കഥകളിയിലെ പ്രോട്ടോക്കോൾ

Malayalam

 


Padmabhushan Ramankutty Nair Arude Balikkanu Pantham kanichu kodukkunnathu ennariyamo?
 ·  ·  · 
  •  
    • Ram Kashyap Varma P neliyode !!! :)
      September 15 at 10:37am ·  · 
    • Vp Narayanan Namboothiri nellyodalla
      September 15 at 10:47am ·  · 
    • Ramadas Narayana Panicker kumaran nair asan avum
      September 15 at 10:47am ·  · 
    • Divakaran VArier No
      September 15 at 10:48am ·  · 
    • Ramadas Narayana Panicker nanu nair asaan?
      September 15 at 10:48am ·  · 
    • Divakaran VArier He is famous for his Vellathadi
      September 15 at 10:49am ·  · 
    • Vp Narayanan Namboothiri കീഴ്പടം കുമാരന്‍ നായര്‍ ?
      September 15 at 10:50am ·  ·  1 person · 
    • Divakaran VArier yes Keezhpadam kumaran Nayarasan
      September 15 at 10:51am ·  ·  4 people · 
    • Ramadas Narayana Panicker nerathe njan kumaran nair asan aavum ennu paranjappol thankal no ennu posti?
      September 15 at 10:52am ·  ·  3 people · 
    • Divakaran VArier athu njan pinneedanu kandathu
      September 15 at 10:56am ·  ·  1 person · 
    • Ramadas Narayana Panicker k
      September 15 at 10:56am ·  ·  1 person · 
    • Sajeesh Areeppurath ഈ അമൂല്യ നിധി ഇവിടെ ഇട്ടതില്‍ വളരെ സന്തോഷം രേഖപെടുത്തുന്നു...
      September 15 at 10:59am ·  ·  9 people · 
    • Sunil Kumar ഇതിനെ പറ്റിയല്ലെ ശ്രീവല്‍സന്‍ വിസ്തരിച്ച് എഴുതീര്‍ന്നത്?Sreevalsan Thiyyadi
      September 15 at 11:10am ·  ·  3 people · 
    • Sreevalsan Thiyyadi മുകളില്‍ Divakaran VArier കൊടുത്ത ചിത്രം ഗുരുവായൂര് സത്രം ഹാളില്‍ 1991 ലോ '92 ലോ നടന്നത് ആണെങ്കില്‍ ഞാന്‍ പറഞ്ഞ കഥ തന്നെ, Sunil Kumar. രണ്ടു-മൂന്നു ദിവസം മുന്‍പ് മാത്രം പോസ്റ്റ്‌ ചെയ്ത വിശേഷം. പിന്നെ ഒന്നുണ്ട് ട്ടോ. അന്ന് അങ്ങനെ വലിയ പദ്മഭൂഷന്‍ ആയിട്ടില്ല. മ്മടെ രാമുട്ട്യാശാന്‍ മാത്രം.
      September 15 at 1:31pm ·  ·  5 people · 
    • Sreevalsan Thiyyadi പദ്മഭൂഷന്‍ കിട്ടാന്‍ വേണ്ടി തന്നെക്കാള്‍ വളരെ ജൂനിയര്‍ ആയ നെല്ലിയോടിനും മറ്റും പന്തം പിടിക്കാനൊന്നും പോയിട്ടില്ലാ ട്ടോ രാമുട്ട്യാശാന്‍. എന്തെകിലുമൊക്കെ ഊഹിക്കുംപോഴും ഒരു തഞ്ചം വേണ്ടേ ന്റെRam Kashyap Varma P?
      September 15 at 1:38pm ·  ·  1 person · 
    • Ram Kashyap Varma P 
      പദ്മഭൂഷന്‍ അല്ല രാമന്‍കുട്ടി നായരെ ഉണ്ടാകിയത് എന്ന് വത്സന് അറിയില്ലെന്നുണ്ടോ ??? പുരസ്കാരം കിട്ടുന്നതിനു മുമ്പും രാമന്‍കുട്ടി നായര്‍ കഥകളി നടനായിരുന്നു ..ഒരു കാര്യം കൂടി ...പ്രതിഭകളെ അളക്കുന്നത് അവരവരുടെ കര്‍മത്തിലൂടെയാണ് ..അവാര്‍ഡുകളിലൂടെയും ലഭിച്ച ഫ്ലാടുകളിലൂടെയും അല്ല ....രാമന്‍കുട്ടി നായര്‍ നെല്ലിയോടിന് പന്തം പിടിച്ചു കൊടുത്തിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മഹത്വം ഒന്ന് മാത്രമാണ് ..മഹാനായ ഒരു കലാകാരന് ന്തും ചെയ്യാം...അതിനു seniority നോക്കണ്ടാ അതെ ഞാന്‍ ആലോചിച്ചുല്ലു..അല്ലാതെ കീഴ്പടതിനു വേണ്ടി മാത്രമെ രാമന്‍ കുട്ടി നായര്‍ പന്തം പിടിക്കാവു എന്ന് നിയമം ഒന്നുമില്ലല്ലോ ..എനെക്കാലും പ്രായമുണ്ടല്ലോ താങ്കള്‍ക്കു...ഇതൊന്നും മനസിലായിട്ടില്ലെ !!!! ..ഇനിയിപോ പദ്മഭൂഷന്‍ കിട്ടാന്‍ വേണ്ടി തന്നെക്കാളും ജൂനിയര്‍ ആയ എന്റെ വായിന്നു നല്ലത് കേള്കണം എന്നുണ്ടോ Sreevalsan Thiyyadi ???
