കഥകളി അരങ്ങും സ്‍ത്രീകളും

Malayalam

Hareesh N Nampoothiri

 

കഥകളി അരങ്ങും സ്‍ത്രീകളും

ഇവിടെ മറ്റ് രണ്ട്-മൂന്ന് ത്രഡുകളിലായി നടന്ന ചര്‍ച്ച കണ്ടപ്പോള്‍ പോയ വര്‍ഷം തിരുവനന്തപുരത്തെ ദൃശ്യവേദി ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നത് ഓര്‍മ്മയിലെത്തി. (സെമിനാറിന്റെ പേര്‌ ഓര്‍മ്മയില്ല, വിഷയം സ്‍ത്രീകഥാപാത്രങ്ങളേയും സ്‍ത്രീവേഷക്കാരേയും അരങ്ങിലെ സ്‍ത്രീകളേയുമൊക്കെ ചുറ്റിപ്പറ്റിയായിരുന്നു.) അതില്‍ ഏറ്റുമാനൂര്‍ കണ്ണന്‍ പറഞ്ഞൊരു പോയിന്റ്; കഥകളിയുടെ ആഹാര്യവും ചിട്ടകളുമൊക്കെ പുരുഷന്മാരുടെ ഘടനയ്ക്ക് ചേരുന്നതാണ്‌, സ്‍ത്രീവേഷങ്ങള്‍ പോലും പുരുഷന്മാരുടെയുള്ളിലെ സ്‍ത്രീത്വത്തെ ചൂഷണം ചെയ്യുവാന്‍ തക്കവണ്ണം പാകപ്പെടുത്തിയിട്ടുള്ളതാണ്‌. അതിനാല്‍ തന്നെ സ്‍ത്രീകള്‍ ചെയ്താല്‍ കഥകളിയിലെ സ്‍ത്രീവേഷങ്ങള്‍ പോലും നന്നാവണമെന്നില്ല. (അത് ‍സ്‍ത്രീകളുടെ കുറ്റമോ കുറവോ അല്ല. മോഹിനിയാട്ടം / തിരുവാതിര ഇവയൊക്കെ ആണുങ്ങള്‍ ചെയ്താലും മഹാബോറാണ്‌ കണ്ടിരിക്കുവാന്‍.) 

 

അന്ന് നടന്ന മറ്റൊരു സംഭവം കൂടി. പുരുഷന്മാര്‍ക്കൊപ്പം അരങ്ങത്ത് പ്രവര്‍ത്തിക്കുവാന്‍ സ്‍ത്രീകള്‍ക്കും സാധിക്കും എന്നൊരു അഭിപ്രായം Haripriya Nambudiri ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത Margi Vijayakumar അതിനോട് യോജിച്ചില്ല, ഏതെങ്കിലും സ്‍ത്രീകള്‍ക്ക് ഉര്‍വ്വശിയോ അല്ലെങ്കില്‍ സിംഹിക/നക്രതുണ്ഡി ലളിതയോ ചെയ്ത് വിജയിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ താന്‍ സ്‍ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് അതോടെ നിര്‍ത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാരണമായി പറഞ്ഞത്, അത്തരം ചിട്ടപ്രധാനങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കളരിയഭ്യാസത്തിന്‌ സ്‍ത്രീകളുടെ ശാരീരികപ്രകൃതം യോജിക്കുന്നതല്ല, അങ്ങിനെ നേടുവാനുള്ളൊരു സാമൂഹിക സാഹചര്യവും നിലവിലില്ല; ഇതൊക്കെയായിരുന്നു. ഏതായാലും ഹരിപ്രിയ നമ്പൂതിരി, 'അദ്ദേഹത്തിന്റെ സ്‍ത്രീവേഷങ്ങള്‍ ഇനിയും നമുക്കൊക്കെ കാണേണ്ടതുകൊണ്ട് അങ്ങിനെയൊരു വെല്ലുവിളി സ്വീകരിക്കുന്നില്ല' എന്നൊരു നിലപാടെടുത്തതോടെ ആ ചര്‍ച്ച അവിടെ അവസാനിച്ചു.

 

മുന്‍കൂര്‍ ജാമ്യം: ഓര്‍മ്മയില്‍ നിന്നും എഴുതിയത്. ചില്ലറ മാറ്റങ്ങള്‍ വാക്കുകളിലും വരികളിലും വന്നിട്ടുണ്ടാവാം, ആശയം ഏതാണ്ടിതൊക്കെ തന്നെയാണ്‌ എന്നു കരുതുന്നു. :)

 

ഈ പറഞ്ഞതു കൊണ്ട് സ്‍ത്രീകളെ അരങ്ങ് കാണിച്ചു കൂടാ എന്നൊന്നുമില്ല. അവരെക്കൂടി ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം അരങ്ങ് വികസിക്കണം, കാഴ്ചക്കാരുടെ മനസും വികസിക്കണം. അവര്‍ക്ക് ചെയ്തു വിജയിപ്പിക്കുവാന്‍ കഴിയും എന്ന് ആത്മവിശ്വാസമുള്ള വേഷങ്ങള്‍ അതാത് കലാകാരികള്‍ ചെയ്യട്ടെ. നന്നായെങ്കില്‍ നമുക്ക് നന്നായെന്നു പറയാം. മോശമായെങ്കില്‍ അതും പറയാം. അതല്ലാതെ ഒരു മുന്‍വിധിയോടെ അവരുടെ അരങ്ങിലെ പ്രവര്‍ത്തികളെ സമീപിക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല.August 8 at 9:03pm · Unlike ·  · Unsubscribe

  •  
  •  

    You, Madhavan Kutty, Meera Ru, Nikhil Kaplingat and 13 others like this.

    •  

       

      Shaji Karyat അഭി പ്രായത്തോട് യോജിക്കുന്നു .......നല്ല ചിന്തകള്‍

      August 8 at 9:33pm · Like

    •  

       

      Gayathri Menon ഈ വിഷയത്തെ പറ്റി രണ്ട് തവണ ചർച്ച ചെയ്തിട്ടുണ്ട് നമ്മൾ. ആ ത്രെഡ് ഒന്നും കാണാനില്ല. “കഥകളിയുടെ ആഹാര്യവും ചിട്ടകളുമൊക്കെ പുരുഷന്മാരുടെ ഘടനയ്ക്ക് ചേരുന്നതാണ്‌, സ്‍ത്രീവേഷങ്ങള്‍ പോലും പുരുഷന്മാരുടെയുള്ളിലെ സ്‍ത്രീത്വത്തെ ചൂഷണം ചെയ്യുവാന്‍ തക്കവണ്ണം പാകപ്പെടുത്തിയിട്ടുള്ളതാണ്‌.“ എന്ന് പറയുകയുണ്ടായി. എനിക്കു തോന്നുന്നത് ആ കാലത്തെ സാമൂഹികപശ്ചാത്തലം ആണ് അതിനു കാരണം എന്നാണ്. കഥകളിക്കു മുന്പേ ഉൽഭവിച്ച കൂടിയാട്ടത്തിൽ സ്ത്രീവേഷം കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്. പിൽകാലത്ത് കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ദേവദാസികൾ ആയി കരുതപ്പെടാൻ തുടങ്ങി എന്നും സ്ത്രീകൾ കലാരംഗത്ത് നിന്നു വിട്ടു നിൽക്കുകയും ചെയ്തുവത്രേ. ആ കാലത്ത് കൂടിയാട്ടത്തിനും ഒരു പ്രചാരക്കുറവ് ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഈ സമയത്തായിരുന്നുവത്രേ കഥകളിയുടെ ഉൽഭവം. അക്കാരണം കൊണ്ട് തന്നെ തികച്ചും ഒരു പുരുഷകലയായി കഥകളി ഉൽഭവിച്ചു. അതു കൊണ്ട് തന്നെയാണ് കഥകളിയിൽ സ്ത്രീവേഷത്തിന്റെ ആഹാര്യം ഇങ്ങനെ ചിട്ടപ്പെടുത്തിയത് എന്ന് തോന്നുന്നു. പുരുഷൻ കെട്ടിയാലും സ്ത്രീ കെട്ടിയാലും ഒരു പോലെ തന്നെ തോന്നും. സ്വന്തം ആകാരഭംഗിക്കു ഒട്ടും പ്രാധാന്യം ഇല്ല. എന്നാൽ ഇന്ന് സാമൂഹ്യസ്ഥിതി വ്യതസ്തമാണ്. ച്ന്ദ്രനിൽ വരെ സ്ത്രീകൾ എത്തിപ്പെട്ട ഈ 21ആം നൂറ്റാണ്ടിലും നമ്മൾ സ്ത്രീകളെ മാറ്റി നിർത്തേണ്ടതുണ്ടോ എന്ന് നാം ആലോചിക്കേണ്ടതുണ്ട്.

      August 8 at 10:55pm · Like ·   8 people

    •  

       

      Gayathri Menon പ്രാരംഭം മുതൽ സത്രീകളോട് അവഗണയായിരുന്നു കഥകളിയിൽ 1.സത്രീവേഷങ്ങളിൽ നിന്ന് സത്രീകളെ ഒഴിവാക്കി . 2. ആട്ടകഥയിൽ ശക്തമായ കഥാപാത്രങ്ങൾ നൽകിയില്ല [ പ്രചാരത്തിൽ ഉള്ളവയിൽ..ലളിതന്മാരും ഉർവ്വശിയും കൂടാതെ] 3.ആഹാര്യത്തിൽ പുരുഷവേഷത്തിന് മിനുക്ക്,പച്ച, കത്തി, താടി, വട്ടമുടി . സത്രീകൾക്ക് വെറും മിനുകും,കരിയും മാത്രം.[ആഹാര്യം നിഞ്ചയിക്കുന്നത് സ്വഭാവഘടനനുസരിച്ച്, സ്വഭാവവൈവിദ്ധ്യം പുരുഷന്മാരേക്കാൾ സ്ത്രീകളിലല്ലേ?] 4.അരങ്ങത്ത് ഉള്ള സത്രീകളെ പണ്ടും ഇന്നും വേണ്ട പോലെ അംഗീകരിച്ചിട്ടില്ല.5.ആസ്വാദനം തുടങ്ങിയാൽ ആദ്യം അരങ്ങത്തുള്ള സ്ത്രീകളെ സഹിക്കില്ലെന്ന് പറഞ്ഞുതുടങ്ങും. 6.കഥകളി 300 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കും എന്നിട്ടും സ്ത്രീകൾക്ക് കളരി ഇല്ല.ഇങ്ങനെ എണ്ണിയാൽ തീരാത്തതാണ്. ... ഇപ്പോഴും സംശയങ്ങളും പരാതിയും മാത്രം. സ്ത്രീകൾ ഇല്ലാത്ത മേഖലകൾ ചുരുക്കം . കഥകളിയിൽ മാത്രമാണ് ഈ അവഗണന .ഇതിന് കാരണവും, പരിഹാരവും വേണ്ടേ ??

      August 8 at 10:59pm · Like ·   16 people

    •  

       

      Sree Chithran ഗായത്രി മേനോൻ സൂചിപ്പിച്ച ഘടകങ്ങളിൽ ചരിത്രപരമായ കാരണങ്ങളിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രകൃതപ്രസക്തമല്ലാത്തതു കൊണ്ട് അവിടേക്കു കടക്കുന്നില്ല.

       

      ബാക്കി പറഞ്ഞവയെല്ലാം പ്രസക്തമാണ്. 

       

      പുതിയ സാമൂഹികാന്തരീക്ഷത്തിനനുസരിച്ചുള്ള ഉദ്ഗ്രഥനത്തിലേക്കു കഥകളി കടക്കുമ്പോഴേ ഇപ്പറഞ്ഞ പ്രശ്നങ്ങൾക്കു മറുപടി ഉണ്ടാവൂ. 1650 -700 മുതൽ 1850 – 1900 വരെ നിലനിന്ന സോഷ്യോ – പൊളിറ്റിക്കൽ അന്തരീക്ഷത്തിന്റെ കലാനിർമ്മിതിയാണ് കഥകളി എന്നതാണ് പ്രധാനകാര്യം. വെണ്മണിക്കവിത കഴിയും വരെയും “കണ്ണിമാങ്ങാപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പൊൾ മാമ്പഴമാകട്ടേന്ന്” എന്ന ഒറ്റ സ്ത്രീസമീപനമേ ഉള്ളൂ :) സ്ത്രീയെ ഒരു ഭോഗവസ്തുവായി കാണുന്ന മനോഘടനയുടെ പൊളിച്ചെഴുത്ത് നടക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ്. ആശാൻ കവിത വരും വരെയും ‘മാംസനിബന്ധമല്ലാത്ത രാഗ’ത്തിന്റെ ആശയതലം പോലും കേരളത്തിൽ വേരൂന്നിയിട്ടില്ല (നളചരിതമൊക്കെ അപൂർവ്വങ്ങളിൽ അപൂർവ്വമായ അപവാദമാണ്)

       

      ഈ സോഷ്യോ പൊളിറ്റിക്കൽ അന്തരീക്ഷം നിർമ്മിക്കുക കല പുരുഷനിൽ ഫോക്കസ് ചെയ്യുക സ്വാഭാവികമാണ്. കഥകളിയുടെ ആഹാര്യം, ശരീരനില, ഭാവാവിഷ്കരണരീതി – എന്നിങ്ങനെ ഗായത്രി മേനോൻ എണ്ണമിട്ടുപറഞ്ഞ ഓരോന്നും പുരുഷശരീരത്തിനനുസരിച്ചും പുരുഷാധിപത്യസമീപനത്തോടെയും

      നിർമ്മിച്ചവയാണ്. നോക്കൂ, ചിട്ടപ്പെട്ട സ്ത്രീവേഷത്തിന്റെ മുഴുവൻ പോസ്റ്ററുകളും തിരയൂ –ഒരു ഫെമിനിയൻ പോസ്റ്ററും കണ്ടുകിട്ടില്ല. ( മോഹിനിയാട്ടത്തിലോ ഭരതനാട്യത്തിലോ ഒക്കെ അതു സമൃദ്ധം) അതിനു കാരണം മുൻചൊന്നതാണ്. വായു അരയിൽ കൊടുത്ത്, താണുനിന്ന്, മുദ്രകളിൽ ബലം നൽകി – ചൊല്ലിയാട്ടം നൽകുന്ന ഘടനയിൽ മുഴുവൻ പുരുഷനാണിതു ചെയ്യേണ്ടത് എന്ന നിഷ്കർഷയുണ്ട്. 

      പത്തൊമ്പതാം നൂറ്റാണ്ടു മുതൽ വളർന്ന സ്ത്രീസ്വത്വത്തിന്റെ പ്രകാശനം കഥകളിയിൽ വളർത്തിയ ഗുണപരമായ സ്വാധീനത്തിന്റെ ഫലമാണ് കോട്ടക്കൽ ശിവരാമനും മാർഗി വിജയകുമാറും ഒക്കെ. വിജയകുമാർ ഒക്കെ ആദ്യം മുതലേ ശ്രദ്ധിച്ചത്, എങ്ങനെ സ്ത്രൈണാവസ്ഥയെ അരങ്ങിൽ പ്രാപിക്കാം എന്നാണ്. എന്നിട്ട് അദ്ദേഹം തന്നെ സ്ത്രീകളുടെ അരങ്ങുപ്രവേശത്തെ എതിർക്കുന്നത് ചരിത്രപരമായ ഫലിതമാണ് :)

       

      ഇതിൽ മാറ്റമുണ്ടാവണമെങ്കിൽ കഥകളിയുടെ സമഗ്രശരീരത്തിൽ മാറ്റമുണ്ടാകണം എന്നാണെനിക്കു തോന്നുന്നത്. സ്ത്രീവേഷത്തിന്റെ ആഹാര്യം നോക്കൂ, സ്ത്രീ ശരീരത്തിന്റെ എല്ലാ സൗന്ദര്യപ്രകാശനത്തെയും അത് മറച്ചുകളയുന്നു. അവിടം മുതൽ ഒരുപാട് മാറ്റങ്ങൾ നടക്കണം. അതിന് പുരോഗമനമനസ്സുള്ള, ‘കഥകളീയത’ യെപ്പറ്റി യാഥാസ്ഥിതിക ഉൽകണ്ഠകളില്ലാത്ത കഥകളിപ്രവർത്തകരും കലാകാരന്മാരും മുന്നോട്ടു വരണം. കലാപരിചയവും ചരിത്രബോധവുമുള്ള കലാകാരികൾ അത്തരം വെല്ലുവിളികളെ ഏറ്റെടുക്കാൻ തയ്യാറാവണം.

       

      ഭരതനാട്യം നമ്മുടെ മുന്നിലെ ഉദാഹരണമാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങളെ ആ കല സ്വാംശീകരിച്ചില്ല ! ഇന്ന് പത്മാസുബ്രഹ്മണ്യം ചെയ്യുന്ന ഒരു നൃത്തം ബാലസരസ്വതി ഇരുന്നു കണ്ടാൽ എങ്ങനെയിരിക്കും എന്നത് ആലോചിക്കാൻ രസമുള്ള ഒരു സംഗതിയാണ്. :)

       

      ആ മാറ്റം ചരിത്രത്തിന്റെ ആവശ്യമാണ്. അതില്ലാത്തിടത്തോളം ഹരിപ്രിയ മുതൽ നമ്മുടെ രഞ്ജിനിനായർ വരെയും രഞ്ജിനിസുരേഷ് മുതൽ ഗംഗ വരെയും ഉള്ള കഥകളിനടികൾ ചെയ്യുന്ന ‘ഘടനക്കുള്ളിലെ സമരം’ അഭിനന്ദിക്കുകയേ വഴിയുള്ളൂ:)

      August 9 at 6:25am · Like ·   13 people

    •  

       

      Hareesh N Nampoothiri ആ മാറ്റം ചരിത്രത്തിന്റെ ആവശ്യമാണ്. അതില്ലാത്തിടത്തോളം ഹരിപ്രിയ മുതൽ നമ്മുടെ രഞ്ജിനിനായർ വരെയും രഞ്ജിനിസുരേഷ് മുതൽ ഗംഗ വരെയും ഉള്ള കഥകളിനടികൾ ചെയ്യുന്ന ‘ഘടനക്കുള്ളിലെ സമരം’ അഭിനന്ദിക്കുകയേ വഴിയുള്ളൂ. - :)

      August 9 at 10:02am · Like ·   1 person

    •  

      Sunil Kumar അപ്പോ മ്മടെ കാർത്ത്യായനിയോ? ഓള് ചെയ്തത് സമരല്ലേ? കഷ്ടട്ടോ ചിത്രാ

      August 9 at 10:16am · Like

    •  

       

      Sree Chithran ഹരീ വൈത്തി അണ്ണന്റെ പരിപാടി തുടങ്ങിയോ? പകർത്തൽ ? :))

       

      കാർത്യായിനിച്ചേച്ചിയുടെ സമരം വേറെ, ഇപ്പൊ വേണ്ട സമരം വേറെ :)

      August 9 at 3:15pm · Like ·   2 people

    •  

       

      Ram Kashyap Varma P ‎Gayathri Menon ...സ്ത്രീകള്‍ കഥകളിയെ "ഒരു വരുമാനമാര്‍ഗം മാത്രമായി" (അങ്ങനെയുള്ളവര്‍ എന്റെ അറിവില്‍ ഇല്ലാ ..ഉണ്ടെങ്കില്‍ പറയുകാ !!!) കൊണ്ടുനടക്കുനുണ്ടോ ! ഒരു സൈഡ് ആയിട്ടല്ലേ പലരും (എന്ന് ഞാന്‍ കണ്ടിട്ടുള്ളു) !! പുരുഷന്മാര്‍ ഒരു majority തന്നെ അങ്ങനെയാണ് ..കളിയും കളിയോഗവുമായി പറ്റുന്നിടത്തോളം കാലം ..!!! സ്ത്രീകള്‍ക്ക് അങ്ങനെ പറ്റുമോ ??? തിരുമ്മല്‍ ,കളരി etc etc ... മറ്റൊരു കാരണം... ഒരുപക്ഷെ ഇതൊക്കെയാകം കളിയില്‍ പുരുഷമേധാവിത്വം വരുവാനും ,അത് മതി എന്ന് പലരും പറഞ്ഞത് സ്ത്രീകള്‍ തഴയപെട്ടതും..!!! "മറ്റൊരു കാരണം പുരുഷന്മാര്‍ക് മോഹിനിയാട്ടം പറ്റില്ലല്ലോ (അത് സ്ത്രീകള്‍ ആലോചിച്ചോ !!)"... !!! :D :)

      August 9 at 3:30pm · Like

    •  

       

      Gayathri Menon സ്തീകൾക്ക് ശാസ്ത്രീയമായ അഭ്യാസം കൊടുക്കുന്ന കളരികൾ വളരെ കുറവാണ്. വരുമാനമാർഗ്ഗമായി സ്വീകരിച്ചാൽ തന്നെ കളിക്കു വിളിക്കുന്നവർ ചുരുക്കം. ഇങ്ങനെ വേണ്ടതു പോലെ അഭ്യാസവും അരങ്ങും provide ചെയ്യപ്പെടാത്ത സാഹചര്യത്തിൽ എങ്ങനെ കഥകളി മാത്രം വരുമാനമാർഗ്ഗമായി കൊണ്ടൂ പോവും? ഈ പ്രതികൂല സാഹചര്യത്തിലും കലയോടുള്ള താല്പര്യവും ഭക്തിയും കൊണ്ട് മാത്രം പ്രശസ്തിയിലെത്തിയ ചവറ പാറുക്കുട്ടി തുടങ്ങി ഒരുപാട് പേരെ നമുക്കറിയാം. പിന്നെ തിരുമ്മൽ തുടങ്ങിയ അഭ്യാസമുറകൾ already flexible ആയ സ്ത്രീകളുടെ ശരീരത്തിനു ആവശ്യമില്ല. "മറ്റൊരു കാരണം പുരുഷന്മാര്‍ക് മോഹിനിയാട്ടം പറ്റില്ലല്ലോ (അത് സ്ത്രീകള്‍ ആലോചിച്ചോ !!)" അപ്പറഞ്ഞതിന്റെ സാംഗത്യം പിടി കിട്ടിയില്ല. മോഹിനിയാട്ടത്തെക്കാൾ ആഴമേറിയ ഒരു കലയായി ഞൻ കഥകളിയെ കാണുന്നു. ദേശകാല അതീതമായി സ്ത്രീപുരുഷഭേദമില്ലാത്ത ( സ്ത്രീ കെട്ടിയാലും പുരുഷൻ കെട്ടിയാലും വേർതിരിച്ചറിയുക പ്രയാസം) സമത്വസുന്ദരമായ ഒരു കലയാണ് എന്റെ സ്വപ്നത്തിൽ കഥകളി എന്നാൽ.....:)

      August 9 at 3:57pm · Unlike ·   10 people

    •  

       

      Ram Kashyap Varma P ‎"വരുമാനമാർഗ്ഗമായി സ്വീകരിച്ചാൽ തന്നെ കളിക്കു വിളിക്കുന്നവർ ചുരുക്കം.ഇങ്ങനെ വേണ്ടതു പോലെ അഭ്യാസവും അരങ്ങും provide ചെയ്യപ്പെടാത്ത സാഹചര്യത്തിൽ എങ്ങനെ കഥകളി മാത്രം വരുമാനമാർഗ്ഗമായി കൊണ്ടൂ പോവും?" - എന്നത് ഒരു സ്ത്രീ കലാകാരിക്ക് മാത്രം ഉണ്ടാകുന്ന അനുഭവം അല്ലാ ..അത് കഥകളിയുടെ പൊതു സ്വഭാവം ആണ് .....ഇങ്ങനെയുള്ള നിരവധിപേരെ ഉയര്‍ത്തണം എന്ന് ഞാന്‍ പോസ്റായും പല കംമെന്റ്സായും ഒക്കെ ഇട്ടതാ, ഫലമോ "അപക്ക്വത" എന്നാ പുതിയ സ്വഭാവ വിശേഷം ..!!! ഈ രീതിയില്‍ പുരുഷ കലാകാരന്മാര്‍ക്ക് പോലും അവരുടെ ലെവലില്‍ ഉള്ള അര്‍ഹമായ പ്രതിഫലമോ അന്ഗീകാരങ്ങലോ കിട്ടാത്ത ഇന്നത്തെ സാഹചര്യത്തില്‍ "അവിടൊരു സ്ത്രീയ്ക്ക് അത് ലഭിക്കണം എന്ന് ആര് പറയും, ലഭിക്കുമെന്ന് ആര്‍ക്കു ഉറപ്പു നല്‍കാന്‍ സാധിക്കും ?? " എനിക്കോ !!! ചേച്ചിക്കോ !!! ഈ ഗ്രൂപിനോ ??????? :)

      August 9 at 4:36pm · Like ·   1 person

    •  

       

       

      Hareesh N Nampoothiri ഈ ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് Ettumanoor P Kannan ഒരു മെയില്‍ അയച്ചിരുന്നു. യൂണിക്കോഡിലല്ല ടൈപ്പ് ചെയ്തത് എന്നതിനാല്‍ അതൊരു ചിത്രമായി താഴെയുള്ള ലിങ്കില്‍ ചേര്‍ത്തിട്ടുണ്ട്.

      ചര്‍ച്ച ഇവിടെ തന്നെ തുടരാം.

       

      https://www.facebook.com/photo.php?fbid=256661407686985&set=o.189689987718958&type=1&ref=nf

      Wednesday at 4:21am · Like ·   1 person

    •  

       

      Geetha Varma gayatri.. thanks for bring out a valid point of discussion....

      Wednesday at 5:51am · Like ·   4 people

    •  

       

      Hareesh N Nampoothiri സ്ത്രീകള്‍ കഥകളി വേഷം കെട്ടുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ കഥകളിയിലെ സ്‍ത്രീവേഷത്തിന്‌ അതിനനുസൃതമായി പരിണാമം സംഭവിക്കേണ്ടത് ആവശ്യമാണ്‌. പുരുഷനെ അഭ്യാസത്തിലും അവതരണത്തിലും അനുകരിക്കാതെ, സ്‍ത്രീത്വത്തിന്റെ ഉയിര്‍ത്തനിമയില്‍ നിന്നും ഉരുവമെടുക്കുന്ന സാധനാപാഠങ്ങള്‍ 'കഥകളിനടി'യുടെ രൂപീകരണത്തിനു വേണ്ടിവരും. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കഥകളി വഴക്കങ്ങളെ മാറ്റിമറിക്കാന്‍ കെല്‍പുള്ള തീവ്രപ്രതിഭയുടെ ഉടമയായി ഒരു കലാകാരി ഉണ്ടായിവരട്ടെ എന്നു തന്നെയാണ്‌ എന്റെയും പ്രാര്‍ത്ഥന. - Ettumanoor P Kannan

      Wednesday at 7:03am · Like

    •  

       

      Hareesh N Nampoothiri മേല്‍ പറഞ്ഞത്; സ്‍ത്രീവേഷങ്ങള്‍ ചെയ്യുവാന്‍ സ്‍ത്രീകള്‍ (കൂടിയാട്ടത്തിലും മറ്റും ചെയ്തു വരുന്നതുപോലെ...) എന്ന നിലയ്ക്ക് കഥകളിയിലെ സ്‍ത്രീവേഷങ്ങളില്‍ പരിണാമം ഉണ്ടാവണം എന്നല്ലേ? അങ്ങിനെ വരുമ്പോള്‍, ഇന്നത്തെ കലാകാരികളുടെ ശ്രമങ്ങളെ (പുരുഷന്‍മാര്‍ക്കൊപ്പം എല്ലാ വേഷങ്ങളും കെട്ടിയാടുവാനുള്ള ശ്രമങ്ങളെ...) എങ്ങിനെ കാണുന്നു?

      Wednesday at 7:06am · Like ·   3 people

    •  

      Sunil Kumar ഇന്നുമാത്രമൊന്നുമ്മല്ല പുരുഷന്മാർക്കൊപ്പം സ്ത്രീകൾ എല്ലാ വേഷവും കെട്ടിയാടുന്നത്. ബാലിക്കൊപ്പം സുഗ്രീവൻ കെട്ടിയാടിയിരുന്നതാണ് മുൻ പറഞ്ഞ കാർത്ത്യായനി. അങ്ങനെ എത്രയെത്ര പേർ. കഥകളിയുടെ രൂപഘടന പൊളിച്ചടുക്കാനായുള്ള ഒരു കഥകളി നടി, എന്ന് കണ്ണൻ പറഞ്ഞ പോലെ ഉണ്ടാവട്ടെ എന്ന് തീവ്രമായി നമുക്ക് ആശിക്കാം

      Wednesday at 8:16am · Like ·   2 people

    •  

       

      Sree Chithran ‎-കഥകളിയുടെ രൂപഘടന പൊളിച്ചടുക്കാനായുള്ള ഒരു കഥകളി നടി-

       

      ഇതെന്തര്, മൂന്നാർ റിസോർട്ടോ പൊളിച്ചടുക്കാൻ :)

       

      അൽപ്പം വിശദായി പറയാനുള്ളതോണ്ടാണേ താമസം. കണ്ണെട്ടന്റെ നിരീക്ഷണം ഇവിടെയിട്ടതു നന്നായി ഹരീ.

      Wednesday at 8:20am · Like

    •  

      Sunil Kumar ന്ന് നിരീക്കാം ചിത്രാ :) മ്മക്കും വേണ്ടേ ഒരു സുരേഷ് കുമാർ?

      Wednesday at 8:36am · Like ·   1 person

    •  

       

      Manoj Nair കഴിഞ്ഞ 50 വര്‍ഷത്തോളമായി അരങ്ങില്‍ പ്രൊഫഷണല്‍ ആര്‍ടിസ്റ്റ് ആയി തന്നെ ഉള്ള വ്യക്ടിത്യമാണ് ചവറ പാറുകുട്ടി എന്ന് എവിടെയോ വായിച്ചു കണ്ടിരിന്നു. പരശുരാമന്‍ വരെ കെട്ടിയിട്ടുള്ള ചവറ പാറുകുട്ടി ഉയരകുരവില്ലയിരുന്നു എങ്കില്‍ മറ്റൊരു ഉയരത്തിലെകെതുമായിരുന്നു എന്നും പ്രതിപാതിച്ചു കണ്ടു. .. പുരുഷ മേധാവിതമാണ് സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം കഥകളിയില്‍ ഇല്ലാതെ പോയത് എന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. സ്കുള്‍ യുവജനോത്സവങ്ങള്‍ക്കും എക്സ്ട്രാ-കരികുലര്‍ എന്നാ നിലക്കും ആണ് പല പെണ്‍കുട്ടികളും കഥകളി ഇന്നും പഠിച്ചുവന്നിരുന്നത് ...അതും പിന്നെ ഇവിടെ ആരോ പറഞ്ഞപോലെ കളരിയുടെ സാധ്യത കുറവും ആയിരിക്കാം ഈ രംഗത്ത്‌ സ്ത്രീകളെ സജ്ജീവമാക്കാതെ പോയത് എന്ന് തോന്നുന്നു.

      Wednesday at 9:09am · Like ·   4 people

    •  

       

      Ranjini Nair ‎Gayathri Menon salutations :-)))

      Wednesday at 9:10am · Like ·   2 people

    •  

       

      Roshni Pillai ഗായത്രിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ഗായത്രി പറഞ്ഞപോലെ, സ്ത്രീപുരുഷഭേദമില്ലാത്ത സമത്വ സുന്ദരമായ കലയായി കഥകളി മാറണം, അതാണ് വേണ്ടത്. പുരുഷവേഷവും സ്ത്രീ വേഷവും കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട് എന്നിരിക്കെ, സ്ത്രീകള്‍ക്ക് വേഷം കെട്ടാന്‍ വേണ്ടി മാത്രം സ്ത്രീ വേഷത്തില്‍ ഒരു പരിണാമം നടത്തേണ്ടതുണ്ടോ??

      Wednesday at 10:16am · Like ·   3 people

    •  

       

      Hareesh N Nampoothiri ദൃശ്യവേദിയുടെ സംവാദത്തില്‍ ഉയര്‍ന്നുവന്ന മറ്റൊരു പോയിന്റ്, അണിയറയിലെ സൌകര്യക്കുറവുകളെക്കുറിച്ചാണ്‌. നിലവിലുള്ള അണിയറ രീതികള്‍ പലപ്പോഴും സ്‍ത്രീകള്‍ക്ക് വേഷം കെട്ടുവാന്‍ പാകത്തിലുള്ളവയല്ല. പിരിമിതമായ സൌകര്യങ്ങള്‍ മാത്രമാണ്‌ പലപ്പോഴും അണിയറയില്‍ ഉണ്ടാവാറുള്ളത്. സ്‍ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം അണിയറയും സജ്ജീകരണങ്ങളും ഒരുക്കുക എന്നത് സംഘാടകരെ സംബന്ധിച്ചിടത്തോളം പ്രായോഗികമാവണമെന്നില്ല. അവര്‍ക്ക് വേണ്ടത്ര അരങ്ങുകള്‍ കിട്ടാത്തതിന്‌ ഇതുമൊരു കാരണമാണ്‌.

       

      Roshni Pillai പറഞ്ഞു; "പുരുഷവേഷവും സ്ത്രീ വേഷവും കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട് എന്നിരിക്കെ..." - വേഷം കെട്ടുന്നു എന്നതല്ല, അത് ഇപ്പോള്‍ നിലവിലുള്ള കാഴ്ചശീലങ്ങള്‍ വെച്ച് മികച്ച നിലയിലേക്ക് എത്തുന്നുണ്ടോ എന്നതാണ്‌ കാര്യം. ലളിത കെട്ടിയത് ഒരു സ്‍ത്രീയോ പുരുഷനോ എന്നത് വിഷയമല്ല; ലളിത എന്ന കഥാപാത്രത്തോട് ആ നടന്റെ / നടിയുടെ പ്രവര്‍ത്തി നീതിപുലര്‍ത്തിയോ എന്നേ ആസ്വാദകന്‌ ചിന്തിക്കേണ്ടതുള്ളൂ. സ്‍ത്രീകളുടെ വേഷങ്ങള്‍ വളരെക്കുറവ് മാത്രമേ കണ്ടിട്ടുള്ളൂ. വ്യക്തിപരമായി, അവയൊന്നും നിലവിലെ പുരുഷ കലാകാരന്മാരുടെ പ്രവര്‍ത്തിയോട് കിടപിടിക്കത്തക്കതായി തോന്നിയതുമില്ല.

      Wednesday at 11:09am · Like ·   2 people

    •  

       

      Ranjini Nair ‎Hareesh N Nampoothiri at the same time what if i ask you if all artists, male artists, performance are same when it comes to excellence, when it comes to Lalitha / urvashi to be specific ? am sure it is not, so this comparison is itself out of place. Then, as yous aid, സ്‍ത്രീകളുടെ വേഷങ്ങള്‍ വളരെക്കുറവ് മാത്രമേ കണ്ടിട്ടുള്ളൂ, that could be one of the reason of your such opinion. :-)

      Wednesday at 11:21am · Like ·   4 people

    •  

       

      Hareesh N Nampoothiri ‎Ranjini Nair, പ്രതീക്ഷിച്ചൊരു ചോദ്യം തന്നെ! :) പുരുഷ നടന്മാര്‍ എല്ലാവരും മികച്ചത് എന്നൊന്നുമില്ല. ഏറ്റവും മോശം നടന്റെ പ്രവര്‍ത്തിയേക്കാള്‍ ഒരു നടിയുടെ പ്രവര്‍ത്തി മികച്ചതാവുന്നതില്‍ കാര്യമുണ്ടോ? മേ‍ല്‍ കമന്റിലെ 'ലളിത' എന്നയിടത്ത് ഏത് കഥാപാത്രത്തേയും വെയ്ക്കാം. കഥാപാത്രമായി അരങ്ങിലെത്തുന്നത് സ്‍ത്രീയോ പുരുഷനോ എന്നത് ആസ്വാദകനെ സംബന്ധിച്ചിടത്തോളം ചിന്തിക്കേണ്ട വിഷയമല്ല എന്നതാണ്‌ പോയിന്റ്.

       

      തീര്‍ച്ചയായും; വളരെക്കുറച്ച് കലാകാരികളുടെ വേഷങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഒരുപക്ഷെ, മികച്ച രീതിയില്‍ ചെയ്യുന്ന, ഞാന്‍ കാണാത്തവരും ഉണ്ടാവാം. :)

      Wednesday at 12:47pm · Like ·   2 people

    •  

       

      Gayathri Menon ‎"പുരുഷവേഷവും സ്ത്രീ വേഷവും കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട് എന്നിരിക്കെ, സ്ത്രീകള്‍ക്ക് വേഷം കെട്ടാന്‍ വേണ്ടി മാത്രം സ്ത്രീ വേഷത്തില്‍ ഒരു പരിണാമം നടത്തേണ്ടതുണ്ടോ??" വളരെ പ്രസക്തമായ ചോദ്യം. എന്റെ അഭിപ്രായം അതിന്റെ ആവശ്യമില്ല എന്നാണ്. കഥാപാത്രത്തോട് അതേതായാലും നിലവിലെ സാഹൂമ്യപരിമിതികൾ ( അരങ്ങിന്റെയും അഭ്യാസത്തിന്റെയും ദൌർലഭ്യം) മറികടന്ന് മാക്സിമം നീതി പുലർത്തുന്ന ഒരുപാട് കലാകാരികളെ നമുക്കറിയാം. നമ്മുടെ ഗ്രൂപ്പിൽ തന്നെയുണ്ട്. ..:)

      Wednesday at 1:22pm · Like ·   2 people

    •  

       

       

      Gayathri Menon ബ്രഹ്മാവ് തന്റെ അഞ്ചാമത്തെ വേദമായ നാട്യവേദം ഭരതമുനിക്ക് ഉപദേശിച്ചു.ഭരതനും,നൂറ് പുത്രന്മാരും ചേർന്ന് പാലാഴിമഥനം ചിട്ടപ്പെടുത്തി ഇന്ദ്രസദസ്സിൽ അവതരിപ്പിച്ചു. എന്നാൽ സ്ത്രീ കഥാപത്രങ്ങളെ അവതരിപ്പിക്കാൻ സ്ത്രീകൾ ഇല്ലാതിരുന്നത് നാട്യത്തിന്റെ ഭംഗിയെ ബാധിച്ചു.ഇത് പരിഹരിക്കാൻ ബ്രഹ്മാവ് ഇരുപത്തിനാല് അപ്സരസ്സുകളെ സ്യഷ്ടിച്ചു.അവർ ചേർന്നാണ് ആദ്യത്തെ കലാസ്യഷ്ടി ഉണ്ടായത്) അന്ന് മുതൽ സ്ത്രികൾ കലാരംഗത്ത് ഉണ്ട് എന്നു പറയുന്നു.

      രണ്ടായിരത്തിൽ പരം പഴക്കമുണ്ട് നമ്മുടെ കൂടിയാട്ടത്തിന്ന്. അതിൽ ചാക്യർക്കുള്ള അതെ സ്ഥാനം നങ്ങ്യാർക്കും ഉണ്ടായിരുന്നു അത്രെ.പല സ്ത്രികഥപാത്രങ്ങൾക്കും പുരുഷവേഷങ്ങൾക്ക് ഉള്ള പോലെ പുറപ്പാടും, നിർവ്വഹണവും, കൂടിയാട്ടവും ഉണ്ടായിരുന്നുവത്രെ.എന്നാൽ ഇതിനെല്ലാം മാറ്റം സംഭവിക്കുന്നത് 15-16 നൂറ്റാണ്ടിലാണെന്ന് പറയുന്നു.പഞ്ചകന്യകമാരുടെ വേഷം പതിവില്ല എന്ന ശ്രുതി, സ്ത്രീ കഥാപത്രങ്ങൾ വരുന്ന ഭാഗം മിക്കതും ഒഴിവാക്കിയുള്ള അവതരണം,അങ്ങിനെ പല ശക്തമായ സ്ത്രീ കഥാപാത്രങ്ങൽക്കും തുടർച്ച ഉണ്ടായില്ല.

      ആ കാലഘട്ടത്തിലാണ് ക്യഷ്ണനാട്ടവും, കഥകളിയും ഒക്കെ രൂപപ്പെടുന്നത്.സ്ത്രികൾക്ക് എന്തോ കാലാരംഗത്തെ വിലക്കുള്ള കാലഘട്ടത്തിൽ. അത്ക്കോണ്ടാണ് പുരുഷന്ന് തന്നെ സ്ത്രീ ആവേണ്ടി വന്നത് എന്നാണ് എന്റെ അഭിപ്രായം.

       

      ഇന്ന് കാണുന്ന വിധം സ്ത്രീകഥാപാത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയതും കുടമാളൂരാശാനും, ശിവരാമനാശനും ഒക്കെ ഉണ്ടാക്കി എടുത്തതാണെന്ന് എല്ലാവരും സമ്മതിക്കുന്നു.അപ്പോൾ കണ്ട് ശീലിക്കുന്ന ഒരു ഇഷ്ടം മാത്രം ആണ് ഇന്ന് നിലനിൽക്കുന്നത് എന്നു വരും. അത് മാറ്റാൻ എളുപ്പമല്ല എന്നല്ല, സാദ്ധ്യമല്ല എന്ന് അറിയാം.

      പക്ഷേ ഇരിങ്ങാലക്കുട വില്വവട്ടത്തെ ഒരു പാപ്പിനങ്ങ്യാർ കഥകളി നടന്മാരെ രസാഭിനയം പഠിപ്പിച്ചിട്ടുണ്ട്.,

      കഥകളി നടൻ ഇട്ടീരിപ്പണിക്കർക്ക് അഭിനയം കാണിച്ചു കൊടുത്തത് നേത്യാരായിരുന്ന ഒരു നങ്ങ്യാരമ്മയാണ്.

      പറക്കുന്ന ചാക്യാരെയും, ഒഴുകുന്ന നങ്ങ്യാരെയും കണ്ടാൽ തൊഴണം എന്ന് പഴംചൊല്ല് ഉണ്ട്.

      കഥകളിക്കും നഷ്ടമായത് ഇത് പോലെയുള്ള നൂറ് കണക്കിന്ന് പ്രതിഭകളെയാണ്.സ്ത്രീയുടെ ശക്തിയും കഴിവും അറിഞ്ഞില്ല കഥകളി എന്നേ എനിക്ക് പറയാനുള്ളൂ....:)

      Wednesday at 1:32pm · Like ·   13 people

    •  

       

      Sree Chithran ഹായ് ഹായ്, ഗായത്രിമേനോന്റെ ഈ കമന്റ് കണ്ടിട്ടെനിക്കു കമന്റാതിരിക്കാൻ പറ്റുന്നില്ല. ഓഫീസിൽ എന്റെ മുകളിൽ ആരും ഇല്ലാതിരുന്നെങ്കിൽ :)))

      Wednesday at 1:36pm · Like ·   1 person

    •  

       

       

      Shaji Karyat കഥകളി ഉണ്ടായ ("ഉണ്ടായ " എന്നാ വാക്ക് ശരിയാണോ എന്നറിയില്ല ) കാലത്ത് ഉള്ള ഒരു കീഴ്വഴക്കം അങ്ങിനെ തന്നെ 

      തുടര്‍ന്നതായിരിക്കുമോ.....

      കഥകളി യില്‍ സ്ത്രീകള്‍ കുറവായത് ....രാജ സൈനികരെയാണ് ആദ്യമായി പരിശീലിപ്പിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട് 

      അത് ശരിയാണോ .........?

      Wednesday at 1:39pm · Like

    •  

       

      Ranjini Nair ‎Gayathri Menon Gaya, am sure those most are aware, but as long as a mind is lacking to accept, it is simply pathetic.

      Wednesday at 1:42pm · Like ·   3 people

    •  

       

      Ranjini Nair ‎Hareesh N Nampoothiri "ഏറ്റവും മോശം നടന്റെ പ്രവര്‍ത്തിയേക്കാള്‍ ഒരു നടിയുടെ പ്രവര്‍ത്തി മികച്ചതാവുന്നതില്‍ കാര്യമുണ്ടോ? " Haree, ആ ലെവല്‍ കമ്പാരിസണ്‍ അല്ല എന്റെ കമന്റില്‍ ഉദ്ദേശിച്ചത്,.

      Wednesday at 4:07pm · Like ·   1 person

    •  

       

      Sree Chithran കണ്ണേട്ടന്റെ നിരീക്ഷണങ്ങൾ ഹരീ പബ്ലിഷ് ചെയ്തതോടെ, അനേകം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതായി ഉണ്ട്, സമയപരമ്മിതി മൂലം, എല്ലാം ഒന്നിച്ചു ചെയ്യാനാവുന്നില്ല. സ്ത്രീവിഷയത്തിന്റെ പ്രത്യക്ഷത്തിലേക്കു വരും മുൻപ് പറയാനുള്ള ചിലത് ആദ്യഭാഗമായി കമന്റുന്നു. ബാക്കി പുറകേ ആവാം :)

       

      കാൾ യുങ്ങിന്റെ പ്രസിദ്ധസംജ്ഞകളുപയോഗിച്ചുക

      ൊണ്ട് കണ്ണേട്ടൻ വിശദീകരിച്ച ലാവണ്യശാസ്ത്ര നിലപാടിൽ നിന്നു തുടങ്ങട്ടെ:

      പുരുഷനിൽ സുപ്തമായ സ്ത്രൈണം ( അനിമ) , സ്ത്രീയിൽ സുപ്തമായ പൗരുഷം (അനിമസ്) എന്നീ സ്വത്വ (Self) ത്തെ സംബന്ധിക്കുന്ന സംജ്ഞകളിലൂടെ The Invisible Partners എന്ന ഗ്രന്ഥത്തിൽ യുങ്ങ് വിശകലനം ചെയ്യുന്ന സെൽഫിന്റെ അബോധതല (unconscious) ത്തെക്കുറിക്കുന്ന പഠനത്തെ തീയറ്ററുമായി കണ്ണേട്ടൻ ചേർത്തുചിന്തിക്കുന്നത് ഏറെ ശ്രദ്ധാർഹമാണ്. നങ്ങ്യാർകൂത്തിലെ നടി ‘അനിമസി’നേയും കഥകളിയിലെ നടൻ ‘അനിമ’യേയും മൂർത്തവൽക്കരിക്കുന്നു എന്ന നിരീക്ഷണം മനോവിജ്ഞാനീയവും കേരളീയ ക്ലാസിക്കൽ തീയറ്ററുമായി ബന്ധപ്പെടുത്തി ഞാൻ കണ്ട ഏറ്റവും മികച്ച നിരീക്ഷണങ്ങളിലൊന്നാണ്. collective unconscious എന്ന ആശയത്തെ യുങ്ങ് വിശദീകരിക്കുമ്പോൾ ‘ അബോധതലത്തിൽ പുരുഷനിൽ പ്രത്യക്ഷമാകുന്ന സ്ത്രൈണ ആന്തരസ്വത്വ (inner personality) മായി’ ‘അനിമ’യെയും ‘അബോധതലത്തിൽ സ്ത്രീയിൽ പ്രത്യക്ഷമാകുന്ന പൗരുഷ ആന്തരസ്വത്വ (masculine inner personality) മായി ‘അനിമസി’ നേയും നിർവ്വചിക്കുന്നു. ‘collective unconscious’ എന്ന സംജ്ഞയെ, ആശയത്തെ വിശദമായി മനസ്സിലാക്കിയാലേ ഈ പ്രയോഗങ്ങളുടെ വ്യക്തമായ ധാരണ ലഭിക്കൂ. ഭാരതീയ ക്ലാസിക്കൽ കലാസംജ്ഞകളായ ‘നാട്യം’ ‘നാട്യധർമ്മി’ ‘ലോകധർമ്മി’ തുടങ്ങിയവയുമായി വിശകലനാത്മക മനോവിജ്ഞാനീയ (analytical psychology) വുമായി ചേർത്തു ചിന്തിക്കാനുള്ള ശ്രമം അഭിനന്ദനീയമെങ്കിലും, അനേകം സംശയങ്ങൾക്ക് ഉത്തരം കാണേണ്ടതുണ്ട്.

       

      ഒന്നാമതായി, ഇവിടുന്നു പരിഭാഷകൾ പോയ ശേഷമാണ് പല ആശയങ്ങളും ഉൽഭവിച്ചതെന്നു സമ്മതിക്കുമ്പോൾ തന്നെയും അവരതിനെ പുതിയ ഭാഷയിൽ വിവരിക്കുന്നു എന്നതു കണക്കിലെടുക്കണം. അതു കുറേക്കൂടി വ്യക്തവും മിസ്റ്റിക് അല്ലാത്തതുമാണ്. അപ്പോൾ കാര്യങ്ങൾ ചരിത്രപരവും സാമൂഹികവും ആവും. മറ്റേത് എല്ലാം അവസാനമെത്തുമ്പോൾ മിസ്റ്റിക്ക് ആവും. Linguistic Philosophy യുമായി ബന്ധപ്പെട്ട മിക്ക സിദ്ധാന്തങ്ങളും ഇപ്പോൾ നമ്മുടെ അഭിധയും ലക്ഷണയും വ്യഞ്ജനയും തന്നെ കുപ്പായം മാറിയതാണെന്നു പറയാം. പക്ഷേ കാര്യങ്ങൾ കൂറേക്കൂടി അവിടെ മൂർത്തമാണ്. 

       

      കഥകളിയിലെ സ്ത്രീവേഷം നിൽക്കുന്ന നാട്യതലത്തിലാണോ തീച്ചാമുണ്ഡിയും കൂളിയുമായി പുരുഷൻ അബോധതലത്തിൽ ട്രാൻസ് സ്റ്റേജിലെത്തുന്ന ഫോക്ക് പരിസരത്തിലാണോ ‘അനിമ’ എന്ന സംജ്ഞ ശരിയാവുന്നത് എന്നു തന്നെ സംശയമാണ്. നാട്യതലത്തിൽ പുരുഷനാണ്, മാർഗി വിജയകുമാറാണ്, കഥകളിയാണ് എന്നൊന്നുമുള്ള ബോധം വിട്ടുപോകാതെയാണ് വിജയേട്ടൻ സ്ത്രൈണതലത്തേക്ക് സ്ത്രീവേഷത്തെ പ്രക്ഷേപിക്കുന്നത്. അബോധതലസ്വാധീനം എത്രമേൽ എന്നതു സംശയം.

       

      Social psychology യുടെ വഴിയിലുള്ള അന്വേഷണങ്ങൾ കൂടി ഈ വിഷയത്തിൽ നടക്കേണ്ടതുണ്ട്. സൈക്കോ അനലറ്റിക് നിരൂപണം കലയുടെ മോട്ടിവേഷനെ അന്വേഷിക്കുന്നത് ഇപ്പോൾ ലോകത്തെങ്ങും നടക്കുന്ന കാര്യമാണ്. കലാസൃഷ്ടി സവിശേഷമായ ഒരുൽപ്പന്നമാണ്. അതിനെ Motivate ചെയ്യുന്ന മാനസഗ്രന്ഥികൾ എന്തൊക്കെയാണ് എന്ന് ഫ്രോയ്‌ഡും ഫ്രോ‌യ്ഡിനെത്തുടർന്നുള്ളവരും തന്നെ അന്വേഷിക്കുന്നുണ്ട്. ( പരിമിതമായ നിലയിൽ). കലയുടെ ആവിഷ്കരണത്തിലുണ്ടാവുന്ന അത്ഭുതം, ധ്വനിയെപ്പറ്റി ആനന്ദവർദ്ധനമതം തന്നെ, അതിന്നു മുന്നിൽ ഒന്നും സൈക്കോ അനലിസ്റ്റിന് ഒന്നും പറയാനില്ല, അതിനു മുന്നിൽ ആയുധം വെച്ചു കീഴടങ്ങുന്നു എന്ന് ഫ്രോയ്‌ഡ് തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ സൈക്കോ അനാലിസിസിന്റെ കാഴ്ച്ചപ്പാടിൽ Art is a dream work. ഒരു സാങ്കേതികവിദ്യ. അത് ഒരു കാമോഫ്ലാഷ് ആണ്. അത് ഓരോ സമുദായത്തിന്റെയും അവബോധത്തെ ആശ്രയിച്ചിരിക്കുന്നു. Self രൂപപ്പെടുന്നതെങ്ങനെ എന്ന പ്രശ്നം പിയാഷേ മുതൽ ലാക്കാൻ വരെ അന്വേഷിക്കുന്നതു ചേർത്തുചിന്തിക്കാം. കഥകളിയെ സംബന്ധിച്ചിടത്തോളം ഉള്ള ഒരു പ്രശ്ൻഅം ഫ്രോയ്‌ഡിൽ തന്നെ കണ്ടെത്താം. കണ്ണാടിക്കു പകരമായി നിങ്ങൾ ഭാഷയെത്തന്നെ കണ്ണാടിയാക്കുന്നു. അപ്പോൾ നിങ്ങൾക്ക് ഭാഷയിൽ നിങ്ങളുടെ മുഖം പ്രതിഫലിച്ചു കാണുന്നു. പക്ഷേ കണ്ണാടിക്ക് ആ കഴിവ് എവിടുന്നു കിട്ടി എന്നു വിശദമാക്കപ്പെടുന്നില്ല.

       

      അനുഭവങ്ങളുടെ ഉദ്ഗ്രഥനത്തിൽ നിന്നാണ് സെൽഫ് ഉണ്ടാകുന്നത് എന്ന ലാക്കാൻ നിരീക്ഷണം എടുക്കാം. ഒരു പട്ടാളക്കാരൻ അങ്ങനെയല്ലല്ലോ. അയാൾ ചിന്തിക്കുന്നില്ല. പട്ടാളം എന്നു പറയുന്നത് മനുഷ്യനെ യന്ത്രവൽക്കരിക്കാനുള്ള ഒരു സാങ്കേതികവിദ്യയാണ്. അതിനുള്ള ഭാഗമായാണ് ചലങ്ങൾ യാറ്റ്ഹ്രികമാക്കിക്കൊണ്ടിരിക്കുന്നത്. “ഈ മുദ്ര ഇങ്ങനെത്തന്നെ പിടിച്ചോളണം, ഇങ്ങനെയല്ലാതെ ആരെങ്കിലും പിടിച്ചുകണ്ടാൽ അത് സമ്പൂർണ്ണമായ തെറ്റ് ആണ്” എന്നതും ഈ യാന്ത്രികസാങ്കേതികവിദ്യയുട

      െ ഭാഗമാണ്. അപ്പോൾ ചില ഗുനങ്ങളും ഉണ്ട്. ഒരു പട്ടാളക്കാരൻ ഒരിക്കലും തിരിച്ചോടില്ല. കാരണം ഒരിക്കലും അയാളങ്ങനെ ചിന്തിക്കില്ല. അത് അനുവദിക്കപ്പെടുകയുമില്ല. നിങ്ങൾ ഒരു ഓട്ടോമാറ്റിസമായി മാറുന്നു. അപ്പോൾ ‘സെൽഫ്’നിങ്ങളിലല്ല, പുറത്താണ്. അതൊരു ഫാഷിസ്റ്റ് സെൽഫ് ആണ്. അതു നിങ്ങളെ ഭരിക്കും. ഈ പ്രശ്നങ്ങളെ അഡ്രസ് ചെയ്യാതെ കഥകളിക്കെന്നല്ല ഒരു കലയ്ക്കും നിലനിൽപ്പില്ല. ഇവ ബോദ്ധ്യപ്പെടുന്ന ഒരു ‘കഥകളിനടി’യെ, ഭരതനാട്യത്തിൽ ചന്ദ്രലേഖ വന്നതുപോലെ ഒരത്ഭുതത്തെ, കണ്ണേട്ടനെപ്പോലെ ഞാനും കാത്തിരിക്കുന്നു.

