കഥകളിയിലെ താളങ്ങൾ ഇരട്ടികൾ

Malayalam

മദ്ദളത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് ഓർത്തത്.

കഥകളിയിലെ താളങ്ങൾ, ഇരട്ടികൾ തുടങ്ങി മറ്റു ഭാരതീയകലാ രൂപങ്ങളിൽ കാണാത്ത ചില സവിശേഷതകളെക്കുറിച്ച് ഗ്രൂപ്പിൽ ചർച്ച വന്നിട്ടുണ്ടോ എന്നറിയില്ല. മറ്റു പോസ്റ്റുകളിൽ ആനുഷംഗികമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും.

ഇവയെ പരിചയപ്പെടുത്താൻ സോദാഹരണം ഓഡിയോ/ വീഡിയോ ശകലങ്ങളുടെ സഞ്ചയം കൂടിയുണ്ടായാൽ നന്നായി. കഥകളിയിലെ ടെക്നിക്കൽ നോളജ് അധികമില്ലാത്ത എന്നെപ്പോലുള്ള ആസ്വാദകർക്ക് പ്രയോജനപ്പെടും എന്ന് തോന്നുന്നു.

ഇതിനെപ്പറ്റിയൊക്കെ ആധികാരികമായി സംസാരിക്കാൻ കഴിവുള്ള പലരും ഇവിടെ ഉണ്ടുതാനും (വയസ്സ് പ്രശ്നമല്ല :-)).

 
 
LikeShow more reactions

Comment

73 comments
Comments
Unnikrishnan Menon നമുക്ക്, പ്രതീക്ഷയോടെ കാത്തിരിക്കാം.
 
LikeReply1April 3 at 2:54pm
Rajeev Pattathil ചിലരെ ടാഗ് ചെയ്യുന്നു എന്നു മാത്രം: Sreevalsan Thiyyadi,Manoj KuroorSreechithranMadhavan KuttyKalamandalam Babu Namboothiri,Harikumaran Sadanam
 
LikeReply3April 3 at 2:59pmEdited
Kalamandalam Babu Namboothiri നല്ല വിഷയം ഗഹനവും document ആയി സൂക്ഷിക്കാൻ പാകത്തിൽ വലിയ ചർച്ചകൾ വരട്ടെ
 
LikeReply7April 3 at 3:48pm
Rajeev Pattathil അതുതന്നെയാണ് ഉദ്ദേശിച്ചത് ബാബുവേട്ടാ. 

ബ്ലോഗിന്റെ കാലത്ത് ഇതിൽപ്പറഞ്ഞ ചില കാര്യങ്ങളൊക്കെ പരാമർശവിധേയമായിട്ടുണ്ട്. കുറച്ചുകൂടി ബേസിക് ആയിത്തുടങ്ങി ഒരേ താളത്തിന്റെ തന്നെ പല അക്ഷരകാലങ്ങൾ സോദാഹരണം പ്രതിപാദിച്ച് കൂടുതൽ ഗഹനമായ വിഷയങ്ങളിലേക്ക് പോവുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. മുദാപീഡിയ ഒക്കെപ്പോലെ സമഗ്രമായില്ലെങ്കിലും കളി കാണുന്പോൾ ഒരു പരിചയം നൽകാൻ സഹായിച്ചാൽ നന്നായി. 

ശരിക്ക് ചർച്ച ചെയ്യണമെങ്കിൽ കുറച്ച് സമയം മെനക്കെടുത്തേണ്ട പരിപാടിയാണ്. ആരെങ്കിലും തുടക്കമിടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

 
LikeReply4April 3 at 3:57pm
Sreevalsan Thiyyadi (ആധികാരികതക്ക് സാങ്കേതികജ്ഞാനം വേണം. അതെനിക്ക് എല്ലാക്കാലത്തും കഷ്ട്യാ [എന്ന് 'കാറ്റോട്ടം' പതിനാറുലക്കം വായിച്ചിട്ടുംRajeevന് മനസ്സിലായിട്ടില്ലാ ച്ചാലോ]. ചില്ലറ ആസ്വാദനാനുഭൂതികൾ പങ്കിടാനാവും -- ഇരട്ടിയായാലും പാതിയായാലും. ഈ പോസ്റ്റിന് ആദ്യം അടിസ്ഥാനമായി വരേണ്ട കമൻറുകൾ പോരട്ടെ; എന്നിട്ടാവാം.)
 
LikeReply4April 3 at 4:12pm
Sinu Cg കലാശങ്ങളെ പററി അറിയാന്‍ താല്‌പരൃം ഉണ്ട്‌.
 
LikeReply3April 3 at 4:18pm
Rajeev Pattathil കഥകളിപ്പദങ്ങളിൽ സാധാരണ കേട്ടിട്ടുള്ള താളങ്ങൾ: ചെന്പട, അടന്ത, മുറിയടന്ത, തൃപുട, ചന്പ...ഇവയുടെ പല അക്ഷരകാലങ്ങൾ, ഇതല്ലാതെ ഇളകിയാട്ടസമയത്ത് വരുന്ന താളങ്ങൾ, കലാശങ്ങൾ ഇതൊക്കെയാണ് ഉദ്ദേശിച്ചത്. ഇതിൽ ഏറ്റവും സാധാരണവും എളുപ്പവും (ആദിതാളം എന്ന) ചെന്പടയാണോ? ഓരോ താളവും വെവ്വേറെ എടുത്ത് ചർച്ച ചെയ്യുന്നതായിരിക്കില്ലേ നന്നായിരിക്കുക?
 
LikeReply3April 3 at 4:28pm
Unnikrishnan Menon രാജീവേ! ഇത് ഏറ്റവും അടിസ്ഥാനമായ ഒരു സംശയമാണ്. ഒരു സമ്പ്രദായത്തിലുള്ള താളത്തെ units എണ്ണിനോക്കി മറ്റൊരു സമ്പ്രദായത്തില്‍ ഉള്ള താളമാണ് എന്ന് പറയുന്നത് ശരിയാണോ എന്ന്സംശയമുണ്ട്‌. comparison ആവാം. പക്ഷെ 'അതുതന്നെ' 'ഇത്' എന്നത് ശരിയാണോ എന്ന് മാത്രമാണ് സംശയം. ഒരു ഭൌതികശാസ്ത്ര വിദ്യാര്‍ത്ഥിയുടെ സംശയം രാജീവിന് മനസ്സിലാവുമല്ലോ! ഉദാ: 'ആദിതാളം' എന്ന 'ചെമ്പട'. അത് വേണോ? 'ആദിതാളം' എന്ന 'ചതുരശ്രജാതി തൃപുടതാളം' സൂളാദി പദ്ധതിയില്‍ ഉള്ളതല്ലെ. അതില്‍ വര്‍ഗ്ഗീകരണത്തിന് ഉപയോഗിക്കുന്ന പ്രധാന key അംഗക്രിയകള്‍ അല്ലേ? കഥകളിയില്‍ (പൊതുവേ കേരളീയ താളപദ്ധതികളില്‍) അതില്ല്യല്ലോ? 'ചൊല്ലുകള്‍' ആയാണല്ലോ താളങ്ങള്‍ മനസ്സിലാക്കുന്നത്. പ്രവൃത്തിയില്‍, 'അടി' & 'ഇടം.' രണ്ടു തരം key സിസ്റ്റംസ് ഉപയോഗിച്ചു വര്‍ഗ്ഗീകരിക്കുന്നു; അതുകൊണ്ടുതന്നെ 2 terminology സിസ്റ്റംസ് ഉപയോഗിക്കുന്നു.
 
LikeReply1April 4 at 9:33amEdited
Rajeev Pattathil ഒരുതരത്തിൽ അത് ശരിയാണ്. കഥകളിസംഗീതം പഠിക്കുന്നതിനു മുന്പ് കർണ്ണാടകസംഗീത പാഠം നൽകാറുണ്ടല്ലോ. അങ്ങനെ വന്ന സംശയമാണ്. 

പക്ഷേ താളങ്ങളുടെ എല്ലാം മർമ്മം മാത്രകളല്ലേ? അതായത് എത്ര മാത്ര കഴിഞ്ഞ് ഒരു ആക്ഷൻ (എന്തുമായിക്കൊള്ളട്ടെ) ആവർത്തിക്കപ്പെടുന്നു എന്നത്. ഒരേ താളം പല അക്ഷരകാലത്തിൽ വരുന്പോൾ ഈ മാത്രകളുടെ ഗുണിതങ്ങളായി വരുന്നു എന്നു മാത്രം.

അങ്ങനെ മാത്രകളായി താളങ്ങളെ നോക്കുന്പോൾ ആ മാത്രകൾ കണക്കാക്കാൻ ക്രിയകളാണോ അതോ ചൊല്ലുകളാണോ ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണോ?

 
LikeReply1April 4 at 9:42am
Sunil Kumar
Write a reply...
 