      September 15 at 2:07pm ·  ·  2 people · 
    • Sreevalsan Thiyyadi കീഴ്പടത്തിന് മാത്രല്ല മേല്‍പടത്ത്തിനും പിടിക്കാം പന്തം. പിന്നെ, Ram Kashyap Varma P, നിയ്ക്കാകെ ഇപ്പൊ ഒന്നേ പറയാള്ളൂ: ബലേ. നന്നായി. യ്ക്കിഷ്ടായി, ന്റെ കശ്യപാ...എനിക്ക് പക്ഷെ കൂടുതല്‍ ഇഷ്ടം ആ "2am" പ്രയോഗാ. അത് നിക്ക് ഭയങ്കര ഇഷ്ടാ...
      September 15 at 2:36pm ·  · 
    • Narayanamarar Paduvilayi apoorwva chithram
      September 15 at 2:42pm ·  ·  1 person · 
    • Rajneesh Kiran കശ്യപന്റെ ന്യായം ഇഷ്ടമായെങ്കിലും, അത് പ്രകടിപ്പിച്ച രീതിയോടും, അതിനുപയോഗിച്ച ഭാഷയോടും ശക്തമായ വിയോജിപ്പുണ്ട്..
      September 15 at 5:10pm ·  ·  3 people · 
    • Sunil Kumar വിയോജിപ്പ് ഉണ്ട് എന്നും യോജിപ്പുണ്ട് എന്നുമൊക്കെ പറയാന്‍ പറ്റുമ്പോ ഉള്ള ആ സുഖം ഉണ്ടല്ലോ അതല്ലെ എല്ലാരും അനുഭവിക്കണത്? ഹാറ്റ്സ് ഓഫ്ഫ്. 

      ഓഫ് ടോപ്പിക്ക് : രാം കശ്യപന്‍ എന്ന പയ്യന്‌ മെച്ച്വൂരിറ്റി കുറവാന്ന് എല്ലാരും മുന്പ് പറഞ്ഞിരുന്നു. അത് നീം നീം ങ്ങനെ പറയണ്ട. ചര്വ്വിത ചര്വ്വണനാവും. 

      ണ്‍ഠീം ഠീംണ്ണാക്കരപ്പനെ ഓര്‍മ്മവരുന്നുണ്ടോ? :):):) കൂത്തിലെ? :):):) തോഴരെ?

      September 15 at 5:35pm ·  ·  1 person · 
    • Sreevalsan Thiyyadi പന്തംപിടിയെ പറ്റി ഞാന്‍ ആദ്യം Ram Kashyap Varma Pയോട് പറഞ്ഞതും പിന്നീട് അദ്ദേഹത്തിനു മറുപടിയായി എഴുതിയതും തമാശ. അത് കഴിഞ്ഞ സ്ഥിതിക്ക്, എനിക്കും ഇപ്പോള്‍ ഇക്കാര്യം അറിയുവാന്‍ കൌതുകമുണ്ട്: ഒരു വേഷക്കാരന് പന്തം പിടിക്കുന്നത് മാറ്റൊരു വേഷക്കാരനായാല്‍ അതിനു മേല്‍-കീഴ് പതിവില്ല എന്നുണ്ടോ? കൃത്യം ധാരണ ഉള്ളവര്‍ അതിവിടെ കുറിച്ചിട്ടാല്‍ നന്നായിരുന്നു.
      September 15 at 5:39pm ·  · 
    • Sunil Kumar 
      എനിക്ക് പതിവിനെ പറ്റിയൊഓ കീഴ്വഴക്കങ്ങളെ പറ്റിയോ ഒന്നും അറിയില്ല. വല്യേ വിവരം ഇല്ലാന്നര്‍ത്ഥം. സദനം ഭാസിയെപ്പോലുള്ളവര്‍ ഉത്സാഹികള്‍ ആണ്‌. അവര്‍ അത്രക്കൊന്നും ശ്രദ്ധിക്കും എന്ന് തോന്നീല്യ. മേയ് 7നു കഥകളി ഡോട്ട് ഇന്ഫോ സൈറ്റിന്‍റെ ഉദ്ഘാടനത്തിന്‌ നിണം വരവ് അറിയിച്ചു എന്ന് മാത്രമല്ല, നിണം വന്ന് പോയപ്പോ, സ്റ്റേജ് വന്ന് തുടച്ച് പോയി, ഇനി വരുന്ന സോമന്‌ ആട്ടത്തില്‍ കുഴപ്പം വരരുത് എന്ന് നിരീച്ച്. അത് ആ സ്പിരിറ്റുകൊണ്ടാണ്‌ എന്നാണെന്‍റെ വിശ്വാസം. പറയുമ്പോ അവരൊക്കെ സമപ്രായക്കാരാണ്‌ എന്നൊക്കെ പറയാമെങ്കിലും. ഞാന്‍ ആ സ്പിരിറ്റിനെ ആണ്‌ കാണുന്നത്. അത് ചെലപ്പോ, കഥകളി ഒട്ടും തന്നെ പഠിക്കാത്ത ഞാനാണ്‌ നരകാസുരവേഷം ആയിട്ട് വരുന്നത് എങ്കിലും, ഭാസി ആ ഉത്സാഹത്തില്‍, ആ സ്പ്ഇരിറ്റിന്‌ കമ്മി കാണിക്കില്ലാ എന്ന് തന്നെ എന്‍റെ വിശ്വാസം. :):)
      എന്‍റെ അഭിപ്രായം മാത്രം.
      September 15 at 5:54pm ·  ·  3 people · 
    • Ram Kashyap Varma P എനിക്ക് തമാശ പാടില്ലെന്നുണ്ടോ ??? എന്റെ അപക്ക്വതയെ കുറിച്ച് ഗ്രൂപിലെ എല്ലാര്‍കും നന്നായി അറിയാം..അതറിഞ്ഞിട്ടും ..ഞാനിടുന്ന കമന്റുകള്‍ വീണ്ടും വീണ്ടും എടുത്തു കാണിച്ചു ഒരു ഇഷ്യൂ ഉണ്ടാക്കുന്നത്‌ "പക്ക്വത" ഉണ്ടെന്നു പറയുന്നവര്‍ക്ക് യോജിച്ചതാണോ ??? ആ പറഞ്ഞതൊക്കെ ഞങ്ങള്‍ തമ്മില്‍ ഉള്ളത് ..Sreevalsan Thiyyadi എന്ന് mention ചെയ്താണ് ഉത്തരം കൊടുത്തത്... :)
      September 15 at 6:02pm ·  · 
    • Sreevalsan Thiyyadi Ram Kashyap Varma P: സോറി, വെരി വെരി സോറി.Sunil Kumar: ഒന്നുകൂടി മുന്നത്തെ തലമുറ എടുത്താല്‍? കോട്ടക്കല്‍ കേശവന്‍ കുണ്ടാലായര്‍ക്കു ചന്ദ്രശേഖര വാരിയര് പന്തം പിടിക്കുക... അതുപോലെ, കൃഷ്ണകുമാറിനു ബാലസുബ്രഹ്മണ്യന്‍, Harikumaran Sadanamനു സദനം കൃഷ്ണന്‍കുട്ടി, വാസു പിഷാരോടിക്കു ഗോപിയാശാന്‍, ഇന്ച്ചക്കടിനു മടവൂര്....