      (കമന്റ് ഒന്നാം ഭാഗം സമാപ്തം

      Thursday at 11:04am · Like

    •  

       

      Nikhil Kaplingat “കണ്ണാടിക്കു പകരമായി നിങ്ങൾ ഭാഷയെത്തന്നെ കണ്ണാടിയാക്കുന്നു. അപ്പോൾ നിങ്ങൾക്ക് ഭാഷയിൽ നിങ്ങളുടെ മുഖം പ്രതിഫലിച്ചു കാണുന്നു. പക്ഷേ കണ്ണാടിക്ക് ആ കഴിവ് എവിടുന്നു കിട്ടി എന്നു വിശദമാക്കപ്പെടുന്നില്ല.” ഇത് ഒന്നു കൂടീ വിശദീകരിക്കാമോ ?

      Thursday at 5:41pm · Like ·   1 person

    •  

       

      Manoj Kuroor സ്ത്രീ-പുരുഷ വിവേചനം ജൈവശാസ്ത്രപരമല്ല, സാമൂഹികമാണ്എന്ന സ്ത്രീവാദസിദ്ധാന്തത്തോട് പൂര്‍ണമായും യോജിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കഥകളിയിലെ സ്ത്രീവിവേചനത്തെയും ഞാന്‍ അങ്ങനെയേ കാണുന്നുള്ളൂ. കഥകളിയുടെ ആഹാര്യഘടനയും രൂപഘടനതന്നെയും സ്ത്രീകള്‍ക്കും പ്രാപ്യമാണ്. അതില്‍ സ്ത്രീ-പുരുഷഭേദം കുറവാണ്. അത്തരം ഭേദമുള്ള ഇടങ്ങള്‍ നിസ്സാരമായി പരിഹരിക്കാമെന്ന് ഇതിനകംതന്നെ കഥകളി നടികള്‍ തെളിയിച്ചിട്ടുമുണ്ട്. സ്ത്രീവിവേചനം ചരിത്രപരവും അതുകൊണ്ടുതന്നെ തിരുത്താവുന്നതുമാണ്. ഓരോ വര്‍ഷവും യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന പെണ്‍‌കുട്ടികള്‍ തന്നെ ഉദാഹരണം. അവരില്‍ പലരും എണ്ണം പറഞ്ഞ പച്ച-കത്തി വേഷങ്ങള്‍ ഗംഭീരമായിത്തന്നെ അവതരിപ്പിക്കുന്നു. നിലവിലുള്ള അവസ്ഥയില്‍ പുരുഷനടന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളില്‍ പ്രധാനികള്‍ കുറവാണ് എന്നത് ഒരു കാരണമേ ആകുന്നില്ല. കഥകളിയുടെ ഘടന സ്ത്രീകള്‍ക്കും ചേര്‍ന്ന വിധത്തിലായതുകൊണ്ട് മാര്‍ഗി വിജയേട്ടന്‍ വെല്ലുവിളിക്കുന്നതു സൂക്ഷിച്ചുവേണം. ഒരു കഥകളി നടി ഗംഭീരമായി ചിട്ടപ്രധാനമായ വേഷം ചെയ്യുന്നതുകൊണ്ട് കഥകളി നിര്‍ത്തരുതെന്ന് അദ്ദേഹത്തോട് പ്രാര്‍ത്ഥിക്കുന്നു. :)

      Thursday at 6:10pm · Like ·   9 people

    •  

       

      Ranjini Nair ഹാവൂ, അപ്പൊ പൊളിചെടുക്കാനായി ഒരു അവതാരത്തിനു വേണ്ടി കാത്തിരിക്കണ്ട അല്ലെ :-))

      Thursday at 6:22pm · Like ·   2 people

    •  

       

      Sunil Narayanan എന്റെ അഭിപ്രായങ്ങളും മുന്‍വിധികളും എല്ലാം മാറ്റിമറിച്ചത് രഞ്ജിനി സുരേഷിന്റെ ഉത്ഭവം കണ്ടതോടെയാണ് ..അമ്പോ ..എന്തായിരുന്നു ..

      Thursday at 6:25pm · Like ·   3 people

    •  

       

      Sree Chithran അവതാരമുണ്ടായേലും ഇല്ലെങ്കിലും വിജയേട്ടന്റെ വെല്ലുവിളി സഹതാപാർഹമാണ്. ' ചെയ്തു വിജയിപ്പിച്ചാൽ വേഷം കെട്ടുന്നതു നിർത്താം" എന്ന വാദം അവ്യക്തമാണ്.'വിജയം' എങ്ങനെ അളക്കും? ഇത് ഓട്ടമൽസരമൊന്നുമല്ലല്ലോ. ചിട്ട തെറ്റാതെ അവതരിപ്പിക്കുക എന്നാണെങ്കിൽ ലളിതകളും ഉർവ്വശികളുമടക്കം എല്ലാ സ്ത്രീവേഷങ്ങളും ഇതിനകം തന്നെ സ്ത്രീകൾ അവതരിപ്പിച്ചു വിജയിച്ചു കഴിഞ്ഞിട്ടുണ്ട്.

      Thursday at 6:27pm · Like ·   4 people

    •  

       

      Sridharan Namboodiri Kn oru samshayam[biology-kathakali expert aaya Cp unnikrishnan menon theekumennu karuthunnu---UDUTHUKETT sthreekalude garbhapaathram thudangiya avayavangalk thakarar undaakumo?

      Thursday at 6:35pm · Like

    •  

       

       

      Sree Chithran കണ്ണേട്ടൻ ഈ ചർച്ചയിലേക്കായി ഒരു നോട്ട് കൂടി അയച്ചു തന്നിരിക്കുന്നു. അത് ചുവടെ ചേർക്കുന്നു.

      ‌--------------------------

       

      ഏറ്റുമാനൂർ കണ്ണൻ: 'പരിണാമം സംഭവിക്കുക' എന്നു ഞാന്‍ എന്റെ കുറിപ്പില്‍ പറഞ്ഞതു വ്യക്തമായില്ലയോ എന്നു സംശയിക്കുന്നു. തെറ്റിദ്ധാരണ ഒഴിവാക്കാനായി ഒന്നു കൂടി കുറിക്കട്ടെ. മാറ്റം വരുത്തുക എന്നതല്ല ഉദ്ദേശിക്കുന്നത്. മാറി മറിഞ്ഞു പോകുകയാണു വേണ്ടത്. ഇതു ബോധപൂര്‍വം ചെയ്യുന്നതല്ല. അതീതമനസ്സിന്റെ പ്രവര്‍ത്തന ഫലമായി ഇതങ്ങു സംഭവിക്കുകയാണ്. അതീതമനസ്സിനെ ഉണര്‍ത്തുന്ന പ്രക്രിയയാണ് അടിസ്ഥാനപരമായി അഭ്യാസം. നടന്‍/നടി ചെയ്യുന്ന അഭ്യാസത്തിലും ഗൃഹപാഠത്തിലും മനനത്തിലുംകൂടി ആ വ്യക്തിയുടെ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം തുടങ്ങിയ തലങ്ങളില്‍ സ്പന്ദനങ്ങള്‍ ഉണ്ടാകുകയും അതു ഭാവനയിലും അവതണത്തിലും പ്രതിഫലിക്കുകയും ആണു ചെയ്യുന്നത്. ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ അനേകം ഉണ്ട്. 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടി ചെയ്തിരുന്ന കലാരൂപങ്ങളാണ് കുച്ചിപ്പുടി ഗ്രാമത്തിലെ ഭാഗവതമേളയും ഓറീസ്സയിലെ ഒഡീസ്സിനൃത്തവും. ഗുരു വെമ്പട്ടി ചിന്നസത്യംമാസ്റ്റര്‍ ഭാഗവതമേളയിലെ ചില ചെറുനൃത്തങ്ങളെ എടുത്ത് സ്ത്രീപ്രകൃതിക്ക് അനുഗുണമാക്കിയപ്പോള്‍ അദ്ദേഹം അതിന്റെ അടവുകള്‍ മുതലുള്ള അഭ്യാസക്രമങ്ങളില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുകയുണ്ടായി. അതുവരെ നിലനിന്ന അഭ്യാസങ്ങള്‍ പുരുഷശരീരത്തെ ഉദ്ദേശിച്ചു രൂപപ്പെടുത്തിയവയായിരുന്നു. അവയെ സ്ത്രീകള്‍ക്ക് അനുഗുണമാക്കിയപ്പോള്‍ അവ സ്ത്രീയുടെ അതീതമനസ്സിനെ ഉണര്‍ത്താന്‍ പാകത്തിലുള്ള സാധനകളായി വികസിച്ചു. അതിന്റെ ഫലം നമുക്കറിയാം. അരങ്ങിനെഭരിക്കുന്ന നര്‍ത്തകികള്‍ ഉണ്ടായി. അതുപോലെ ഗുരു കേളുചരണ്‍മഹോപാത്രയും ഗുരു ഗംഗാധര്‍പ്രധാനും മറ്റും ഒഡീസ്സിയില്‍ അഭ്യാസതലം മുതല്‍ അഭിനയഭാവന, ബിംബങ്ങള്‍, അവതരണം തുടങ്ങിയ തലം വരെ സമൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയാണ് അതിനെ സ്ത്രീപ്രകൃതിക്കിണങ്ങും വിധമാക്കിയത്. തിയറ്ററിനെക്കുറിച്ചു സാമാന്യമായ അറിവുള്ളവര്‍ക്ക് അറിയാം, പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ അഭ്യാസക്രമങ്ങളാണു വേണ്ടതെന്ന്. ആ അഭ്യാസക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ക്ലാസിക്കല്‍ കലകളുടെ അരങ്ങില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഭരതനാട്യത്തില്‍ പഴയകാലത്തെ നര്‍ത്തകന്മാര്‍ സ്ത്രീകളെപ്പോലെ നടക്കുകയും സംസാരിക്കുകയും മറ്റും ചെയ്യുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ഒരിക്കല്‍ വി.പി.ധനഞ്ജയന്‍മാസ്റ്റര്‍ എനിക്കു ഡെമോണ്‍സ്റ്റ്രൈറ്റു ചെയ്തു തന്ന ഒരു സംഗതി ഇപ്പോള്‍ ഓര്‍ക്കുന്നു. പുരുഷന്മാര്‍ക്കുവേണ്ടി മാത്രമായി അദ്ദേഹം രൂപപ്പെടുത്തിയ അടവുകള്‍ അന്ന് എനിക്കു കാട്ടിത്തന്നു. കഥകളിയുടെ സ്വാധീനത്താലാണ് അതു സംഭവിച്ചത് എന്നതാണ് അദ്ദേഹം എടുത്തു പറഞ്ഞത്. അതിലൂടെ പുരുഷശരീരത്തിനിണങ്ങിയ ഒരു ഭരതനാട്യശൈലിതന്നെ ഉരുവംകൊണ്ടു. 'സാഗരസംഗമം' എന്ന സിനിമയില്‍ കമലഹാസന്‍ അവയിലെ അനേകം നിലകള്‍ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ഇന്‍ഡ്യയുടെ പല ഭാഗത്തും ക്ലാസിക്കല്‍ കലകളില്‍ ഇത്തരം 'പരിണാമങ്ങള്‍' സംഭവിച്ചതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. അതിന്റെ വെളിച്ചത്തിലാണു ഞാന്‍ പറഞ്ഞത്, 'പുരുഷനെ ആഭ്യാസത്തിലും അവതരണത്തിലും അനുകരിക്കാതെ' സ്ത്രീപ്രകൃതിക്കിണങ്ങുന്ന, സ്ത്രീയെ അവളുടെ അതീതമനസ്സിലേക്കു കൊണ്ടെത്തിക്കാന്‍ പര്യാപ്തമായ ഒരു സിസ്റ്റം വളര്‍ന്നു വരണമെന്ന്. കഥകളിയില്‍ ഗൗരവമായി ഇടപെടുന്ന നടിമാര്‍ ഇവിടെ ഉണ്ടാകണം എന്നുതന്നെയുള്ള എന്റെ ആഗ്രഹത്തില്‍നിന്നുമാണ് ഈ അഭിപ്രായം വരുന്നത്. 2001 മുതല്‍ ഞാന്‍ എന്റെ തിയറ്റര്‍വിദ്യാര്‍ഥിനികളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ലണ്ടനില്‍നിന്ന് ഇവിടെ വന്നു രണ്ടുമൂന്നു വര്‍ഷം എന്റെ അടുത്തു പരിശീലനം നടത്തിയ ഒരു കുട്ടി അതില്‍ വളരെ വിജയിക്കുകയും കഥകളിയുടെ അഭ്യാസക്രമങ്ങളില്‍ നിന്ന് അവരുടെ ശരീരപ്രകൃതിക്കിണങ്ങും വിധം രൂപപ്പെടുത്തിയ പരിശീലനരീതികള്‍ ഇപ്പോള്‍ ബേര്‍ഡ് യൂണിവേര്‍സിറ്റിയില്‍ പഠിപ്പിച്ചു വരികയും ചെയ്യുന്നുണ്ട്. അവര്‍ ഫിലിപ്‌സറില്ലിയുടെ ശിഷ്യയുംകൂടിയാണ്. ഇതു പറയാന്‍ കാരണം ഇങ്ങനെ തിയറ്ററിന്റെ ആവശ്യത്തിനായി അഭ്യാസക്രമങ്ങളെ പരിവര്‍ത്തിപ്പിക്കുന്ന അതേ മാര്‍ഗം പിന്തുടര്‍ന്നുകൊണ്ട് സ്ത്രീപ്രകൃതിക്കിണങ്ങുന്ന മെയ്യുറപ്പടവുകളും ചുഴിപ്പുകളും എല്ലാം കണ്ടെത്താവുന്നതാണ്. അപ്പോള്‍ അതു സ്ത്രീശരീരത്തിലൂടെ അതീതമനസ്സിലേക്ക് എത്തിപ്പെടാനുള്ള അഭ്യാസക്രമങ്ങള്‍ ആയിത്തീരും. ആ അനുഭവത്തില്‍നിന്നു മാത്രമേ വിദ്യാര്‍ഥിനിക്ക് അദ്ഭുതസിദ്ധികള്‍ ഉണ്ടായി വരികയുള്ളു. സ്ത്രീക്കള്‍ക്കുവേണ്ടിമാത്രം കഥകളിയില്‍ മാറ്റം വരുത്തണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അര്‍പ്പിതചേതസ്സായി ശരിയായ സാധനകളില്‍ മുഴുകുമ്പോള്‍ വന്നു ചേരുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കണം എന്നു മാത്രമാണ്. ഇങ്ങനെ എന്റെ കുറേ ചിന്തകള്‍ നിങ്ങളുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. കഥകളിഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ സഫലമാകട്ടെ. ഭാവുകങ്ങള്‍..

      Thursday at 6:36pm · Like ·   3 people

    •  

       

      Sridharan Namboodiri Kn avar purusha vesham cheythal ennanudheshichath

      Thursday at 6:36pm · Like

    •  

       

      Manoj Kuroor രഞ്ജിനിയുടെ ഉദ്ഭവം നന്നായിരുന്നു. എങ്കിലും ഞാന്‍ കണ്ട വീഡിയോയില്‍ ചില സാങ്കേതിക കാര്യങ്ങളില്‍ ചുരുക്കം പോരായ്കകള്‍... (അതു സ്ത്രീ ആയതുകൊണ്ടല്ല, ആര്‍ക്കും സംഭവിക്കാവുന്നത്)... കൃത്യാന്തരബാഹുല്യമുള്ള സ്ത്രീ എന്ന നിലയിലുള്ള ഒരു പരിഗണനയും വേണ്ടാത്തവിധം രഞ്ജിനി ഇനിയും മെച്ചപ്പെടും എന്ന് ഉറപ്പുണ്ട്.

      Thursday at 6:38pm · Like ·   2 people

    •  

       

      Sunil Narayanan നിയതമായ ഒരു കളരി സമ്പ്രദായം ഇല്ല എന്നത് തന്നെയാണ് ഒരു പോരായ്മ ..ഏതങ്കിലും ഒരു വേഷം ചൊല്ലിയാടുക എന്നതിനപ്പുറം അടിസ്ഥാനപരമായ ഒരു അഭ്യാസം നേടിയിട്ടുള്ള കലാകാരികള്‍ ആരെങ്കിലും ഉണ്ടാവുമോ ..കളരി സമ്പ്രദായം ഇല്ല എന്നതില്‍ ഉണ്ടാവുന്ന പോരായ്മകള്‍ ബാധകമാവുന്നു അപ്പോള്‍...അഭിനയതോടോപ്പമുള്ള സാങ്കേതികത്വം മുഖ്യമാണ് കഥകളിക്ക്...സാങ്കേതികത നില നിര്‍ത്താന്‍ ചിട്ടയായ നീണ്ട കാലത്തേ അഭ്യാസം കൊണ്ട് മാത്രമല്ലെ സാധിക്കൂ ??

      Thursday at 6:49pm · Like ·   2 people

    •  

       

      Nikhil Kaplingat ‎Manoj Kuroor"കഥകളിയുടെ ആഹാര്യഘടനയും രൂപഘടനതന്നെയും സ്ത്രീകള്‍ക്കും പ്രാപ്യമാണ്. അതില്‍ സ്ത്രീ-പുരുഷഭേദം കുറവാണ്. അത്തരം ഭേദമുള്ള ഇടങ്ങള്‍ നിസ്സാരമായി പരിഹരിക്കാമെന്ന് ഇതിനകംതന്നെ കഥകളി നടികള്‍ തെളിയിച്ചിട്ടുമുണ്ട്." - ഇതെത്രത്തോളം ശരിയാണ്‌ ? കിരീടവും ഉടൂത്തുകെട്ടും കലാശങ്ങളും എല്ലാം പുരുഷനെ ചുറ്റിപറ്റി രൂപപ്പെട്ടതല്ലേ ? അവ ഇണങ്ങുന്ന രീതിയിലാക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രയത്നിക്കേണ്ടി വരുന്നില്ലേ ?

       

      കണ്ണേട്ടന്‍ പറഞ്ഞ പോലെ തീവ്രമായ ആത്മാന്വേഷണത്തിലൂടെ സ്ത്രീകള്‍ അവര്‍ക്കനുയോജ്യമായ ആഹാര്യം, കലാശങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ നൈസര്‍ഗ്ഗികമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു എന്നു തന്നെ തോന്നുന്നു.

      Thursday at 7:17pm · Like

    •  

       

      Manoj Kuroor ‎Nikhil Kaplingat, കഥകളിയിലെ സ്ത്രീവിരുദ്ധത ഒരു സാമൂഹിക നിര്‍മ്മിതിയാണെന്നാണ് ഞാന്‍ കരുതുന്നത് എന്നു പറഞ്ഞല്ലൊ. ആഹാര്യവും സങ്കേതങ്ങളും സ്ത്രീവിരുദ്ധമാണെങ്കില്‍ ഇപ്പോഴുള്ള സ്ത്രീകള്‍ എന്താണു ചെയ്യുന്നത്? സ്ത്രീകള്‍ക്കു പറ്റാത്ത എന്താണ് അവയിലുള്ളതെന്നു സ്ത്രീകള്‍തന്നെ പറയട്ടെ. എല്ലാ വേഷങ്ങളും ഇപ്പോള്‍ത്തന്നെ സ്ത്രീകളും അവതരിപ്പിക്കുന്നുണ്ടല്ലൊ. ഏറ്റുമാനൂര്‍ കണ്ണന്‍ പറഞ്ഞതുപോലെ സ്ത്രീകള്‍ ആത്മാന്വേഷണത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുത്തുന്നെങ്കില്‍ നല്ലത്. അത് നേരത്തെപറഞ്ഞ സാമൂഹികമായ സ്ത്രീവിരുദ്ധഘടകങ്ങളിലാണു സംഭവിക്കേണ്ടത്. കഥകളി മാത്രമല്ല മിക്ക വ്യവഹാരങ്ങളും പുരുഷാധിപത്യപരമാണ്. പക്ഷേ ആ രംഗങ്ങളിലെല്ലാം ശക്തമായ സ്ത്രീസാന്നിധ്യവും ഇപ്പോഴുണ്ട്. അതായത് സാമൂഹികനിര്‍മ്മിതിയായ പുരുഷാധിപത്യപരമായ വ്യവഹാരങ്ങളെ മറികടക്കാന്‍ മറ്റു രംഗങ്ങളിലെന്നപോലെ സ്ത്രീകള്‍ക്കു കഴിയും. കഴിയുന്നുണ്ട്.

      Thursday at 7:31pm · Like ·   4 people

    •  

       

      Subhash Kumarapuram സ്തീകള്‍ ആരും മോശം പ്രകടനം അല്ല കാഴ്ച വയ്ക്കുന്നത് . . . നേരെ മറിച്ചു ഇപ്പൊ സ്ത്രീ വേഷം ചെയ്യുന്ന പുരുഷന്മാര്‍ വളരെ വളരെ നല്ല പ്രകടനം ആണ് കാഴ്ച വയ്ക്കുന്നത് . . . :)

       

      ഞാന്‍ എന്താ ഈ പറയുന്നത് . . . :) ഇതാ ഞാന്‍ ഇതില്‍ ഒന്നും ഇടപെടാതെ ഫോട്ടോ മാത്രം എടുത്തു നടക്കുന്നത് . . .

      Thursday at 7:42pm · Like ·   3 people

    •  

       

      Nikhil Kaplingat സ്ത്രീകള്‍ക്ക് പറ്റില്ല എന്നല്ല, കൂടുതല്‍ അനുയോജ്യമായത് സ്ത്രീകള്‍ തന്നെ കണ്ടെത്തണം എന്നാ‌ണ്‌ ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പല കടമ്പകള്‍ കടന്ന് അവര്‍ നിലവിലെ വഴക്കങ്ങളനുസരിച്ച് ചെയ്യുന്നുണ്ട് എന്നതു ശരി തന്നെ, അതില്‍ നിന്ന് മുന്നോട്ട് പോകേണ്ടതുണ്ട്.

       

      പ്രശ്നത്തെ സാമൂഹ്യപരമായി മാത്രം കണ്ടാല്‍ മതിയോ? ജൈവശാസ്ത്രപരമായി സ്ത്രീശരീരത്തിന്‍റെ പ്രത്യേകതകളനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തിയും ഇതിനെ നേരിടേണ്ടതല്ലേ ?

      Thursday at 7:51pm · Like ·   1 person

    •  

       

      R Naga Rajan സ്ത്രീവേഷങ്ങള്‍ക്ക് ശക്തമായ കഥാപാത്രങ്ങലുള്ള ആട്ടക്കഥകള്‍ ഉണ്ടാകണം.

      Thursday at 8:46pm · Like

    •  

       

      R Naga Rajan ചിലപ്പതികാരത്തില്‍ നിന്നോ ദേവീമാഹാത്യമത്തില്‍ നിന്നോ എടുക്കാം എന്നെനിക്ക് തോന്നുന്നു.

      Thursday at 8:47pm · Like

    •  

       

      Manoj Kuroor വിവേചനത്തിന്റെ കാര്യമാണു സാമൂഹികം എന്നു പറഞ്ഞത്.

      Thursday at 8:47pm · Like

    •  

       

      R Naga Rajan ദേവീമാഹാത്മ്യം

      Thursday at 8:48pm · Like

    •  

       

      Sree Chithran “ആഹാര്യവും സങ്കേതങ്ങളും സ്ത്രീവിരുദ്ധമാണെങ്കില്‍ ഇപ്പോഴുള്ള സ്ത്രീകള്‍ എന്താണു ചെയ്യുന്നത്? സ്ത്രീകള്ക്കു പറ്റാത്ത എന്താണ് അവയിലുള്ളതെന്നു സ്ത്രീകള്ത്ന്നെ പറയട്ടെ. എല്ലാ വേഷങ്ങളും ഇപ്പോള്ത്ത ന്നെ സ്ത്രീകളും അവതരിപ്പിക്കുന്നുണ്ടല്ലൊ. ഏറ്റുമാനൂര്‍ കണ്ണന്‍ പറഞ്ഞതുപോലെ സ്ത്രീകള്‍ ആത്മാന്വേഷണത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുത്തുന്നെങ്കില്‍

      നല്ലത്.”

      മനോജേട്ടൻ ഇപ്പറഞ്ഞത്ര ലളിതമാണു പ്രശ്നങ്ങൾ എന്നെനിക്ക് തോന്നുന്നില്ല. സാമൂഹികഘടകങ്ങളിലാണു മാറ്റം വരേണ്ടത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ,േതു കലയിലും തീവ്രമായ ഒരു സമർപ്പണത്തിന്റെ അനിവാര്യത ഉണ്ടല്ലോ. അതിനു തയ്യാറാവുന്നതിനെ കണ്ണേട്ടൻ വിളിക്കും പോലെ ‘സാധന’ എന്നു വിളിക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും വിളിക്കാം. പക്ഷേ അതു വേണം എന്നതിൽ സംശയമൊന്നുമില്ല. ആ തലത്തിലേക്കു വളരുന്ന സ്ത്രീകലാകാരികൾ ആധുനിക കഥകളിയിൽ (പഴയ കാര്യം ഒന്നും എനിക്കറിയില്ല. ഇനി കാർത്യായിനി എന്നൊന്നും പറഞ്ഞ് ആരും വരരുത്) ഉണ്ടായിട്ടില്ല എന്നാണെനിക്കു തോന്നുന്നത്. ചവറ പാറുക്കുട്ടി തന്നെയും അഭിനന്ദനീയ ആകുന്നത് തീവ്രമായ പുരുഷാധിപത്യസമൂഹത്തിൽ നിന്ന് കഥകളിയിലേക്കു വരികയും വേഷങ്ങൾ ചെയ്യുകയും ചെയ്ത സ്ത്രീ എന്നതിനാലാണല്ലോ. അതിലപ്പുറം, പ്രസ്തുത കലയുടെ സൗന്ദര്യശാസ്ത്രത്തിൽ ശക്തമായ അടയാളപ്പെടുത്തലുകൾ സാദ്ധ്യമാക്കിയ കലാകാരികൾ ഉണ്ടായിക്കണ്ടിട്ടില്ല. ഭരതനാട്യത്തിൽ രുഗ്മിണി ദേവി അരുണ്ഡേലിനെപ്പോലെ എന്നു പറയാം. ( ഒരുമ്പെട്ടവൾ എന്ന പേരൊക്കെ ചെറുപ്പത്തിലേ രുഗ്മിണി സമ്പാദിച്ചിരുന്നല്ലോ. അതിലപ്പുറം അവർ ചെയ്യുകയും ചെയ്തു എന്നർത്ഥം) അതു തീർച്ചയായും സ്ത്രീകളുടെ കുറ്റമല്ല, മനോജേട്ടൻ പറഞ്ഞ സാമൂഹികഘടകങ്ങളുടെ സമ്മർദ്ദമാണ്. അവയെ ശക്തമായും ധൈഷണികമായും നേരിടുന്ന കലാകാരികൾ ഉണ്ടായാലേ യഥാർത്ഥത്തിലുള്ള ‘സ്ത്രീസാനിദ്ധ്യം’ കഥകളിയിൽ വസന്തം സൃഷ്ടിക്കുകയുള്ളൂ. അതിനു തീർച്ചയായും മനോജേട്ടൻ മുൻകമന്റിൽ പറഞ്ഞ ഒഴുക്കൻ നിലപാടു മതിയാവില്ല എന്നു തോന്നുന്നു :)

      Thursday at 8:58pm · Like

    •  

       

      Sree Chithran nikhilinte chidyam kaanaakyalla, marupati ezhuthaame :)

      Thursday at 8:59pm · Like ·   1 person

    •  

       

      Manoj Kuroor ചിത്രന്‍, ഒഴുക്കന്‍ മറുപടിയല്ല. വ്യക്തമാക്കാം. ഒന്നു മുറുക്കിവരട്ടെ :)

      Thursday at 9:31pm · Like ·   2 people

    •  

       

      Manoj Kuroor പുരുഷാധിപത്യപരമായ സമൂഹത്തില്‍ കഥകളി മാത്രമല്ല, മിക്ക വ്യവഹാരങ്ങളും പുരുഷാധിപത്യപരം‌തന്നെ. എന്തിന് ഭാഷയും ‘ഹിസ് സ്റ്റോറി’ എന്ന ഹിസ്റ്ററിതന്നെയും പുരുഷാധിപത്യപരംതന്നെ. എന്നാല്‍ സ്ത്രീയ്ക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടിവരുന്ന വിവേചനം ജീവശാസ്ത്രപരമല്ല, സാമൂഹികമാണ്. പുരുഷന്‍ ചെയ്യുന്ന ഏതു ജോലിയും സ്ത്രീക്കും ചെയ്യാം എന്ന് ഫെമിനിസ്റ്റുകള്‍ ‘ചൈനയില്‍ ട്രക്ക് ഓടിക്കുന്ന സ്ത്രീകളുണ്ട്’ എന്ന ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത് ഓര്‍ക്കുമല്ലൊ. വിവേചനത്തെ മറികടക്കുന്നതില്‍ സ്ത്രീവാദപരവും (സ്ത്രീകളുടെ അവകാശത്തില്‍ ഊന്നുന്നതും സ്ത്രീവിവേചനത്തെ ചെറുക്കുന്നതും ഇതില്‍ പെടുന്നു) സ്ത്രൈണവും (ഫെമിനൈന്‍- സ്ത്രീക്കു സാധ്യമായ ആവിഷ്കാരങ്ങള്‍ കണ്ടെത്തുന്നത്) ആയ മാര്‍ഗങ്ങളുണ്ട്. (സ്ത്രീവാദികള്‍ തമ്മില്‍ത്തന്നെ ഇക്കാര്യങ്ങളില്‍ അഭിപ്രായഭേദങ്ങളുമുണ്ട്) കഥകളിയെ സംബന്ധിച്ച് സ്ത്രീവിരുദ്ധമായ ഘടകങ്ങള്‍ ഏതൊക്കെ കാര്യങ്ങളിലാണുള്ളതെന്ന് അന്വേഷിക്കേണ്ടതുണ്ട്. അത് ആഹാര്യത്തിലോ കലാശങ്ങളിലോ ഒന്നുമാണെന്നു ഞാന്‍ കരുതുന്നില്ല. ആണെങ്കില്‍ അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ രംഗത്തുള്ള സ്ത്രീകള്‍ അവ ഫലപ്രദമായി ചെയ്യുമായിരുന്നില്ല. കുപ്പായമില്ലാത്ത വേഷഘടനപോലെയുള്ള നിസ്സാരകാര്യങ്ങള്‍ ഇന്നത്തെ സ്ത്രീകള്‍തന്നെ വേഷവിധാനത്തിലൂടെ അനായാസം പരിഹരിച്ചിട്ടുണ്ട്. ആണ്‍‌നോട്ടത്തിലധിഷ്ഠിതമായ പ്രമേയഘടന, പദങ്ങള്‍, കഥാ‍ാപാത്രകല്പന തൂടങ്ങിയവയിലൊക്കെയാണ് വിവേചനം നിലനില്‍ക്കുന്നത്. അല്ലാതെ കലാശം, ഇരട്ടി തുടങ്ങിയ പ്രമേയത്തില്‍നിന്നു വേര്‍പെടുത്തിയെടുക്കാവുന്ന സങ്കേതങ്ങളിലല്ല. സ്ത്രീയുടെയും പുരുഷന്റെയും ശാരീരികമായ പ്രത്യ്യേകതകള്‍ മിക്കതും മറയ്ക്കുന്ന വേഷഘടനയിലുമല്ല. ആണ്‍‌നോട്ടത്തിലധിഷ്ഠിതമായ കഥാപാത്രചിഹ്നങ്ങളിലാണ് കോട്ടയ്ക്കല്‍ ശിവരാമനെപ്പോലുള്ള ഒരു നടന്റെ ആവിഷ്കാരങ്ങള്‍ പരിവര്‍ത്തനം വരുത്താന്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ചെയ്യാനാവും. ആവിഷ്കാരത്തില്‍ സ്ത്രീകള്‍ക്കു സാധ്യമായ മറ്റു ചിലയിടങ്ങളുമുണ്ട്. അത് നേരത്തെ പറഞ്ഞ സ്ത്രൈണമായ (ഫെമിനൈന്‍) ഘടകങ്ങളിലാണ്. സ്ത്രീശരീരത്തിന്റെ ഉപയോഗം പോലുള്ള അത്തരം കാര്യങ്ങളില്‍ കഥകളിയ്ക്ക് ചില സവിശേഷതകളുണ്ട്. ലൌകികമായ സ്ത്രീത്വമോ ലൌകികമായ പുരുഷത്വമോ എന്നതിനപ്പുറം അതിയാഥാര്‍ഥ്യത്തിലൂന്നിയ സ്ത്രീ-പുരുഷ ആവിഷ്കാരങ്ങളാണു കഥകളിയിലുള്ളത്. അതായത് സ്ത്രീക്കു പുരുഷവേഷവും പുരുഷനു സ്ത്രീവേഷവും ഈ ഘടനയില്‍ത്തന്നെ ആവിഷ്കരിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീക്ക് ഇക്കാര്യങ്ങളിലും ചെയ്യാനാവുന്ന കാര്യങ്ങളുടെ സാധ്യതയെ ഞാന്‍ തള്ളിക്കളയുന്നില്ല. ഏറ്റുമാനൂര്‍ കണ്ണന്‍ പറഞ്ഞതുപോലെ അത്തരംമഅവിഷ്കാരങ്ങള്‍ക്കുമുള്ള സാധ്യത ൌണ്ടാവുകയാണെങ്കില്‍ നല്ലത് എന്നാണ് ഉദ്ദേശിച്ചത്. പക്ഷേ സാധന, ആത്മസമര്‍പ്പണം എന്നിവയൊക്കെ സ്ത്രീപുരുഷന്മാര്‍ക്ക് ഒരേപോലെ ബാധകമായ കാര്യങ്ങളാണ്. വിവേചനത്തിന്റെ പ്രശ്നം അക്കാര്യങ്ങളിലല്ല ഉള്ളത് എന്ന് ഒന്നുകൂടി വ്യക്തമാക്കുന്നു.

      Thursday at 9:59pm · Like ·   10 people

    •  

       

      Ranjini Nair സാധന, ആത്മസമര്‍പ്പണം എന്നിവയൊക്കെ സ്ത്രീപുരുഷന്മാര്‍ക്ക് ഒരേപോലെ ബാധകമായ കാര്യങ്ങളാണ്. A very valid statement Manoj Kuroor

      Thursday at 10:11pm · Like ·   2 people

    •  

       

       

      Shanavas Kanhikoth സുഭാഷ്‌ അണ്ണന്‍റെ ഈ പടം നോക്കു..http://www.facebook.com/photo.php?fbid=10150338791599314&set=o.189689987718958&type=1&theater

      ഈ സ്ത്രീ വേഷത്തിന്‍റെ "പുരുഷ" കൈ കാണുമ്പോള്‍ ഒരു വല്ലായ്മയുണ്ടോ ?

      Yesterday at 1:18am · Like ·   2 people

    •  

       

      Ranjini Nair കണ്ണേട്ടന്‍ പറയുന്നു, പുരുഷ കേന്ദ്രീകൃതമായി പുരുഷനുവേണ്ടി കഥകളിയുടെ സ്ത്രീവേഷം, രൂപപെടുതിയിരിക്കുന്നു എന്ന്. എന്നാല്‍ Zarilli in one of his books writes like this, “gender based restrictions precluded women in entering KATHAKALI.” Also Marlene Pitkow argues “female purity was essential to the well-being and prosperity of tharavad and this restriction was designed to protect it.” !!!

      Yesterday at 3:48am · Like ·   1 person

    •  

       

      Nikhil Kaplingat എന്‍റെ ആദ്യകമന്‍റില്‍ ഉദ്ധരിച്ച ഭാഗത്തെപ്പറ്റി മാത്രമാണ്‌ ഞാന്‍ സംസാരിച്ചത്. മറ്റു കാര്യങ്ങളോട് യോജിക്കുന്നു, മാത്രമല്ല കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടവയും ആയിരിക്കാം അവ എന്നും സമ്മതിക്കുന്നു.

       

      പക്ഷെ, പുരുഷന്‍ ചെയ്യുന്നത് അതേ പടി അനുകരിക്കാന്‍ സാധിക്കുന്നത് കൊണ്ട് മാത്രം സ്ത്രീവിരുദ്ധതയില്ലാത്തതിന്‍റെ ലക്ഷണമായിട്ട് അതിനെ കാണുന്നത് പൂര്‍ണമായി ശരിയല്ല എന്ന സ്ത്രീവാദത്തോട് തന്നെയാണ്‌ എന്‍റെ യോജിപ്പ്. കഥകളിയ്ക്കു പുറത്തുള്ള സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ പോലെ, കഥകളിയിലെ തന്നെ മനോജേട്ടന്‍ പറഞ്ഞ പ്രമേയം പോലെ, സങ്കേതങ്ങളുടെ കാര്യത്തിലും തീവ്രമായ ആത്മാവിഷ്കാരസാധ്യതകള്‍ അന്വേഷിക്കുമ്പോഴാണ് അവ യഥാര്‍ഥത്തില്‍ സ്ത്രീവിരുദ്ധം അല്ലാതായിത്തീരുക. അങ്ങിനെയുണ്ടായാല്‍ നല്ലത് (nice to have) എന്നല്ല, അങ്ങിനെയുണ്ടായാലാണ്‌ അരങ്ങില്‍ സ്ത്രീസാന്നിദ്ധ്യം ശക്തമാകുന്നത് എന്നാണ്‌ എനിക്ക് തോന്നുന്നത്.

