കഥകളിയും കോഴിയും - ഒരു താരതമ്യപഠനം

Malayalam
 
 
· ·· Sunday at 6:58pm
  •  
    • Harikumaran Sadanam i don't mind if anybody make fun at me for comparing kathakali with hen.Of course it is drawn with mouse so no perfection...still.I lost my malayalam fonts....let my children come an d help me instaall it.
      Sunday at 7:05pm · · 1 person
    • Sunil Kumar hen alla, cock :) പൊര്‍ച്ചാല്‍ എനിക്കും ഇഷ്ടാ :):) ഇതില്‍ തെറ്റുണ്ടെന്നല്ല പറഞ്ഞത്. ചില ഭാവനകള്‍ക്ക് തെളിവൊന്നും വേണ്ട ഹരികുമാര്‍ സര്‍ :)
      Sunday at 7:06pm · · 1 person
    • Sujheesh K Rao എനിക്കിതങ്ങട്ടു strike ആയില്യ
      Sunday at 7:08pm · · 1 person
    • Sreevalsan Thiyyadi The question is not about whether a Kathakali vesham looks like a cock or a hen. The matter is that most of us don't want to view it that way. Simple!
      Sunday at 7:12pm · · 3 people
    • Sunil Kumar ഞാന്‍ ഈ കമ്പാരിസണെ ഒരു ഭാവാന-കാവ്യാത്മക ഭാവനാ-ന്നൊക്കെ പറയ്വേരിക്കേം. അങ്ങനെയൊക്യാ കണക്കാക്യേ. അപ്പോ അതിന്‌ തെളിവെന്താ വേണ്ടത്? കമലാക്ഷീ ന്ന് പറഞ്ഞാല്‍, താമരയും കണ്ണും ചേര്‍ത്ത് വെക്കുമോ? ന്നാല്‍ ശി ബോറടിക്കും തീര്‍ച്ച
      Sunday at 7:12pm · · 3 people
    • Harikumaran Sadanam I was hurt to read .'''oh kathakali is going to change into kozhikali etc..etc..While teaching some students it was very difficult for me to explain "'gajagamane'' because students----- though malayalees were not aware of the beauty of elephant walking. for them it was just a 'janvar''. Like 'KOZHI is just KOZHI for many.One can accept it or reject it.it is becoming my responsibility to prove my believe.
      Sunday at 7:14pm · · 5 people
    • Sunil Kumar കാലം കൊണ്ട് കോഴീന്ന് പറഞ്ഞാല്‍ നടേ വിവക്ഷിച്ച അര്‍ത്ഥങ്ങളെ ഉള്ളൂ, ഹരികുമാര്‍ സര്‍. ശരിക്കുള്ള കോഴികള്‍ ഇപ്പോ എവിടെ കാണാനാ? കോഴി ഫാമില്‍ കൂടെ ഇങ്ങനെ കാണില്ല :):)
      Sunday at 7:16pm · · 2 people
    • Sunil Kumar സോറി സര്‍, ഹര്‍ട്ടൊന്നും ആവല്ലേ. Harikumaran Sadanam
      Sunday at 7:19pm ·
    • Sreevalsan Thiyyadi കോഴി Sunil Kumar പറഞ്ഞതുപോലെകൂടിയല്ലാതെ ഫാമിലെ വിഷയത്തില്‍നിന്നുപോലും ഇന്ന് ശരാശരി കേരളക്കാരന് വിട്ടുപോയിരിക്കുന്നു. നാട്ടില്‍ കോഴി എന്നു പറഞ്ഞാല്‍: ഒന്ന് ചിക്കന്‍. അതല്ലെങ്കില്‍ ക്ഷണം കാര്യംകഴിക്കുന്ന പെണ്ണുപിടിയന്‍. അങ്ങനെ വിചാരിച്ച് വിഷമിച്ചിരിക്കുമ്പോള്‍ ആ ലിസ്റ്റിലേക്ക് കഥകളികൂടി ഉണ്ടെന്നു പറയുമ്പോള്‍ ഒരു ഞെട്ടല്‍. അതാകട്ടെ, ഒന്നോര്‍ത്താല്‍ ശരി തന്നെ എന്നു മനസ്സിലാക്കുമ്പോള്‍ അതിലധികം വിഷമം. കുട്ടികളെ പഠിപ്പിക്കുമ്പോള്‍ 'ഗജഗമനെ' എന്നതിന്റെ പൊരുള്‍ മനസ്സിലാക്കിക്കാനുള്ള ബുദ്ധിമുട്ടിനെ മാനിക്കുന്നു. പക്ഷെ, ആനയെ പോലെ സൌന്ദര്യവുമായി ബന്ധപ്പെട്ട ഒരു സങ്കല്പം മലയാളിക്ക് കോഴിയുമായി ഉണ്ടോ? വാദം അല്ല, അറിയാനായി മാത്രം ഒരു ചോദ്യം ആണ്.
      Sunday at 7:29pm · · 2 people
    • Sunil Kumar വിട്ട് പിടി.. വേഷത്തിന്‍റെ/ചലനങ്ങളുടെ പ്രൌഡതയെ കാണിക്കാന്‍ തനി നാടന്‍ രീതിയില്‍ പറഞ്ഞതല്ലേ? ഇത് ചര്‍ച്ചിച്ചാല്‍ ചളമാവും :):)
      Sunday at 7:38pm · · 1 person
    • Sreejith Kb its very bad............nammude kalakale orikkalum kaliyaakakkalle.................
      Sunday at 7:55pm ·
    • Sunil Kumar ഗജഗമനേ ന്നോ കമലാക്ഷീന്നോ പറഞ്ഞാല്‍ കളിയാക്കല്‍ അല്ല എങ്കില്‍, ഇതും കളിയാക്കല്‍ ആണ്‌ എന്ന് എനിക്ക് തോന്നീട്ടല്യ. പക്ഷെ പറഞ്ഞാല്‍ മനസ്സിലാവണ തരത്തിലാണോ ആസ്വാദകരുടെ നിലവാരം എന്നതില്‍ സംശയമുണ്ട്. അത്രേ ഉള്ളൂ. മുന്പ് വി.കെ.എന്‍ എഴ്ത്യേപ്പോ ഒന്നും ആര്‍ക്കും തോന്നീല്യല്ലോ. പിന്നെ ഇപ്പോ എന്താ ഒരു ..?
      Sunday at 7:59pm · · 2 people
    • Sreejith Kb aallkaarude naavu adakyan nammukku pattillaa........ithu anganeyallallo?????????
      Sunday at 8:06pm ·
    • Sunil Kumar ഈ ഉപമ കളിയാക്കലല്ലാ ന്നല്ലേ പറയണത്? അതും ഒരു ഭാവന എന്ന് കണ്ടാല്‍ എന്താ കുഴപ്പം?
      Sunday at 8:12pm ·
    • Sunil Kumar ഞാന്‍ വിട്ടൂട്ടോ. നേര്‍ത്തേ പറഞ്ഞതാ ഞാന്‍.. :)
      Sunday at 8:12pm ·
    • മണി വാതുക്കോടം സുനിലേട്ടാ, ആരാ ഈ 'ഉപമ'യും 'ഭാവന'യും? അല്ല...ആരാ?
      Sunday at 8:23pm · · 2 people
    • Sunil Kumar കലയും കമലയുമെപ്പോലെ... ആണ്‌ മണീ :)
      Sunday at 8:35pm · · 2 people
    • Harikumaran Sadanam IT IS JUST AN OBSERVATION SHARED.I CAME TO KNOW THAT ARTISTE NAMPOODIRI ALSO HAVE EXPRESSED THE SAME VIEW.AND IT WAS INTERESTING TO NOTE THAT SOME JAPANESE AND EUROPEANS ALSO HAD THE SIMILAR VIEW.I AM JUST SHARING THESE VIEWS WITH ALL OF YOU. THATS ALL.KATHAKALI GURUS WOULD HAVE STUDIED PEA -COCKS TO CHOREOGRAPH ""KEKI""Sunil Kumar - I INTENTIONALLY USED ''HEN ''INSTEAD OF ''COCK'' AS I SMELLED SOME OTHER ATTACKS.UNFORTUNATELY MY MALAYALAM --IS NOT WORKING. YOU CAN JUST DISCARD IF YOU DISAGREE..
      Sunday at 8:46pm · · 3 people
    • Sunil Kumar ഹ ഹ ഹ ഹ... ആ സ്മെല്ലിന്‍റെ ഒരു കാര്യം!! :):):):) :)
      Sunday at 8:51pm · · 1 person
    • Harikumaran Sadanam Sunil Kumar .HAVE YOU OBSERVED ''POONJOLA THORUM NATANNU"" IN KALYAANA SAUGANDHIKAM? JUST COMPARE THE MOVEMENTS OF NECK OF A KATHAKALI PERFORMER WITH THAT OF A hEN.-COCK.-HAVE NOTICED THE RUNNING OF RAUDRA BHEEMA TO DUSSAASANA.. COMPARE THE RUNNING MOVEMENTS WITH THE RUNNING OF A COCK..
      Sunday at 8:58pm · · 4 people
    • Jayadev Nair S thank you sir......
      Yesterday at 1:38am ·
    • Madhavan Kutty ഒരു സ്വകാര്യ സംഭാഷണത്തിൽ, ആറ്റൂർ രവിവർമ, കത്തിവേഷ്ത്തിന്റെ രൂപത്തിന്ന് പൂവ്വൻ കോഴിയുടെ ഛായയുണ്ട് എന്ന് പറഞ്ഞത് ഓർക്കുന്നു. ശ്രീവ്ത്സ്ൻ തിയ്യാടിയുടെ അമ്മാമൻ, വാസുദേവൻ മാഷ്, കരിയുടെ കഴുത്തിന്ന് മുകളിലേയ്ക്ക് കരിൻ‌പനയുടെ ഛായയുണ്ട് എന്ന് പറയാറുണ്ട്. അത് ശരിയാണു ഹരികുമാർ. കോഴിയേ യഥാതഥരൂപത്തിൽ ഉൾക്കൊണ്ട് സാമ്യപ്പെടുത്തിയാലാണു പ്രശ്നം. താങ്കൾ പറയുന്നപോലെ “പൂഞ്ചോലതോറും” എന്നിടത്തെ അഭിനയത്തിൽ ഒരു “കോഴിത്തം” കാണാവുന്നതാണു. ആങ്ങിനെ കാണുൻപോൾ മാത്രമേ “കേകി”യും വേണ്ടപോലെ ആസ്വദിയ്ക്കാൻ കഴിയുകയുള്ളൂ എന്നാണു എനിയ്ക്ക് തോന്നുന്നത്
      Yesterday at 4:37am · · 3 people
    • Subhash Kumarapuram എല്ലാരും കൂടെ കോഴിക്കളി ആക്കിയോ ? :)

