തിരനോട്ടം മറ്റൊരു `അരങ്ങി`നു വേദി ഒരുക്കുന്നു.
പ്രവാസി മലയാളികള്‍ക്ക് ഒഴിവുകാലത്ത് നാട്ടില്‍ കലാസ്വാദനത്തിനു തിരനോട്ടം വര്‍ഷംതോറും ഒരുക്കുന്ന `അരങ്ങ്` ഇക്കൊല്ലം ആഗസ്റ്റ് 13, 14, 15 തിയ്യതികളില്‍ “അരങ്ങു `11” എന്ന പേരില്‍ ഒരു ത്രിദിന കഥകളി ശില്‍പശാലയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ളബ്ബുമായി സഹകരിച്ചുകൊണ്ടാണ് ഇത് സംഘടിപ്പിക്കുന്നത്.
തിരനോട്ടം ഈ വര്‍ഷം മുതല്‍ “കളിയോഗം” എന്ന ഒരു പുതിയ പദ്ധതി ആവിഷ്ക്കരിക്കുകയാണ്. വര്‍ഷാവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കലാകാരാര്‍ തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചിത കഥകള്‍ കേരളത്തിലെ പന്ത്രണ്ട് വേദികളിലായി അവതരിപ്പിക്കുന്നവിധമാണ് കളിയോഗത്തിന്റെ രൂപകല്‍പ്പന. കളിയോഗത്തിലേയ്ക്ക് ഈവര്‍ഷം തിരഞ്ഞെടുത്ത കഥകളിലെ പ്രസക്തഭാഗങ്ങള്‍ 13, 14 തിയ്യതികളിലെ ശില്‍പ്പശാലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 2011-2012 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട യുവകലാകാരാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ശില്‍പശാലയില്‍ ഈ ഭാഗങ്ങള്‍ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 15ന് രാവിലെ പ്രത്യേകമായി ഒരുക്കുന്ന കര്‍ണ്ണാടകസംഗീതക്കച്ചേരിയും, തുടര്‍ന്ന് ഉച്ചയ്ക്കുശേഷം മറ്റു യുവകലാകാരാര്‍ അവതരിപ്പിക്കുന്ന കഥകളിയും ശില്‍പ്പശാലയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
തിരനോട്ടത്തിന്റെ കളിയോഗത്തിലെ കഥകള്‍ ആചാര്യാരുടെ നേതൃത്വത്തില്‍ പ്രത്യേക ചര്‍ച്ചകള്‍ക്കും ചൊല്ലിയാടലിനുംശേഷമാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തവണ ആഗസ്റ്റ് 12ന് ആണ് ഇത് നടത്തുന്നത്.
കഥകളി അരങ്ങുകളുടെ സംശുദ്ധമായ വൈപുല്യത്തിനു തിരനോട്ടത്തിന്റെ പ്രതിബദ്ധതനിറഞ്ഞ ഇത്തരം ചെറിയ ഇടപെടലുകളിലൂടെ വഴിയൊരുക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.
പ്രവാസി കലാസ്വാദകരെയും മറ്റു സഹൃദയരെയും ഞങ്ങളുടെ ഈ സംരംഭത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
എന്ന്
തിരനോട്ടത്തിനുവേണ്ടി
രമേശന്‍ നമ്പീശന്‍ എം.കെ. അനിയന്‍
+971507760410 (ദുബായ്) 9249800700 (കേരളം)
കഥകളി അരങ്ങുകള്‍
(ഓരോ കഥകളിയുടെയും അവതരണത്തിനുമുമ്പ് ആമുഖപ്രഭാഷണവും, ശേഷം
അവലോകനവും ഉണ്ടായിരിക്കുന്നതാണ്.)
ആഗസ്റ്റ് 13 - ശനി
രാവിലെ 9.00ന് : ഉദ്ഘാടനം
രാവിലെ 9.30ന് : സന്താനഗോപാലം : കൃഷ്ണന്‍, അര്‍ജുനന്‍, ബ്രാഹ്മണന്‍.
ഉച്ചതിരിഞ്ഞ് 2.00ന് : നളചരിതം മൂന്നാംദിവസം : ബാഹുകന്‍, കാര്‍കോടകന്‍
വൈകീട്ട് 5.00ന് : ഉത്തരാസ്വയംവരം : ദുര്യോധനന്‍, ഭാനുമതി, സഭ.
ആഗസ്റ്റ് 14 - ഞായര്‍
രാവിലെ 9.30ന് : ഉത്തരാസ്വയംവരം : ത്രിഗര്‍ത്തന്‍
ഉച്ചതിരിഞ്ഞ് 2.00ന് : നളചരിതം മൂന്നാംദിവസം : “ഋതുപര്‍ണധരണിപാല” മുതല്‍
വൈകീട്ട് 5.00ന് : ദുര്യോധനവധം : “പരിപാഹി” മുതല്‍
ആഗസ്റ്റ് 15 - തിങ്കള്‍
രാവിലെ 9.30ന് : കര്‍ണ്ണാടകസംഗീതക്കച്ചേരി
(അരങ്ങു `11 ന്റെ ഭാഗമായി തിരനോട്ടം മാധവനാട്യഭൂമിയില്‍ ഒരുക്കുന്ന പ്രത്യേക സംഗീതസദസ്സ്)
ഉച്ചതിരിഞ്ഞ് 2.00ന് : നളചരിതം രണ്ടാം ദിവസം
രാത്രി 8.30ന് : ശില്‍പശാല അവലോകനം
(ശില്‍പശാലയിലെ ആചാര്യാര്‍, പ്രബന്ധാവതാരകര്‍, കഥകളിയില്‍ പങ്കെടുക്കുന്ന
കലാകാരാര്‍ തുടങ്ങി വിശദവിവരങ്ങള്‍ ഉടനെ)
അന്വേഷണങ്ങള്‍ക്ക് :
എം.കെ. അനിയന്‍
9249800700
കളിയോഗം
കഥകളിയുടെ അതിജീവനം അതിന്റെ ആസ്വാദകരിലും കലാകാരാരിലും നിക്ഷിപ്തമാണ്. പ്രത്യേകിച്ചും യുവകലാകാരാരില്‍
സമകാലിക കലാ - സാംസ്കാരികപഥത്തില്‍ കഥകളിയെ അതിന്റെ സമ്പൂര്‍ണ്ണതയില്‍ നിലനിര്‍ത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ തിരനോട്ടം `കളിയോഗം` എന്ന ഒരു പുതു ആശയത്തിനു രൂപകല്‍പന ചെയ്യുന്നു. അതിലെ പ്രധാന ഉദ്ദേശലക്ഷ്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
യുഗപ്രഭാവാരായ കഥകളി ആചാര്യാര്‍ക്കുശേഷം ഒരു പുതുതലമുറയെ വളര്‍ത്തിയെടുക്കുക.
