'മധുമോഹനം'

Malayalam

 Sureshkumar EB

പാടുന്നതിലെ അനായാസതയും ശാരീരവും കൊണ്ട് ഉണ്ണികൃഷ്ണക്കുറുപ്പിനെ ഓര്‍മിപ്പിക്കുന്നു കോട്ടക്കല്‍ മധു. അയാള്‍ കഥകളി സംഗീതത്തിനു തന്നെ ഒരു കനത്ത വാഗ്ദാനമാണ് (പദ്മശ്രീ കലാമണ്ഡലം ഗോപി)

 

Unlike · · Unfollow post · 8 January at 16:49 near Kottayam, Kerala

  •  
  • You, Krishna Srambikkal, Rema Sriram, Vaidyanathan Ananthakrishnan and 39 others like this.

    •  

      മണി വാതുക്കോടം അനായാസതയും ശാരീരവും കൊണ്ട് ഓർമ്മിപ്പിക്കുന്നു എന്നത് വിപരീതാർത്ഥത്തല്ലാണോ ആശാൻ ഉദ്ദേശിച്ചത്?

      8 January at 16:52 · Like

    •  

      Sureshkumar EB ഓര്‍മയിലെ പച്ചകളില്‍ നിന്നും കടം കൊണ്ട വാചകം. സന്ദര്‍ഭം പരിഗണിച്ചാല്‍ നേരായ അര്‍ഥം തന്നെയാണ് ആശാന്‍ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തം

      8 January at 16:55 · Like · 3

    •  

      Hareesh N Nampoothiri ‎'കനത്ത' വാഗ്ദാനം എന്ന പ്രയോഗമാണ്‌ എനിക്കിഷ്ടമായത്. അങ്ങിനെ മറ്റാരും പറഞ്ഞു കേട്ടിട്ടില്ല.

       

      ഉണ്ണികൃഷ്ണക്കുറുപ്പിന്റെ അരങ്ങുപാട്ട് അറിയാത്തതിനാല്‍ എത്രത്തോളം ഈ വിശേഷണം കോട്ടക്കല്‍ മധുവിന്‌ ചേരും എന്നറിയില്ല. പക്ഷെ, അദ്ദേഹം കഥകളിക്ക് ഒരു നല്ല വരദാനമാണ്‌ എന്നതില്‍ സംശയവുമില്ല. :)

      8 January at 17:12 · Like · 10

    •  

      Sree Chithran ‎Hareesh N Nampoothiri - കമന്റിനു ലൈക്കിന്മേൽ ലൈക്ക്. കുറുപ്പിനെ കേൾക്കാത്തവരും കേട്ടാല് തിരിയാത്തവരുമടക്കം 'കുറുപ്പപദാനങ്ങൾ' വാഴ്ത്തുന്നതുകേൾക്കുമ്പൊൾ മലയാളി മഹാബലി ചക്രവർത്തിയ്ക്ക് 'മാവേലി' എന്നൊരു അപരമോട്ടിഫിനെ സൃഷ്ടിച്ചതോർക്കാറുണ്ടു ഞാൻ. കമ്പം, ഭ്രമം, ഭ്രാന്ത് എന്നിവയ്ക്കെല്ലാം അപ്പുറം വിഗ്രഹവൽക്കരണത്തിലെത്തുമ്പോൾ തോന്നുന്ന ചെടിപ്പ്. ഹരീ എവിടെ അഭിപ്രായമെഴുതുമ്പോഴും അതു തോന്നാറില്ല. അറിയുന്നത് അറിയും, അറിയാത്തത് അറിയില്ല. അതിനാണു ലൈക്ക്. :)

      8 January at 17:46 · Like · 11

    •  

      മണി വാതുക്കോടം പാടുമ്പോൾ ചുണ്ടുകൾ അനങ്ങും, ചേങ്കിലയിലേയ്ക്ക് കോൽകൊണ്ട് താളാമിടും,ഇടയ്ക്കൊന്ന് ഒരുകാൽ മുന്നോട്ട് വയ്ക്കും. ഇതല്ലാതെ കൈകാലുകൾ അനക്കി ആയാസപ്പെട്ട് പാടുന്ന സമ്പ്രദായം കുറുപ്പാശാനില്ല. ശോകം ചൊല്ലുന്നസമയത്ത് ചേങ്കിലയും കോലും ചേർത്ത് ഇടത്തുകൈ മടക്കി തോളോടുചേർത്ത് പിടിക്കും. വലത്തുകൈ വെറുതേ തളർത്തി താഴേയ്ക്കിടും.(ശോകം ചൊല്ലുന്ന സമയത്തെ ഈ നിൽപ്പ് ഇന്ന് അരുമശിഷ്യനായ പാലനാടിൽ കാണാം.) മധുവേട്ടനോ? ഈ ചിത്രത്തിൽത്തന്നെ നോക്കു. പാടുമ്പോൾ കൈകൊണ്ടുള്ള പ്രയോഗം. പിന്നെ ശാരീരം. ആ ഘനവും ലേശം അനുനാസികവുമായുള്ള ശാരീരത്തിനൊത്ത ഒന്ന് വേറെ ആർക്കുണ്ട്?

      8 January at 17:49 · Like · 12

    •  

      Manoj Kuroor കുറുപ്പാശാനുമായുള്ള താരതമ്യം അവിടെ നില്‍ക്കട്ടെ. മധുവിന്റേത് സ്വന്തമായ ഒരു വഴിയാണെന്നാണ് എനിക്കു തോന്നുന്നത്. കനമുള്ള ശബ്ദവും സംഗീതവും പരിശീലനത്തിലൂടെ ലഭിച്ച അടിസ്ഥാനവുമുള്ളതുകൊണ്ട് മധുവിന് സ്വന്തമായ ഒരു വഴി സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് എമ്പ്രാന്തിരി, ഹരിദാസ്, ഹൈദരലി എന്നിവരുടെ സംഗീതത്തില്‍നിന്നും വ്യക്തമായ ഒരു വഴിമാറ്റമായും അനുഭവപ്പെടുന്നുണ്ട്. പ്രസിദ്ധനായസാഹിത്യകാരനും സുഹൃത്തുമായ മേതില്‍ രാധാകൃഷ്ണന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ഒരു കാര്യം പറഞ്ഞു: “ ഒരു സിഗരറ്റ് വലിക്കുമ്പോള്‍പ്പോലും അതു സ്വന്തമായ രീതിയില്‍ ആകുന്നതാണ് എനിക്കിഷ്ടം.”

       

      മധുവിന്റെ പാട്ടിന് അതുണ്ട് എന്നാണ് എന്റെ അനുഭവം.

      9 January at 17:02 · Like · 20

    •  

      Rajeeve Chelanat ഒരു നല്ല കലാകാരനു അവശ്യം വേണ്ട “പോടാ പുല്ലേ’ എന്നൊരു ഭാവം (പ്രത്യേകിച്ചും എന്തോ ഒരു രസിക്കായ്ക പോലുള്ള ആ നോട്ടം) കോട്ടക്കൽ മധുവിൽ കണ്ടിട്ടുണ്ട്. പാട്ടിനോടൊപ്പം, അതും ഇഷ്ടമാണ്.

      9 January at 17:23 · Like · 1

    •  

      Sureshkumar EB തികഞ്ഞ ആത്മവിശ്വാസം, പരീക്ഷണങ്ങള്‍ക്കുള്ള തന്‍റെടം, ഇവയും കൂടിചേര്‍ക്കാം മധുവില്‍ അല്ലെ Rajeeve Chelanat

      9 January at 17:25 · Like · 7

    •  

      Rajeeve Chelanat “ശോകം ചൊല്ലുന്നസമയത്ത് ചേങ്കിലയും കോലും ചേർത്ത് ഇടത്തുകൈ മടക്കി തോളോടുചേർത്ത് പിടിക്കും. വലത്തുകൈ വെറുതേ തളർത്തി താഴേയ്ക്കിടും“ - മണീ - ആ ചിത്രം ഗംഭീരമായി..

      9 January at 17:25 · Unlike · 4

    •  

      Rajeeve Chelanat അതെ..അതുതന്നെയാണ് ഉദ്ദേശിച്ചത് സുരേഷ്.

      9 January at 17:28 · Like · 1

    •  

      Subrahmanian Namboothiri പല പരീക്ഷണങ്ങളും നടത്താറുണ്ട്,ചിലത് വേണ്ടീരുന്നില്ല എന്നും തോന്നിയിട്ടുണ്ട്

      9 January at 19:32 · Unlike · 3

    •  

      Sreevalsan Thiyyadi മധുവിനെ പണ്ടേ ഇഷ്ടമാണ്. അദ്ദേഹത്തിന്‍റെ പാട്ടിനോട് ഉണ്ടായിരുന്ന അനല്‍പ്പമായ താല്പര്യക്കുറവ് അടുത്തിടെയായി കുറേശ്ശെ കുറഞ്ഞു വരുന്നു. ഇവിടെ എഴുതിയിരിക്കുന്ന എല്ലാ കമന്റുകളും വലിയ അതിശയോക്തിയായി തോന്നുന്നു.

      Tuesday at 00:34 · Unlike · 5

    •  

      Rama Das N അടുത്ത കാലത്തായി മധുവിന്റെ പാട്ട് അതീവ ലളിതം ആയി പോകുന്നുണ്ടോ എന്ന് ഒരു സംശയം. സംഗീതത്തിന്റെ ശാസ്ത്രീയത തീരെ അറിയാത്ത ഒരു സാധാരണ കേള്വിക്കാരന്റെ സംശയം ആണേ. എന്റെ ആസ്വാദന ശേഷിയുടെ പ്രശ്നം ആണോ എന്നറിയില്ല.

      Tuesday at 06:44 · Unlike · 1

    •  

      Sreevalsan Thiyyadi നേരെ തിരിച്ചാണ് തോന്നുന്നത്, Ramaദാസേട്ടാ. ആകാശവാണിയില്‍ ഒക്കെ കേട്ടിരുന്ന "ലളിതസംഗീത പാഠം" എന്ന പരിപാടിയിലെ ഈണങ്ങളെ ഓര്‍മിപ്പിക്കും വിധം ആയിരുന്നു മധു പത്തിരുപതു കൊല്ലം മുന്‍പൊക്കെ പാടിയിരുന്നത്. ഇന്നിപ്പോള്‍ താരതമ്യേന കഥകളിപ്പാട്ടാണ് എന്ന അനുഭവം വന്നുതുടങ്ങിയത് മാതിരി. മുകളിലേക്ക് എടുക്കുമ്പോള്‍ സ്വന്തം തോണ്ടയോട് വല്ലാതെ കലഹിക്കുംപോലെ മുന്പെല്ലാം തോന്നിയിരുന്നു. ഇന്നത്‌ ഇല്ലെന്നല്ല, പക്ഷെ ഒട്ടൊരു കുറവ് വന്നിരിക്കുന്നു.

      Tuesday at 08:20 · Like

    •  

      Rama Das N nandi Sreevalsan Thiyyadi njaan iddehaththinte ponnanippaattu valare kurachu mathrame kettittullu. appo ente asvadanathinte prasnam thanne aanu.

