അർജ്ജുനവിഷാദവൃത്തം ആട്ടക്കഥ പ്രകാശനം ചെയ്തു
Friday, May 6, 2011 - 18:00
കാറൽമണ്ണ, പാലക്കാട്:
ശ്രീ രാജശേഖർ പി വൈക്കം രചിച്ച “അർജ്ജുനവിഷാദവൃത്തം” എന്ന ആട്ടക്കഥ പദ്മശ്രീ കലാമണ്ഡലം ഗോപി ഡോ. എം. വി. നാരായണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ. കെ.ബി. രാജ് ആനന്ദ് അധ്യക്ഷനായിരുന്നു. വാഴേങ്കട കുഞ്ചു നായർ സ്മാരക ട്രസ്റ്റാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
തുടർന്ന് കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിന്റെ കഥകളിയും അരങ്ങേറി. “അർജ്ജുനവിഷാദവൃത്തം”, “സീതാസ്വയംവരം”, “പ്രഹ്ലാദചരിതം” എന്നിവയായിരുന്നു കഥകൾ.