ശിവന്‍റെ പുതിയ കിരീടം-ഹരികുമാരന്‍ സദനം ചര്‍ച്ച

Malayalam

https://www.facebook.com/groups/kathakali/?view=permalink&id=254189611268995

 

Harikumaran Sadanam

ഇത് പണ്ടു പോസ്റ്റു ചെയ്തതാണ് എങ്ങിലും അരീപ്രം മെന്‍ഷന്‍ ചെയ്തത് കാരണം വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു. ശിവന് വേണ്ടി ഡിസൈന്‍ ചെയ്ത കിരീടം.....ഇഷ്ടമില്ലെകില്‍ "ലൈക്‌" അടിക്കണ്ട...

 

Like · · Unsubscribe · Thursday at 5:03am

  •  
  •  

    Agaru Charu, Appu Ap, Manoj Kuroor and 35 others like this.

    •  

      Sajeesh Areeppurath ഇഷ്ട്ടം അല്ല എന്നൊരു കാര്യം എവിടെ വരുന്നില്ല... ഇതു സൂപര്‍ ആണ് സംശയം ഇല്ല... ഒരു തവണ പറഞ്ഞതാണ് എന്നാലും വീണ്ടും പറയുന്നു...

      Thursday at 6:52am · Like · 2 people

    •  

      Vijayan Putiyedath ‎Harikumaran Sadanam, Innovative idea!!!! Only problum is this can be used for Shivan only. Normal kireedams can be used for all pachha, pazhuppu or kathiveshams.

      Thursday at 8:07am · Like

    •  

      Sajeesh Varrier hari atta,,,,,,,nannyi ttundu..

      Thursday at 10:03am · Like

    •  

      Harikumaran Sadanam vijayan sir, നോക്കൂ ഭീരു മുടി ഭീരുവിന് മാത്രമല്ലേ ?? കാട്ടലമുടി കാട്ടാളനു മാത്രമല്ലേ'?'സര്‍വ്വാണി'' ആയ approach എന്തോ എനിക്ക് പറ്റില്ലകൃഷ്ണമുടി വാസ്തവത്തില്‍ കൃഷ്ണന് മാതരമാണ് ശ്രീ രാമനും ഉപയോഗിക്കുന്നു എന്ന് മാത്രംഎന്ന് വച്ചു ഭീമനും രുഗ്മാങ്ങദനും വേറെ കിരീടം വേണം എന്നല്ല ട്ടോ

      Thursday at 2:22pm · Like · 2 people

    •  

      Sajeesh Areeppurath ഹരിയേട്ടാ...ശരിക്കും ഈ കൃഷ്ണമുടി ശ്രീരാമന് ഉപയോഗിക്കുന്നതിനോട് എനിക്കും താല്‍പ്പര്യം ഇല്ല... പക്ഷെ എന്താണ് അതിനു ചെയ്യുക എന്ന് ചോദിച്ചാല്‍ അറിയില്ല... ലക്ഷ്മണന് ഉപയോഗിക്കുന്ന മുടി കുറച്ചു കൂടി innovative ആക്കിയാല്‍ മതിയാവുമോ എന്ന് അറിയില്ല...

      Thursday at 2:28pm · Like

    •  

      Subha Vijay beautiful

      Thursday at 7:19pm · Like

    •  

      Hareesh N Nampoothiri കാട്ടാളമുടി കാട്ടാളന്‌ എന്നില്ലല്ലോ, കരി വേഷങ്ങള്‍ക്ക് കാട്ടാളമുടി എന്നല്ലേ? അതുപോലെ വട്ടമുടി ഹനുമാന്‍, നന്ദികേശന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും കുറ്റിച്ചാമരം താടി വേഷങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നു. അതല്ലാതെ ദുഃശാസനനൊന്ന്, ബാലിക്ക് മറ്റൊന്ന് എന്നിങ്ങനെയില്ല. പച്ച / കത്തി വേഷങ്ങള്‍ക്കാണല്ലോ കേശഭാര കിരീടം (മറ്റു ചില വേഷങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്). കൃഷ്ണമുടിയാവട്ടെ വൈഷ്ണവ അംശമുള്ള സാത്വിക കഥാപാത്രങ്ങളായ കൃഷ്ണനും രാമനും ലക്ഷ്മണനും മറ്റും ഉപയോഗിക്കുന്നു. (കൃഷ്ണമുടി കൃഷ്ണന്‌ എന്ന തരത്തില്‍ കാണേണ്ടതില്ല.) ഭരതന്‍, ലവകുശന്മാര്‍ ഇവര്‍ക്കൊക്കെ മകുടമുടി ഉപയോഗിക്കുന്നു (അത് ലഭ്യമല്ലെങ്കില്‍ കൃഷ്ണമുടിയും കണ്ടിട്ടുണ്ട്). അതല്ലാതെ ഓരോ കഥാപാത്രങ്ങളെ ഇനം തിരിച്ച് കഥകളിയില്‍ കിരീടം നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ തന്നെ ഇതൊരു അനാവശ്യ പരീക്ഷണമെന്നു തോന്നുന്നു. ഇതിന്റെ ചുവടുപിടിച്ച് നാളെ ബ്രഹ്മാവിന്‌ മൂന്നു മുഖമുള്ള കിരീടവും രാവണന്‌ പത്തു തലയുള്ള കിരീടവും കാര്‍ക്കോടകന്‌ പാമ്പിന്റെ തലപോലെയുള്ള കിരീടവുമൊക്കെ ഉണ്ടാക്കി തുടങ്ങിയാല്‍ എങ്ങിനെയുണ്ടാവും?

       

      കൂട്ടത്തില്‍ പറയട്ടെ; ശിവന്‌ സര്‍പ്പമുഖമുള്ള തോള്‍പൂട്ട് ഇപ്പോള്‍ പ്രചാരത്തിലായിട്ടുണ്ട്. ആദ്യമൊക്കെ അനാവശ്യമാണെന്ന് തോന്നിയെങ്കിലും ഇപ്പോളത് കണ്ട് ശീലമായിട്ടുണ്ട്. ഒരുപക്ഷെ, ഇതും ഭാവിയില്‍ അങ്ങിനെ ശീലമായേക്കാം എന്നിരിക്കിലും തത്കാലം ഇഷ്ടപ്പെടുവാന്‍ കാരണമൊന്നും കാണുന്നില്ല.

      Thursday at 7:33pm · Like · 4 people

    •  

       

      Sunil Kumar ഹരീ...:):):) എന്റെ ഒരു ഫണ്ട് സുഹൃ6ത്ത് ചോദിച്ച ഒരു ചോദ്യം ഞാൻ മുൻപ് ഇവിടെ എഴുതിയിരുന്നു. ഹനൂമാൻ എന്ന കുരങ്ങന് കൂടിയാട്ടത്തിൽ വാൽ ഉണ്ട്. പക്ഷെ കഥകളിയിൽ ഇല്ല. എന്താ കാരണം?

      അങ്ങനെ യഥാതഥമായി ഉള്ള വേഷം വേണോ കഥകളിക്ക്? അതിന്റെ സ്റ്റൈലിന് ഉതകുന്നതാണോ അത്? ചിന്തിക്കേണ്ടത് ഉണ്ട്.

      Thursday at 7:40pm · Like

    •  

      Krishnan Kp പരീക്ഷണങ്ങള്‍ വളരെ നല്ലതാണ്.

      Thursday at 8:06pm · Like

    •  

      Valsala Menon valare athikam nannayittundu.........

      Yesterday at 9:36am · Like

    •  

      Sajeesh Areeppurath നല്ല രീതിയില്‍ ഉള്ള പരീക്ഷണങ്ങള്‍ തീര്‍ച്ചയായും നല്ലതാണ്, അല്ലാതെ ഹരി പറഞ്ഞ മാതിരി എനിക്ക് ഇതു അനാവശ്യ പരീക്ഷണങ്ങള്‍ ആണ് എന്ന് ഒരിക്കലും തോന്നുന്നില്ല. ശിവന് വേണ്ടി ഉള്ള ഈ കേശഭാരം വളരെ നല്ലത് ആയി തന്നെ ആണ് എനിക്ക് തോന്നിയത്... പിന്നെ തോള്‍പ്പൂട്ട് സര്‍പ്പമുഖതോട് കൂടിയുള്ളത് എനിക്ക് തോന്നുന്നത് ഹരിയേട്ടന്‍ വളരെ കാലം മുന്‍പ് തന്നെ ഉണ്ടാക്കിയുട്ടുണ്ട് എന്നാണു...അത് അന്ന് എനിക്ക് വളരെ നന്നായി ഇഷ്ട്ടപെട്ടു...

       

      പിന്നെ പ്രത്യേക കിരീടങ്ങള്‍ ഓരോ വേഷത്തിനും വേണം എന്ന് ഞാന്‍ പറയുന്നില്ല, അതിന്റെ ആവശ്യവും ഇല്ല... പക്ഷെ ഇതേ പോലത്തെ നല്ല പരീക്ഷണങ്ങള്‍ എന്നും നല്ലതാണ് കഥകളിക്ക്...കഥകളിയുടെ ആഹാര്യം ഇഷ്ട്ടപെടുന്ന ഞാന്‍ ഇതേ പോലത്തെ കാര്യങ്ങള്‍ തീര്‍ച്ചയായും അന്ഗീകരിക്കും...

      Yesterday at 11:09am · Like · 4 people

    •  

      Ranjini Nair ‎Hareesh N Nampoothiri ഇതൊരു അനാവശ്യ പരീക്ഷണമാണെന്നു തോന്നുന്നു എന്ന ഹരീയുടെ അഭിപ്രായത്തോട് ഒട്ടും യോജികുന്നില്ല. കഥകളിയുടെ ചരിത്രം നോക്കിയാല്‍, എന്നും പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു, അഹാര്യത്തിലും. ശിവന്റെ പഴുപ്പ് തന്നെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായ സ്ഥിതിക്ക്, ഈ കേശഭാരം നന്നായി ഇണങ്ങും എന്ന് എനിക്ക് തോന്നുന്നു. ചുറ്റും എത്രയോ പരീക്ഷണങ്ങള്‍ ഇന്നും നടക്കുന്നു. ആട്ടങ്ങളില്‍, ആഹര്യത്തില്‍., നല്ലതാണെങ്കിലും. അതുപോലെ ശ്രദ്ധിക്കപെട്ടാലും അത് നിലനില്ക്കും . പരീക്ഷണങ്ങള്‍ വേണം, എന്നും. അല്ലാതെ സദനംഹരീഏട്ടന്റെ ഈ പരീക്ഷണം അനാവശ്യമാണെന്ന് പറയുന്നത് unacceptable തന്നെയാണ്.

      Yesterday at 12:48pm · Like · 8 people

    •  

      Sreevalsan Thiyyadi ‎Hareesh N Nampoothiri: ഇവിടെ Ranjini Nair പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നുന്നു. ഒന്നോര്‍ത്താല്‍ ഇതില്‍ വിഷയം വേറൊന്നുമല്ല. മഞ്ഞയും കറുപ്പും പഴയൊരു ക്ലാസ്സിക്കല്‍ കോമ്പിനേഷന്‍ ആണല്ലോ? അതെവിടെ കണ്ടാലും മിക്കവാറും ആളുകള്‍ക്ക് ഇഷ്ടം തോന്നും. നല്ലതെന്ന് തോന്നിയാല്‍ അതെന്തുകൊണ്ട് എന്നാലോചിക്കെണ്ടതില്ലതാനും. മോശം എന്ന് പറഞ്ഞാല്‍ പിന്നെ കാരണങ്ങള്‍ തിരഞ്ഞു പോകണംതാനും.

