അതുകൊണ്ട് രാധ മാധവന്‍ ചെയ്തത് ഇത്രേം വലിയ പാതകം ഒന്നുമല്ല.

      18 minutes ago · Like · 3 people

    •  

      Sreevalsan Thiyyadi ഹേ Sreekumar Menon: ആ ഇരിഞ്ഞാലക്കുട പിടിച്ചു ഇനി ഇറങ്ങാന്‍ നോക്കൂ. ക്രിസ്ത്യാനികള്‍ക്ക് ഒരു പോപ്‌ അല്ലെ ഉള്ളൂ? ഞങ്ങള്‍ കഥകളിഭാന്തന്മാര്‍ക്ക് പോപ്‌ മൂന്നാ: കലാമണ്ഡലം രാമന്‍കുട്ടി നായര്‍, മടവൂര്‍ വാസുദേവന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. നടക്കാന്‍നോക്ക്.

      15 minutes ago · Unlike · 3 people

    •  

      Sreekumar Menon Sreevalsan Thiyyadi Chellan Nokku

      12 minutes ago · Like

    •  

      മണി വാതുക്കോടം വേണ്ടാ.......

      12 minutes ago · Like

    •  

      മണി വാതുക്കോടം ആരാ അവിടെ തിരശ്ശീല പിടിക്കിൻ......ഉം

      11 minutes ago · Like · 2 people

    •  

      Manoj Kuroor ഏയ് വ്യക്തിപരമാവണ്ടാ. പോരിനുവിളി വേണ്ടാ :)

      11 minutes ago · Like

    •  

      Ranjini Nair മണിക്ക് ഉറക്കം വന്നാല്‍ ഉറങ്ങൂ, ഇത് വെളുക്കാന വരെ തുടരും :-)

      10 minutes ago · Like

    •  

      Sunil Kumar നെക്സ് സ്പര്‍ദ്ധ കമന്‍റില്‍ പോസ്റ്റ് അടക്കം ഡിലീറ്റ് ചെയ്യപ്പെടും :)

      10 minutes ago · Like

    •  

      Ram Kashyap Varma P നാളെ അപ്പൊ ഹാരി പോട്ടര്‍ ആട്ടകഥയും പ്രതീക്ഷിക്കാം അല്ലെ ...ഹാരി പോട്ടര്‍ 1am ദിവസം മുതല്‍ 7 ദിവസങ്ങള്‍ ...തത്വചിന്തകന്റെ കല്ല്‌ (philosopher's stone) ..രഹസ്യ അറ(chamber of secretz)...അര്‍ത്ഥ നിണ രാജ്ഞി(half blooded princess)..കൊലകൊല്ലി ഹാലോസ്(deathly hallows) ...കഥയൊക്കെ കൊള്ളാം ..ഈ കഥാപാത്രങ്ങലോക്കെ കണ്ടാല്‍ എങ്ങനെ ഇരിക്കുമോ ആവോ !!! :D :)

      9 minutes ago · Like

    •  

      Manoj Kuroor എന്റെ കമന്റ് തിരിച്ചുതന്നേക്കണേ. കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്ന ത്രെഡ്ഡില്‍ ഇടാനുള്ളതാ :)

      9 minutes ago · Unlike · 2 people

    •  

      Sunil Kumar ഹ ഹ മനോജ് പാഴ്സല്‍ വേണോ?

      8 minutes ago · Like · 1 person

    •  

      മണി വാതുക്കോടം ഉം....അല്ലെങ്കിലും കഥകളിയുടെ ആസ്വാദന ശൈലി അതാണല്ലൊ....ഇഷ്ടായില്ലാച്ചാൽ...നിവർത്തിയില്ലാച്ചാൽ എഴുന്നേറ്റ് പോകും....അല്ലാണ്ടെ കൂവലൊന്നും പതിവില്ലാലോ.....അതോണ്ട് ഞാൻ നാലാരട്ടി എടിക്കായി.....കളി തീരുമ്പോൾ തീരട്ടെ....'ശേഷേ ശയനം........'

      8 minutes ago · Unlike · 5 people

    •  

      Sreenath Manickom ദയവു ചെയ്തു ഈ ഡിസ്കഷന്‍ ത്രെഡ് ഡിലീറ്റ് ചെയ്യരുതേ. അടി മാറ്റി നിര്‍ത്തിയാല്‍ എത്ര രസകരമായ വിവരങ്ങള്‍ :-D :-)

      7 minutes ago · Like · 2 people

    •  

      Ranjini Nair അതെ സുനിലേ, ഒന്ന് ആ ത്രികൈകൊണ്ട് വെഘം ഒന്ന് ഡോക് ആകൂ, please, :-)) Sunil Kumar

      5 minutes ago · Like · 1 person

    •  

      Ram Kashyap Varma P ‎Manoj Kuroor Sunil Kumar ...ഒരു ചോദ്യം ...കലയോടുള്ള താല്പര്യം എങ്കില്‍ "ചവിട്ടു നാടകം " എന്നാ അവരുടെ സ്വന്തം കലാരൂപം എങ്ങനെ തഴയപെട്ടു ...എന്തു പറ്റി കഥകളിയോടും കലകലോടും പെട്ടെന്ന് അച്ഛന് പ്രേമം ..അതും ഇത്രെയും നാള്‍ കാണാത്ത ഒന്ന് !!!! :)

      5 minutes ago · Like

    •  

      Ranjini Nair ഇനി ഗ്രൂപിനെ കൊണ്ട് ചവിട്ടുനാടകം ചരിത്രം കൂടി വായിപ്പിക്കണോ. കശ്യപരാമാ. Ram Kashyap Varma P

      2 minutes ago · Like · 1 person

    •  

      Manoj Kuroor ‎Ram Kashyap Varma P ഇത്ര നാള്‍ കാണാത്തതൊന്നുമല്ല. അബ്രഹാമിന്റെ ബലി ഒക്കെ നേരത്തെതന്നെ കഥകളിയിലുണ്ട്. ചവിട്ടുനാടകം ക്രിസ്ത്യാനികള്‍ക്ക്, കഥകളി ഹിന്ദുക്കള്‍ക്ക് എന്നൊന്നുമില്ല. അനുകൂലമായ സാഹചര്യം വന്നാല്‍ കലകളില്‍ കലര്‍പ്പുണ്ടാവും. ചരിത്രം പറഞ്ഞത് ശ്രീകുമാര്‍ മേനോനുവേണ്ടി മാത്രമല്ല.

      about a minute ago · Like · 2 people

    •  

      Ram Kashyap Varma P അച്ചന്റെ പെട്ടെന്നുള്ള കഥകളി പ്രേമം കണ്ടപോ തോന്നിയതാ :D

      a few seconds ago · Like

https://www.facebook.com/groups/kathakali/?view=permalink&id=256929960994960

 
Like