      September 15 at 6:05pm ·  · 
    • Ram Kashyap Varma P Sreevalsan Thiyyadi ... athu aavashyamillaa :D :)
      September 15 at 6:06pm ·  ·  1 person · 
    • Hareesh N Nampoothiri എന്നാലും പറയുന്നതിനൊക്കെ ഒരു ലിമിറ്റ് വേണ്ടേന്നേ... Sunil Kumar തന്നങ്ങട് നരകാസുരന്‍ കെട്ടുക എന്നൊക്കെ നിരീക്കാന്‍ തൊടങ്ങിയാല്‍... എന്നിട്ട് നിണമറിയിക്കാന്‍ ഭാസി തന്നെ വേണം താനും! കലികാലം എന്നല്ലാതെ എന്താ പറയ്‍ക... അല്ലേന്ന്? :D ഞാന്‍ ചിരിച്ച് മരിച്ച്... :D
      September 15 at 7:10pm ·  ·  4 people · 
    • Harikumaran Sadanam come on hareesh.എല്ലാം വാച്യാര്ത്ഹത്തില്‍ എടുക്കാതെ.ഭാഷയ്ക്ക്‌ വ്യങ ഗ്യവും ധ്വനിയും .വിപരീത ലക്ഷണയും ഒക്കെ യില്ലേ?ആണ്‍കുട്ടികളുടെ എണ്ണം=X എന്ന് പറഞ്ഞാല്‍ X.എന്ന് അര്ത്ഹ മാക്കരുത് ..രസ ചര ട് മുറിക്കല്ലേ.സങ്കല്‍പ്പങ്ങളും പ്രതീകങ്ങളും ഇല്ലെങ്കില്‍ എന്താണ് കല?
      September 15 at 7:48pm ·  ·  2 people · 
    • Sreevalsan Thiyyadi അതവിടെ നില്‍ക്കട്ടെ. പന്തംപിടിക്ക് പ്രോടോകോള്‍ ഉണ്ടോ, Harikumaran Sadanam? (വെറും academic interestല്‍ ചോദിക്കുകയാണ്.)
      September 15 at 7:57pm ·  · 
    • Hareesh N Nampoothiri Sunil മാഷ് നരകാസുരനായൊരു രംഗം ഒന്ന് ഭാവനയില്‍ കണ്ടു നോക്കിയതാണ്‌ ഞാന്‍. ചുമ്മാ ഒരു രസം. :)
      September 15 at 8:12pm ·  ·  3 people · 
    • Harikumaran Sadanam 
      കഥകളിയില്‍ ആദ്യാവസാനം പ്രോട്ടോകോള്‍ സുക്ഷിക്കാരുന്ടല്ലോ.പ്രത്യേകിച്ചു രാമന്കുട്ടിയാസാനെ പോലെ ഒരു വ്യക്തി രണ്ടു പേര്‍ക്കെ പന്തം പിടിക്ക്‌ു.ഒന്ന് കീഴ്പടത്തിനു മറ്റൊന്ന് കൃഷ്ണന്‍ കുട്ടി പോതുവാള്‍ക്ക്.(അവരുടെ പിണക്കത്തിന് മുന്‍പ്).പോതുവളാസശാന്‍ കരിമ്പുഴ ശ്രീരാമക്ഷേത്രത്തില്‍ നക്രതുന്റി കെട്ടിയിട്ടുണ്ട് അതും നിണത്തോട .രാമന്‍ കുട്ടിയാസാനായിരുന്നു നരകാസുരന്‍ എന്നാണ് ഓര്‍മ്മ.ജയന്തനും ഇന്ദ്രനും ചെയ്യാന്‍ എന്നെ പ്രത്യേക താല്‍പര്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.വാ ല്സല്യം കൊണ്ടു സ്വന്തം ശിഷ്യന്മാര്‍ക്ക് ആലവട്ടവും മറ്റും പിടിച്ച്ചുകൊടുക്കുന്ന ആശാന്മാരും ഉണ്ടല്ലോ.കഥകളിയില്‍ പക്ഷെ അത്തരം സഹായങ്ങള്‍ വിരളമായ ശീലമാണ്."""ജാലിയന്‍ എന്നാ മൃഗത്തിന്റെ വാല് കൊണ്ടു ഉണ്ടാകിയ ബാഗ് ആണ് ജാലിയന്‍ വാലാബാഗ് """ എന്ന് ഉത്തരം എഴുതുന്ന കുട്ടിയോട് പക്ഷെ അവന്റെ'' പ്രാവര്‍ത്തിക ബുദ്ധിയില്‍''' എനിക്ക് മതിപ്പേ ഉണ്ടാകൂ.
      September 16 at 3:27am ·  ·  1 person · 
    • Harikumaran Sadanam ഹരീഷു സുനിലിനെ പോലെ ""കഥകളി ഒട്ടും പതിക്കാത്ത ഒരു വ്യക്തി" അഥവാ ചെയ്യുന്ന നരകാസുരന് ഭാസിയെപോലുള്ള ഒരാള്‍ പന്തം പിടിക്കാന്‍ തയാരാവുന്നതാണ്.... ഭാവനയില്‍ കാണേണ്ടത്. അല്ലാതെ സുനിലിന്റെ നരകാസുരനെയല്ല."നിഷ്കിന്ചന ഭൂസുരനെ കാണണ്ടാ ""പോക്കമേറും സൌധമേറ്റി സല്‍ക്കരിച്ചത്""കണ്ടാല്‍ മതി.
