കഥകളി വഴിപാട് നടത്താറുള്ള അമ്പലങ്ങൾ

Malayalam

Sree Chithran

വഴിപാടായി കഥകളി നടത്തുന്ന അമ്പലങ്ങള്‍, അതു നടത്താന്‍ തുടങ്ങിയ കാലം തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നവര്‍ ഒന്നു പങ്കവെയ്ക്കുമോ? 

 

അതുപോലെത്തന്നെ, അനുഷ്ഠാനാംശം ഉള്ള കഥകളിച്ചടങ്ങുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളും, അത്തരം അനുഭവങ്ങളും. (ഉദാ: ദക്ഷയാഗത്തിലെ ഭദ്രാകളിക്കു കോഴിവെട്ട്)Sunday at 10:12am · Like ·  · Unsubscribe https://www.facebook.com/groups/kathakali/?view=permalink&id=245446572143299

  •  
  •  

    Sethunath U Sethu, Appu Sarath and Sujheesh K Rao like this.

    •  

      Sunil Kumar ചിത്രാ ഇത് ത്രെഡ് ആയി ഇടാതെ ഡൊക്യുമെന്റ് ആക്കി ഇടൂ. പിന്നീട് കണ്ട് പിടിക്കാ‍ന്‍ എളുപ്പമാകും. ഫീഡ് അടിയില്‍ പോയാല്‍ പാതാളക്കരണ്ടി കൊണ്ടും തപ്പിയാല്‍ കിട്ടില്ല ചിലപ്പോള്‍

      Sunday at 10:21am · Like

    •  

      Sunil Kumar ഏവൂര്‍ ശ്രീകൃഷ്ണസ്വാമി അമ്പലത്തില്‍ അല്ലേ സന്താനഗോപാലം വഴിപാട് നടത്തുന്നത്?

      Sunday at 10:21am · Like

    •  

       

      Ranjini Nair ‎Ambujakshan Nair ഇതാ ഇവിടെ വരെ ഒന്ന് VARU

      Sunday at 10:47am · Like ·   2 people

    •  

       

      Ambujakshan Nair ചേര്‍ത്തല മരുത്തൂര്‍ വട്ടം ധന്വന്തരീ ക്ഷേത്രത്തില്‍ സന്താനഗോപാലം കഥകളി പ്രധാന വഴിപാടു ആണ്. അധികം സന്താനഗോപാലം അവിടെ നടക്കാറുണ്ട്. ചിലപ്പോള്‍ ഉത്സവം തുടങ്ങുന്നതിനു പത്തു മുതല്‍ ഇരുപത് ദിവസം മുന്‍പ് മുതല്‍ ഈ വഴിപാടു കളികള്‍ തുടങ്ങും.

      Sunday at 1:13pm · Like ·   3 people

    •  

       

       

      Ambujakshan Nair എവൂരിലും തിരുവല്ലയിലും മണ്ണൂര്‍ക്കാവിലും കഥകളിയാണ് വഴിപാടു. പുത്രലാഭം സങ്കല്‍പ്പിച്ചു വഴിപാടു നേരുന്നവര്‍ സന്താനഗോപാലം കഥകളി നടത്താറുണ്ട്‌. ഈ വഴിപാട്‌ കഥകളിയില്‍ സന്താനഗോപാലം കളിക്ക് പ്രാധാന്യം ഉണ്ട്.

      തിരുവല്ലയില്‍ ചിലപ്പോള്‍ കഥകള്‍ എഴുതി ഒരു കവറില്‍ ഇട്ടു ക്ഷേത്ര നടയില്‍ വെച്ച് കുലുക്കി ഏതെങ്കിലും ഒന്ന് എടുക്കുന്ന രീതിയും ഉണ്ട്.

      ചേര്‍ത്തല നാല്‍പ്പത്തൊന്നീശ്വരം ക്ഷേത്രത്തില്‍ ശ്രീരാമപട്ടാഭിഷേകം കളിക്കു പ്രാധാന്യം.

      Sunday at 1:20pm · Like ·   5 people

    •  

       

       

      Ambujakshan Nair പോരുവഴി മലനട ക്ഷേത്രത്തില്‍ കഥകളി പ്രധാനം ആണ്. ദുര്യോധനന്റെ പ്രതിഷ്ഠ അവിടെ ഉണ്ട്. കോഴി, ചാരായം അവിടെ വഴിപാടായി ജനങ്ങള്‍ എത്തിക്കുന്നു. ദുര്യോധനവധം അവതരിപ്പിക്കുക ഇല്ല. നിഴല്‍കുത്ത് പ്രധാനം. ദുര്യോധനന്‍ സന്തോഷപ്പെടുന്ന കഥ എന്ന സങ്കല്പം ആണ് ഇതിന്റെ പിന്നില്‍ ഉള്ളത്.

      ആലപ്പുഴ കളര്‍കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ ദക്ഷയാഗം അവതരിപ്പിക്കരുത് എന്നാണ് ഒരു ചൊല്ല്. ശിവ നിന്ദയെ അവതരിപ്പിക്കരുത് എന്നാണ് ഇതിന്റെ പിന്നിലെ മര്‍മ്മം. ഒരു( 1997- 1998 കാലങ്ങളില്‍ ) ഉത്സവ ക്കളിക്ക് രണ്ടാം ദിവസ കളിക്ക് ദക്ഷയാഗം അവിടെ നടത്തി. അന്ന്‌ ദക്ഷന്‍ നിശ്ചയിച്ചിരുന്നത് ചെന്നിത്തല ആശാന്. ആദ്യ ദിവസം കളി അരങ്ങില്‍ വെച്ച് അദ്ദേഹത്തിനു mild ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടായി. ദക്ഷയാഗം കളിക്ക് പങ്കെടുക്കുക മാത്രമല്ല അന്നോടെ കഥകളിക്കു പോകുന്നത് നിര്‍ത്തി. അന്ന്‌ ശ്രീ. കലാനിലയം മോഹനകുമാര്‍ ദക്ഷന്‍ കെട്ടി. പിന്നീടു വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം കളിക്ക് വേഷം കെട്ടിയതു. ചിലമാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരണം അടഞ്ഞു. അന്ന്‌ ഭദ്രകാളി കെട്ടിയതു ശ്രീ. നെടുമുടി നാണു നായര്‍ എന്ന നടനാണ്‌. അദ്ദേഹം കളി മുഴുപ്പിച്ചില്ല. അരങ്ങില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹവും മരിച്ചു.

      ഇത്തരം അശുഭ ലക്ഷണങ്ങള്‍ അവിടെ അനുഭവപ്പെട്ടിരുന്നു. ഇതു സ്വാഭാവികമായി നടന്നതാവാം. എന്നാലും വിശ്വാസമോ അന്ധ വിശ്വാസമോ നിലനില്‍ക്കുന്നു.

      മാത്തൂര്‍ ഗോവിന്ദന്‍കുട്ടി മാവേലിക്കരയ്ക്കു സമീപമുള്ള ഒരു ഭദ്രകാളീ ക്ഷേത്രത്തില്‍ കളിക്ക് വന്നു. അവിടെ രുഗ്മാംഗാദചരിതം, നിഴല്‍കുത്ത് എന്നീ കഥകളാണ് നിശ്ചയിച്ചിരുന്നത്. അവിടെ വെച്ച് മാത്തൂരിനു പെട്ടെന്ന് സുഖം ഇല്ലാതെയായി . പിച്ചും പേയും പറഞ്ഞു നിലത്തു കിടന്നു ഉരുളുവാന്‍ തുടങ്ങി. ഒടുവില്‍ ദക്ഷയാഗം കളി വേണം എന്ന് പുലമ്പലായി . ക്ഷേത്രത്തിലെ ഭദ്രകാളി അദ്ദേഹത്തിന്‍റെ ശരീരത്തു പ്രവേശിച്ചു എന്ന് പറഞ്ഞു കൊണ്ട് പൂജാരിവരികയും ദക്ഷയാഗം കളി നടത്താം എന്ന് സമ്മതിക്കുകയും ചെയ്തു കൊണ്ട് മാത്തൂരിന്റെ മുഖത്തു ജലം തളിച്ചു. പിന്നീടു അദ്ദേഹം നോര്‍മലായി കളിക്ക് വേഷം കെട്ടിയ അനുഭവ കഥയും ഞാന്‍ സ്മരിക്കുന്നു.

       

      ഒരു പക്ഷെ അന്ന്‌ മാത്തൂരിനു ഭദ്രകാളീ ക്ഷേത്രത്തില്‍ ദക്ഷയാഗം അല്ലേ നടത്തേണ്ടത് എന്ന ഒരു തോന്നല്‍ ഉണ്ടായതു കൊണ്ട് സംഭവിച്ച ഒരു വിഭ്രാന്തിയാകാം ഉണ്ടായത്.

