പൂതനചിന്തകൾ
ഭാഗവതം ദശമസ്കന്ദത്തിൽ കൃഷ്ണാവതാരകഥകൾ പറയുന്നിടത്താണ് പൂതനയുടെ കഥയും പറയുന്നത്. പൂതന മുൻജന്മത്തിൽ മഹാബലിയുടെ മകളായിരുന്നു. മഹാബലിക്ക് ഒരു മകനും ഉണ്ടായിരുന്നു. മകളുടെ പേർ രത്നാവലി. മകന്റെ നാമാവലി.
വാമനാവതാരം എടുത്ത് ഭൂമിയിൽ വന്ന് മഹാബലിയുടെ അടുത്ത് ചെന്നതും മൂന്നടി മണ്ൺ ചോദിച്ചതുമൊക്കെ സുവിദിതമായ കഥ. വാമനൻ എത്തുന്നത് മഹാബലിയുടെ യാഗശാലയിലേക്കാണ്. വാമനനെ കണ്ടപ്പോൾ തന്നെ മകളായ രത്നാവലിക്ക് വാത്സല്യം ഉദിച്ചു. ഇത്രയും ഓമനത്തമുള്ള ഒരു കുട്ടിയെ കിട്ടിയാൽ മുലയൂട്ടി വളർത്താമായിരുന്നു എന്ന് വിചാരിച്ച രത്നാവലിയുടെ മനസ്സ് അറിഞ്ഞ വാമനൻ തഥാസ്തു എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നു. പിന്നീട് വാമനന്റെ കയ്യിലിരുപ്പ് കണ്ട് രത്നാവലി ചൂടാവുന്നു. ഇതാണ് ബാലകന്റെ സ്വഭാവമെങ്കിൽ പാലല്ല കൊടുക്കേണ്ടത്, മുലയിൽ വിഷം പുരട്ടി കൊടുക്കുകയാണ് വേണ്ടത് എന്ന് വിചാരിക്കുന്നു. ആ വിചാരവും മനസ്സിലാക്കിയ വാമനൻ, അതും അങ്ങനെ തന്നെ എന്ന് അനുഗ്രഹിക്കുന്നു.
ഇതാണ് പൂതനയുടെ പൂർവ്വ കഥ. പൂതനപ്രസവിച്ചിട്ടുണ്ടോ ഇല്ലാതെ എങ്ങനെ മുലയിൽ പാൽ വരുന്നു എന്നൊന്നും എവിടേയും വിസ്തരിച്ച് ഞാൻ കണ്ടിട്ടില്ല. അത് പോകട്ടെ.
പൂതന സത്യത്തിൽ കഥകളിയിലെ ലളിതകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇന്നത്തെ കാലത്ത് ചെലവ് കുറഞ്ഞ് എങ്ങനെ കളി നടത്താം എന്ന് ആലോചിക്കുകയാണെങ്കിൽ ഏറ്റവും നല്ല കഥ. മധുരമനോഞ്ജമായ പദങ്ങൾ. പലതും വിസ്തരിച്ചാടാനുമുണ്ട്. മുൻപ് ലളിത പൂതനയായി വരുമ്പോൾ പഴയ കരി വേഷം വന്നിരുന്നു. ഇന്ന് ചെലവുകുറക്കലിന്റെ ഭാഗമായി, ലളിത തന്നെ മുഖത്ത് രണ്ട് കറുത്ത രണ്ട് വര വരച്ച് വേഷപ്പകർച്ച വരുത്തി മോക്ഷം കൈവരിക്കുകയാണ് ചെയ്യുന്നത്. കാലത്തിനു അനുയോജ്യം എന്നല്ലെ പറയേണ്ടൂ?
മറ്റ് ലളിതകളിൽ ഞാൻ കാണാത്ത ലളിതയാണ് ബകവധത്തിലേയും ഖരവധത്തിലേയും ലളിതകൾ. എന്നാലും ഇവകളിൽ നിന്നും വ്യത്യസ്തമാണ് പൂതനയുടെ പാത്രസൃഷ്ടി എന്ന് തോന്നുന്നു. ലളിതകളെ പറ്റി കൂടുതൽ വായിക്കാൻ ടി.എസ്.മാധവൻ കുട്ടിയുടെ ബ്ലോഗ് സന്ദർശിക്കുക. അതിലെ കമന്റുകളും വായിക്കുക.
http://kathaykkappuram.blogspot.com/2009/05/1_19.html
http://kathaykkappuram.blogspot.com/2009/06/2.html
http://kathaykkappuram.blogspot.com/2009/06/3_18.html
പൂതനാമോക്ഷം എന്ന കഥ പൂർണ്ണമായി അവതരിപ്പിച്ച് കാണാറില്ല ഇക്കാലത്ത്. അത് മുഴുവൻ കണ്ടവരുണ്ടോ എന്നും അറിയില്ല. എന്നാലും കംസന്റെ ഭാഗം മുതൽ ഉള്ള ഒരു കളി ഞാൻ ദൃശ്യവേദി, തിരുവനന്തപുരത്തിന്റേതായി കണ്ടു. സി.ഡി ആയി ഞാൻ വാങ്ങിച്ച് കണ്ടതാണ്. അതിൽ കംസനായി ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയും പൂതന കരിവേഷമായി നെല്ലിയോട് നമ്പൂതിരിയും ആണ്.
അതിന്റെ വീഡിയോകൾ ഇവിടെ കാണാം. ഈ വീഡിയോ ഈ ലേഖനത്തിന്റെ അനുബന്ധമായി ഞാൻ അപ്ലോഡ് ചെയ്തതാണ്. കോപ്പീറൈറ്റ് ലംഘനമോ മറ്റ് ദുരുദ്ദേശങ്ങളോ എനിക്കില്ല. എന്നിരുന്നാലും പരാതി എന്നെ അറിയിച്ചാൽ നിരുപാധികം ഞാൻ ആ വീഡിയോകൾ ഡിലീറ്റ് ചെയ്യുന്നതുമാണ്.
http://www.youtube.com/watch?v=c0ICcWPx_U8
http://www.youtube.com/watch?v=oPHIuouM6iw
http://www.youtube.com/watch?v=hWYP0hN0ff0
കരി പൂതനയുടെ കഥാപാത്രനിർമ്മിതിയുമായി ഒത്ത് പോകുന്നുണ്ടോ ഇതിലെ ആട്ടങ്ങൾ? പൂതന രാക്ഷസി ആണെങ്കിലും വിഷ്ണുവിനെ മുലയൂട്ടാൻ ആഗ്രഹിച്ച സ്ത്രീ ആണ്. ഒരു കുട്ടിയെ കണ്ടാൽ അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ തോന്നണമെങ്കിൽ, എന്റെ അഭിപ്രായത്തിൽ ആ കഥാപാത്രത്തിന് തമോഗുണത്തെക്കാൾ സാത്വിക ഗുണം ഉണ്ടായിരിക്കണം. അറ്റ്ലീസ്റ്റ് മറ്റ് രാക്ഷസികളുടെ അത്ര തമോഗുണം ഉണ്ടാവാതിരിക്കണം. പൂർവജന്മകഥകളൊക്കെ തന്റേടാട്ടത്തിലാണ് പൂതന ചെയ്യുന്നത്. പിന്നീട് കംസൻ രൂപം മാറി ലളിതയായി വൃന്ദാവനത്തിലെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ ആജ്ഞാപിക്കുകയാണ് ചെയ്യുന്നത്. അവളാകട്ടെ അത് സന്തോഷത്തോടെ ഏൽക്കുന്നു.
തുടർന്ന് പൂതനയുടെ വൃന്ദാവനം കാണലും ലളിതയായി പ്രവേശവും ഒക്കെ ആണ്. തുടർന്നങ്ങോട്ടുള്ള പദഭംഗി നോക്കുമ്പോൾ അത് പൂതനയുടെ സ്വഭാവവുമായി അടുത്തുനില്ക്കുന്നു എന്ന് ഞാൻ കരുതുന്നു. സ്വാത്വികഗുണം കൂടിയ ഒരു രാക്ഷസിക്കേ ഇങ്ങനെ വൃന്ദാവനവും മറ്റും വർണ്ണിക്കാൻ പറ്റൂ.
എങ്കിൽ കംസനുമായുള്ള ആട്ടത്തിലെ കലാശങ്ങളൊക്കെ അർത്ഥവത്താണോ? അനുചിതമാണെന്നാണ് എന്റെ അഭിപ്രായം. ഞാൻ നെല്ലിയോടിനെ ചോദ്യം ചെയ്യുകയല്ല, മറിച്ച് ഒന്ന് ഉറക്കെ ചിന്തിച്ചതാണ്. ഇത്തരം എടുത്തുകലാശങ്ങൾ ദുര്യോധനനും മറ്റും ചെയ്യാമെങ്കിൽ സ്ത്രീ ആയ, അതും മാതൃത്വഗുണമുള്ള സ്ത്രീക്ക് അതുതന്നെ ഉപയോഗിക്കാമോ? മുൻപ് എങ്ങിനെ ആയിരുന്നു ആടിയിരുന്നത്?
പിന്നെ ഏത് ടൈപ്പ് കലാശങ്ങളും ആട്ടവും വേണം എന്ന് എന്നോട് ചോദിക്കരുത്, പ്ലീസ്.
sreechithran
Wed, 2011-07-27 12:52
Permalink
സുനിലേട്ടന്റെ പൂതനയുടെ
സുനിലേട്ടന്റെ പൂതനയുടെ സാത്വികചിന്തയ്ക്ക് പ്രത്യക്ഷൗചിത്യം ഉണ്ട്. എന്നാൽ കലാവിഷ്കാരത്തിന്റെ തലത്തിൽ ഞാൻ വിയോജിക്കുന്നു താനും:)
പൗരസ്ത്യർ മൂർത്തികൽപ്പനകളിലും അവയുടെ മനോവൈരുദ്ധ്യങ്ങളിലും രൂപപ്പെടുത്തിയ ചാരുതകൾ വിസ്മയകരമാണ്. ബോധം, ഉപബോധം, അബോധം എന്നിവയെല്ലാം സവിശേഷമായ സ്വരൂപികളായി ഒരേ മൂർത്തിയിൽ തന്നെ ബന്ധിപ്പിക്കുന്ന ഭാവനാവിസ്മയം പാശ്ചാത്യരിൽ ഇത്രമേൽ ശക്തമല്ല. ദേവീസങ്കൽപ്പം ഈ ബഹുതലസ്വരൂപഘടനയുള്ള കൽപ്പനകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നു. ദ്രാവിഡസംസ്കൃതിയുടെ ഏറ്റവും പഴക്കമേടിയ അമ്മദൈവസങ്കൽപ്പനങ്ങളോളം അവയ്ക്കു പഴക്കമുണ്ട്. ഇരാവതി കാർവേയും പ്രഥമിഷ് ഘോഷും നടത്തിയ ഗംഭീരപഠനങ്ങൾ ഓർക്കാം.
യക്ഷ - കിന്നര - ഗന്ധർവ്വ - രക്ഷോ കൽപ്പനകളിലെല്ലാം നന്മതിന്മകളുടെയും ബോധാബോധങ്ങളുടെയും അടരുകൾ കൂടിക്കലർന്നു കിടക്കുന്നു. അവയാകട്ടെ, ഓരോ ദേശവും പുനർവചിച്ചും പൊളിച്ചെഴുതിയും നിരവധി അപരാക്ഷ്യാനങ്ങൾ നിർമ്ക്മിച്ചിട്ടും ഉണ്ട്. ഇന്ത്യൻ ദേശീയ - ബൃഹദ്പാരമ്പര്യത്തിലെ യക്ഷന്റെ വിപരീതമായ 'യക്ഷി' അല്ല കേരളീയസങ്കൽപ്പമായ 'യക്ഷി'. ഒരുവശത്ത് അഭൗമസൗന്ദര്യവും പേലവഭാവങ്ങളും തികഞ്ഞവളും മറുവശത്ത് രക്തമൂറ്റിക്കുടിക്കുന്നവളും ആണിവിടെ യക്ഷി. പ്രണയമോ, പ്രതികാരമോ, കാമമോ, രക്തദാഹമോ - ഏതു വികാരപശ്ചാത്തലത്തിലും ഈ അബോധരൂപാന്തരണത്തിനിവിടെ സാംഗത്യമുണ്ട്.
ഭാവധ്രുവങ്ങളാണ് ഭാവോന്മീലനത്തിന്റെ ദ്രവ്യം എന്ന അവലോകദർശനത്തെ ഏറ്റവും ആഴത്തിൽ ഉൾക്കൊണ്ട ഭാവനയാണിത്. ഈ ഭാവനയെ ഏറ്റവും ശക്തമായി സന്നിവേശിപ്പിച്ച കല കഥകളിയും.
ഹിഡുംബവധത്തിന്റെ പ്രതികാരവുമായി, ജയന്തദർശനത്തിന്റെ കാമവുമായി, മാരസദൃശനായ ഭീമനെക്കണ്ട് പ്രണയാതുരയായി ... കഥകളിയിലെ ലളിതകൾ ഓരോന്നും ഭീഷണതയിൽ നിന്നു പേലവതയിലേക്കുള്ള ഈ ഭാവോന്മീലനത്തെ സാക്ഷാത്കരിക്കുന്നവയാണ്.
എന്നാൽ, പൂതനാമോക്ഷത്തിലെ പൂതന, വേറിട്ടുനിൽക്കുന്നു. കാരണം, ഇവിടെ വിഷയം മാതൃത്വമാണ് എന്നതുതന്നെ.
കംസന്റെ കൽപ്പനപ്രകാരം സ്തനങ്ങളിൽ വിഷം പുരട്ടി വൃന്ദാവനശിശുക്കളെ കൊല്ലാൻ വരുന്ന രാക്ഷസി - കൊലപാതകത്തിന്റെ രീതി ശ്രദ്ധിക്കുക - എത്രമേൽ ധ്വനിപൂർണ്ണം! സ്ത്രീത്വത്തിന്റെ ഏറ്റവും ഉദാത്തമെന്നു വിവക്ഷിക്കപ്പെടുന്ന പ്രവൃത്തി- സ്തന്യദാനം വഴിയാണു കൊലപാതകം. കൃഷ്ണൻ അതേ കർമ്മം കൊണ്ടു തന്നെ മോക്ഷം പ്രദാനം ചെയ്തു എന്നത് അതിലും കാവ്യാത്മകം.
ഈ ഭാവചംക്രമണത്തെ ഉന്മിഷിത്താക്കുന്നത്, അതിനു മുൻപുള്ള ഭീഷണതയാണ്. ഇടശ്ശേരി പറഞ്ഞപോലെ " നിന്നുദഗ്രക്രൗര്യം വെടിഞ്ഞ് സുരഭിലപ്പൂവല്ലി പോലെ എങ്ങനെ നീ മാറി ! " എന്നതിലാണു ഭാവത്തിന്റെ നാടകം. "കന്നൽക്കണ്ണികൾ മൗലിരക്തകലിക" യായി മാറിയ രക്തരക്ഷസ്സ് - പൂതനയുടെ പാത്രബലം അവിടെയാണ്. അതിനുവേണ്ടതു തന്നെയാണു കഥകളി ചെയ്തത് - ഭീകരിയായ കരിവേഷമാണു പൂർവ്വരംഗങ്ങളിലെ പൂതന. തീയ്യാട്ടിലെ 'കരിവട്ട'ത്തിന്റെ വന്യത മുഴുവൻ അതിനായി കഥകളി കടംകൊണ്ടു. "സ്വസ്ഥിതി തൻ മറുപുറം തപ്പലാ" ണ് ഈ വിരുദ്ധഭാവത്തെ പ്രത്യക്ഷമാക്കുന്നത് എന്ന് തിരിച്ചറിഞ്ഞ രംഗപ്രകാരമാണല്ലോ കരിവട്ടം. ഘോരരൂപിണിയായ ഒരു രാക്ഷസി സൗന്ദര്യവൽക്കരണത്തിനായി നടത്തുന്ന തത്രപ്പാടുകൾ.
കുട്ടി ഏറ്റവും നന്നായി പേടിക്കുക അമ്മ പേടിപ്പിച്ചാലാണ് എന്നു മനഃശാസ്ത്രം പറയും. കാരണം കുട്ടിയുടെ കണ്ണിലെ സൗന്ദര്യദേവതയും സ്നേഹമൂർത്തിയും ആണ് അമ്മ. ആ സ്നേഹപാരമ്യത്തിന്റെ എതിർഭാവം പോലെ കുട്ടിയെ ഒന്നും പേടിപ്പിക്കില്ല. മുലപ്പാലിനെ "അമൃതം" എന്നാണല്ലോ വിശേഷിപ്പിക്കുക. അതിനെ 'മൃതി'ക്കുള്ള ഉപായമാക്കി മാറ്റുന്നതിലും ഭീഷണമായി എന്തുണ്ട്!
എന്നാൽ, "പൂതത്തിൻ മാറിലൊരിക്കിളി തോന്നുകയും പൂതത്തിൻ മാറങ്ങു കോരിത്തരിക്കുകയും" ചെയ്തതുപോലെ, മരണദേവതയായി വന്നവൾ മാതൃദേവതയായി മാറുന്ന ഒരു ആവിഷ്കാരസാദ്ധ്യത കൂടി പൂതനാമോക്ഷത്തിലെ പൂതന നൽകുന്നുണ്ട്. അതുകണ്ടെത്തി പരിപോഷിപ്പിച്ചതിലാണ് മഹാനടന്മാരുടെ വിജയം.
marloweവിന്റെ doctor faustus എന്ന നാടകം ഓർമ്മവരുന്നു. ചെകുത്താനായ മെറ്റിസ്റ്റോഫിലിസിന് ആത്മാവു വിറ്റ ഈ ശാസ്ത്രജ്ഞൻ മുപ്പതുവർഷങ്ങളുടെ അവസാനം തന്റെ ആത്മാവിനായി വരുന്ന പിശാചസാമ്രാട്ടിനോട് നടത്തുന്ന അന്തിമാഭ്യർത്ഥന ഹെലന്റെ മുഖം - ആയിരം യുദ്ധക്കപ്പലുകളെ കടലിലിറക്കുകയും ട്രോയ് നഗരത്തിന്റെ അംബരചുംബികൾക്കു തീകൊളുത്തുകയും ചെയ്ത ആ സ്ത്രീമുഖം ഒരു നോക്കു കാണണം എന്നാണ്. ആത്മാവുപറിച്ചെടുക്കാൻ വന്നവൾക്ക് ആത്മമോക്ഷം നൽകുന്ന പൂതനയുടെ അന്ത്യം അതിലും തീക്ഷ്ണഭാവമുൾക്കൊള്ളുന്നു.
സംസ്കാരത്തിലേക്കുള്ള യാത്രയിൽ നിഷേധിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത വാസനകളുടെ അധോലോകമാണ് അബോധം എന്ന ലാക്കാന്റെ നിരീക്ഷണം അംഗീകരിക്കാൻ തോന്നുന്ന ഭാവന. അബോധത്തിന്റെ അധോലോകം കൊണ്ട് കളിയരങ്ങുസൃഷ്ടിച്ച മഹാപ്രതിഭകൾക്ക് സ്തുതി.
പൂതനയുടെ ഇരുമുലകളിലും സ്തന്യപാനം നടന്നോ, ഭാഗവതാഖ്യാനവും ആവിഷ്കാരവും തമ്മിലെന്ത് എന്നങ്ങനെയുള്ളവയിൽ എനിക്കൊന്നും പറയാനില്ല. എന്തായാലും വിഷയം വിട്ടുപോയെന്നുറപ്പായ സ്ഥിതിക്ക് എന്റെ ഇങ്ങനെ കുറേ ചിതറിയ ഭ്രാന്തൻ ചിന്തകൾ കൂടി ഇവിടെക്കിടക്കട്ടെ :)
ഇടശ്ശേരിയുടെ തന്നെ വരികൾ ചൊല്ലിക്കൊണ്ട് ഈ കമന്റിനു ധനാശി:
"ക്രൂരതേ, നീതാനത്രേ ശാശ്വതസത്യം, നിന്റെ നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ
ഹേ ദയാമയൻ ! എന്ന സംബുദ്ധി, ഇതെന്നെന്നും സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻപാദങ്ങൾ"
sunil സുനില്‍ (not verified)
Sat, 2011-07-30 21:10
Permalink
ഫേസ്ബുക്കിലെ ചര്‍ച്ച
Write a comment...
Prasanth Narayanan
പൂതന,ഉണ്ണി കൃഷ്ണനെ കൊല്ലാന്‍ വന്നു ...മുലപ്പാല്‍ കൊടുക്കന്നതിലൂടെ ഘോരവിഷവും ഉള്ളിലെത്തി മരിക്കുമെന്ന വിശ്വാസത്തില്‍ അത് നല്‍കുവാന്‍ തുടങ്ങിയാല്‍,മുലയില്‍ നിന്നും പൂതന പിന്നെ കൃഷ്ണനെ മാറ്റുന്നതില്‍ അപാകതയുണ്ടോ? പൂതനാമോക്ഷം അടുത്തിടെ കണ്ടതിന്‍റെ ഓര്‍മ്മയില്‍ നിന്നും ഉണ്ടായ ചോദ്യം...പ്രതികരിക്കുമല്ലോ?പണ്ടുകാലത്തെ പൂതനാമോക്ഷങ്ങള്‍ ഓര്‍ത്തെടുത്തു ആര്‍ച്ചിച്ചാല്‍ സന്തോഷം...
Initially she was fine, but later she started gatting pain.
July 26 at 6:02pm · Like · · Unsubscribe
Hareesh N Nampoothiri മുലപ്പാലിനോടൊപ്പം തന്റെ ജീവരക്തവും കുടിക്കുന്നുവെന്നു മനസിലാക്കുന്ന പൂതന കൃഷ്ണനെ മാറ്റുവാന്‍ തന്നെയാണ് ശ്രമിക്കുന്നത്, എന്നാല്‍ കൃഷ്ണന്‍ കടിവിടുന്നില്ല.
July 26 at 6:07pm · Like
Sunil Kumar കഥയില്‍ കൃഷ്ണനെ ഗോപികമാര്‍ വന്ന് വിടുവിച്ച് കൊണ്ടുപോകും. അപ്പോഴേക്കും പൂതന മല പോലെ മരിച്ച് വീഴും. ഈ മരണത്തെ പറ്റി തന്നെ ഞാന്‍ ആ വീഡിയോവില്‍ (ശാലിനിയുടേ) എഴുതിയിരുന്നു. ഈ മരണം എങ്ങനെ ആവും? ചോര വാര്‍ന്നല്ല, മറിച്ച് ഊറ്റിക്കുടിക്കുകയാണ്. ഞരമ്പ് ഡ്രൈ ആക്കുകയാണ്. ആ മരണം എങ്ങനെ ആകും? ഡോക്ട്രം മാരോട് ചോദിക്കേണ്ടി വരും. അല്ലാതെ ഇതിനൊരു മുന്‍മരണം അറിയില്ല :):)
ആ വെട്ടിയിട്ട വാഴ പോലെ നിന്നേടത്ത് നിന്നുള്ള വീഴ്ച്ച അത്യുഗ്രന്‍ ആണെങ്കിലും അനുയോജ്യമോ? പിന്നെം എഴുതാനുണ്ട് എനിക്ക്. ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാ :):)
July 26 at 6:19pm · Like
Hareesh N Nampoothiri അങ്ങനെയല്ല എന്റെയറിവ്. രക്ഷപെടാനുള്ള അവസാന ശ്രമമെന്ന നിലയില്‍ പൂതന കൃഷ്ണനെയും കൊണ്ട് പറന്നുയരും, അവിടെ ജീവന്‍ നഷ്ടമായി മലപോലെ നിലം പതിക്കും. ഗോപികമാര്‍ വന്ന് വിടുവിച്ച് കൊണ്ടുപോവുന്നത് ഇതുവരെ കേട്ടിട്ടില്ല.
July 26 at 6:22pm · Like
Sunil Kumar ഭാഗവതത്തില്‍ അങ്ങനെ എന്നാ പറഞ്ഞത് ഹരീ. ഒറിജിനല്‍ കഥ അവിടെ നിന്നാ
July 26 at 6:26pm · Like
Ambujakshan Nair പൂതനാമോക്ഷം ധാരാളം കണ്ടിട്ടുണ്ട്. മാര്‍ഗി വിജയകുമാറിന്റെ പൂതനാമോക്ഷത്തിലെ ലളിത കണ്ടതും , സി. ഡി. ഇട്ടു കണ്ടതും മാത്രമേ മനസ്സില്‍ ഉള്ളൂ. അത്രയ്ക്ക് അതു മനസ്സില്‍ തട്ടി നില്‍ക്കുന്നു. അതു കൊണ്ട് വേറൊരു ലളിതയെ പറ്റി ഒന്നും പറയാന്‍ ആവുന്നില്ല. ക്ഷമിക്കൂ.
July 26 at 6:47pm · Like
Sunil Kumar Sivaraman ന്‍റെ പൂതന ഓര്‍മ്മയില്ലെ ആര്‍ക്കും?
July 26 at 6:52pm · Like
Ambujakshan Nair ശ്രീ. കോട്ടക്കല്‍ ശിവരാമന്റെ ലളിത വളരെ നല്ല ഒരു അനുഭവം ഏഷ്യാനെറ്റില്‍ കൂടി ലഭിച്ചിരുന്നു. മാര്‍ഗിയുടെ ലളിത രംഗത്ത് കണ്ടു. പിന്നെ ഒരു സി. ഡിയും ലഭിച്ചു. ഇവിടെ ജോലി ചെയ്യുന്ന ഒട്ടു മുക്കാലും മലയാളികള്‍ക്ക് ആ സി. ഡി ഇട്ടു കാണിച്ചു കൊടുത്തതിനാല്‍ ഏകദേശം നൂറോളം തവണ അതു കണ്ടു മനസ്സില്‍ നിറഞ്ഞിരിക്കുകയാണ്.
July 26 at 6:58pm · Like
Sunil Kumar ശിവരാമന്‍റെ പൂതന ഞാന്‍ സമയാം വണ്ണം അപ്‍ലോഡ് ചെയ്യാം. പിന്നെ കലാ.ബാലസുബ്രഹ്മണ്യന്‍റെ പൂതനയും. (ഐ. ബിലീവ് ഇറ്റ് ഇസ്സ് ബാലസുബ്ബുഡു.) ഒരു പഴയ ഗള്‍ഫ് പര്യടനത്തില്‍ നിന്നും. :) ലേഡീ പൂതനയെ വേണോ? തരാം. പക്ഷെ ആരാന്നറിയില്ല :):)
July 26 at 7:05pm · Like
Srikrishnan Ar മരിച്ചു വീണ പൂതനയുടെ ദേഹത്തുനിന്നു ഗോപികമാര്‍ കൃഷ്ണനെ എടുക്കുന്നതായാണ് ഭാഗവതത്തിലെ (നാരായണീയത്തിലേയും) വര്‍ണ്ണന. പറന്നുയരുന്നതായി സൂചനയില്ല. .
July 26 at 7:08pm · Like
Prasanth Narayanan പൂതന കൃഷന് രണ്ടു പ്രാവശ്യം മുല കൊടുക്കുന്നുണ്ടോ?ആദ്യം ഒരു തവണ മുലയൂട്ടിയത്തിനു ശേഷം അത് നിര്‍ത്തി അല്‍പ്പം കഴിഞ്ഞു വീണ്ടും പാലുകൊടുക്കുമ്പോള്‍ ആണോ രക്തമൂറ്റികുടിച്ച് കൃഷ്ണന്‍ പൂതനയ്ക്ക് മോക്ഷം നല്‍കുന്നത്?-കൃഷ്ണന്‍ നയരാശന്റെ പൂതന കണ്ടവരുണ്ടോ?പ്ലീസ്...
July 26 at 7:18pm · Like
Sunil Kumar രണ്ട് തവണയായീട്ട് എന്നൊന്നും പറയുന്നില്ല എവിടേയും. മുല കൊടുക്കുന്നു, ചോരയടക്കം ഊറ്റി കുടിക്കുന്നു. ആദ്യം കൊടുത്ത് ഒന്ന് നിര്‍ത്ത് മറ്റേ മുല കൊടുക്കുക എന്നതൊക്കെ നടന്‍റെ ഇമ്പ്രൊവൈസേഷനല്ലേ? അപ്പോ അത് കൃഷ്ണന്‍ നായരാശാനായാലും നമ്മളായാലും ഇമ്പ്രൊവൈസേഷന്‍ എന്നേ പറയാന്‍ പറ്റൂ. നിയമമോ കഥയോ അങ്ങനെ ആവണം എന്നില്ലാന്നര്‍ത്ഥം.
July 26 at 7:24pm · Like
Subhash Kumarapuram മുമ്പത്തെ പോലെ മാറി മാറി വെളുക്കുവോളം മുലകള്‍ കൊടുക്കുന്നത് കാണാന്‍ ഇപ്പൊ ആള്‍ക്കാര്‍ക്ക് സമയം ഇല്ല . . .
പെട്ടെന്ന് പാലും കൊടുത്ത് കിട്ടുന്ന മോക്ഷവും വാങ്ങി, അടുത്ത വണ്ടിക്ക് വീടെത്താന്‍ നോക്കുമോ . . . ഇമ്പ്രോവയ്സ് ചെയ്തോണ്ടിരിക്കുമോ . . . :)
കാലം മാറി . . . കഥയും . . അല്ലേ?
July 26 at 7:50pm · Unlike · 3 people
Sunil Kumar ഈ സബ്ജക്റ്റ് അല്ലെങ്കില്‍ ചില പൂതനചിന്തകള്‍ ഞാനിവിടെ പങ്ക് വെക്കട്ടെ. കമന്‍റ്സ് പറ്റുമെങ്കില്‍ അവിടെ തന്നെ ഇടുക :):) http://kathakali.info/node/402
പൂതനചിന്തകള്‍ | കഥകളി.ഇന്‍ഫൊ
kathakali.info
ഭാഗവതം ദശമസ്കന്ദത്തില്‍ കൃഷ്ണാവതാരകഥകള്‍ പറയുന്നിടത്താണ് പൂതനയുടെ കഥയും പറയുന്നത്. ...See More
July 26 at 8:29pm · Like ·
Sunil Kumar Aniyan Nisari Raghu Menon Sree Chithran Nikhil Kaplingat തുടങ്ങിയവരെ ടാഗ് ചെയ്യുന്നു. ഇനിയും ടാഗ് ചെയ്യാനുണ്ട്. പക്ഷെ ഫേസ്ബുക്ക് സമ്മതിക്കുന്നില്ല. മാര്‍ഗി വിജയകുമാര്‍, പത്തിയൂര്‍, ശുചീന്ദ്രന്‍ തുടങ്ങിയ കഥകളിക്കാര്‍ തന്നെ പറഞ്ഞ് തരട്ടെ.
July 26 at 9:02pm · Like
Muraly Kandanchatha സുനില്‍. ഞാനും ഇതുപോലെ ഒരു കഥ കേട്ടതായി ഓര്‍ക്കുന്നു. വിശദം ആയി, യഥാര്‍ത്ഥ കഥ എന്താണ് എന്ന് അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ ഞാന്‍ പോസ്റ്റാം.
Wednesday at 2:59am · Like
Hareesh N Nampoothiri മരിച്ചു വീണതിനു ശേഷം ഗോപികമാര്‍ വന്ന് എടുത്തിട്ടുണ്ടാവാം, പക്ഷെ മരിക്കുന്നതിനു മുന്‍പ് ഗോപികമാര്‍ വന്ന് കൃഷ്ണനെ എടുത്തില്ല എന്നാണ് പറഞ്ഞത്. ആദ്യം Sunil Kumar പറഞ്ഞത് അങ്ങിനെയായിരുന്നല്ലോ? പറക്കലൊക്കെ എങ്ങിനെയാ മനസിലേക്ക് വന്നതെന്ന് അറിയില്ല, ഇനി രാമാനന്ദ് സാഗറിന്റെ ശ്രീകൃഷ്ണന്‍ കണ്ട ഹാങ്ങോവറാവാനും മതി! :)ഏതായാലും പൂതന സ്വരൂപത്തില്‍ മന്ദിരത്തിന് പുറത്തെത്തിയാണ് മരിച്ച് വീഴുന്നതെന്ന് കണക്കാക്കാം.
ആദ്യപ്രാവശ്യം മാതൃഭാവത്തോടെയാണ് മുലയൂട്ടല്‍. വന്ന കാര്യത്തെക്കുറിച്ച് പൂതന തെല്ലിട ഒന്നു മറക്കുന്നു. (വാമനാവതാരത്തില്‍ മഹാബലിയുടെ സഹോദരിയായിരുന്ന പൂതന വാമനനെ കണ്ട് ഇവനെപ്പോലൊരു മകന്‍ തനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് മോഹിക്കുകയും, വാമനന്‍ 'തഥാസ്തു' എന്നു പറയുകയും ചെയ്തു എന്നൊരു കഥയും കേട്ടിട്ടുണ്ട്. പൂതനയായുള്ള ഈ ജന്മത്തില്‍ ആ വരം നിവര്‍ത്തിക്കുവാനാണ്, പൂതനയ്ക്ക് കൃഷ്ണനെ കാണുന്ന മാത്രയില്‍ മാതൃഭാവം തോന്നിപ്പിക്കുന്നത്.) തുടര്‍ന്ന് താന്‍ വന്ന കാര്യം ഓര്‍മ്മിച്ച്, ഇനി ഒട്ടും വൈകാതെ വിഷം കൊടുത്ത് കൊല്ലുക തന്നെ എന്നുറച്ച്, രാക്ഷസീയഭാവത്തില്‍ കുഞ്ഞിന് വീണ്ടും മുലയൂട്ടുന്നു. ഇതാണ് രണ്ട് തവണയായി മുലയൂട്ടുന്നതിന്റെ സാംഗത്യമായി ഞാന്‍ മനസിലാക്കുന്നത്.
Wednesday at 5:20am · Like · 1 person
Sunil Kumar ഭാഗവതത്തില്‍ മരിക്കുന്നതിനു മുന്പ് കൃഷ്ണനെ ഗോപികമാര്‍ എടുത്തു. പിന്നെ എന്തൊക്കെയോ രക്ഷാ പൂജകള്‍ ചെയ്തു. അപ്പോ പുറത്ത് ഭയങ്കര ശബ്ദം കേട്ടൂ. ഗോപികമാര്‍ പേടിച്ചു. പൂതന രാക്ഷസിയായി മരിച്ചുവീഴുന്ന അലര്‍ച്ചയും ബഹളവും ഒക്കെ ആയിരുന്നു അത്. എന്നൊക്കെ എഴുതിയിട്ടുണ്ട് എന്നാണ് ചെറിയ വിവരം. ഞാനൊരു ഭാഗവതോത്തമന്‍ എന്ന് അവകാശപ്പെടുന്നില്ല.
Wednesday at 7:29am · Like
Sunil Kumar എന്തായാലും ഹൈദരാലി മാഷ്ട് ഒരു പൂതനാമോകഷം കൂടെ കേട്ട് കാണാം. ആരാ ഇതിലെ പൂതന എന്ന് പറയൂ. http://www.youtube.com/watch?v=6kSQFVi_cTs
Wednesday at 7:30am · Like
മണി വാതുക്കോടം സുനിലേട്ടാ, ഭാഗവതം പുതിയ വ്യഖ്യാനം വല്ലതും ഇറങ്ങീരുന്നോ? ചരിത്രപുരാണങ്ങള്‍ പുതിയവ്യഖ്യാനങ്ങള്‍ വരുന്ന ഉത്തരാധുനീകലോകവുമായി ഒരു ബന്ധവും ഇല്ലാത്തതുകൊണ്ട് എനിക്കരിയില്ല. അതുകൊണ്ടു ചോദിച്ചതാണ്.
Wednesday at 8:11am · Like · 2 people
മണി വാതുക്കോടം "പിന്നീട് വാമനന്റെ കയ്യിലിരുപ്പ് കണ്ട് രത്നാവലി ചൂടാവുന്നു"....അസല്‍ 'ഭാഷ'!
Wednesday at 8:13am · Like · 1 person
മണി വാതുക്കോടം പൂതനയുടെ പൂര്‍വ്വജന്മത്തിലെ പേര്‍ 'രതനാവലി' എന്നോ 'രത്നമാല' എന്നോ?
Wednesday at 8:15am · Like
മണി വാതുക്കോടം വാമനന്‍ 'തദാസ്തു' പറഞ്ഞ് അനുഗ്രഹിക്കുന്നൊന്നുമില്ല. അവളുടെ മനോഗതികള്‍ മനസ്സിലാക്കിയ ഭഗവാന്‍ മനസാ അനുഗ്രഹിക്കുകമാത്രമെ ഉള്ളു എന്നാണ് കേട്ടിരിക്കുന്നത്. പൂതനയുടെ പൂര്‍വ്വജന്മകഥ ശ്രീമഹാഭാഗവതത്തില്‍ പ്രസ്ഥാവിക്കുന്നില്ല. ഇത് ഗര്‍ഗ്ഗഭാഗവതം തുടങ്ങിയ മറ്റുചില ഗ്രന്ഥങ്ങളിലാണ് ഉള്ളത്.
Wednesday at 8:19am · Like · 2 people
Ratheesh R. Nair balasubrahmanian
Wednesday at 8:20am · Like · 1 person
മണി വാതുക്കോടം ശ്രീകൃഷ്ണന്‍ പൂതനയുടെ രക്തമൂറ്റിക്കുടിക്കുന്നതായും, പൂതന മരിക്കും മുന്‍പ് ഗോപികമാര്‍ വന്ന് ശിശുവിനെ എടുത്തുകൊണ്ടുപോയതായും ഭാഗവതത്തില്‍ എഴുതിയിരിക്കുന്നു എന്നു പറഞ്ഞത് ശുദ്ധഅസംബന്ധം! ശരീരത്തിലെ ചോരയൂറ്റിക്കുടിച്ച്, അങ്ങിനെ ചോരവറ്റി പൂതനമരിച്ചു എന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പ്ര്‍ട്ട് ഉള്ളതായി അറിയില്ല. 'കുചദ്വാരത്തിലൂടെ പ്രാണനെ ആകര്‍ഷിച്ചെടുത്ത് തന്നില്‍ ലയിപ്പിച്ച് അവള്‍ക്കു മോക്ഷം നല്‍കി' എന്നാണ് ഭാഗവതത്തില്‍ ഉള്ളത്. മരണവേദനയോടെ അലറി പുറത്തിറങ്ങിയ പൂതന ഭീമാകാരവും ഭയങ്കരവുമായ തന്റെ സ്വന്തം രൂപം ധരിച്ച് മരിച്ചുവീണു എന്നും, അപ്പോള്‍ ഗോപന്മാര്‍ അവളുടെ ശരീരത്തില്‍ ചവുട്ടികയറി അപ്പോഴും നിര്‍ഭയനായി അവളുടെ മാറത്ത് കളിച്ചുകിടന്നിരുന്ന കൃഷ്ണനെ എടുത്തുകൊണ്ടുപോന്നു എന്നുമാണ് ഭാഗവതത്തില്‍ കാണുന്നത്.
Wednesday at 8:36am · Like · 4 people
മണി വാതുക്കോടം സുനിലെട്ടാ, ഈ 'ഭാഗവതോത്തമന്‍' എന്നു പറഞ്ഞാല്‍ എന്താസംഭവം?
Wednesday at 8:47am · Like
Sree Chithran "ഭാഗവതഹംസം" എന്നു തിരുത്തൂ സുനിലേട്ടാ :)))) (അല്ലെങ്കില്‍ ഭാഗവതകോകിലം. ഈയിടെ നാട്ടില്‍ പോയപ്പോള്‍ അങ്ങനേം ബോര്‍ഡ് കണ്ടു :))
Wednesday at 8:51am · Like · 1 person
Sunil Kumar മണിയേ നിര്‍ത്തി നിര്‍ത്തി ചോദിച്ചതോണ്ട് മറുപടി പറയാന്‍ വല്യെ വിഷമം ഉണ്ടാവില്ലാന്ന് തോന്നുണൂ. :) ഭാഗവതം പുതിയ വ്യാഖ്യാനങ്ങള്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് അറിയില്ല. ഞാന്‍ അന്വേഷിച്ചിട്ടുമില്ല. തല്‍ക്കാലം അത് അന്വേഷിക്കാനും ഞാന്‍ പോകുന്നില്ല
Wednesday at 8:56am · Like
Sunil Kumar വാമനന്റെ കയ്യിലിരിപ്പ് എന്നൊക്കെ പറഞ്ഞാലും അങ്ങനെ എഴുതിയാലും ഭഗവാന്‍ കോപിക്കില്ല. ഇനി കോപിച്ചാലും മോക്ഷമാണല്ലൊ കിട്ടുക. സോ നോ കമ്പ്ലൈന്റ്. ശിശുപാലന്റെ കഥയൊക്കെ അറിയാലോ മണിക്ക്.