      Tuesday at 08:32 · Like

    •  

      Sreevalsan Thiyyadi കൊല്ലം 1991 ആവണം, അല്ലെങ്കില്‍ 1992. Ramaദാസേട്ടാ. കാറല്‍മണ്ണ സ്കൂളില്‍ ഒരു മുഴുരാത്രി കളി. ബകവധം (ലളിതയുടെ [കോട്ടക്കല്‍ ശിവരാമന്‍] ഭാഗം ഉള്‍പ്പെടെ; ഭീമന്‍: നരിപ്പറ്റ നാരായണന്‍ നമ്പൂതിരി), തുടര്‍ന്ന് ദക്ഷയാഗം (കോട്ടക്കല്‍ നന്ദകുമാരന്‍, പരിയാനമ്പറ്റ ദിവാകരന്‍). രണ്ടാമത്തെ കഥക്ക് സതിയുടെ രംഗത്തിന് പൊന്നാനി പാടിയത് കോട്ടക്കല്‍ മധു. "ലോകാധിപാ കാന്താ" എന്ന പദം നടക്കുമ്പോള്‍ ഞാന്‍ പുറത്ത് ചായ കുടിക്കുകയായിരുന്നു. "എന്നുടെ സോദരിമാര്‍ എല്ലാപേരും" എന്ന ഭാഗം അരങ്ങത്തു നിന്ന് പാടിക്കേട്ടപ്പോള്‍ അതിലെ സംഗതികളുടെ ലളിതഗാനത്തരം കേട്ട നേരമ്പോക്കില്‍ ഒരു എന്റെകൂടെയുള്ള (ഒരു പ്രശസ്ത) വേഷക്കാരന്‍ വരികള്‍ക്കൊത്ത് ഇങ്ങനെ മൊഴിഞ്ഞു: "ആഹഹഹഹഹ, ഓഹോഹോഹോഹോ..."

       

      ഏതാണ്‌ രണ്ടു പതിറ്റാണ്ടിനു ശേഷം, ഇക്കഴിഞ്ഞ (2011) വര്‍ഷക്കാലത്തു കാറല്‍മണ്ണ കളി. സുഭദ്രാഹരണം, മാലയിടല്‍ തുടങി. മധു വെടിപ്പായി പാടി.

      Tuesday at 14:02 · Unlike · 5

    •  

      Priya Sudeep last week ivide sopanam nadathiya arjunavishadavritham kalikku madhu etante paattil kettirunna audience muzhuvan layichu poyi ennu thanne parayaam.......

      Tuesday at 14:52 · Like

    •  

      Vp Narayanan Namboothiri മധുവിനാണ് ഇപ്പോള്‍ ഏറെ ആരാധകര്‍ ഉള്ളത്.

      Tuesday at 17:58 · Unlike · 2

    •  

      Es Satheesan ‎'കനത്ത' വാഗ്ദാനം"" ഹരീ, ആ പുസ്തകത്തിന്റെ രചനയില്‍ ഞായത്തു ബാലന്‍ മാഷിന്റെ ശ്രമം ചെറുതല്ല.

      Tuesday at 19:16 · Like · 1

    •  

      Es Satheesan മധു കര്‍ണ്ണാടകസംഗീതത്തില്‍ നിലയുറപ്പിക്കുകയായിരുന്നെങ്കില്‍ തെന്നിന്ത്യയിലെ ഒരു മികച്ച സംഗീതജ്ഞനാകുമായിരുന്നു. അതിനിയും സംഭവിക്കാവുന്നതേയുള്ളു. അത്രക്കുണ്ടു സംഗീതവും അര്‍പ്പണവും .

      Tuesday at 19:25 · Unlike · 3

    •  

      Es Satheesan ‎@ Sreevalsan Thiyyadi : എന്തായാലും ആ മധുവല്ല ഇപ്പോഴത്തെ മധു.

      Tuesday at 19:41 · Like · 1

    •  

      Sreevalsan Thiyyadi ങ്ഹാ, അത് പറഞ്ഞപ്പോഴാണ്, Satheesan സാറേ, എവിടെയൊക്കെയോ കോട്ടക്കല്‍ മധുവിന്റെതു പോലെ ശബ്ദമുള്ളോരു കര്‍ണാടക സംഗീതജ്ഞന്‍ ഇന്നുണ്ട് -- കുറച്ചു കാലമായിത്തന്നെ. അത്ര പ്രശസ്തനൊന്നും അല്ല. മലയാളി. മലബാറി. കാഞ്ഞങ്ങാട് ശ്രീനിവാസന്‍. ഏറെക്കുറെ മധുവിന്റെതന്നെ പ്രായം.

       

      താഴത്തെ സ്വരങ്ങള്‍ പാടുമ്പോള്‍ നല്ല ഘനവും മേലോട്ട് തൊണ്ട കൊണ്ടുപോവുമ്പോള്‍ നേര്‍ത്തതും അനുനാസികവും ആയ ഒരു പ്രത്യേക ശാരീരമാണ് മധുവിന്റെത്. സാദ്ധ്യതകളും പരിമിതികളും ഒരുപോലെ ഉള്ളൊരു തൊണ്ട ഘടന. അനാവശ്യമായി സ്വന്തം ശബ്ദത്തോട് മല്ലടിക്കാതെ അതിനെ കുറേക്കൂടി തഞ്ചത്തില്‍, തന്ത്രപൂര്‍വ്വം, സ്നേഹത്തോടെ കൊണ്ടുനടന്നാല്‍ ഇന്ന് കേള്‍ക്കുന്നതിനേക്കാള്‍ അനവധി മടങ്ങ്‌ അനുഭവം കൂടും ആ പാട്ടിന്‌.

      Tuesday at 19:46 · Like · 7

    •  

      Anand Kesavan maduvettante hantha daivame post cheythittullath ellavarum kelkkane....

      Tuesday at 22:36 · Like · 1

    •  

      Mahesh Pv Kottakkal madhu is great singer no doubt....

      Wednesday at 06:54 · Like · 3

    •  

      Prasanth Govindapuram പണ്ട് (1990s) അക്ഷരസ്ുടത കുറവായിരുന്നു .പക്ഷെ അതൊക്കെ പരിഹരിച്ചിരിക്കുന്നു.

      Wednesday at 09:26 via Mobile · Unlike · 4

    •  

      Vp Narayanan Namboothiri വസ്തു നിഷ്ട്ടമായ അഭിപ്രായം .Prasanth Govindapuram

      Wednesday at 13:55 · Unlike · 3

    •  

      Sreedharan Namboodhiri K N അടുത്ത മാസം ഇരുപത്തിമൂന്നാം തിയ്യതി മധുവിന്ടെ കൂടി സൗകര്യം നോക്കി പുതുശ്ശേരി[പാലക്കാട്]യില്‍ ദുര്യോധന വധം കഥകളി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു ..

      Wednesday at 14:18 · Like · 1

    •  

      Subrahmanian Namboothiri അക്ഷരസ്ഫുടത ഇപ്പോഴും മധുവിന് പ്രശ്നമായി പലപ്പോഴും തോന്നാറുണ്ട്,പൂര്‍ണമായി മാറിയിട്ടില്ല.

      Wednesday at 20:34 · Unlike · 3

    •  

      Killimangalam Narayanan Namboothirippad ‎Subrahmanian Namboothiri പറഞ്ഞത് ശരി തന്നെ.....പലപ്പോഴും തോന്നിയിട്ടുണ്ട്..........പക്ഷെ കഴിഞ്ഞ മാസം കാറല്‍മണ്ണ നടന്ന കളിയില്‍ ശ്രീ മധു ആയിരുന്നു സന്താനഗോപാലം പാടിയത്..........ഒരു കുറവും പറയാനില്ല.....അസ്സലായി....അക്ഷരസ്ഫുടതയും പദങ്ങളുടെ വ്യക്തതയും ഒക്കെ കേമം....

      Wednesday at 21:15 · Like · 2

    •  

      KP Sreehari യുവഗായകരില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീ മധു ആണ്. എല്ലാവരും പാടിയ കഥകളി പദങ്ങള്‍ കേള്‍ക്കാറുണ്ട്. ഏറെ ഇഷ്ടവുമാണ്. എങ്കിലും. ഒരുപക്ഷെ ശ്രീ മധു വിന്റെ "മധുര സ്വരം" ആയിരിക്കാം അതിനു കാരണം. പിന്നെ പലരും അഭിപ്രായപ്പെട്ട "അക്ഷര സ്ഫുടത", " High Pitch" ഇല്‍ പാടുമ്പോള്‍ അനുഭവപ്പെടുന്ന "അസ്വാസ്ഥ്യം" തുടങ്ങിയ കുറവുകള്‍, തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് നല്ലത് തന്നെ. അവരവരുടെ വിലയിരുത്തലുകള്‍ പങ്കു വെക്കാം. പക്ഷെ അത് പ്രസ്തുത ഗായകന് കൂടെ ഉപകരിക്കണമെങ്കില്‍, ശ്രീ മധു വുമായി ഏറെ അടുപ്പമുള്ള ആരെങ്കിലും അദ്ദേഹവുമായി ഈ വിലയിരുത്തലുകള്‍ ഷെയര്‍ ചെയ്തേ പറ്റൂ (ആള്‍ അതിനു സന്നധനുമാനെന്കില്‍). അത് അദ്ധേഹത്തിന്റെ കാരിയര്‍ ഇല്‍ ഇനിയും വളര്‍ച്ചക്ക് വഴി തെളിയിക്കും. കുറ്റങ്ങളും കുറവുകളും ഇല്ലാത്തവരായി ആരും തന്നെയില്ലല്ലോ.

      Yesterday at 11:26 · Unlike · 1

    •  

      Sureshkumar EB കോട്ടക്കല്‍ മധു യുവകഥകളി പാട്ടുകാരില്‍ ശ്രദ്ധേയന്‍ തന്നെയാണ്. K.P. Sreehari യുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ആസ്വാദകരുടെ പ്രതികരണങ്ങളും, വിലയിരുത്തലുകളും ഈ രംഗത്ത് വളരെപ്രധാനവുമാണ്. വലിയൊരു പരിധിവരെ കഥകളി കലാകാരന്മാര്‍ അവരുടെ സിദ്ധിയും, അര്‍പ്പണബോധവും കൊണ്ട്തന്നെയാണ്‌ സ്ഥാനം ഉറപ്പിക്കുന്നത്. രണ്ടും വേണ്ടുവോളമുള്ള മധുവിന് കൂടുതല്‍ ഉയരങ്ങള്‍ കൈയടക്കുവാന്‍ കഴിയട്ടെ.

      Yesterday at 12:12 · Like · 4

    •  

      Sreekumar Menon ‎'അക്ഷരസ്ഫുടത' is a problem with almost all of the new age singers, except 'Kalamandalam Jayasprakash' and the young Namboothiri singers. Even among those Namboothiri singers, I think Kalanilayam Rajeev is the best in that regard. Why such a vital aspect is disregarded when they are imbibed in the institutions is rankling.

      Yesterday at 12:30 · Like · 3

    •  

      Sreevalsan Thiyyadi പാട്ടാണെങ്കില്‍, അരങ്ങില്‍പ്പോലും, അക്ഷരസ്ഫുടത എനിക്ക് വലിയ പ്രശ്നമായി ആരിലും തോന്നാറില്ല, KP ശ്രീഹരിയെട്ടാ. (പാട്ടല്ലേ, കവിതയല്ലല്ലോ എന്നൊരു തോന്നല്‍ ഏതു സംഗീതം കേള്‍ക്കുമ്പോഴും ഉണ്ട്.) കോട്ടക്കല്‍ മധുവിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അദ്ദേഹം കാര്യമായി നന്നായി വരുന്ന ഗായകനാനെന്നും അഭിപ്രായമുണ്ട്.

