പത്തികീറ്റ്

Malayalam
  • Sunil Kumar 
    ഇതും ഇന്നത്തേയും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക:

    ഇന്ന് ഉടുത്ത് കെട്ട് പൊങ്ങി
    ചാമരങ്ങളുടെ വ്യാസം വളരെ ചെറുതായി, കിരീടം വലുതായി
    ചുട്ടി വലിപ്പം വെച്ചു. ഷേപ്പ് ആയി, പേപ്പറായി

    ഇവിടെ ആ നില അറിയാൻ പറ്റുന്നുണ്ട്. പക്ഷെ പുതിയ പൊങ്ങിയ ഉടുത്തുകെട്ടില കാൽ വെച്ചതും അമർന്നിരുന്നതും ഒന്നും അറിയാനേ പറ്റില്ല.

    ഉടുത്ത് കെട്ട് പൊങ്ങൽ ഇപ്പോഴത്തെ അത്ര വെണ്ടാന്ന് തന്നെ തോന്നുണൂ

    Sunday at 3:26pm ·  ·  1 person · 
  • Sunil Kumar അന്ന് സ്ത്രീകളും മുഖത്ത് ചെറുതായി ചുട്ടി അണിഞ്ഞിരുന്നൂ അല്ലേ? മറ്റേ ഫോട്ടോ കണ്ടാലാ അത് കൂടുതൽ ക്ലിയർ ആവുക
    Sunday at 3:28pm ·  · 
  • Narayanan Killimangalath ഇത് ഇട്ടിരാരിച്ച മേനോന്റെ വേഷം ആണോ?
    Sunday at 3:38pm ·  · 
  • Parakkal A Thekkath aan Vesham :Aaalavattam cheruthayi, arakkettu, ippol valare vyasamundu. Chtityilum kaaryamaaya vyathyasam vannittundu. Stree vashththilum kaaryamaaya make up vyathyasam undu. Ippozhaththe stree vashaththinte kaalu kaanarilla. Ithokkeyanu njaan note cheytha points, enthenkilum thettundegil khamikkuka, kaaranam njaan Kathakaliye valare yadhikam aadarikkukayum, snehikkukayum cheyyunna oru kalayayittanu kaanunnathu.
    Sunday at 3:44pm ·  ·  1 person · 
  • Parakkal A Thekkath സ്ത്രീ വേഷത്തിന്റെ മുടിക്കെട്ടു കുറച്ചുകൂടി മുകളിലെക്കായിട്ടുണ്ട് ippol.
    Sunday at 3:55pm ·  ·  1 person · 
  • Madhavan Kutty മുഖത്ത് അരിമാവുകൊണ്ട് എഴുതുന്നതിന്ന് “പത്തികിറ്റ്” എഴുതുക എന്നാണു പറയുക. ആദ്യകാലത്ത് സ്ത്രീവേഷങ്ങൾ പത്തികിറ്റ് എഴുതിയിരുന്നു എന്ന് കാരണവന്മാർ പറഞ്ഞുകേട്ടിട്ടൂണ്ട്. അടുത്ത കാലത്തയി കോട്ടയ്ക്കൽ ശിവരാമൻ പത്തികിറ്റ് എഴുതി ധാരാളം കണ്ടിട്ടുണ്ട്.
    Sunday at 6:30pm ·  ·  2 people · 
  • Sunil Kumar പത്തികിറ്റ്? അത് എന്ത് കിറ്റാപ്പാ? എന്തായാലും പുതിയ ഒരു വാക്ക് കിട്ടി. കിറ്റ് എന്നത് ഇംഗ്ലീഷ് വാക്കല്ലേ? :):):) (വെറുതെ ഒരു ദുശ്‍ചോദ്യം)
    Sunday at 6:35pm ·  ·  1 person · 
