മത്സരകളികൾ

Malayalam

Subhash Kumarapuram

മത്സര കഥകളികള്‍ ഉണ്ടായിട്ടുണ്ടോ . . . അറിയാന്‍ വേണ്ടിയാ . . . ഒരേ കളിതന്നെ രണ്ടു കൂട്ടര്‍ . . . അല്ലേല്‍ മൂന്നു കൂട്ടര്‍ . . . ? അങ്ങനെ എന്തെങ്കിലും !!!Like · · Unsubscribe · 18 hours ago

  •  
    •  

      Harikumaran Sadanam oru kali onne ullu.രാമനെ വച്ച് എത്ര രാമായണ മുണ്ടായി.കമ്പരാമായണം തുളസീദാസ്‌ രാമായണം കണ്ണശരാമായണം എന്നിങ്ങനെ ?അദ്ധ്യാത്മരാമായണം ഒന്നല്ലേ ഉള്ളു?രാജസൂയം രണ്ടു. ഉണ്ട് .കല്യനസൌഗന്ധികവും രണ്റ്റ്‌ ഉണ്ടെന്നു തോന്നുന്നുഒരേ ഇതിവ്ര്‍ത്തത്തിലുള്ള . കഥകള്‍ രണ്ടും മൂന്നും ഉണ്ട്.

      18 hours ago · Like

    •  

      Subhash Kumarapuram അതല്ല . . . നള ചരിതം എങ്കില്‍ അത് തന്നെ രണ്ടു കൂട്ടര്‍ മത്സരിച്ചു കളിച്ചിട്ടുണ്ടോ എന്നാ :)

      17 hours ago · Like · 1 person

    •  

      Pradeep Kumar randarangil kadhakaliyum (same kadha at two stages at same time and same place) was conducted in southern kerala.In madavoor(kilimanoor-Trivandrum district) it is said to be that mamannur madm(a nambudiri traditional family) conducted same kadhakali at Madavoor temeple at same time in four stages.

      17 hours ago · Like · 1 person

    •  

      Rajneesh Kiran ‎Subhash Kumarapuram സുഭാഷേ അങ്ങനെ മത്സര കളികള്‍ - അടുത്തടുത്ത സ്റ്റേജ് കളില്‍ ഒരേ കഥ തന്നെ പല കലാകാരന്മാരെ വെച്ച് - നടത്തിയിരുന്നതായി - കൃഷ്ണന്‍ നായര്‍ ആശാന്റെ ആത്മകഥയില്‍ ആണോ എന്നോര്‍മ്മ ഇല്ല, എവിടെയോ വായിച്ചിട്ടുണ്ട് ..

      17 hours ago · Like · 1 person

    •  

      മണി വാതുക്കോടം ‎Ambujakshan Nair..ഈ കഥ ഒന്ന് പറയൂ....

      17 hours ago · Like

    •  

      Sunil Kumar എന്‍റെ അറിവിലില്ലാ. കേള്‍ക്കാന്‍ കുതുകം :)

      16 hours ago · Like

    •  

      Sujheesh K Rao malsara kalikal ennudheshichathu yuvajanolsava kalikalano Subhash Kumarapuram etta

      16 hours ago · Like · 1 person

    •  

      Subhash Kumarapuram അല്ല . . . രജനീ ഷും മാറ്റും പറഞ്ഞ കളി തന്നെ

      16 hours ago · Like

    •  

      Sujheesh K Rao ok enikkangine anubhavam undayittillya

      16 hours ago · Like

    •  

      Ambujakshan Nair മത്സര കളികള്‍ എന്ന് പറയുമ്പോള്‍ പണ്ടു കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ ഒരു ക്ഷേത്ര പരിസരത്ത് രണ്ടു സ്റ്റേജില്‍ കളി നടത്തിയതായി എന്റെ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു സ്റ്റേജില്‍ തോട്ടം ശങ്കരന്‍ നമ്പൂതിരി (രാവണന്‍), മാങ്കുളം വിഷ്ണു നമ്പൂതിരി (രംഭ ) എന്നിവരുടെ രാവണവിജയവും ചെങ്ങന്നൂര്‍ ആശാന്റെ രാവണന്‍, മാങ്കുളത്തിന്റെ നാരദന്‍, ചമ്പക്കുളത്തിന്റെ ബാലി എന്നിങ്ങനെ ബാലിവിജയം അടുത്ത സ്റ്റേജില്‍ ചെന്നിത്തല കൊച്ചു പിള്ള പണിക്കര്‍ ആശാന്റെ അക്രൂരന്‍, ആറ്റിങ്ങല്‍ കൃഷ്ണ പിള്ളയുടെ കംസന്‍, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ കൃഷ്ണന്‍ എന്നിങ്ങനെ കംസവധവും വെച്ചൂര്‍ രാമന്‍ പിള്ളയുടെ നരസിംഹം, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍ ആശാന്റെ ശുക്രന്‍ ( ഹിരണ്യന്‍ ഓര്‍മ്മയില്ല) എന്നിങ്ങനെ പ്രഹ്ലാദചരിതവും. അന്ന്‌ കളിക്ക് മൈക്ക് ഇല്ല.

       

      ഒരേ കഥ രണ്ടു അരങ്ങില്‍ വിവിധ വേഷക്കരുടെത് കണ്ടു അഭിപ്രായം മലയാള രാജ്യം മാസികയില്‍ ശ്രീ. ഉള്ളൂര്‍ കൃഷ്ണന്‍ നായര്‍ എഴുതിയ അനുഭവം ഉണ്ട്. അതില്‍ ഒരു കളിക്ക് ഞാനും പോയിരുന്നു.

      (1970കളില്‍ )തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ വൈകിട്ട് ആറു മുപ്പതു മുതല്‍ കിരാതം. അവിടെ പള്ളിപ്പുറം ആശാന്റെ കാട്ടാളന്‍, മയ്യനാട് കേശവന്‍ പോറ്റിയുടെ കാട്ടാളത്തി , ചെന്നിത്തല ആശാന്റെ അര്‍ജുനന്‍ ഇങ്ങിനെയും തൊട്ടടുത്തുള്ള ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നേ ദിവസം രാത്രി പതിനൊന്നു മണിമുതല്‍ കിരാതം: മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ കാട്ടാളന്‍, ചിറക്കര മാധവന്‍ കുട്ടിയുടെ കാട്ടാളത്തി, ഓയൂര്‍ കൊച്ചുഗോവിന്ദ പിള്ളയുടെ അര്‍ജുനന്‍. രണ്ടു കളിക്കും പാടിയത് തിരുവല്ലാ ഗോപികുട്ടന്‍ നായര്‍. തിരുവനന്തപുരം കാര്‍ത്തിക തിരുനാളിലെ കിരാതം കഴിഞ്ഞു ചെന്നിത്തല ആശാന് ഒച്ചിറയ്ക്ക്

      മുന്‍പുള്ള ചങ്ങന്‍കുളങ്ങരയില്‍ ഒരു നിഴല്കുത്തില്‍ മാന്ത്രികന് എത്തണം. അതിന് യാത്രയ്ക്ക് കൂട്ടു പോയതാണ് ഞാന്‍.

      ചങ്ങന്‍കുളങ്ങരയില്‍ രുഗ്മാംഗാദചരിതവും നിഴല്കുത്തും ആയിരുന്നു. അവിടെ മംകൊമ്പ് (രുഗ്മാംഗാദന്‍ ), മാത്തൂര്‍ (മോഹിനി), ഹരിപ്പാട്ടു ആശാന്‍ ( ദുര്യോധനന്‍), മലയനും, മലയത്തിയും (മംകൊമ്പ്, മാത്തൂര്‍) എന്നിങ്ങനെ. സംഗീതം : വൈക്കം സഹോദരന്മാര്‍ മേളം: വാരണാസി സഹോദരന്മാര്‍.

       

      ഒരിക്കല്‍ കൊല്ലം പരവൂരില്‍ ഒരേ ദിവസം ഒരേ സ്റ്റേജില്‍ രണ്ടു നളചരിതം ഉണ്ടായിട്ടുണ്ട്. ആദ്യം കൃഷ്ണന്‍ നായര്‍( നളന്‍), ഓയൂര്‍ (ഹംസം), കുടമാളൂര്‍ (ദമയന്തി) എന്നിങ്ങനെയും പിന്നീടു മാങ്കുളം( നളന്‍), ചെന്നിത്തല (ഹംസം), ചിറക്കര മാധവന്‍ കുട്ടി (ദമയന്തി) എന്നിങ്ങനെയും.

       

      പ്രത്യേകത: ഉത്സവ കാലത്ത് തെക്കന്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ കഥകളി നടക്കുന്ന പ്രദേശം പരവൂര്‍ (കൊല്ലം) ആണ്.

      10 hours ago · Like · 2 people

    •  

      Ambujakshan Nair പണ്ടു പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ രണ്ടു അരങ്ങില്‍ കളി നടക്കുക പതിവായിരുന്നു. കഥ ഒന്ന് ആവണം എന്നില്ല. കരക്കാര്‍ തമ്മിലുള്ള മത്സരം ആണ് ഇതിന്റെ പിന്നില്‍. പരവൂരിലെ നെടുങ്ങോലം, പുറ്റിങ്ങള്‍, പുതിയകാവ്, പൂതക്കുളം, പുതിയിടം, മീനാട് എന്നിങ്ങനെ കളികള്‍ നടക്കുന്ന പ്രദേശങ്ങള്‍ ധാരാളം ഉണ്ട്. ധാരാളം ആസ്വാദകരും ഉണ്ട്.

       

      ഈ ഭാഗത്ത് നടക്കുന്ന കളികള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. അവിടെ അടുത്ത പ്രദേശങ്ങളില്‍ കഥകളി വേണം എന്ന് തീരുമാനം ആയാല്‍ അവിടുത്തെ സംഘാടകര്‍ എത്തി അവിടെ എത്തിയിരിക്കുന്ന കലാകാരന്മാരെ ബുക്ക്‌ ചെയ്യുക എന്ന പ്രവണത നിലനിന്നിരുന്നു.

      കഥകളി സീസണ്‍ സമയങ്ങളില്‍ ചേര്‍ത്തല കോട്ടയം എറണാകുളം എന്നിങ്ങനെ വടക്കോട്ട്‌ ഒരു കളി ആഗ്രഹിച്ചു തെക്കന്‍ നടന്മാര്‍ ) പോയാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് പല കളികള്‍.

      9 hours ago · Like · 1 person

    •  

      Achuthan Tk എവിടെയോ കേട്ടതാണോ അതോ കതകളിരങ്ങതില്‍ വായിച്ചതാണോ എന്നോര്‍മയില്ല. പണ്ട് രണ്ടു വേഷക്കാര്‍ ( ബാലി ഓതിക്കനും?) ബാലിവിജയത്തില്‍ രാവണന്‍ ആയും നാരദന്‍ ആയും മാറി രണ്ടു ദിവസം കളിചെന്നും, നാരദന്‍ രാവണന്റെ ആട്ടം എല്ലാം ആടി രാവണനെ തോല്പിക്കാന്‍ ശ്രമിച്ചെന്നും കേട്ടിട്ടുണ്ട്. ഈ കഥ ഒര്മയുള്ളവര്‍ വിശദമായി ഇവിടെ എഴുതുക. പിന്നെ ഒളപ്പമണ മനക്കല്‍ രണ്ടു അരങ്ങില്‍ ഒരേ സമയം കളി നടന്നു എന്ന് കേട്ടിട്ടുണ്ട് പക്ഷെ മത്സരമായിരുന്നില്ല എന്ന് തോന്നുന്നു. വെറും കംബം!

      9 hours ago · Like · 1 person

    •  

       

      Unnikrishnan Menon പണ്ടുകാലത്ത് ഉണ്ടായിരുന്നുവത്രേ.

      C.P. Unnikrishnan

       

      e mail: [email protected]

      url: www.bharathamuni.in

      R: 91-484-2373014

      M: 9946553014

      7 hours ago via · Like

    •  

       

      Ambujakshan Nair രാവണനെ തോല്‍പ്പിക്കുവാന്‍ നാരദന് എന്തു ചെയ്യുവാന്‍ കഴിയും. അരങ്ങില്‍ ചില

      വേഷക്കാര്‍ കേമത്തം കാണിക്കുവാന്‍ ചില പണികള്‍ ചെയ്യും. അത്തരം പണികള്‍ക്ക്

      അവസരം കൂടുതല്‍ ബാലിവിജയത്തിനുണ്ട്. കുറച്ചു കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.

       

      (ചന്ദ്രഹാസവുമായി ബാലിയെ ബന്ധിക്കുവാന്‍ ഒരുങ്ങുന്ന രാവണന്‍.) നാരദന്‍ ഈ

      വാളുമായി എന്തിനാണ് വാനരനെ പിടിക്കുവാന്‍ പോകുന്നത്.? വാള്‍ കണ്ടാല്‍ വാനരന്‍

      ഓടില്ലേ ?.

       

      രാവണന്‍ : ഈ വാള്‍ ഏതാണ് എന്ന് അറിയില്ലേ? ഇതു പരമശിവന്‍ തന്നതാണ് . ആ കഥ

      നിനക്കു അറിയില്ലേ? എന്ന് ചോദിച്ചു കൈലസോദ്ധാരണം ആടുന്ന രീതി നിലവില്‍

      ഉണ്ടല്ലോ?

       

      ഒരിക്കല്‍ കൃഷ്ണന്‍ നായര്‍ ആശാന്റെ നാരദന്‍. രാവണ വേഷക്കാരനെ ആശാന്

      ബോധിച്ചില്ല. മുകളില്‍ പറഞ്ഞ ആട്ടത്തിന്റെ സന്ദര്‍ഭത്തില്‍ ഞാന്‍

      കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു കൈലസോദ്ധാരണം മുഴുവന്‍ നാരദന്‍ ആടിയിട്ടു ഇങ്ങിനെ

      അല്ലേ? എന്ന് ഒരു ചോദ്യം. (അതേ എന്ന് രാവണന്‍ സമ്മതിച്ചു. ) എന്നാല്‍

      പരമശിവന്‍ തന്ന വാള്‍ പൂജ മുറിയില്‍ വെച്ചിട്ട് വരൂ നമുക്ക് ബാലിയെ ബന്ധിച്ച്

      വരാം എന്ന് ആടിയ ഒരു കഥ ഉണ്ട്.

      3 hours ago via · Like · 2 people
      https://www.facebook.com/groups/kathakali/doc/261168513904438/