      കഥകളിയെ ഉദ്ധരിക്കല്‍ ആണോ അവഹേള നം ആണോ ലക്ഷ്യം . . .

      പലരും പലതിലും പലതിനെയും കാണും . . . രാത്രി കുലച്ചു നില്‍ക്കുന്ന വാഴ കണ്ടു മുടി പിരുത്ത് നില്‍ക്കുന്ന യക്ഷിയെന്നു കരുതി പീടിക്കുന്നവര്‍ ഇല്ലേ . . . എന്നിട്ടും യക്ഷിയുടെ വീട് ഇപ്പോഴും പന തന്നെ . . . വാഴ ആയില്ലല്ലോ :) അതുപോലെ കണ്ടാല്‍ മതി ഇതും

      ഇതിനെയൊക്കെ വളരെ സീരിയസ് ചര്‍ച്ച ആയി കാണുന്നവര്‍ ഒരു ക്ലോസ്‌ഡ്‌ ഗ്രൂപ് ഉണ്ടാക്കി ചര്‍ച്ച ചെയ്‌താല്‍ നന്നായിരിക്കും . . . വെറുതെ ഒന്നും അറിയാത്തവരെ കൂടെ വേറുപ്പിക്കണ്ട . . .

      എന്ന് ഈ എളിയവന്റെ അഭിപ്രായം . . .