       

      തൊണ്ടയുടെ കാര്യത്തില്‍ എന്റെ നിരീക്ഷണം വ്യക്തമാക്കട്ടെ, Sureshkumar EB സര്‍. മുകളിലേക്ക് ശബ്ദം കൊണ്ടുപോവാനല്ല മധുവിന് ബുദ്ധിമുട്ട്. മേല്‍സ്വരങ്ങള്‍ പിടിക്കുന്നത്‌ അനായാസമായിട്ടാണ് എന്ന് ബോദ്ധ്യപ്പെടുത്തുന്നതില്‍ ആണ് അദ്ദേഹം (ചില ശ്രോതാക്കളോടെങ്കിലും) പലപ്പോഴും പരാജയപ്പെടാറുള്ളത് എന്ന് തോന്നുന്നു. ഇടയ്ക്കെങ്കിലും അസ്വാസ്ഥ്യപ്പെടുത്തും വിധം ഒരു "ന്ഹീ" ശക്തി കൊടുത്താണ് അദ്ദേഹം മേലോട്ട് പല പിടിയും എടുക്കാറ്. അങ്ങനെ ഉയരങ്ങള്‍ കീഴടക്കേണ്ടതുണ്ടോ? ചെറുതായൊന്നു തൊണ്ട retune ചെയ്‌താല്‍ മധുവിനെ പോലെ തേനോലിപ്പിക്കാന്‍ കളിയരങ്ങില്‍ കലാകാരന്മാര്‍ ഇന്ന് വിരളം.

       

      ഒറ്റ ഉദാഹരണം പറയട്ടെ: അന്തരിച്ച ഡി കെ ജയരാമന്റെ തൊണ്ട ഒരു ശരാശരി ഗായകന്റെ കണക്ക് വച്ചു നോക്കിയാല്‍ പാതിവഴിക്ക് മേലോട്ട് കയറില്ല. 'ഗ' പിടിക്കുമ്പോഴേക്കും ആകപ്പാടെ ഞെരുങ്ങി തല മേല്‍പ്പോട്ടു പിടിക്കും അദ്ദേഹം. പക്ഷെ, അനുഭവത്തില്‍ കര്‍ണാടക സംഗീതത്തില്‍ DKJയേ മാതിരി മധുരമായി പാടിയവര്‍ നന്നെ ചുരുങ്ങും. കാരണം പറയണ്ടല്ലോ.

      Yesterday at 12:33 · Like · 6

    •  

      KP Sreehari ‎Sreevalsan Thiyyadi ഈ അക്ഷര സ്ഫുടത എന്നത് കൊണ്ട് രണ്ടു കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഒന്ന് നല്ല അക്ഷര സ്ഫുടതയോടെ പാടുമ്പോള്‍ അത് പാട്ടിനു കൂടുതല്‍ സൌന്ദര്യമേകുന്നു. രണ്ടാമത്, ഒരു ആവറേജ് ആസ്വാദകന്റെ തലത്തില്‍ നിന്ന് നോക്കുമ്പോള്‍ അക്ഷരങ്ങള്‍, വാക്കുകള്‍ എന്നിവ കൂടെ ചേര്‍ത്ത് വച്ചിട്ട് വേണം കഥ മനസ്സിലാക്കാന്‍.

      Yesterday at 13:19 · Unlike · 5

    •  

      Sreekumar Menon Otherwise Kathakali Sangeetham will soon go the Karnatic Sangeetham way KP Sreehari. 'Shambo', 'Ragu Rama'....

      Yesterday at 13:24 · Unlike · 3

    •  

      Sreevalsan Thiyyadi ശരിയാണ്, എനിക്കത് വിഷയമല്ല എന്നതല്ലല്ലോ കാര്യം; അക്ഷരസ്ഫുടതയുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞതിനോട് യോജിക്കുന്നു, KP ശ്രീഹരിയെട്ടാ. വീണ്ടും പറയട്ടെ: കോട്ടക്കല്‍ മധുവിന് അസ്ക്ഷരസ്ഫുടതയില്ലായ്മ പ്രത്യേകമായി തോന്നിയിട്ടില്ല.

       

      കര്‍ണാടക സംഗീതത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ്, Sreekumar Menon: താങ്കള്‍ പറഞ്ഞ "ഷമ്പോ റഗു റാമ" ഒക്കെ ശരിതന്നെ. പക്ഷെ രണ്ടു കാര്യം മറക്കാതിരിക്കുക.

      1) തെന്നിന്ത്യന്‍ ശാസ്ത്രീയ സംഗീതം വളര്‍ന്നിട്ടുള്ളത് ഇന്നത്തെ തമിഴ് നാട്ടില്‍ ആണല്ലോ. അവരുടെ ഭാഷയുടെ സ്വതവേ ഉള്ളൊരു പ്രത്യേകത മാത്രമാണ് നാം മലയാളികള്‍ക്ക് അക്ഷരസ്ഫുടത ഇല്ലായ്മയായി തോന്നുന്നത്. തമിള്‍ എന്നും തമിഴ് എന്നും പറയും എന്നിടത്ത് തുടങ്ങുന്നു ആ മഹാഭാഷയിലെ അല്ലറ-ചില്ലറ സ്വാതന്ത്ര്യം. മോഹന്‍ എന്നും മോഗന്‍ എന്നും മോകന്‍ എന്നും ഒരേ ആളെ വിളിക്കാം, തമിഴ് ലിപിയില്‍ എഴുതാം. സപ്തസ്വരങ്ങളിലെ 'സ' ചില സീനിയര്‍ ഭാഗവതര്മാര്‍ (ഉദാഹരണം അന്തരിച്ച തഞ്ചാവൂര്‍ എസ് കല്യാണരാമന്‍) 'ശ' എന്ന് ഉച്ച്ചരിച്ചു കേള്‍ക്കാം. 'ധ' എന്ന് ഏറെക്കുറെ ആരും സ്വരപ്രസ്താരത്തില്‍ ചൊല്ലാറില്ല; 'ദ' തന്നെ സുഖം കേള്‍ക്കാന്‍. (കെ ജെ യേശുദാസിന്റെ 'ധ' പ്രയോഗം കല്ലുകടിയാവുന്നത് അതുകൊണ്ടുതന്നെ.)

       

      2) അവിടെ തുടങ്ങുന്നു രണ്ടാമത്തെ പോയിന്റ്‌. ഗമകങ്ങളുടെ "അതിപ്രസരം" ഉള്ള കര്‍ണാടക സംഗീതത്തില്‍ വാക്കുകള്‍ കനംകുറച്ചു പാടിയാല്‍ സ്വാദു കൂടും. "ബൂലോക വൈകുണ്ടം" എന്ന് പാടുന്നത് "ഭൂലോക വൈകുണ്ഠം" എന്നാക്കുമ്പോള്‍ jarring അല്ലാതെ ആകെ തോന്നിയിട്ടുള്ളത് ഒരുപക്ഷെ എം എസ് സുബലക്ഷ്മി പാടുമ്പോള്‍ മാത്രം. (ശുഭലക്ഷ്മി അല്ല, സുബലക്ഷ്മി; മറക്കണ്ട.)

      Yesterday at 14:03 · Like · 6

    •  

      KP Sreehari ശ്രീ മധു വിന്റെ അക്ഷര സ്ഫുടതയില്ലായ്മയെക്കുറിച്ച് ഞാനല്ല പറഞ്ഞത് Sreevalsan Thiyyadi; മറ്റു കമന്റ്സിലാണ് കണ്ടത്. ഞാന്‍ അത് റെഫര്‍ ചെയ്തെന്നു മാത്രം. പിന്നെ കര്‍ണാടക സംഗീതം. ഞാനും വിചാരിച്ചു ഈ യേശുദാസിന്റെ കച്ചേരി തമിഴന്മാര്‍ക്കെന്താ പിടിക്കാത്തേന്ന് . ഇപ്പോള്‍ കാര്യം മനസ്സിലായി.

      Yesterday at 14:12 · Unlike · 5

    •  

      Sreedharan Namboodhiri K N മധുവിന്ടെ ഈ ഫോട്ടോ ഞാനെടുത്തതാനെന്നു തോന്നുന്നു ...

      Yesterday at 14:13 · Like · 2

    •  

      Sreevalsan Thiyyadi അക്ഷരസ്ഫുടത മധുവിനില്ല എന്ന് KP ശ്രീഹരിയേട്ടന്‍ രേഖപ്പെടുത്തിയതായി ഞാന്‍ പറഞ്ഞിട്ടില്ലാ, ട്ടോ.

       

      പാവം ദാസേട്ടനെ തമിഴര്‍ക്ക് ബോദ്ധ്യപ്പെടാത്തത് അക്ഷരസ്ഫുദമായി പാടുന്നത് കൊണ്ടൊന്നുമല്ല. ഇരുവരുടെയും സൌന്ദര്യബോധം ഒക്കായ്ക കൊണ്ടാണ്, അടിസ്ഥാനപരമായി.

      Yesterday at 14:15 · Like · 2

    •  

      Sreekumar Menon Karnatic Sangeethathile 'Akshara Shudhi yillayma' enikku sukham aayi orikkalum thonniyittilla Sreevalsan Thiyyadi. It always pulverized me whenever I heard it. But that is not the issue. It surprised me when you said it is not an issue for you to hear 'Kathakali Ppadam' without 'Akshara Shudhi' !!! It looses so much of it charm that way. And we don't have to emulate 'Tamilians' ( I know you did'nt intent to say so ). Let us atleast preserve 'Akshara Shudhi' in 'Kathakali Ppadam'. Although we have lost it in almost all spheres.

      Yesterday at 14:23 · Like · 2

    •  

      Sreevalsan Thiyyadi Agreed, Sreekumar Menon. That is why I said, forget my preference, but true Kathakali music needs good diction of words -- though, Malayalam poetry rendition requires it better, and askshrashlokam warrants it best. As for your problem with getting puliverised with the matter in Carnatic music, it is because you have only failed to get rid of your Malayali hangover even when you listen to a world-class art. "ശരവണന്‍ എന്നതിനെ സറവണന്‍ എന്ന് പറയുന്നവരല്ലേ തമിഴര്‍!" എന്ന് പരിഹസിക്കുന്ന മലയാളികള്‍ എന്നും ധാരാളം. അതായത്, തമിഴ് പേരുകളും വാക്കുകളും പോലും അവര്‍ നാം ഉച്ചരിക്കുന്ന മാതിരി കേട്ടാലെ അക്ഷരസ്ഫുടം ആവൂ! മേനോന്‍!!!

      Yesterday at 14:42 · Like · 1

    •  

       

      KP Sreehari ഒന്നോര്‍ത്താല്‍ അതത് ഭാഷകളില്‍ രചിക്കപ്പെട്ട കൃതികള്‍ അതത് ഭാഷ സംസാരിക്കുന്ന ശൈലിയില്‍ തന്നെ പാടി കേള്‍ക്കുന്നതുതന്നെയാണ് സുഖം. എങ്കിലും ചില കൃതികളില്‍, ഉദാഹരണമായി, ക്ഷീര സാഗര ശയന എന്നത് “ഷീര സാഗര സയന” എന്നു പാടി കേള്‍ക്കുമ്പോള്‍ എന്തോ ഒരു ഇത് തോന്നിയിട്ടുണ്ട്. “ക്ഷീര സാഗര ശയന” എന്ന് തന്നെ പാടി കേള്‍ക്കാനാണ് കൂടുതല്‍ സുഖം. (ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത് ട്ടോ.) പിന്നെ അന്യ ഭാഷയില്‍ രചിക്കപ്പെട്ടതും പാടിയതുമായ കീര്‍ത്തനങ്ങളും, ഗസലുകളും, സിനിമാ ഗാനങ്ങളും മറ്റും ആസ്വദിക്കാനുള്ള കഴിവും, എല്ലാം ഉള്‍ക്കൊള്ളാനുള്ള ഒരു “വിശാല മനസ്കത” യും ഒരുപക്ഷെ മലയാളികളേക്കാള്‍, മറ്റു ഭാഷക്കാര്‍ക്കു ഉള്ളതായി തോന്നുന്നില്ല.

      ഞാന്‍ നിറുത്തുന്നു. ചര്‍ച്ച മെയിന്‍ വിഷയത്തില്‍ നിന്നും മാറി മറ്റേതോ വിഷയത്തിലേക്ക് മാറുന്നോ എന്ന തോന്നല്‍. Sreevalsan Thiyyadi Sreekumar Menon.

      Yesterday at 16:21 · Unlike · 2

    •  

      Sreekumar Menon If adapting is the issue, most of the Keerthanams are 'Telugu', and many in 'Sanskrit'. Not going on an all out war against Tamilians. :)

      Yesterday at 16:25 · Like · 3

    •  

      Sreevalsan Thiyyadi പറഞ്ഞതിനോട് വിയോജിപ്പോന്നും ഇല്ല, KP Sreehari ശ്രീഹരിയെട്ടാ. "ക്ഷീരാ" എന്ന് അപശ്രുതിയില്‍ കേള്‍ക്കുന്നതിനേക്കാള്‍ ഇഷ്ടം, രാഗഭാവമുള്ള "ചീര" എന്ന് കേള്‍ക്കാനാണ്‌ എനിക്ക്.

       

      മുന്‍പും Sreekumar Menonനോട് പറഞ്ഞതിന്റെ തുടര്‍ച്ചയായി കുറിക്കട്ടെ: "ഗീതഗോവിന്ദം" രചിച്ച ജയദേവന്റെ നാട് ഇന്നത്തെ ഒറീസ്സ, ശരിയല്ലേ? മലയാളിക്ക് പരിചിതമായ അഷ്ടപടിയാണല്ലോ "ചന്ദന ചര്‍ച്ചിത നീല കളേബര". അക്ഷരസ്ഫുടം, അല്ലേ? എന്നാല്‍ ഈ വരികള്‍ എഴുതിയ നാട്ടിലെ ഒറിയക്കാരനോട് ചോദിച്ചുനോക്കൂ. അയ്യോ, "മോ (നമ്മുടെ) ചോന്ദനോ ചോര്‍ച്ചിതോ നീല (നളി"നീ" യിലെ "നീ") കോളേബോറോ" എന്ന ഒന്നാംതരം സാഹിത്യം ഇങ്ങനെ മേല്‍കീഴ്‌ മറിച്ചല്ലോ പുരി ഭഗവാനെ എന്നയാള്‍ ഞെട്ടിപ്പോവും. ച്ചാ pulverised ആവും ന്നന്നെ.

      Yesterday at 16:46 · Like · 3

    •  

      Sreekumar Menon Geetha Govindam Odiya yil allallo Sreevalsan Thiyyadi :) ?? So much 'OO' is used by Bengalis, although it comes in 'Odiyaa' also :). Oru kollam Pahayan maarude koode thaamasicha experience kondu parayunnathaanu :)

      Yesterday at 16:48 · Unlike · 1

    •  

      Sreevalsan Thiyyadi That is exactly the point, Sreekumar Menon. When you watch Odissi dance and start finding fault with the local diction with which it is sung, the result is you fail to enjoy the art form, altogether. Simple. The problem isn't with the Tamil or Oriya people, but with the mental block of the listener.

      Yesterday at 17:00 · Like · 1

    •  

      Sree Chithran മധുവേട്ടന്റെ ഗേയമാർഗം, സ്വന്തം മധുരശബ്ദത്തെ ഉപയോഗിക്കുന്ന രീതി, താര - മന്ത്രസ്ഥായികളെ സമീപിക്കുന്ന വഴി, ഉച്ചാരണരീതി, കഥകളിസംഗീതഭാവത്തെപ്പറ്റി ഉള്ള സങ്കൽപ്പം - ഇങ്ങനെ പലതിനോടും വിയോജിക്കാം, തർക്കിക്കാം. പക്ഷേ വൈലോപ്പിള്ളി എഴുതിയ പോലെ "എന്നുടെയൊച്ച കേട്ടുവോ വേറിട്ട്" എന്നുപ്രഖ്യാപിയ്ക്കുന്ന ആ സംഗീതത്തെ സമ്മതിയ്ക്കാതെ വയ്യ. ഏതു കഥയുമാവട്ടെ, മധുവേട്ടൻ രംഗത്തെത്തുമ്പോൾ കിട്ടുന്ന ഒരു 'പൊന്നാനിത്ത'മുണ്ടല്ലോ, അത് മറ്റു മിക്ക യുവ പൊന്നാനി ഗായകരിലും എനിയ്ക്ക് ആ അളവിൽ കിട്ടാറില്ല. അരങ്ങത്തും കച്ചേരിയ്ക്കും ജുഗൽബന്ദിയ്ക്കും ഇനി മോഹിനിയാട്ടമെങ്കിൽ അതിനും - മധുവേട്ടന്റെ സംഗീതത്തിൽ കഥകളിത്തമുണ്ടെന്നു തന്നെയാണ് എന്റെ പക്ഷം. ലളിതസ്വഭാവം ഉണ്ട് എന്നതുകൊണ്ട് കഥകളിത്തമില്ലെന്നില്ലല്ലോ. അടിസ്ഥാനപരമായി കഥകളിസംഗീതത്തിന്റെ സ്വരൂപഭാവം തന്നെ ലാളിത്യമുള്ളതാണെന്നതും മറന്നുകൂടാ.

      10 hours ago · Like · 6

    •  

      Sreevalsan Thiyyadi ലാളിത്യം എന്നത് Chithran ഉദ്ദേശിച്ച nuanced അര്‍ത്ഥത്തില്‍ അല്ല ഈ ചരടില്‍ ഇതിന്‌ മുന്‍പുള്ള കമന്റുകളില്‍ വിവക്ഷ എന്ന് ഞാന്‍ വിചാരിക്കുന്നു. മദ്ദളത്തിന് മേല്‍ നനു-നനുന്നനെ മേടിയാല്‍ വായന ലളിതം എന്നല്ലല്ലോ പറയുക.

      10 hours ago · Like · 2

    •  

      Nikhil Kaplingat ‎"അടിസ്ഥാനപരമായി കഥകളിസംഗീതത്തിന്റെ സ്വരൂപഭാവം തന്നെ ലാളിത്യമുള്ളതാണെന്നതും മറന്നുകൂടാ." ഇത് ഒന്ന് വിശദീകരിക്കാമോ ശ്രീചിത്രാ ?

      10 hours ago · Unlike · 3

    •  

      Sreevalsan Thiyyadi പിന്നെ, മധുവിന്റെ പൊന്നാനി മിടുക്കിനെ പറ്റി Chithran പറഞ്ഞതിനോട് യോജിപ്പ് തന്നെ. കേളീരവം പരിപാടിയുടെ ഉദ്ഘാടന കളിക്ക് മധു എങ്ങനെ കലാമണ്ഡലം ഗംഗാധരന്റെയും മൊത്തം അരങ്ങിന്റെയും സഹായത്തിനെത്തി എന്ന് (മനോജ്‌ കുറൂര്‍) ഇവിടെ മുന്‍പൊരിക്കല്‍ വിവരിച്ചു കണ്ടതാണല്ലോ. എന്ന് കരുതി അമര്‍ന്ന്, ഇഴുക്കത്തോടെ, വായുതള്ളി പാടുന്ന പൊന്നാനി ഭാഗവതരുടെ പാട്ട് ലളിതം അല്ലാതാവുന്നുണ്ടോ?

      10 hours ago · Unlike · 1

    •  

      Nikhil Kaplingat മധുവേട്ടന്റെ മോഹനം കേള്‍ക്കുമ്പോള്‍ “മധുമോഹനം”, “മോഹനമധു” എന്നൊക്കെ പറയാന്‍ തോന്നാറുണ്ട് (യദൃച്ഛയാ മധു മോഹന്‍ എന്നു പേരുള്ള പണ്ടത്തെ ഒരു ടിവി സീരിയല്‍ നടനേയും എനിക്കപ്പോള്‍ ഓര്‍മ്മ വരാറുണ്ട്: -)

      10 hours ago · Like · 2

    •  

      Sreevalsan Thiyyadi എന്തായാലും ലളിതം എന്ന ഗംഭീര വാക്കിനെ ലളിതവല്‍ക്കരിച്ചു കാണാനല്ല ഉദ്ദേശ്യം എന്ന് കരുതട്ടെ. വളരെ loose ആയി വിവക്ഷിച്ചിട്ടുള്ള ഏതെങ്കിലും (മലയാള)ലളിതഗാനത്തെക്കാള്‍ complication കുറഞ്ഞതാണ് കൃത്യമായി notate ചെയ്തിട്ടുള്ള ഒരു കര്‍ണാടക സംഗീത വര്‍ണ്ണം എന്ന് തോന്നാറുണ്ട്.

       

      (വിഷയം കോട്ടക്കല്‍ മധുവില്‍ നിന്ന് മുഴുവനായി പോയി. വേണമെങ്കില്‍ വേറെ ചരടില്‍ കോര്‍ക്കാം.)