Kalamandalam Babu Namboothiri കഥകളിയിൽ കലാശങ്ങളുടെയും ചുഴിപ്പ്കളുടെയും മനോഹരമായ കൂടിച്ചേരലുകളിൽ ഒന്നാണ് പകുതി പുറപ്പാട് (ചുമ്മാ കിടക്കട്ടെ)
 
LikeReply9April 3 at 5:07pmEdited
Sudheesh Namboothiri താളങ്ങളെപ്പറ്റി ചർച്ച വേണ്ടതു തന്നെയാണു.അതൊന്നും ഇപ്പോൾ എവിടെയും കേൾക്കുന്നില്ല. 'കലാമണ്ഡലം, കേളി ' എന്നിങ്ങനെ അധികമാർക്കും കിട്ടാത്ത പ്രസിദ്ധീകരണങ്ങളിൽ , നീലക്കുറുഞ്ഞി പൂക്കുന്നതുപോലെ വർഷങ്ങൾ കൂടുമ്പോൾ വന്നാലായി. പണ്ട്‌ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഹൈദരാലി ആശാൻ മുറിയടന്തയെപ്പറ്റി തുടങ്ങി വെച്ച ചർച്ചയൊക്കെ ആവേശത്തോടെ വായിച്ചതും, ഫയൽ ചെയ്തു വെച്ചതും ഓർമ്മിയ്ക്കുന്നു. 
ഈയിടെ ഈയിനത്തിൽ വായിച്ച ഒരു നല്ല (അപൂർവ്വമെന്നു കൂടി വിശേഷിപ്പിയ്ക്കട്ടെ) പുസ്തകമാണു കുറൂർ മനോജിന്റെ 'താളങ്ങളും കലകളും'എന്ന പുസ്തകം. ഇതുവരെ മനസ്സിലാക്കാൻ പറ്റാത്ത പല 'വക'കളും അതിൽ നിന്നു കിട്ടി. 

ചർച്ചയ്ക്ക്‌ 'കൊട്ടിവെയ്ക്കാൻ' ആരെങ്കിലും മുൻ കയ്യെടുക്കൂ.

 
Sudheesh Namboothiri's photo.
LikeReply10April 3 at 6:39pmEdited
Rajeev Pattathil കഥകളിയിൽ നടപ്പുള്ള താളങ്ങളെക്കുറിച്ച് ഡോ. Madhavan Kutty എഴുതിയ ഈ ലേഖനം ഒരു നല്ല റഫറൻസ് ആണ്. ഇനി ഇതിൽ വേണ്ടത് ഉദാഹരണങ്ങളാണ്. ഇതിൽപിടിച്ച് ചർച്ച തുടങ്ങിയാലും മതി.http://aswadanam.com/.../85-melam.../189-2014-06-28-05-37-39
 
LikeReply3April 3 at 6:57pmEdited
Vikar T Mana സിനു പറയുമ്പൂലെ ഇരട്ടി , അടക്കം , തോംകാരം, ഇടക്കലാശം, വട്ടംവെച്ച്‌ കലാശം, എടുത്തുകലാശം, നാലിരട്ടി ഇങ്ങനെ ഉള്ള കലാശങ്ങളെ ഒക്കെ കുറിച്ച്‌ കൂടതൽ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്‌. കണ്ട്‌ പരിചയം കൊണ്ട്‌ ഇതിൽ ചിലതൊക്കെ തിരിച്ചറിഞ്ഞാലും അതിന്റെ സാങ്കേതിക വശങ്ങളും ഏത്‌ സന്ദർഭളിൽ ഉപയോഗിക്കണം എന്നുക്കെ ഉള്ള അറിവുകളും പങ്കുവെച്ചാൽ നന്നായിരിക്കും .
 
LikeReply6April 3 at 7:19pm
Rajeev Pattathil മനോജേട്ടൻ ഇവിടെയൊന്ന് എത്തിനോക്കിയിട്ടുണ്ട്. "കൊട്ടിവെയ്ക്കാൻ" പറ്റിയ ആൾ Manoj Kuroor
 
LikeReply1April 3 at 7:42pm
Manoj Kuroor കടൽ പോലുള്ള വിഷയമാണല്ലൊ. സാധാരണ കലാശം. സാധാരണ ഇരട്ടി, വട്ടംവച്ചുകലാശം, പ്രവേശനത്തിനും നിഷ്ക്രമണത്തിനുമുള്ള കിടതകധിം താം, നാലാമിരട്ടി, പരിക്രമണത്തിനു പൊതുവേ ഉപയോഗിക്കുന്ന ‘അഡ്ഡിഡ്ഡിക്കിട’, എന്നിങ്ങനെ ചിലതല്ലാതെ ബാക്കിയൊക്കെ അതതു കഥാസന്ദർഭവും രംഗഘടനയും പദഘടനയുമൊക്കെയായി ബന്ധപ്പെട്ടതാണ്. വീഡിയോ ശേഖരമുണ്ടെങ്കിൽ അതുകൂടി ചേർത്തുവച്ചുകൊണ്ട് ഓരോന്നും വിശദീകരിച്ചാൽ നന്നായിരിക്കും. ഒരു ചർച്ചയുടെ പരിധിയിൽ ഇത് ഒതുങ്ങുമോ എന്നു സംശയമുണ്ട് രാജീവ്. പക്ഷേ വീഡിയോ ദൃശ്യങ്ങളും ഓഡിയോയുമൊക്കെ ചേർത്ത് ഒരു വെബ് സൈറ്റ് ആയിത്തന്നെ രൂപകല്പന ചെയ്താൽ അത് ഈ നവമാധ്യമത്തിന്റെ സാധ്യത പൂർണമായി ഉപയോഗിക്കലാവും. 

കോട്ടയം കഥകൾ, സുഭദ്രാഹരണം, കത്തിവേഷപ്രധാനമായ കഥകൾ എന്ന ക്രമത്തിലാണെങ്കിൽ നന്നാവും.

 
LikeReply12April 3 at 7:45pm
Rajeev Pattathil "അറിഞ്ഞതെത്ര തുച്ഛം" എന്ന് മനസ്സിലാവുന്നത് ഇതിനെപ്പറ്റിയൊക്കെ ചിന്തിക്കുന്പോഴാണ്. 

ശരിയാണ്. ഒരു ചർച്ചയിൽ എല്ലാം ഒതുങ്ങും എന്ന് ഞാനും കരുതിയില്ല. ഒരു തുടക്കം എന്ന നിലയ്ക്ക് ചർച്ചയാണ് നല്ലത് എന്നു മാത്രമേ കരുതിയുള്ളൂ. "രാഗപരിചയം" പോലെ വീഡിയോ ക്ലിപ്പുകൾ വെച്ചുള്ള "താളപരിചയം" ആണ് ഉദ്ദേശിച്ചത്. പദഘടനയനുസരിച്ച് പിടിക്കുന്ന രീതികളിൽ വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാന താളങ്ങൾ എല്ലാറ്റിലും ഒന്നല്ലേ? (അങ്ങനെയായിരുന്നു ഞാൻ ഇതുവരെ കരുതിയിരുന്നത്)

പറഞ്ഞ പോലെ ഒരു പൂർണ്ണമായ വെബ്സൈറ്റാണ് വേണ്ടത്. അതിന് കഴിവുള്ളവർ (വികാർ, സുനിൽ തുടങ്ങിയവർ) ഇവിടെയുണ്ടല്ലോ. എന്തിനും ഒരു തുടക്കം വേണമല്ലോ. അതിവിടെയായിക്കോട്ടേ എന്നു വെച്ചു എന്നു മാത്രം.

 
LikeReply6April 3 at 7:56pm
Sethunath UN പോസ്റ്റ്‌ പിന്‍ ചെയ്യുന്നു
 
LikeReply4April 3 at 8:29pm
Manoj Kuroor ഒരു കഥകളിരംഗത്തിന്റെ സാമാന്യമാതൃക പറയാം. അതാവും എളുപ്പം.

രാഗം പാടി കലാശിച്ചാൽ രംഗാരംഭത്തിനുള്ള ശ്ലോകം ചൊല്ലുന്നു. തുടർന്ന് കഥാപാത്രങ്ങൾ പ്രവേശിക്കുന്നു. അതിനുള്ള ഏറ്റവും പ്രചാരമുള്ള സങ്കേതമാണു കിടതകധിം താം. എടുത്തുകലാശം മറ്റൊരു സങ്കേതം. കഥാപാത്രങ്ങൾ ത...See More

 
LikeReply15April 3 at 8:50pm
Sethunath UN നല്ലതുടക്കം. 
മുന്പ് മനോജ്‌ താളങ്ങളെ പറ്റി ഒരു സെമിനാറില്‍ വിശദീകരിച്ചത് , അതിന്റെ സാങ്കേതിക വശങ്ങള്‍ അറിയാത്തവര്‍ക്കും എത്ര നന്നായി മനസ്സിലായി എന്ന് ഇവിടെ ആരോ സൂചിപ്പിച്ചതോര്‍ക്കുന്നു. മനോജിന്റെ അധ്യാപക മനസ്സും സമീപനവും ഇതിനൊരു കാരണമാവാം.

മനോജ്‌ സൂചിപ്പിച്ച പോലെ ഒരു വെബ് സൈറ്റിലും മറ്റും ക്രമീകരിച്ചു ഉള്‍കൊള്ളിക്കുവാന്‍ ഇത്തരം ഒരു ചര്‍ച്ചക്ക് കഴിയും. ഇന്പുട്ടുകള്‍ ഇവിടെ നിന്നും എടുത്താല്‍മതിയാവുമല്ലോ. ആസ്വാദനം സൈറ്റിന്, ഇവിടത്തെ കണ്ടെന്റ് എടുക്കാവുന്നതുമാണ് (അവിടെ ഇത്തരത്തില്‍ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യാമെങ്കില്‍).

മനോജ്‌ (അദ്ദേഹത്തിന്റെ സമയം അനുവദിക്കുന്നത് പോലെ), കൂടുതല്‍ വിശദമായി ഇവിടെ കുറിക്കും എന്ന് പ്രതീക്ഷിക്കുന്നു. പീശപ്പള്ളി രാജീവേട്ടനെയും (Peesappilly Rajeevan ) സഹായത്തിനായി ഇവിടെ പ്രതീക്ഷിക്കുന്നു. 