      Yesterday at 5:22am · · 4 people
    • Thapan Akavoor Kozhite vara gambheeram... :)
      Yesterday at 6:26am · · 1 person
    • Harikumaran Sadanam Thapan Akavoor, thnk UU for compliments.
      Yesterday at 11:19am ·
    • Harikumaran Sadanam
      any one can negate anything...but the fact is that even..even in superficial structure kathakali do have resemblance with that of a cock.it is an interesting finding many have shared unanimously.I don't want to bring in Kumaranaasaan here to support me as he is no more...(YES it was he who showed me and asked me note the movements of a cock that resemble with kathakaali while he was taking his lunch at Kalari..in 1980ss.))
      Yesterday at 7:35pm · · 1 person
    • Dev Pannavoor Kathakaliyano atho Kozhikkali aano ennonnum parayan njan aalalla...pakshe chila kathakali aartistikalude peru kelkkumpol enikku valiya gajaveeranmare aanu orma varika..:):):) (ella kathakali artistikalodum valare bahumanathode koodi thanne aanithu parayunnathe....)
      22 hours ago ·
    • Sreevalsan Thiyyadi കഥകളിയെ ഇനി കൊഴിക്കളി എന്നു വിളിക്കാം ല്ലേ, എന്നു ചോദിച്ചത് മെമ്പര്‍ Muraly Kandanchatha ആണ്. Harikumaran Sadanamനു തോന്നിയ അതെ 'hurt' ഫീലിങ്ങില്‍ തന്നെയാണ്, ഒരുപക്ഷെ അതിലധികം അമര്‍ഷത്തോടെയാണ്, മുരളി അതെഴുതിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവതരിപ്പിച്ചത് തമാശ ആയിട്ടാനെന്നു മാത്രം. അന്തരിച്ച അമേരിക്കന്‍ കൊളംനിസ്റ്റ് Art Buchwaldന്റെ ഒരു ഗംഭീരന്‍ quote ഉണ്ട്: Humour is anger.
      22 hours ago ·
    • Sreevalsan Thiyyadi
      ഇവിടെ Subhash Kumarapuram പറഞ്ഞത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. നമ്മള്‍ ഒരു കഥകളി ഗ്രൂപ്പ് ആണെങ്കിലും മെമ്പര്‍മാര്‍ 300ല്‍ (വളരെ) അധികം ഉള്ളതിനാല്‍ എഴുതുന്നതെന്തും പുറത്തേക്ക് പോവും. പൊതുജനം വായിക്കും. കഥകളി കൊഴിക്കളി ആണെന്ന് ആ കലയുടെതന്നെ പണ്ഡിതരും പ്രയോക്താക്കളും പറയുന്നത് രസിച്ചു വായിക്കും. അത് ആര്‍ക്കും ഗുണം ചെയ്യില്ല.1980കളുടെ അവസാനത്തില്‍ തൃശ്ശൂരിനു തൊട്ടു തെക്ക് ചേര്‍പ്പില്‍ ഒരു കഥകളി ക്ലബ് തുടങ്ങുകയുണ്ടായി. അതിന്റെ ഉദ്ഘാടനത്തിന് വന്ന നിരൂപകന്‍ വി. കലാധരന്‍ പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: "സിനിമയോളം ഗംഭീരമായ ഒരു രൂപമാണ്‌ കഥകളി എന്ന് പറഞ്ഞുകൂടാ, എങ്കിലും...." വിശ്വസിനിമയാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് ആ നാട്ടിലെ ആളുകള്‍ക്ക് തിരിഞ്ഞതായി തോന്നിയില്ല. "അപ്പോ മ്മടെ ജയനേം സോമനേം ഒക്കെ കഴിച്ചിട്ടാള്ളോ ഈ രാമുട്ട്യാരും ഗോപീം ഒക്കെ, ല്ലേ?" എന്നൊരുത്തന്‍ അടുത്തിരിക്കുന്നവനോട് ചോദിക്കുകയും ചെയ്തു. അത്തരം തെറ്റിദ്ധാരണകള്‍ പുറമയുള്ളവര്‍ക്ക് ഉണ്ടാക്കാനേ ഈ പോസ്റ്റ്‌ ഉപകരിക്കൂ. ഇതിനകത്തുള്ളവര്‍ക്കാകട്ടെ ആര്‍ക്കുംതന്നെ ഈ ഉപമ രസിച്ചതായും തോന്നിയില്ല.
      21 hours ago · · 6 people
    • Manoj Kuroor
      സത്യം പറഞ്ഞാല്‍ ഈ ചര്‍ച്ചയുടെ പോക്ക് കണ്ടിട്ട് അമ്പരന്നു പോകുന്നു! കഥകളിവേഷത്തിന്റെ രൂപവും പൂവന്‍‌കോഴിയും തമ്മില്‍ സാദൃശ്യമുണ്ട് എന്നത് പലരും പങ്കുവച്ച കൌതുകകരമായ ഒരു നിരീക്ഷണമാണ്. കോഴി എന്നു പറഞ്ഞാല്‍ പ്ലേറ്റില്‍ വച്ച ചിക്കനും സ്വഭാവത്തിലെ പ്രത്യേകതകള്‍ വച്ച് ആളിനെ കോഴി എന്നു വിളിക്കുന്നതുമൊക്കെയാണ് ഓര്‍മ്മ വരുന്നതെങ്കില്‍ എന്തു ചെയ്യും? ഒരു വാക്കിന് അര്‍ത്ഥം ലഭിക്കുന്നത് അതിന്റെ സന്ദര്‍ഭമനുസരിച്ചാണെന്നത് ഭാഷയുടെ ബാലപാഠമാണ്. ‘രാവണനെ കൊന്ന രാമന്‍’ എന്നു പറഞ്ഞാല്‍ രാമായണത്തിലെ രാമനാണെന്നും ‘ഈ കട്ടില്‍ പണിത രാമന്‍’ എന്നു പറഞ്ഞാല്‍ മരപ്പണിക്കാരനായ രാമനാണെന്നും മനസ്സിലാക്കാന്‍ എന്താണു ബുദ്ധിമുട്ട്? അല്ലാതെ രാവണനെ കൊന്നത് മരപ്പണിക്കാരനായ രാമനാണോ എന്നു ചോദിച്ചാല്‍ എന്താ പറയുക?

      ആലോചിക്കുംതോറും രസമുള്ള ഒരു നിരീക്ഷണമായാണ് എനിക്ക് ഇതനുഭവപ്പെട്ടത്. ഗൌരവത്തില്‍ നില്‍ക്കുകയും നില വിടാതെ മന്ദം നടക്കുകയും ഒക്കെ ചെയ്യുന്ന പൂവന്‍‌കോഴിക്ക് എന്താണൊരു കുറവ്? കാഴ്ചയിലുള്ള ആ ശബളഭംഗിക്കും കഥകളിവേഷവുമായി സാമ്യം തോന്നുക സ്വാഭാവികം. ഒരു പക്ഷിയെ കണ്ടാല്‍, ആനയെ കണ്ടാല്‍ ബാക്കിയുള്ള കഥാഭാഗത്തെ ഫ്രീസ് ചെയ്ത് ആ കാഴ്ചയിലേക്കു കേന്ദ്രീകരിക്കുന്ന കഥകളിയില്‍ ഈ സുന്ദരപക്ഷിക്ക് എന്താണ് അയിത്തം?