      10 hours ago · Like · 2

    •  

      Sree Chithran നിഖിലേ, ഈ സമയത്തും വെറുതേ വിടരുത് കേട്ടോ :))

       

      തീർച്ചയായും 'ലളിതം' എന്ന വാക്കുകൊണ്ട് മുൻകമന്റുകളിൽ വിവക്ഷിച്ച, ശ്രീവൽസൻ ചേട്ടൻ ഇപ്പോൾ എടുത്തുപറഞ്ഞ അർത്ഥമുണ്ടല്ലോ, അത് കഴിഞ്ഞ നൂറ്റാണ്ടിൽ സാങ്കേതികവിദ്യയുടേയും സവിശേഷേണ സിനിമയുടേയുമടക്കം ഭാഗമായി വളർന്ന ജനകീയസംഗീതബോധത്തിൽ നിന്നും വന്നതുകൂടി ആണ്. റാഫി മുതൽ യേശുദാസ് വരെയുള്ള ഗായകരുടെ ഗേയമാർഗം, അതു നിർണ്ണയിച്ച സാംസ്കാരികപരിസരം - ഇങ്ങനെ പലതുമായും ബന്ധപ്പെട്ടുകിടക്കുന്നു അത്. ശാസ്ത്രീയസംഗീതവുമായി ബന്ധപ്പെട്ടു വികസിച്ച ഭാവുകത്വത്തിന്റെ അപരധാരയുമായാണ് സംഗീതകാരന്മാർ മിക്കപ്പോഴും കഥകളിസംഗീതത്തെ ബന്ധിപ്പിച്ചത്, വെങ്ക്ങ്കിടകൃഷ്ണഭാഗവതരുടെ 'ശാസ്ത്രീയതാപരിഷ്കരണം' മുതൽ ആലോചിക്കാം. വേണമെങ്കിൽ അതിനു മുൻപും. നമ്പീശനിലും ഗംഗാധരനിലും ഒക്കെ അതു സമർഥമായി പിന്തുടരപ്പെടുകയുകയും വികസിക്കപ്പെടുകയും ചെയ്തു താനും. കുറുപ്പിനെപ്പോലെ ചിലർ അനേകസംഗീതങ്ങളുടെ ഭാവലോകത്തെ ഉൾക്കൊള്ളുന്ന ചില ദ്വീപുകൾ ഇല്ലെന്നില്ല ( നമ്പീശൻ+ശിവരാമൻ‌+കളമെഴുത്തുപാട്ട്+കർണാടിക്+ഹിന്ദുസ്ഥാനി = ഉണ്ണികൃഷ്ണക്കുറുപ്പ് എന്ന് ചില അതിഭാവുകത്വബുദ്ധിജീവികൾ)

       

      ഈ ധാരയിൽ നിന്നു വേറിട്ട് പൊതുസമൂഹത്തിൽ മുഖ്യധാരയും കഥകളിസംഗീതത്തിൽ ഭ്രഷ്ടധാരയുമായ, ചരിത്രപരമായി 'ലാളിത്യമാർന്ന' വഴിയേ ആണ് മധുവേട്ടന്റെ സഞ്ചാരം. ഞാൻ പറഞ്ഞത്, കേരളീയസംഗീതത്തിന്റെ ചരിത്രത്തിൽ ( സോപാനസംഗീത എനിക്കു പിടിയില്ല. ആ വാക്ക് മനഃപൂർവ്വം ഒഴിവാക്കിയതാണ്) ലളിതമായ സംഗീതപദ്ധതി തന്നെയാണ് കഥകളിസംഗീതത്തിന്റെ സ്വത്വമായി മുൻപ് നിലവിലുണ്ടായിരുന്നത്.

       

      ഇനിയും വിശദീകരിക്കുന്നില്ല. അതുകൊണ്ടാണല്ലോ നമ്മൾ നാസികാഭൂഷണിയും നിരോഷ്ട്ഠയും വരെ കഥകളിസംഗീതത്തിൽ കേട്ട ശേഷം മാടമ്പി പാടുന്ന സുരുട്ടിയ്ക്കും ഇന്ദളത്തിനും പുറനിരയ്ക്കും 'ബലേ' പറയുന്നത് :)

      10 hours ago · Unlike · 3

    •  

      Nikhil Kaplingat താങ്ക്യൂ താങ്ക്യൂ ശ്രീ ശ്രീ :-) അതായത് “ലളിതം” എന്നതു കൊണ്ട് ഉദ്ദേശിച്ചത് സംഗീത പദ്ധതിയേയാണ് അല്ലേ. ഞാന്‍ വിചാരിച്ചു "Voice culture"ഇനെയാണ് എന്ന്.

      10 hours ago · Like

    •  

      Sreevalsan Thiyyadi പ്രിയ Chithran: പറഞ്ഞ തുടക്കം ഒക്കെ വായിച്ചപ്പോള്‍ വലിയ യോജിപ്പ് തോന്നി. ഒടുവില്‍ കൊണ്ടെത്തിച്ചതിനോട് പൂര്‍ണ്ണ വിസമ്മതം. കോട്ടക്കല്‍ മധുവിനോളം ക്ലേശകരവും സാഹസം നിറഞ്ഞതും ആയ സംഗതികള്‍ ചേര്‍ക്കുന്ന, ഇത്രയും അലളിതം ആയ, പാട്ട് സമകാലിക കഥകളിയില്‍ കേട്ടിട്ടില്ല/കേള്‍ക്കാറില്ല. His music is anything but simple.

      10 hours ago · Like · 4

    •  

      Sree Chithran പ്രിയ ശ്രീവൽസൻ ചേട്ടോ, യേശുദാസിനോളം ക്ലേശകരവും സാഹസം നിറഞ്ഞതുമായ സംഗതികൾ പലപ്പോഴും മറ്റുപലരിലും ഞാനും കേട്ടിട്ടേയില്ല. :)

       

      സമകാലികകഥകളിയിൽ ഇത്രയും സാഹസികസംഗതികൾ കേട്ടിട്ടില്ല എന്ന നിരീക്ഷണത്തോടു ഞാനും 'പൂർണ്ണ വിസമ്മതം.' ബാബു നമ്പൂതിരിയും ചിലപ്പോഴൊക്കെ ഹരീഷും പാടുന്ന പ്ലാനുകളുടെ സാഹസങ്ങളാലോചിക്കുമ്പോൾ മധുവേട്ടന്റെ മിക്ക സാഹസങ്ങളും എനിക്കു സാഹസികമായേ തോന്നാറില്ല.

      10 hours ago · Unlike · 3

    •  

      മണി വാതുക്കോടം ചിത്രാ....കൊടു കൈ

      10 hours ago · Like · 1

    •  

      മണി വാതുക്കോടം ചിത്രൻ പറഞ്ഞതുപോലെ 'പൊന്നാനിത്തം' ഉണ്ടെന്നുമാത്രമല്ല. കളരിക്കഥകളിൽ സമ്പ്രദായം വിട്ടുപോകാതെയും അമിതമായി സംഗീതപ്രയോഗങ്ങൾക്ക് നിൽക്കാതെയും മധുവേട്ടൻ ഭംഗിയായി പാടുന്നതായാണ് കണ്ടിട്ടുള്ളത്.

      9 hours ago · Like · 1

    •  

      Sree Chithran കേളീരവം ഉദ്ഘാടനക്കളിയ്ക്ക് ഗംഗാധരനാശാനൊപ്പം നിന്നുള്ള മധുവേട്ടന്റെ പ്രവൃത്തി കണ്ടപ്പോൾ ഞാൻ ഓർത്തത് കുറേക്കാലം മുൻപുണ്ടായ കോട്ടയ്ക്കലെ ഒരു ഗോപിയാശാൻ ഹരണം അർജ്ജുനനാണ്. അത് ഗോപിയാശാന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ഹരണം അർജ്ജുനൻ എന്നാണോർമ്മ. അന്ന് ശങ്കര എമ്പ്രാന്തിരിയ്ക്കൊപ്പം ശിങ്കിടിയായി മധുവേട്ടൻ ചെയ്ത പ്രവൃത്തിയുടെ തന്നെ വേറൊരു പാഠമാണ് ഞാൻ കേളീരവത്തിലെ സൗഗന്ധികത്തിൽ കണ്ടത്. ആ ഹരണം മാധവൻ കുട്ടിയേട്ടനൊക്കെ നല്ല ഓർമ്മ കാണണം :) Madhavan Kutty

      9 hours ago · Unlike · 3

    •  

      Sreevalsan Thiyyadi യേശുദാസിന്റെ സംഗീതം ലളിതം ആണെന്ന് ഞാന്‍ പറഞ്ഞോ, Chithran? പോയിന്റ് മനസ്സിലായില്ല. ഒട്ടും.

      9 hours ago · Like

    •  

      Sreevalsan Thiyyadi ലളിതസംഗീതം ആണ് ഏറ്റവും അലളിതം ആയി തോന്നിയിട്ടുള്ളത് എന്ന് നേരത്തെ പറയുകയും ചെയ്തിരുന്നു. പിന്നെ?

      9 hours ago · Like

    •  

      Sreevalsan Thiyyadi കോട്ടക്കല്‍ മധുവിനെക്കാള്‍ ദുര്‍ഗ്രഹമായ സംഗതികള്‍ പാടുന്നവര്‍ ഇന്ന് കളിയരങ്ങില്‍ ഉണ്ടെന്ന് വച്ചു മാത്രം അദ്ദേഹത്തിന്‍റെ പാട്ട് ലളിതം ആണെന്നൊക്കെ ആരോപിക്കാമോ? നാം പലരുടെയും പോലെ, മധുവിന്റെ ആരാധനാമൂര്‍ത്തി ആയ ടി എന്‍ ശേഷഗോപാലനെക്കാള്‍ വക്രസംഗതികള്‍ പാടുന്നവന്‍ ഹരിഹരന്‍ ആണെന്നുണ്ടെങ്കിലും ഗസല്‍ ആണ് 'ലളിതം' എന്നല്ലേ പൊതുജന വിവക്ഷ. വിശദീകരിക്കൂ, Chithran.

      9 hours ago · Like · 1

    •  

      Nikhil Kaplingat ശബ്ദസംസ്കാരത്തില്‍ വരുന്ന ലാളിത്യം/മൃദുത്വം, സംഗീതപദ്ധതിയിലെ സങ്കീര്‍ണത/ലാളിത്യവുമായി വേറിട്ടു വേണം കാണാന്‍ എന്ന് തോന്നുന്നു. ശബ്ദസംസ്കാരത്തില്‍ (എമ്പ്രാന്തിരിയാശാനും മറ്റും ശേഷം) വന്ന ലാളിത്യം കഥകളിസംഗീതത്തിന്റെ അടിസ്ഥാനസ്വഭാവവുമായി ചേര്‍ന്നു പോകുന്നതാണോ ചിത്രാ ?

      9 hours ago · Like · 1

    •  

      Sunil Narayanan കോട്ടക്കല്‍ കളരി കൈകാര്യം ചെയ്യുന്നവരെകുരിച്ചും കലാമണ്ഡലം കളരിയില്‍ പാടുന്നവരെകുരിച്ചും ..മണിയേട്ടന്‍ മുന്‍പ്ഒരു threadil ഒരു കമന്റ്‌ എഴുതിക്കണ്ടു ..അതില്‍ ചിട്ട പ്രധാനമായ കഥകളില്‍ കോട്ടക്കലും kalaamandalathilum ഉള്ളവര്‍ സമ്പ്രദായം വിട്ടു അമിത സന്ഗീതപ്രയോഗം കൊടുത്തു പാടുന്നു എന്നാണ് അന്ന് പറഞ്ഞിരുന്നത് ...മധുഎട്ടനും കോട്ടക്കല്‍ കളരി കൈകാര്യം ചെയ്യുന്ന ആളല്ലേ ...ഇപ്പൊ അന്ന് പറഞ്ഞതിന് നേരെ ഘടകവിരുദ്ധമായ അഭിപ്രായം ആണല്ലോ ഇന്നതെത് ..?? ദിവസങ്ങള്‍ക്കുള്ളില്‍ അഭിപ്രായം മാറുന്നത് എനിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു..ഞാന്‍ മനസിലാക്കിയതില്‍ തെറ്റുണ്ടായിട്ടാണോ എന്നറിയില്ല

      9 hours ago · Like · 2

    •  

      Sreevalsan Thiyyadi പുള്ളുവന്‍പാട്ട് ലളിതം -- എം ജി ശ്രീകുമാര്‍ ടച്ച് ഉണ്ടായിട്ടോന്നുമല്ലല്ലോ? ഇനി, അഥവാ തൊണ്ടയ്ക്ക് മൃദുത്വം കൊടുക്കുന്നത് കോണ്ട് (മാത്രം) ലളിതം ആവുമോ പാട്ട്? പ്രത്യേകിച്ച് കഥകളി പോലെ നൃത്ത-നാടകത്തില്‍? ശങ്കരന്‍ എമ്പ്രാന്തിരിയുടെ പാട്ട് ധാടിയുള്ളതായേ തോന്നിയിട്ടുള്ളൂ. പൈങ്കിളിത്തം ആയല്ല. നല്ല അസ്സല് നായകത്വം. (ഇടയില്‍ കയറി അഭിപ്രായം പറഞ്ഞെന്നു മാത്രം, Nikhil.)

      9 hours ago · Like · 1

    •  

      Nikhil Kaplingat പുള്ളുവന്‍ പാട്ടിന്റെ സംഗീതപദ്ധതി ലളിതമാണ്, പക്ഷേ അത് പാടിക്കേട്ടിട്ടുള്ള മിക്കവരുടേയും ശബ്ദസംസ്കാരം ഒട്ടും ലളിതം (മൃദു) അല്ല. ഇതാണ് ഞാന്‍ ഉദ്ദേശിച്ചത് ശ്രീവത്സന്‍ ചേട്ടാ. രണ്ടും വെവ്വേറെ കാണാവുന്നതാണ് എന്നര്‍ത്ഥം (മുകളിലെ കമന്റില്‍ പറഞ്ഞ പോലെ).

      8 hours ago · Like

    •  

      Sreevalsan Thiyyadi ചിത്രന് പല തിരക്കും ഉള്ള സമയം.

       

      എന്തായാലും, സ്വതവേയുള്ള ആഡംബരത്തോടും പെട്ടെന്നു തോന്നുന്ന കൊത്തുപണികളോടും കൂടി ഇത്രയും കാലം എത്രയോ അരങ്ങില്‍ പാടിയുണ്ടാക്കിയതിനെ "ലളിതം" എന്ന് വിശേഷിപ്പിച്ചതില്‍ മധുവിന് നിരാശയോ സന്തോഷമോ എന്നറിയാന്‍ താല്‍പര്യമുണ്ട്.

      8 hours ago · Like · 1

    •  

      Vp Narayanan Namboothiri ‎Madhu Kottakkal

      5 hours ago · Like

    •  

      Sree Chithran പോയന്റ് വ്യക്തമാക്കാം, Sreevalsan Thiyyadi

       

      ഞാൻ ആദ്യ കമന്റിൽ പറഞ്ഞു:

      "ചരിത്രപരമായി 'ലാളിത്യമാർന്ന' വഴിയേ ആണ് മധുവേട്ടന്റെ സഞ്ചാരം."

       

      അതിനോട് വിസമ്മതിച്ചു കൊണ്ട് ശ്രീവൽസൻ ചേട്ടൻ പറഞ്ഞു:

       

      "ഒടുവില്‍ കൊണ്ടെത്തിച്ചതിനോട് പൂര്‍ണ്ണ വിസമ്മതം. കോട്ടക്കല്‍ മധുവിനോളം ക്ലേശകരവും സാഹസം നിറഞ്ഞതും ആയ സംഗതികള്‍ ചേര്‍ക്കുന്ന, ഇത്രയും അലളിതം ആയ, പാട്ട് സമകാലിക കഥകളിയില്‍ കേട്ടിട്ടില്ല/കേള്‍ക്കാറില്ല. His music is anything but simple."

       

      ഞാൻ പ്രതികമന്റിൽ പറഞ്ഞു:

      " പ്രിയ ശ്രീവൽസൻ ചേട്ടോ, യേശുദാസിനോളം ക്ലേശകരവും സാഹസം നിറഞ്ഞതുമായ സംഗതികൾ പലപ്പോഴും മറ്റുപലരിലും ഞാനും കേട്ടിട്ടേയില്ല. :)

      "

       

      അതായത്, ഞാൻ ആദ്യ കമന്റിലെ വ്യക്തമാക്കിയിരുന്നു, സവിശേഷ ചരിത്രസാഹചര്യത്തിന്റെ നിർമ്മിതിയാണ് ലാളിത്യം/ സങ്കീർണ്ണം തുടങ്ങിയവയെപ്പറ്റിയുള്ള സങ്കൽപ്പനങ്ങൾ. യേശുദാസിന്റെ ലളിതസംഗീതഭാവുകത്വമാണ് കേരളത്തിന്റെ ജനകീയസംഗീതത്തിലെ സെൻസിബിലിറ്റിയെ പുനർനിർണ്ണയിച്ചതിൽ സുപ്രധാനഘടകം. അതുകൊണ്ട് യേശുദാസ് സംഗീതത്തെ ' ലളിതമാർഗം' എന്നു കലാനിരൂപകരിൽ പലരും വിശേഷിപ്പിക്കാറുണ്ടല്ലോ. അതിനർത്ഥം യേശുദാസിന്റെ സംഗീതത്തിൽ സാഹസികമായ പ്ലാനുകൾ ഇല്ലെന്നോ സങ്കേതപരമായി സങ്കീർണ്ണമായ സവിശേഷതകൾ ഇല്ലെന്നോ അല്ല. അതുകൊണ്ടാണ് ഞാൻ മധുവേട്ടന്റെ സംഗീതലാളിത്യത്തെപ്പറ്റി കുറിച്ച ആദ്യ പരാമർശത്തിൽ 'ചരിത്രപരമായി' എന്ന ക്ലോസ് കൂടി ചേർത്തത്. ഭാവത്തെപ്പറ്റിയും രാഗസമീപനത്തെപ്പറ്റിയുമുള്ള 'ദാസ് സമീപനം' രൂപപ്പെടുന്നതിനു മുൻപുള്ള മലയാള സിനിമാഗാനങ്ങൾ കേട്ടുനോക്കുക, ഇന്നവയിൽ പലതും നമുക്ക് 'ക്ലാസിക്കൽ സ്വഭാവ' മുള്ളതായോ സങ്കീർണ്ണമായോ തോന്നിയേക്കാം. എന്നാൽ അന്നത്തെ സവിശേഷചരിത്ര സാഹചര്യത്തിൽ അത് ലളിതമായിരുന്നു"

       

      ഞാൻ യേശുദാസിനെ ഉദാഹരിച്ചതിനർത്ഥം ശ്രീവൽസൻ ചേട്ടൻ പറഞ്ഞു എന്നല്ല. ലാളിത്യം എന്ന കാഴ്ച്ചപ്പാടും സംഗീതത്തിലെ സാഹസികസമീപനവും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ല എന്നു പറയാനായി ആ ഉദാഹരണം പറഞ്ഞെന്നു മാത്രം.

      5 hours ago · Unlike · 2

    •  

      Sree Chithran സ്വതേയുള്ള ആഡംബരത്തോടും അനേകകാലത്തെ കൊത്തുപണികളോടും മധുവേട്ടൻ നിർമ്മിച്ചെടുത്ത ഗേയസൗന്ദര്യത്തെ ഞാൻ ചെറുപ്പം മുതലേ ആദരിയ്ക്കുന്നു, ഒരു പരിധിയോളം ആരാധിയ്ക്കുകയും ചെയ്യുന്നു. 'ലളിതം' എന്നാൽ 'മോശം' എന്നും 'സങ്കീർണ്ണം' എന്നാൽ 'ഉദാത്തം' എന്നും ഒരർത്ഥം എന്റെ ഒരു പരാമർശങ്ങളിലുമില്ല എന്നു വ്യക്തമാക്കട്ടെ. ഏതു കലയും പരമാവധി ലളിതമാക്കാൻ ആവുകയും എന്നാൽ അതിന്റെ സ്വത്വശുദ്ധി സംരക്ഷിയ്ക്കാനാവുകയും ചെയ്യുന്നതാണ് യഥാർത്ഥ പ്രതിഭ എന്നാണെന്റെ വിശ്വാസം. യേശുവിന്റെ ഗിരിപ്രഭാഷണങ്ങൾ പോലെ, ജിബ്രാന്റെ കവിത പോലെ, നമ്മുടെ സ്വന്തം ഗോപിയാശാന്റെ വേഷം പോലെ. :)

      5 hours ago · Unlike · 4

    •  

      Sree Chithran ‎" ടി എന്‍ ശേഷഗോപാലനെക്കാള്‍ വക്രസംഗതികള്‍ പാടുന്നവന്‍ ഹരിഹരന്‍ ആണെന്നുണ്ടെങ്കിലും ഗസല്‍ ആണ് 'ലളിതം' എന്നല്ലേ പൊതുജന വിവക്ഷ."

       

      ഈ 'പൊതുജനവിവക്ഷ" ആണു നാം സംസാരിയ്ക്കുന്ന വിഷയത്തിന്റെ മർമ്മം, Sreevalsan Thiyyadi .

       

      ഈ 'പൊതുജനവിവക്ഷ'യുമായി ഏറ്റവും സമീകരിക്കപ്പെടുന്ന സംഗീതമാണു മധുവേട്ടന്റേത്. ആ 'പൊതുജന'ത്തിന്റെ 'ലാളിത്യകാഴ്ച്ചപ്പാട്' അവഗണിയ്ക്കേണ്ടതല്ല. ദേവരാജന്റെ നാടകഗാനം മുതലൊക്കെ ആരംഭിയ്ക്കുന്ന ശാസ്ത്രീയതയെ പൊതുജനഭാവുകത്വവുമായി ഇണക്കാനുള്ള അനേകകാലശ്രമങ്ങളുടെയും 'സാഹസികത' കളുടേയും ആകെത്തുകയാണ് ആ കാഴ്ച്ചപ്പാട്. ഞാനും ആ പാവം 'പൊതുജനവിവക്ഷ'കളിൽ ഉൾപ്പെട്ട ഒരു സാധാരണക്കാരനാണല്ലോ :)

      4 hours ago · Like · 1

    •  

      Rajeev Pattathil ഇതില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല എങ്കിലും...

       

      ചിത്രന്‍ "ലളിതവും സങ്കീര്‍ണ്ണവും" തുടങ്ങിയ വേര്‍തിരിവുകള്‍ ചരിത്രപരവും സാമൂഹ്യപരവുമായ വസ്തുടകളോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞല്ലോ..അപ്പോളുണ്ടായ ഒരു സംശയം...

      കോട്ടക്കല്‍ മധു സങ്കീര്‍ണ്ണങ്ങളായ വഴികള്‍ സംഗീതത്തില്‍ പ്രയോഗിക്കുമ്പോഴും അത് ലളിത സംഗീതമാണ് എന്ന് തോന്നുന്നത് ഇന്നത്തെ ഒരു ആവറേജ് ശ്രോതാവിനു കര്‍ണ്ണാടക സംഗീതത്തിലുള്ള exposure താരതമ്യേന കൂടുതലായതുകൊണ്ടാണ് എന്നാണോ വിവക്ഷ?@Sree Chithran, Sreevalsan Thiyyadi?

      4 hours ago · Like · 2

    •  

      Sree Chithran നിഖിൽ പറഞ്ഞ ശബ്ദസംസ്കാരത്തിന്റെ കാര്യം മറ്റൊരു വിപുലവിഷയം. 'തൊണ്ട തുറന്നു പാടുക" "ജീവസ്വരം പിടിച്ച് പാടുക" എന്നൊക്കെ കേരളസംഗീതവുമായി ബന്ധപ്പെട്ടു നിഷ്കർഷിയ്ക്കുന്ന ഘടകങ്ങൾ പലതും ക്രമേണ അസ്തംഗതമാവുകയും ഭാവവും ശബ്ദവും പുതിയ ഭാവുകത്വത്തിനു വഴിമാറുകയും ചെയ്യുന്നതിൽ സ്വാധീനശക്തിയായി നിലകൊണ്ട അനേകം എലമെന്റ്സ് ഉണ്ട്. ഉച്ചഭാഷിണിയുടെ വരവ് പോലുള്ള കാര്യങ്ങൾ ഒരുവഴി. മറ്റൊരു പ്രധാനകാര്യം, ചെന്നൈ മ്യൂസിക്ക് അക്കാദമി പോലുള്ളവയുടെ Music biblicalization പോലുള്ള ഘടകങ്ങളാണ് അതിലും പ്രധാനമെന്നു തോന്നുന്നു. എം ഡി ആർ സംഗീതത്തിനു സമീപകാലത്തുണ്ടായ അന്യാദൃശപ്രചാരം നോക്കുക. (ഒരു കാലത്ത് രാമനാഥനെ വേണ്ടവർ തന്നെ ചുരുക്കമായിരുന്നല്ലോ) കഥകളിയ്ക്കത് ഇണങ്ങുന്നുണ്ടോ എന്ന നിഖിലിന്റെ ചോദ്യത്തിനു കാലം ആയിരിക്കും നല്ല മറുപടി പറയുക :)

      4 hours ago · Unlike · 1

    •  

      Sreevalsan Thiyyadi ലേശം സമയം തരൂ, കൂട്ടരേ. ആലോചിക്കാനല്ല. എഴുതാന്‍. ആപ്പീസ് പണിയിലാണ്.

      3 hours ago · Like

    •  

       

      Sree Chithran അല്ല, Rajeev Pattathil .

      സംഗതികളിലും രാഗസഞ്ചാരങ്ങളിലും എല്ലാം വൈവിദ്ധ്യവും പുതുമയും സങ്കീർണ്ണതയും ഉണ്ടായി എന്നതുകൊണ്ട് ഒരു സംഗീതം പൊതുജനഭാവുകത്വത്തോട് സംവദിയ്ക്കാതിരിക്കുകയൊന്നും ഇല്ല. പൊതുജനം ആവർത്തിച്ചുകേല്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന എത്രയോ സങ്കീർണ്ണഗാനങ്ങൾ നമുക്കു മുന്നിൽ ഉദാഹരണമായി ഉണ്ടല്ലോ. ശബ്ദം, രാഗസമീപനം, ഉച്ചാരണരീതി എന്നിവയെക്കുറിച്ചെല്ലാം ചരിത്രം രൂപപ്പെടുത്തിയ ഘടകങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുന്നു/പരിചരിയ്ക്കുന്നു എന്നതാണു പ്രധാനം എന്നാണ് ഉദ്ദേശിച്ചത്.

      3 hours ago · Like · 1

    •  

      Es Satheesan കഥകളീസംഗീതത്തില്‍ നിന്നും ചര്‍ച്ച ജനപ്രിയ സംഗീതത്തിലേക്കു കൂപ്പുകുത്തി. കഥകളി ഒരു ആള്‍ക്കൂട്ട ജനപ്രിയ കലയല്ല. അങ്ങനെ ആകുവാനും തരമില്ല. കഥകളി കാണുന്നവരും ആസ്വദിക്കുന്നവരും വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ ജനസംഖ്യാനുപാതികമായ വളര്‍ച്ച കഥകളിയുടെ അസ്വാദകരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷെ ആ കലാരൂപം രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ കൊണ്ടു മലയാളിയുടെ കലാഭിരുചിയുടേയും കലാവബോധത്തിന്റേയും വരേണ്യമുദ്രയായി അടയാളപ്പെട്ടു കഴിഞ്ഞുവല്ലോ. ഉപരികലകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരം സൗന്ദര്യസൃഷ്ടികളെയാണ് ക്ലാസിക് എന്നു വിവക്ഷിക്കുന്നത്. അതുകൊണ്ട് കഥകളി സംഗീതമെന്നല്ല കഥകളീയുമായി ബന്ധപ്പെട്ട സൗന്ദര്യഘടകങ്ങളൊന്നും ജനപ്രിയ വിനോദകലകളുമായി (അതു ലളിതഗാനമോ സിനിമാപ്പാട്ടോ മിമിക്രിയോ എന്തോആകട്ടെ) തുലനം ചെയ്യുന്നത് പ്രസക്തമല്ല എന്നാണു എന്റെ വിവക്ഷ.

      3 hours ago · Like · 1

    •  

      ടുട്ടു തൃക്കഴിപ്പുറം കുറേ ദിവസത്തിനു ശേഷമാണു ഇന്നു ഇതിൽ കയറിയതു....

       

      മധുവേട്ടനെ പറ്റി ആരൊക്കെ എന്തൊക്കെ പറയുന്നുണ്ടെങ്കിലും ഇന്നു സത്യം പറഞ്ഞാൽ ഒരു 'മിനിമം ഗ്യാരണ്ടി' ഏതു വേദികളിലും(ഞാൻ കേട്ടിട്ടുള്ള‌))) )3കളികളിലെ കാര്യമാണേയ്) നൽകുന്ന ഒരു ഗായകൻ വേറെയില്ല.....മറ്റൊന്നു ഉച്ചാരണത്തിന്റെ...മിക്ക പാട്ടുകാരും അതു ശരിയാക്കണം എന്ന നിഷ്കർഷ ഒട്ടും കാണിയ്ക്കാതെ ഇരിക്കുമ്പോൾ തന്നെ...മധുവേട്ടൻ നിഷ്കർഷയോടെ ഒരോ തവണയും ശരിയാക്കി പാടുന്നതു നമ്മൾ ശൃദ്ധിച്ചാൽ മനസ്സിലാക്കാം....പിന്നെ സംഗീതം...'അരങ്ങിൽ' ആവശ്യമില്ലാത്ത തരത്തിൽ ഉള്ള കസർത്തുകൾ (പലരും ചെയ്യുന്നതു വെച്ചു നോക്കുമ്പോൾ) മധുവേട്ടൻ ചെയ്യുന്നതു ഞാൻ കണ്ടിട്ടില്ല...കച്ചേരി എന്നു പറയുന്നതു കഥകളി അരങ്ങ് അല്ല എന്ന പൂർ ബോധത്തോടെയാണു ഞാൻ പറയുന്നതു.. അവിടെയെങ്കിലും കഥകളിപ്പാട്ടുകാർക്കു കുറച്ചു സ്വാതന്ത്ര്യം കിട്ടിക്കോട്ടെ...(നടന്മാരുടെ 'മൂഡ്' അനുസരിച്ചാണല്ലോ പല പദങ്ങളുടേയും ദൈർഘ്യം)...

       

      ഇതിനൊക്കെ പുറമേ....

       

      ഉച്ചാരണത്തിന്റെ കാര്യത്തിൽ...

       

      സുബലക്ഷ്മിയാണോ...അതൊ സുബ്ബലക്ഷ്മിയാണോ...ശ്രീവൽസ

      േട്ടാ...??

      Sreevalsan Thiyyadi

      3 hours ago · Unlike · 6

    •  

      Sreevalsan Thiyyadi ചര്‍ച്ചയുടെ ഈ ഗംഭീര വഴിത്തിരിവില്‍ ആമുഖമായി രണ്ടു-മൂന്നു കാര്യം മാത്രം പറയട്ടെ, ഇവിടെ വന്നിട്ടുള്ള ചില പോയിന്റുകള്‍ക്ക് ഒരുപക്ഷെ എന്റെ മറുപടി (അഭിപ്രായം) ആയി ഭവിക്കാനും മതി.

       

      സംഗീത വിഷയത്തില്‍ Chithran പറഞ്ഞതില്‍ നിന്ന് എനിക്ക് മനസ്സിലാവുന്നത് (മുഴുവനങ്ങോട്ടു ഇല്ലെങ്കിലും) ഇതാവുമോ? അതായത്, ഏതൊരു കലയിലെക്കും എന്ന പോലെ പാട്ടിലെക്കും ലേശം റൊമാന്‍സ് ചേര്‍ക്കുന്നതിനെ പൈങ്കിളിവല്‍ക്കരണം ആയൊന്നും കാണേണ്ടതില്ല -- ആ സാധനം അത്യാവശ്യം തന്നെ; അതിനെ ഒരു രൂപത്തിന് മേലുള്ള കടന്നുകയറ്റം ആയൊന്നും കാണരുത്. ഇതാണ് ഉദ്ദേശിച്ചത് എങ്കില്‍, സമ്മതം. പാചകം ചെയ്ത ഒരു വിഭവത്തിനു ഉപ്പ് എന്താണോ, അതുപോലെ ആണ് റൊമാന്‍സ് എന്ന് ഞാനും കരുതുന്നു. (ഇത് തീരെയില്ലാതെ പാടുന്ന കര്‍ണ്ണാടക സംഗീജ്ഞര്‍ [കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രത്യേകിച്ചും] ആ കലക്ക് വരുത്തിവച്ചിട്ടുള്ള ദോഷപ്പേര് ചില്ലറയല്ലല്ലോ.)

       

      ഇനി പറയുന്നത് (വിശേഷിച്ചും) എന്റെ മാത്രം തോന്നലുകള്‍. പൊതുജനത്തില്‍ നിന്ന് വ്യതിരിക്തനെന്നോ ഉയര്‍ന്നവനെന്നോ മുദ്രകുത്തപ്പെടുമോ എന്ന പരിഭ്രമം ഒന്നുമില്ലാതെയുള്ള വെളിപ്പെടുത്തലുകള്‍.

       

      യേശുദാസിന്റെ കാല്‍പനികത സിനിമാ-'ലളിത' സംഗീതത്തിന് തിലകക്കുറി തന്നെ; അത്തരം വിഭവങ്ങള്‍ ശാസ്ത്രീയ സംഗീതത്തില്‍ വിളമ്പുമ്പോള്‍ ദുസ്വാദും. അതിനിപ്പോള്‍ ഇവിടെ എന്ത്, എന്നാണെങ്കില്‍, കോട്ടക്കല്‍ മധുവിന്റെ അരങ്ങിലെ പാട്ടിനെ കുറിച്ചാണ് ചര്‍ച്ച എന്നത് തന്നെ. അപ്പോള്‍ നേരത്തെ പറഞ്ഞ റോമാന്‍സോ എന്നാണെങ്കില്‍, എല്ലാറ്റിനും (എന്റെ മനസ്സിലും) ഒരളവുണ്ട്. അതാകട്ടെ കാലാകാലമായി കണിശം ഒന്നുമല്ലതാനും. അതുകൊണ്ടാണല്ലോ, നീലകണ്ഠന്‍ നമ്പിശന്റെയോ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ പാട്ടിനോളമോ അതിലധികമോ വെണ്മണി ഹരിദാസിനോട് കമ്പം. മധുവിന്റെ പാട്ട് ഇപ്പോഴത്തെ നിലയില്‍, എനിക്ക്, ലേശം "ahead of time" ആണ്. (ഈ പേരില്‍ ഞാന്‍ പഴഞ്ചനായി എന്നാണെങ്കില്‍ "ഓ ആയ്ക്കോട്ടെ" എന്ന് മാത്രം മറുപടി. [മധുവിന്റെ പാതിപ്രായമുള്ള ചിലരുടെ അരങ്ങുപാട്ട്, പക്ഷെ, അദ്ദേഹത്തിന്റെതിനേക്കാള്‍ ഇഷ്ടവുമാണ്].)

       

      ഇനി കലാമണ്ഡലം ഗോപിയുടെ ഉദാഹരണം പിടിച്ചാല്‍, ആശാന്റെ ജനകീയതയുടെ മാര്‍ഗം സ്വതവേ സമ്മതം. അത്ഭുതകരമായ ഒരു borderline case ആണത്. കല്ലുവഴിയുടെ method actingലേക്ക് സ്വാഭാവിക നടനം കൊണ്ടുവരുന്നതില്‍ ഭയാനകാം (awesome) വിധം tight rope-walk നടത്തുന്ന ഉഗ്രപ്പ്രതിഭ. അദ്ദേഹത്തിന്‍റെ സാഹസക്കയറിലേക്ക് വേറെ ആര് കയറിയാലും ഈ സന്തുലനം കിട്ടുമോ? സംശയം. (ശങ്കിച്ചാല്‍ പതനം ഉറപ്പും.)

      2 hours ago · Like · 5

    •  

      Sreevalsan Thiyyadi പിന്നെ ലാളിത്യത്തിന്റെ കാര്യം. എനിക്കിങ്ങനെയാണ്, ചിത്രന്‍.

       

      കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും നൂറു മാനങ്ങളുള്ള നളചരിതത്തെക്കാള്‍ ലളിതം ആണ് ആവിധം നൂലാമാലകള്‍ കുറഞ്ഞ കോട്ടയം കഥകള്‍. 'ലൈറ്റ്' ആട്ടക്കഥയായ ദേവയാനീചരിതത്തിലെ കചന്‍ നായികയുടെ അച്ഛന്‍ ശുക്രാചാര്യരുടെ വയറുപിളര്‍ന്ന് പുറത്തുവന്ന് മന്ത്രം ചൊല്ലി മുനിയെ വീണ്ടും ജീവിപ്പിക്കുന്നത്‌ (ഇങ്ങനെയൊക്കെത്തന്നെ അല്ലെ?) കാണുന്നതിലൊക്കെ അന്ധാളിപ്പ് കുറയും 'കനപ്പടി' കല്യാണസൌഗന്ധികത്തിലെ ഭീമന്‍ "പാഞ്ചാല രാജ തനയെ"യിലെ ഇരട്ടി എടുക്കുമ്പോള്‍ (മുഴുവന്‍ ഗുലുമാല്‍ പിടികിട്ടിയിട്ടില്ലെങ്കിലും). തായമ്പകയിലെ പതിഞ്ഞ അടന്തക്കൂറില്‍ "ലാവണ്യസാന്ദ്രമായി ധ്വനിക്കുന്ന നൂതന മഞ്ജീരനാദം" (പത്രഭാഷ ഉപയോഗിച്ചു നോക്കിയതാണ്) കേള്‍ക്കുന്നതിനെക്കാള്‍ മുഗ്ധത തോന്നാറുണ്ട് (തൃശൂര് മട്ടിലെ) പഞ്ചാരി മേളത്തിലെ രണ്ടാം കാലത്തിന്റെ (ചിട്ടപ്പടി) കലാശം കേള്‍ക്കുമ്പോള്‍. "യുവ ജനകീയന്‍" കാവാലം ശ്രീകുമാറിന്റെ കച്ചേരിയെക്കാള്‍ "മനോമോഹനം" (ഈ ചരടില്‍ ഇന്ന് വൈകിട്ട് കണ്ടൊരു വാക്ക്) ആയി തോന്നാറുണ്ട് "വന്ദ്യ വിദ്വാന്‍" കെ വി നാരായസ്വാമിയുടെ നിരവല്‍ കേള്‍ക്കുമ്പോള്‍.

       

      പറയുമ്പോള്‍ പത്രാസ് ആയി തോന്നാം. എന്നു കരുതി പൊതുജനം വേറെന്തോ സംഗതിയാണെന്ന് കരുതുകയും അവരോടു എന്തോ condescension പോലെ സമരസപ്പെടാനും വിശേഷിച്ച് ശ്രമം പതിവില്ല.

      2 hours ago · Like · 3

    •  

      Harikumaran Sadanam മധുവിന്റെ പാട്ട് എനിക്ക് ഇഷ്ടമാണ്. ഉല്പതിഷ്ണു ആണ് അദ്ദേഹം.പക്ഷെ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒന്ന് .....ഫോണില്‍ ഡയല്‍ --റിംഗ് --ടോണായി പലരും സൂക്ഷിക്കുന്ന മധുവിന്റെ ''അജിതാ ഹരേ എന്നാ പദമാണ്''..പ്രത്യേകിച്ചും അതിലെ ''ജയ'' എന്നതിലെ 'രിഗരിരിസരി''എന്നാ സ്സംഗതിയെ ഇത്രയും യാന്ത്രികമാക്കി പാടിയതില്‍ എനിക്ക് മധുവിനോട് --ഇഷ്ടമില്ലാത്ത വാര്‍ത്ത നിര്ബ്ബന്ധ്ച്ച് കേള്പ്പിക്കുന്നവരോടുള്ള --സ്നേഹത്തോടെയുള്ള ദേഷ്യം ഉണ്ട്.ആ ഡയല്‍ ടോനുള്ള കാരണം എനിക്ക് കോട്ടക്കല്‍ ശശി യെ വിളിക്കാന്‍ പോലും ഭയമാണ്. ചീത്തയെ കൂടുതല്‍ ചീത്തയാക്കാനും നല്ലതിനെ കൂടുതല്‍ നല്ലതാക്കാനും റക്കൊടിംഗ് കാരണമാകാറുണ്ട്.ര്‍ക്കൊടിംഗ് തന്ത്രങ്ങള്‍ കുരച്ചു പടിച്ചു ഗ്രിഹപാടം ചെയ്ത ശേഷം മതിയായിരുന്നു ആ ര്‍ക്കൊടിംഗ്.അഥവാ ഞാന്‍ പാടിയാല്‍ അതിലും മോശമായെക്കും എന്നാലും പരദോഷം പാര്‍ത്തു കാണാന്‍ വിരുത് .........

      about an hour ago · Like · 6

    •  

       

      Sreedharan Namboodhiri K N ആ റിംഗ് ടോണിനെ കുറിച്ചു Dr ഹരികുമാര്‍ പറഞ്ഞ അഭിപ്രായം മറ്റു ചിലരും എന്നോട് പറഞ്ഞിട്ടുണ്ട് ..ആയതിനാല്‍ ഞാനത് മാറ്റി ഹരിണാക്ഷി ആക്കി മാറ്റി ..അത് കുഴപ്പമില്ല..

      a few seconds ago · LikeUnlike.

      about an hour ago · Like · 2

    •  

      Sree Chithran മുദ്രകുത്തൽ, ചാപ്പകുത്ത‌ൽ, ആധാർ പദ്ധതി തുടങ്ങിയ ഭയങ്ങളൊന്നും എനിയ്ക്കുമില്ലെന്നു പ്രത്യേകിച്ചു പറയേണ്ടതുണ്ടോ, വൽസേട്ടാ ? :)

       

      ഏകദേശം വൽസേട്ടൻ കമന്റുകളിൽ പറഞ്ഞ രുചികളോടെല്ലാം അനുകൂലമായ ഒരു അഭിരുചിലോകം തന്നെയാണെന്റെയും. ( കചദേവയാനിയിലെ പരിണാമഗുപ്തിയിലുള്ള അങ്കലാപ്പ് തുടങ്ങിയ ചിലതൊന്നും ഇല്ല, കാരണം ഞാനവിടെ അത്രയൊന്നും ആലോചിച്ചു വിഷമിക്കാറേ ഇല്ല. ) പക്ഷേ പൊതുസമൂഹത്തിന്റെ രുചിശീലം അപ്രകാരം തന്നെയാവണം എന്ന വാശി എനിയ്ക്കില്ല. വൽസേട്ടൻ എണ്ണമിട്ടു പറഞ്ഞ അഭിരുചികളെല്ലാം നിർമ്മിക്കപ്പെട്ടതിനു പിന്നിൽ ഒരു പശ്ചാത്തന്മുൺറ്റല്ലോ. അത് മറ്റൊരാളിൽ തികച്ചും വ്യത്യസ്തമാകുന്നു. "ഭിന്നരുചിർഹി ലോക" എന്ന തത്വത്തോളം കലകളുടെ ജനാധിപത്യത്തിൽ പ്രസക്തമായ മറ്റൊരു തത്വമില്ല.

       

      അരങ്ങുപാട്ടിലെ എന്റെ കമ്പങ്ങൾ, അവയുടെയും പറ്റു ശാസ്ത്രീയഗായകരുടേയും താരതമ്യവിശകലനം എന്നിവയിലേക്കൊന്നും ഇവിടെ ഞാൻ കടക്കുന്നില്ല. ഇപ്പോൾ തന്നെ ഈ ത്രെഡ് പരമാവധി ഓഫ് ടോ. ആയിട്ടുണ്ടല്ലോ.

       

      ഒന്നുപറയാം, മധുവേട്ടന്റെ സംഗീതത്തിന് വിരലളടയാളം പോലെ തനതായ ഒരു മുഖമുണ്ട്, അത് ലാവണ്യവത്തുമാണ്. മുൻപുണ്ടായിരുന്നതിലും എത്രയോ ഉയർന്ന ഒരു അവബോധം ഈയിടെ മധുവേട്ടന്റെ സംഗീതം ശ്രദ്ധിയ്ക്കുമ്പോൾ എനിയ്ക്കനുഭവപ്പെടാറുണ്ട്. അത് കഥകളിസംഗീതത്തിന് അനുഗ്രഹമായേ തോന്നിയിട്ടുള്ളൂ.

      മധുവേട്ടന് എല്ലാ ഭാവുകങ്ങളും നേരുന്നു.

      about an hour ago · Like · 4

    •  

      Sreevalsan Thiyyadi സമ്മതം, Chithran.

      46 minutes ago · Like

    •  

      മണി വാതുക്കോടം ‎Sunil Narayanan, ഘടകവിരുദ്ധമായി തോന്നേണ്ടതില്ല. കോട്ടക്കലും കലാമണ്ഡലത്തിലും കളരി കൈകാര്യം ചെയ്യുന്ന എല്ലാവരേയും എന്ന് സമഗ്രമായി അല്ല ഞാൻ ഉദ്ദേശിച്ചത്. കോട്ടക്കലിൽ മധുവേട്ടൻ മാത്രമല്ലല്ലൊ ഉള്ളത്.

      16 minutes ago · Like · 1

      https://www.facebook.com/groups/kathakali/doc/326171877404101/