Wednesday at 8:58am · Like
Sunil Kumar രത്നമാല എന്നാണെങ്കില്‍ അങ്ങനെ. എന്റെ ഓര്‍മ്മപ്പിശകായിരിക്കാം. ‘തഥാസ്തു’ എന്ന് പറഞ്ഞ് അനുഗ്രഹിക്കുന്നു എന്നൊക്കെ പറഞ്ഞത് മണി തന്നെ പറഞ്ഞ ആ ഭാഷയല്ലേ മണീ? അതൊക്കെ ഒരു രാമനന്ദ സാഗര്‍ അവതരണ രീതി എന്ന് വിചാരിക്കുക.
Wednesday at 8:59am · Like
Sree Chithran അല്ല, ഈ രാമന്ദസാഗര്‍ എന്താ മോസാ ? :)
Wednesday at 9:02am · Like
Sunil Kumar എന്റെ പുരാണകഥാഞ്ജാനം മുഴുവന്‍ പണ്ട് പണ്ട് മുത്തശ്യമ്മ പറഞ്ഞ് തന്ന കഥകളിലൂടെ കിട്ടിയതാണ്. അപ്പോ അത് പുനരാഖ്യാനിക്കുമ്പോള്‍ (അതായത് എന്റെ അറിവിലെ കഥ, നോട് അസ്സല്‍ പുരാണങ്ങള്‍) ഓര്‍മ്മപ്പിശകുകള്‍ വരാം. അതങ്ങ്ട് ക്ഷമീ. പിന്നെ താന്‍ ചോദിച്ച ആ ഭാഗവതോത്തമന്‍ പ്രയോഗവും ഒരു ‘ഭാഷ’ എന്ന് മാത്രം കണ്ടാല്‍ മതി. നോ മോര്‍ ദാന്‍ ദാറ്റ്.
Wednesday at 9:02am · Like
Sunil Kumar പിന്നെ ഈ അസല്‍ കഥകളൊക്കെ അറിയുന്ന മണി ഇന്നലെ എവിടെ ആയിരുന്നു? അപ്പോ തന്നെ ആ കഥകളൊക്കെ ശരിക്ക് എഴുതീരുന്നൂച്ചാല്‍ എനിക്ക് ഇതൊക്കെ എഴുതി നിങ്ങടെ മുന്നില്‍ വിഡ്ഢിവേഷം കെട്ടണ്ട ആവശ്യമില്ലായിരുന്നല്ലൊ.
Wednesday at 9:04am · Like
Sunil Kumar പിന്നെ ഇതൊക്കെ പറഞ്ഞാലും ശരി പൂതനാമോക്ഷം കഥകളിയും ആടുന്ന രീതിയും, ഈ പറയുന്ന അസല്‍ ഭാഗവതവും ഒക്കെ തമ്മില്‍ ബന്ധം വേണം എന്ന് പറയുന്നത് ശരിയാണോ? മണി തന്നെ പറയൂ.
Wednesday at 9:05am · Like
Sree Chithran ശ്ശെടാ മ്മക്ക് മറുപടി തരൂല്ല ? :)
Wednesday at 9:06am · Like
Sunil Kumar Ratheesh R. Nair എക്സ് പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്മണ്യന്‍ എന്നല്ലേ പറഞ്ഞത്? എനിക്കും തോന്നീരുന്നു. പക്ഷെ അറിയാതെ പറയാന്‍ പറ്റില്ലല്ലൊ. ഇത് വളരെ പണ്ട് ഖത്തറില്‍ നടന്ന ഒരു കളി. കീചകവധം കൂടെ ഉണ്ട്. രാമന്‍ കുട്ടി നായരുടെ. തോംസണ്‍ കാസറ്റായി ഇറക്കിയതാണ്. അന്ന് ഇത് കിട്ട്യപ്പോ ഞങ്ങള്‍ക്ക് പഞ്ചാരപ്പായസം കിട്ട്യെപോലെ ആയിരുന്നു. വീഡിയോ കാസറ്റ് ഷോപ്പുകാരന്‍ (അന്നൊക്കെ ഇവിടങ്ങളില്‍ അത്തരം ഷോപ്പുകാര്‍ ധാരാളമായിരുന്നു) ഇങ്ങനെ ഒരു സാധനം ഉണ്ട് എന്ന് വിളിച്ച് പറഞ്ഞപ്പോ ഓടി പോയി വാങ്ങി. കൈമാറി കൈമാറി ധാരാളം കുടുംബസദസ്സുകളിലും മറ്റും ഈ കാസറ്റ് പ്ലേ ചെയ്തു. പക്ഷെ ആ ക്യാമറക്കാരനെ കണ്ടാല്‍ ഒന്ന് കൊടുക്കണം എന്ന് എപ്പോ കാണുമ്പോഴും നിരീക്കുകയും ചെയ്യും. കല്യാണകാസറ്റും കഥകളി കാസറ്റും തമ്മില്‍ തിരിച്ചറിയാത്തവന്‍.
Wednesday at 9:10am · Like · 1 person
Sunil Kumar രാമാനന്ദ സാഗര്‍ എനിക്ക് മോശം എന്ന് തോന്നീല്യ. പക്ഷെ എല്ലാര്‍ക്കും അങ്ങനെ ആണോ എന്ന് അറിയില്ല. ഭാഗവതഹംസം ആവുന്നതിലും നല്ലത് ഭാഗവതോത്തമന്‍ ആണ് ചിത്രാ. ന്നാ ഉടുത്ത് കെട്ട് ഒന്നും വേണ്ടലോ. മിനുക്ക് മതീലോ. :):):) Sree Chithran
Wednesday at 9:15am · Like
Sethunath U Sethu സുനിലേ ... ഇങ്ങനെ പറയുന്നതിനെയും വിഷയം മാറുന്നതില്‍ പെടുത്താമോ ? :) ഇന്നാളൊരു ദിവസം അംബുജാക്ഷന്‍ ചേട്ടനെ ശാസിച്ചിട്ടു സോറി പറയുന്നത് കണ്ടേ .. അതോണ്ട് ചോദിച്ച്ചതാ . എനിക്ക് ഇങ്ങനെ ഒരു വിഷയം മാരലും വിവിധോദ്ദേശ്യ ചര്‍ച്ചകളും രസം തന്നെയാണ് താനും . :))
Wednesday at 9:20am · Like
Prasanth Narayanan ഈ യാത്ര തുടങ്ങിയതെവിടെനിന്നോ...ഇനിയൊരു വിശ്രമം എവിടെ ചെന്നോ...?
Wednesday at 9:22am · Like
Sethunath U Sethu ആഹ .. തീപ്പൊരിയിട്ടിട്ടു ഇടയ്ക്കു വന്നു ദേ ഒരാള്‍ പാട്ട് പാടുന്നു :))
Wednesday at 9:23am · Like
Prasanth Narayanan ഇടയില്‍ വന്നിടരെല്ലാം...
Wednesday at 9:24am · Like
മണി വാതുക്കോടം ആടുന്നത് ഓരോ കലാകാരന്മാരുടെ ഇഷ്ടത്തിനൊത്ത്. അങ്ങിനെയാണല്ലോ കണ്ടുവരുന്നത്...
Wednesday at 9:56am · Like
Sunil Kumar അതാണ് ഞാനും നേര്‍ത്തെ പറഞ്ഞത് ഇമ്പ്രോവൈസേഷന്‍ എന്ന്. അതില്ലാതെ ആടാന്‍ പറ്റില്ലല്ലൊ. കാഴ്ച്ചക്കും ഭംഗി സുഖം ഒക്കെ വേണ്ടേ? പ്രശാന്തിനു വയര്‍ നിറച്ച് ഉത്തരം ആയി എന്ന് വിചാരിക്കുന്നു. :):) Prasanth Narayanan
Wednesday at 10:00am · Like
Sree Chithran സുനിലേട്ടന്റെ പൂതനയുടെ സാത്വികചിന്തയ്ക്ക് പ്രത്യക്ഷൗചിത്യം ഉണ്ട്. എന്നാല്‍ കലാവിഷ്കാരത്തിന്റെ തലത്തില്‍ ഞാന്‍ വിയോജിക്കുന്നു താനും:)
പൗരസ്ത്യര്‍ മൂര്‍ത്തികല്‍പ്പനകളിലും അവയുടെ മനോവൈരുദ്ധ്യങ്ങളിലും രൂപപ്പെടുത്തിയ ചാരുതകള്‍ വിസ്മയകരമാണ്. ബോധം, ഉപബോധം, അബോധം എന്നിവയെല്ലാം സവിശേഷമായ സ്വരൂപികളായി ഒരേ മൂര്‍ത്തിയില്‍ തന്നെ ബന്ധിപ്പിക്കുന്ന ഭാവനാവിസ്മയം പാശ്ചാത്യരില്‍ ഇത്രമേല്‍ ശക്തമല്ല. ദേവീസങ്കല്‍പ്പം ഈ ബഹുതലസ്വരൂപഘടനയുള്ള കല്‍പ്പനകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നു. ദ്രാവിഡസംസ്കൃതിയുടെ ഏറ്റവും പഴക്കമേടിയ അമ്മദൈവസങ്കല്‍പ്പനങ്ങളോളം അവയ്ക്കു പഴക്കമുണ്ട്. ഇരാവതി കാര്‍വേയും പ്രഥമിഷ് ഘോഷും നടത്തിയ ഗംഭീരപഠനങ്ങള്‍ ഓര്‍ക്കാം.
യക്ഷ - കിന്നര - ഗന്ധര്‍വ്വ - രക്ഷോ കല്‍പ്പനകളിലെല്ലാം നന്മതിന്മകളുടെയും ബോധാബോധങ്ങളുടെയും അടരുകള്‍ കൂടിക്കലര്‍ന്നു കിടക്കുന്നു. അവയാകട്ടെ, ഓരോ ദേശവും പുനര്‍വചിച്ചും പൊളിച്ചെഴുതിയും നിരവധി അപരാക്ഷ്യാനങ്ങള്‍ നിര്‍മ്ക്മിച്ചിട്ടും ഉണ്ട്. ഇന്ത്യന്‍ ദേശീയ - ബൃഹദ്പാരമ്പര്യത്തിലെ യക്ഷന്റെ വിപരീതമായ 'യക്ഷി' അല്ല കേരളീയസങ്കല്‍പ്പമായ 'യക്ഷി'. ഒരുവശത്ത് അഭൗമസൗന്ദര്യവും പേലവഭാവങ്ങളും തികഞ്ഞവളും മറുവശത്ത് രക്തമൂറ്റിക്കുടിക്കുന്നവളും ആണിവിടെ യക്ഷി. പ്രണയമോ, പ്രതികാരമോ, കാമമോ, രക്തദാഹമോ - ഏതു വികാരപശ്ചാത്തലത്തിലും ഈ അബോധരൂപാന്തരണത്തിനിവിടെ സാംഗത്യമുണ്ട്.
ഭാവധ്രുവങ്ങളാണ് ഭാവോന്മീലനത്തിന്റെ ദ്രവ്യം എന്ന അവലോകദര്‍ശനത്തെ ഏറ്റവും ആഴത്തില്‍ ഉള്‍ക്കൊണ്ട ഭാവനയാണിത്. ഈ ഭാവനയെ ഏറ്റവും ശക്തമായി സന്നിവേശിപ്പിച്ച കല കഥകളിയും.
ഹിഡുംബവധത്തിന്റെ പ്രതികാരവുമായി, ജയന്തദര്‍ശനത്തിന്റെ കാമവുമായി, മാരസദൃശനായ ഭീമനെക്കണ്ട് പ്രണയാതുരയായി ... കഥകളിയിലെ ലളിതകള്‍ ഓരോന്നും ഭീഷണതയില്‍ നിന്നു പേലവതയിലേക്കുള്ള ഈ ഭാവോന്മീലനത്തെ സാക്ഷാത്കരിക്കുന്നവയാണ്.
എന്നാല്‍, പൂതനാമോക്ഷത്തിലെ പൂതന, വേറിട്ടുനില്‍ക്കുന്നു. കാരണം, ഇവിടെ വിഷയം മാതൃത്വമാണ് എന്നതുതന്നെ.
കംസന്റെ കല്‍പ്പനപ്രകാരം സ്തനങ്ങളില്‍ വിഷം പുരട്ടി വൃന്ദാവനശിശുക്കളെ കൊല്ലാന്‍ വരുന്ന രാക്ഷസി - കൊലപാതകത്തിന്റെ രീതി ശ്രദ്ധിക്കുക - എത്രമേല്‍ ധ്വനിപൂര്‍ണ്ണം! സ്ത്രീത്വത്തിന്റെ ഏറ്റവും ഉദാത്തമെന്നു വിവക്ഷിക്കപ്പെടുന്ന പ്രവൃത്തി- സ്തന്യദാനം വഴിയാണു കൊലപാതകം. കൃഷ്ണന്‍ അതേ കര്‍മ്മം കൊണ്ടു തന്നെ മോക്ഷം പ്രദാനം ചെയ്തു എന്നത് അതിലും കാവ്യാത്മകം.
ഈ ഭാവചംക്രമണത്തെ ഉന്മിഷിത്താക്കുന്നത്, അതിനു മുന്‍പുള്ള ഭീഷണതയാണ്. ഇടശ്ശേരി പറഞ്ഞപോലെ " നിന്നുദഗ്രക്രൗര്യം വെടിഞ്ഞ് സുരഭിലപ്പൂവല്ലി പോലെ എങ്ങനെ നീ മാറി ! " എന്നതിലാണു ഭാവത്തിന്റെ നാടകം. "കന്നല്‍ക്കണ്ണികള്‍ മൗലിരക്തകലിക" യായി മാറിയ രക്തരക്ഷസ്സ് - പൂതനയുടെ പാത്രബലം അവിടെയാണ്. അതിനുവേണ്ടതു തന്നെയാണു കഥകളി ചെയ്തത് - ഭീകരിയായ കരിവേഷമാണു പൂര്‍വ്വരംഗങ്ങളിലെ പൂതന. തീയ്യാട്ടിലെ 'കരിവട്ട'ത്തിന്റെ വന്യത മുഴുവന്‍ അതിനായി കഥകളി കടംകൊണ്ടു. "സ്വസ്ഥിതി തന്‍ മറുപുറം തപ്പലാ" ണ് ഈ വിരുദ്ധഭാവത്തെ പ്രത്യക്ഷമാക്കുന്നത് എന്ന് തിരിച്ചറിഞ്ഞ രംഗപ്രകാരമാണല്ലോ കരിവട്ടം. ഘോരരൂപിണിയായ ഒരു രാക്ഷസി സൗന്ദര്യവല്‍ക്കരണത്തിനായി നടത്തുന്ന തത്രപ്പാടുകള്‍.
കുട്ടി ഏറ്റവും നന്നായി പേടിക്കുക അമ്മ പേടിപ്പിച്ചാലാണ് എന്നു മനഃശാസ്ത്രം പറയും. കാരണം കുട്ടിയുടെ കണ്ണിലെ സൗന്ദര്യദേവതയും സ്നേഹമൂര്‍ത്തിയും ആണ് അമ്മ. ആ സ്നേഹപാരമ്യത്തിന്റെ എതിര്‍ഭാവം പോലെ കുട്ടിയെ ഒന്നും പേടിപ്പിക്കില്ല. മുലപ്പാലിനെ "അമൃതം" എന്നാണല്ലോ വിശേഷിപ്പിക്കുക. അതിനെ 'മൃതി'ക്കുള്ള ഉപായമാക്കി മാറ്റുന്നതിലും ഭീഷണമായി എന്തുണ്ട്!
എന്നാല്‍, "പൂതത്തിന്‍ മാറിലൊരിക്കിളി തോന്നുകയും പൂതത്തിന്‍ മാറങ്ങു കോരിത്തരിക്കുകയും" ചെയ്തതുപോലെ, മരണദേവതയായി വന്നവള്‍ മാതൃദേവതയായി മാറുന്ന ഒരു ആവിഷ്കാരസാദ്ധ്യത കൂടി പൂതനാമോക്ഷത്തിലെ പൂതന നല്‍കുന്നുണ്ട്. അതുകണ്ടെത്തി പരിപോഷിപ്പിച്ചതിലാണ് മഹാനടന്മാരുടെ വിജയം.
marloweവിന്റെ doctor faustus എന്ന നാടകം ഓര്‍മ്മവരുന്നു. ചെകുത്താനായ മെറ്റിസ്റ്റോഫിലിസിന് ആത്മാവു വിറ്റ ഈ ശാസ്ത്രജ്ഞന്‍ മുപ്പതുവര്‍ഷങ്ങളുടെ അവസാനം തന്റെ ആത്മാവിനായി വരുന്ന പിശാചസാമ്രാട്ടിനോട് നടത്തുന്ന അന്തിമാഭ്യര്‍ത്ഥന ഹെലന്റെ മുഖം - ആയിരം യുദ്ധക്കപ്പലുകളെ കടലിലിറക്കുകയും ട്രോയ് നഗരത്തിന്റെ അംബരചുംബികള്‍ക്കു തീകൊളുത്തുകയും ചെയ്ത ആ സ്ത്രീമുഖം ഒരു നോക്കു കാണണം എന്നാണ്. ആത്മാവുപറിച്ചെടുക്കാന്‍ വന്നവള്‍ക്ക് ആത്മമോക്ഷം നല്‍കുന്ന പൂതനയുടെ അന്ത്യം അതിലും തീക്ഷ്ണഭാവമുള്‍ക്കൊള്ളുന്നു.
സംസ്കാരത്തിലേക്കുള്ള യാത്രയില്‍ നിഷേധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത വാസനകളുടെ അധോലോകമാണ് അബോധം എന്ന ലാക്കാന്റെ നിരീക്ഷണം അംഗീകരിക്കാന്‍ തോന്നുന്ന ഭാവന. അബോധത്തിന്റെ അധോലോകം കൊണ്ട് കളിയരങ്ങുസൃഷ്ടിച്ച മഹാപ്രതിഭകള്‍ക്ക് സ്തുതി.
പൂതനയുടെ ഇരുമുലകളിലും സ്തന്യപാനം നടന്നോ, ഭാഗവതാഖ്യാനവും ആവിഷ്കാരവും തമ്മിലെന്ത് എന്നങ്ങനെയുള്ളവയില്‍ എനിക്കൊന്നും പറയാനില്ല. എന്തായാലും വിഷയം വിട്ടുപോയെന്നുറപ്പായ സ്ഥിതിക്ക് എന്റെ ഇങ്ങനെ കുറേ ചിതറിയ ഭ്രാന്തന്‍ ചിന്തകള്‍ കൂടി ഇവിടെക്കിടക്കട്ടെ :)
ഇടശ്ശേരിയുടെ തന്നെ വരികള്‍ ചൊല്ലിക്കൊണ്ട് ഈ കമന്റിനു ധനാശി:
"ക്രൂരതേ, നീതാനത്രേ ശാശ്വതസത്യം, നിന്റെ നേരെ ഞാന്‍ കൃതജ്ഞതാപൂര്‍വ്വകമെറിയട്ടെ
ഹേ ദയാമയന്‍ ! എന്ന സംബുദ്ധി, ഇതെന്നെന്നും സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിന്‍പാദങ്ങള്‍"
Wednesday at 10:15am · Like · 4 people
Hareesh N Nampoothiri മണി വാതുക്കോടം പറഞ്ഞതു പോലെ പൂതനയെ ഭഗവാന്‍ മനസുകൊണ്ട് അനുഗ്രഹിക്കുന്നതേയുള്ളൂ, 'തഥാസ്തു' എന്നൊന്നും വാചികമായി പറയുന്നില്ല. പക്ഷെ, സീരിയലില്‍ മനസുകൊണ്ട് അനുഗ്രഹിക്കുകയാണെങ്കിലും തഥാസ്തു എന്നിങ്ങനെ കേള്‍പ്പിക്കുമല്ലോ (ചുണ്ടനങ്ങില്ല!), ആ ഒരു രീതിയില്‍ പറഞ്ഞുവെന്നേയുള്ളൂ! :)
Wednesday at 10:19am · Like
Sunil Kumar ഇരുമുലകളും കുടിച്ചുവോ എന്നത് ഇമ്പ്രൊവൈസേഷന്‍ എന്നൊക്കെ ഞാന്‍ ഉത്തരം പറഞ്ഞു. ഭാഗവതം കഥയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല എന്നും പറഞ്ഞു. ബാക്കിയുള്ളത് വേറെ ചിന്തകള്‍. ചിത്രന്‍ എഴുതിയത് വായിച്ചു. കമന്റ് പിന്നെ.
Wednesday at 10:29am · Like
Raghu Menon അശ്വതി തിരുന്നാളിന്റെ പൂതനാമോക്ഷം ആട്ടക്കഥയിലെ കംസന്റെ അടുത്ത വരുന്ന പൂതന, കരിവേഷത്തിന്‍ തമോഗുണമുള്ള ഒരു ഉഗ്ര രാക്ഷസി തന്നെയാണ്.
എന്നാല്‍ സാത്വിക ഗുണം നടിച്ച് ലളിതയായി വരുന്ന പൂതനയുടെ തനിച്ചുള്ള പദങ്ങള്‍ എല്ലാം തന്നെ സാത്വിക ഗുണത്തെയാണ് സൂചിപ്പിക്കുന്നതും.
മറ്റ് ലളിതാന്മാര്‍ക്ക് ആവട്ടെ, സത്വഗുണമുള്ള പദങ്ങള്‍ കബളിക്കപെടാണ്ട കഥപാത്രങ്ങളൊട് ആയത് കൊണ്ട് തമോഗുണത്തെ മനസ്സില്‍ ഒളിപ്പിച്ച് അഭിനയിക്കുന്നതായി കണിക്കാന്‍ സാധിക്കുന്നു.
എന്നാല്‍ പൂതന ലളിത അമ്പാടി കാണുന്നതോട് കൂടി സാക്ഷാല്‍ ശ്രീക്യഷ്ണഭഗവാന്റെ സാമിപ്യം കൊണ്ട് അവളുടെ തമോഗുണം മാറുകയും അവള്‍ ഒരു സാത്വിക ഗുണം ഉള്ളവളായി തീരുകയും ചെയ്യുന്നു. അവസാനം ഈ കുഞ്ഞിനെ തനിക്ക് വധിക്കാന്‍ കഴിയിലെന്ന് ഉറപ്പിച്ച് ഭഗവല്‍ സാന്നിദ്ധ്യത്തില്‍ നിന്ന് തിരിച്ചു മടങ്ങുന്നതോടു കൂടി അവളിലെ സത്വഗുണം നശിക്കുകയും ക്രൂരയായ രാക്ഷസിയായി തമോഗുണത്തോടു കൂടി തിരിച്ചു വരുകയും ചെയ്യുന്നതായിവേണംഅനുമാനിക്കാന്.അത്കൊണ്ട് തിരിച്ചു വരുന്ന ലളിത മരണം വരെ ആ ക്രൂരത വെടിയാന്‍ പാടില്ല.
കുട്ടിയെ പ്രാണവേദന വരുമ്പോള്‍ തള്ളി മാറ്റുന്നുണ്ട്. പക്ഷേ പാവ വീഴാതിരിക്കാന്‍ പിടിച്ചേ പറ്റൂ. അത്കൊണ്ട് പാവ ഇല്ലാത്തതാണ് ശരിക്കും ആ സമയത്ത് നല്ലതെന്ന് തോന്നാറുണ്ട്.
സമ്പൂര്‍ണ്ണ പൂതനാമോക്ഷം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്ന് പണ്ട് പതിവുണ്ടായിരുന്നു പോലും.തെക്കന്‍ ഭാഗങ്ങിളില്‍ പണ്ടേ ഈ കളി ഉണ്ടായിരുന്നു എന്നും എന്നാല്‍ വടക്ക് ക്യഷ്ണനായരാശാനാണ് ആദ്യമായി പൂതനാമോക്ഷംലളിത കെട്ടിയെതെന്നും കേട്ടിട്ടുണ്ട്...
Wednesday at 8:25pm · Like · 2 people
Sunil Kumar Raghu Menon ഞാന്‍ മുകളിലിട്ട കഥകളി ഡോട്ട് ഇന്ഫോ യുടെ ലിങ്കില്‍ പൂതന കരിവേഷത്തില്‍ ഉണ്ട്. നെല്ലിയോടിന്‍റെ ആണ്. ഒന്ന് കാണൂ. എന്നിട്ട് എന്‍റെ സംശയങ്ങള്‍ തീര്‍ത്ത് തരൂ. പ്രശാന്ത് തുടങ്ങിയ സംശയത്തില്‍ നിന്നും കുറച്ച് കൂടെ വളര്‍ന്നു പുതിയ സംശയങ്ങളായി ഇപ്പോള്‍. :)
Wednesday at 8:33pm · Like
Raghu Menon Sunil Kumar
ആ ലിങ്കിലെ പൂതനാകരി ഞാന്‍ കണ്ടു. കണ്ടപ്പോള്‍ എന്റെ സംശയവും കൂടി. കാരണം പൂതന കരിയുടെ ആട്ടങ്ങള്‍ എല്ലാം വളരെ സത്വഗുണത്തെ കാണിക്കുന്നു. മാത്രമല്ല അമ്പാടിയില്‍ പോകുന്ന വഴിയിലെ പദത്തില്‍ അഷ്ടകാലാശം എടുക്കുന്നു. ആട്ടത്തില്‍ മുന്‍ ജന്മത്തിലെ കാര്യങ്ങള്‍ ഓര്‍ത്ത് ക്യഷ്ണനെ പാലൂട്ടാനുള്ള ആ ധന്യമൂഹൂര്‍ത്തത്തെ സ്മരിക്കുന്നു.
പൂതനാമോക്ഷത്തിലെ കരിയുടെ പദം എന്റെ ഓര്‍മ്മയില്‍ ഉണ്ട് . അതില്‍ ഇങ്ങനെയോന്നും സൂചിപ്പിക്കുന്നുമില്ല.
ഞാന്‍ ഇന്ന് ഇത് കണ്ടതിന്ന് ശേഷം നെല്ലിയൊടാശാനെ വിളിച്ചിരുന്നു. ആശാനോട് ആ കളിയെ കുറിച്ച് ചോദിച്ചു. തിരുവനന്തപുരത്ത് നടന്നതാണ്. കരിയുള്ള കഥ വേണം എന്ന് പറഞ്ഞപ്പോള്‍ ആശാന്‍ പൂതനാമോക്ഷം ആവട്ടെ എന്നു പറഞ്ഞു. അങ്ങിനെ ആശാന്‍ സ്വന്തമായി രൂപപ്പെടുത്തിയതാണ് ആ ആട്ടവും അഷ്ടകലാശവും ഒക്കെ.നന്നായിട്ടുണ്ട്.
അശ്വതി തിരുന്നാളിന്റെ സാഹ്യത്തില്‍ സാധരണ കരി വേഷങ്ങള്‍ക്ക് ഉണ്ടാകുന്ന ക്രൂരത കാണാം. എന്നാല്‍ വരാന്‍ പോകുന്ന ലളിതക്ക് യോജിക്കുന്ന ആട്ടമായിരുന്നു നെല്ലിയോടാശാന്റെത്.
താങ്കള്‍ പൂതനാലളിതക്ക് എഴുതിയ അഭിപ്രായം ഈ കരിയോട് ചേര്‍ത്ത് വായിക്കുമ്പോല്‍ ഒരു സുഖം ഉണ്ട്. ഒരു യോജിപ്പും.
23 hours ago · Like · 1 person
Sunil Kumar ആശാന്‍ ആ ആട്ടങ്ങള്‍ സ്വയം രൂപപ്പെടുത്തിയതാണെങ്കില്‍, അതില്‍ എത്രത്തോളം ഔചിത്യമുണ്ട് എന്ന് എനിക്ക് സംശയം.
23 hours ago · Like
Raghu Menon ഔചിത്യത്തെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അത് ഒരോരുത്തരു കാഴ്ചപാടാണ്.
ഒരിക്കല്‍ ദുര്യോധനവധം ഗീതോപദേശത്തോടുള്ളത് കണ്ടു.അതില്‍ അഷ്ടകാലാശം എടുക്കുന്നു ക്യഷ്ണനും അര്‍ജ്ജുനനും,സീനിയറായ ഒരു ആശാനാണ് അത് ചെയ്യതത്. നന്നായി തോന്നി. എന്നാല്‍ അത് കണ്ട മറ്റോരു ആശാന്‍ പറഞ്ഞത് അത് അപ്പോള്‍ ശരിയല്ല എന്നാണ്. കാരണം യുദ്ധം നടക്കാന്‍ പോകുന്ന സമയം അത് ഔചിത്യമില്ല എന്ന്. ഇവിടെയും അങ്ങിനെ ആരെങ്കിലും ചോദിചേക്കാം,പലര്‍ക്കും പല അഭിപ്രായം ആയിരിക്കും
22 hours ago · Like · 1 person
Sunil Kumar അഷ്ടകലാശം എന്നതിനെ പറ്റിയല്ല ഞാന്‍ പറഞ്ഞത്. ആ തന്റേടാട്ടം ശരിയാണോ? പൂതനക്ക് എങ്ങനെ പൂര്‍വജന്മകഥ ഓര്‍മ്മവരും? പിന്നെ കംസനുമായുള്ള ആട്ടത്തിന്റെ രീതിയും ഒന്നും ശരിയായില്ല എന്ന് എനിക്ക് തോന്നി.
22 hours ago · Like
Hareesh N Nampoothiri കരിയായുള്ള പൂതന മുന്‍ജന്മം ഓര്‍ക്കുന്നതും മറ്റും അത്ര യോജിപ്പുള്ളതെന്ന് അഭിപ്രായമില്ല. പൂതനയ്ക്ക് കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍ എവിടെ നിന്ന് അറിയുവാന്‍ കഴിഞ്ഞു? അതൊക്കെ ചിന്തിക്കുവാന്‍ കഴിവുള്ള രാക്ഷസിയാണ് പൂതനയെങ്കില്‍ പിന്നീട് വരുന്ന പൂതന-ലളിതയ്ക്ക് എന്തിനാണ് കൃഷ്ണനെ മുലയൂട്ടിക്കൊല്ലുന്നതില്‍ ഇത്രയധികം മനോവിഷമം? (താന്‍ മരിച്ച്, തനിക്ക് മോക്ഷം ലഭിക്കുകയേയുള്ളൂ എന്നറിയില്ലേ?) അങ്ങിനെ പൂതന-കരിയാടിയാല്‍ പിന്നീട് വരുന്ന പൂതന-ലളിത ആ ധന്യമുഹൂര്‍ത്തം ഓര്‍ത്ത് പുളകിതയാവേണ്ടേ?
22 hours ago · Like · 1 person
Sree Chithran നെല്ലിയോടിന്റെ മിക്കവാറും എല്ലാ കഥാപാത്രങ്ങള്‍ക്കും പൂര്‍വ്വജന്മത്തെപ്പറ്റി നല്ല തിട്ടമാണ്, സുനിലേട്ടാ :)
22 hours ago · Like · 4 people
Sree Chithran ഹരീ, ആ പുളകമൊക്കെ ലളിതയുടെ ഉത്തരവാദിത്തമാണ് :))
22 hours ago · Unlike · 1 person
Sunil Kumar Raghu Menon നെല്ലിയോടിനോട് എന്തേ ഇങ്ങനെ രൂപപ്പെടുത്താന്‍ എന്ന് ചോദിച്ചുവോ? :)
22 hours ago · Like
Hareesh N Nampoothiri 'ദൃശ്യവേദി'യുടെ കളിയില്‍ ഈയൊരു അവതരണം കണ്ട് ഞാന്‍ ഈയൊരു സംശയം Margi Vijayakumar-നോടും അദ്ദേഹം അത് നെല്ലിയോട് മാഷിനോടും ചോദിച്ചിരുന്നു! പൂതന പൂര്‍വ്വകഥ അറിഞ്ഞിരുന്നു എന്ന് ഉറപ്പിക്കുവാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളൊന്നും എവിടെയുമില്ല, എങ്കിലും അങ്ങിനെ ചെയ്തു എന്നേയുള്ളൂ എന്നൊരു ഉത്തരമാണ് നല്‍കിയതെന്നാണ് ഓര്‍മ്മയിലുള്ളത്.
22 hours ago · Like
Raghu Menon Sunil Kumar പൂതനാകരിക്ക് വലിയ സാദ്ധ്യതയില്ലെന്ന് ഒരു അഭിപ്രായം ഉണ്ടായിരുന്നു. അത് കൊണ്ട് ആശാന്‍ വളരെ വിസ്തരിച്ചതായിരിക്കും. തമോഗുണജന്മത്തില്‍ മുന്‍ജ്മ ജ്ഞാനം ഉണ്ടാവിലെന്നും ഒക്കെ പറയാം.പക്ഷേ ഇത്തരം ഔചിത്യങ്ങള്‍ നോക്കിയാല്‍ ബുദ്ധിമുട്ടാകും..
22 hours ago · Like
Sunil Kumar അപ്പോ തീരുമാനമായി :):)
22 hours ago · Like · 1 person
Sunil Kumar ബകവധം ആശാരിയുടെ ആട്ടവും അദ്ദേഹം സ്വയം രൂപപ്പെടുത്തിയതാണോ?
22 hours ago · Like
Prasanth Narayanan നടന്‍റെ അറിവും കഥാപാത്രത്തിന്റെ അറിവും രണ്ടും രണ്ട് തന്നെ അല്ലെ? നടന്‍റെ ബഹുവിധമായ അറിവ് കഥാപാത്രത്തില്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയോ? കരി പൂതന ഇത്രയും അറിവും ആത്മ ജ്ഞാനംവും ഉള്ളതാവാന്‍ നടന്‍ തന്നെ അല്ലെ കാരണം? നട ധര്‍മ്മം എന്നൊന്ന് കഥകളിക്ക് ബാധകം അല്ലെ?ആധുനിക രംഗ കലാവിചക്ഷണന്മാര്‍ പോലും ഇതൊക്കെ ശ്രദ്ധിക്കുന്നു ...
22 hours ago · Unlike · 2 people
Sree Chithran അദ്ദേഹം ആടുന്ന മിക്ക ആട്ടങ്ങളും അദ്ദേഹം രൂപപ്പെടുത്തിയതാണ് സുനിലേട്ടാ:)
ബകനറിയുമോ ബകന്റെ പൂര്‍വ്വജന്മകഥ?
ഞാന്‍ ഡിസ്ട്രിക്ക് വിട്ടു :)
22 hours ago · Like · 1 person
Hareesh N Nampoothiri തീര്‍ത്ഥപാദമണ്ഡപത്തില്‍ അടുത്തു കഴിഞ്ഞ 'പൂതനാമോക്ഷ'ത്തില്‍ പൂതന നന്ദഗോപരുടെ ഗൃഹത്തിനടുത്തെത്തി, ഗോപികമാരോട് ശ്രീകൃഷ്ണന്‍ എവിടെയെന്ന് തിരക്കുന്നതായി Margi Vijayakumar ആടിയിരുന്നു. ഉണ്ണികൃഷ്ണന്‍ എന്നതിന് മുദ്രയുടെ ക്രമം ആദ്യം 'കൃഷ്ണന്‍' പിന്നീട് 'ബാലന്‍' എന്നാണ് വന്നത്*. സത്യത്തില്‍ അതു കണ്ടിരുന്നപ്പോള്‍ പെട്ടെന്ന് തോന്നിയത് പൂതന 'അതേ, നമ്മടെ കൃഷ്ണന്‍കുട്ടി എവിടെയാണ്?' എന്നു ചോദിക്കുന്നുവെന്നാണ്. ഓര്‍ത്തപ്പോള്‍ അറിയാതെ ചിരി വരികയും ചെയ്തു. :D
* അങ്ങിനെ തന്നെയാണ് മുദ്രയുടെ ക്രമമെന്ന് കരുതുന്നു. അതോ ആദ്യം 'ബാലന്‍' പിന്നീട് 'കൃഷ്ണന്‍', ഇങ്ങിനെ കാണിക്കുന്നതോ കൂടുതല്‍ നല്ലത്?
ചര്‍ച്ച തുടരട്ടെ. ഇത്രയുമൊക്കെ 'പൂതനാമോക്ഷ'ത്തെക്കുറിച്ച് വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നൊരു നേരമ്പോക്ക് പങ്കുവെച്ചുവെന്നു മാത്രം.
22 hours ago · Unlike · 1 person
Sree Chithran അല്ല, അപ്പൊ തിരിച്ചുചെയ്താല്‍ 'ഉണ്ണികൃഷ്ണന്‍ എവിടെയാണ്" എന്നു തോന്നില്ലേ ഹരീ ?
അപ്പൊ നല്ലത് ആദ്യം കുട്ട്ിഎന്നു മുദ്ര കാട്ടി പിന്നെ വേറെന്തിങ്കിലും ഒക്കെ ചെയ്തശേഷം കുറച്ചുനേരം കഴിഞ്ഞ് കൃഷ്ണന്‍ എന്ന് മുദ്ര കാട്ടിയാല്‍....
അതുപോരേ? :)
22 hours ago · Unlike · 2 people
Hareesh N Nampoothiri :) ഉണ്ണികൃഷ്ണന്‍ എന്നു പറഞ്ഞാല്‍ അത് കൃഷ്‍ണനെ തന്നെയല്ലേ ഓര്‍മ്മിപ്പിക്കുക? (ഒടുവിലിനെയും ഓര്‍മ്മിപ്പിക്കും, എന്നാലും!) എന്നാല്‍ കൃഷ്ണന്‍കുട്ടി എന്നു പറഞ്ഞാലോ?
ലേബല്‍: ചുമ്മാ ഒരു നേരമ്പോക്ക് പറഞ്ഞൂന്നേയുള്ളൂ മാഷേ... സീരിയസാക്കല്ലേ! :)
22 hours ago · Like · 1 person
Sree Chithran എനിയ്ക്കെന്റെ ഒരമ്മാവന്‍ ഉണ്ണികൃഷ്ണനേയാ ഓര്‍മ്മവരിക :)
ഞാനും അതുതന്നെയാ പോക്കിക്കൊണ്ടിരിക്കുന്നത്, ഹരീ :)
22 hours ago · Like · 1 person
Raman.K.R (not verified)
Sat, 2011-08-06 22:44
Permalink
പൂതനാമോക്ഷം കഥ
പൂതന എന്ന കഥാപാത്രത്തെ ഓര്‍ക്കുമ്പോള്‍ 2 പേരുടെ പൂതനകളേ ഓര്‍മ്മവരുന്നു,. 1 - ശിവരാമാശാന്‍ , 2 ഉഷാനങ്ങിയാര്‍ . സ്ത്രീത്വത്തിന് മങ്ങലേല്‍ക്കാതെ മാതൃത്വം ഒട്ടും വിട്ടുപോകാതെ വളരെ ഭംഗിയായ അവതരണമാണ് ഇവരുടേത് . . രാക്ഷസിയാണ് എന്ന തോനല്‍ ഒട്ടും ഉണ്ടാകാറില്ല. മരണസമയത്ത് ഉണ്ടാകാറുള്ള മരണവെപ്രാളം സ്വാഭാവികം. അത് രാക്ഷസീയമല്ല.
രാമന്‍.കെ.ആര്‍ , ശ്രീകൃഷ്ണപുരം
sunil
Tue, 2011-08-09 21:04
Permalink
പൂതന മരണവെപ്രാളം
പക്ഷെ ശ്രീ രാമന്‍, ഇവിടെ എങ്ങനെ ആടണം? രാക്ഷസി അല്ലേ പൂതന? അപ്പോ ആ രാക്ഷസിയാണെന്ന് തോന്നുകയെ ഇല്ല എന്ന് പറഞ്ഞാല്‍ ശരിയാവുമോ? രാക്ഷസിയായ പൂതനയെ കംസന്‍ കുട്ടികളെ കൊല്ലാന്‍ നിയോഗിക്കുകയാണ്. അമ്പാടിയിലേക്ക് എത്തുന്നതിനുമുന്പ് രാക്ഷസി പൂതന അനവധികുട്ടികളെ കൊന്നിട്ടുമുണ്ട്. അപ്പോ ആ മാതൃത്വത്തിനൊക്കെ എവിടെ സ്ഥാനം? അതാണല്ലോ ചോദ്യം.