      Yesterday at 1:05pm · Like · 6 people

    •  

      Sajeesh Areeppurath രഞ്ജിനി പറഞ്ഞതിനോടും ശ്രീവല്‍സന്‍ പറഞ്ഞതിനോടും തീര്‍ച്ചയായും യോചിക്കുന്നു... പിന്നെ ഈ പരീക്ഷണങ്ങള്‍ കാരണം ആണ് ഈന് പേപ്പര്‍ ചുട്ടി ഉപയോഗിക്കുന്നത്... അല്ലെങ്കില്‍ ഇപ്പോഴും നമ്മള്‍ അരിമാവ് കൊണ്ട് തന്നെ ചുട്ടി കുതെണ്ടി വന്നേനെ :))

      Yesterday at 1:44pm · Like · 6 people

    •  

      Hari Menon പരീക്ഷണ ബുദ്ധി ഇല്ലാതെ ഒരു കലാരൂപവും വളരില്ല എന്നുള്ളത് ഒരു സത്യമാണ് . സജീഷ് , വല്സേട്ടന്‍, രഞ്ജിനി എന്നിവര്‍ പറഞ്ഞതിനോട് യോജിക്കുന്നു . കഥാപാത്രത്തിനു ചേര്‍ന്ന "ആഹാര്യ' മാറ്റം കാലത്തിന്റെയും , കലയുടെയും അതിള്ളൂടെയുള്ള മനസ്സിന്റെ വളര്‍ച്ചയെയും ,"Creativity" യെയും തന്നെയാണ് കാണിക്കുന്നത്. ശിവന്റെ കിരീടത്തിലും മറ്റുമുള്ള മാറ്റത്തെ ഒരു "പോസിറ്റീവ്" കാഴ്ച്ചപാടിലൂടെ കാണുവാനും അതിനു ശ്രമിച്ച ഹരിയെട്ടനെ പോലെയുള്ള കലാകാരനെ അഭിനന്ദിക്കനുമുള്ള ഒരു മാനസിക വളര്‍ച്ച ഇണ്ടാവ എന്നാണ് വേണ്ടത്. ഈ മാറ്റം കൂടിയാട്ടത്തിലും കഥകളിയിലും ഈ കലാരൂപങ്ങളെ "ചിന്തിക്കുന്നവന്റെ" കലയാക്കി സമൂഹത്തിലെ ഒരു വിഭാഗം കാണാം..തരക്കെടുന്നുല്യ ...ആ ആക്ഷേപം നമ്മക്ക് സഹിക്കാം..സുനിലേട്ടന്റെ ഈ സംശയം കഥകളി കണ്ടു ശീലിച്ച ഞാന്‍ കൂടിയാട്ടത്തെ ഗൗരവമായി കാണാനും , പഠിക്കാനും , ഒരു ഇടക്ക കലാകാരനായി രംഗത്ത് പ്രവര്‍ത്തിക്കാനും തുടങ്ങിയപ്പോള്‍ തോന്നിയ ഒന്നാണ്. ( ഹനൂമാൻ എന്ന കുരങ്ങന് കൂടിയാട്ടത്തിൽ വാൽ ഉണ്ട്. പക്ഷെ കഥകളിയിൽ ഇല്ല. എന്താ കാരണം?) എനിക്ക് പൈങ്കുളം നാരായണ ചാക്യാരെ പോലുള്ള ഗുരുനാഥന്മാര്‍ പറഞ്ഞു തന്ന ഉത്തരം വളരെ വ്യക്തമായിരുന്നു . കൂടിയാട്ടം സംസ്കൃത "നാടകം" തന്നെയാണ് ..അതില്‍ കഥകളിയെ പോലെ കലാശങ്ങലോ ഇല്ല..പിന്നെ ഉടുത്ത് കെട്ടിന് പകരം "മാറ്റ് മുണ്ട് " മടക്കി വെച്ചാണ്‌ വേഷം ഒരുങ്ങുന്നത്.എന്റെ ശ്രദ്ധയില്‍ ഹനൂമാന്‍ മാത്രല്ല ബാലീ , സുഗ്രീവന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും വാല്‍ വെക്കുന്നു..അത് മാറ്റ് മുണ്ടിന്റെ ഒപ്പം കെട്ടിയാണ് അണിയുന്നത്....

      Yesterday at 2:13pm · Like · 5 people

    •  

      Sreevalsan Thiyyadi ‎Sajeesh Areeppurath, Hari Menon: പട്ടിക്കാംതോടിക്ക് പരീക്ഷണബുദ്ധി ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നുള്ള കല്ലുവഴിച്ച്ചിട്ട തന്നെ വികസിച്ച്ചത്, ഹേ.

      Yesterday at 2:29pm · Like · 1 person

    •  

      Ranjini Nair പിന്നെ ഹരീ, പത്തു തലയുള്ള രാവണനെ കണ്ടിട്ടില്ലേ കഥകളിയില്‍ ? :-)

      Yesterday at 2:32pm · Like

    •  

      Hari Menon വല്സേട്ടാ ....അത് പിന്നെ നുമ്മക്കരിയില്ലേ ? ഇങ്ങള് മുണ്ടാതിരി ഇക്ക...!!!

      Yesterday at 2:33pm · Like

    •  

      Hari Menon ഇല്ല അക്ക...

      Yesterday at 2:34pm · Like

    •  

      Sunil Kumar കൂടിയാട്ടം നാടകമാണ്‌. കഥകളി അങ്ങനെ അല്ല. അതായത് കഥകളിയില്‍ യഥാതഥമായി കാണിക്കണ്ട ആവശ്യമില്ല എന്ന് വരുന്നില്ലേ? അങ്ങനെ എങ്കില്‍ ഈ കിരീടത്തിന്‍റെ പ്രസക്തി എന്താണ്‌ എന്ന് ചോദിക്കേണ്ടി വരില്ലേ? (പക്ഷെ ഇത് ഞാന്‍ ചോദിച്ചാല്‍ വിമതനാക്കും എന്നെ. അറിയാനുള്ള ആകാംഷമാത്രമെ ഉള്ളൂ എന്നൊന്നും ആരും ചിന്തിക്കില്ല :( )

      Yesterday at 2:37pm · Like · 1 person

    •  

      Hari Menon ശിവോഹം !!!!

      Yesterday at 5:42pm · Like

    •  

      Saritha Varma I am very late to comment but still i have to "Amazing :)"

      Yesterday at 5:47pm · Like · 2 people

    •  

      Hareesh N Nampoothiri അനാവശ്യ പരീക്ഷണമായി തോന്നുന്നു എന്ന നിലപാടില്‍ മാറ്റമില്ല. അതിനോടുള്ള വിയോജിപ്പുകളോട് പരിഭവവുമില്ല. :)

       

      ഈയൊരു പരീക്ഷണം കുറേപ്പേര്‍ക്ക് നന്നായി തോന്നി, ഇഷ്ടമാവുകയും ചെയ്തു; അതേ സമയം ഇഷ്ടമാവാത്തവരും ഉണ്ടായെന്നിരിക്കും. അത് പറയാതിരിക്കുവാനും കഴിയില്ല. ശിവന്‌ സാധാരണ കേശഭാരം പോര, ശിവനെ സൂചിപ്പിക്കുന്ന എന്തെങ്കിലും അതില്‍ വേണം എന്ന് ഇവിടെ തോന്നിയതു പോലെ മറ്റൊരാള്‍ക്ക് കാര്‍ക്കോടകന്റെ കിരീടം പാമ്പിന്റെ ഫണം പോലെയാക്കണമെന്നും തോന്നാം. ആ പരീക്ഷണവും കുറേപ്പേര്‍ക്ക് ഇഷ്ടപ്പെട്ടെന്നിരിക്കും. ചുട്ടിക്ക് പേപ്പര്‍ വെച്ചതും, കച്ച പ്ലാസ്റ്റിക്കാക്കിയതുമെല്ലാം സൌകര്യം കണക്കാക്കിയാണ്‌; അതൊന്നും കഥകളിയുടെ ആഹാര്യത്തിലോ വേഷസങ്കല്‍പത്തിലോ മാറ്റമൊന്നും കൊണ്ടുവരുവാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. (ഉപയോഗിക്കുന്ന വസ്തുക്കള്‍ മാറിയതുകൊണ്ട് ചുട്ടിയുടേയും ഉടുത്തുകെട്ടിന്റെയും രീതികളില്‍ മാറ്റം വന്നു എന്നത് കാണാതിരിക്കുന്നുമില്ല, പക്ഷെ അടിസ്ഥാന സങ്കല്‍പങ്ങളില്‍ മാറ്റമൊന്നും അതുകൊണ്ട് വരുന്നില്ല.) തടികൊണ്ടുള്ള കിരീടത്തിനു പകരം ഫൈബര്‍ കിരീടങ്ങള്‍ ഭാവിയില്‍ വന്നെന്നിരിക്കും, ഫൈബറിന്റെ രീതികളില്‍ കിരീടം വരുമ്പോള്‍ ഇന്നത്തെ കേശഭാരം പോലെയാവണമെന്നില്ല അത് കാഴ്ചയില്‍ ഇരിക്കുക; പക്ഷെ, അത് കഥകളിയുടെ സങ്കല്‍പത്തില്‍ നിന്നും മാറുന്നുണ്ടാവില്ല. എന്നാലിവിടെ കേശഭാരം ശിവനുവേണ്ടി മാത്രമായി ഒന്നുണ്ടാക്കുമ്പോള്‍ കഥകളിയില്‍ നിഷ്‍കര്‍ഷിക്കപ്പെട്ടിരിക്കുന്ന ആഹാര്യ സമ്പ്രദായത്തില്‍ തന്നെ മാറ്റം വരുന്നു. ഇനി പഴുക്ക ശിവനെ ഒരു പ്രത്യേക കഥാപാത്രമാക്കുന്നുണ്ടെങ്കില്‍; പഴുക്ക ഉപയോഗിക്കുന്ന സൂര്യന്‌ കിരീടത്തില്‍ മറ്റൊരു സിംബല്‍ വേണം, അഗ്നിക്ക് വേണം വേറൊന്ന്, ബലരാമനും വേണ്ടേ മറ്റൊരു കിരീടം? ഹല്ല, ഈ ഹംസത്തിന്‌ കേശഭാരം വെച്ചിരിക്കുന്നതിന്റെ ഔചിത്യം? ഈയൊരു വീക്ഷണത്തില്‍ ശിവന്റെ കിരീടത്തില്‍ മാറ്റം വരുത്തണമെന്നു പറയുമ്പോള്‍ മറ്റു പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടേണ്ടതുണ്ട്. മാറ്റങ്ങള്‍ പാടില്ല, പരീക്ഷണങ്ങള്‍ പാടില്ല എന്നൊന്നും അഭിപ്രായമില്ല; പക്ഷെ, അങ്ങിനെയുള്ള മാറ്റങ്ങള്‍ വരുമ്പോള്‍ യോജിപ്പുള്ളതു പോലെ വിയോജിപ്പുകളുമുണ്ടാവും. ഈയൊരു പരീക്ഷണത്തോട് ഇന്നത്തെ കഥകളിയോടുള്ള സമീപനം വെച്ച് എനിക്ക് യോജിക്കുവാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ 'ലൈക്' ചെയ്യുന്നുമില്ല.

       

      ഇന്നത്തെ കേശഭാരത്തില്‍ തന്നെ എന്തെങ്കിലും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഫിറ്റ് ചെയ്യുന്ന ടെക്നോളജിയും സ്വീകരിക്കാം! കുറേ വ്യത്യസ്ത കിരീടങ്ങള്‍ ഉണ്ടാക്കി സൂക്ഷിക്കുക എന്ന മെനക്കേടും ഒഴിവാക്കാം.