      21 hours ago · · 6 people
    • Manoj Kuroor ‘മോദേന ദയിതയെ നോക്കുന്നു താമ്രചൂഡം’ എന്നോ മറ്റോ ഒരു പദമുണ്ടായിരുന്നെങ്കില്‍ (താമ്രചൂഡം-കോഴി) 24 താളവട്ടം വേണ്ടിവന്നേനെ അതൊന്നവതരിപ്പിക്കാന്‍!
      20 hours ago · · 8 people
    • Sreevalsan Thiyyadi
      കളിയരങ്ങിലെ സ്ത്രീ വേഷങ്ങള്‍ക്ക് ചൈനീസ് ഒപ്പറയിലെ പെണ്ണുങ്ങളുമായി സാമ്യം (ചരിത്രകാരണങ്ങള്‍ സഹിതം) പറഞ്ഞാല്‍ ഏതു മലയാളിയും 'ഹായ്' എന്നു കൌതുകം കൂറും. താടിവേഷങ്ങള്‍ക്കും നരസിംഹത്തിനും മറ്റും തെയ്യവുമായുള്ള ചാര്‍ച്ച അറിയിച്ചാലും രസം തോന്നും. ഇന്നത്തെ കഥകളിപ്പാട്ടിന് സോപാനസമ്പ്രദായവും കര്‍ണാടകസംഗീതവും ആയുള്ള സമാനതകളും അകല്ച്ചകളും പറഞ്ഞാലും ഉണ്ടാവും താല്പര്യക്കാര്‍ ധാരാളം. അത്രയൊന്നും ഗൌരവം കൊടുക്കാതെ, തൊപ്പി മദ്ദളത്തിന് അടയ്ക്കയുമായി ബന്ധം ഉണടെന്നു പറഞ്ഞാലും 'ബലേ, തരക്കേടൊന്നും ഇല്ല' എന്നു പ്രതികരിക്കാനും ആളുണ്ടാവും. കഥകളിവേഷത്തിന് കൊഴിരൂപം (വേറൊരു പക്ഷിയെയും കണ്ടില്ല) ഉണ്ടെന്ന് ആനുഷംഗികമായി നമ്മുടെ ഗ്രൂപ്പില്‍ ഇക്കഴിഞ്ഞ ആഴ്ച സദനം ഹരികുമാരന്‍തന്നെ പറഞ്ഞതാണ്. ഉണ്ടെങ്കില്‍ ആവട്ടെ, പക്ഷെ ഇതില്‍ വലിയ മേനിയോ സന്തോഷമോ പറയാനില്ലെന്നും ആസ്വാദകര്‍ക്ക് ഈ തിരിച്ചറിവില്‍നിന്ന് സൌന്ദ്ര്യാത്മകമായി ഒന്നുംതന്നെ കിട്ടാനുള്ളതായി തോന്നുന്നില്ലെന്നും അന്നേ പൊതുവേ പ്രതികരണം ഉണ്ടായതുമാണ്. അതങ്ങനെ ഏറെക്കുറെ അവസാനിച്ചതും ആയിരുന്നു. (കഥകളിയും കോഴിയെയും കാണാത്തവരായി ഇവിടെ ആരും ഉണ്ടാവാന്‍ തരമില്ല, അവര്‍ക്കൊന്നും തോന്നാത്ത ഒരു വെളിപാട് ആര്‍ടിസ്റ്റ് നമ്പൂതിരിക്ക്; എങ്കിലും വിട്ടുകള എന്നു വിചാരിച്ചതും ആണ്.) പിന്നെയും ഈ വിഷയം വേണ്ടതിലധികം ഫോക്കസ് കൊടുത്ത് ഒരു compare-and-contrast വിഷ്വല്‍സഹിതം ഇവിടെ കാട്ടിയതുകൊണ്ടു എന്താണ് നാമൊക്കെ നേടുന്നത് എന്നു മനസ്സിലാവുന്നില്ല. കഥകളി ഉരുത്തിരിഞ്ഞത് ഒരു കോഴിവളര്‍ത്തല്‍ സംസ്കാരത്തില്‍ നിന്നാണ് എന്നോ, ക്ഷണം കാമംതീര്‍ക്കുന്ന പൂവന്‍കോഴിയുടെ ച്ഹായ വന്നത്തിന് ഒരു anti-thesis തീര്‍ക്കാനാണ് ശൃംഗാരപദങ്ങള്‍ ഇത്രയധികം നേരംകൊടുത്തു അവതരിപ്പിക്കുന്നതെന്നോ ഒക്കെ അതുകൊണ്ടു പറഞ്ഞുവരികയോ തെളിയിക്കുകയോ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഇവിടെ പലരും അത്തരം ഒരു നീക്കത്തെ സ്വാഗതം ചെയുമായിരുന്നു. അതൊന്നിനും തുനിയാതെ, അമര്‍ന്നുനിന്ന് ചൊല്ലിയാടുന്ന ഉടുത്തുകെട്ടുള്ള വേഷം കണ്ടാല്‍ "അസ്സലൊരു കോഴിയെ പോലെ ഉണ്ട്, ഇല്ലേi" എന്നു ചോദിച്ചു ഒരു ചിത്രവും വരച്ചാല്‍ ആര്‍ക്കെന്തു നേട്ടം?
      19 hours ago · · 2 people
    • Subhash Kumarapuram മനുഷ്യജീവന്‍ ഉള്ളടത്തോളം കോഴിക്ക്‌ സമാധാനം കിട്ടും . . . സ്വര്‍ഗത്തില്‍ :)
      14 hours ago · · 2 people
    • Harikumaran Sadanam
      I don't mind to withdraw my statement of "cock" if it is so unpleasant to any one . Or if it is hurting our ""rich tradition -Kathakali-""But fact remain as fact.And I am sorry if my style of explaining my view through a drawing has created un easiness to any body.It is not for any ""Nettam"that any of us is participating in these discussions i think.This view could be strange to many. for Sreevalsan Thiyyadi this view might not be a Nettam--or interesting.But there are some other like Pariyanam patta-who was so eager to note this resemblance here.So..let me teke the role of moderator here .let us conclude."let all athmas of KOZHI live in peace""
      14 hours ago · · 3 people
    • Harikumaran Sadanam since my 'malayalam 'is not working. ..english is better than mangleesh i think.
      14 hours ago · · 2 people
    • Rama Das N athu instal cheythittum seri aayille hariyetta?
      13 hours ago · · 1 person
    • Aniyan Nisari ‘മോദേന ദയിതയെ നോക്കുന്നു താമ്രചൂഡം’
      മനോജിന്റെ അടുത്ത ആട്ടക്കഥയില്‍ ഈ വരി ഉറപ്പ് !
      (തമാശയ്ക്ക് പറഞ്ഞതാണേ ...)
      13 hours ago · · 5 people
    • Manoj Kuroor ഹഹ അനിയേട്ടാ, ഞാനും തമാശയ്ക്ക് എഴുതിയതുതന്നെ :) പിന്നെ താമ്രചൂഡത്തിനു കഥകളിയില്‍ സ്ക്പോപ്പില്ലെന്നു മനസ്സിലായതുകൊണ്ട് താമ്രചൂഡവിഹാരം എന്ന ഒരു ചമ്പു ആയാലോ എന്നാ ആലോചന :)
      13 hours ago · · 3 people
    • Manoj Kuroor
      ഇപ്പോഴും സങ്കടം മാറീട്ടില്ല.