      Yesterday at 4:33am · Like ·   2 people

    •  

       

      Ravi Shanker tracking..

      Yesterday at 10:29am · Like

    •  

       

      Sree Chithran ഫെമിനൈൻ സാദ്ധ്യതകളെപ്പറ്റിയുള്ള അഭിപ്രായഭേദങ്ങളിൽ നമുക്കോരുരുത്തർക്കും വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കാം. എങ്കിലും സ്ത്രീപുരുഷസമത്വപ്രശ്നങ്ങൾ ജീവശാസ്ത്രപരമല്ല, സമ്പൂർണ്ണമായും സാമൂഹികമാണ് എന്ന നിലപാടിൽ ഞാനും മനോജേട്ടനും തമ്മിലുള്ള യോജിപ്പ് ഇല്ലാതാകുന്നുമില്ല. ഞാൻ സമ്പൂർണ്ണമായും യോജിക്കുന്ന സ്റ്റേറ്റ്മെന്റ് ആണ് അത് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. “സാധന, ആത്മസമര്പ്പ്ണം എന്നിവയൊക്കെ സ്ത്രീപുരുഷന്മാര്ക്ക് ഒരേപോലെ ബാധകമായ കാര്യങ്ങളണ്”. – ഈ നിലപാടിലും യാതൊരു വിയോജിപ്പുമില്ല. ആ അവസ്ഥയിലേക്കെത്തുന്ന കലാകാരികൾ ഉണ്ടാകണം എന്നാണ് ഞാൻ മുൻ കമന്റിൽ സുതാര്യമാം വിധം വിശദീകരിച്ചതും.

       

      എന്നാൽ, “ഫെമിനൻ” സാദ്ധ്യതകളിലെ ഫെമിനിസ്റ്റ് ഉദാഹരണമായ ‘ ചൈനീസ് ട്രക്ക്’ ക്ലാസിക്കൽ തീയറ്ററുമായി ബന്ധപ്പെട്ട ചർച്ചയിൽ യുകതായി എനിക്കു തോന്നുന്നില്ല. ‘പുരുഷൻ ചെയ്യുന്നവ ചെയ്യുന്നവൾ’ – ‘സ്വന്തം സാദ്ധ്യതകളെ കണ്ടെടുക്കുന്നവൾ’ എന്നിവയെ പ്രസിദ്ധ ഫെമിനിസ്റ്റായ ജൂലിയാ ക്രിസ്റ്റേവ വിശദമാക്കുമ്പോൾ സൂചിപ്പിക്കും പോലെ “സ്വസാദ്ധ്യതകളുടെ നിർദ്ധാരണം കൂടുതൽ പ്രസക്തമാകുന്ന ഇടങ്ങളും ഉണ്ട്’ എന്നും, അത്തരമൊരിടമാണ് കഥകളിയടക്കമുള്ള ക്ലാസിക്കൽ തീയറ്റർ എന്നുമാണ് ഞാൻ കരുതുന്നത്. അതുകൊണ്ടുതന്നെ, നിഖിൽ പറഞ്ഞ പോലെ ‘അങ്ങനെ ചെയ്യുന്നെങ്കിൽ നല്ലത്’ എന്നതിനേക്കാൾ, ‘അങ്ങനെ ചെയ്യപ്പെടേണ്ടത് സാമൂഹികവും ചരിത്രപരവുമായ സുപ്രധാന ആവശ്യമാണ്’ എന്നേ ഞാൻ പറയൂ :)

       

      അന്വേഷണങ്ങൾ ഏതെല്ലാം മേഖലയിൽ എന്നതു രണ്ടാമത്തെ കാര്യമാണ്. തീർച്ചയായും മനോജേട്ടൻ പറഞ്ഞ ഓരോ വിഭാഗങ്ങളിലും തുടരന്വേഷണങ്ങൾ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം ആഹാര്യത്തിലും സങ്കേതങ്ങളിലും അതിനുള്ള സാദ്ധ്യതകൾ നിലനിൽക്കുന്നുമുണ്ട്. പ്രമേയത്തിൽ നിന്ന് എല്ലാ സങ്കേതങ്ങളേയും വേർപെടുത്തിയെടുക്കാം എന്നും തോന്നുന്നില്ല. പ്രമേയവും പ്രകാരവും തമ്മിൽ നിശ്ചയമായും നിലനിൽക്കേണ്ട പരസ്പരാശ്രിതബന്ധത്തെ ഒഴിച്ചുനിർത്തി ചർച്ച ചെയ്യുന്ന സങ്കേതമാത്രവാദത്തോട് ഞാൻ യോജിക്കുന്നുമില്ല. അതുകൊണ്ടു തന്നെ, മനോജേട്ടൻ പറഞ്ഞ പ്രമേയത്തിന്റെ ആൺനോട്ടങ്ങളിൽ വരുന്ന പരിഷ്കരണങ്ങൾക്കനുസൃതമായി പ്രകാരത്തിലും പരിണാമങ്ങൾ സംഭവിച്ചേ തീരൂ. അവ ലാവണ്യേകവാദികളെ എത്രമേൽ അലോസരപ്പെടുത്തിയാലും :)

       

      തീയറ്ററിൽ എങ്ങനെ ‘അനിമ’ യും ‘അനിമസും’ പ്രവർത്തിക്കുന്നു എന്ന അന്വേഷണം ലോകത്ത് പുതിയ കാര്യമൊന്നുമല്ല ( ഉദാ: കരോലി ഷ്നീമാന്റെ ആവിഷ്കാരങ്ങൾ) തീയറ്ററിലെ സ്ത്രൈണഘടന, പൗരുഷഘടന എന്നിവയെപ്പറ്റിയും ലോകതീയറ്ററിൽ അന്വേഷണങ്ങൾ സുലഭം. ഇവയോടൊക്കെ പ്രതിസ്പന്ദിക്കും നിലയിലുള്ള ആവിഷ്കരണമായി നമ്മുടെ തീയറ്റർ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ‘കഥകളി നടി’ എന്ന സ്വപ്നത്തെപ്പറ്റിയാണു മുൻപു പറഞ്ഞത്. അല്ലാതെ അതൊരു യുട്ടോപ്യൻ കിനാവൊന്നുമല്ല :)

       

      ഇനി ഞാനൊന്നു മുറുക്കട്ടെ, മുംബൈയിൽ ഇടിച്ച പുകല കിട്ടാനില്ല എന്നതാണ് ഞാൻ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ സർഗ്ഗാത്മകപ്രതിസന്ധി :)

      23 hours ago · Like ·   1 person

    •  

       

      Subhash Kumarapuram ഇപ്പൊ നിലവില്‍ ഉള്ള സ്ത്രീ കഥകളി കലാകാരികളെയും സ്ത്രീ കഥാപാത്രങ്ങള്‍ കൈ കാര്യം ചെയ്യുന്ന പുരുഷന്‍ മാരെയും താരതമ്യം ചെയ്‌താല്‍ ആരു മുന്നില്‍ നില്‍ക്കും . . .

       

      സ്ത്രീ ജനങ്ങള്‍ ഉത്തരം തരാമോ . . . ( പൊട്ട ചോദ്യം എങ്കില്‍ ക്ഷമിക്കണേ . . . )

      23 hours ago · Like

    •  

       

       

      Manoj Kuroor ചിത്രന്‍, 

      ‘തീയറ്ററിലെ സ്ത്രൈണഘടന, പൗരുഷഘടന എന്നിവയെപ്പറ്റിയും ലോകതീയറ്ററിൽ അന്വേഷണങ്ങൾ സുലഭം. ഇവയോടൊക്കെ പ്രതിസ്പന്ദിക്കും നിലയിലുള്ള ആവിഷ്കരണമായി നമ്മുടെ തീയറ്റർ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ‘കഥകളി നടി’ എന്ന സ്വപ്നത്തെപ്പറ്റിയാണു മുൻപു പറഞ്ഞത്. അല്ലാതെ അതൊരു യുട്ടോപ്യൻ കിനാവൊന്നുമല്ല :)’ എന്ന വാചകം ശ്രദ്ധേയം. 

       

      ശരിയാണ്. സമകാലിക സ്ത്രീനാടകവേദിയില്‍ അത്തരം അന്വേഷണങ്ങള്‍ സുലഭം. അവയ്ക്ക് ആധുനിക നാട്യസിദ്ധാന്തത്തിന്റെ പിന്തുണയുമുണ്ട്. എന്നാല്‍ പരമ്പരാഗതമായ തീയെറ്റര്‍ രൂപങ്ങളെ അവര്‍ എങ്ങനെയാണു സമീപിക്കുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. പരമ്പരാഗത തീയെറ്റര്‍ രൂപങ്ങളോട് ആധുനിക നാട്യസിദ്ധാന്തം അനുകൂലമായ നിലപാടല്ല പുലര്‍ത്തുന്നത് എന്നോര്‍ക്കുമല്ലൊ. കഥകളിയില്‍ എത്ര പരീക്ഷണങ്ങള്‍ നടത്തിയാലും അതിന്റെ ഘടനാപരമായ സവിശേഷതകള്‍ നിരങ്കുശമായ അത്തരം പരീക്ഷണങ്ങള്‍ക്കു വിലങ്ങുതടിയായി നില്‍ക്കും എന്നതുകൊണ്ടാണത്. സൌന്ദര്യശാസ്ത്രപരമായ നിയമങ്ങളോട് ശക്തമായ വിയോജിപ്പുള്ള, അത്യധികം പ്രകോപനപരമായ പരീക്ഷണങ്ങളാണ് അവരില്‍ പലരും മന:പൂര്‍വംതന്നെ നടത്തുന്നത് എന്നും കാണാം. അത്തരം പരീക്ഷണങ്ങളെ പരമ്പരാഗത തീയെറ്റര്‍ ആയ കഥകളിയുമായി ചേര്‍ത്തുവയ്ക്കാനാവുമെന്നു തോന്നുന്നില്ല. കഥകളിയില്‍ അതിന്റെ ഘടനാപരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പരീക്ഷണങ്ങള്‍ക്കേ പ്രസക്തിയുള്ളൂ എന്നു തോന്നുന്നു. 

       

      ട്രക്ക് ഓടിക്കുന്ന സ്ത്രീകള്‍ എന്നത് പുരുഷന്‍ ചെയ്യുന്ന എന്തും സ്ത്രീക്കും ചെയ്യാന്‍ കഴിയും എന്നു സ്ഥാപിക്കുന്നതിനുള്ള ഉദാഹരണമാണ്. അതിനപ്പുറം കഥകളിയുമായി അതിന് ഒരു ബന്ധവുമില്ല. 

       

      ഞാന്‍ പറഞ്ഞതു ലാവണ്യൈകവാദമല്ല, രൂപവാദത്തിന്റെ ചില ഘടകങ്ങള്‍ അതിലുണ്ടെങ്കിലും. പ്രമേയത്തില്‍നിന്നു വേര്‍പെടുത്തിയെടുക്കാവുന്ന സങ്കേതങ്ങള്‍ എന്നു പറഞ്ഞത് പൂര്‍ണമായും അടിസ്ഥാനഘടകങ്ങളെക്കുറിച്ചാണ്. സംഗീതശാസ്ത്രത്തില്‍ സപ്തസ്വരങ്ങള്‍ പോലെ. ഏതു സംഗീതരൂപവും നിര്‍മിക്കുന്നതിന് അത് ആവശ്യമായി വരുമല്ലൊ. അതുപോലെ കഥകളിയിലുള്ള ഘടകങ്ങള്‍ എന്നേ അര്‍ത്ഥമുള്ളൂ. അവ പ്രമേയവുമായി ചേരുമ്പോള്‍ പുരുഷാധിപത്യപരമാവാം; വിമോചനപരവുമാവാം. അത്തരത്തില്‍ രൂപപ്പെട്ടു കഴിഞ്ഞ ഒരു ഘടനയെ വിലയിരുത്തുമ്പോഴേ രൂപം/ഉള്ളടക്കം എന്നിവയുടെ പൊരുത്തത്തെക്കുറിച്ചും സമന്വയത്തെക്കുറിച്ചും അവയുടെ സാമൂഹികമായ ധര്‍മ്മത്തെക്കുറിച്ചുമൊക്കെ ആലോചിക്കാനാവുകയുള്ളൂ. ഇവിടെ ചര്‍ച്ചയില്‍ വന്ന കാര്യം അടിസ്ഥാനപരമായ ശരീരവിന്യാസസങ്കേതങ്ങള്‍ പുരുഷശരീരത്തെ കേന്ദ്രീകരിക്കുന്നതാണോ എന്നതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ആവിഷ്കരിക്കാന്‍ അതില്‍ ഒരു തടസ്സവുമില്ല എന്നു നിലവിലുള്ള കഥകളി നടികള്‍ തന്നെ തെളിയിച്ചിട്ടുണ്ട്. 

       

      ചിത്രന്‍ പറഞ്ഞ മനശ്ശാസ്ത്രസങ്കേതങ്ങള്‍ സ്ത്രൈണമായ ആവിഷ്കാരങ്ങളുടെ സവിശേഷതകളെ സംബന്ധിച്ച് പ്രസക്തമാണ്. കഥകളി പോലുള്ള ഒരു തീയെറ്റര്‍ ഘടനയില്‍ അവയുടെ സാധ്യതകള്‍ ഉപയോഗിക്കാനാവുമെങ്കില്‍ നല്ലത്. ‘അനിവാര്യം’ എന്നു പറയാത്തത് പരമ്പരാഗതമായ തീയെറ്റര്‍ രൂപങ്ങളില്‍ അവ എങ്ങനെ ആവിഷ്കാരതലത്തില്‍ ഉപയോഗിക്കാനാവും എന്ന ഉത്കണ്ഠ അവസാനിക്കാത്തതുകൊണ്ടു മാത്രം :)

       

      കഥകളി ഗ്രൂപ്പില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച വേണ്ടിവരും എന്നു കരുതിയതേയില്ല! പക്ഷേ കമന്റുകളിലെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഇടപെടാതിരിക്കാനായില്ല. സിദ്ധാന്തങ്ങളുടെ സഹായത്തോടെ ചിത്രന്‍ ചര്‍ച്ചയില്‍ വന്നതു കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു എന്നു മാത്രം :)

       

      സേതു എവിടെ? നമ്മള്‍ അന്നൊരുമിച്ചു മുംബൈയില്‍ ചെന്നപ്പോള്‍ പുകയില കൂട്ടി മുറുക്കിയ സ്ഥലം ചിത്രന് ഒന്നു പറഞ്ഞുകൊടുക്കൂ :)

      19 hours ago · Like ·   3 people

    •  

       

       

      Manoj Kuroor നിഖില്‍,

      ‘പുരുഷന്‍ ചെയ്യുന്നത് അതേ പടി അനുകരിക്കാന്‍ സാധിക്കുന്നത് കൊണ്ട് മാത്രം സ്ത്രീവിരുദ്ധതയില്ലാത്തതിന്‍റെ ലക്ഷണമായിട്ട് അതിനെ കാണുന്നത് പൂര്‍ണമായി ശരിയല്ല എന്ന സ്ത്രീവാദത്തോട് തന്നെയാണ്‌ എന്‍റെ യോജിപ്പ്. ’

       

      ശരിയാണ്. സ്ത്രീവാദികള്‍ ഭാഷതന്നെ പുരുഷാധിപത്യപരമായി കരുതുന്നുണ്ടല്ലൊ. പക്ഷേ ആ ഭാഷയല്ലാതെ ആവിഷ്കരിക്കാന്‍ മ്റ്റു മാര്‍ഗമില്ല എന്ന പ്രതിസന്ധിയുമുണ്ട്. കഥകളിയിലെ അടിസ്ഥാനസങ്കേതങ്ങളായ കലാശങ്ങള്‍, മുദ്രകള്‍, താളങ്ങള്‍ എന്നിവയൊക്കെ പുരുഷന്മാര്‍ രൂപപ്പെടുത്തിയതാവാം. അതില്‍ സ്ത്രീ‍വിരുദ്ധമായ ഘടകങ്ങളോട് വിയോജിക്കുകയുമാവാം. പക്ഷേ ഈ കേവലസങ്കേതങ്ങള്‍ക്ക് അത്തരത്തില്‍ ഒരു സ്ത്രീവിരുദ്ധതയുണ്ടോ? ആവിഷ്കാരസമയത്ത് സ്ത്രീകള്‍ക്ക് അത്തരത്തില്‍ അനുഭവപ്പെടുന്നുണ്ടോ? നമ്മൂടെ ഗ്രൂപ്പിലെ കഥകളി കലാകാരികള്‍തന്നെ പറയട്ടെ. സ്ത്രൈണമായ ആവിഷ്കാരങ്ങള്‍ കഥകളിയില്‍ ഉണ്ടാവട്ടെ എന്നുതന്നെ ഞാനും ആഗ്രഹിക്കുന്നു. കഥകളിയുടെ ഘടനാപരമായ സവിശേഷതകളെ പുനര്‍‌നിര്‍വചിച്ചുകൊണ്ട് അവ എങ്ങനെ സാക്ഷാല്‍ക്കരിക്കാനാവും എന്ന ഉത്കണ്ഠ തീരുന്നില്ല നിഖില്‍... :) ഇക്കാര്യങ്ങളില്‍ കഥകളി കലാകാരികള്‍ എന്തു പറയുന്നു എന്നറിയാനും താല്പര്യമുണ്ട്. :)

      19 hours ago · Like ·   3 people

    •  

       

       

      Gayathri Menon കഥകളി ലോകത്ത് ഇന്ന് കാണുന്ന സ്ത്രീകൾ ഭൂരിപക്ഷവും അടിസ്ഥാനപരമായി കഥകളി പഠിച്ചവരല്ല. ഏന്തെങ്കിലും ആശാൻ അവരുടെ സൌകര്യത്തിനും സമയത്തിനും അനുസരിച്ച് കുറച്ചകാലം മാത്രം പഠിപ്പിച്ചിരിക്കും എന്ന് അല്ലാതെ പുരുഷന്മാർക്ക് ലഭിക്കുന്ന പോലെ എട്ടും,പത്തും വർഷത്തെ കളരി അഭ്യാസവും, സൌകര്യങ്ങളും ഒന്നും കിട്ടിയവരല്ല.