      Yesterday at 5:59pm · Like · 1 person

    •  

      Hareesh N Nampoothiri പിന്നേ, കണ്ടിട്ടുണ്ടോന്നോ... സീരിയലിലും ബാലെയിലുമൊക്കെ പത്ത് തലയുള്ള രാവണന്മാരേയും, പതിനൊന്ന് തല*യുള്ളവരേയും കണ്ടിട്ടുണ്ട്. :)

       

      * വെയ്ക്കുന്ന യഥാര്‍ത്ഥത്തിലുള്ള തല കിരീടം ഉണ്ടാക്കിയാള്‍ കൂട്ടിയില്ല, സിമട്രിക്കായി അഞ്ചു തലവീതം ഇരുവശത്തും പണിതു വെച്ചു, അങ്ങിനെ കിരീടം വെച്ചു കഴിഞ്ഞപ്പോള്‍ തലകള്‍ പതിനൊന്ന്! :D

      Yesterday at 5:59pm · Like

    •  

      Hari Menon ഹരീ..സമീപനം എങ്ങിനെയായാലും "വാഗ്വാദം"ഏതൊരു വിഷയത്തിലും വാക്കുകള്‍ കൊണ്ടുള്ള "പൈറ്റിനു" വഴി തെളിക്കരുത് എന്ന് തോന്നുന്നു.....അറിവിന്‌ ഇവിടെ അളവ് കൊലോന്നും വെക്കുന്നില്ല സോദര....ചര്‍ച്ച ആവാലോ...എത്ര വെണച്ചാലും. ഹരിയെട്ടന്റെ ഒരു പരീഷണത്തെ ഇഷ്ടായില്ലാച്ചാല്‍ "ലൈക്കണ്ട ' പക്ഷെ അത് കഥകളിയുടെ സമീപനത്തിന് കോട്ടം ചെയ്യും എന്നൊക്കെയുള്ള നിഗമനം ശെരിയാണെന്ന് കരുതുന്നില്ല....സാമ്പത്തികവും , മെനക്കെടാന്‍ മനസും ഉള്ള എത്ര പേര് കഥകളിയെ കുറിച്ച ചിന്തിക്കുന്നു ??? അതില്‍ എത്ര പേര്‍ ഹരിയെട്ടനെ പോലെ അതിനു വേണ്ടി പരിശ്രമിക്കുന്നു ??? ഈ കലാരൂപം കൊരച്ചോക്കെ മനസ്സിലായി എന്ന തെറ്റെ നമ്മള്‍ ചെയ്യുന്നുള്ളൂ......:)))):)))))):))))

      Yesterday at 6:15pm · Like · 2 people

    •  

      Sreejesh PD HARI MENONTE ABHIPRAYATHODU YOJIKKUNNU

      Yesterday at 6:20pm · Like · 1 person

    •  

      Raghu Menon ലൈക് ചെയ്ത് എല്ലാവരും ശിവന് ഈ കിരീടം വേണമെന്ന് അഭിപ്രായക്കാ‍ർ ആവണമെന്നില്ല. കിരീടത്തിലെ കലാഭാവന ഇഷ്ടപ്പെടുന്നു എന്നാണ് ഉദ്ദേശിച്ചിരിക്കുക.

      Yesterday at 6:36pm · Like · 3 people

    •  

      Vellinezhi Anand കേശഭാരത്തിലെ പരീക്ഷണം കേമം തന്നെ...ഇതെന്നല്ല, ഹരിയേട്ടന്‍ ചെയ്യുന്ന ഏതു കാര്യത്തിലും തികഞ്ഞ ‘ കലാകാരനെ ‘ നമുക്കു കാണാം..ഇത്തരം പരീക്ഷണങ്ങള്‍ പക്ഷേ, ആസ്വാദര്‍ക്ക് എത്രകണ്ട് ആവശ്യമാണെന്ന് സംശയമുണ്ട്..മത്രവുമല്ല, ഒരു കഥകളി സ്ഥാപനത്തിന്റെ മേധാവി എന്ന നിലയില്‍ ഇതൊക്കെ അരങ്ങിലെത്തിയ്ക്കാന്‍ അദ്ദേഹത്തിനു കഴിയും..സാധാരണ ഒരു കോപ്പു സംഘത്തില്‍ ഇതെത്രകണ്ട് പ്രായോഗികമാവുമെന്നറിയില്ല..നടപ്പാവട്ടെ എന്നാശിയ്ക്ക

      Yesterday at 6:48pm · Like · 4 people

    •  

      Raghu Menon ആഹാര്യത്തിൽ ഇനിയും ബാദ്ധ്യതകൾ വരുന്ന പരിഷ്കാരങ്ങളെക്കാൾ,ഉള്ളതിന

      െ കുറക്കേണ്ട മാറ്റങ്ങളാണ് വേണ്ടിവരുന്നത്.

      ഉദാഹരണം കേശഭാരം തന്നെ കുറ്റിച്ചാമരമകുവാൻ പ്രഭയുടെ വലുപ്പം കൂട്ടുവാൻ വ്യത്താക്യതിയിൽ ചൂരൽ കോണ്ട് പൊടിപ്പ് വെച്ച് കൂട്ടി ചേർത്ത് ഉപയോഗിക്കാം.

      മകുടമുടി തന്നെ ക്യഷ്ണമുടിയായി മാറ്റുവാൻ പീലി മാത്രം മെടഞ്ഞ് മകുടമുടിയിൽ ഇറക്കിവെച്ച് ഉപയോഗിച്ചും കാണുന്നു.

      ഇത്തരം പരിഷ്കർങ്ങൾ യാത്രയിൽ കോപ്പിന്റെ ഭാരം കുറക്കാനും ട്രാസ്പോർട്ട് ചിലവ് കുറക്കാനും സാധിക്കും.

      വളരെ അത്യാവശ്യം വേണ്ട ഒരു പരിഷ്കാരം ഉടുത്തെകെട്ടിന്റെ വാലിന്ന് പകരമാണ്. കാറ്റ് നിറച്ച് ഉപയോഗിക്കാവുന്ന രീതിയിൽ വല്ലതും കണ്ടുപിടിച്ചിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു.

      Yesterday at 7:03pm · Like · 1 person

    •  

      Sreevalsan Thiyyadi ‎Raghu Menon: വായു നിറച്ച ഉടുത്തുകെട്ടായാല്‍ നമസ്കരിക്കാനും മറ്റും ബുദ്ധിമുട്ടാവില്ലേ, ഹേ? ങ്ങക്ക് തലയ്ക്കു വല്ല കാറ്റും പിടിച്ചോ, ഹേ?

      Yesterday at 7:07pm · Unlike · 2 people

    •  

      Sreevalsan Thiyyadi ‎Raghu Menon: ഒരാള്‍ ഒരു പുതിയ കിരീടം പരീക്ഷിച്ചു എന്നറിഞ്ഞാല്‍ ഇത്ര ഹാലിളകേണ്ടത് ഉണ്ടോ? അയാള്‍ക്ക്‌ ലൈക്‌ അടിച്ച്ചവരെല്ലാം ഈ കിരീടം വേണം എന്ന് പറഞ്ഞുചെല്ലാന്‍ സദനത്തില്‍ എന്താ കോപ്പിന്റെ ഹോള്‍സെയില്‍ കടയുണ്ടോ?

      Yesterday at 7:17pm · Like

    •  

      Pradeep Thennatt വേണോ വേണ്ടയോ എന്നൊക്കെ വിദഗ്ധര്‍ തീരുമാനിയ്ക്കട്ടെ. സംഗതി നന്നായിട്ടുണ്ട്.

       

      ".......ഇത്യാദി ഏഷാം ശ്ലോകേനല്ലാതൊന്നും ന വിദ്യതേ"

      23 hours ago · Like · 1 person

    •  

      Sunil Kumar ങ്ഹേ.. Sreevalsan Thiyyadi എതിരഭിപ്രായം പറഞ്ഞാല്‍ ഹാലിളക്കമായോ?

      23 hours ago · Like

    •  

      Raghu Menon അതെ കിരീടം നന്നായിട്ടുണ്ട്. മുഖതെഴുത്തിന്ന് നന്നായിചേരുന്നു കിരീടത്തിലെ കറുപ്പ് നിറം.

      23 hours ago · Like · 3 people

    •  

      Raghu Menon ‎Sreevalsan Thiyyadi നമസ്കരിക്കാനോക്കെ പാകത്തിൽ കണ്ടെത്തണം. എന്തെല്ലാം കാര്യങ്ങൾ കണ്ടുപിടിക്കുനന്നു. പിന്നെയാണൊ ഈ ഉടുത്ത്കെട്ട്.ഒരു ശുഭാപ്തിവിശ്വാസം നല്ലതല്ലേ ??

      23 hours ago · Like

    •  

      Sree Chithran എന്നിട്ട് അരങ്ങത്ത്ന്ന് ആ കാറ്റങ്ങ്ട് ചോരണം. ശൂ.....ഒറ്റ മിനിട്ടോണ്ട് പുരുഷവേഷം സ്ത്രീവേഷാവും.

       

      ഹൊ, എനിക്കത് കാണാൻ കൊതിയാവ്‌ണു :)

      22 hours ago · Like · 4 people

    •  

      Sree Chithran അപ്പൊ ഹൈഡ്രജനാണോ നിറക്കാനുദ്ദേശിക്കണത്. എം പി എസ് മുത ൽ അരുൺ വാര്യർ വരെയുള്ളവർ അപ്പൊ അകാശത്തു കഥകളി കളിക്കും :)

      22 hours ago · Like · 2 people

    •  

      Sreevalsan Thiyyadi ‎Raghu Menon: കാറ്റ് നിറച്ച ഉടുത്തുകെട്ട് എന്ന ഐഡിയ (Harikumaran Sadanam പറഞ്ഞതിനോടുള്ള) പരിഹാസമായി എനിക്ക് മാത്രം തോന്നിയതല്ലെന്നു ഉറപ്പായല്ലോ. പക്ഷെ താങ്ങള്‍ അങ്ങനെയൊന്നും ഉദ്ദേശി്ച്ചില്ലെന്നു മറുപടിയില്‍ വ്യക്തം. ക്ഷമിക്കൂ. ഇത് Sunil Kumarഎന്ന അതിസുഹൃത്തിനും. പിന്നെ Sree Chithran സാറേ (ഈയിടെയായി എനിക്ക് Ambujakshan Nair അവര്‍കളുടെ ഒരസ്ക്യത), രാമചന്ദ്രന്‍ ഉണ്ണിത്താന്റെയൊക്കെ ചില രാത്രികളിലെ ആട്ടം കണ്ടാല്‍ അരങ്ങത്തുനിന്നു കാണാതാക്കാന്‍ ഇത്തരം വായുവിദ്യകളെ ഫലിക്കൂ എന്ന് തോന്നിപ്പോവും. ഇനി, എന്റെ Hareesh N Nampoothiri: (ഞാനടക്കം) കുറച്ചധികം ആളുകള്‍ പുതിയ കിരീടത്തിനു ലൈക്‌ അടിച്ചു എന്നത് ശരിതന്നെ; പക്ഷെ ഇത്രക്കൊക്കെ ചര്‍ച്ച ചെയ്യാനുള്ളതുണ്ടോ? അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം ചെയ്യാന്‍പാടുന്ന ഒന്നാണോ പരീക്ഷണം? ഒരു കൌതുകത്തിനു സദനം ഹരികുമാരന്‍ പലതിന്റെ കൂട്ടത്തില്‍ ഇങ്ങനെ ഒന്നും പടച്ചുവിട്ടു. ഇഷ്ടപ്പെട്ടോ എന്ന് ലോഹ്യം ചോദിച്ചു. പിടിച്ചില്ലെങ്കില്‍ ഇത് മലനാട്ടില്‍ മുഴുവന്‍ നടപ്പാക്കിക്കളയും എന്നൊന്നും ഭീഷണി ഇല്ലല്ലോ. ലൈക്‌ അടിച്ചോ കണ്ണടച്ചോ വിടേണ്ട കേസല്ലേ ഉള്ളൂ? (രണ്ടും ചെയ്യാഞ്ഞതുകൊണ്ടും, താങ്ങള്‍തന്നെ പറഞ്ഞത്പോലെ, ആര്‍ക്കും പരിഭവമേതുമുണ്ടാവാന്‍ വഴികാണുന്നില്ല.)

      21 hours ago · Like

    •  

      Ramesh Varma ഇത് നന്നായിട്ടുണ്ട് . നല്ല കളര്‍ സ്കീം ,നാഗഫണങ്ങളും . കലണ്ടര്‍ സംസ്കാരം തീരെ ഇല്ല , മകുടം ചുവപ്പിച്ചത് മാത്രം വേണ്ടിയിരുന്നില്ല

      21 hours ago · Like · 1 person

    •  

      Ramesh Varma മകുടം കേഷഭാരത്ത്തിന്റെ വൃത്ത പരിധിയെ ഉല്ലംഘിച്ച് ഒരു സാമ്കല്പിക രേഖ മുകളിലേക്ക് തൊടുത്തു വിടുന്നുന്റ്റ് . മകുടത്തിന്റെ ആ സാധ്യത നഷ്ടപ്പെട്ടു പോയി. ഇത് ബോധ്ധ്യമാനെമ്കില്‍ തിരുത്തരുതോ ? otherwise i liked it very much. a creative work, no doubt.