      എന്റെ പ്രിയപ്പെട്ട പക്ഷീ, പൂവന്‍ കോഴീ, -അല്ല- താമ്രചൂഡമേ, ചരണായുധമേ (ഹാ! അതു വല്ലതും മതിയായിരുന്നു സ്ഥിരം പേര്. ന്നാല്‍ ‘ചരണായുധചരണാലൊരു നടനം മൃദുലളിതം’ എന്നൊക്കെ ചരണങ്ങളായി കേള്‍ക്കാമായിരുന്നു), രുപഥമേ... ഹംസങ്ങളുടെയും കേകികളുടെയും കോകങ്ങളുടെയും ഈ സ്ഥലത്ത് ഭംഗിയിലും ചലനത്തിലും ഒരു കുറവുമില്ലാത്ത നിനക്ക് പുറമ്പോക്കില്‍ കൊത്തിത്തിന്നു നടക്കാനേ യോഗമുള്ളൂ.....

      ചര്‍ച്ച നീളട്ടെ... പൂവന്‍‌കോഴീ... നീയും പറഞ്ഞുപറഞ്ഞു വലുതാകട്ടെ.

      ‘ആളുകള്‍ കണ്ടുകണ്ടാണല്ലൊ സാര്‍, കടലുകള്‍ ഇത്ര വലുതായത്’ എന്നു കെ. ജി. എസ്. പറഞ്ഞിട്ടുണ്ടല്ലൊ. ആ വരികളെങ്കിലും നിനക്ക് കൂട്ടായിരിക്കട്ടെ!

      12 hours ago · · 9 people
    • Srikrishnan Ar
      ‎"ഹംസങ്ങളുടെയും കേകികളുടെയും കോകങ്ങളുടെയും ഈ സ്ഥലത്ത് ഭംഗിയിലും ചലനത്തിലും ഒരു കുറവുമില്ലാത്ത നിനക്ക്...." -----“സ്വഭാവം കൂടി നന്നായിരുന്നെങ്കിൽ...See More
      11 hours ago · · 5 people
    • Dev Pannavoor Sreevalsan Thiyyadi Enthengilum aakatte pakshe Jayane thottu kalikkanda tto......
      12 hours ago · · 1 person
    • Rajeeve Chelanat മനോജിന്റെ അഭിപ്രായങ്ങളോടാണ് യോജി
      11 hours ago · · 1 person
    • Sunil Kumar ഇനീം ഞാൻ ഇതിനു കമന്റിട്ടാൽ പിടിച്ചാൽ കിട്ടില്ലാ :):):) രസായി ട്ടോ
      10 hours ago · · 3 people
    • Manoj Kuroor Sunil Kumar, :) ഇതൊക്കെയല്ലേ ഒരു രസം! കമന്റ് ഇടണം, ‘കാക്ക’ശ്ശേരിവഴിയില്‍ ‘ബുധവരസവിധേ ലക്ഷണേന ക്ഷണേന’ എന്ന് ഉശിരോടെ! :)
      10 hours ago · · 3 people
    • Sreevalsan Thiyyadi
      പറയാന്‍ ഇനി വിശേഷിച്ചൊന്നും ഇല്ലെന്നു തോന്നുന്നതുകൊണ്ടു ഞാനും ഈ ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നു. മുകളിലെ നീണ്ടൊരു നിര പോസ്റ്റുകളില്‍നിന്ന് എനിക്കുണ്ടായ 'നേട്ടം' മാത്രം അക്കമിട്ടു നിരത്തട്ടെ. 1) കോഴി എന്നതു ഞാന്‍ ഉദ്ദേശിച്ചത്ര മോശപ്പെട്ട പക്ഷിയൊന്നും അല്ല -- കുറഞ്ഞപക്ഷം കഥകളിയുടെയും എന്റെയും നാടായ കേരളത്തിനു വെളിയിലെങ്കിലും. 2) കഥകളിക്ക് പല രൂപങ്ങളും ആയി സാമ്യം തോന്നാവുന്ന ലിസ്റ്റില്‍ കോഴിയും പെടുന്നു. (സഹൃദയനായ എന്റെ വലിയമ്മാമന്‍ ടി എന്‍ വാസുദേവന്‍ മാഷ്ക് 'കരി'യുടെ തല കണ്ടാല്‍ കരിമ്പന [എന്റമ്മോ] ഓര്‍മ വരാറുണ്ട് എന്ന് ഇവിടെ രേഖപ്പെടുത്തിയ ടി എസ് Madhavan Kuttyയേട്ടനോട് ഞാനും ഒരു കാര്യം സൂചിപ്പിക്കട്ടെ: മാഷ്ടെ അനിയന്‍ ടി എന്‍ രാമന്‍, അദ്ദേഹത്തിന് ഏറ്റം കമ്പമുള്ള മടവൂരിന്റെ തെക്കന്‍ കത്തിയുടെ മുഖചലനങ്ങള്‍ കണ്ടാല്‍ എട്ടുകാലിയെ ഭക്തിപൂര്‍വ്വം സ്മരിച്ചുപോകാറുണ്ട് -- ഒട്ടും തമാശയല്ലേ.[അപ്പോള്‍ ഒറ്റക്കാലിയും ഇരുകാലിയും എട്ടുകാലിയും ആയി; ഇനി മുക്കാലിയും നാല്‍ക്കാലിയും ഷഡ്ക്കാലിയും ഒക്കെ ഭാവന ഉള്ളവര്‍ക്ക് സംഘടിപ്പിക്കാം.]) 3) കഥകളിക്കു കൊഴിരൂപം ഉണ്ടെങ്കിലും അതിന് ചരിത്രപരമോ സമൂഹ്യപരമോ ആയി കാരണങ്ങളോ ബന്ധങ്ങളോ ഉള്ളതായി തീരുമാനിക്കാന്‍ ആയിട്ടില്ല. 4) കഥകളിക്കു കോഴിയുമായി സാമ്യം ഉണ്ട് എന്ന് ചൂണ്ടിക്കാടുമ്പോള്‍ കുറച്ചുപേര്‍ക്ക് അതില്‍ കൌതുകം തോന്നാന്‍ സാദ്ധ്യത നല്ലവണ്ണം ഉണ്ട്. 5) കഥകളിയും കോഴിയെയും പരിമിതമായെങ്കിലും പരിചയമുള്ള ശരാശരി മലയാളിക്ക് ഈ താരതമ്യം പുതുമ ഉള്ളതാണ് (കഥകളിയെ പൊട്ടന്‍കളി വരേണ്യകല എന്നൊക്കെ അമ്പേ പരിഹസിക്കുംപോഴും തള്ളിക്കളയുംപോഴും ഇങ്ങനെകൂടി ഒരു വിഷയം പറയാന്‍ ഉണ്ട് എന്നവര്‍ നാളിതുവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.) 6) കഥകളിയെ കോഴിയെക്കാള്‍ അറിയാവുന്ന ആസ്വാദകര്‍ക്ക് ഈ കംപാരിസന്‍ പൊതുവേ രസിക്കുന്നോ ദഹിക്കുന്നുപോലുമോ ഇല്ല. 7) കഥകളിക്ക് കൊഴിബന്ധം ബോദ്ധ്യപ്പെട്ടിട്ടും നാളെ ഒരു അരങ്ങ് കണ്ടാല്‍ ശ്രീവല്‍സന്‍ തീയ്യാടിക്ക് താമ്രചൂഡം എന്ന പക്ഷിയെ ഓര്‍മവരാന്‍ ഒരു സാധ്യതയും കാണുന്നില്ല -- കഥ സൌഗന്ധികവും വേഷം ഭീമന്റെയും വരി 'പൂഞ്ചാല തോറും നടന്നു' എന്നാണെങ്കില്‍ പ്രത്യേകിച്ചും. കാരണം ഈ ചാര്‍ച്ചയും ചര്‍ച്ചയും അയാളുടെ കഥകളിയെ സംബന്ധിച്ച സൌന്ദര്യബോധത്തെ തരിമ്പും ബാധിച്ചിട്ടില്ല.
      8 hours ago · · 4 people
    • Narayanan Mothalakottam അത്‌ാന്നെ ശരി Sreevalsan Thiyyadi. എനിക്കും കളി കാണുമ്പൊള്‍ കോഴിയെ ഓര്മ വരേണ്ട്‌ാവില്ല. ഇനി ഇതൊക്കെ കേട്ട ഹാങ്ങ്‌ ഓവറില്‍ അങ്ങിനെ ഉണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥനയും ഉണ്ട്, കാരണം ഇപ്പോള്‍ മനസ്സിലുള്ള കളിയുടെ സൌന്ദര്യ സങ്കല്‍പം നഷ്ട പെട്ടാലോ?????
      8 hours ago · · 2 people
    • Manoj Kuroor
      ഈ സൌന്ദര്യബോധംതന്നെ എന്താണെന്നു മനസ്സിലാവാതെ അന്തം വിട്ടുകൊണ്ട് , “കഥകളിയെ കോഴിയെക്കാള്‍ അറിയാവുന്ന ആസ്വാദകര്‍ക്ക് ഈ കംപാരിസന്‍ പൊതുവേ രസിക്കുന്നോ ദഹിക്കുന്നുപോലുമോ ഇല്ല” എന്നു സൂചിപ്പിക്കപ്പെട്ട വര്‍ഗത്തില്‍ ഞാനില്ല എന്ന് ആശ്വസിച്ചുകൊണ്ട്, കഥകളി ആസ്വദിക്കുന്നതുകൊണ്ട് എന്റെ പ്രിയപ്പെട്ട പൂവന്‍‌കോഴിയുടെ ഭംഗി ഒട്ടും കുറയുകയില്ല എന്നു വിശ്വസിച്ചുകൊണ്ട്, പ്രത്യേകിച്ചു നേട്ടമൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ നഷ്ടബോധമില്ലാത്തതുകൊണ്ട്, അതുകൊണ്ട്, ഇതുകൊണ്ട്, മറ്റൊന്നുകൊണ്ട്, ‘പൊട്ടക്കുട്ട്യമ്മ കുന്നൊത്തിടുമതിവിപുലം തന്‍ നിതംബം കുലുക്കിപ്പോയ വടക്കേകൂട്ടാലവഴിയെ നിതരാം സ്മരിച്ചുകൊണ്ട് ഞാനും ഈ ചര്‍ച്ചയില്‍നിന്നു നിഷ്ക്രമിക്കട്ടെ!