      കളരിയിൽ നിന്ന് കിട്ടുന്ന പാട്ടുകാരുടെയും മേളക്കാരുടെയും ആശാന്റെയും കൂടെയുള്ള ചോല്ലിയാട്ടമോ, പല കളികളിലും പങ്കടുത്ത് കിട്ടുന്ന അറിവോ ഒന്നും നേടാൻ സാധിക്കാത്തവരാണ് ഈ സ്ത്രീ കലാകാരികൾ എല്ലാവരും. 

      അങ്ങിനെയുള്ള ഇന്നത്തെ കലാകാരികളെ വളരെ സീനിയറായിട്ടൂള്ള വേഷക്കാരുമായി താരതമ്യപ്പെടുത്തുന്നത് തന്നെ ലജ്ജാകരമാണ്.

      എന്നിട്ടും ഇന്ന് അരങ്ങിൽ നിലനിൽക്കുന്ന എത്രയോ പുരുഷവേഷകാരിലും നന്നായി ചെയ്യുന്ന സ്ത്രികൾ ഉണ്ടെന്നുള്ളത് ഒരു സത്യമാണ്.

      പിന്നെ കഥകളിയിലെ സ്ത്രീവേഷം പുരുഷന്മാർ ചെയ്യുന്ന പോലെ സ്ത്രീകൾക്ക് കഴിയില്ലെന്ന് പറയുന്നത് ഒട്ടും ശരിയല്ല. വർഷങ്ങളൊളം കളരിയിൽ പഠിച്ചും, വേഷങ്ങൾ ചെയ്യ് തും, പഴക്കമുള്ള നൂറിൽ പരം വേഷക്കാരിൽ ഒന്നോ രണ്ടൊ പേരെ മാത്രം എടുത്ത് കാണിച്ച് അവരുമായിട്ടാണ്, ഈ പ്രെവറ്റായി രണ്ടൊ, മൂന്നൊ വർഷം മാത്രം കഥകളി പഠിച്ച സ്ത്രികളെ താരതമ്യപ്പെടുത്തുന്നത്. 

      ഇന്ന് കഥകളി പഠിക്കാൻ പുരുഷന്മാർക്ക് ലഭിക്കുന്ന സൌകര്യം സ്ത്രികൾക്ക് ലഭിക്കുകയാണെങ്കിൽ, പഠിച്ചുഇറങ്ങുന്നവരിൽ പുരുഷന്മാരെക്കാൾ പ്രതിഭകൾ സ്ത്രീകളിൽ ഉണ്ടാവും.സ്ത്രിവേഷങ്ങളിൽ ഇന്നു കാണുന്നതിനെക്കാൽ കൂടുതൽ സാദ്ധ്യതകൾ കാണാൻ കഴിയും.

      അപ്പോൾ സ്ത്രീകളുടെ അഭിനയവും രീതികളും ഒക്കെ എല്ലാ ആസ്വാദകനും ഇഷ്ടമാവും.കുറെ ഒക്കെ കണ്ടു ശീലിച്ച ഇഷ്ടങ്ങളാണ്.

      കഥകളിയിലെ സ്ത്രീകഥാപത്രങ്ങളുടെ സാദ്ധ്യതകൾ കുറഞ്ഞത് തന്നെ പുരുഷൻ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്.

      വെറും ഒരു മിനുക്കിലും,കരിയിലും, മാത്രം ആഹാര്യം, 

      ശക്തമായ സ്ത്രി കഥാപാത്രങ്ങളുടെ കുറവ്

      സ്ത്രീവേഷം ചെയ്യുന്ന പുരുഷന്റെ പുരുഷത്വം കുറക്കുന്നതിന്ന്, പ്രധാന പിന്നണിയായ ചെണ്ട ഒഴിവാക്കേണ്ടി വന്നു.

      അങ്ങിനെ നഷ്ട്ടങ്ങൾ അനവധിയാണ് കഥകളിയിൽ സ്ത്രികൾക്കും, സ്ത്രികളില്ലാത്ത കഥകളിക്കും.

      12 hours ago · Unlike ·   8 people

    •  

       

      Subhash Kumarapuram അബദ്ധം എങ്കില്‍ ക്ഷമിക്കണം . . . അറിയാന്‍ വേണ്ടി . . .ചോദിക്കുന്നതാ . . .

       

      ഇത്രയും വിശദമായ പഠന രീ തി സ്ത്രീ കള്‍ക്ക്‌ അനുവദിക്കുന്നില്ലെ? എന്തെങ്കിലും തടസങ്ങള്‍ . . .?

      12 hours ago · Like ·   2 people

    •  

       

      Sree Chithran ആധുനികനാട്യസിദ്ധാന്തത്തിന്റെ കലാപകരമായ പരീക്ഷണങ്ങളെ ഞാൻ ഉദാഹരിച്ചത്, ലോകത്തെമ്പാടും നടക്കുന്ന പുതുപരീക്ഷണങ്ങൾ ഓർമ്മിപ്പിക്കാൻ മാത്രമാണ്. എന്നാൽ, കലയുടെ വ്യവസ്ഥാപിത നിയമങ്ങളോട് അവ പ്രഖ്യാപിക്കുന്ന എതിർ നിലപാടുകൾ അവയെ കഥകളിയുമായോ മറ്റു ക്ലാസിക്ക് രൂപങ്ങളുമായോ ബന്ധപ്പെടുന്നതിനു തടസാമാകുന്നുമില്ല. പാരമ്പര്യധാരയെ മനഃപൂർവ്വം വിച്ഛേദിക്കുന്ന/ കലാപം ചെയ്യുന്ന ആധുനികനാട്യപരീക്ഷണങ്ങളും ഇന്ന് സുലഭമാണല്ലാഓ. ഇതുകൊണ്ടാണ് ഞാൻ ആദ്യ കമന്റുമുതലേ ചന്ദ്രലേഖയെ ആവർത്തിച്ച് ഉദാഹരിച്ചത്. ഭരതനാട്യം അവർക്ക് പലപ്പോഴും പല വിതാനങ്ങളിലുള്ള ആവിഷ്കരണോപാധികളിൽ ഒന്നായിരുന്നു. അങ്ങനേയും ഒരു ക്ലാസിക്കൽ രൂപത്തിന് ഇടമുണ്ട് എന്നു തെളിയിക്കുകയായിരുന്നു അവർ, അവ എത്രമേൽ ക്ലാസിക്കൽ ഘടനയ്ക്കു പുറത്തെങ്കിലും.

       

      കഥകളിയിൽ നിശ്ചയമായും നടക്കാൻ സാദ്ധ്യതയുള്ള/ നടക്കേണ്ട ചരിത്രപരമായ മാറ്റങ്ങളുടെ ഭാഗമായാണ് ഞാൻ സ്ത്രീപ്രശ്നത്തെയും നോക്കിക്കാണാൻ ശ്രമിച്ചത്. അപ്പോൾ സാമൂഹികശാസ്ത്രവും സൈക്കോ അനാലിസിസും പ്രസക്തവും ഉപയുക്തവുമായിത്തീരുന്നു. എങ്ങനെ കഥകളി മാറും എന്നു പ്രവചിക്കത്തക്കതോ കണ്ടുപിടിക്കത്തക്കതോ ആയ വിചക്ഷണത്വം എനിയ്ക്കില്ല. എന്നാൽ ഒന്നുറപ്പാണ്, ലോകതീയറ്ററിൽ എങ്ങും നടക്കുന്ന ആദാനപ്രദാനങ്ങളുടെയും നിരാസ/സ്വീകാരങ്ങളുടേയും ( നിരാസം നിരസിതമാവുന്നതിന്റെ സാനിദ്ധ്യത്തെ അടയാളപ്പെടുത്തുന്നു എന്ന ഗ്രാംഷി വാക്യം ഓർക്കുക) സാദ്ധ്യതകൾ നമ്മുടെ കലകളിൽ മാത്രം ഇല്ല എന്നു ഞാൻ കരുതുന്നില്ല. തീർച്ചയായും ഗൗരവമായ മാറ്റങ്ങളെ കഥകളിയും കാതോർക്കുന്നുണ്ട് എന്നാണു ഞാൻ കരുതുന്നത്.

       

      ഇത്തരം മാറ്റങ്ങളിൽ ഭയപ്പെടുന്നത് പഴയൊരില്ലം എന്നേ വിറ്റുപോയിട്ടും പുതിയൊരോട്ടോ മനസ്സിൽ വാങ്ങാൻ തയ്യാറാവാത്ത ഉണ്ണിക്കുട്ടന്മാരാണ്. അവരുടെ ‘അവസാനത്തെ ആലയ’മായി മാറുന്ന ഒരു ആസ്വാദനപ്പുരയിൽ അധികകാലം കഥകളി കുടുങ്ങില്ല എന്നു ഞാൻ കരുതുന്നു. :)

      12 hours ago · Like ·   2 people

    •  

       

      Manoj Nair ‎Subhash Kumarapuram സുഭാഷ്‌ എന്തിനാ എപ്പോഴും 'ഒരു മുന്‍‌കൂര്‍ ജാമ്യം' എടുക്കുന്നത്? പൊട്ട ചോദ്യം വിഡ്ഢി ചോദ്യം, ബ്രില്യന്റ്റ്‌ ചോദ്യം, എന്നൊന്നില്ല ..ജസ്റ്റ്‌ ചോദ്യം ... പക്ഷെ അത് ജെനുഇന്‍ ചോദ്യ മായിരിക്കണം എന്നു മാത്രം. ലോകത്തിലെ എല്ലാ വലിയ കണ്ടുപിടുത്തങ്ങളും വിഡ്ഢി ചോദ്യങ്ങളില്‍ നിന്നായിരുന്നു എന്നോര്‍ക്കുക.. (മറ്റുള്ളവരെ ഇന്‍സല്റ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ ആവരുത് എന്നു മാത്രം ...അപ്പൊ മാത്രം ജാമ്യം എടുത്തോളൂ) :))

      12 hours ago · Like ·   5 people

    •  

       

      Manoj Kuroor “ഇത്തരം മാറ്റങ്ങളിൽ ഭയപ്പെടുന്നത് പഴയൊരില്ലം എന്നേ വിറ്റുപോയിട്ടും പുതിയൊരോട്ടോ മനസ്സിൽ വാങ്ങാൻ തയ്യാറാവാത്ത ഉണ്ണിക്കുട്ടന്മാരാണ്. അവരുടെ ‘അവസാനത്തെ ആലയ’മായി മാറുന്ന ഒരു ആസ്വാദനപ്പുരയിൽ അധികകാലം കഥകളി കുടുങ്ങില്ല എന്നു ഞാൻ കരുതുന്നു.”

       

      ഹഹ! അതു കലക്കി ചിത്രന്‍! ചന്ദ്രലേഖയെ ഉദാഹരിച്ച് ചിത്രന്‍‌തന്നെ പറയുന്നുണ്ടല്ലൊ: ‘അവ എത്രമേൽ ക്ലാസിക്കൽ ഘടനയ്ക്കു പുറത്തെങ്കിലും.’

       

      തീര്‍ച്ചയായും ക്ലാസ്സിക്കല്‍ ഘടനയ്ക്കു പുറത്തു വിശാലമായ ഇടങ്ങളുണ്ട്. എന്നാല്‍ കഥകളിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കഥകളിക്കുള്ളില്‍നിന്നു സാധ്യമായ പരീക്ഷണങ്ങളെക്കുറിച്ചേ ഞാന്‍ ആലോചിച്ചുള്ളൂ; ആലോചിക്കുന്നുള്ളൂ. :)

      10 hours ago · Like ·   2 people

    •  

       

      Ranjini Nair കണ്ണേട്ടന്‍ പരീക്ഷണം നടത്തിയതു കഥകളി നടിയിലല്ലായിരുന്നു എന്നിരിക്കെ ആ നിരീക്ഷണത്തോട് യോജിക്കാന് വളരെ ബുദ്ധിമുട്ടുണ്ട്. പിന്നെ, ആ തിയേറ്റര്‍ വിദ്യാര്ഥിയനിയുടെ ഗുരുവായ Philip Zarilli , “Gender based restrictions precluded women in entering KATHAKALI" എന്നല്ലേ അദേഹത്തിന്റെ ഒരു പുസ്തകത്തില്‍ എഴുതിയിരികുന്നത്, അല്ലാതെ പുരുഷ കേന്ദ്രീകൃതമായി പുരുഷനുവേണ്ടി കഥകളിയുടെ സ്ത്രീവേഷം, രൂപപെടുതിയിരിക്കുന്നു എന്നല്ല. 

       

      ഇല്ലം വില്ക്കാകതെ തന്നെ ഓട്ടോ വാങ്ങികുന്നതല്ലേ ബുദ്ധി ?

      9 hours ago · Like ·   4 people

    •  

       

      Hareesh N Nampoothiri കഥകളി പ്രഫഷണലായി പഠിച്ച മുഖ്യധാരാ കഥകളി നടന്മാരുമായി, ഇന്നത്തെ കഥകളി കലാകാരികളെ താരതമ്യം ചെയ്യരുത് എന്ന വാദം പ്രസക്തമാണ്‌; വേഷക്കാരുടെ പക്ഷത്തു നിന്നു നോക്കുമ്പോള്‍. എന്നാല്‍ ഒരു ആസ്വാദകനെ സംബന്ധിച്ചിടത്തോളം അത് അവളെ/നെ ബാധിക്കുന്ന വിഷയമേയല്ല! പ്രേക്ഷകന്‌ ആ നടന്‍/നടി ആ കഥാപാത്രത്തെ നീതിപൂര്‍വ്വമായി അവതരിപ്പിച്ചോ എന്നു നോക്കിയാല്‍ മതിയാവും. ഇനി നീതിപൂര്‍വ്വമായ അവതരണം എന്നാലോ, അത് ഇന്നത്തെ കാഴ്ചശീലങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഈയൊരു പ്രതിസന്ധി, കഥകളിയിലെ കലാകാരികളെ അംഗീകരിക്കണമെന്ന് ആഗ്രഹമുള്ള ആസ്വാദകര്‍ക്ക് പോലും ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ്‌ കഥകളി എന്നതിന്റെ തിയേറ്റര്‍ സങ്കല്‍പം മാറേണ്ടതുണ്ട്, അതില്‍ സ്‍ത്രീകള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ കണ്ടെത്തി വികസിപ്പിക്കേണ്ടതുണ്ട് തുടങ്ങിയ വാദങ്ങള്‍ പ്രസക്തമാവുന്നത്. (സത്യത്തില്‍ ഇന്നുള്ള പ്രമുഖ നടന്മാര്‍ ചെയ്യുന്നതും അതൊക്കെ തന്നെയല്ലേ? അവര്‍ക്ക് അനുകൂലമായ വേഷങ്ങളും അതിലെ ഘടകങ്ങളും കണ്ടെത്തി അത് മികച്ച രീതിയില്‍ അവതരിപ്പിക്കുക എന്നത്?)

       

      Sree Chithran, കഥകളിയിലെ വേഷ കലാകാരികള്‍ മികച്ച രീതിയില്‍ ഉര്‍വ്വശി, ലളിതമാര്‍ തുടങ്ങി കഥകളിയിലെ സങ്കേതനിബദ്ധമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുണ്ട് എന്നു പറഞ്ഞല്ലോ... അരാണ്‌ / ആരൊക്കെയാണ്‌ ആ കലാകാരി/കള്‍? (ഒരിക്കല്‍ ഒരു സിംഹിക-ലളിതയെ കണ്ടിരുന്നു. പക്ഷെ, "കണ്ടാലതിമോദം..." മുതലായിരുന്നു അവതരിപ്പിച്ചത്.)

      6 hours ago · Like ·   1 person

    •  

       

      Subhash Kumarapuram ഒട്ടും അറിഞ്ഞുകൂടാത്ത വിഷയം ആയത് കൊണ്ടാണ് മുകൂര്‍ജാമ്യം എടുക്കുന്നത് . . . എടുത്തു പോകുന്നതാ . . .

       

      ഇനി അതില്ലാതെ ചോദിക്കാം . . . :)

       

      1. സ്ത്രീ കള്‍ക്കു പുരുഷന്മാർക്ക് ലഭിക്കുന്ന പോലെ എട്ടും,പത്തും വർഷത്തെ കളരി അഭ്യാസവും, സൌകര്യങ്ങളും ഒന്നും കിട്ടിയവരല്ല - അതിനു എന്തെങ്കിലും നിയമ തടസങ്ങള്‍ ഉണ്ടോ ?

       

      2. കളരിയിൽ നിന്ന് കിട്ടുന്ന പാട്ടുകാരുടെയും മേളക്കാരുടെയും ആശാന്റെയും കൂടെയുള്ള ചോല്ലിയാട്ടമോ, പല കളികളിലും പങ്കടുത്ത് കിട്ടുന്ന അറിവോ ഒന്നും നേടാൻ സാധിക്കാത്തവരാണ് ഈ സ്ത്രീ കലാകാരികൾ എല്ലാവരും - എന്ത് കൊണ്ട് സ്തീ കള്‍ക്ക് കിട്ടുന്നില്ല ?

       

      കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളില്‍ സ്ത്രീ കള്‍ക്ക് കഥകളി പഠിക്കാന്‍ പ്രവേശനം ഇല്ലേ ?

      4 hours ago · Like ·   1 person

    •  

       

      Sunil Narayanan സുഭാഷ് ..കലാമണ്ഡലത്തില്‍ ..വിദേശ വനിത ആണെങ്കില്‍ മാത്രേ പഠിപ്പിക്കൂ..:-)

      about an hour ago · Like ·   2 people

    •  

       

      Sunil Narayanan അംഗീകാരം ഉണ്ട് എന്നതിന് ഉദാഹരണം ..പറയാം ..ഹരിപ്രിയ നമ്പൂതിരി ..MA കഥകളികാര്‍ക്ക് ..ക്ലാസ്സ്‌ എടുക്കാന്‍ എത്തിയിരുന്നു KALAAMANDALATHIL

      about an hour ago · Like ·   1 person

    •  

       

       

      Sree Chithran ഹരീ, ഞാൻ ഉപയോഗിച്ചത് ‘ചിട്ട തെറ്റാതെ അവതരിപ്പിക്കുക എന്നാണെങ്കിൽ’ എന്നാണ്. അങ്ങനെ അവതരിപ്പിക്കുന്ന ഒന്നിലധികം സ്ത്രീകളുടെ പെർഫോമൻസ് ( എന്റെ പരിമിത സങ്കേതജ്ഞാനം വെച്ചുകൊണ്ടുള്ള ആസ്വാദനത്തിൽ) കണ്ടിട്ടുണ്ട്. പേരെടുത്ത് എല്ലാവരേയും പറയുന്നില്ല. ഈ പോസ്റ്റിൽ ഹരീ പരാമർശിച്ച ഹരിപ്രിയ നമ്പൂതിരി അവതരിപ്പിച്ചു ഞാൻ കണ്ട ബകവധം ലളിത തന്നെ അവയിൽ പെടുത്താവുന്ന ഒന്നാണ്. 