      Sunday at 1:50pm · Like ·   7 people

    •  

       

      Ramadas Narayana Panicker മരുതോര്‍വട്ടത് ഈ വര്ഷം ഉത്സവത്തിന് മുന്പായി പതിനെട്ടോ പത്തോന്പതോ സന്താനഗോപാലങ്ങള്‍ ഉണ്ടായി. സുദര്‍ശനം പ്രത്യക്ഷമാകുന്ന രംഗവും വൈകുണ്‍ഠവും ഇവിടത്തെ പ്രത്യേകത ആണ്

      Sunday at 2:00pm · Like ·   2 people

    •  

       

       

      Ambujakshan Nair കറ്റാനം മാവേലിക്കര റൂട്ടില്‍ ഭരണിക്കാവ് എന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ട്. അവിടെ ഒന്നാം ദിവസവും നിഴല്കുത്തും കളി 1974- ല്‍ നടന്നു. അന്ന്‌ കഥകളി നടത്തുന്നതിനോട് അവിടെയുള്ള യുവാക്കള്‍ക്ക് തീരെ താല്‍പ്പര്യം ഇല്ല. അന്നത്തെ കളി കാണാന്‍ ഞാന്‍ പോയിരുന്നു. അവിടെ നടന്ന സംഭാഷണങ്ങളില്‍ നിന്നും അവിടെ ഒരിക്കല്‍ നിഴല്‍കുത്ത് കഥകളി നടത്തി പാതിയില്‍ കളി നിര്‍ത്തേണ്ടി വന്നതായും, കളി പാതിയില്‍ നിര്‍ത്തുന്നത് ദോഷം ആണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. പിന്നീടു ക്ഷേത്രത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് പ്രതിവിധി ദേവ പ്രശ്നം മൂലം കണ്ട പരിഹാരം വീണ്ടും നിഴല്‍കുത്ത് കഥകളി നടത്തുക എന്നാണത്രേ. അങ്ങിനെ കളി നടത്തി. പിന്നീടു അവിടെ കളി നടന്നതായി അറിവില്ല.

      എന്റെ നിഴല്‍കുത്ത് ആര്‍ട്ടിക്കിളില്‍ ഇതു ഞാന്‍ സൂചിപ്പിച്ചിരുന്നത് വായിച്ച ശേഷം ഈ അടുത്ത കാലത്ത് അവിടെയുള്ള ഒരു സുനില്‍ എന്നെ ഇമെയില്‍ മൂലം നന്ദി പ്രകടിപ്പിച്ചു. ആ ക്ഷേത്രത്തില്‍ കഥകളി നടത്തരുത് ദോഷം ആണെന്ന് ജനങ്ങള്‍ പറയപ്പെടുന്നുണ്ട്‌ എന്നും അതിന്റെ കാരണം ആര്‍ക്കും അറിയില്ല എന്നും എന്റെ ആര്‍ട്ടിക്കിള്‍ മൂലമാണ് ശരിയായ വിവരം അറിഞ്ഞതെന്നും എന്നെ അറിയിക്കുകയും ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നെ വന്നു കാണുകയും ഉണ്ടായി.

      Sunday at 2:09pm · Like ·   5 people

    •  

       

      Ambujakshan Nair Ranjini Nair ഞാന്‍ താങ്കള്‍ വിളിച്ച സ്ഥലത്ത് എത്തി. കുറെ കഥകള്‍ പറഞ്ഞു. ഇത്രയും കൊണ്ട് തൃപ്തിപ്പെടുക.

      Sunday at 2:14pm · Unlike ·   5 people

    •  

       

      Ambujakshan Nair കളര്‍കോട് ക്ഷേത്രത്തിലെ ദക്ഷയാഗം കളിയെ പറ്റിയുള്ള വിശ്വാസം ആലപ്പുഴ കഥകളി ക്ലബ്ബിന്റെ സെക്രട്ടറി ശ്രീ. മുരളി ചേട്ടന് നല്‍കാന്‍ കഴിയും. അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ ഹരിക്ക് അറിയാം എന്ന് കരുതുന്നു. ശ്രീ. ചിത്രന്‍ അദ്ദേഹവുമായി ബന്ധപെട്ടാല്‍ വിശദ വിവരം അറിയാം.

      Sunday at 2:32pm · Like

    •  

       

      Ranjini Nair ‎Ambujakshan Nair അമ്ബുചെട്ട, താങ്ക്യൂ, താങ്ക്യൂ. :-))

      Sunday at 5:03pm · Like ·   2 people

    •  

       

      Hareesh N Nampoothiri ‎:) ഒരിക്കല്‍ 'ദക്ഷയാഗം' നടക്കുമ്പോള്‍ വീരഭദ്രന്റെയും ഭദ്രകാളിയുടേയും പുറപ്പാട് നടക്കവേ, ഇരുവരുടേയും അലര്‍ച്ച കേട്ട് പിന്നില്‍ തളച്ചിരുന്ന ആന ചിന്നം വിളിക്കുകയും, അതു കേട്ട് ഞാനുള്‍പ്പടെ കളികാണാന്‍ ഇരുന്നവരെല്ലാം എഴുനേറ്റോടുകയും ചെയ്തൊരു ഓര്‍മ്മയുണ്ട്. അതും കളര്‍കോട് ക്ഷേത്രത്തില്‍ തന്നെ. പക്ഷെ, പിന്നെ പേടിക്കാനൊന്നുമില്ല എന്നു മനസിലായപ്പോള്‍ കളി തുടര്‍ന്നു. അനിഷ്ടങ്ങളൊന്നും ഉണ്ടായതുമില്ല. അതല്ലാതെ അവിടെ 'ദക്ഷയാഗം' പാടില്ല എന്നൊന്നുമുള്ളതായി തോന്നുന്നില്ല. പക്ഷെ, അവിടെ നടന്നിട്ടിപ്പോള്‍ കാലം കുറച്ചായി കാണണം.

      Sunday at 5:19pm · Like ·   2 people

    •  

       

      Ambujakshan Nair ഹരീ, കൂടുതല്‍ വിവരങ്ങള്‍ താങ്കളുടെ അയല്‍വാസി ശ്രീ. കളര്‍കോട് മുരളി ചേട്ടനോട് ചോദിച്ചിട്ട് എഴുതൂ. അദ്ദേഹത്തിന്‍റെ ഫോണ്‍ നമ്പര്‍ ശ്രീ. ചിത്രന് നല്‍കൂ.

      Sunday at 5:33pm · Like ·   2 people

    •  

       

      Ambujakshan Nair ചെന്നിത്തല ആശാന്റെ അനുസ്മരണം നടന്നപ്പോള്‍ ശ്രീ. കളര്‍കോട് മുരളി ചേട്ടന്‍ പ്രസംഗിച്ചതില്‍ നിന്നും കളര്‍കോട് ക്ഷേത്രത്തില്‍ ദക്ഷയാഗം നടത്താറില്ല എന്നും ദക്ഷയാഗം അവിടെ നടത്തുന്നത് ദോഷം എന്ന് ഒരു സങ്കല്പം ഉള്ളതായും പറഞ്ഞു. ആ വര്‍ഷം ഒരു പുതിയ കമ്മറ്റി തിരഞ്ഞെടുത്തപ്പോള്‍ ദക്ഷയാഗം കഥകളി തീരുമാനിക്കുകയും ചെയ്തു എന്നും ചെന്നിത്തല ആശാന്‍ ദക്ഷന്‍ കെട്ടി ശിവ കോപം വാങ്ങരുത് എന്ന് പ്രാര്‍ത്ഥന ചെയ്തതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ഉണ്ടായ സംഭവങ്ങള്‍ എനിക്ക് അറിവുള്ളതാണ്.

      Sunday at 6:05pm · Like

    •  

       

      Sajeesh Areeppurath ഞാങാട്ടിറി കളി വളരെ പ്രസിദ്ധം ആണ്... പക്ഷെ അവിടെ വഴിവാട് കളി ഉണ്ടോ എന്ന് അറിയില്ല... പക്ഷെ ഉത്സവത്തിന്‌ കഥകളി വേണം എന്ന് നിര്‍ബന്ധം ആണ്... ചിലപ്പോള്‍ ശ്രീക്ക് അറിയിണ്ടാവും...

      Sunday at 6:19pm · Like

    •  

       

      Amalraj Rajasekharan cherthala nalppathenneswaram kshethrathil sree rama pattabhishekamallaa.KIRATHAM aa nu nirbandhamayi aaa denda katha.

      Sunday at 6:39pm · Like ·   1 person

    •  

       

      Pramod Gopalakrishnan Nair maruthorvattom dhanwanthari temple .major kathakali offerings SANTHANAGOPALAM,GURUDAKSHINA AND SREE RAMAPATTABHISHEKHAM.

      Sunday at 6:42pm · Like ·   1 person

    •  

       

      Pramod Gopalakrishnan Nair NALPATHENNEESWARAM TEMPLE PANAVALLY NEAR CHERTHALA

      Sunday at 6:42pm · Like

    •  

       

      Amalraj Rajasekharan Rathri 9.30kku vilakku vachaal pularum vare kali nadakkunna churukkam chila kshethraqngalil onnaanu sree naalppathenneswaram.mattu kathakal ethayalum kiratham aadanamennathu nirbandham,,,,,innu jeevichirikkunnavarum manmaranjavarumaya othiri kalakaranmarude maatturakkalinu sakshyam vahicha oru nalla bhoothakaalam ee kshethrathinundu........

      Sunday at 6:45pm · Like ·   2 people

    •  

       

      Amalraj Rajasekharan Face bookil vannu kazhinjaanu ee kshethrathil kirathathile kaattaalanayi peredutha yasassareeranaya sri pallippurathinde photo engilum kaanan pattiyathu,,,,,,

      Sunday at 6:47pm · Like ·   1 person

    •  

       

      Amalraj Rajasekharan ivide jeevichirikkunna pazhamakkarude pazhamanassil thangi nilkkunna pallippurathinde,,,,,,,,,alla aa kaattala vesham poonda mahadevande ''pooo,pooo,pooo,poooo,pooooo,poooooo,poooooooo,poooooooooo,poooooooooo,poooooooooo,pooooooooooo"

      Sunday at 6:50pm · Like ·   2 people

    •  

       

      Sujheesh K Rao poooo poooo popooooooooooooooo

      Sunday at 6:51pm · Like

    •  

       

      Amalraj Rajasekharan EE prayathilum, ee kshethrathil vanna prgalbharude roopam ennele ennvannam thanginilkkunnu,,,,,

      Sunday at 6:55pm · Like

    •  

       

      Amalraj Rajasekharan sri.kalamandalam krishnan nair,,, sivaraman aasan, kudamaloor,kaikuzhakalil anti friction bearing ulla krishnan kutty pothuval asan,parannu kottunna appukutty pothuval,,,,kezhpadam aasaan, raamankutty nairasaan,, pacha kacha ulla chendayumayi paranjal kelkkatha swarnam kettiya mudiyumayi pallasana mannadiar aasaan...rogaavasthayil ninnu thirichuvannu ambalathinde padinjaare nadayil ninnu engaladichu karanja sri embrandiri aasaan....

      Sunday at 7:00pm · Like

    •  

       

      Ramadas Narayana Panicker nalpathenneesvarathu vazhipaadaayi ethu katha nadathiyalum oduvil kiratham undavum. aarokke ayaalum aa katha nannaavukayum cheyyum. ippol pandathe athra vilichukootti kali avide nadakkunnilla. ente cheruppathil oru pathirupathu onnam kida kalikal oru varsham avide undakumayirunnu

      Sunday at 7:04pm · Like ·   2 people

    •  

       

      Amalraj Rajasekharan annu camera undayirunneeel ethra photom pidikkarunnu.....varshathil ethaandu 100,150 kathakali nadannirunnu ee nalppathenneswaram kshethrathil.....innu athu 60inum70inum idaykkayi kuranju.....innu aadyaavasaanam kalikaanaan 5,6 perundaayal bhaagyam...ende orkut adressil kadhakaliyude kure photokal upload cheythittindu

      Sunday at 7:05pm · Like

    •  

       

      Amalraj Rajasekharan atheeee orupaadu akale ninnupolum aalkkar vannirunnuuu

      Sunday at 7:07pm · Like

    •  

       

      Amalraj Rajasekharan annu ambalathinde thekku vasathayirunnu kathakali nadannirunnathu,,ippol athu aanappandalilekku maati

      Sunday at 7:08pm · Like ·   1 person

    •  

       

       

      Sree Chithran ഏറെ പുതിയ അറിവുകള്‍ പകര്‍ന്നു തന്ന എല്ലാവര്‍ക്കും നന്ദി. പേരെടുത്തു പറഞ്ഞ ഓരോരുത്തരേയും സൂചിപ്പിക്കുന്നില്ല. എങ്കിലും അംബു ചേട്ടന്റെ ദീര്‍ഘമായ അനുഭവപരിചയത്തില്‍ നിന്നു വന്ന കഥകള്‍ക്കു മുന്നില്‍ ആദരവോടെ തല കുനിക്കാതിരിക്കാനുമാവില്ല.

      അനുഷ്ഠാനാംശങ്ങളുടെ കഥകളിയിലെ സ്വാധീനം വിശകലനം ചെയ്യുന്ന ഒരു പ്രബന്ധം മനസ്സില്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഞാന്‍ അറിയാത്തവ എത്രയോ അധികം എന്നു ബോദ്ധ്യമുണ്ട്. അവയിലേക്ക് ഒരു വാതില്‍ കൂടി തുറക്കുന്നു. ഇനിയുമിനിയും പഠിക്കാനുണ്ട്.

      Sunday at 7:16pm · Like ·   4 people

    •  

       

      Sadu Engoor nalpatheeswaram kshethrathil kadhakali vazhipadinu oru charitharam undu ennu ketu. athupole ariyunnavar parayuka.

      16 hours ago · Like