  • Narayanan Killimangalath Madhavan Kuttyഅതാണോ പത്തിക്കീറ്റ്‌??? Sunil Kumarസുനിലേട്ടാ പത്തികീറ്റ്‌ എന്ന് കേട്ടിട്ടില്ലേ.......ഉന്മീലല്‍ പത്രവല്ലീം.....എന്നതില്‍ പത്രവല്ലി എന്നതിന്റെ അര്‍ഥം പത്തിക്കീറ്റ്‌ എന്നാണ്‌.....(ഭാനുമതിയെ വര്‍ണിക്കുമ്പോള്‍...ഉദ്യാനത്തെ വര്‍ണിക്കുമ്പോള്‍ പത്രവല്ലി എന്നതിന് ഇലകളുടെ കൂട്ടം എന്നാകും അര്‍ഥം... എന്താ തമ്പിയുടെ ശ്ലേഷ പ്രയോഗം)......
    Sunday at 6:41pm ·  ·  2 people · 
  • Sunil Kumar ങ്ഹേ? അപ്പോ എനിക്ക്നിയും എന്തൊക്കെ പഠിക്കാനിരിക്കുന്നു!!! പത്തികീറ്റ് എന്ന് ദീര്‍ഘമുണ്ടോ? അതോ പത്തിക്കിറ്റ് എന്ന് മാത്രേ ഉള്ളൂ?
    Sunday at 6:49pm ·  ·  1 person · 
  • Sunil Kumar മണി വാതുക്കോടം ലൈക്ക് വരവ് വെച്ചിട്ടുണ്ടേ. :)
    Sunday at 7:01pm ·  · 
  • മണി വാതുക്കോടം തമ്പിയുടെതന്നെ 'കീചകവ്ധ'ത്തിൽ മാലിനി സുദേഷ്ണയോട് “ചിത്രതരമായീടുന്ന പത്രലേഖാദികളില്‍ഞാനെത്രയുംനിപുണ" എന്ന് പറയുന്നുണ്ട്. ഇവിടെ പത്രലേഖാദി എന്നതിന് പത്തികീറ്റ് മുതലായവചെയ്യുന്നതിൽ എന്നാണ് അർത്ഥം. 'പത്തികീറ്റ്' വരയ്ക്കുന്ന മാമാതിരി ഇരുകൈകളും കൊണ്ട് കാട്ടുന്ന ഒരു പ്രത്യേക മുദ്രയാണ് ഇവിടെ നടൻ ഇതിന് കാട്ടുക.
    Sunday at 7:06pm ·  ·  3 people · 
  • Raghu Menon പത്തികിറ്റ് ശിവരാമനാശാൻ ചെയ്യുമായിരുന്നു. മുഖം വല്ലാതെ വലുതായി തോന്നുമ്പോൾ പത്തികിറ്റ് എഴുതി ചെറുതാക്കാൻ കഴിയും.കൂടുതൽ കവിൾ ഉള്ളവർ പത്തികിറ്റ് എഴുതി മുഖ ഭംഗി കൂട്ടാൻ കഴിയും.
    Sunday at 7:11pm ·  ·  4 people · 
  • Sunil Kumar എന്‍റെ ചോദ്യത്തിന്‌ കറക്റ്റ് ആന്സ്വര്‍ കിട്ടീല്യ. പത്തികിറ്റ് എന്നോ പത്തികീറ്റ് എന്ന് ദീര്‍ഘിച്ചോ? ഇത് സ്ത്രീവേഷങ്ങളുടെ മുഖത്തെഴുത്തിനു മാത്രം പറയുന്ന പേരാണോ? എങ്ങനെ ഇങ്ങനെ ഒരു വാക്കുണ്ടായീന്ന് ഞാന്‍ വണ്ടറടിക്കുന്നു!
    Sunday at 7:14pm ·  · 
  • Sreevalsan Thiyyadi വാക്ക് നന്ന്. സ്ത്രീവേഷങ്ങള്‍ക്ക് ഇനിയും കാണാതിരുന്നാല്‍ മതി.
    Sunday at 7:15pm ·  ·  1 person · 
  • Narayanan Killimangalath Sunil Kumarഅതിനുള്ള ഉത്തരം ഞാന്‍ പറയാം...... പത്തിക്കീറ്റ്‌ എന്നാണെന്റെ അറിവ്..........