മേല്‍സൂചിപ്പിച്ച ഓരോ സങ്കേതങ്ങളുടെയും വായ്ത്താരി, അതിന്റെ മേളം വരുന്ന രീതി, അതിന്റെ ഉപയോഗരീതി എന്നിവ ഓഡിയോ/വീഡിയോ ആയി പ്രത്യേകം പോസ്റ്റ്‌ ചെയ്യാന്‍ ഞാനും ഉത്സാഹിക്കാം . എന്തെങ്കിലും ഒരു ടാഗ് ക്രിയേറ്റ് ചെയ്‌താല്‍, ഇത്തരം ചര്‍ച്ചകളെ ക്രോഡീകരിക്കാനും സാധിക്കും എന്ന് കരുതുന്നു (ഹാഷ് ടാഗുകള്‍ ഇവിടെ വര്‍ക്ക് ചെയ്യും എന്ന് സങ്കല്പം)

 
LikeReply7April 3 at 9:02pm
Rajeev Pattathil ബലേ! അസാധ്യ തുടക്കം, Manoj etta, Sethunath. അറിവില്ലെങ്കിലും അറിവുള്ളവരെ അറിഞ്ഞാൽ മതി എന്നു പറയുന്നത് ശരിയാണ് smile emoticon
 
LikeReply2April 3 at 9:05pm
Manoj Kuroor ഇതൊക്കെ എല്ലാ കഥകളികലാകാരന്മാക്കും, ‘ഗ്രഹിതക്കാരായ’ ആസ്വാദകർക്കും അറിവുള്ളതാണ്. അങ്ങനെയുള്ളവർ വിശദീകരിക്കുകയും ദൃശ്യങ്ങൾ ചേർക്കുകയും ചെയ്താൽ അഹോ സഫലം ചിന്തിതം എന്ന പദം പാടാം smile emoticon
 
LikeReply6April 3 at 9:13pm
Sethunath UN like emoticon
 
Rajeev Pattathil കിടധീം താം മുതൽക്ക് സംശയം ചോദിച്ചു തുടങ്ങാം. താഴെയുള്ള വീഡിയോയിൽ സാവേരി രാഗം പാടിക്കഴിഞ്ഞ് "ശ്രീമൻ സഖേ" തുടങ്ങുന്നതിനു മുന്പ് 2:47 മുതൽ 4:37 വരെയുള്ള ഭാഗമല്ലേ? "ധീം ധീം ധീം തത്തധീം തത്തധീം ധീം ധീം തധീം തത്തധീം തത്തത്തധീം ധീം ധീം തധീം തത്തത്തധീം കിടതക...See More
 
LikeReply4April 4 at 2:13am
Madhavan Kutty ഗ്രഹിതക്കാരനാണോ എന്നറിയില്ല. മോഹക്കാരനാണ് എന്നത് സത്യം. ഇവിടെ കാര്യം മറ്റൊന്നാണ്. കോട്ടക്കൽ ഉത്സവം ഇന്നലെ തുടങ്ങി. ഏഴ് ദിവസം ഉത്സവം, അഞ്ച് കളം പാട്ട് ആദ്യത്തെ പാട്ട് വേട്ടയ്ക്കൊരുമകൻ പാട്ട്. അതും പന്തീരായിർത്തോടു കൂടി. സംഘാടനത്തിൽ ചെറിയ പങ്കുള്ളതുകൊണ്ട് ചർച്ചയിൽ പങ്കെടുക്കാൻ പറ്റുമോ എന്ന് സംശയമാണ്ട് Rajeev Pattathil. ഇനൂമുതൽ അഞ്ച് ദിവസം കളിയുണ്ട്. എല്ലാവർക്കും ഹൃദയംഗമമായ സ്വാഗതം.
 
LikeReply8April 4 at 4:34am
Rajeev Pattathil നന്ദി. തിരക്കുകഴിഞ്ഞു വന്നാൽ മതി.
 
LikeReply1April 4 at 10:40am
Sunil Kumar
Write a reply...
 
Manoj Kuroor രാഗം പാടി ശ്ലോകം ചൊല്ലി തിരശ്ശീല മാറ്റുന്നതോടെ കിടതകധിം താം ആരംഭിക്കുന്നു. രാജീവ്‌ ചേർത്ത സന്താനഗോപാലം ആദ്യരംഗത്തിൽ അർജ്ജുനന്റെ പ്രവേശനത്തിനു മൂന്നു കിടതകധിം താം ഉണ്ട്‌. ആദ്യത്തേതിനെക്കാൾ അൽപംകൂടി കാലം കയറി (വേഗത കൂടി) അടുത്തത്‌, അതിലും കുറച്ചുകൂടി വേഗതയിൽ മൂന്നാമത്തേത്‌ എന്നിങ്ങനെ വീഡിയോയിൽ കാണാം. രണ്ടാം കിടതകധിം താമിന്റെ അവസാനത്തോടെ അർജ്ജുനൻ കൃഷ്ണനെ കാണുന്നു. അടുത്ത കിടതകധിം താമിനു വന്ദിക്കുന്നു. തുടർന്ന് കൃഷ്ണന്റെ ചമ്പട താളത്തിലുള്ള പദം തുടങ്ങുന്നു.

കിടതകധിം താമും പദത്തിന്റെ താളവുമായല്ല, പദത്തിന്റെ കാലവുമായാണു ബന്ധം. സാധാരണയായി അവസാനത്തെ കിടതകധിം താം തുടർന്നുവരുന്ന പദത്തിന്റെ കാലത്തിനിണങ്ങുന്നതാവാൻ കലാകാരന്മാർ ശ്രദ്ധിക്കാറുണ്ട്‌. നായികയുമൊത്തുള്ള പതിഞ്ഞ പദമാണെങ്കിൽ പ്രവേശനത്തിനു പതിഞ്ഞ കിടതകധിം താം ആണു പതിവുള്ളത്‌. ചില രഗങ്ങളിൽ ആദ്യം പതിഞ്ഞ കിടധിം താം, തുടർന്ന് അതിലും മുറുകിയത്‌ എന്നിങ്ങനെ ക്രമമായി കാലം കയറി അഞ്ചു കിടതകധിം താം വരെ പതിവുണ്ട്‌. സന്താനഗോപാലത്തിലെ അടുത്ത രംഗത്തിൽ ബ്രാഹ്മണന്റെ പ്രവേശനത്തിന്‌ ഇങ്ങനെ അഞ്ചെണ്ണമുണ്ട്‌. 5 കിടധിം താം എങ്കിൽ അവസാനത്തേതിനു പദത്തിന്റെ കാലവുമായുള്ള ഏകീകരണം പ്രധാനമല്ല. ബ്രാഹ്മണന്റെ 5 കിടതകധിം താം പ്രവേശനത്തെത്തുടർന്ന് ചമ്പ താളത്തിന്റെ രണ്ടാം കാലത്തിലാണു പദം തുടങ്ങുന്നത്‌ എന്നോർക്കാം.

കൂടാതെ, ഓരോ രംഗവും അവസാനിക്കുമ്പോഴും അടുത്ത രംഗത്തിന്റെ സ്വഭാവത്തിനിണങ്ങുംവിധം മേളത്തിൽ മാത്രമായി കിടതകധിം താം കൊട്ടുന്നു.

(മറ്റാരും പറയാത്തതുകൊണ്ടു പറയുന്നു എന്നേയുള്ളൂ. മറ്റുള്ളവർ കൂടി ഇടപെടാനപേക്ഷ. smile emoticon )

 
LikeReply12April 4 at 8:47amEdited
Kalamandalam Babu Namboothiri താളവുമായി ബന്ധപ്പെട്ട ചർച്ചയിൽ ആദ്യം സ്മരിക്കേണ്ടത് തോടയം ആണ് തോടയത്തിൽ കൂടി ആണ് ഒരു വേഷക്കാരൻ കഥകളിയിൽ ഉപയോഗിക്കുന്ന എല്ലാ താളങ്ങളിലൂടെയും ഉള്ള മെയ്യിന്റെയും കാലിന്റെയും ചലനങ്ങൾ ഹൃദിസ്ഥമാക്കുന്നത് അതുപോലെ പാട്ടുകാർ ഓരോ താളത്തിലും എങ്ങനെ അക്ഷരം വയ്ക്കണം എന്ന സൂത്രവും തോടയത്തിൽ നിന്ന് തന്നെ ആണ് ആദ്യം മനസിലാക്കുന്നത്‌ ത്രിപുട ചെമ്പട ചമ്പ പഞ്ചാരി മുറിഅടന്ത തുടങ്ങി എല്ലാ താളങ്ങളും തോടയത്തിൽ വരുന്നുണ്ട് (പതിഞ്ഞത് ഒഴികെ ) ഇടമട്ടിലുള്ള കലാശങ്ങൾ എല്ലാം തന്നെ തോടയത്തിൽ ഉപയോഗിക്കുന്നു .
 
LikeReply13April 4 at 7:34am
Pradeep Thennatt നല്ല ചർച്ച.

ഇന്നലെ കോട്ടക്കൽ പഞ്ചവാദ്യം കഴിഞ്ഞ് മടങ്ങുമ്പോൾ സുഹൃത്തുക്കളുമായി താളങ്ങളെക്കുറിച്ച് ചർച്ച ചെയ്ത താണ്. കഥകളിയിലെ താളങ്ങളും അതിൽ വന്നു.' കഥകളിയിലെ താളങ്ങളെക്കുറിച്ചറിയാൻ ഈ പോസ്റ്റ് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കാം

 
LikeReply4April 4 at 8:47amEdited
Sudheesh Namboothiri സന്താനഗോപാല ബ്രാഹ്മണന്റെ പ്രവേശന സമയത്ത്‌ 5 കിടതികിധിം താം കഴിഞ്ഞുള്ള തലയ്ക്കടി(ധിം..ധിം..ധിം...ധിംധിംധിംധിം) എന്നു കൂർപ്പിയ്ക്കുന്നത്‌ ശരിയാണോ? അതോടെ ദു:ഖം തീരുന്ന ഒരു പ്രതീതി വരുന്നില്ലേ?
 