      നിലവിലെ പുരുഷകലാകാരന്മാരുമായുള്ള താരതമ്യം പ്രസക്തമായി തോന്നുന്നില്ല. അതിനുള്ള കാരണങ്ങൾ മനോജേട്ടനും ഗായത്രിമേനോനും ഒക്കെ വിശദീകരിച്ചയോടു യോജിക്കുകയല്ലാതെ, ഒന്നും കൂട്ടിച്ചേർക്കാനും ഇല്ല.

      ഇനി ഹരീയോടു ഒരു കുസൃതിച്ചോദ്യം ( ഓഫ്0 ചോദിക്കട്ടെ, ഈ വിഷയത്തിലുള്ള ഒരു സെമിനാർ (ഓഫ്ലൈൻ സംവാദം) , ഇപ്പോൾ ഇവിടെ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ചർച്ച (ഓൺലൈൻ സംവാദം) എന്നിവ രണ്ടിലും പങ്കെടുത്ത ആളാണല്ലോ ഹരീ. ഓഫ്ലൈൻ ചർച്ചയായിരുന്നോ ഓൺലൈൻ ചർച്ച ആയിരുന്നോ കൂടുതൽ ഇൻഫർമേറ്റീവ് ? :)

      about an hour ago · Like

    •  

       

      Sree Chithran ‎Ranjini Nair - ഞാൻ ഇല്ലം വിറ്റ് ഓട്ടോ വാങ്ങുന്ന മെറ്റഫർ പറഞ്ഞത് എങ്ങനെയാ മനസ്സിലാക്കിയേ എന്നറിയില്ല. ആറ്റൂരിന്റെ 'ഓട്ടോവിൻ പാട്ട്' എന്ന കവിതയിലെ ആദ്യവരിയെ ഉപയോഗിക്കുകയായിരുന്നു. ആ ഇല്ലം എന്നേ വിറ്റുപോയല്ലോ, പിന്നെ വിൽക്കാതെ ഓട്ടോ വാങ്ങുന്ന ബുദ്ധിക്ക് പ്രസക്തിയില്ല :)

      about an hour ago · Like

    •  

       

      Hareesh N Nampoothiri എന്താ സംശയം. ഇവിടുത്തേതു തന്നെ! :) അന്ന് Ettumanoor P Kannan പറഞ്ഞതും പിന്നെ Margi Vijayakumarസ്വാനുഭവത്തില്‍ നിന്നു പറഞ്ഞതും ഒഴികെ മറ്റുള്ളവയൊന്നും വിഷയത്തോടുപോലും നീതി പുലര്‍ത്തിയില്ല എന്നാണ്‌ തോന്നിയത്.

       

      "എന്റെ പരിമിത സങ്കേതജ്ഞാനം വെച്ചുകൊണ്ടുള്ള..." - ആക്കാതെ മാഷേ... ;) പിന്നെ, ചിട്ടപ്രധാനമായ സ്‍ത്രീവേഷങ്ങള്‍ ചെയ്യുന്ന കലാകാരികള്‍ ഉണ്ടെന്നത് പുതിയ അറിവാണ്‌. പൂതനാമോക്ഷം ലളിതയല്ലാതെ മറ്റൊരു ലളിതയേയും (മോഹിനിയേയും ഉര്‍വ്വശിയേയും...) സ്‍ത്രീകള്‍ അവതരിപ്പിച്ച് കണ്ടിട്ടുമില്ല. എന്നാലോ കണ്ട വേഷങ്ങളൊന്നും (ദമയന്തി, പൂതന, സതി, പാഞ്ചാലി...) അത്രമേല്‍ തൃപ്തി നല്‍കുന്നതുമായില്ല. താരതമ്യം പ്രസക്തമല്ല, താരതമ്യമല്ല ഉദ്ദേശിച്ചതും. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം നിലവിലെ ആസ്വാദനശീലങ്ങള്‍ വെച്ച് തൃപ്തി നല്‍കുന്ന പ്രവര്‍ത്തിയാവണം നടന്റേത് / നടിയുടേത്; ഇത്രയുമേ പറയുന്നുള്ളൂ. അതല്ലെങ്കില്‍ ആസ്വാദനശീലങ്ങള്‍ തന്നെ മാറ്റിമറിക്കുവാന്‍ പോന്നവയാവണം, അതിപ്പോള്‍ നടന്റേതായാലും / നടിയുടേതായാലും.

      57 minutes ago · Like ·   4 people

    • Sree Chithran 

       

      ‎Nikhil Kaplingat : ഭാഷയും മനോവിജ്ഞാനീയവുമായി ബന്ധപ്പെട്ട ഫ്രോയ്ഡിന്റെ ‘മിറർ സ്റ്റേജ്’ പരാമർശത്തെ സൂചിപ്പിച്ചതായിരുന്നു, ഞാൻ. 

      ഭാഷയിലേക്കു രൂപപ്പെടുമ്പോഴാണ് ‘സെൽഫ്’ രൂപപ്പെടുന്നത് എന്നു സമർത്ഥിക്കാനാണല്ലോ ലാക്കാൻ ദീർഘമായ പ്രബന്ധങ്ങൾ എഴുതുന്നത്. പിയാഷേ അതിനും മുൻപ് ഈ പ്രശ്നത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഭാഷയെന്നത് പിയാഷേയുടെ അഭിപ്രായ്ത്തിൽ സെൽഫിന്റെ വെളിപ്പെടൽ ആണ്. ഭാഷയിലേക്കു നമ്മൾ അന്യനായി ആണല്ലോ പ്രവേശിക്കുന്നത്. “എനിക്ക് വിശക്കുന്നു” എന്നല്ല “അപ്പുവിന് വിശക്കുന്നു” എന്നാണ് കുട്ടി പറയുക. സ്വത്വമുണ്ടാകുന്നത് ഈ മിറർ സ്റ്റേജിലാണ്. പ്രതിഫലനസങ്കൽപ്പത്തിൽ ഉള്ളത് അതാണ്. നമ്മുടെ പഴയ മായാവാദവും നാർസിസവുമെല്ലാം സ്വന്തമായ ശൈലികളിൽ ഇതുവിശദമാക്കുന്നുണ്ട്. 

       

      സ്വത്വരൂപീകരണത്തെപ്പറ്റി പിയാഷേ ദീർഘമായി ചർച്ച ചെയ്യുന്നു. ശിശുവിന്റെ വളർച്ചയുടെ ഒരു ഘട്ടത്തിൽ പ്രവൃത്തികളും പ്രതികരണങ്ങളും ഏകാഗ്രമാകുമ്പോൾ അത് ഒരു റിഫ്ലക്റ്റിങ്ങ് മെക്കാനിസമായിത്തീരുന്നു; ഒരു യന്ത്രത്തെപ്പോലെ. പ്രവൃത്തികളെ നിയന്ത്രിക്കാനും അപകടങ്ങളിൽ നിന്നു രക്ഷനേടാനും ഉള്ള ഉപാധിയായി ക്രമേണ ഭാഷ ഉപയോഗിക്കപ്പെടുന്നു. സ്വത്വത്തെ ക്രമേണ ദൃഢമാക്കാൻ ഭാഷ സഹായിക്കുന്നു. പിയാഷേയുടെ ഈ നിരീക്ഷണങ്ങൾ ബോധനശാസ്ത്രവുമായും സാമൂഹികശാസ്ത്രവുമായും അനേകം ചിന്തകർ ചേർത്തുചിന്തിച്ചിട്ടുണ്ട്.

       

      കഥകളിയെ സംബന്ധിച്ച് അതിന്റെ ഭാഷ സങ്കേതമാണ്. ‘ശരീരം കൊണ്ടുള്ള വാങ്മയം’ എന്നു പറയാം. അതിൽ ഒരു കാലം വരെ റിഫ്ലക്റ്റിങ്ങ് മെത്തേഡ് ഗുണം ചെയ്യും. തുടർന്ന് സ്വത്വരൂപീകരണത്തിന്റെ, ദൃഢീകരണത്തിന്റെ ഉപാധിയും ആയുധവുമായി ഈ ഭാഷയെ പരിവർത്തനം ചെയ്യുന്നതിലാണു വളർച്ച. ഗുരുവിന്റെ ഭാഷയുടെ റിഫ്ലറ്റിങ്ങ് അല്ല പരമസാക്ഷാത്കാരം എന്നു ചുരുക്കം. ഉപയോഗിക്കുന്ന സങ്കേതഭാഷതന്നെ കണ്ണാടിയാക്കി സ്വയം നോക്കുന്നു, എന്നാൽ ആ കണ്ണാടിയ്ക്ക്, ഭാഷയുടെ രൂപീകരണപ്രക്രിയയെപ്പറ്റി വിശദമാക്കപ്പെടുന്നില്ല എന്നാണു ഞാൻ പറഞ്ഞത്.

       

      ഭാഷ – അതു ക്ലാസിക്കൽ തീയറ്ററിന്റെ ആയാലും മലയാളവും ഇംഗ്ലീഷും ആയാലും – ഒരു നിർദ്ദിഷ്ട ഖരവസ്തു അല്ല. അതൊരു സാമൂഹികപ്രതിഭാസമാണ്. ആർജ്ജിതമായ സാമൂഹിക ഉൽപ്പന്നം. ഇക്കാര്യമൊക്കെ വളരെ മുൻപു തന്നെ ഭാഷാശാസ്ത്രജ്ഞർ ചർച്ച ചെയ്തിട്ടുണ്ട്. ഘടനാവാദ ഭാഷാവിജ്ഞാനീയം സൈക്കോ – അനാലിസിസിനു പുതിയ അനേകം സാദ്ധ്യതകൾ നൽകിയിട്ടുണ്ട്. ചോംസ്കിയുടെ തീയറിയിൽ തന്നെ സൈക്കോ അനാലിസിസിന്റെ സ്വാധീനം സ്പഷ്ടമാണല്ലോ. 

       

      ഈ സാമൂഹികപ്രതിഭാസത്തിന്റെ മാനസഗ്രന്ഥികളെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഉദ്ഗ്രഥനത്തിലൂടെയാണ് പൂർണ്ണമായും സോഷ്യോ പൊളിറ്റിക്കൽ പ്രോബ്ലം ആയ ഫെമിനൈൻ വിഷയവും അന്വേഷിക്കേണ്ടത് എന്നു പറയുകയായിരുന്നു ഞാൻ. 

       

      നന്ദി :)

      Yesterday at 11:15am · Like ·   2 people

    •  

       

      Nikhil Kaplingat 

       

      ‎Sree Chithran, ദീര്‍ഘമായ ഉത്തരത്തിന് നന്ദി. ഇപ്പോള്‍ കുറച്ചെന്തൊക്കെയോ മനസ്സിലായി :-)

      (1) ഇപ്പറഞ്ഞത് പൊതുവെ എല്ലാ കലാരൂപങ്ങള്‍ക്കും ബാധകമാണ്, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ.

      (2) കണ്ണാടിയുടെ രൂപികരണപ്രക്രിയ വിശദമാക്കപ്പെടുന്നില്ല എന്ന് (കുറച്ച്) മനസ്സിലായി, പക്ഷെ അത് ഇവിടെ പറയേണ്ടതിന്റെ പ്രസക്തി എന്താണ് എന്ന് മനസ്സിലായില്ല.

      (3) മാനസഗ്രന്ഥികളെ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഉദ്ഗ്രഥനത്തിന്റെ ആവശ്യമെന്താണ് ? ഇപ്പറഞ്ഞ സിദ്ധാന്തം മുഴുവന്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഒരു തരം reverse engineering ആണ്. നൈസര്‍ഗ്ഗികമായ കലാന്വേഷണങ്ങള്‍ക്ക് ഈ പ്രതിഭാസത്തിന്റെ വിശദീകരണം ഒന്നും ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.

      23 hours ago · Like ·   1 person

    •  

       

      Sree Chithran ‎Nikhil Kaplingat : ഞാൻ പറഞ്ഞത് ഈ സിദ്ധാന്തങ്ങളെല്ലാം കലക്കിക്കുടിച്ച് കഥകളിയിൽ പ്രയോഗിക്കണം എന്നല്ല. 'നൈസർഗികമായ' ധൈഷണികാന്വേഷണങ്ങളുടെ ഭാഗമായി ഇവ സംഭവിക്കണം എന്നാണ്. കണ്ണേട്ടൻ മുൻപ് സൂചിപ്പിച്ച പോലെ 'ആക്കുക' അല്ല, 'ആയിത്തീരുക' തന്നെയാണ് ശരി.

      23 hours ago · Like

    •  

       

      Sree Chithran കഥകളിയുടെ പ്രമേയത്തിൽ നിലനിൽക്കുന്ന പുരുഷകേന്ദ്രീകൃതസ്വഭാവം പൊളിച്ചെഴുതപ്പെടുമ്പോൾ പ്രമേയവും പ്രകാരവും തമ്മിൽ നിലനിൽക്കേണ്ട ബന്ധത്തെ മുൻനിർത്തിയാണ് രൂപീകരണപ്രക്രിയയിലെ പ്രശ്നങ്ങൾ ഞാൻ പറഞ്ഞത്.

      23 hours ago · Like ·   1 person

    •  

       

      Gayathri Menon 

       

      കഥകളിയിലെ അടിസ്ഥാനസങ്കേതങ്ങളായ കലാശങ്ങള്‍, മുദ്രകള്‍, താളങ്ങള്‍ എന്നിവയൊക്കെ പുരുഷന്മാർക്ക് രൂപപെടുത്തിയത് തന്നെയാണ്. പക്ഷേ സ്ത്രികൾക്ക് ഇത് ഒന്നും ആവിഷ്കാരസമയത്ത് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.

      കഥകളിയിലെ ആഹാര്യം താടി,കത്തി, പച്ച,വട്ടമുടി,കരി എല്ല്ല്ലാ വേഷങ്ങളും ഒരു 15 വയസ്സിന്ന് മുൻമ്പ് തന്നെ ഞാൻ കെട്ടിയിട്ടുണ്ട്. ഒന്നും സ്ത്രികൾക്ക് അപ്രാപ്യമെന്ന് തോന്നിയിട്ടില്ല. എത്രയോ സ്ത്രീകൾ വളരെ ലാഘവതോടെ അരങ്ങത്ത് കൈകാര്യം ചെയ്യുന്നുമുണ്ട്.നിത്യ അഭ്യാസി ആനയെ ചുമക്കും എന്ന പോലെ അതൊന്നും സ്ത്രികളെ സംബന്ധിച്ച് ഒരു പ്രശ്നമല്ല.

       

      ഇവിടെ സ്ത്രീ‍വിരുദ്ധത കാര്യമായി കാണുന്നത് ആസ്വാദനത്തിലാണ്.ആസ്വാദകരുട

      െ ഒരു ഘട്ടത്തിലും സത്രീകൾക്ക് അനുകൂല നിലപ്പാടില്ല.കഥകളി ഒരു പൂർണ്ണ പുരുഷകല എന്ന സമൂഹത്തിലെ വിലയിരുത്തലോട് കൂടിയാണ് ആസ്വദകന്റെ കടന്നു വരവ്.ഉപരിവിപ്ലവപരമായ കലാസ്വാദനം പോലെ ശാസ്ത്രീയ കലകളുടെ ആസ്വാദനം സാദ്ധ്യമല്ലാത്തത് കൊണ്ട് സ്വന്തമായ ഒരു കാഴ്ചപാട് തുടക്കത്തിൽ ആസ്വാദകന്ന് ഉണ്ടാവുന്നില്ല. അത്കൊണ്ട് തന്നെ ഒരു അനുകരണ രീതിയലാവുന്നു ആസ്വാദകന്റെ അഭിപ്രായങ്ങളും കാഴ്ചപാടും.അറിയുന്നവനെ അനുസരിക്കുകയും ഏറ്റുപാടുകയും ചെയ്യുന്നു.ഇത് സ്ത്രികൾക്ക് മാത്രമല്ല അതിലുപരി രണ്ടാം നിരയിൽ നൽക്കുന്ന എല്ലാ കലാകാരെയും ബാധിക്കുന്നു. 

      എന്നാൽ ഒരു കഥകളി കലാകാരനും സ്ത്രികളെ തള്ളി പറയുമെന്ന് തോന്നുന്നില്ല. സ്ത്രീകളുടെ ഇന്നത്തെ പരിമിതികൾ അവർക്ക് നന്നായി അറിയാം. ഈ ചുറ്റുപാടിൽ സ്ത്രികൾക്ക് വളരാനുള്ള സാദ്ധ്യത ഇല്ലന്നും അവർക്ക് നന്നായി അറിയാം.

      സ്ത്രീകളുടെ വേഷങ്ങളും കഥകളിയും ഒരു പുതുമ പോലെ നോക്കുന്നു, കാണുന്നു എന്നതിൽ കവിഞ്ഞ ഒരു അംഗീകാരവും ഇന്ന് സ്ത്രികൾക്ക് ലഭിക്കുന്നില്ല.

      പുരുഷ കലാകാരന്മാരുടെ പ്രവര്‍ത്തിയോട് കിടപിടിക്കത്തക്കതായി സ്ത്രീ വളരണമെങ്കിൽ അതിന് വേണ്ട സഹചര്യം വേണം.സ്ത്രീകൾക്കായി കളരി, നിലവിലുള്ളവർക്ക് വളരാനും പഠിക്കാനും അവസരങ്ങളൂം വേദികളം വേണം. ആസ്വാദകൻ ഇപ്പോഴത്തെ പരിമിതികൾ മനസ്സിലാക്കി സ്ത്രികളെ പൊക്കികൊണ്ടുവരാനുള്ള സന്മനസ്സ് ഉണ്ടാക്കണം.

      ഒന്നും,രണ്ടും പടികൾ കയറി വേണം കഥകളിയിലും പതിനെട്ടാം പടിയിൽ എത്താൻ. 

      എന്തായാലും സ്ത്രികൾക്ക് അനുകുലമായൊരു നിലപ്പാട് കഥകളി ആസ്വാദകരിൽ ഉണ്ടായേക്കാം എന്ന ഒരു പ്രതീക്ഷ ഇവിടെ കാണുന്നു.അത് തന്നെ ആശ്വാസപ്രദമാണ്....:)

      about an hour ago · Unlike ·   5 people

     

https://www.facebook.com/groups/kathakali/?view=permalink&id=246148712073085