      September 16 at 3:32am ·  ·  3 people · 
    • Harikumaran Sadanam 
      കശ്യപ കു സൃ തി..... ച്ചുകന്നതാടി കണ്ടു,, ബാലിയെ കണ്ടു .കുസ്ര്തി വിദ്യാര്‍ഥി ‌ ഉടനെ മറ്റുള്ളവര്‍ ശരി ഉത്തരം പറയുന്നതിന് മുന്‍പ്.കൈ പൊക്കി ചാടി എഴുന്നേറ്റു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു."".ങ ങ ങ ങ്ങാ ....നെല്ലിയോട്"" അപ്പോള്‍ മാഷ് """ശെട ഉത്തരം പറയുന്നതിന് മുന്‍പ് ---ആര് ആരോടു എപ്പോള്‍ എന്തിനു എങ്ങിനെ പറഞ്ഞു എന്നൊക്കെ നോക്കീട്ടു വേണ്ടേ ഉത്തരം പറയാന്‍.വങ്കശിരോമാണീ"" എന്ന് ശകാരിക്കുകയും ചെയ്തു. .അത്ര കണക്കാക്കിയാല്‍ മതി.
      September 16 at 5:09am ·  · 
    • Hareesh N Nampoothiri Harikumaran Sadanam അതും കാണാതിരുന്നില്ല.Sunil മാഷ് പറഞ്ഞ പോയിന്റും മനസിലായി. :) (ശെടാ, കഴിഞ്ഞ ദിവസം തമാശ ഇല്ലെന്നായിരുന്നു, ഇപ്പോ കൂടിപ്പോയോ... :p)
      September 16 at 5:23am ·  ·  3 people · 
    • Sreevalsan Thiyyadi പ്രൊടോകാള്‍ സംബന്ധിയായി Harikumaran Sadanamവിവരങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് പറയട്ടെ, രാമന്‍കുട്ടി നായരാശാന്‍ അന്ന് ഗുരുവായൂര് കീഴ്പടം കുമാരന്‍ നായര്‍ക്കു പന്തം പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ രാവണന്‍ ബാലിക്ക് എന്തോ ഒരു സൌജന്യം ചെയ്യുന്ന മട്ടായിരുന്നു. രാമുട്ട്യാശാനുണ്ടോ നില വിടാതെ നില്‍കാന്‍ കഴിയുന്നു!
      September 16 at 11:07am ·  ·  4 people · 
    • Sunil Kumar ഇത്തരം പ്രോട്ടോക്കോളുകള്‍ (ഉണ്ടെങ്കില്‍) ഒക്കെ ഫ്യൂഡലിസത്തിന്‍റെ ബാക്കി പത്രങ്ങള്‍ അല്ലേ ശ്രീവല്‍സന്‍? Sreevalsan Thiyyadi
      September 16 at 12:13pm ·  · 
    • Sreevalsan Thiyyadi 
      ഉറപ്പില്ല, Sunil Kumar. വല്ലാതെയൊന്നും മേല്‍-കീഴ് നോക്കാതെ ഇത്തരം കാര്യങ്ങള്‍ അരങ്ങില്‍ കണ്ടുതുടങ്ങിയാല്‍ നന്ന് എന്നൊരു അഭിപ്രായം ഉണ്ട്. കര്‍ണാടക സംഗീതത്തിലെ പുതുതലമുറ ഇക്കാര്യത്തില്‍ വളരെ മെച്ചമാണ്. ടി എം കൃഷ്ണയും സഞ്ജയ്‌ സുബ്രഹ്മണ്യവും അടുത്തിട വരെ ഒന്നിച്ചു ക്രിക്കറ്റ് കളിച്ചിരുന്നു. ഇപ്പോഴും അവര്‍ വലിയ സുഹൃത്തുക്കള്‍ തന്നെ. എന്നാല്‍ ടി വി ശങ്കരനാരായണനോട് ചെന്ന് ടി എന്‍ ശേഷഗോപാലന്റെ ആ കച്ചേരി നന്നായിരുന്നു എന്ന് പറഞ്ഞുനോക്കൂ. മുഷിയാന്‍ ആ മൂപ്പര്‍ക്ക് വേറൊന്നും വേണ്ടിവരില്ല. തിരിച്ചും കഥ ഭിന്നമാവില്ല.