LikeReply2April 4 at 8:48am
Manoj Kuroor വൈകാരികത ഏറിനിൽക്കുമ്പോഴൊക്കെ അതിനെ ഈ മട്ടിൽ ശൈലീവത്കരിച്ചുകൊണ്ട്‌ നാട്യധർമ്മിസ്വഭാവം നൽകുന്നത്‌ കഥകളിയുടെ പൊതുസ്വഭാവമാണ്‌. ബ്രാഹ്മണന്റെ പദത്തിൽത്തന്നെ മറ്റൊരുദാഹരണവുമുണ്ട്‌. ചമ്പതാളത്തിന്റെ വിവിധസ്ഥാനങ്ങളിൽ ആരംഭിച്ച്‌ ഒന്നാം അടിയിലവസാനിക്കുന്ന മട്ടിൽ മൂന്നു കാലത്തിൽ 8 വരെയെണ്ണുന്ന 'എട്ടു ബാലന്മാരീവണ്ണം'! എനിക്കെന്തോ ആ മട്ടിലുള്ള ശൈലീവത്കരണത്തോടാണു കൂടുതൽ താത്പര്യം smile emoticon
 
LikeReply5April 4 at 9:48am
Rama Das N താളം കളയാതെ കൃത്യമായി, മൂന്നു കാലത്തിലും എട്ടു വരെ എണ്ണുകയും ഒപ്പം ബ്രാഹ്മണന്റെ വൈകാരികത നിലനിര്‍ത്തുകയും ചെയ്യാന്‍ കഴിയുന്നവനാണ് മികച്ച കഥകളിനടന്‍. മുഖത്ത് "താളം തെറ്റുമോ?" എന്ന ഭാവമാണെങ്കില്‍ അവിടെയും പ്രശ്നമാണ്. (പത്ത് പന്ത്രണ്ടു ദിവസമായി ദിവസേന പലരുടെയും "ഹാ ഹാ കരോമി" കണ്ടുകൊണ്ടിരിക്കുന്നു)
 
LikeReply2April 4 at 11:36am
Pradeep Thennatt ഇതിനെക്കുറിച്ച് ഒരു തമാശ....

"... എട്ടു ബാലൻമാർ എന്ന് താളത്തിൽ കാണിക്കുമ്പോൾ ഒന്നുകിൽ താളത്തിൽ കഴിയില്ല അല്ലെങ്കിൽ താളവട്ടം കഴിയുന്നതിനു മുമ്പു തീരും. താളത്തിനൊപ്പിച്ചു തീർത്താൽ കുട്ടികൾ ഒമ്പതോ പത്തോ ആവും. ഇനി ശ്രദ്ധിച്ച് എട്ടു കുട്ടികളേയും താളത്തിൽ എണ്ണിത്തീർത്തു എന്നു വിചാരിക്കുക..... ഉണ്ണികൾ മരിച്ച ദു:ഖം മുഖത്ത് കാണൂല്ല്യ...."

 
LikeReply4April 4 at 5:40pm
Rajeev Pattathil ടെക്സ്റ്റ് "ഹാ ഹാ കരോമി" എന്നായതിനാൽ താളം തെറ്റുമോ എന്ന് പേടി വരുമ്പോഴും അർത്ഥവ്യത്യാസം വരുന്നില്ല smile emoticon
 
LikeReply4April 4 at 5:52pm
Rama Das N Pradeep Thennatt മരുത്തോര്‍വട്ടം കാരനായതിനാല്‍ ഇങ്ങനെയൊക്കെ കാണാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്. എല്ലാം ഏറ്റവും നന്നായി ചേര്‍ന്നു എന്ന്തോന്നിയിട്ടുള്ളത് ഷാരോടി വാസുവേട്ടന്റെ ബ്രാഹ്മണനാണ്
 
LikeReply2April 4 at 9:06pm
Ravi Sankar oru kalikk 8 balannmaar enniyath ottum krithyamaayilla ellavarum athukonduthanne paraspparam nokki onnu sraddichu kashttichu chiri adakki nirrthi. appol paattukaarande kusrithi,padathil "pettupooyi" enna bhagam onnamarrthi paadi pinne angottu swaasam kittathe chiri aayi.
 
LikeReply9April 6 at 1:31pm
Pradeep Thennatt Ravi Sankar അതുകലക്കി. "പെട്ടു പോയ്..." "ഹാഹാ കരോമി.."
 
LikeReply1April 7 at 8:12am
Sunil Kumar
Write a reply...
 
Manoj Kuroor കഥകളിയിലെ താളങ്ങളെപ്പറ്റിയുള്ള സാമാന്യവിവരങ്ങൾ ഇവിടെ കാണാം

http://kathakalimelam.blogspot.in/2009/05/blog-post_20.html

 
ചുമ്മാ പല പല വേഷങ്ങള്‍ കെട്ടിയിന്നാത്മസ്വരൂപത്തെയോരാതെയായി ഞാന്‍ - പി.…
KATHAKALIMELAM.BLOGSPOT.COM|BY മനോജ് കുറൂര്‍
 

LikeReply8April 4 at 9:04am
Unnikrishnan Menon 'സൂളാദി' ക്ക് ആ പേരിലുള്ള കൃതികളുമായി ബന്ധമുള്ളതുപോലെ 'ചൂഴാതി' എന്നതിന് എന്തെങ്കിലുമായി ബന്ധമുണ്ടോ?
 
LikeReply2April 4 at 9:13am
Rajeev Pattathil ആ ബ്ലോഗ് ലിങ്കിനു നന്ദി. മനോജേട്ടന്റെ ബ്ലോഗ്‌ നേരത്തേ കണ്ടിരുന്നുവെങ്കിലും ഈ ലേഖനം കണ്ടിരുന്നില്ല. ഇതിൽ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങൾ ഈ ചർച്ചയ്ക്ക് വളരെയധികം ഉപയോഗപ്പെടും.
 
LikeReply2April 4 at 9:33am
Manoj Kuroor മയിൽപ്പീലിത്തൂക്കം (അർജ്ജുനനൃത്തം ) കലാകാരനായ കുറിച്ചി കുമാരൻ ആശാനിൽനിന്നാണ്‌ ഈ താളപദ്ധതിയെപ്പറ്റിയുള്ള പ്രാഥമികവിവരങ്ങൾ ലഭിച്ചത്‌. ഈ താളപദ്ധതിക്ക്‌ ഏകചൂഴാതി എന്നും ധ്രുവം, മഠ്യം തുടങ്ങിയ സപ്തതാളപദ്ധതിക്ക്‌ ധ്രുവചൂഴാതി എന്നുമാണ്‌ മയിൽപ്പീലിത്തൂക്കക്കാർ പറയുന്നത്‌! ശുദ്ധസൂഡം, സാലഗസൂഡം തുടങ്ങിയ പ്രബന്ധതാളവിഭാഗങ്ങളുമായുള്ള ബന്ധം ഈ താളപദ്ധതിക്കുണ്ടോ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല ഡോ. ഉണ്ണികൃഷ്ണൻ.
 
LikeReply3April 4 at 9:38am
Unnikrishnan Menon നന്ദി, ഡോ. മനോജ്‌. ഇത് തന്നെയാണ് ഗരുഡന്‍പറവ (അല്പം കഥകളിയും) കലാകാരന്‍തൊട്ടറ ഭാസ്ക്കരന്‍ നായരും സദനം ദിവാകരേട്ടനും പറഞ്ഞിരുന്നത്. അവര്‍ പറഞ്ഞുതന്ന താളങ്ങളില്‍ വലിയ ലക്ഷ്മി, ചെറിയലക്ഷ്മി, വലിയഗണപതി, ചെറിയ ഗണപതി മുതലായ താളങ്ങളും ഉണ്ട്. 'കമ്പും വീച്ചും' (അടി& ഇടം തന്നെ) എന്നാണ് അവര്‍ പറഞ്ഞിരുന്നത്. പ്രാദേശിക ഭേദങ്ങള്‍ ഭാഷയില്‍ വരുത്തുന്ന മാറ്റങ്ങള്‍ആണോ എന്ന്സംശയിച്ചു. വള്ളുവനാട്ടിലെ പാണന്‍കളിയില്‍'ചില കലാശങ്ങള്‍'കരിപുട' യില്‍ആണ് എന്ന്പറഞ്ഞിരുന്നു (പനയൂര്‍ മുത്തുആശാന്‍). വളരെ ശ്രദ്ദിച്ചാല്‍ 'മിശ്രനട' ഉണ്ടെന്ന്‍ മനസ്സിലാക്കാം. പൊതുവേ പറയുന്ന ഒരു 'തകിട തകധിമി'. എന്നാല്‍, ഇടങ്ങള്‍ക്കു കൃത്യത ഉണ്ടോ എന്ന് പിടികിട്ടാറില്ല്യ.
 
LikeReply2April 4 at 9:52amEdited
Manoj Kuroor അതേ. ഗരുഡൻ പറവയിലും ഈ താളങ്ങൾ പലതും ഉപയോഗിക്കാറുണ്ട്‌. വലിയ ലക്ഷ്മി, ചെറിയ ലക്ഷ്മി, ഗണപതി, കുണ്ടനാച്ചി തുടങ്ങി നിരവധി താളങ്ങൾ വേറെയുമുണ്ട്‌. പക്ഷേ അവയെ ഏകചൂഴാതി എന്ന ഗണത്തിൽ ഉൾപ്പെടുത്താറില്ല. (ഈ താളങ്ങൾ കുറേയെണ്ണം സമാഹരിക്കാൻ ഉള്ള ഒരു എളിയ ശ്രമം 'കേരളത്തിലെ താളങ്ങളും കലകളും' എന്ന പുസ്തകത്തിലുണ്ട്‌.) ഓരോന്നും വിശദമായി പറയേണ്ട വിഷയങ്ങളാണ്‌. ഇവിടെ കഥകളിത്താളങ്ങളിലേക്കു കടക്കാൻ സഹായകമായതുകൊണ്ട്‌ ഏകചൂഴാതിയെപ്പറ്റി മാത്രം പറഞ്ഞെന്നേയുള്ളു.
 
LikeReply4April 4 at 9:57am
Unnikrishnan Menon ശരിയാണ്. ചെറുതല്ല മോഹങ്ങള്‍.
 
Sunil Kumar
Write a reply...
 
Unnikrishnan Menon ഉത്തമന്‍: മദ്ധ്യമന്‍: അധമന്‍ :: 5 പാദം : 3 പാദം: 1പാദം എന്ന ഒരു ബന്ധം നാ. ശാസ്ത്രം പറയുന്നുണ്ട്. || 'കിടതകധിം താം' ന്‍റെ എണ്ണങ്ങളുമായി ഇതിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് രംഗപ്രയോക്താക്കള്‍ പറഞ്ഞാല്‍ ഉപകാരമായിരുന്നു. 'സമയമില്ലെങ്കില്‍or else 3 'കിടതകധിം താം' മതി എന്ന് ചില അര്‍ജ്ജുനന്മാര്‍ പോന്നാനിയോടു കൈകൊണ്ട് (3 വിരല്‍) കാണിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ 'കിടതകധിം താം' എണ്ണം എന്തിനെആസ്പദിച്ചാണ് തീരുമാനിക്കുന്നത്. || കഥകളി നാ. ശാസ്ത്രത്തെ അനുസരിക്കുന്നു എന്നോ അനുസരിക്കണം എന്നോ എന്നും ഇന്നും പറഞ്ഞിട്ടില്ല്യ, പറയുന്നില്ല്യ. ഒരു പഴയ ഭാരതീയ നാട്യസംബന്ധികളായ നിഘണ്ടുവും വ്യാകരണവും അടങ്ങിയിട്ടുള്ള ഒരു ശ്രോതസ്സില്‍ കലകളുടെ ഏതെല്ലാം വെരുകള്‍ (ഉണ്ടെങ്കില്‍) കണ്ടെത്താം എന്ന ശ്രമത്തിനിടയ്ക്കുള്ള ഒരു സഹായ അഭ്യര്‍ത്ഥന എന്ന് കരുതിയാല്‍ മതി.|| എന്‍റെ ഉന്നം ശരീരവും ചലനവും അടങ്ങുന്ന ശാസ്ത്രം തന്നെയാണ് എന്ന് സമ്മതിക്കുന്നു.
 
LikeReply2April 4 at 9:30amEdited
Rajeev Pattathil ഒറ്റസംഖ്യ മാത്രമേ ഉപയോഗിക്കാറുള്ളൂ അല്ലേ?
 
Unnikrishnan Menon അതെ.
 
LikeReply1April 4 at 9:53am
Ravi Sankar kidathakademthamukallkk otta snkhya mathre padu ennoru niyamam illa. kadhapathram rangapravesam cheyyunnathu muthal padam thudangunnathuvare ulla sandarbham avishkarikkunnathinanallo ithu upayogikkaru. chila kadhapathrangalkk / nadanu 1 nde sthanath 2/3 vare avasyam varum. sahacharyam manassilaakkiyanu prayogikkarullath.chittappetta chila sandarbhangalil ithraye paadu ennum unnd. kooduthal aattam,abhinayam enniva mattu sadhyathakal( thanteedaattam,thiranokk,eduthukalasam,slokasesham aattam thudangunnava)illathe kidathakadhemtham mathram ulla avasarangalil 5 ennam vareyum pakappeduthiyittund
 
LikeReply1April 7 at 10:15am
Unnikrishnan Menon ഞാന്‍ 'അതെ' എന്ന് പറഞ്ഞ 'പാദങ്ങളെ' ഉദ്ദേശിച്ചാണ്.
 
Rajeev Pattathil ഇത് അടുത്തു വരുന്ന പദങ്ങളുടെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് Manoj ഏട്ടൻ പറഞ്ഞു. അതാണോ ഇനി കിടതകധീം താമിന്റെ എണ്ണത്തെ നിശ്ചയിക്കുന്നത്?
 
Manoj Kuroor ചിട്ടപ്രധാനമായ രംഗങ്ങൾക്ക്‌ ഇത്ര കിടധിം താം എന്നു വ്യവസ്ഥയുണ്ട്‌. ഇത്ര എണ്ണം എന്നതിനെക്കാൾ പ്രധാനം കഥാപാത്രത്തിന്‌ ആ കഥാസന്ദർഭത്തിൽ അഭിനയിക്കാനുള്ള വകയാണ്‌. കഥാപാത്രങ്ങൾ തമ്മിൽ കണ്ടാൽ അടുത്തതായി അവസാനത്തെ കിടധിം താം എന്നാണു സാമാന്യമായ കണക്ക്‌.
 
LikeReply2April 16 at 2:34pm
Sunil Kumar
Write a reply...
 
Rajeev Pattathil കിടതക ധീം താം എങ്ങനെ കഥകളിയിൽ വന്നു എന്നുകൂടി പറയാമോ? ഏതെങ്കിലും താളത്തിന്റെ ഒരു പ്രത്യേകരീതിയിലുള്ള പിടിയാണോ അത്? കേരളത്തിലെ താളങ്ങൾക്കും മേളങ്ങൾക്കും എന്തായാലും കഥകളിയേക്കാൾ പഴക്കമുണ്ടല്ലോ
 
LikeReply3April 4 at 10:13am
Unnikrishnan Menon 1985ല്‍ ഡോ. പദ്മസുബ്രഹ്മണ്യം ബാന്ഗ്ലൂര്‍ ജയപ്രകാശ് നാരായന്‍ സെന്ട്രലില്‍ നടത്തിയഒരു ക്യാമ്പില്‍ 3 ദിവസത്തെ പ്രഭാഷണത്തിന് ക്ഷണിച്ചപ്പോള്‍ എനിക്ക് റൂം തന്നത് വിശ്വഭാരതിയില്‍ നിന്നുള്ള ഒരു സംസ്കൃത-നാട്യ പണ്ഡിതന്റെ കൂടെയാണ്. അന്ന് അദ്ദേഹത്തില്‍നിന്ന് (75വയസ്സ്) കുറെകാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിച്ചു. മഹാഭാഗ്യം|| അദ്ദേഹം പറഞ്ഞുതന്നത്--'ജാതികായന' പദ്ധതി യാണ് ഭാരതത്തില്‍ മുഴുവന്‍ നടപ്പില്‍ ഉണ്ടായിരുന്നത്. 'ജതികളായി താളം പറയുക' എന്ന സമ്പ്രദായം. അവര്‍ അതിനെ പ്രാദേശികഭാഷയില്‍ 'ബോല്‍' എന്ന് പറയുമത്രേ. ഭരതനാട്യത്തിലുംമറ്റും ഇന്നും കാണുന്ന 'നാട്ടുവാംഗം' - അംഗം ചലിപ്പിക്കുവാനുള്ള നടകള്‍- പ്രസ്തുത പദ്ധതിയാണ്എന്ന് പറഞ്ഞു. 'അങ്ങിനെയായിരിക്കാം' കഥകളിയില്‍ ഇത്തരം പ്രയോഗങ്ങള്‍ വന്നത്. 'ജതി പറയുന്നത് വിട്ടിട്ടുണ്ടാവാം'. വേഷക്കാരന്‍ ഇത് മനസ്സില്‍പറഞ്ഞു ഉറപ്പിച്ചിട്ടുണ്ടാവും. കലാശങ്ങളും അങ്ങിനെഅറിയപ്പെടുന്നുണ്ടല്ലോ- ധിത്ത തത്ത, തകൃത, ധിത്ത തത്ത തകൃത, ധിത്ത ധിത്ത ധിത്തതത്ത മുതലായവ. ഇരട്ടികളില്‍ തൈ ഹിത തീ തീ തൈ ഹിത തോംതോം എന്നിവയും..........!
 
LikeReply3April 4 at 10:44amEdited
Sudheesh Namboothiri മറ്റു പലതും സ്വീകരിച്ചതുപോലെ കൂടിയാട്ട താളങ്ങൾ കഥകളിയിലേക്ക്‌ അതേപടി സ്വീകരിച്ചിട്ടുണ്ടോ? മല്ലതാളം എന്നൊരു താളം കഥകളിയിൽ ഉപയോഗിച്ചിരുന്നുവോ? To Dr; manoj kuroor
 
LikeReply2April 4 at 10:52amEdited
Manoj Kuroor ഹാവൂ! ആരു മറുപടി പറഞ്ഞാലെന്താ? മല്ലതാളം കഥകളിയിൽ ഏതെങ്കിലും കാലത്തുണ്ടായിരുന്നതായി അറിവില്ല. കൂടിയാട്ടത്തിൽത്തന്നെ ഇതിന്റെ താളഘടനയെന്തെന്ന് നാരായണൻ നമ്പ്യാരാശാൻ ഉൾപ്പെടെയുള്ളവരോട്‌ അന്വേഷിച്ചിട്ടും ലഭ്യമായതുമില്ല. 108 താളങ്ങളുടെ പദ്ധതിയിൽ മല്ലതാളമെന്ന പേരിലൊരു താളമുണ്ട്‌. കൂടിയാട്ടത്തിലെ മല്ലതാളത്തിന്‌ അതേ ഘടനയാണോ എന്നു വ്യക്തമല്ല.
 
