ഞായത്ത് ബാ‍ലൻ

തിരൂർ താലൂക്കിൽ നെല്ലാപ്പറമ്പിൽ 05/06/1944ന് ജനിച്ചു..

അമ്മ:ഞായത്ത് ജാനകിയമ്മ. അച്ഛൻ:ആനപ്പായ കാട്ടിരി രാമൻ നായർ.
കന്മനം, പാറക്കൽ, കാഞ്ഞിരക്കോൽ, വല്ലപ്പുഴ (ഹൈസ്കൂൾ) എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. പട്ടാമ്പി ശ്രീനീലകണ്ഠ ഗവണ്മെന്റ് സംസ്കൃതകോളേജ്, തൃശൂർ എൽ.ടി.ടി.സി, മൈസൂർ റീജിയണൽ കോളെജ് എന്നിവിടങ്ങളിൽ തുടർ വിദ്യഭ്യാസം നടത്തി. ജനതാ ഹൈസ്കൂൾ നടുവട്ടം (പട്ടാമ്പി-പാലക്കാട് ജില്ല), ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ നെന്മാറ, ഗവണ്മെന്റ് ഹൈസ്കൂൾ മാരായമംഗലം, ഗവണ്മെന്റ് കോളെജ് എളേരിത്തട്ട്, പി.ടി.എം.ഗവണ്മെന്റ് കോളേജ് പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. റിട്ടയർ ചെയ്തതിനുശേഷം ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രസിദ്ധീകരണ വകുപ്പിൽ പ്രവർത്തിക്കുന്നു.
ഭാര്യം:എം. പ്രേമലത. മകൻ: സുഷേൺ.

കലാ.രാമൻ‌കുട്ടിനായരുടെ ആത്മകഥ “തിരനോട്ടം” , പട്ടിക്കാംതൊടി രാമുണ്ണി മേനോന്റെ ജീവചരിത്രം “നാട്യാചാര്യന്റെ ജീവിതമുദ്രകൾ” (കലാ.പദ്മനാഭൻ നായരുമായി ചേർന്ന്), കലാമണ്ഡലം ഗോപിയുടെ ജീവചരിത്രം എന്നിവ പ്രധാന കൃതികളാണ്. കൂടാതെ നിരവധി കഥകളി സംബന്ധമായ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

വിഭാഗം: 
ജനന തീയ്യതി: 
Sunday, June 4, 1944
വിലാസം: 
ഞായത്ത് ബാലൻ
മുളയങ്കാവ് പി.ഒ
കുലുക്കല്ലൂർ
പാലക്കാട് ജില്ല
കേരളം-679337