      ആരാ അവിടെ? നില്‍ക്കൂ... ഞാനും വരുന്നൂ.... ;)

      8 hours ago · · 9 people
    • Sunil Kumar സത്യത്തിൽ ശ്രീവത്സൺ തീയ്യാടീടെ ഈ കമന്റോടെ എനിക്ക് കോഴിബന്ധം ഉറപ്പായി. :):):) ഇതുവരെ ഞാൻ ഒരു രസം-ഭാവന- വിദൂരമായി ബന്ധമുണ്ട് എന്നൊക്കെ ഉള്ള ഒരു ലൈനിൽ ആയിരുന്നു. ഇനി രാവണൻ ഒന്ന് മണ്ഡോദരിയെ നോക്കുമ്പോ “മോദേന ദയിതയെ നോക്കുന്നു താമ്രചൂഡം’ ഈ വരികൾ ഓർമ്മവരും.. :):):) കീചകൻ ആണെങ്കിൽ പറയും വേണ്ട :):)

      പൂവൻ കോഴി ഒന്ന് വെട്ടിച്ച് ചെരിച്ച് നോക്കുമ്പോ തലയിലെ പൂവ് ഇളകണപോലെ, നടന്റെ കിരീടം ഇളകരുതേ എന്ന വിചാരമേ ഉള്ളൂ

      8 hours ago · · 7 people
    • Sunil Kumar ഇന്ദ്രന് കഥകളിയിൽ പതിഞ്ഞ്പദം ഇല്ലാത്തത് ഭാഗ്യം
      8 hours ago · · 4 people
    • Manoj Kuroor ഹഹഹ! സുനില്‍ക്കുമാര്‍! ഇത്രയൊക്കെയായിട്ട് ഒന്നു വിസ്തരിച്ചു ചിരിക്കാതെ പോകുന്നതെങ്ങനെ :) അതു കലക്കി! :) :) ഇനി പോകുന്നു. ബൈ :)
      8 hours ago · · 6 people
    • Sunil Kumar അടുത്തകാലത്തൊന്നും ഇത്ര എഞ്ചോയ് ചെയ്ത ത്രെഡ് ഉണ്ടാവില്ല
      8 hours ago · · 4 people
    • Subhash Kumarapuram ഒള്ളത് തന്ന . . .

      കൊക്കരക്കോ കോ ........

      നേരം വെളുത്തു . . . ഓടി വീടുകള് ചീരീന്‍ . . . :)

      8 hours ago · · 10 people
    • Muraly Kandanchatha ന്താ മനോജ്‌, പനെങ്കളീം വെശം ല്ലേ?..("ഞാനില്ല എന്ന് ആശ്വസിച്ചുകൊണ്ട്, കഥകളി ആസ്വദിക്കുന്നതുകൊണ്ട് എന്റെ പ്രിയപ്പെട്ട പൂവന്‍‌കോഴിയുടെ ഭംഗി ഒട്ടും കുറയുകയില്ല എന്നു വിശ്വസിച്ചുകൊണ്ട്, പ്രത്യേകിച്ചു നേട്ടമൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ നഷ്ടബോധമില്ലാത്തതുകൊണ്ട്, അതുകൊണ്ട്, ഇതുകൊണ്ട്, മറ്റൊന്നുകൊണ്ട്, ..) Manoj Kuroor
      5 hours ago · · 3 people
    • Harikumaran Sadanam ini kozhikal ""arngil ninnum atukkalayilekku.""
      2 hours ago ·
    • Rohan Sreenivaasan When I see 'Mallan' and 'Valalan' engage in 'MallaYudham' with banging their chest with synchronised movements of neck, I somehow remember Ostrich. Cannot comphrehend how those early gurus could have visualised this 'Kalahari' entertainer!!! I expect support atleast from Rajeeve Chelanat
      2 hours ago ·
    • Dev Pannavoor Harikumaran Sadanam ഹരിയേട്ടാ ആ മനേക ഗാന്ധി ഒന്നും കേള്ക്കേണ്ട ഈ പറഞ്ഞ കാര്യം...ഒരു സവര്‍ണ മേധാവിത്തത്തിന്റെ ഭാഗം ആയിട്ടെ ഞാനീ കോഴി തീണ്ടായ്മയെ കാണുന്നുള്ളൂ...അത്കൊട്ടിപ്പാടാനായി Narayanan Mothalakottam Sreevalsan Thiyyadi
      about an hour ago · · 1 person
    • Harikumaran Sadanam Dev Pannavoor ടെ ഒരു കര്യംണ്ട് എന്നെകൊണ്ട് ഒന്നും പറയിക്കണ്ട ..അല്ലെന്കിലെ വയ്യാതായി
      about an hour ago · · 1 person
    • Dev Pannavoor Harikumaran Sadanam ഹരിയേട്ടാ നമുക്കിപ്പോ ധൈര്യായിട്ട് പറയാം‍..കാരണം എല്ലാവരും മൌനവ്രത്തില്‍ ആണിപ്പോള്‍...ആവശ്യം പോലെ പാവം ഒരു കോഴിയെ കൊല്ലുകയും ചെയ്തിട്ടിപ്പോള്‍ വെറുതെ "ലൈക്‌" ചെയ്തിരിക്കുകയിനിപ്പോള്‍..മനോജ്‌ കുറൂരും താങ്കളും ചിത്രങ്ങള്‍ സഹിതം പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി...:):):):)
      about an hour ago ·
    • Subhash Kumarapuram <- -- << ദേ . . . ഒന്ന് ഇങ്ങോട്ട് നോക്കു . . . ചിത്രം സഹിതം റെഡി . . . ഞാന്‍ ആണ് ലോകത്തിലെ ഏറ്റവും സുന്ദരന്‍ . . . :)
      51 minutes ago · · 1 person
    • Pariyanampatta Kuttan Nambooripad great!!!!!! initiative obsevation!!!!!!!
      48 minutes ago ·
    • Pariyanampatta Kuttan Nambooripad AAHAAAAAA
      48 minutes ago ·
    • Dev Pannavoor Subhash Kumarapuram Ivide kandathu poranjitu profilil poyi valuthayittum kandu...samsayam ottum illa tto....gambeeram thanne...:):):):)
      43 minutes ago · · 1 person
    • Pariyanampatta Kuttan Nambooripad Harikumaran Sadanam thanne Kathakaliye avahelikkan vendi enthenkilum ezhuthukayo, chinthikkukayoa cheyyum ennu ivite ethra perkku thonnundu - - - - - !!!????
      37 minutes ago ·
    • Subhash Kumarapuram അതെ . . . നേരില്‍ കണ്ടാല്‍ അതിലും കേമം ആണേ . . . :)
      37 minutes ago · · 1 person
    • Pariyanampatta Kuttan Nambooripad POOVAN KOZHIKKU entha oru AYITHAM kalpichittulla pakshi aanoa?!!!
      36 minutes ago ·
    • Subhash Kumarapuram ഞാന്‍ മംഗളം പാടി . . . :)
      33 minutes ago ·
    • Dev Pannavoor Pariyanampatta Kuttan Nambooripad Ayitham undallo? Savarnarude grihangil adhikam kozhiye valarthi kandittundo? :):):):)
      32 minutes ago ·
    • Dev Pannavoor Angine vere oralum koodi mauna vrathathil aayi...:):):)
      31 minutes ago · · 1 person
    • Subhash Kumarapuram എന്തായാലും കോഴിയെ പോലെ എന്ന് എന്തോ എനിക്ക് തോന്നുന്നില്ല . . . അത് പറഞ്ഞു . . .

