ഡോക്ടര്‍ കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്

ചരിത്രം

ഡോക്ടര്‍ കെ.എന്‍.പിഷാരോടി അതിപ്രശസ്തനായ ഡോക്ടറായിരുന്നു.സൈനികസേവനത്തിനുശേഷം കട്ടക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആയും മദ്രാസിലെ സ്റാന്‍ലി മെഡിക്കല്‍ കോളേജിന്റെ ഡീന്‍ ആയും സേവനത്തിനുശേഷം വിശ്രമജീവിതത്തിനു തൃശൂര്‍ എത്തി .പക്ഷെ,കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സ്ഥാപക പ്രിന്‍സിപ്പാള്‍ എന്നാ ഭാരിച്ച ചുമതലഏറ്റെടുക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു .കേരളം ഇന്ന് അദ്ദേഹത്തെ ഓര്‍ക്കുന്നത് മറ്റൊരു തരത്തിലാണ്.ശാസ്ത്രീയ സംഗീതം,കഥകളി,കൂടിയാട്ടം നാടന്‍ കലകള്‍, കേരളീയ വാദ്യങ്ങള്‍ എന്നിവയുടെ വളര്‍ച്ചയില്‍ സജീവ താല്പര്യം കാണിച്ച സഹൃദയനായ കലാസ്നേഹി എന്ന  നിലയില്‍ അദ്ദേഹം നിത്യസ്മരണീയനായി .കേരള കലാമണ്ഡലം ,ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, തിരുവമ്പാടി ദേവസ്വം തുടങ്ങി പല സ്ഥാപനങ്ങളുടെയും അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട് .അനേകം കലാപ്രതിഭാകള്‍ക്ക് പ്രോത്സാഹനം നല്‍കിയ ആ വലിയ മനുഷ്യന്‍ ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ജനിച്ചു.സഹൃദയനായ ആ കലാസ്നേഹിയുടെ പേരില്‍ ഈ കഥകളി ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു.

ലക്ഷ്യങ്ങൾ

എല്ലാ മാസത്തിലും കഥകളിയോ മറ്റു ക്ലാസിക്കല്‍ കലാരൂപങ്ങളോ  സംഘടിപ്പിക്കുക സാഹിത്യം,സംഗീതം,കല തുടങ്ങിയ സാംസ്കാരിക വിഷയങ്ങളെക്കുറിച്ച്  ചര്‍ച്ച നടത്തുക,ക്ലാസിക്കല്‍ കലകളെ പൊതുവെയും കഥകളിയെ പ്രത്യേകിച്ചും പ്രോത്സാഹിപ്പിക്കുക, വിശിഷ്ട കലാകാരന്മാരെ അംഗീകരിച്ച്‌ ആദരിക്കുക ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കഥകളി കലാകാരന്മാര്‍ക്ക് കഴിയുന്നത്ര അവസരം നല്‍കി സഹായിക്കുക തുടങ്ങി നിരവധി ഉദ്ദേശ ലക്ഷ്യങ്ങള്‍.

പുരസ്കാരങ്ങൾ

കഥകളി കലാകാരന്മാരെ അംഗീകരിച്ചുകൊണ്ട് രണ്ടു പുരസ്കാരങ്ങള്‍ ക്ലബ്ബ് നല്‍കിയിരുന്നു.എം.എസ് .നമ്പൂതിരി സ്മാരക കഥകളി പുരസ്കാരം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി മൂന്നുമുതല്‍ രണ്ടായിരത്തി ഏഴുവരെ ഇരുപത്തിയഞ്ച് കലാകാരന്മാര്‍ക്ക് സമ്മാനിക്കുകയുണ്ടായി.ഡോക്ടര്‍  കെ.എന്‍.പിഷാരോടി സ്മാരക കഥകളി പുരസ്കാരം ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ചുമുതല്‍ തുടങ്ങി. ഇന്നും നല്‍കി വരുന്നു.

എൻഡോവ്‌മെന്റ്

കഥകളി സ്ഥാപനങ്ങളില്‍ പഠിക്കുന്ന മികച്ച വിദ്യാര്‍ത്ഥിക്ക്  പി ബാലകൃഷ്ണന്‍ സ്മാരക കഥകളി എന്റൊവ്മെന്റ്റ് നല്‍കിവരുന്നു.

നിരവധി സംഘടനകൾക്കൊപ്പം സംയുക്ത സാംസ്കാരികപരിപാടികൾ, വാർഷികം പോലുള്ള അവസരങ്ങളിൽ ചൊല്ലിയാട്ടങ്ങൾ, സോദാഹരണക്ലാസുകൾ എന്നിവ നടത്തിവരുന്നു. പ്രതിമാസം പരിപാടികൾ നടക്കുന്ന, സജീവമായ കഥകളിസംഘടനയാണ് ഡോക്ടര്‍ കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്.

ഭാരവാഹികൾ

സ്ഥാനം പേര്
പ്രസിഡണ്ട്‌
എ .അഗ്നിശര്മന്‍
സെക്രട്ടറി
കെ വി ചന്ദ്രൻ

ആദ്യഭാരവാഹികൾ

സ്ഥാനം പേര്

പ്രസിഡണ്ട്‌

അഡ്വക്കേറ്റ് കെ.കെ. തമ്പാന്‍

സെക്രട്ടറി

പ്രൊഫ.സി.പി.ഇളയത്

 

സ്ഥാപിത വർഷം: 
1975
വിലാസം: 
ഡോക്ടര്‍ കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്
ഇരിങ്ങാലക്കുട
തൃശ്ശൂർ ജില്ല