      21 hours ago · Like · 2 people

    •  

      Sunil Kumar

       

      ശ്രീവല്‍സന്‍: രഘുവിന്‍റെ കമന്‍റ പരിഹാസം ആയി തോന്നിയില്ല. പക്ഷെ അതിനുശേഷം ഉള്ള എന്‍റെ കമന്‍റ് അടക്കം രഘുവിന്‍റെ കമന്‍റിന്മേല്‍ ഉള്ള പരിഹാസം ആയിരുന്നു. രഘുവിന്‍റെ കമന്‍റിന്‍റെ ഞാന്‍ അടക്കമുള്ളവര്‍ വളച്ച ഒടിച്ചു എന്ന്. സോറി ഫോര്‍ ദാറ്റ്. അത്ര കാര്യമാക്കി ഒന്നും അല്ല ഞാന്‍ അത് ചെയ്തത്.

      ഇത്തരം സംഗതികള്‍ ചര്‍ച്ച് ചെയ്യപ്പെടുമല്ലൊ. ഒരു ഗ്രൂപ്പില്‍ ഒരാളുടെ ക്രിയേറ്റീവ് വര്‍ക്ക് ആയും ഒരു പരിഷ്കരണത്തിന്‍റെ ഭാഗമാണ്‌ എന്നും വിചാരിച്ചാണ്‌ ഞാനടക്കമുള്ളവര്‍ ചര്‍ച്ച ചെയ്യാന്‍ വരുന്നത്. ക്രിയെറ്റിവിറ്റിയുടെ ഭാഗം എന്ന് മാത്രം വിചാരിച്ചാല്‍ അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വല്ലാതെ. മറിച്ച് പരിഷ്കരണത്തിന്‍റെ ഭാഗം എന്ന് ആണെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടണം. ഇവിടെ രണ്ടായും ആളുകള്‍ കണ്ടു. അതുകൊണ്ടായിരുന്നു മുന്ഭാഗത്ത് ഉള്ള എന്‍റെ ചോദ്യം ഉണ്ടായത്. (ഹനൂമാന്‍/വാല്‍/ആഹാര്യം..തുടങ്ങി)

      18 hours ago · Like

    •  

      Ranjini Nair

      ‎Hareesh N Nampoothiri"അനാവശ്യ പരീക്ഷണമായി തോന്നുന്നു എന്ന നിലപാടില്‍ മാറ്റമില്ല," ഏയ്, ഒരലോഹ്യവുമില്ല, ചിലര്ക്ക് അഭിപ്രായങ്ങള്‍ എന്നും ‘ഇരുമ്പുലക്ക തന്നെയാനെന്നറിയാം :-)

       

      ഇഷ്ടായില്ലെങ്കില്‍ ലൈക്‌ ചെയ്യണ്ട, ഇഷ്ടായില്ല എന്ന് അഭിപ്രായിക്കുകയും... ചെയ്യാം., പക്ഷെ 'അനാവശ്യ പരീക്ഷണം' എന്നൊക്കെ പറയുന്നതു, കഷ്ടം എന്നെ പറയാനുള്ളൂ.

       

      "എന്നാലിവിടെ കേശഭാരം ശിവനുവേണ്ടി മാത്രമായി ഒന്നുണ്ടാക്കുമ്പോള്‍ കഥകളിയില്‍ നിഷ്ക ര്ഷി ക്കപ്പെട്ടിരിക്കുന്ന ആഹാര്യ സമ്പ്രദായത്തില്‍ തന്നെ മാറ്റം വരുന്നു".

      എന്ത് നിഷ്കര്ഷയാണ് ഹരീ ലന്ഘിക്കപെടുന്നത്?

       

      പിന്നെ ഞാന്‍ കഥകളിയിലാണ് പത്തുതലയുള്ള രാവണനെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചത്, സീരിയലിലോ ബാലെയിലോ അല്ല :-)

      16 hours ago · Like

    •  

      Roshni Pillai ഇങ്ങനെ ഉള്ള പരീക്ഷണങ്ങള്‍ കഥകളിയില്‍ ഇനിയും വരേണ്ടതാണ്. ഇന്ന് കാണുന്ന കഥകളിയുടെ സമീപനം എന്നൊക്കെ പറയുന്നത് പല ആശാന്മാരും ആഹാര്യത്തില്‍ നടത്തിയ പരീക്ഷനങ്ങള്‍ കൊണ്ട് തന്നെ ആണ്. അതൊക്കെ കണ്ടു പരിചയിച്ചപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടവുന്നു.

      16 hours ago · Like · 2 people

    •  

      Achuthan Tk ഹരി ഡിസൈന്‍ ചെയ്ത കേസഭാരം നന്നായിട്ടുണ്ട് പക്ഷെ ഞാന്‍ ഹരീഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. കഥകളി ഒരു stilised കലരൂപമാനെന്ന കാര്യം മറക്കരുത്. പരീക്ഷണം കൂടിയാല്‍ ഇനി തെര്‍മോകോള്‍ കൈലാസവും വരും. എന്റെ അഭിപ്രായത്തില്‍ ഹംസതിന്നു ചിറകും കൊക്കും ആവശ്യമില്ല. അഭിനയവും ആടവും കൊണ്ട് ഭലിപ്പിക്കുകയാണ് വേണ്ടത്. അങ്ങിനെ ഒരു മിനിമാളിസ്റ്റ് പരീക്ഷനമയാലോ? അക്ഷരതെട്ടുകല്കു മാപ്പ്. മലയാളം ടൈപ്പു വഴങ്ങുന്നില്ല.....

      16 hours ago · Like · 3 people

    •  

      Hareesh N Nampoothiri

      എന്നെ സംബന്ധിച്ചിടത്തോളം 'കിരീടം ഇഷ്ടമായോ?' എന്ന ചോദ്യം 'കിരീടം കാണാന്‍ കൊള്ളാവോ?' എന്ന ചോദ്യമല്ല. 'ഈ മട്ടില്‍ മാറ്റം വരുത്തിയ കിരീടം ശിവനെന്ന കഥാപാത്രത്തിന്‌ കഥകളിയില്‍ ഉപയോഗിച്ചത് ഇഷ്ടമായോ?' എന്നാണ്‌ ഞാനത് മനസിലാക്കുന്നത്.

       

      ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം കിരീടം, ആടയാഭരണങ്ങള്‍, വേഷം - ഇങ്ങിനെ കഥകളിയില്‍ നിശ്ചയിക്കപ്പെട്ടിട്ടില്ല. ചില പ്രത്യേക കഥാപാത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ പ്രത്യക്ഷമായി കഥാപാത്രത്തിന്റെ രൂപത്തോട് (എന്നു വെച്ചാല്‍, പോസ്റ്റര്‍ ചിത്രങ്ങളിലെ രൂപത്തോട്) ഒരു സാമ്യവും കഥകളി വേഷങ്ങള്‍ക്ക് പറയുവാനില്ല. അങ്ങിനെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരേണ്ട ആവശ്യം കഥകളിയിലുണ്ടെന്ന് തത്കാലം എനിക്ക് തോന്നുന്നില്ല. അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ അനാവശ്യമെന്നു തന്നെ പറയേണ്ടിയും വരുന്നു. (അല്ലെങ്കില്‍ അനിവാര്യമല്ലെന്നു പറയാം!) മറ്റൊരു ഉദാഹരണം, ഗണപതിയാണ്‌. തുമ്പിക്കൈയ്യും ചെവിയുമൊക്കെ കെട്ടിയ വികൃതമായൊരു രൂപമായാണ്‌ ആ വേഷം അനുഭവപ്പെടാറുള്ളത്. (ഒരിടത്ത് ഞൊറിയില്ലാതെ, സീരിയല്‍ / ബാലെകളിലെ പോലെ പാന്റിന്റെ മട്ടില്‍ ചുവന്ന പട്ടുടുത്തും കണ്ടു!)

       

      വസ്തുനിഷ്ഠമായുള്ള അഭിപ്രായങ്ങള്‍ മാറണമെങ്കില്‍ അതുപോലെ വസ്തുനിഷ്ഠമായ തിരുത്തുകള്‍ തന്നെ വരേണ്ടതുണ്ട്. ഇവിടെ അത്തരത്തിലൊന്നും ഇതുവരെ കണ്ടില്ല. ചില ചോദ്യങ്ങള്‍:

      1. എന്താണ്‌ ഈയൊരു കിരീടമാറ്റത്തിന്റെ ആവശ്യകത? കലാകാരന്മാര്‍ക്ക് എന്തെങ്കിലും സൌകര്യം ഈ കിരീടം നല്‍കുന്നുണ്ടോ? (ചുട്ടി പേപ്പറാക്കിയതു പോലെ സൌകര്യങ്ങള്‍?)

      2. ശിവനെ സൂചിപ്പിക്കുവാന്‍ പാമ്പുകളെ ചേര്‍ത്തെങ്കില്‍, മറ്റ് കഥാപാത്രങ്ങള്‍ക്കും ഇതേ രീതി തുടരേണ്ടതല്ലേ? അങ്ങിനെ തുടരേണ്ടതില്ലെങ്കില്‍, ശിവനു മാത്രം ഒരു കിരീടം പ്രത്യേകമുണ്ടാക്കുവാന്‍ എന്താണ്‌ ആ കഥാപാത്രത്തിന്റെ സവിശേഷത? (പഴുക്ക വേഷങ്ങള്‍, ദേവന്മാര്‍, വേറേയുമുണ്ടല്ലോ!) അതോ ഒരു തുടക്കമെന്ന നിലയില്‍ ഈ കിരീടമുണ്ടാക്കി. പിന്നാലെ മറ്റു കിരീടങ്ങളും വരുന്നുണ്ടോ?

      3. കഥാപാത്രത്തെ ദ്യോതിപ്പിക്കുന്ന സൂചനകള്‍ ആഹാര്യത്തില്‍ കൊണ്ടുവരണമെങ്കില്‍, അത് ഈ മട്ടില്‍ കിരീടത്തിലും തോള്‍പൂട്ടിലും മാത്രമായി ഒതുക്കുന്നതെന്തിന്‌? ശിവനെയെടുത്താല്‍; നീല തേപ്പും, നീല കുപ്പായവും ആയിക്കൂടേ? ഇനി അതും പോരെങ്കില്‍ പരശുരാമന്റെ മട്ടില്‍ ഉടുത്തു കെട്ടി, ജടയും വെച്ചും ശിവനെ അവതരിപ്പിക്കാം. (ചുരുക്കത്തില്‍ ബാലെയാക്കാം!) ഈ പരീക്ഷണങ്ങള്‍ പാടില്ലായെന്നുണ്ടോ?

      4. മേല്‍ പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങളോടും, പരീക്ഷണങ്ങളിലൂടെയാണ്‌ ആഹാര്യം ഇത്രത്തോളം വളര്‍ന്നത്, അതിനാല്‍ അവയൊക്കെ ആവശ്യമാണ്‌ എന്ന നിലപാട് സ്വീകരിക്കുമോ? ഇത്തരം പരീക്ഷണങ്ങളെ സാധൂകരിക്കാനും ആള്‍ക്കാര്‍ കണ്ട് ശീലിച്ച് ഇഷ്ടപ്പെട്ടോളും എന്ന വാദം ഉന്നയിക്കാം.

      5. നിലവിലെ ശിവന്‌ ഉപയോഗിച്ചു വരുന്ന കേശഭാര കിരീടം ആ കഥാപാത്രത്തിന്‌ യോജിക്കുന്നില്ല എന്നുണ്ടോ? ഉണ്ടെങ്കില്‍ കാരണം?

      6. 'മുടിയാറാ'വുമ്പോള്‍ തന്നെ ഈ പരിപാടി മതിയാക്കാം എന്നാവുമ്പോള്‍, ഈ രീതീല്‍ ഇനിയെത്ര മുടി കൂടി ഉണ്ടെങ്കിലാണ്‌ ഒരു കളിയോഗം പൂര്‍ണമാവുക?

       

      ഒരു പരീക്ഷണം ചെയ്യുമ്പോള്‍ അതിനോട് എല്ലാവരും കേറി യോജിച്ചോണം എന്നില്ലല്ലോ! ഇങ്ങനെയുള്ള മറുവാദങ്ങളും അപ്പോള്‍ ഉയര്‍ന്നുവരും. അതിനോട് എന്തിനാണ്‌ ഇത്രമാത്രം അസഹിഷ്ണുത എന്നു മനസിലാവുന്നില്ല. പ്രത്യേകം പറയട്ടെ; ഒരു പരീക്ഷണത്തോടും എനിക്ക് വ്യക്തിപരമായോ ആശയപരമായോ എതിര്‍പ്പില്ല. പക്ഷെ, എന്തു പരീക്ഷണം കാട്ടിയാലും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നും ഞാന്‍ കരുതുന്നില്ല. എന്തുകൊണ്ട് ഇഷ്ടമായില്ല, അല്ലെങ്കില്‍ ഇത്തരത്തിനൊരു പരീക്ഷണം കഥകളിക്ക് ആവശ്യമുള്ളതല്ല, അത് കഥകളിയുടെ രീതികളെ ഗുണപരമായി മെച്ചപ്പെടുത്തുന്ന ഒന്നല്ല; ഇതിനെക്കുറിച്ചൊക്കെ എന്റെ പരിമിതമായ അറിവുവെച്ച്, കഴിയുന്നതുപോലെ ഇവിടെ കമന്റുകളിലൂടെ വിശദമാക്കിയിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ തിരുത്താം, ഈ കിരീടം ആവശ്യമാണ്‌ എന്നതിന്‌ മറ്റെന്തെങ്കിലും സാധൂകരണമുണ്ടെങ്കില്‍ അത് വിശദമാക്കാം - ഇതൊന്നും ചെയ്യാതെ, 'ഇതിനെ വിമര്‍ശിക്കുവാന്‍ പാടുണ്ടോ?' എന്ന മട്ടിലൊക്കെ ചോദിച്ചാല്‍, അതിന്‌ ഒരു :) മാത്രം മറുപടി.

      14 hours ago · Like · 2 people

    •  

      Achuthan Tk hareesh, you are spot on. exactly my sentiment. and very well expressed too....

      14 hours ago · Like · 2 people

    •  

      Harikumaran Sadanam

      ഞാന്‍ എന്തെങ്കിലും പറയണം എന്ന് വരുന്നു.ഒരു കഥകളി പദത്തെ അവനവന് വേണ്ടത് പോലെ രാഗം മാറ്റുകയും മറിക്കുകയും ചെയ്തു പാട്ടുകാര്‍"""പരിഷ്കരിച്ചാലും പരീക്ഷിചാലും""""നാം കയ്യടിച്ച്ഹു സ്വീകരിക്കും. ആഹാര്യത്തിലോ ചില്ലിയാട്ടത്തിലോ എന്തെങ്കിലും improvise""ചെയ്‌താല്‍ അത് "അനാവശ്യമായി"" നിരുഉപിക്കുകയും ചെയ്യുന്നതിലെ ലോജിക്‌ മനസ്സിലാവുന്നില്ലല.ഇതൊരു improvisation മാത്രമാണ്.""ഇനി മേലാല്‍ ശിവന് കലാമാന്ടലക്കാരും എല്ലാവരും ഇതേഉപയിഗിക്കാവ്‌ു എന്നൊരു താക്കിഇതോന്നും ഇല്ല.ഓടക്കുഴല്‍ എന്നാ property പിടിച്ചുകൊന്റ്റ്‌ പുരപ്പാടിലെ കൃഷ്ണന്‍ നില്‍ക്കുന്നത് കാണാന്‍ എന്നിലെ ശിശുവിനുഇഷ്ടമാണെങ്കില്‍ "അത് ഇല്ലാതെ ഓടക്കുഴല്‍ മുദ്ര പിടിച്ചു നിന്നാലും എന്നിലെ പ്രായസ്ഥന് തൃപ്തിയാകും....എന്നത് പോലെ കൃഷ്ണമുടിയിലെ മയില്‍പ്പീലി എനിക്ക് ഇഷ്ടമാകുന്നത് പോലെ ശിവന് എന്ത് കൊണ്ടു പാമ്പ്‌ ഇല്ലെന്നും ചന്ട്രക്കലയില്ലെന്നും എന്നിലെ ശിശു വേവലാതി പ്പെടുന്നുണ്ട്.കിരാതത്തിലെ ശിവന് എന്താണ് റിയാലിസ്ടിക്കായ നാരടമുടി ഉപയോഗിക്കുന്നത് എന്നാ ചിന്ത എന്നെ വേവലാതി പെടുതുന്നുന്ടു.കോട്ടക്കല്‍ ക്കാര്‍ കിരാതത്തിലെ ശിവനെ അവതരിപ്പിക്കുമ്പോള്‍ പുലിത്തോല്‍ മീശ തുടങ്ങിയ പല icon കളും ഉപയോഗിക്കാറുണ്ടല്ലോ.അവരെ വിമര്‍ശിക്കാന്‍ ചെന്നാല്‍ വിവരം അറിയും....ഇവിടെ തന്നെ ആരോ പോസ്റ്റ്‌ ചെയ്ത ശിവന്റെ ചിത്രത്തില്‍ അത്തരം ധാരാളം ഐക്കണുകള്‍ ഉണ്ടല്ലോ,

      13 hours ago · Like · 4 people

    •  

      Harikumaran Sadanam

      ദക്ഷയാഗത്തിലെ ശിവന് ഉപയോഗിക്കുന്ന സാധാരണ കിരീടം കൊണ്ടു ത്ര്പ്തിയടയുന്നവരെ ഇത് സ്പര്ശിക്കാതിരിക്കട്ടെ... ഇങ്ങിനെ ഒന്ന് കണ്ടാല്‍ ആര്‍ക്കും കലിഇളകില്ലെന്കില്‍ പിന്നെ ഒരു കലാകാരന്‍ ഇങ്ങിനെ ഒന്ന് ഉണ്ടാക്കരുത് എന്നും ഇതിന്റെ ആവശ്യം ഇല്ല എന്നും ...See More

      13 hours ago · Like · 4 people

    •  

      Hari Menon

      ഇവിടെ ഞാന്‍ മുനമ്പ് പറഞ്ഞത് പോലെ തന്നെ ഏതൊരു വിഷയത്തിലും അവനവന്റെ "വിവരത്തിന്റെ" മുഴുക്കോല്‍ വെച്ച ബാക്കി ഉള്ളവനെ തല്ലുന്ന ഒരു പ്രവണത ഇല്ലേ എന്നൊരു സംശയം ( സംശയം മാത്രം ) ഉണ്ട്. ഒരാള്‍ ഒരു കാര്യം ചെയ്തു , കഷ്ടകാലത്തിനു അത് കഥകളി സംബന്ധമായ ഒന്നായി പോയി....അയ്യാളെ അങ്ങോട്ട്‌ വാദിച്ചു വധിക്കുക....ഒരു പുതിയ ആട്ടകഥ ചിട്ടെപ്പെടുത്താം ..."കഥകളി ഗ്രൂപ്പ്‌ വിവര-വാദ വധം" ...വധിക്കുന്നത് ആരാ എന്നൊക്കെ തീരുമാനിക്കാം..വോട്ടെടുപ്പും നോക്കാം....അപ്പൊ എന്തെ???? ഒരാള്‍ ഒരു കാണാന്‍ രസമുള്ള ചിത്രം വരക്കെ..കേട്ടാല്‍ സുഖമുള്ള പാട്ട് പാടുകയോ .....സന്തോഷം തരുന്ന ഒരു "നുണ കഥ ' പറഞ്ഞാലോ അതിനെ അങ്ങെനെ എടുക്കാന്‍ എന്തു കൊണ്ട് ശ്രമിച്ചൂട..??? ഹരിയേട്ടന്‍ ഈ കിരീടം ഇണ്ടാക്കി കേരളത്തിന്റെ തെക്ക് വടക്ക് ഡീലേര്‍മാരെ കണ്ടെത്തി ഇതിന്റെ വിപണന സാധ്യത കണ്ടെത്താന്‍ നമ്മളെ ആരെങ്കിലും എല്പിച്ചോ ??? വെറുതെ വര്‍ത്തമാനം പറഞ്ഞു പത്തിരിപ്പാലെക്കും , കോട്ടക്കലില്‍ ഒക്കെ പാവം "കളി" കാണാന്‍ പോവണ വട്ടന്മാര്‍ക്ക് ..കളി കഴിഞ്ഞു "തോര്‍ത്ത്‌ വിരിച്ചു ഒറങ്ങി " അടുത്ത ബസിനു പോവാന്‍ പറ്റുന്ന സൌകര്യം ഇല്ലാണ്ടാക്കരുതെ.....കലാമണ്ഡലം പോട്ടെ അവിടെ കഥകളി ഒഴിച്ച് എല്ലാം നടക്കുന്നിടല്ലോ ......

      12 hours ago · Like · 1 person

    •  

      Sunil Kumar എഴുതാപ്പുറം വായിക്കുക എന്നും പറയാം. :)

      12 hours ago · Like

    •  

      Hari Menon സുനിലേട്ടാ. യെപ്പേ ?????

      12 hours ago · Like

    •  

      Sunil Kumar ആ ഹോള്‍സേലിന്‍റെ കാര്യമൊക്കെ പറയുന്നത് കുറച്ച് കടന്ന കൈ ആയി പ്പോയി. :)

      12 hours ago · Like · 1 person

    •  

      Hari Menon കൃത്യമായി വായിക്കു..ഏലംകുളം നമ്പൂരിയെ..

      11 hours ago · Like

    •  

      Sajeesh Areeppurath

      “തടികൊണ്ടുള്ള കിരീടത്തിനു പകരം ഫൈബര്‍ കിരീടങ്ങള്‍ ഭാവിയില്‍ വന്നെന്നിരിക്കും” വന്ന് എന്നിരിക്കും എന്നല്ല വന്ന് കഴിഞ്ഞു... ഫൈബര്‍ കേശഭാരവും, കുറ്റി ചാമരവും കഥകളിയില്‍ ഈ ഹരിയേട്ടന്‍ തന്നെ ആണ് കൊണ്ട് വന്നിരിക്കുന്നത്, പിന്നെ ആ കേശഭാരവും, കുറ്റിചാമരവും ഒന്ന് കണ്ടു നോക്കൂ... ആര്ക്കും മനസ്സിലാവില്ല എന്താണ് വ്യത്യാസം എന്ന്. മരം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ് എന്ന് മാത്രമേ തോന്നു, പിന്നെ കാഴ്ചയില്‍ ഒരു വ്യത്യാസവും ഇല്ല. ഇനി ഫൈബര്‍ എന്നല്ല, അതിനു മുന്പ്വ ഹരിയേട്ടന്‍ ചെയ്ത ഒരു ഐഡിയ വെച്ച് ഈ ഞാനും ഒരു കിര്രേദം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്... അതും വെറും മൈദയും, ഫെവിക്കോളും പേപ്പറും, പിന്നെ വളരെ കുറച്ചു സിമെന്റും ഉപയോഗിച്ച്... ഇങ്ങനെ നിര്മിലച്ച കേശഭാരവും ഉണ്ട് സദനത്തില്‍, അത് കണ്ടാല്‍ പോലും ഒറ്റ ആള്ക്കും മനസ്സിലാവില്ല വ്യത്യാസം, അത്രക്കും പെര്ഫെറക്റ്റ്‌ ആണ്. പിന്നെ പല കലാകാരന്മാരും പറഞ്ഞു കേട്ടിട്ടുണ്ട് ഈ തടി കൊണ്ടുള്ള കിരീടത്തെക്കാള്‍ സുഖം ഈ പുതിയ രീതിയില്‍ ഉള്ള കിരീടം വെക്കുംമ്പോഴാണ് എന്ന്... കാരണം അതിന്റെ ഭാരകുരവ് തന്നെ.

       

      ഒരു കേശഭാരത്തില്‍ ഈ ഒരു നല്ല ചേഞ്ച്‌ കൊണ്ട് വന്നതുകൊണ്ട് ഞാന്‍ അത് കഥകളിയുടെ ആഹാര്യ സമ്പ്രദായത്തില്‍ മാറ്റം വരുത്തി എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. പിന്നെ ഈ ഒരു മാറ്റം ഇതു ഉണ്ടാക്കിയ ആള്‍ ഒരിക്കലും പറയുന്നില്ല കഥകളിയില്‍ ഇതു സ്വീകരിക്കണം എന്ന്... അത് അദ്ധേഹത്തിന്റെ കളികളില്‍ മാത്രം ഉപയോഗിക്കുന്നു. നാളെ കാര്ക്കൊ ടകന്റെ കിരീടത്തിനും ആരെങ്കിലും പുതിയ മാറ്റം വരുത്തിയാല്‍, അത് നല്ലതാണെങ്കില്‍ ഞാന്‍ തീര്ച്ചലയായും ആ പരീക്ഷണതിനോട് യോജിക്കും

      ദേവദാസ്‌ നരസിംഹം കെട്ടുമ്പോള്‍ പൌഡര്‍ ഡപ്പി കൊണ്ട് ഉണ്ടാക്കിയ നഖങ്ങള്‍ ഉപയോഗിച്ച് കണ്ടിട്ടുണ്ട്... ശരിക്കും കണ്ടാല്‍ അത് നല്ല ഒറിജിനല്‍ ആയെ തോന്നു... പണ്ട് എല്ലാം കുരുത്തോല കൊണ്ട് ആണ്‍ നഖങ്ങള്‍ ഉണ്ടാകിയിരുന്നത്... പക്ഷെ ഈ ഒരു മാറ്റം എനിക്ക് വളരെ നല്ലതായെ തോന്നിയുട്ടുള്ളൂ, പക്ഷെ അത് കഥകളിയുടെ ആഹാര്യ സമ്പ്രദായത്തില്‍ മാറ്റം വരുത്തി എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.

      അത് കൂടാതെ എന്റെ മുത്തശ്ശന് വെള്ളി അലുക്കുകള്ക്ക് പകരം അലൂമിനിയം അലുക്കുകള്‍ കൃഷ്ണമുടിയില്‍ ഉപയോഗിച്ച് കണ്ടിട്ടുണ്ട്... അത് കൂടുതല്‍ നല്ലതും ആയിരുന്നു, പിന്നെ വളരെ അധികം കോസ്റ്റ്‌ ഇഫക്റ്റീവ് ആയിരുന്നു.

       

      ഈ കിരീടം ശിവന് കഥകളിയില്‍ ഉപയോഗിചിത് എനിക്ക് നല്ല ഇഷ്ട്ടം ആയി എന്ന് മാത്രം അല്ല ഒരു നല്ല മാറ്റം കൂടി ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു...നല്ല പരീക്ഷണങ്ങള്‍ ആണെങ്കില്‍ തീര്ച്ചിയായും നമ്മുക്ക് അത് കഥകളിയില്‍ സ്വീകരിക്കാം എന്ന് ഞാന്‍ ഇപ്പോഴും അടിവര എട്ടു പറയുന്നു.

       

      ഹരി പറഞ്ഞ മാതിരി ഗണപതിയുടെ വേഷത്തോട് എനിക്കും തീരെ യോജിപ്പില്ല, “തുമ്പിക്കൈയ്യും ചെവിയുമൊക്കെ കെട്ടിയ വികൃതമായൊരു രൂപമായാണ്‌ ആ വേഷം അനുഭവപ്പെടാറുള്ളത്” ഈ ഒരു പ്രസ്താവനയോട് നൂറു ശതമാനം യോജിക്കുന്നു.

       

      പിന്നെ ഇപ്പോ ഉപയോഗിക്കുന്ന കേശഭാരം ശിവന് യോജിക്കുന്നില എന്നൊന്നും പറയുന്നില്ല, യോജിപ്പ് തന്നെ ആണ്... പക്ഷെ ഇതേ പോലെ ഉള്ള ചെറിയ വ്യത്യാസങ്ങള്‍ അതിലും കൂടുതല്‍ യോജിക്കും എന്ന് മാത്രം.

      ഹരി പറഞ്ഞ മാതിരി ഏതു പരീക്ഷണങ്ങളോടും എല്ലാവരും കേറി യോജിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല... തീര്ച്ചതയായും എല്ലാവര്ക്കും അവരുടെതായ അഭിപ്രായങ്ങള്‍ പറയാം, പറയണം എന്നാല്‍ മാത്രമേ ഈ കല വളരുകയുള്ളൂ... അതില്‍ എത്ര അസഹിഷ്ണുത ഉണ്ടോ മറ്റുള്ളവര്ക്ക് എനിക്ക് തോനിയിട്ടില്ല, എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറയുന്നു എന്ന് മാത്രം. എന്തു പരീക്ഷണം കാട്ടിയാലും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നും ആരും എവിടെ പറഞ്ഞിട്ടില്ല, എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാം അതിനു ആരും എതിര്ക്കുടന്നില്ല :-)) ഇങ്ങനത്തെ പോസ്റ്റുകള്‍ അല്ലെ നമ്മുടെ ഈ ഗ്രൂപ്പിന്റെ നിലനില്പ്പി ന്റെ ശക്തി :-))

       

      അവസാനം... ഈ കിരീടം ആവശ്യമാണോ എന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരം “Nice to Have, But it’s Not a Must to Have”

      11 hours ago · Like · 2 people

    •  

      Hari Menon

      സജീഷ് ....നല്ല വിലയിരുത്തല്‍..ദേവദാസേട്ടന്‍ നഖങ്ങള്‍ പൌഡര്‍ ഡപ്പി കൊണ്ടാക്കിയത്തിനു കാരണം കുരുത്തോലയുടെ ലഭ്യതക്കുറവും , അത് കയ്യില്‍ നിക്കാനുള്ള ബുദ്ധിമുട്ടും കൊണ്ടാണ് . ബുദ്ധിയുള്ള കലാകാരന്‍ അങ്ങേനെയെ ചിന്തിക്കു....ഹരിയെട്ടനും ആ ശ്രേണിയില്‍ ആയിപ്പോയി.....അത്ര മാത്രം...സദനത്തിലെ എന്റെ അടുത്ത് തന്നെയുള്ള യാത്രയില്‍ ഹരിയേട്ടന്‍ സമ്മതിക്കുംച്ചാല്‍ അദ്ദേഹത്തിന്റെ ഇങ്ങനെയുള്ള പുതിയ കളി കോപ്പുകള്‍ കാണാനും ചിത്രീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

      11 hours ago · Like

    •  

      Harikumaran Sadanam

      വയലിന്‍ ഇല്ലാതെയായിരുന്നല്ലോ ഒരു നൂറുകൊല്ലം മുന്‍പ് വരെ കചേരികള്‍ നടന്നത്.അതിനെ സ്വീകരിചില്ലായിരുന്നെന്കിലോ?അത് യുഉരോപ്യന്‍ ആയത് കാരണം പറ്റില്ല എന്നും ഏഴാം കടലിന്നക്കരെ നിന്ന് വന്നത് കാരണം പറ്റില്ല എന്നോ പറഞ്ഞിരുന്നെന്കിലോ?ആനന്ദന്‍ പരാമര്ഷിച്ചപോലെ.....ശ്രുതി മേളം മട്ടനൂറിനു മാത്രമേ പറ്റൂ എന്നതുകൊണ്ട് അത് വേണമെന്നില്ല എന്നല്ല പറയേണ്ടതു .അത് ചെവിക്കു സുഖമാണ് ..എന്ന് പാത്രമേ പറയേണ്ടതുള്ളൂ.'''പാട്ടുകാര്‍ ചെയ്യുന്നവാചികാഭിനയാതിലെ പരീക്ഷണങ്ങളെ മുഴുവന്‍ സ്വീകരിക്കുകയും മറ്റു അഭിനയങ്ങളില്‍ ഒന്ന് തൊട്ടാല്‍ ""വേണമെന്നില്ല" എന്ന് പറയുന്നതും""തമ്പുരാന്‍ കുട്ടിക്ക് എന്തുമാകാം"""എന്ന് പറയുന്ന പോലെയാണ്.പതിനഞ്ചു വര്ഷം മുന്പായിരിക്കും orthadozആയ അയിരില്‍ നമ്പൂതിരി ഇത് ഉറ യഴിച്ച്ചു ഉദ്ഘാടനം ചെയ്തത്.അദ്ദേഹം മുക്ത കണ്ടംപ്രസംസിക്കുകയും ചെയ്തു.ആര്‍ക്കെങ്കിലും ഇത് ആലോസരമുന്റാക്കുന്നുന്റെന്കില്‍ ക്ഷമിക്കണം...ella creativity yum divergent thinking ഇല്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.

      11 hours ago · Like · 1 person

    •  

      Shaji Karyat nice

      11 hours ago · Like

    •  

      Hari Menon Harikumaran Sadanam ഹരിയേട്ടാ..ഒരു നൂറു മാര്‍ക്ക്..തീര്‍ച്ചയായും അങ്ങ് ഇങ്ങനെയുള്ള പുതിയ ആശയങ്ങള്‍ പ്രയോഗിക്കു...എല്ലാ ആശംസകളും....

      10 hours ago · Like

    •  

      Harikumaran Sadanam ഹരി മേനോന്‍ എന്താ പ്രതിബന്ധം?

      10 hours ago · Like · 1 person

    •  

      Hari Menon പ്രതിബന്ധം ഒന്നുല്യ ഹരിയേട്ടാ.....സദനത്തില്‍ ഒരീസം കാമെരേം തൂക്കി ഒരു "തടിയന്‍ " കഥകളി കോപ്പുകള്‍ കണ്ടോട്ടെ ? എന്ന് ചോദിക്കുന്നതിന്റെ ജാള്യത?????

      10 hours ago · Like

    •  

      Sunil Kumar

       

      ഇപ്പോഴും എന്റെ ഒരു കുഞ്ഞു ചോദ്യത്തിന് ഉത്തരം എനിക്ക് കിട്ടീല്യ. അത് ഉത്തരം ആയിട്ട് വേണം മറുചോദ്യം അല്ലാ വേണ്ടത്. ഹനൂമാന് എന്താ വാൽ ഇല്ലാത്തത് കഥകളിയിൽ? ശിവന് ഇങ്ങനെ കിരീടം എന്തുകൊണ്ട് മുൻപ് പരീക്ഷിച്ചില്ല? കിരീടം രൂപപ്പെടുത്താൻ അറിയാത്തവർ ആയിരുന്നില്ല മുൻപുള്ള പരിഷ്കർത്താക്കൾ. എന്നിട്ടും യഥാതഥത്തിൽ നിന്നും വിട്ട് നിന്നു. അത് എന്ത് കൊണ്ട്? ബേസിക്കായി ഇതിന്റെ ഉത്തരം കിട്ട്യാലെ ഈ പരീക്ഷണം സഫലമാണോ അല്ലയോ എന്ന് വിലയിരുത്താൻ പറ്റൂ.

      (കിരീടം ഭംഗിണ്ട് എന്നൊക്കെ മുൻപത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു ഞാൻ. ഇത് ചോദിച്ചതുകൊണ്ട് ഹരികുമാറ് സാറിന്റെ പരീക്ഷണങ്ങളോടുള്ള വിയോജിപ്പ് എന്ന് കരുതരുത്

      10 hours ago · Like

    •  

      Harikumaran Sadanam ഈ ഫേസ്‌ ബുക്കില്‍ തന്നെ ഹഹ കരോമി ശുഭപന്തുവരാളി യില്‍ പാടിയതായി ആരോ പേസ്റ്റു ചെയ്തിട്ടുണ്ട്. ഞാന്‍ കേട്ടിട്ടില്ല..ഹരീഷ് നമ്പൂതിരി അതിനെ ക്കുറിച്ച് പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.

      10 hours ago · Like

    •  

      Hari Menon കഥകളിക്ക് ഉടുതുകെട്ടുല്‍ ഉള്ളതോണ്ടാവം ...പിന്നെ ബാലി വിജയത്തില്‍ രംഗത്തിനു വേണ്ടി "കച്ച" വാലായി ഉപയോഗിക്കണ്ടല്ലോ ....ചടുലമായ ചലനങ്ങള്‍ക്ക് 'വാല്‍" ഒരു തടസ്സമായി കാര്‍ന്നോന്മാര്‍ കണ്ടിരിക്കാം...

      10 hours ago · Like · 3 people

    •  

      Sajeesh Areeppurath സുനിലേട്ടാ... സുനിലെട്ടന്റെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരം തരാന്‍ ഉള്ള അത്ര വിവരം കഥകളിയില്‍ എനിക്ക് ഇല്ല :-) ഈ പരീക്ഷണം എന്റെ അഭിപ്രായത്തില്‍ വളരെ അധികം സഫലം ആയി... അതും എന്റെ artistic പോയിന്റ്‌ ഓഫ് വ്യൂവില്‍... ഈ ഒരു innovation സമതിക്കാതെ ഇരിക്കാന്‍ എനിക്ക് പറ്റില്ല... അത്രക്കും നന്നായിട്ടുണ്ട്...

      10 hours ago · Like

    •  

      Hari Menon സജീഷ് പറഞ്ഞതാ ശെരി.....ഞാന്‍ "പെട്ടി വച്ചു കളി നടത്തി " വേനച്ചാല്‍ "ധനാശി"പാടെം ചെയ്യാം...:)))))))))))

      10 hours ago · Like

    •  

      Harikumaran Sadanam

      സുനില്‍ ഹനുമാന്‍റെ ആഹാര്യംഞാനാണ് ചിട്ടപ്പെടുത്തിയിരുന്നതെന്കില്‍ പെട്ടെന്ന് ഉത്തരം പറയാമായിരുന്നു.ഇവിടെ namukku hypothesis ne ആശ്രയിക്കേണ്ടിവരും.ഇല്ലാത്തതിനെ ഉണ്ടെന്നും ഉള്ളതിനെ ഇല്ലെന്നും സങ്കല്പ്പിക്കുന്നത് നാട്യസാസ്ത്രത്തിലെ സട്യധര്‍മ്മി സങ്കേതമാ..ക്ഷെ .എല്ലാം സങ്കല്പിച്ചാല്‍ പിന്നെ ചൊല്ലിയാട്ടം മതിയല്ലോ.നോക്കൂ.ഈ കിരീടം കയ്യില്‍ വച്ച് ഞാന്‍വെല്ലുവിളിയൊന്നും നടത്തുന്നില്ല, കിരീടം എന്നല്ല കമ്പ്യുട്ടര്‍ തന്നെ പന്റുള്ളവര്‍ക്ക് രൂപപ്പെടുത്താംയിരുന്നാല്ലോ.assimilation accomodation...within the parameteres of kathakali njaan athrye cheythullu.പിന്നെ ഹരി പറഞ്ഞ മാതിരി വാല്‍ കഥകളിയില്‍ ഉണ്ട്. കല്യാണ സൌഗന്ധികത്തില്‍ തന്നെ പട്ടുവാലിനെ വാലാകി സ്ന്കലപ്പിക്കരുന്ടല്ലോ

      10 hours ago · Like · 2 people

    •  

      Sunil Kumar

      ‎Sajeesh Areeppurath ഇതൊക്കെ മുൻപത്തെ പോസ്റ്റിൽ പറഞ്ഞതാണല്ലൊ. ഞാനും എഗ്രീ ചെയ്തിരുന്നു. പിന്നേം അത് ചർച്ചക്ക് വന്നപ്പോൾ സ്വാഭാവികമായും ഒന്നുകൂടെ ചിന്തിച്ചതാണ്. അതുകൊണ്ട് ഈ ജാതി ചോദ്യങ്ങൾ. അത് സജീഷ് മറുപടി പറയണം എന്ന് പറഞ്ഞില്ല ഞാൻ :):):) ഒരാൾ മറുപടി പറയണം എന്ന ഉദ്ദേശത്തിലുമായിരുന്നില്ല ആ ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരവും പരിഷ്കാരങ്ങളും ഒക്കെ തമ്മിൽ ബന്ധമുണ്ട് എന്ന് ഞാൻ വിചാരിച്ചു അത്രേ ഉള്ളൂ. ഹരീ മെനോന്റെ പോയന്റ് ശരിയായിരിക്കാം. എന്നാലും സൌന്ദര്യശാസ്ത്രപരമായി വല്ലതും ഉണ്ടോ എന്ന് ഇനീം ചോദ്യം.

      10 hours ago · Like

    •  

      Ranjini Nair

      ‎Hareesh N Nampoothiri "വസ്തുനിഷ്ഠമായുള്ള അഭിപ്രായങ്ങള്‍ മാറണമെങ്കില്‍ അതുപോലെ വസ്തുനിഷ്ഠമായ തിരുത്തുകള്‍ തന്നെ വരേണ്ടതുണ്ട്"

       

      അടിവരയിട്ടു വീണ്ടും വീണ്ടും പറയട്ടെ, തിരുത്താനോന്നും തല്കാനലം ആര്കുംട ഇവിടെ ഉദ്ദേശമില്ല, പക്ഷെ blunt ആയി, 'പരീക്ഷണം അനാവശ്യമാണെന്ന്" പറയാന്‍ ആര്കും അവകാശമില്ല അത്രതതന്നെ.

       

      പിന്നെ ഇവിടെ തന്നെ മിക്ക ചര്ച്ച കളിലും പലര്ക്കും ഉണ്ടെന്നു ആരോപിക്കപെടുന്ന "അസഹിഷ്ണുത" ഉണ്ടെന്നു തോന്നിയിട്ടുണ്ടെങ്കില്‍, ഇങ്ങനെയുള്ള blunt statements ന്റെ അനന്തരഫലമാണെണെന്നു കൂട്ടികോളൂ. :-)

      10 hours ago · Like · 1 person

    •  

      Sajeesh Areeppurath സുനിലേട്ടാ... എനിക്ക് അറിയില്ല എന്നെ പറഞ്ഞുള്ളൂ കേട്ടോ :)) അറിയുമെങ്കില്‍ പറയാന്‍ എന്താ കൊയപ്പം :))

      10 hours ago · Like

    •  

      Sunil Kumar

      വെല്ലുവിളി നടത്തി എന്നൊന്നും ആരും പറഞ്ഞില്ല ഇവിടെ. ഒരു ചർച്ചയാകുമ്പോൾ പലതും പലരും ചോദിക്കും. ഇവിടെ ഞാൻ ഒന്നുകൂടെ പറയട്ടെ. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഹരികുമാരൻ സർ ഒരു പരീക്ഷണം നടത്തി. അതോടെ ഹരികുമാരൻ സാർ എന്ന കർത്താവിന്റെ ജോലി കഴിഞ്ഞു. ബാക്കി ആ വർക്ക് സ്വീകരിക്കലും തിരസ്കരിക്കലും എല്ലാം ആസ്വാദകരുടെ/നടന്മാരുടെ ഒക്കെ ജോലിയാണ്. സ്വന്തം വർക്കുകളെ സ്വയം ന്യായീകരിക്കാൻ പറ്റണം എന്നല്ലാതെ എല്ലാവരുറ്റേ അടുത്തും പോയി ഡിഫന്റ് ചെയ്യാൻ പറ്റുമോ? ചെയ്യരുത് അത് എന്നാണ് എനിക്ക് പറയാനുള്ളത്. ഇത്തരം ചർച്ചകൾ പലതും നടക്കും. നടക്കണ

      10 hours ago · Like

    •  

      Harikumaran Sadanam

      സുനില്‍...ബലരാമനും ശിവനും ഒരുപോലെ മഷി കൊണ്ടു 'വൈഷ്ണവീയ' നാമം ആണ് വരചിഉരുന്നത്..അത് ഈയിടെ പരിഷ്കരിച്ചു അതിനു ചുറ്റും രണ്ടു ഭസ്മ ക്കുറി യിടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?എന്തുകൊണ്ടാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലാഞ്ഞിട്ടും ശിവന് ഭസ്മം കുറി വരയ്ക്കുന്ന പോലെ തിലകം തോടാഞ്ഞത്?പന്റുള്ളവര്‍ക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ?നാരദന് വൈഷ്ണവ നാമത്തിന് ചുറ്റും ഭസ്മം അല്ലെങ്കില്‍ ചന്ദനം വരച്ചു കുറി പണ്ടെ പതിവുന്ടു..കഥകളിയുടെ നിയന്താവു ഒരിക്കലും ഞാന്‍ അല്ല അതിനെ ക്കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങല്കൊന്നും ഉത്തരം പറയാനും എനിക്ക് ജ്ഞാനം പോര.എന്റെ നിര്‍മിതിക്കു ഞാന്‍ ഉത്തരം തരാം അത്രതന്നെ.മോളകിനു എന്താ എരിവ് എന്നും കരിമ്പിന് എന്താ മധുരം എന്നും എന്നോടു ചൊദിക്കരുതേ.((മുളകിലെphospherous anu എരിവ് ഉണ്ടാക്കുന്നത് എന്ന് ഉത്തരം പറയരുതേ)....എനിക്ക് പിന്നെ ""സുല്ല്"" പറയേണ്ടി വരും

      10 hours ago · Like · 1 person

    •  

      Sunil Kumar ചൊല്ലിയാട്ടം മതിയല്ലോ എന്നൊക്കെ പറയുന്നത് ബാലിശം എന്നല്ലേ പറയാവൂ? ബാലിവിജയത്തിലെ ബാലിയുടെ വാൽ പട്ടുവാൽ ഉപയോഗിക്കുന്നത് സൌഗന്ധികത്തിലെ ഗദ പോലെ തന്നെ അല്ലേ? യാഥാർഥ്യമായി അതിന് എത്ര ബന്ധമുണ്ട്? ഈ വാൽ തന്നെ ദുര്യോധനവധത്തിൽ പാശമായും ഉപയോഗിക്കും അതേ പോലെ തന്നെ അല്ലേ? അതിനാൽ ബാലിവിജയത്തിൽ പട്ടുവാൽ എന്ന ഉത്തരം കറക്റ്റ് ആണ് എന്ന് എനിക്ക് തോന്നുന്നില്ല

      10 hours ago · Like

    •  

      Harikumaran Sadanam

      ചോള്ളിയാട്ട്ടം മതിയല്ലോ എന്നത് ബാളിസമായി പറഞ്ഞതല്ല ...ആഹാര്യ്തോടു കൂടിയ applied form. അല്ലാത്തത് ...എന്നും മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ.കഥകളി സംഗീത കച്ചേരി എന്നാ പോലെ ചൊല്ലിയാട്ടം പ്രത്യേകമായി നടക്കണം എന്ന് ആഗ്രഹിക്കുന്നാ ആളാണ്‌ ഞാന്‍.പതിനഞ്ചു വര്ഷം മുന്‍പ് ഉണ്ടാക്കിയ ഒരു കിരീടത്തെ പറ്റി ഞാന്‍ ആരുറെയടുക്കളും പോയി ചര്‍ച്ച ചെയ്തില്ലല്ലോ...ഇന്നെവരെക്കും..പിന്നെ ആരോ എന്നെ ഈ ഫേസ്‌ ബുക്കില്‍ ഇട്ടപ്പോള്‍ ഒരു രസം തോന്നി ചര്ചിച്ചുതുടങ്ങി.. കലയാനസൌഗന്ധികതിലാണ് പട്ടുവാലിനെ വാലാക്കി സങ്കല്പിക്കരുള്ളത് .ഭീമന്‍ ഗദ കുത്തുന്നത് അതിന്റെ താഴേക്കു എന്നാ പോലെയാണ് പതുവ്..

      10 hours ago · Like · 1 person

    •  

      Harikumaran Sadanam ഞാന്‍ ദിഫെന്റ്റ്‌ ചെയ്യുന്നേ ഇല്ല.എന്റെന്യായീകരണം ഞാന്‍ അവതരിപ്പിക്കുന്നു അത്ര തന്നെ.സ്വീകരിക്കണമെന്ന് നിര്ബ്ബന്ധവും ഇല്ല.പ്രതിപക്ഷ ബഹുമാനംനല്ലവണ്ണം സൂക്ഷിക്കണം എന്നും ബോധമുണ്ട്.കളിയെക്കാളുംചൊല്ലിയാട്ടതിനാണ് സൌന്ദര്യം എന്ന് പറയുന്ന സായിപ്പന്മാരെ ബഹുമാനവുമാണ്.

      10 hours ago · Like · 3 people

    •  

      Hareesh N Nampoothiri

      രാഗമാറ്റങ്ങളുടെ കാര്യം. ചിട്ട ചെയ്തു വെച്ചിട്ടുള്ള ഒരു പദങ്ങളുടെയും രാഗം മാറ്റി പാടുന്നതിനോട് ("ഹാ! ഹാ! കരോമി..." ഉള്‍പ്പടെ) യോജിപ്പില്ല. പിന്നെ, ചില ലളിത പദങ്ങള്‍ മാറ്റി പാടിയാലും തെറ്റുണ്ടെന്നുമില്ല. അതിപ്പോള്‍ കലിയുടെ നാമം പല തരത്തില്‍ വരച്ചു ഞാന്‍ കണ്ടിട്ടുണ്ട്, ചുട്ടിയുടെ അരിക് മുറിക്കുന്നതിലുമുണ്ട് പല പരീക്ഷണങ്ങളും. അവയോടൊക്കെ പലപ്പോഴും യോജിച്ചിട്ടുമൂണ്ട്. അതുപോലെയൊക്കെയുള്ള പരീക്ഷണമായേ ലളിത പദങ്ങളുടെ രാഗമാറ്റം കണ്ടിട്ടുള്ളൂ. ചിലതൊക്കെ യോജിക്കാറുണ്ട്, അതപ്പോള്‍ യോജിപ്പുണ്ടെന്നും; ചിലതൊക്കെ യോജിപ്പ് തോന്നാറില്ല, അപ്പോള്‍ യോജിപ്പില്ലെന്നും പറയുവാന്‍ അവസരമുള്ളിടത്ത് പറഞ്ഞിട്ടുമുണ്ട്.

       

      വെറുതേ blunt ആയല്ല, അതിന്‌ ആവശ്യമായുള്ള കാരണങ്ങളും നിരത്തിയിട്ടുണ്ട്. അതിനൊക്കെ വേണമെങ്കില്‍ ഉത്തരം പറയുവാന്‍ ശ്രമിക്കാം. അതില്ലാതെയുള്ള മറുപടികള്‍ തത്കാലം വിട്ടുകളയുന്നു. :)

      10 hours ago · Like

    •  

      Harikumaran Sadanam hareesh nannaayi

      10 hours ago · Like

    •  

      Pradeep Thennatt കഥകളിയില്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴികെ (വട്ടംവച്ചുകലാശം,യുദ്ധം) വേഷത്തിന്‍റെ പിന്‍ഭാഗം കാണികള്‍ കാണുന്നില്ല. അതിനാല്‍ അവിടെ ഒരു വാല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ആഹാര്യത്തിന് യാതൊരു കോട്ടവും സംഭവിയ്ക്കുന്നില്ല. അതായിരിയ്ക്കും ഹനുമാനും ബാലിയ്ക്കും വാലില്ലാതെ പോയത്. വാല്‍ ഒരു propety ആകുന്ന സമയത്ത് അത് ഉപയോഗിയ്ക്കാറുണ്ട് (ബാലി വിജയം). അങ്ങിനെ ആയിക്കൂടേ...? Harikumaran Sadanam Sunil Kumar Sajeesh Areeppurath

      9 hours ago · Like · 4 people

    •  

      Harikumaran Sadanam അങ്ങിനെയാവാനാണ് സാധ്യത .എന്നല്ലാതെ അതോരിടടിവ്‌ ആകാന്‍ ധൈര്യമില്ല

      8 hours ago · Like

    •  

      Ramesh Varma hari kumar, pls do comment on my observation of 'makutam'

      8 hours ago · Like · 1 person

    •  

      Hari Menon

      പ്രദീപ്‌ വളരെ ശെരിയാണ്‌ പറഞ്ഞത്.."വാല്‍" പ്രോപര്‍ടി ആയി കൂടിയാട്ടത്തിലും ഞാന്‍ ഉപയോഗിച്ച് കണ്ടിട്ടില്ല...ഒരു പക്ഷെ എന്റെ കഥകളി ആഹര്യത്തെ കുറിച്ചുള്ള ധാരണ തെറ്റാവാം എന്നാലും കഥകളിയുടെ ഇന്നത്തെ ആഹാര്യം കൂടിയാട്ടത്തിലെ പുരുഷ വേഷത്തേക്കാള്‍ "Modern " ആണെന്ന് തോന്നുന്നു....കൂടിയാട്ടത്തിലെ സ്ത്രീ വേഷം അഥവാ നങ്ങ്യയാരമ്മയുടെ വേഷം പൈങ്കുളം രാമചക്യരാശാനും , വാഴേങ്കട ഗോവിന്ദ വാരിയര്‍ , കലാ രാമമോഹന്‍ എന്നിവരാണ്‌ രണ്ടാമത് ഇണ്ടാക്കിയത് എന്നത് കൊണ്ടും ആദ്യം ഈ വേഷം ഉപയോഗിച്ചത് കലാ ഗിരിജ ദേവി ആയത് കൊണ്ടും കഥകളി സ്ത്രീ വേഷത്തിനാണ് "പഴക്കം' എന്ന് തന്നെ വിചാരിക്കാം.....കോട്ടയത്ത് തമ്പുരാനാണ് ഇന്നത്തെ രീതിയില്‍ ഈ കഥകളി ആഹാര്യം ചിട്ടപെടുത്തിയത് എന്നാണ് എന്റെ വിശ്വാസം....പ്രോപര്‍ടി ആയി ആവശ്യമുള്ളതിനെ അരങ്ങില്‍ ഉപയോഗിക്കുക എന്നെ "വാല്" പോലെയുള്ള വസ്തുകള്‍ക്ക് കഥകളിയില്‍ സ്ഥാനമുള്ളൂ എന്ന് തോന്നുന്നു . "വാലില്ലാത്ത"ബാലി വിജയവും ഞാന്‍ കണ്ടിട്ടുണ്ട്.....വാലില്‍ കുടുങ്ങുന്നു എന്ന രീതിയില്‍ സമര്‍ത്ഥമായി ആ യുവ നടന്‍ അഭിനയിക്കേം ചെയ്തു....ഹരിയേട്ടന്‍ പറഞ്ഞ പോലെ "ഇല്ലാത്തതിനെ ഉണ്ടെന്നും ...ഉള്ളതിനെ ഇല്ല !!!" എന്ന് തോന്നിപ്പിക്കാന്‍ കളിയച്ചന്മാര്‍ കഥകളിക്ക് വേണ്ടി ഉണ്ടാക്കിയ ഒരു നാട്യധര്‍മിയുടെ "മായാജാലം" ആവണം ഇത്...മനോഹരം തന്നെ...!!!!!!

      8 hours ago · Like

    •  

      Vijayan Putiyedath

      Like any other field, changes in kathakali also is inevitable. The changes convenient to the performers or organizers will sustain. Hari being an artist of various level, is having many ideas and is capable of bringing those in to reality. Shiva kireedam is one of it. Resistance to any change is but natural especially in kathakali. After the verpadu, Nalan is supposed to be half necked. But in the stage the Velutha Nalan or Bhahukan is with all the costumes and kireedam. we can not imagine other than that. Even the change in uduthukettu as seen in the Bhahukan in Samaroham was also not accepted.

      6 hours ago · Like

    •  

      Harikumaran Sadanam makutatthileനിറം പ്രഭയിലെ നിറവുമായി ബന്ധപ്പെടുവാന്‍ ചുകപ്പ് ആക്കിയതാണ്. ഇത് ഒരു ഫൈനല്‍state എത്തി എന്നോ ഇത് ഗംഭീരമെന്നോ പറയുന്നില്ല ട്ടോ..രമേശ്‌....വെച്ചത് വിളമ്പി അത്ര തന്നെ. കിരീടം നേരിട്ട് കാണാതെ യഥാര്‍ത്ഥ കാഴ്ച കിട്ടില്ലല്ലോ.

      3 hours ago · Like

    •  

      Ramesh Varma കിരീടത്തില്‍ നടന്ന നടക്കുന്ന പരീക്ഷണം ഇഷ്ടമയെമ്കിലും ലെവളം കിരീട താല്പര്യം കൊണ്ടല്ല ഈ ചര്‍ച്ചയില്‍ ഇടപെട്ടത്. കഥകളിയുടെ അഭിനയ വ്യാകരനവുമായി ബന്ധമുള്ളത് കൊണ്ടാണ്. ഒരു പക്ഷെ അത് പുതിയ സംഗതി ആയിരിക്കണമെന്നില്ല . ചുര്ക്കത്തില്‍ ഇങ്ങനെ:-

      2 hours ago · Like

    •  

      Ramesh Varma

      ൧. പാശ്ചാത്യ പാരമ്പര്യ രീതിയില്‍ നിന്ന് വ്യത്യസ്തമായി നടന്‍ അമര്‍ന്നു നില്‍കുംപോളാണ് കഥകളിയില്‍ നായകത്വം ഉണ്ടാവുക എന്ന് നമ്പൂതിരി മാഷ് (അന്തരിച്ച കൃഷ്ണന്‍ നമ്പൂതിരി , സ്കൂള്‍ ഓഫ് ഡ്രാമ )നിരീക്ഷിച്ച്ചിട്ടുന്റ്റ് . കന്വേന്ഷനലായി ഹീറോ ആവുന്നത...See More

      2 hours ago · Like

    •  

      Ramesh Varma

      ൨. നടന്‍ അരങ്ങില്‍ ദേഹം കൊണ്ടു തീര്‍ക്കുന്ന രേഖ കളെക്കള്‍ പ്രധാനം ശരീരചലനം കൊണ്ടു ഉണ്ടാകുന്ന ശരീരത്തില്‍ നിന്നും പുറപ്പെടുന്ന രേഖകളാണ് പ്രധാനം. ഇത് ശ്രീമാന്‍ കഞ്ഞൂര്‍ നമ്പൂതിരിയുടെ വിശകലനരീതിയുമായുള്ള വിയോജനം കൂടിയാണ്. അദ്ദേഹം ഒരു ക്ലാസില്‍ ഈ വിഷയം അവതരിപ്പിക്കുന്നത്‌ കേട്ട്.(അദ്ദേഹത്തിനു ഈ കാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന ആളാണ് ) അദ്ദേഹം കേശഭാരതിനെ വൃത്താകൃതി യായി നിര്‍വചിക്കുകയാണ് ചെയ്തത് . അതായത് കേശഭാരം അതെടുക്കന്ന സ്ഥലത്തില്‍ തീരുന്നു. എന്റെ അഭിപ്രായം നടന്‍ ശരീരം കൊണ്ട്ട് ചെയ്യുന്ന ചലനങ്ങള്‍ അവിടെ ഒടുങ്ങുകയല്ല അവിടെ തുടങ്ങുകയാണ് എന്നാണ്. മകുടത്തിന്റെ ആകൃതി പ്രധാനം ആവുന്നത് ഈ രീതിയിലാണ്‌,

      2 hours ago · Like

    •  

      Ramesh Varma മുന്നേ തലപ്പത് 'മയിലുള്ള ഒരു വിളക്ക് കളി വിളക്കായി ഒരു ചിത്രത്തില്‍ കണ്ടപ്പോള്‍ കേശഭാരത്തിന്റെ മകുടവും, നിലവിളക്കിന്റെ അറ്റവും , നടന്റെ നിലയും തമ്മിലുള്ള പോരുതത്തെ പറ്റി എഴുതിയിരുന്നിരുന്നു.

      2 hours ago · Like

    •  

      Harikumaran Sadanam

      തലപ്പത്ത്‌ മയിലുള്ള വിളക്ക് അന്ഗീകരിക്കുന്നില്ല തന്നെ. പിന്നെ സദനത്തില്‍ chilappol availabilityകാരണം അത് വച്ചിട്ടുനടാവാംക്ഷമിക്കുക.....തമ്പുരയിലെ കമ്പി വലിച്ചു കെട്ടുന്ന പോലെ ഒരു tentio,nനടന്റെ പെരുവിരലില്‍ നിന്ന് മൂര്ധാവിലേക്ക് വലിച്ചു കേട്ടുന്നുന്ടു .അതിനു വേണ്ടിയാണ് ഇത്രയും അഭ്യാസങ്ങള്‍ നല്‍കുന്നത്.സാധാരണ കാഴ്ചക്കാരന് ഈ 'ശ്രുതി ചേര്‍ത്ത' കമ്പിയെകാണാന്‍ ആയെന്നു വരില്ല അഭ്യാസത്തിന്റെ മികവില്‍ തനിക്ക് ഇത് പ്രാപ്തമായിട്ടുന്റെന്നു പോലും അറിയുന്ന കഥകളി നടന്മാര്‍ വിരളം.ഒരു നടന്റെ ഉയരം അതാണ്‌.

      about an hour ago · Like · 2 people

    •  

      Hari Menon നമ്മുടെ തായമ്പകയിലെ "താള ഗോപുര " സങ്ങല്‍പ്പം പോലെയാണോ ഹരിയേട്ടാ ?????

      about an hour ago · Like