    Sreevalsan Thiyyadi....ആ വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം ഈ സ്ത്രീ വേഷങ്ങളുടെ മുഖത്ത് കാണുന്ന ചുട്ടി പോലുല്ലതാണോ എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട്........ഭര്‍തൃമതികളായ സ്ത്രീകള്‍ തൊടുന്ന ഒരു പൊട്ട് ആണ് പത്തിക്കീറ്റ്‌ എന്ന് തോന്നുന്നു....... ശബ്ദതാരാവലി കൈവശം ഉള്ളവര്‍ അര്‍ഥം നോക്കി പറഞ്ഞാല്‍ നന്നായിരിക്കും.........
    Sunday at 7:19pm ·  ·  1 person · 
  • Sunil Kumar നാരായണാ, തന്‍റെ ഗൂഗ്ലി കലക്കി (ശ്രീവല്‍സന്‍ സ്റ്റൈല്‍) ശബ്ദതാരാവലി എന്‍റെ കയ്യില്‍ ഇല്ലാ.
    Sunday at 7:21pm ·  · 
  • Raghu Menon പത്തികീറ്റ് എന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നു ഇത് കഥകളിക്ക് മാത്രമായി ചെയ്യുന്ന ഒരു സമ്പ്രദായമല്ലെന്നാണ്. പണ്ടുള്ള സ്ത്രികൾ ഒരുങ്ങുന്ന ഒരു രീതിയാണന്നാണ്.
    Sunday at 7:21pm ·  ·  3 people · 
  • Sreevalsan Thiyyadi യഥാര്‍ത്ഥ അര്‍ഥം എനിക്ക് കൌതുകം മാത്രം. എന്റെ ആശങ്ക ഇത് സ്ത്രീവേഷങ്ങള്‍ ഇനിയും ഉപയോഗിക്കരുത് എന്നു മാത്രം.
    Sunday at 7:22pm ·  · 
  • Sunil Kumar ആശങ്കകള്‍ അവിടെ ഇരിക്കട്ടെ, നമുക്ക് കൌതുകത്തിനു പുറകെ പോകാം. എല്ലാം "ഫണ്‍" എന്നല്ലെ പുത്യേ മുദ്രാവാക്യം :)
    Sunday at 7:23pm ·  ·  1 person · 
  • Narayanan Killimangalath Sreevalsan Thiyyadi.....ആ ആശങ്കക്ക് യാതൊരു പ്രസക്തിയുമില്ല.......ഇനി ഉള്ള ഒരു കലാകാരനും ചുട്ടി ഉപയോഗിക്കും എന്ന് തോന്നുന്നില്ല....(കൃഷ്ണനാട്ടത്തില്‍ ഇപ്പോളും സ്ത്രീവേഷങ്ങള്‍ക്ക് ചുട്ടി ഉണ്ടെന്നു തോന്നുന്നു)....Raghu Menonകഥകളിക്ക് വേണ്ടി ചെയ്യുന്ന ഒന്നല്ല ഇത്......കഥകളിയുമായി പത്തിക്കീറ്റ്‌ നു ഒരു ബന്ധവുമില്ല.....അതൊരു അലങ്കാരമാണ്.....Sunil Kumar... സുനിലേട്ടാ എന്റെ ഇല്ലത്ത്‌ ഇരിപ്പുണ്ട് ശബ്ദതാരാവലി...........
    Sunday at 7:27pm ·  ·  1 person · 
  • Raghu Menon അതെ കഥകളിക്കായിചെയ്യുന്നതല്ല, എന്നാണ് ഞാൻ പറഞ്ഞതും. ഇത് ചുട്ടിക്കാരൻ ചെയ്യുന്നതല്ല. വേഷക്കാർ തന്നെ എഴുതുന്നതാണ്. നന്നായി ചെയ്താൽ ചില മുഖത്തേക്ക് നല്ല ഭംഗിയാണ്.
    Sunday at 7:34pm ·  ·  3 people · 
  • Sunil Kumar നാരായണാ ഇല്ലത്തേക്ക് വിളിച്ച് അര്‍ത്ഥം അറിഞ്ഞ് ഇവിടെ അപ്‍ഡേറ്റ് ചെയ്യൂ പ്ലീസ്.