      September 16 at 1:46pm ·  ·  1 person · 
    • Harikumaran Sadanam 
      പന്തം പിടിക്കല്‍ ഒരിക്കലും വേഷക്കാരുടെ ചുമതലയല്ല.അണിയരക്കാരുടെ യാണ്.അത് ചെയ്തില്ലെങ്കില്‍ വേഷക്കാരെ ആരും ചോദിക്കുകയും ഇല്ല.സദനത്തില്‍ ചൊല്ലിയാടിയിരുന്ന ലക്ഷ്മണന്‍ നമ്പൂതിരിയോട് നാണനായരാശാനു പന്തം പിടിക്കുവാന്‍കീഴ്പടം ഉപദേശിച്ചിരുന്നു.അടുത്തു നിന്ന് കണ്ടു പടിക്കാന്‍ . അത്യാദരവും അത്യാനന്ദവും വരുമ്പോള്‍ ചിലപ്പോള്‍ വേഷക്കാര്‍അങ്ങിനെ ചെയ്യാരുന്റ്റ്‌ എന്നാല്‍ തന്നെയും ജൂണിയര്‍ ആയ ഒരു കലാകാരന് പന്തവും ആലവട്ടവും പിടിക്കുന്നത് പതിവില്ല.::ഒരിക്കല്‍ ചെയ്‌താല്‍ എപ്പോഴും ചെയ്യേണ്ടി വരും എന്ന് എന്നോടു പറഞ്ഞിട്ടുള്ള കലാകാരന്മാര്‍ ഉണ്ട്. രാമന്‍കു ട്ടിയാശാന്‍ അഥവാ അങ്ങിനെ ചെയ്തിട്ടുണ്ടെന്കില്‍ അദ്ദേഹത്തിന്‍റെ മനസ്സിന്റെ വലിപ്പം.വേഷക്കാര്‍ അരങ്ങത്തു പോകുമ്പോള്‍ ജൂണിയര്‍ ആയ വേഷക്കാരെ വണങ്ങാറില്ല.സ്ഥാനിയായ കലാകാരനെ ചിലപ്പോള്‍ വണങ്ങി എന്ന് വരാം.വാസുപിശാരടിയുറെ ദക്ഷന്റെ കൂടെസദനം കൃഷ്ണന്‍ കുട്ടി പൂജബ്രാഹ്മണന്‍ കെട്ടിയിരുന്നു .എന്ന് കരുതി ബാലസുബ്രഹ്മണ്യന്റെ ദക്ഷന് നടന്നില്ലെന്ന് തന്നെ വരും.
      September 16 at 3:08pm ·  ·  2 people · 
    • Sreevalsan Thiyyadi സദനം കൃഷ്ണകുട്ടിയുടെ കീചകന്റെ തിരനോക്കിനു (വേഷം തീരെ പഠിക്കാത്ത) ശ്രീവല്‍സന്‍ തീയ്യാടി തിരശ്ശീല പിടിച്ചിട്ടുണ്ട്, 18 കൊല്ലം മുന്‍പ്. പാലക്കാട് ക്ലബ്ബില്‍. ഇപ്പോഴും ഇങ്ങനെയുള്ള പണി വല്ലതും ഉണ്ടെങ്കില്‍ ആര്‍ക്കുവേണ്ടിയും ചെയ്യാന്‍ ബഹു ഉത്സാഹമാണ്. :-)
      September 16 at 3:16pm ·  ·  1 person · 
    • Harikumaran Sadanam 
      ഇരിങ്ങാലക്കുടയില്‍ ഞാന്‍ പതിക്കുന്ന കാലത്ത് നാഷനല്‍ സ്കൂളില്‍ നിന്ന് ഒരു പിള്ള സര്‍പിരിയുന്നുന്റായിരുന്നു. കഥകളി പ്രേമിയായ അദ്ദേഹം റിട്ടയര്‍മെന്റിനു കഥകളിയും വച്ചു.കഥ കല്യാണ സൌഗന്ധികം കുട്ടന്‍ ആശാന്റെ ഭീമസേനന്‍,കൃഷ്ണന്കുട്ടിയെട്ടന്റെ ഹനുമാന്‍ എന്ന് തോന്നുന്നു.എന്നോടുള്ള മമത നിമിത്തം എന്റെ ശൌ ര്യഗുണം ഉണ്ടാക്കിതീര്‍ത്തു.കുഞ്ഞുണ്ണിയും കൃഷ്ണന്‍ കുട്ടി പൊതുവാളുംപിന്നെ അപ്പ മാരാരും ആണെന്ന് തോന്നുന്നു. മേളത്തിന്.പാഞ്ച് ലരജതനയെ ക്ക് പോകാതെ .പോതുവാളാ ശാ ന്‍ എനിക്ക് ശൌര്യഗു ണത്തിനു കൊട്ടാന്‍ നിന്നത് അത്ഭുതമാണ്.
      September 16 at 3:21pm ·  ·  3 people · 
    • Harikumaran Sadanam ഹരീഷും മറ്റു പലരും ശ്രദ്ധിച്ചു പറയട്ടെ എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്ന കാര്യം പറയട്ടെ.ഇതിലെ ഞെറി യുടെ നിറം പതിവ് പോലെ വെളുപ്പല്ല.ഇത് പരിഷ്കരിച്ഛതിനെ പറ്റി എന്താ ഒന്നും മിണ്ടാത്തത്?ബാലിക്ക് ചുകന്ന ഞെരി പതിവില്ലല്ലോ.തല്‍ക്കാലം അതൊക്കെ കണ്ടില്ലെന്നു നടിക്കാം കേട്ടില്ലെന്നു നടിക്കാം.ഈ പരിഷ്കാരത്തിന്റെ കര്‍ത്താവിന്റെ പേര് രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട്.
      September 16 at 3:52pm ·  ·  2 people · 
    • Ragesh Nandan ഹരിയേട്ടന്‍, ഇത് കുറിചി നീലമ്പേരൂര്‍ ദേവി വിലാസം കളിയോഗത്തിന്റെ koppanu. കുറച്ചു നാള്‍ ഇങ്ങനെ കണ്ടിരുന്നു. ബാലിക്കും സുഗ്രീവനും ചുവന്ന ഞ്ഞോരി. ഈ കളിയില്‍ ഉണ്നിതനെട്ടന്റെ സുഗ്രീവന്‍ ആയിരുന്നു. തുടര്‍ന്നു കോട്ടയം ക്ലബിലും കുമാരന്‍ നായര്‍ ആശാന്റെ ബലി ഉണ്ടായിട്ടുണ്ട്. ഈ കളിയോഗം ഇപ്പോള്‍ സുരേഷ്ഏട്ടന്റെയാണ് (സുരേഷ് പിഷാരടി). ഇപ്പോള്‍ ഈ ചുവന്ന ഞ്ഞോരി സമ്പ്രദായം ഇല്ല കേട്ടോ.
      Saturday at 8:21am ·  ·  2 people · 
    • Sreevalsan Thiyyadi 
      കൂട്ടത്തില്‍ പറയട്ടെ ഒരു തമാശ, Ragesh Nandan. പത്തു വര്‍ഷത്തില്‍ അധികം മുന്‍പ് തെക്കന്‍ ചിറ്റൂര് കളി. ഗോപിയാശാനായിരുന്നു ബാലി, ഉണ്ണിത്താന്റെ സുഗ്രീവന്‍. നിലത്തിരുന്ന് രണ്ടു താടി വേഷങ്ങള്‍ മത്സരിച്ചുള്ള അലറ്ച്ച്ച. ഗോപിയാശാന്‍ ആദ്യം അലറി, എന്നിട്ട് "ഇപ്പോള്‍ എങ്ങനെ" എന്ന് ചോദിച്ചു. സുഗ്രീവന്റെ മറുപടി തകര്‍പ്പന്‍: "കൊള്ളാം, നല്ല കള്ളുനാറ്റം". പാകത്തിന് മാത്രം പൂസായിരുന്ന ബാലി അറിയാതെ കുടുകുടെ ചിരിച്ചുപോയി. നുറുനുറു കടലാസ് ചുട്ടിക്കിടയിലൂടെ ജനം ക്ഷണനേരം തങ്ങളുടെ ഗോപിയാശാനെ കണ്ടു രസംപൂണ്ടു .
      Saturday at 9:16am ·  ·  5 people · 
    • Ragesh Nandan 
      Sreevalsan Thiyyadi, വല്‍സേട്ടന്‍, അന്ന് വാഴപ്പള്ളിയില്‍ കളി നടക്കുന്ന അന്ന് തന്നെ കോട്ടയം തിരുനക്കരയിലും കളി നടക്കുകയാണ്. അവിടെ ഗോപിയാശാന്‍ ഉണ്ട്.വാഴപ്പള്ളി കളിടെ വിവരം അറിഞ്ഞു ആശാന്റെ ഒരു കമന്റ്‌ ഉണ്ട്. രാമുട്ടിയാസന്റെ രാവണനും കുമാരാസന്റെ ബാലിയും ശിവരാമന്റെ താരയും. എന്നാല്‍ ഞാന്‍ അംഗദന്‍ കേട്ടികൊളാം എന്ന്. പിറ്റേന്ന് ആശാന്റെ rugmangadan ആരുന്നെന്ന് തോന്നുന്നു വാഴപ്പള്ളിയില്‍. അന്നും അതന്നെ പറഞ്ഞു. പിന്നെ സമ്പൂര്‍ണ കിരാതം. പതിഞ്ഞ പദം ഉള്‍പടെ. ര. കു. ആശാന്‍, കുമാരനാശാന്‍, ശിവരമേട്ടന്‍.
      Saturday at 9:43am ·  ·  2 people · 
    • Sunil Kumar ‎"രാമുട്ടിയാസന്റെ രാവണനും കുമാരാസന്റെ ബാലിയും ശിവരാമന്റെ താരയും. എന്നാല്‍ ഞാന്‍ അംഗദന്‍ കേട്ടികൊളാം" - ee kaLi onn kaaNaan കൌതുകം! :)
      Saturday at 10:41am ·  ·  1 person · 
    • Sreevalsan Thiyyadi 
      ഇതുപോലെ ഗംഭീര ധൂര്‍ത്ത് ഒരു കളിയില്‍ കണ്ടിട്ടു തന്നെ ഉണ്ട്, Ragesh Nandan, Sunil Kumar. 1980കളുടെ ഒടുവില്‍. എറണാകുളം കഥകളി ക്ലബ്ബില്‍. കഥ കര്‍ണ്ണശപഥം. ഭാനുമതി: കോട്ടക്കല്‍ ശിവരാമന്‍! വേറൊന്നുമല്ല, അന്ന് കുന്തി കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ആയിരുന്നു. ഗോപിയാശാന്റെ കര്‍ണ്ണന്‍. ആരോ അന്ന് പാതി തമാശയായി പറഞ്ഞു, "എന്നാല്‍ രാമന്‍കുട്ടി നായരുടെ ആവട്ടെ ദുര്യോധനന്‍!" എന്റെ ഓര്‍മ ശരിയെങ്കില്‍ അന്നത്തെ കത്തി വേഷം ചില അര്‍ഥങ്ങളിലും ചലനങ്ങളിലും ആശാനെ അനുസ്മരിക്കുന്ന ഒരാളുടെ ആയിരുന്നു: പന്തളം കേരള വര്‍മ. (അതോ, ചന്ദ്രമന ഗോവിന്ദന്‍ നമ്പൂതിരിയോ, ഉറപ്പു പോരാ.)
      Saturday at 10:43am ·  ·  2 people · 
    • Sunil Kumar കണ്ണുകളല്ലൊ സഫലം! ധൂർത്ത് - ഇഷ്ടപ്പെട്ടു
      Saturday at 11:37am ·  ·  1 person · 
    • Ramadas Narayana Panicker 
      ഒരിക്കല്‍ റ്റി ഡി എം ഹാളില്‍ ഒരു രാവണോത്ഭവം ഉണ്ടായി. കൃഷ്ണന്‍ നായര്‍ ആശാന്റെ വിശ്രവസ്സ്. വൈക്കം കരുണാകരന്‍ ആശാന്റെ ചെറിയ രാവണനും ഭീരുവും (വിദ്യുജ്ജിഹ്വന്‍), നെല്ലിയോട്, കേശവദേവ്‌, രാമദാസ് ആണെന്ന് തോന്നുന്നു മാലി സുമാലി മാല്യവാന്മാര്‍, രാമന്‍ കുട്ടി ആശാന്റെ രാവണന്‍. മറ്റൊരു കര്‍ണ്ണശപഥം ആലപ്പുഴയില്‍ കണ്ടിട്ടുണ്ട്. സദനം കൃഷ്ണന്‍കുട്ടിയുടെ ദുര്യോധനന്‍, ശിവരാമേട്ടന്റെ ഭാനുമതി, ഗോപി ആശാന്റെ കര്‍ണ്ണന്‍, കൃഷ്ണന്‍ നായര്‍ ആശാന്റെ കുന്തി. പാട്ടിനു ഗംഗാധരന്‍ ആശാന്‍, ഹൈദരാലി, ഉണ്ണിക്കൃഷ്ണന്‍, ചെണ്ട സാക്ഷാല്‍ പൊതുവാള്‍ ആശാന്‍
      Saturday at 3:39pm ·  ·  3 people · 
    • Krishnan Kp Not Ramadas..Vengoor Ramakrishnan!..if i remember it correct!
      Saturday at 4:51pm ·  · 
    • Ramadas Narayana Panicker may be
      Saturday at 5:46pm ·  · 
    • Kunhikrishnan Parakandy ramankutti asan pantham pitikkanamenkil bali kettiya aal atrayum valiyoral thanne aavanam
      Yesterday at 9:25am ·  · 

https://www.facebook.com/photo.php?fbid=268950126462238&set=o.189689987718958&type=1&theater

Image_if_any: