ചിലരുടെ ആട്ടങ്ങൾ (നർമ്മം)
Submitted by sunil on Tue, 2011-09-20 18:49
സ്വതവേ, ചിത്രം കാണിച്ചു ഇതിലെ കലാകാരന്‍(മാര്‍) ആര് എന്നാണല്ലോ ഇവിടെ ചോദ്യം പതിവ്. ദൃശ്യം സഹായമായി ഇല്ലാതെ ഒരു ആട്ടം ഉണ്ടായത് പറയുന്നു. അഞ്ചാറു കൊല്ലത്തെ പഴക്കം. കഥ ദുര്യോധനവധം. പാണ്ഡവര്‍ പണിത പുതിയ മാളികയിലേക്ക് പുറപ്പെടുന്ന ദുര്യോധനനും ദുശ്ശാസനനും. ഇനി ആട്ടം. ദുര്യോധനന്‍: "അത്രെടം പോവുമ്പോള്‍ നമുക്ക് അകമ്പടിയായി ഒരു പഞ്ചവാദ്യം ആയാലോ?" ദുശ്ശാസനന്‍: "പിന്നെന്താ...വേണ്ടതല്ലേ?" ദുര്യോധനന്‍: "ആരാവണം പ്രമാണം?" ദുശ്ശാസനന്‍: "അങ്ങു തീരുമാനിക്കൂ". ദുര്യോധനന്‍: "(പല്ലാവൂര്‍) മണിയന്‍ (മാരാര്‍) ആയാലോ?" (ഇടതു കൈ കൊണ്ട് മണി കിലുക്കുന്നതാണ് മുദ്ര.) ദുശ്ശാസനന്‍: "അയ്യോ, മണിയന്‍ മരിച്ചു പോയില്ലേ?" ദുര്യോധനന്‍: "ഊവ്വോ, എന്നാല്‍ അത് വിട്. മദ്ദളം?" ദുശ്ശാസനന്‍: "അങ്ങയുടെ ഇഷ്ടം." ദുര്യോധനന്‍: (കടവല്ലൂര്‍) അരവിന്ദാക്ഷന്‍ ആയാലോ? (താമര എന്നും കണ്ണു എന്നും മുദ്ര). ദുശ്ശാസനന്‍: "അയ്യോ അരവിന്ദാക്ഷനും മരിച്ചു. തൂങ്ങി മരിയ്ക്ക്യെ... അങ്ങേന്താ പത്രമൊന്നും വായിക്കാറില്ല എന്നുണ്ടോ?"... കൂട്ടരേ, ഇത് നടന്ന ആട്ടമാണ്. കലാകാരന്മാര്‍?
https://www.facebook.com/groups/kathakali/?view=permalink&id=264831700204786
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.