LikeReply2April 4 at 11:41am
Sunil Kumar
Write a reply...
 
Unnikrishnan Menon കഥകളിയില്‍ ആപേരില്‍ കേട്ടിട്ടില്ല്യ. ഡോ. മനോജിനോടാണ് എന്ന് ശ്രദ്ദിച്ചില്ല്യ. ക്ഷമിക്കണം.
 
LikeReply2April 4 at 10:54amEdited
Rajeev Pattathil തോടയം ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. 

ബാബുവേട്ടൻ പങ്കെടുത്ത ഒരു തോടയം ഇതാ. ശരിയാണ്. താളങ്ങളും അവയുടെ കലാശങ്ങളും ഇതിൽ കൃത്യമായി വരുന്നുണ്ട്. https://www.youtube.com/watch?v=KzAxS2NTwZ8

 
Thodayam was developed as an introduction and acts as the beginning of…
YOUTUBE.COM
 
LikeReply2April 4 at 11:09am
Unnikrishnan Menon സംശയിക്കണ്ട. അതുകൊണ്ട്തന്നെയാണ് തോടയം ആദ്യം തന്നെ പഠിപ്പിക്കാന്‍ കാരണം. താളങ്ങളും, കലാശങ്ങളും അവയോടൊത്തുള്ള ശരീര ചലനങ്ങളും അതില്‍വരുമല്ലോ.
 
LikeReply1April 4 at 11:20am
Sudheesh Namboothiri "ഒഴിഞ്ഞ മൂലയിൽ ചെന്ന്
മുഷിഞ്ഞുനോക്കി നിൽക്കുകിൽ
താളത്തിൽ ഭ്രാന്തരായോർക്കീ
താളം നാലും വശപ്പെടും"

ചെമ്പട, ചമ്പ, അടന്ത, പഞ്ചാരി എന്നീ താളങ്ങളെപ്പറ്റിയുള്ളൊരു (പഠന കാലത്തെപ്പറ്റിയാവാം) ഇങ്ങനെയൊരു ശ്ലോകം കേട്ടിട്ടുണ്ട്‌. ആരാണു എഴുതിയതെന്നറിഞ്ഞൂട. താളത്തെപ്പറ്റിയുള്ള ചർച്ചയായതുകൊണ്ട്‌ ഇവിടെ എഴുതി അത്രേള്ളൂ.

 
LikeReply3April 4 at 11:35am
Manoj Kuroor കൃഷ്ണൻകുട്ടി പൊതുവാളാശാന്റെ ഒരു ലേഖനത്തിൽ ഈ ശ്ലോകം കണ്ടിട്ടുണ്ട്‌. smile emoticon
 
LikeReply2April 4 at 11:52am
Sunil Kumar
Write a reply...
 
Sinu Cg ശ്രീ കല ബാബു നമ്പൂതിരി പറഞ്ഞത് പോലെ കഥകളിയിൽ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാ കലാശങ്ങളും പകുതി പുറപ്പാടിൽ കാണാൻ സാധിക്കും (ദൗർഭാഗ്യത്തിനു ഇന്ന് ഇത് അപൂർവമായിരിക്കുന്നു ,എങ്കിലും ഈ തവണ ശിവ രാത്രി കളിക്ക് പുലിയന്നൂരിൽ കണ്ടിരുന്നു)
 
LikeReply2April 4 at 11:37am
Sudheesh Namboothiri കഷ്ടി താളസ്ഥിതിക്കാർ എണ്ണുമ്പോൾ 6ഉം 7ഉം കുട്ടികളൊക്കെ ആവുന്നത്‌ കണ്ടിട്ടുണ്ട്‌. ഇരട്ടിയും അരോചകമാണു.
 
LikeReply1April 4 at 11:41am
Pradeep Thennatt ഞാനിത് മുകളിലെ കമന്റിൽ reply ആയി കൊടുത്തിട്ടുണ്ട്See Translation
 
Sunil Kumar
Write a reply...
 
Sunil Kumar റിഥം പീഡിയ എന്ന് ഞാൻ പണ്ടേ പറഞ്ഞിരുന്നതാ രാജീവ്..
 
LikeReply3April 4 at 2:58pm
Unnikrishnan Menon 'പറഞ്ഞ്' 'ഇരുന്നതാ' തകരാറായത്...! ഓടിയില്ലെങ്കിലും വേഗം നടക്ക്വേങ്കിലും ചെയ്യായര്‍ന്നു! glasses emoticon
 
LikeReply1April 4 at 3:02pmEdited
Rajeev Pattathil സുനിൽ, എന്തായാലും ഇങ്ങനെ ഒരു ചർച്ച വന്നു. എല്ലാവരും കോൺട്രിബ്യൂട്ട് ചെയ്‌താൽ ഇതൊരു നല്ല റഫറൻസ് വെബ്‌സൈറ്റായി മാറ്റാം. ഇത്തരം വിവരങ്ങൾ പങ്കുവെയ്ക്കുന്നത് ഒരു പത്തു വർഷം മുൻപ് ആലോചിക്കാനും കൂടി പറ്റുമായിരുന്നില്ല. ഗ്രഹിതക്കാരുടെ കൂടെയിരുന്ന് കണ്ടും കേട്ടും പഠിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അത്തരം അറിവിനെ റിപ്ലേസ് ചെയ്യാനാവില്ലെങ്കിലും കുറേയൊക്കെ ആ വിടവ് നികത്താൻ ഇതുപകരിക്കും എന്നാണ് തോന്നുന്നത്. മനോജേട്ടൻ പറഞ്ഞപോലെ നവ മാധ്യമത്തിന്റെ സാധ്യതകൾ മുഴുവൻ ഉപയോഗപ്പെടുത്തിയാൽ.
 
LikeReply5April 4 at 3:36pm
Unnikrishnan Menon ഉപയോഗപ്പെടുത്തണം. മുഴുവനും സാധ്യമായില്ല്യെങ്കിലും, ഒന്നെത്തിനോക്കാന്‍ പ്രേരിപ്പിക്കുവാന്‍ തീര്‍ച്ചയായും സാധിക്കും.
 
LikeReply1April 4 at 3:50pmEdited
Mohanan P Sreekrishnapuram നന്ദി രാജീവ് .എനിക്ക് മനസ്സിലാവാത്ത ( ഇപ്പോഴും മനസ്സിലായി എന്നല്ല ,കൂടുതൽ മനസ്സിലാക്കണം എന്ന ആഗ്രഹം ജനിപ്പിക്കുന്ന ') വളരെ അധികം കാര്യങ്ങൾ ഉൾപ്പെടുന്ന ഈ ചരച്ചക്ക് തുടക്കം കുറിച്ചതിന് .കാത്തിരിക്കുന്ന കൂടുതൽ ചർച്ചകൾക്കായി
 
LikeReply2April 4 at 6:19pm
Rajeev Pattathil നന്ദി, മോഹനേട്ടാ.
ഞാനും ഇതു പോലെ "പാട്ടും ആട്ടങ്ങളും എല്ലാം ശരിയായി; ഇനി താളങ്ങളും കൂടി ഒന്ന്..." എന്ന നിലയ്ക്കൊന്നുമല്ല smile emoticon. ഓരോന്നിനെക്കുറിച്ചും കുറച്ചെങ്കിലും അറിഞ്ഞാൽ നല്ലതല്ലേ എന്നു വെച്ചിട്ടാണ്.
 
LikeReply3April 4 at 6:23pm
Mohanan P Sreekrishnapuram സംശയമില്ല .. പ്രസക്തമായ വിഷയം .ഗഹനമായ വിഷയം ആണ് എന്നെ സംബന്ധിച്ച് .എന്തൊക്കെയോ ചില ധാരണകൾ കിട്ടും .അറിഞ്ഞു പഠിക്കാനും പഠിച്ച് അറിയാനും ഉള്ള കാര്യങ്ങൾ തന്നെ
 
LikeReply2April 4 at 6:30pm
Sunil Kumar
Write a reply...
 
Mohanan P Sreekrishnapuram വീഡിയോ സഹായത്തോടെ കൂടുതൽ ധാരണ ഉണ്ടായേക്കാം .വെബ്സൈറ്റിന്റെ കാര്യം പറഞ്ഞതും പ്രസക്തമാണ് .രാജീവ് തന്നെ പറഞ്ഞത് പോലെ അറിഞ്ഞത് എത്ര നിസ്സാരം അറിയാനള്ളതുമായി താരതമ്യം ചെയ്യുമ്പോൾ ...
 
LikeReply2April 4 at 6:35pm
Pradeep Thennatt ചർച്ച പരന്നു പോകുന്നുണ്ടോ
 
LikeReply1April 4 at 7:23pm
Sudheesh Namboothiri വാദ്യവിഷയമല്ലേ? അതുകൊണ്ടാണു. ഔചിത്യക്കുറവുണ്ടോ???
 
LikeReply2April 4 at 7:39pm
Pradeep Thennatt Sudheesh Namboothiri
ചോദ്യം എന്നോടാണെങ്കിൽ ,

ഔചിത്യക്കുറവൊന്നുമില്ല. fb ചർച്ചകളുടെ ഒരു പൊതു സ്വഭാവമാണല്ലോ ഇത്. ചർച്ച തുടരട്ടെ. 

താളങ്ങൾ , കലാശങ്ങൾ, ഓരോന്നിനെക്കുറിച്ചും വെവ്വേറെ ത്രഡുകൾ തുടങ്ങിയാൽ ഭാവിയിൽ ഫയൽ ചെയ്തു വയ്ക്കാൻ സൗകര്യമാവുമെന്ന് തോന്നുന്നു. 
ഈ ത്രഡ് അതിനുള്ള ഒരു വഴികാട്ടിയാവട്ടെ.

See Translation
 
LikeReply3April 4 at 8:00pm
Pradeep Thennatt തോങ്കാരം എന്നൊരു ത്രഡ് തുടങ്ങുക . അതിൽ തോങ്കാരത്തെക്കുറിച്ചുള്ള ലഘു വിവരണം, കഥകളിയിൽ തോങ്കാരം പ്രയോഗിക്കുന്ന സന്ദർഭങ്ങൾ, വീഡിയോ ക്ലിപ്പുകൾ, ചർച്ചകൾ എന്നിങ്ങനെ ഉൾപ്പെടുത്തുക.
തുടർന്ന് വട്ടം വച്ചു കലാശം, ഇടക്കലാശം, നാലാമിരട്ടി, എന്നിങ്ങനെ നീങ്ങിയാൽ താല്പര്യമുള്ളവർക്ക് റെഫർ ചെയ്യാനും സൗകര്യമാകും
 
LikeReply7April 4 at 8:10pm
Rajeev Pattathil നല്ല ആശയം. തുടങ്ങൂ പ്രദീപ്‌.
 
LikeReply1April 4 at 8:12pm
Rajeev Pattathil പ്രത്യേകതയുള്ള, എന്നാൽ വിപുലമായ വിഷയങ്ങളെക്കുറിച്ച് വെവ്വേറെ ത്രെഡ് തുടങ്ങി, താളങ്ങളെക്കുറിച്ചുള്ള പൊതുവായ കമന്റുകൾ ഈ ത്രെഡിലും ഇടുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ത്രെഡ് വല്ലാതെ നീണ്ടുപോവും. റഫർ ചെയ്യാനും കഷ്ടം. 

ഇനി ഈ ത്രെഡിൽ വരേണ്ട കാര്യങ്ങൾ എല്ലാവരും ഒന്ന് സജസ്റ്റ് ചെയ്‌താൽ നന്നായിരിക്കും.

 
LikeReply3April 4 at 8:15pm
Pradeep Thennatt തുടങ്ങാം ഏറ്റുപിടിക്കാൻ ആളു വേണം
 
LikeReply2April 4 at 8:16pm
Parvathi Ramesh കഥകളി മേളം എന്നോ, താളം എന്നോ ഒരു പേയ്ജ് തന്നെ തുടങ്ങിയാൽ തന്നെ തെറ്റില്ല എന്ന് തോന്നുന്നു. ഹാഷ് ടാഗ് ആയാൽ ഒരു പ്രശ്നം ആ പേരിലുള്ള എല്ലാ തരത്തിലുള്ള ടാഗുകളും (കലയെ സംബന്ധിച്ചുള്ളതല്ലാത്ത ടാഗുകളും) അതിൽ വരുമെന്ന് തോന്നുന്നു. പിന്നെ, ഈ ഗ്രൂപ്പിൽ തന്നെ വരുന്ന ഒരു ത്രെഡ് ആയാൽ, കുറച്ചു കഴിഞ്ഞാൽ അത് താഴെ പോവുകയും, ഫയൽ ആക്കി സേവ് ചെയ്തില്ലെങ്കിൽ, പിന്നെ ആ ത്രെഡ് കണ്ടുപിടിക്കാൻ (സേർച്ച്‌ ചെയ്യാനെങ്കിലും) ഉള്ള ബുദ്ധിമുട്ടും... മാത്രവുമല്ല, ആ പ്രസ്തുത ടോപ്പിക്കിന്റെ തുടർച്ച കിട്ടുമോ എന്നൊരു സംശയം. സ്പെസിഫിക് ആയി അതിനു വേണ്ടി പേയ്ജ് തുടങ്ങിയാൽ സമാഹരണം എളുപ്പമാവില്ലേ എന്നൊരു തോന്നൽ. മാത്രവുമല്ല പേയ്ജിന്റെ അഡ്മിനു ഓരോ പോസ്റ്റുകളും കണ്ടെടുക്കാൻ എളുപ്പവും ഉണ്ടാകും. അതാത് പോസ്റ്റുകൾ ഇവിടെയും ഷെയർ ചെയ്യാം. ഇവിടത്തെ കമന്റ്സ്, താളസംബന്ധിയായ ചർച്ച എല്ലാം അപ്പപ്പോൾ അവിടേയും സൂക്ഷിക്കാം. താളംത്തെ സംബന്ധിച്ച എന്തും കൺസോളിഡേയ്റ്റ് ചെയ്തുവെക്കാൻ എളുപ്പം ഉണ്ടാവുമെന്നു തോന്നുന്നു. (പക്ഷേ പേയ്ജ് ആവുമ്പോൾ എല്ലാവർക്കും പോസ്റ്റ് ചെയ്യാനാവുന്ന സംവിധാനം ഉണ്ടാകുമോ എന്നറിയില്ല.) പിന്നെ തീർച്ചയായും അത് വെബ്സൈറ്റിലേയ്ക്കോ എവിടെയെങ്കിലും മാറ്റാം. എന്നിട്ട് മുദ്രപീഡിയ, താളപീഡിയ, രാഗപീഡിയ എല്ലാം ആവാം. smile emoticon
 
LikeReply4April 5 at 11:28am
Rajeev Pattathil ഞാനൊരു യാത്രയിലാണ്. കമൻറ്റിടാൻ താമസിക്കും smile emoticon
 
Sethunath UN പാർവ്വതി 
വേറെ പേജ് എന്നൊക്കെ പറഞ്ഞാൽ അട്മിനിസ്ട്രട്ടീവ് ഓവർഹെഡ് ആവില്ലേ? നമ്മൾ റോ മെട്ടീരിയൽസ് ഉണ്ടാക്കുന്നത്‌ ഇവിടെ തന്നെ ആവുന്നതല്ലേ നല്ലത് . ഹാഷ് ടാഗ് ആയാൽ ഇടുന്നവർ അത് പാലിക്കണം ന്നെ ഉള്ളൂ . സ്പെഷ്യൽ ആക്സസ് ഒന്നും വേണ്ട . മനസ്സില് തോന്നുന്നത് നമ്മളാദ്യം തീരുമാനിച്ചു ഉറപ്പിക്കുന്ന ടാഗുകളിൽ ഒന്നിൽ ഇട്ടാൽ മതിയാവും. അഥവാ പേജ് ഉണ്ടാക്കുകയാണെങ്കിൽ ആ പേജിൽ ഈ ഹാഷ് ടാഗുകൾ ലിങ്കാക്കി കൊടുക്കാം. രേഫെരെന്സ് അവിടെ നിന്നാവാം.
ഓർഡർ ആയിട്ട് ചെയ്യാൻ മുൻപേ പറഞ പോലെ ആസ്വാദനം /കഥകളി.ഇൻഫോ പോലുള്ള സൈറ്റ്കൾ തന്നെ വേണ്ടി വരും . റഫ് ആയി തുടങ്ങാൻ ഈ ആൾക്കൂട്ടത്തിനിടയിൽ തന്നെയാവും നല്ലത് . അഥവാ പോസ്റ്റ്‌ ഇടുന്നവർ തെറ്റിച്ചാലും അത് ചൂണ്ടി കാട്ടാൻ കലാകാരന്മാരും ഉണ്ടല്ലോ ഇവിടെ.
 
LikeReply3April 5 at 1:08pm
Sethunath UN യുനീഖ് ആയ ഹാഷ് ടാഗുകൾ ക്രിയേറ്റ് ചെയ്യണം . അപ്പോൾ ഡ്യൂപ്ലിക്കേഷൻ ഉണ്ടാവില്ല.
See the hash tag Thalam. Several links pop up when we click that
 
LikeReply3April 5 at 1:11pmEdited
Parvathi Ramesh duplication thanne aanu uddeshichathu.
 
LikeReply1April 5 at 1:46pm
Sunil Kumar
Write a reply...
 
Sudheesh Namboothiri ഒറ്റക്കാര്യം മാത്രം പറയട്ടെ, ടാഗോ, ഫയലോ, ഹാഷോ, ലിങ്കോ...എന്തു വേണംച്ചാൽ ഉണ്ടാക്കിക്കൊള്ളൂ. പക്ഷെ കമ്പ്യൂട്ടർ സയൻസിൽ പ്രൈമറി ക്ലാസ്‌ വിവരം മാത്രമുള്ള എന്നെപ്പോലുള്ളവർക്ക്‌ ഇപ്പറഞ്ഞതൊക്കെ വായിക്കാൻ പറ്റുന്ന/കിട്ടുന്ന രീതിയിലാവണം അതു വെയ്ക്കുന്ന പെട്ടിയുടെ താക്കോൽ ഉണ്ടാക്കേണ്ടത്‌.
 
LikeReply2April 5 at 1:42pm
Sethunath UN സമ്മതിച്ചു.
ഫെയ്സ്ബുക് കൈകാര്യം ചെയ്തുള്ള അറിവേ വേണ്ടി വരൂ.
കൂടാതെ , ഈ വിശദീകരിക്കുന്ന കാര്യങ്ങൾ "എല്ലാവര്ക്കും" മനസ്സിലാവുകയും വേണം .
 
LikeReply3April 5 at 1:46pm
Sunil Kumar
Write a reply...
 
Sudheesh Namboothiri മൃദംഗവായനയിലെ ചൊല്ലുകളാണു കോർ വ എന്ന കാരുവ.ഒരു ഉദാഹരണം താഴെ എഴുതാം.
ത തി കി ട തോം ത ഗ ഗിണജം
കിടതോം തഗഗിണജം
തോം തോം തഗഗിണജം
തോം തോം തജം
തോം തജം
തജം.
ചതുരശ്രജാതി ത്രിപുട. (പാലക്കാട്‌ മണി അയ്യർ ശൈലി) ഇത്‌ താളങ്ങൾക്കിടയിൽ കോർത്തിണക്കി വായിക്കുവാനാണു ഉപയോഗിക്കുന്നത്‌.
 
LikeReply2April 5 at 2:05pmEdited
Sreejith Kadiyakkol ഉഗ്രന്‍ topic.just following.
 
LikeReply1April 5 at 2:06pm
Unnikrishnan Menon കോർവെെ & കാർവെെ രണ്ടും രണ്ടാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. തമിഴില് അങ്ങിനെയാണ് എന്ന് തോന്നുന്നു. ശ്രീ. സുധീഷ് നംബൂതിരി 'കോർ വ എന്ന 'കാരുവ' എന്ന് എഴുതി കാണുന്നു. അതായത് 2 ഉും ഒന്നാണ് എന്നാണോ? അറിവുള്ളവർ പറഞ്ഞുതരും എന്ന് കരുതുന്നു.
 
Sudheesh Namboothiri എന്റെ മൃദംഗം വായിക്കാൻ പഠിപ്പിച്ച ഗുരുനാഥൻ ശ്രീ കുമരനെല്ലൂർ ഭാസ്കരൻ മൂത്തത്‌ (കുമരനല്ലൂർ രാജാമണിയുടെ ശിഷ്യൻ, ഗുരുവായൂർ ദ്വരയുടെ പ്രശിഷ്യൻ) എനിയ്ക്ക്‌ എഴുതി തന്ന നോട്ടുബുക്കിൽ 'കോരുവ'എന്നാണുള്ളത്‌. ഇത്‌ കാരുവയല്ലേ എന്നു ഞാൻ ചോദിച്ചിരുന്നു. അതെ എന്നു അദ്ദേഹം പറഞ്ഞു. (ആ നോട്ടുബുക്കുകളിൽ എഴുതിയ ഒരു കോരുവയാണു ഇതിൽ എടുത്തെഴുതിയത്‌) വി.ടി. സുനിൽ എഴുതിയ സംഗീത നിഘണ്ടുവിൽ കോർ വ എന്നാണുള്ളതു.( ഈ പദം ഒറ്റപ്പദമാണു, കോർ കഴിഞ്ഞിട്ട്‌ സ്പേസ്‌ ഇല്ല , പക്ഷെ ഒറ്റപ്പദമായി റ്റയിപ്പ്‌ ചെയ്യുമ്പോൾ വ കാരം ഇരട്ടിച്ച്‌ ' വ്വ്‌ ' കാരമാകുന്നു. അതുകൊണ്ടാണു സ്പേസ്‌ ഇട്ടത്‌)
തമിഴിൽ കോർവയ്‌'ക്ക്‌ വേറെ എന്തെങ്കിലും അർഥമുണ്ടൊ എന്നറിയില്ല.
@menon sir
 
Unnikrishnan Menon രണ്ടും രണ്ടാണോ അതോ ഒന്നാണോ എന്ന് ക്റ്ത്യമായി അറിയുന്നവർ പറയും എന്ന് പ്രതീക്ഷിക്കാം ശ്രീ. സുധീഷ് നംബൂതിരി. പദം മുറിഞ്ഞത് മനസ്സിലായി.
 
Unnikrishnan Menon തമിഴിലെ 'കോർവൈ/കോർവയ്' ആണ് 'കോരുവ'. 'കാർവൈ' ആണ് 'കാരുവ'. 'കോരുവ' & 'കാരുവ' - മലയാളികള്‍ ആണ് ഇത് കൂടുതല്‍ പറഞ്ഞുകേള്‍ക്കാറുള്ളത്. ഏതു ഭാഷയില്‍ ആണ് എന്ന് അറിഞ്ഞുകൂടാ. അത്രയും അറിയാം.
 
Rajeev Pattathil കിടതക ധീം താമിന്റെ നിയമങ്ങളിലേക്ക് തിരിച്ചു വരാം. ഉണ്ണിയേട്ടൻ ഒരു ചോദ്യം ചോദിച്ചിരുന്നു. എത്ര കിടധിക ധീം താം വേണമെന്നതിന് കൃത്യമായ നിയമങ്ങൾ വല്ലതുമുണ്ടോ?
 
LikeReply4April 6 at 11:38am
Kalamandalam Babu Namboothiri ചിട്ടപ്പെട്ട കഥകളിൽ എല്ലാം കൃത്യമായ നിയമങ്ങൾ ഉണ്ട്
 
LikeReply3April 6 at 1:00pm
 
Smithesh Nambudiripad Off: സന്താനഗോപാലം ബ്രാഹ്മണന്റെ ആദ്യത്തെ 5 കിടതകധീം കഴിയുമ്പോഴേക്കും തന്നെ അടപ്പ് തെറിക്കും ന്ന് ഒരു കലാകാരൻ പറഞ്ഞത് ഓർക്കുന്നു ...
 
LikeReply2April 6 at 1:12pm
Manoj Mangalam 5 കിടതകധീംതാം ആയുള്ള പ്രവേശനം ബ്രാഹ്മണന് അല്ലാതെ വേറെ ആര്‍ക്കൊക്കെ ഉണ്ട് ? ആശാരിക്കു 5 ഇല്ല്യേ? ജനകദര്‍ശനം അഞ്ചോ മൂന്നോ?
 
LikeReply1April 6 at 1:24pm
Ravi Sankar kalakeyavadham 3 (janaka thava drsanl)
subhadraharnm 5 (kashtam njn kapadam)
 
LikeReply4April 6 at 3:19pm
Sunil Kumar
Write a reply...
 
Kalamandalam Babu Namboothiri സത്യത്തിൽ സുഭദ്രാഹരണം അർജുനന് അല്ലെ ആദ്യമായി 5 കിടതക ഉണ്ടായത്
 
LikeReply3April 6 at 2:04pm
Unnikrishnan Menon അത്ശരി തിരുമേനി! ഇപ്പൊ ചോദ്യം ഇങ്ങടായോ?
 
LikeReply1April 6 at 2:11pm
Unnikrishnan Menon Ref: Smithesh : ആ പറഞ്ഞത് ഒന്നുകില്‍ തമാശ; അല്ലെങ്കില്‍ ശുദ്ധനുണ. ഇനി അദ്ദേഹം സത്യവാനാണെങ്കില്‍ തീരെ ദുര്‍ബ്ബലന്‍; കഥകളിവേഷത്തിന് ശ്രമിക്കരുതായിരുന്നു. ഇതൊന്നും അല്ലെങ്കില്‍ അടപ്പ് നേരെ മുറുക്കി വച്ചിട്ടില്ല്യ. grin emoticon
 
LikeReply1April 6 at 2:19pmEdited
Smithesh Nambudiripad ന്നാ തമാശ ആവുമായിരിക്കും - ആള് അത്ര ദുർബ്ബലനൊന്നുമല്ല ... പേര് പരാമർശ്ശിക്കുന്നില്ല ( പക്ഷെ കാര്യായി പറഞ്ഞതായിട്ടാ എനിക്ക് തോന്നീത് - അടപ്പ് തെറിക്കും എന്ന അതെ വാചകം തന്നെ ആവില്ല ആ ഉദ്ദേശം ന്ന് വെച്ചാ മതി )
 
LikeReply2April 6 at 2:24pmEdited
Unnikrishnan Menon അങ്ങിനെയാണെങ്കില്‍ ചിലര് പറയുന്ന ഒരുതരം അതിശയോക്തി സമ്പ്രദായം ഇല്ല്യേ, അതായിരിക്കും. ഏതാണ്ട്, തമാശതന്നെ. പേരെന്തിനാ? നമുക്ക് സംഭവം മതി. അപ്പൊ വിടുന്നു...OFF......!
 
LikeReply2April 6 at 2:32pmEdited
Rajeev Pattathil കുറച്ചായി ഇവിടെ വന്നിട്ട്. അതിനിടയിൽ യാത്ര, പൂരം, വെടിക്കെട്ട്, ശബരിമല, വിഷു അങ്ങനെ പലതും smile emoticon.

കിടധിക ധീം താമിനെക്കുറിച്ച് സാമാന്യം നല്ല ചർച്ച നടന്നു എന്ന് തോന്നുന്നു.

ഇനി സംശയം പദങ്ങളുടെ വരികൾക്കിടയിൽ വരുന്ന കലാശങ്ങളെക്കുറിച്ചാണ്. അതായത് പദങ്ങളിൽ ചില വരികൾ / ആശയം അവസാനിച്ചു കഴിഞ്ഞാൽ ആ വരിയുടെ കുറച്ചു ഭാഗം വീണ്ടും പാടിയോ അല്ലാതെയൊ എടുക്കുന്ന ഒരു കലാശമില്ലേ? ഒരു താളവട്ടത്തിൽ മാത്രം ഒതുങ്ങുന്നതാണ് അത് എന്ന് തോന്നുന്നു. 

ഇത്തരം കലാശങ്ങൾ വേറെ ഏതെങ്കിലും കലാ രൂപത്തിൽ ഉണ്ടോ? കഥകളിയിൽത്തന്നെ എല്ലാ പദങ്ങൾക്കും ഉണ്ടോ? സാധാരണ പദത്തിന് താളം പിടിക്കുന്നതിൽ നിന്ന് ഇത്തരം കലാശങ്ങൾക്ക് താളം പിടിക്കുന്നതിന്റെ വ്യത്യാസം (വായ്ത്താരി മുതലായവ) ഇതൊക്കെ അറിയാൻ താല്പര്യമുണ്ട്.

 
Pradeep Thennatt Rajeev Pattathil
പുതിയ ത്രഡായി ഈ ചോദ്യം Post ചെയ്യൂ
 
LikeReply2