കഥകളി ഡ്രസ്സ് പേരുകള്‍

Malayalam
  • Unnikrishnan Menon സജീഷ്, കൃഷ്ണന് ചുവന്ന കോട്ട ഉത്തരീയവും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. അതാണ്‌ ആദ്യം അതെടുത്തു പറയാഞ്ഞത്. പക്ഷെ ധാരാളം കണ്ടിട്ടുള്ളത് പച്ച തന്നെ. പച്ച പട്ടുവാലിനു യോജിപ്പും അതുതന്നെ.
    Unnikrishnan Menon's photo.
  • Sajeesh Areeppurath ഞാനും കണ്ടിട്ടുണ്ട് ചുവന്ന കൊട്ട ഉത്തരീയം, അത് പലപ്പോഴും കൊപ്പുകാരുടെ കയ്യില്‍ പച്ച ഉണ്ടാവാറില്ലാത്തത് കൊണ്ട് അങ്ങിനെ ചെയ്യുന്നു എന്നെ ഉള്ളൂ, ഒറ്റനാക്ക് പച്ച ഉപയോഗിക്കുന്ന പോലെ. എന്തായാലും ഈ ഒരു സംരഭം വളരെ നല്ലത് തന്നെ ആണ് സാര്‍, കുറെ കാലമായി ഞാന്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരാഗ്രം എല്ലാ വിധ ആശംസകളും നേരുന്നു...
  • Ambujakshan Nair എന്റെ ഓർമ്മയിൽ പണ്ടുള്ള പല നടന്മാരും പട്ടുത്തരീയം സ്വന്തമായി കരുതിയിരുന്നു. അവയെല്ലാം ചുമപ്പു കളർ ആയിരുന്നു. അവർ കൃഷ്ണൻ കെട്ടിയാലും അര്ജുനൻ കെട്ടിയാലും കത്തി വേഷം ചെയ്താലും ചുമപ്പു പട്ടുത്തരീയം ഉണ്ടാകും.
  • Unnikrishnan Menon ദേശഭേദങ്ങള്‍; കാലഭേദങ്ങള്‍...........! പേരില്‍ത്തന്നെ വ്യത്യാസം കണ്ടോ...ശ്രീ. അമ്ബുജാക്ഷന്‍ നായര്‍ 'പട്ടുത്തരീയം' എന്നാണ് പ്രയോഗിച്ചത്. 'കുടഭാഗം' ചിരട്ട പൊതിഞ്ഞ് ഉണ്ടാക്കുന്നതുകൊണ്ട് 'കൊട്ട' ഉത്തരീയം. പട്ട്, സില്‍ക്ക്‌ ആണെങ്കിലും, ചുവന്ന തുണിക്ക്, പട്ട്, കട്ട്യാവ് എന്നീ പേരുകളും പറഞ്ഞിരുന്നു. നിറം ചുവന്നതിനാല്‍ 'പട്ടുത്തരീയം എന്നും പറഞ്ഞുവന്നു.....ഇതായിരിക്കാം സാധ്യതകള്‍. സ്വന്തമായി ചുട്ടിത്തുണിയും കരുതുന്ന ചില നടന്മാര്‍ ഇന്നും ഉണ്ട്. കൃഷ്ണന് നീല ചുട്ടി ത്തുണി ഉപയോഗിച്ച് കണ്ടിട്ടുണ്ട്; ചുട്ടിക്ക് താഴെ നീലം തേയ്ക്കുന്നതും, ചിലപ്പോള്‍ ചുവന്ന ചായം തേയ്ക്കുന്നതും കണ്ടിട്ടുണ്ട്.......കൃഷ്ണന്‍റെ നാമം, വളയത്തിന്റെ വലുപ്പം, നീല മനോലയുടെ കടുപ്പം...ഈ വകയൊക്കെ സൌകര്യാര്‍ത്ഥം മാറുന്നത് കണ്ടിട്ടുണ്ട്..... അങ്ങിനെ വരുന്ന അവസ്ഥകളില്‍, ഇതിനൊന്നും ചിട്ടയില്ല്യ......പക്ഷെ കാരണം ചോദിച്ചാല്‍ ഉത്തരം ഉണ്ടാവും....ഒന്നുമില്ലെങ്കിലും 'ഇത് പണ്ടേയുള്ള 'കണക്കാ' അഥവാ പതിവാ' എന്ന ഉത്തരമെങ്കിലും കിട്ടും. 'ബെല്‍ബോട്ടം പാന്‍റ്സ്' വന്നത് 'ഒരു കാലില്‍ മന്തുള്ള' ഒരു പ്രധാന സിനിമാനടന് വേണ്ടിയാണ് എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.
    13 hrs · Edited · Like · 1
  • Sajeesh Areeppurath കൃഷ്ണന് ചിട്ട പ്രകാരം പട്ടുവാല്‍ പച്ച തന്നെ ആണ് വേണ്ടത്, പിന്നെ എല്ലാ കളിയോഗത്തിലും ഇതു ഉണ്ടാവണം എന്നില്ല, അതുപോലെ കൊട്ടത്തരീയവും, ഒറ്റനാക്കും എല്ലാം പച്ച തന്നെ ആണ് വേണ്ടത്, പക്ഷെ ഇതെല്ലാം എല്ലാ കളിയോഗത്തിലും ഉണ്ടാവണം എന്നില്ല...



    ഉണ്ണികൃഷ്ണന്‍ സാറ് പറഞ്ഞ മാതിരി നീല ചുട്ടി തുണി ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ദേശഭേദങ്ങള്‍ അത് നമ്മുക്കായിട്ടു മാറ്റാന്‍ പറ്റില്ലലോ...
  • Sajeesh Areeppurath ഉണ്ണികൃഷ്ണന്‍ സാര്‍, എന്നെ കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഞാന്‍ തയാര് ആണ്, എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടങ്കില്‍ അറിയിക്കൂ... Unnikrishnan Menon
  • Ambujakshan Nair പണ്ടൊക്കെ കത്തി വേഷത്തിന്റെ "തിരനോട്ടം" എന്നതിന് ഞങ്ങളുടെ നാട്ടിൽ

    "തിരക്കിനോട്ടം" എന്നാണു പറഞ്ഞിരുന്നത്. എന്റെ ആദ്യകാല കുറിപ്പുകളിൽ

    "തിരക്കിനോട്ടം" എന്ന പ്രയൊഗമാവും കൂടുതൽ. ഈ പ്രയോഗം ഉൾക്കൊള്ളാൻ ആവുന്നില്ല


    എന്ന് ചിലരൊക്കെ പ്രസ്താവിച്ചതിന്റെ പേരിൽ ഇപ്പോൾ തിരനോട്ടം എന്നാണു ഞാൻ

    ഉപയോഗിക്കുന്നത്. ലോക്കലായി ചില ഇത്തരം പ്രയോഗങ്ങൾ ഭാഷാ പ്രയോഗത്തിൽ പ്രാദേശിക

    ഭേദം മൂലം ഉണ്ടാവുക സഹജമാണ്.
    12 hrs · Like · 1

 

Image_if_any: