ദൃശ്യവേദി, തിരുവനന്തപുരം
1971 നവംബർ 14 ന് മടവൂർ ഭാസിയുടെ അദ്ധ്യക്ഷതയിൽ പൂജപ്പുരയിൽ ചേർന്ന ഒരു യോഗത്തിൽ പിറവി എടുത്തു. പ്രസിഡന്റായി മടവൂർ ഭാസി, സെക്രട്ടറിയായി പി. സുകുമാരൻ നായരും കമ്മിറ്റി അംഗങ്ങളായി ടി. കൃഷ്ണൻ നായർ, ബി.കെ പുരുഷോത്തമൻ നായർ, കെ. ജി രാമു, പി. പുരുഷോത്തമൻ പിള്ള, പി. ഗോപാലകൃഷ്ണൻ നായർ എന്നിവരും ചുമതലയേറ്റു.
1971നവംബർ 21
ആദ്യ കമ്മിറ്റിയോഗത്തിൽ സംഘടനയുടെ പേർ ദൃശ്യവേദി എന്ന് നിശ്ചയിച്ചു. ഉദ്ദേശലക്ഷ്യങ്ങൾ അടങ്ങിയ കരട് ലഘുരേഖ വായിച്ച് അംഗീകരിച്ചു.
1972 ഫെബ്രുവർ 6
ടാഗോർ തീയറ്റർ, വഴുതക്കാട്. ആദ്യകളി. നളചരിതം ഒന്നാം ദിവസം. നളൻ: കലാമണ്ഡലം കൃഷ്ണൻ നായർ, ദമയന്തി: കോട്ടക്കൽ ശിവരാമൻ, ഹംസം: ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള. പാട്ട് കലാ.ശങ്കരൻ എമ്പ്രാന്തിരി കലാ.ഹൈദരാലി. ചെണ്ട; കലാ.കേശവൻ. മദ്ദളം:കലാനിലയം ബാബു. മയ്യനാട് കേശവൻ നമ്പൂതിരി, വെമ്പായം അപ്പുകുട്ടൻ പിള്ള, ചെങ്ങാരപ്പിള്ളി അനുജൻ എന്നിവരും വേഷമിട്ടു.
1985 ആഗസ്റ്റ് 4
അന്നത്തെ പ്രസിഡന്റ് പ്രൊഫ.സി ജി രാജഗോപാലന്റെ വസതിയിലെ കമ്മറ്റിയോഗത്തിൽ ദൃശ്യവേദി രജിസ്റ്റർ ചെയ്യാനായി തീരുമാനിച്ചു. തുടർന്ന് ഭാരവാഹികളെ തീരുമാനിച്ചു. പ്രസിഡന്റ്:സി.ജി രാജഗോപാൽ, വൈസ് പ്രസിഡന്റ്:എസ്. നടരാജൻ. സെക്രട്ടറി:എസ്. ശ്രീനിവാസൻ. ജോയന്റ് സെക്രട്ടറിമാർ:ജി.കെ നായർ, പി. വേണുഗോപാലൻ. ട്രഷറർ:എം.രവീന്ദ്രൻ നായർ. കമ്മറ്റി അംഗങ്ങൾ:സി.കുമാരസ്വാമി. പി. പുരുഷോത്തമൻ പിള്ള, വിനയചന്ദ്രൻ, കെ നാരായണൻ, എസ്. സുരേന്ദ്രൻ, ചെങ്ങാരപ്പിള്ളി അനുജൻ, എം.കെ ഷണ്മുഖം, ഭട്ടതിരി.
1987ൽ 1045/87 നമ്പറായി ദൃശ്യവേദി രജിസ്റ്റർ ചെയ്യപ്പെട്ടു.