നവാഗതരായ കഥകളി പ്രേക്ഷകരെ കഥകളിയുടെ അന്തരീക്ഷത്തിലേയ്ക്ക് ആകര്‍ഷിക്കുക. ഒപ്പം കഥകളിക്കു പുതിയ വേദികള്‍ കണ്ടെത്തുക.
കേരളത്തില്‍ തെക്കുമുതല്‍ വടക്കുവരെ തിരനോട്ടത്തിന്റെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍, പ്രാദേശിക കലാസ്വാദകരെയും കലാസംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട് വര്‍ഷത്തില്‍ പന്ത്രണ്ട് അരങ്ങുകള്‍ സംഘടിപ്പിക്കുക.
പാരമ്പര്യസമ്പ്രദായത്തില്‍നിന്നുകൊണ്ട്, കഥകളി ആചാര്യാരുടെയും വിചക്ഷണരുടേയും മാര്‍ഗനിര്‍ദേശം സ്വീകരിച്ച്, യുക്തമായ മാറ്റങ്ങള്‍ ഉള്‍കൊള്ളിച്ച്, നവീനങ്ങളായ ആശയങ്ങളെ ഉള്‍പ്പെടുത്തി അരങ്ങത്തു അവതരിപ്പിക്കുവാന്‍ യുവകലാകാരാര്‍ക്ക് അവസരം ഒരുക്കികൊടുക്കുക.
കളിയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുവകലാകാരാര്‍ക്ക് ആ വര്‍ഷം അരങ്ങത്ത് അവതരിപ്പിക്കുന്ന ആട്ടക്കഥകള്‍ മുതിര്‍ന്ന കലാകാരാരുമായി ചര്‍ച്ചചെയ്തു അവതരിപ്പിക്കുവാന്‍ അവസരം ഒരുക്കുക.
നിബന്ധനകള്‍
1. ആട്ടക്കഥകളും, കലാകാരാരും തിരനോട്ടം മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമായിരിക്കും.
2. കലാകാരാരുടെ വേതനവും യാത്രച്ചെലവും കോപ്പും തിരനോട്ടം വഹിക്കുന്നതാണ്.
3. ചുരുങ്ങിയത് 100 ല്‍ കുറയാതെയുള്ള പ്രേക്ഷകര്‍ ഉണ്ടായിരിക്കണം എന്ന് തിരനോട്ടം താല്‍പര്യപ്പെടുന്നു.
4. ഓരോ കഥകളി അരങ്ങിലും സോദാഹരണപ്രഭാഷണം (ഹലര്ൃല & റലാീിെ്മശ്ി) നടത്തുവാനുള്ള അവസരം ഒരുക്കേണ്ടതാണ്
5. സ്റ്റേജ്, ലൈറ്റ്, സൗണ്ട്, ഭക്ഷണം, അണിയറ ഇവ സംഘാടകര്‍ ഒരുക്കിത്തരേണ്ടതാണ്.
6. കഥക്കനുസരിച്ച് പ്രാദേശികമായി തയ്യാറാക്കേണ്ട സാധനങ്ങളുടെ പട്ടിക തിരനോട്ടം മൂന്‍കൂട്ടി അറിയിക്കുന്നതും അവ തയ്യാറാക്കേണ്ടതുമാണ്.
7. ഓരോ അരങ്ങും തിരനോട്ടം പ്രവര്‍ത്തകരുടെ അവസാനതീരുമാനത്തില്‍ നിക്ഷിപ്തമാണ്.
ഈ വര്‍ഷം (2011 ആഗസ്റ്റ് മുതല്‍ 2012 ജൂലൈ വരെ) തിരഞ്ഞെടുത്ത ആട്ടക്കഥകളും കലാകാരാരും: -
ആട്ടക്കഥകള്‍ : സന്താനഗോപാലം, നളചരിതം മൂന്നാംദിവസം, ഉത്തരാസ്വയംവരം, ദുര്യോധനവധം
പ്രധാന വേഷകലാകാരാര്‍ : ഏറ്റുമാനൂര്‍ കണ്ണന്‍, പീശപ്പിള്ളി രാജീവന്‍, കലാമണ്ഡലം പ്രദീപ്കുമാര്‍, കലാമണ്ഡലം ശുചീന്ദ്രനാഥന്‍
കഥയ്ക്ക് ആവശ്യമായ മറ്റു കലാകാരാരെക്കൂടി ഉള്‍പ്പെടുത്തി `തിരനോട്ടം` കഥകളി അവതരിപ്പിക്കുന്നതാണ്. താല്‍പര്യമുള്ള കലാസ്വാദകരും സംഘടനകളും തിരനോട്ടം പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.