      തര്‍ക്കിക്കാനും പറ്റില്ല . . . ബഹുമാനിക്കേണ്ട വ്യക്തിത്വങ്ങള്‍ ആണ് എതിര്‍ കക്ഷികള്‍ . . . അപ്പൊ മൌനം അതല്ലേ എല്ലാം . . . :)

      26 minutes ago ·
    • Dev Pannavoor Anna Hazare veendum thudangiyappol...ellavarkkum athoru fashion aayi alle? mauna vratham...nadakkatte...enthayalum unna vratham aakkathe aa thirumukhavum, thiruudalum nannayi sookshicholoo tto ...:):):):)
      23 minutes ago ·
    • Subhash Kumarapuram എന്ത് പറഞ്ഞാലും സമ്മതിച്ചു തന്നാല്‍ തീര്‍ന്നല്ലോ അല്ലെ . . . ഞാന്‍ സുന്ദരന്‍ എന്ന് സമ്മതിച്ചത് ഉള്‍പ്പടെ . . .
      Dev Pannavoor
      22 minutes ago · · 2 people
    • Pariyanampatta Kuttan Nambooripad Dev Pannavoor Savarnmarute veettil alla......., aa kaalam okke poyille......, AA PAKSHI kku enthanoru kuravu, KATHAKALI yute aaharytathe KOZHIyute roopathodu tharathamyam cheythathil enthanu oru thettu - - - -?!?! Harikumaran Sadanam
      12 minutes ago · · 1 person
    • Sunil Kumar ഒരു നൂറ് കടക്കുമോ പനാവൂരേ? :):)
      11 minutes ago · · 1 person
    • Harikumaran Sadanam Sunil Kumar കൃഷ്ണ ന്‍ കുട്ടിയെട്ടന്റെ വേഷത്തിന് താമ്രചൂഡത്തിന്റെ ചലന സൌഭാഗ്യം ഉണ്ടെന്നു പറഞ്ഞ എന്നെ സുനിലല്ലേ ""തോന്ന്യാസം പറയണ്ടാ'' എന്ന് പറഞ്ഞത്.??എന്നിട്ട് ഇപ്പോള്‍ എല്ലാറ്റിനും ഞാന്‍ ആയി കാരണം.
      8 minutes ago ·
    • Sunil Kumar അയ്യയ്യോ ഞാന്‍ ഹരികുമാരന്‍ സാറിനെ കുറ്റപ്പെടുത്തിയിട്ടല്ല അത് പറഞ്ഞത്. ഇങ്ങനെ ഒരു ചര്‍ച്ച് ഉണ്ടാവും, അത് പലര്‍ക്കും ഇഷ്ടപ്പെടില്ല എന്ന് മുന്നില്‍ കണ്ടുകൊണ്ട് പറഞ്ഞതാ. ആ കോഴി പ്രയോഗം മലയാളികള്‍ക്കിടയില്‍ പ്രസിദ്ധമാണല്ലൊ. അതുകൊണ്ട് തന്നെ ഈ കമ്പാരിസണ്‍ പലരും തെറ്റിദ്ധരിക്കും എന്ന് പറഞ്ഞതേ ഉള്ളൂ. (താത്വികമായി ഞാന്‍ ഈ ഭാവനക്ക് എതിരൊന്നും അല്ലാന്ന് എന്‍റെ മുന്‍ കമന്‍റുകള്‍ പലതും കാണിക്കുന്നില്ലേ?)
      5 minutes ago ·
    • Sunil Kumar സത്യത്തില്‍ ആരേയും കുറ്റപ്പെടുത്തിയിട്ടില്ല ഇതില്‍. അതിന്‍റെ ആവശ്യവുമില്ല. ഞാന്‍ എഞ്ചോയ് ചെയ്ത ചര്‍ച്ച എന്ന് പ്രത്യെകിച്ച് പറഞ്ഞിട്ടുമുണ്ടല്ലോ. ആ വ്യൂപോയന്‍റിലൂടെ കണ്ടാല്‍ മതി. :):)
      3 minutes ago ·
    • Sunil Kumar ദേ, ഈ കമന്‍റോടേ ഞാനും ഹരികുമാരന്‍ സദനവുമൊക്കെ വേദി വിട്ട് തന്നിരിക്കുന്നു, പുതുമുഖങ്ങള്‍ക്കായി. വരൂ അര്‍മ്മാദിക്കൂ എല്ലാരും :):)

https://www.facebook.com/groups/kathakali/?id=278124405542182

എതാനും മിനിട്ടുകള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഒരു ഹതഭാഗ്യനാണ് ഞാന്‍. തുടക്കത്തിലേ കല്ലുകടിപോലെ കുക്കുടപുരണമാണ് അഭിമുഖീകരിക്കേണ്ടി വന്നത്. സാരമില്ല. ഗൌരവമായി ഒന്നും പറയാനില്ലാത്തവര്‍ക്കും വേണമല്ലോആത്മ പ്രകാശനത്തിനുള്ള അവസരം...................!

ഇത് ഫേസ്ബുക്കില്‍ നടന്ന ചര്‍ച്ചയാണ്‌ എന്ന് പ്രത്യേകം പറയണ്ടതില്ലല്ലൊ. നെല്ലായാല്‍ പതിരും ഉണ്ടാകും എന്ന് കരുതിയാല്‍ മതി. വലിയ കാര്യമൊന്നും ഇല്ല.

It so happend That i read this page quite late. Very interesting. If we look at any art form from the angle of an evolutionist such comparisons would be plenty. Some may be able to do it without any training in evolutionary studies. I could do it only as a trained person. It is my limitation as a student of life sciences. I have seen Artist Nambootiri doing it. That is his limitless artistry. Hari is a multifaceted artist and hads his imagination worked out. Fine.

From an evolutionary point of view Hari's view cannot be discounted. Imagination, as we know like aesthetic parameters is outside the format of logic. And, that's how it should be.