പ്രതിമാസപരിപാടികൾക്കും ആസ്വാദനകളരികൾക്കും പുറമേ ദൃശ്യവേദി എല്ലാവർഷവും നടത്തിവരുന്ന കേരള നാട്യോത്സവം ഏറേ ശ്രദ്ധിക്കപ്പെടാറുണ്ട്. ആട്ടക്കഥാകാരന്മാരെ പറ്റിയും അവരുടെ കൃതികളെ പറ്റിയും പുരാണങ്ങളിലെ ശക്തരായ കഥാപാത്രങ്ങളെപറ്റിയും, ഒരു പുരാണകഥ വിവിധ ക്ലാസിക്കൽ കലാരൂപങ്ങളിൽ അവതരിപ്പിക്കുന്ന രീതിയെപ്പറ്റിയും മറ്റുമുള്ള സമഗ്രമായ പഠനവും ആവിഷ്കാരവുമാണ് നാട്യോത്സവത്തിന്റെ മുഖ്യലക്ഷ്യം. മാർഗ്ഗി, തുഞ്ചൻസ്മാരകം, അമേരിക്കയിലെ വിസ്കോൺസിൽ സർവ്വകലാശാല എന്നിവയുമായി സഹകരിച്ച് എല്ലാവർഷവും നടത്തുന്ന കേരള രംഗകലോത്സവം വിദേശവിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പ്രേക്ഷകർക്ക് തനതുകേരളീയ കലാരൂപങ്ങളിൽ സാമാന്യ വിജ്ഞാനം നേടുവാൻ സഹായകരമായിട്ടുണ്ട്.
1974ൽ മാർഗ്ഗിയിൽ കഥകളിക്ക് കളരി തുടങ്ങിയത് ദൃശ്യവേദിക്ക് അനുഗ്രഹമായി. അതോടെ കളിയോഗവും ലഭ്യമായി തുടങ്ങി. മാർഗ്ഗി കഥകളിയുടെ കളരിയും ദൃശ്യവേദി അതിന്റെ അരങ്ങും എന്ന രീതിയിൽ പരസ്പര സാഹോദര്യം പുലർത്തുന്നുണ്ട്.
2009 ലെ കണക്കുപ്രകാരം ദൃശ്യവേദിക്ക് 387 അംഗങ്ങളുണ്ട്. അതിൽ 78 പേർ ഡോണർ മെംബർമാരാണ്. നാട്യോത്സവത്തിനു ലഭിക്കുന്ന സംഭാവനയാണ് ഏറ്റവും വലിയ സാമ്പത്തിക സഹായം.
ഇപ്പോഴത്തെ ഭരണാധികാരികൾ:
പ്രൊഫ.സി.ജി രാജഗോപാൽ പ്രസിഡന്റ് ഫോൺ:2329211,9446212716
എസ്.ശ്രീനിവാസൻ ഐ.എ.എസ് (റിട്ടയേർഡ്) സെക്രട്ടറി ഫോൺ:2592404,9447059240
ജി.കെ നായർ വൈസ് പ്രസിഡന്റ് ഫോൺ:2275889, 9946793723
ഡോ.പി. വേണുഗോപാലൻ ജോയന്റ് സെക്രട്ടറി ഫോൺ:2541900, 9446967139
കെ.പ്രഭാകരൻ നായർ ട്രഷറർ ഫോൺ:2474469, 9947062621
കമ്മറ്റി അംഗങ്ങൾ: പി.പുരുഷോത്തമൻ പിള്ള (2366674), എം. രവീന്ദ്രൻ നായർ (2491132), അഡ്വ.പിരപ്പങ്കോട് ജി. ജയദേവൻ നായർ (2591492), വി .മധുകുമാർ (2441562), കെ. ഹരിഹരകൃഷ്ണൻ (3191881), ജി. വേലായുധൻ നായർ (2460153), പ്രൊഫ.ബി. ചിത്രലേഖ (2452662), കെ. രാധാകൃഷ്ണൻ (2461554), എം. മാധവൻ നായർ (2117262), പ്രൊഫ.കെ. നാരായണൻ (2319342), ആർ. ശശിധരൻ നായർ (2436272), കെ. ജവഹർജി (2447105).
അഡ്രസ്സ്: ദൃശ്യവേദി, ശ്രിനിവാസ്, ചെറുവിക്കൽ, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം-695017
http:www.drisyavedi.org
ഫോൺ:0471-2592404, 9447059240