    Sunday at 7:51pm ·  · 
  • Sunil Kumar Narayanan Killimangalath
    Sunday at 7:51pm ·  · 
  • Madhavan Kutty 
    ചർച്ച ഇത്രയും ആയ അവസ്തയ്ക്ക് ചിലതുകൂടി പറയട്ടെ. ആദ്യമായി ഒരു ക്ഷമാപണമാണു. ഞാൻ രണ്ട് പിഴവുകൾ വരുതിയിട്ടുണ്ട്. “പത്തിക്കീറ്റ്” ആണു. ആ ദീർഘം അവിടെയുണ്ട്. പിന്നെ പത്തിക്കീറ്റ് “അണിയുക” എന്നാണു പ്രയോഗിയ്ക്കുക. “എഴുതുക” എന്നല്ല.
    ശബ്ദതാരാവലിയിൽ ഇങ്ങനെ പറയുന്നു. - “സുഗന്ധവസ്തുക്കളേകൊണ്ടുള്ള ആലങ്കാരം. സ്ത്രീകളുടെ സ്തനകപോലാദികളിൽ കസ്തൂരീകുങ്കുമാദികളേകൊണ്ടുവിലാസാർട്ട്തം മകരികാദ്യാകാരമായി ഉണ്ടാക്കപ്പേടുന്ന രേഖകൾ. പര്യായങ്ങൾ:- പത്രലേഖ, പത്രാംഗുലി.
    മകരിക എന്നാൽ ഒരേ നീളതിൽ കെട്ടിതൂക്കിയിടുന്ന തോരണങ്ങൾ എന്നർട്ട്ത
    പ്രാധാന്യം കുറഞ്ഞ വേഷങ്ങൾക്ക് ഒരു തടിച്ച വരയും, പിന്നിൽ ഒരു മെലിഞ്ഞ വരയും അതാണു പതിവ്. ലളിതകൾ മുതലായവയ്ക്കണു മകരികയുടെ ആക്രിതിയും മറ്റും ഉപയോഗിയ്ക്കുക.
    Yesterday at 4:31am ·  ·  9 people · 
  • Vijayan Putiyedath അപ്പോൾ ഉന്മീലൽ പത്രവല്ലി.. കൊണ്ടു ഉദ്ദേശിക്കുന്ന്ത് “പത്തിക്കീറ്റ്” ആണോ‍?
    Yesterday at 1:49pm ·  · 
  • Sunil Kumar ‎"വിലാസാർട്ട്തം മകരികാദ്യാകാരമായി", ഇവിടെ ഒക്കെ അക്ഷരതെറ്റ് ഉണ്ടോ? എനിക്ക് സത്യത്തിൽ കാര്യമായി മനസ്സിലായെ എന്ന് പറയാൻ ആവില്ല.
    മകരികയുടെ ആകൃതി എന്താണ്?
    കെട്ടിതൂക്കിയിടുന്ന തോരണങ്ങൾ എങ്ങെനെ മുഖത്ത് ഉണ്ടാവും
    Yesterday at 2:31pm ·  · 
  • Narayanan Killimangalath Madhavan Kutty ....Thank u........ഭാനുമതിയെ വര്‍ണിക്കുമ്പോള്‍ പത്തിക്കീറ്റ്‌ എന്ന് തന്നെയാണ് അര്‍ഥം....ഉദ്യാനത്തെ വര്‍ണിക്കുമ്പോള്‍ ഇലകളുടെ കൂട്ടം എന്നും അര്‍ഥം വരും..........
    22 hours ago ·  ·  3 people · 
  • Madhavan Kutty അക്ഷരത്തെറ്റുകൾ തന്നെ. ക്ഷമിയ്ക്കണം. മലയാളതിൽ എഴുതുന്നതിന്ന് വേണ്ടത്ര സ്വാധീനമായികഴിഞിട്ടില്ല
    11 hours ago ·  ·  2 people · 
  • Madhavan Kutty “മകരികദ്യാകാരമായി” എന്നിടത്ത് തെറ്റൊന്നുമില്ല. മകരിക + ആദി + ആകാരം + ആയി എന്ന് പദം മുറിയ്ക്കാ

https://www.facebook.com/photo.php?fbid=249409465095069&set=o.189689987718958&type=1&theater

Image_if_any: