കഥകളിചെണ്ട-ചര്‍ച്ച
Submitted by sunil on Mon, 2012-03-12 21:09
Malayalam
Forums:
https://www.facebook.com/groups/kathakali/doc/288695611151728/
Manoj Kuroor
ഇരട്ട മേളപ്പദം:
ചെണ്ട- സദനം വാസുദേവന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി
മദ്ദളം- കലാമണ്ഡലം നാരായണന്‍ (നെല്ലുവായി), കലാമണ്ഡലം ശശി
Melappadam
www.youtube.com
Melappadam by Sadanam Vasudevan, Mattannoor Sankarankutty, Kalamandalam Narayanan Nair, Klamandalam Sasi & Kalamandalam Sankaran Embranthiri ,
LikeUnlike · · Unfollow postFollow post · Share · 03 November at 21:27
-
Vaidyanathan Ananthakrishnan, Thidanadu Anish Marar, Krishna Srambikkal and 15 others like this. -
-
Sreenath Manickom അസാധ്യം!! :-)
03 November at 22:19 · LikeUnlike · 2Ragesh Nandan and Manoj Kuroor like this. -
Muraly Kandanchatha കര്‍ണാനന്ദമേകുന്ന ബഹളം.....(സാധ്യം ശ്രീനാഥ്). :)
04 November at 06:52 · LikeUnlike · 1Manoj Kuroor likes this. -
Jayadevan Mannarasala ഇത്ര" അപകടകാരികള്‍"ആണെന്ന് അറിഞ്ഞിരുന്നില്ല. വളരെ നന്ദി Manoj Kuroor
04 November at 19:58 · LikeUnlike · 2Vaidyanathan Ananthakrishnan and Manoj Kuroor like this. -
Madhavan Kutty ചെണ്ടയുടെ “നടു” (നടുഭാഗം) ഉപയോഗിയ്ക്കുന്നതിന്റെ - അഥവാ തകാരം പുറപ്പെടുവിയ്ക്കുന്നതിന്റെ ക്രിത്യത പ്രത്യേകം എടുത്തുപറയേണ്ടിയിരിയ്ക്കുന്നു. അത് കുട്ടന്മാരാര്‍ സ്ക്കൂളിന്റെ ഒരു പ്രത്യേകതയാണെന്ന് ഞാന്‍ അവകാശപ്പെടട്ടെ, മനോജ്.
04 November at 20:27 · UnlikeLike · 8Loading... -
Manoj Kuroor ജയന്‍ചേട്ടാ, നേരത്തെ കേട്ടിട്ടില്ലേ? ഇതൊന്നും ഒന്നുമല്ല. ഇന്റര്‍നെറ്റില്‍ ഇതേ കിട്ടിയുള്ളൂ. പഴയ എത്രയോ മേളപ്പദങ്ങള്‍... തായമ്പകകള്‍.. ശരിക്കുള്ള വാസുവേട്ടന്റെ ദിവസങ്ങളില്‍ മറ്റാര്‍ക്കും അടുക്കാനാവില്ല. :)
മാധവന്‍കുട്ടിയേട്ടാ, നടുഭാഗത്തിന്റെ ഉപയോഗം തായമ്പക വഴി എന്നു സാമാന്യവത്കരിക്കാമോ? കുട്ടന്‍ മാരാരാശാന്റെ വഴിതന്നെ. പൊതുവാളാശാന്‍ വഴിയുമായി വിദൂരച്ഛായ പോലും വാസുവേട്ടന്റെ കൊട്ടിനില്ലല്ലൊ. കുട്ടന്‍ മാരാരാശാന്‍ ചെണ്ടയുടെ നടു ഉപയോഗിക്കുന്നതിന്റെ പ്രത്യേകതകള്‍ ഒന്നുകൂടി വിശദീകരിക്കാമോ?
04 November at 21:15 · UnlikeLike · 7Loading... -
Manoj Kuroor വാസുവേട്ടന്‍ ‘അകിഡിഡി അകിഡിഡി അണ‘ക’ണണകണണ’ എന്നു കൊട്ടുമ്പോള്‍ ഇടതുകൈകൊണ്ട് അരികിലുള്ള ആ ‘ക’ യുടെ തെളിച്ചവും ഊന്നലും കണ്ടോ? :)
(വലതുകോലില്‍ നടുക്കുള്ള അടി- ഡി
വലതുകോലിലരികിലുള്ളത്- ണ
ഇടതുകൈയില്‍ നടുക്ക്- കി
ഇടതുകൈയില്‍ അരിക്- ക
എന്നു സൂചിപ്പിക്കുന്നു)
04 November at 21:46 · UnlikeLike · 8Loading... -
Manoj Kuroor Muraly Kandanchatha, അസാധ്യം എന്നു പറഞ്ഞത് ആലങ്കാരികം. പക്ഷേ അത്ര ക്ഷിപ്രസാധ്യമല്ല. പ്രത്യേകിച്ച് ഇത്ര കാലം കയറി കൊട്ടുമ്പോള്‍...
05 November at 00:36 · LikeUnlike · 1Loading... -
Rama Das N വാസുവേട്ടനും ശങ്കരവാരിയരും ചേര്‍ന്ന് മറ്റൊരു തരാം മേളപ്പദം ഉണ്ടായിരുന്നു ഒരു കാലത്ത്
05 November at 00:42 · UnlikeLike · 4Loading... -
Muraly Kandanchatha Manoj Kuroor..kshipra saadhyathinalley 'nilaavu saadhakam'? ivarokkey athu kazhinjavar aayirikkumallo?
05 November at 04:55 · LikeUnlike -
Manoj Kuroor Muraly Kandanchatha, നിലാവുസാധകംതന്നെ ക്ഷിപ്രസാധ്യമല്ലല്ലൊ :)
05 November at 08:27 · UnlikeLike · 4Loading... -
Ambujakshan Nair സദനം വാസുവേട്ടന്‍ വളരെക്കാലം തിരുവനന്തപുരത്തുണ്ടായിരുന്നതിനാല്‍ അദ്ദേഹം തെക്കന്‍ നാട്ടിലെ കളികള്‍ക്ക് സര്‍വസാധാരണമായി എത്തിയിരുന്നു. അയാംകുടി ശ്രീ. കുട്ടപ്പന്‍മാരാരുമൊന്നിച്ചു ധാരാളം ഡബിള്‍ മേളപ്പദം ചെയ്തു കണ്ടിട്ടുണ്ട്. അരങ്ങില്‍ പ്രവര്‍ത്തിപ്പിച്ചു ഫലിപ്പിക്കുവാന്‍ കഴിവുള്ള കലാകാരന്‍ തന്നെയാണ് അദ്ദേഹം. ശ്രീ. സദനം ശ്രീധരേട്ടന്‍ ആയിരുന്നു അദ്ദേഹത്തിനോടൊപ്പം അരങ്ങില്‍ കൂടുതല്‍ കണ്ടിട്ടുള്ള മദ്ദളം കലാകാരന്‍.
05 November at 11:24 · UnlikeLike · 5Loading... -
Syam Anand Chenda kottukayalla vayikkanam ennu Kuttan Marar Asaan paranjathaayi kettitunde. Athu orthupokunnu...
05 November at 14:00 · UnlikeLike · 1Loading... -
Muraly Kandanchatha സാധ്യം എന്ന് പറഞ്ഞതുകൊണ്ട് എളുപ്പം എന്ന് ധരിക്കരുത്. മുരളി കണ്ടഞ്ചാതക്ക് സാധ്യം എന്ന് അര്‍ത്ഥവും ഇല്ല്യ. പക്ഷേ; practice makes anything perfect എന്നല്ലേ. അത്രേ ഉദ്ദേശിച്ചതുള്ളു. Ragesh Nandan "അസാധ്യം എന്നു പറഞ്ഞത് ആലങ്കാരികം" എന്ന് മനസ്സിലാകതെയും അല്ല...സ്മൈലികള്‍ കൂടെ ചേര്‍ത്തത് കണ്ടില്ല ന്നു തോന്നുന്നു.
05 November at 19:27 · UnlikeLike · 1Loading... -
Muraly Kandanchatha "ശരിക്കുള്ള വാസുവേട്ടന്റെ ദിവസങ്ങളില്‍ മറ്റാര്‍ക്കും അടുക്കാനാവില്ല. :)" Manoj Kuroor, ഉണ്ടോ പങ്കിടാന്‍?
05 November at 21:26 · LikeUnlike · 1Loading... -
Ambujakshan Nair ചെന്നൈ കലാക്ഷേത്രയിലെ കഴിഞ്ഞ കളിക്ക് ശ്രീ. വാസുവേട്ടന്‍ വന്നപ്പോള്‍ ഞാന്‍ കണ്ടിരുന്നു. എന്നെ പെട്ടെന്ന് മനസിലാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീടു ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടി വന്നു . ദക്ഷിണ കേരളത്തിലെ അണിയറകളും അന്നത്തെ സൌഹൃദവും രസികത്തങ്ങളും അദ്ദേഹം വളരെ സന്തോഷത്തോടെ പങ്കുവെച്ചു .
Sunday at 08:03 · LikeUnlike · 1Loading... -
Madhavan Kutty മനോജ്, ഇങ്ങനെയുള്ള ഒരു അപകടത്തില്‍ ചെന്ന് ചാടും എന്ന് പ്രതീക്ഷിച്ചില്ല. അല്ലെങ്കില്‍ അത്തരത്തിലൊരു കമന്റ് ഇടുമായിരുന്നില്ല. ഞാന്‍ മൂന്നു വിഷയങ്ങളാണ്‍ ആ കമന്റില്‍ പറഞ്ഞത്. 1). ആ വീഡിയോ ക്ലിപ്പിങ്ങില്‍ സദനം വാസുദേവനും, മട്ടന്നൂരും ചെണ്ടയുടെ നടു ഉപയോഗിഉക്കുന്നതിന്ന് ഒരു പ്രത്യേക മാധുര്യമുണ്ടായിരുന്നു. 2). കുട്ടന്‍ മാരാര്‍ ബാണിയെന്നൊന്ന് ചെണ്ടവാദനത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന എന്റെ അഭിപ്രായം. 3). മുന്‍ സൂചിപ്പിച്ച മാധുര്യം കുട്ടന്‍ മാരാര്‍ ബാണിയുടെ പ്രത്യെകതയാണു എന്ന് ഇവിടെ പറയാനുള്ള മനോജിനെപോലുള്ളവരുടെ അനുവാദം ചോദിയ്ക്കല്‍. 1). രണ്ട് കയ്യിന്നും ചെണ്ടയുടെ ഇടംതലയില്‍, നടു, വക്ക്, അത് രണ്ടിന്നും ഇടയിലുള്ള സ്ഥാനം എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളാണാല്ലൊ ഉള്ളത്. ഇവയ്ക്ക് പുറമെ “ഡൂറ” പോലുള്ളവയും, കൊട്ടുകാരന്‍ സ്വന്തം പ്രതിഭയുപയോഗിച്ച് ഉണ്ടാക്കുന്ന മറ്റ് ചിലവയും ഉണ്ട്. ഇതില്‍ വലതുകയ്യിലെ കോലിന്റെ വളവ്ഭാഗം കൊണ്ട് ഇടം തലയുടെ നടുവില്‍ ആഞ്ഞ് കൊട്ടി, കോല്‍ പെട്ടെന്ന് വലിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന “ഡും...............” എന്ന ശബ്ദം (ഇതിന്ന് “തകാരം എന്ന് പേര്‍) ക്രിത്യമായി ഉണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന മാധുര്യം ഉണ്ടല്ലോ ആതാണ്‍ ഞാന്‍ ഉദ്ദേശിച്ചത്. പ്രസ്തുത വീഡിയോവില്‍ റെക്കാഡിങ്ങിന്റെ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവരുടെ കൊട്ട് കേട്ടിട്ടുള്ളവര്‍ക്ക് അത് തിരിച്ചറിയന്‍ കഴിയുന്നതാണ്‍. ഞങ്ങള്‍ വെള്ളുനനാട്ടുകാര്‍ ചില തായമ്പകക്കാരെകുറിച്ച്, “അയാള്‍ രണ്ട് തകാരം ഒന്നിച്ച് പുറപ്പെടുവിച്ചല്‍ അതില്‍ ഒന്ന് ഒന്നുകില്‍ “പകര“മൊ അല്ലെങ്കില്‍ “ടകാര“മൊ ആകും“ എന്നു പറഞ്ഞ് ശകാരിയ്ക്കാറുണ്ട്. ഇതില്‍നിന്ന് ഞാന്‍ ഉദ്ദേശിച്ചത് വ്യക്തമാകുമെന്ന് കരുതുന്നു. ബാക്കിഅടുത്തതില്‍.
Sunday at 20:48 · UnlikeLike · 8Loading... -
Madhavan Kutty 2). ചെണ്ടയെന്ന “യന്ത്ര”ത്തില്‍നിന്ന് ഏറ്റവും ശ്രുതിശുദ്ധമായ ശബ്ദം പുറ്പ്പെടുവിക്കുന്നതില്‍ മറ്റൊരു സ്ക്കൂളിനും കാണാത്ത ഒരു ശുഷ്ക്കാന്തി കുട്ടന്‍ മാരാര്‍ സ്ക്കൂളിന്നുണ്ട് എന്ന് എനിയ്ക്ക് തോന്നാറുണ്ട്. എന്റെ ഒരു observation പറയാം. ശ്രുതിശുദ്ധമായ ശബ്ദം ചെണ്ടയില്‍നിന്ന് പുറപ്പെടുവിയ്ക്കാന്‍ മൂന്ന് ഘടകങ്ങളാമ്ണു വേണ്ടത്. ശരിയായ യന്ത്രം (ഇവിടെ ച്ചെണ്ട), ആ യന്ത്രം വേണ്ടതുപോലെ വലിച്ച് തയ്യാറക്കുക, സാധകം ചെയ്തും, പ്രയോഗിച്ചും തെളിഞ്ഞ പ്രയോഗചാതുരി ഇവയാണു ആ മൂന്നെണ്ണം. നടു ഓളമൂള്ള ഇടംതലയുള്ള ചെണ്ടവേണം (ഇതിന്ന് resonance ഉള്ള ചെണ്ട എന്ന് പറയാം). ആ ചെണ്ട വലിച്ചുമുറുക്കി ഒട്ടും കലക്കമില്ലത്തതാക്കണം. അതൊരു പ്രത്യെക കലത്ന്നെയ്/അണു. കയ്യിന്റെ “ഊക്ക്”, ആക്കം” എന്നിവ വേണ്ടതുപോലെ നിയന്ത്രിച്ച് കൊട്ടാനുള്ള കഴിവ് ശുഷ്ക്കാന്തിയോടും, നിഷ്ക്കര്‍ഷയോടെയും സാധകം ചെയ്ത് നേടുക. ചെണ്ടയുടെ വട്ടില്‍ നിന്ന് പുറപ്പെടുവിയ്ക്കാവുന്ന ശബ്ദങ്ങള്‍ ഇന്നയിന്നവയാണെന്നും, അവ പുറപ്പെടുവിയ്ക്കുന്നതിന്ന് ഇന്നയിന്നവ ചെയ്യണമെന്നുമുള്ള അറിവ് സാധകത്തില്‍നിന്നും, പ്രയോഗപരിചയത്തില്‍നിന്നും ആണു കിട്ടുക് ആ അറിവ്. ഈ മൂന്നെണ്ണമാണു ഇവിടെ ഉദ്ദേശിച്ചത്. ഈ മൂന്നെണ്ണം നെടുന്നതിന്ന് മറ്റ് സ്ക്കൂളിലുള്ളവര്‍ കാണിയ്ക്കുന്നതിലും കൂടുതല്‍ നിര്‍ബ്ബന്ധബുദ്ധി ഇവര്‍ കാണിയ്ക്കാറുണ്ടെന്നണു എന്റെ അഭിപ്രയം. ഒരു ചെണ്ടക്കരനായ മനോജിന്ന് എന്തുതോന്നുന്നു?.
Sunday at 21:14 · UnlikeLike · 8Loading... -
Madhavan Kutty 3). കുട്ടന്‍ മാരാരുടെ ശിഷ്യന്മരും, അവരുടെ ശിഷ്യന്മാരും പ്രചാരത്തില്‍ വരുന്നതിന്നുമുമ്പുള്ള തിരുവേഗപ്പുറ രാമപ്പൊതുവാള്‍, ത്രിത്താല കുഞ്ഞിക്രിഷ്ണമാരാര്‍, ആലിപ്പരമ്പില്‍ ശിവരാമപ്പൊതുവാള്‍, ആലിപ്പറമ്പില്‍ ക്രിഷ്ണപ്പൊതുവാള്‍ തുടങ്ങിയ കുറേ മലമ്മക്കവ് വിഭാഗക്കാര്‍ മുന്‍ പറഞ്ഞ ശ്രുതിശുദ്ധിയില്‍ ശ്രദ്ധിയ്ക്കുന്നവരയിരുന്നു. അവരുടെകലത്തുതന്നെ പ്രഗല്‍ഭന്മാരായ മറ്റ് വഴിക്കാര്‍ക്ക് ഈ ഗുണം അത്ര കാണാറില്ലെന്നതും സത്യം തന്നെ. എന്നാല്‍ കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി ഈ സ്ക്കൂളുകാര്‍ക്ക് മാത്രമേ ഈ ശ്രദ്ധ കണുന്നുള്ളൂ എന്ന് എനിയ്ക്ക് അഭിപ്രയമുണ്ട്. അത് ഇവിടെ ഉറക്കെ പറയുന്നതിന്ന്, ഈവക കാര്യങ്ങളെ വള്രെ ഗൌരവബുദ്ധിയോടെ സമീപിയ്ക്കുന്ന മനോജിനെപോലുള്ളവരുടെ സമ്മതം ആവശ്യമാണെന്നു തോന്നി. തെറ്റുണ്ടെങ്കില്‍ തിരുത്താമല്ലൊ. ആതിനാലാണു. വല്ലതെ ദീര്‍ഘിച്ചു ക്ഷമിയ്ക്കണം
Sunday at 21:28 · UnlikeLike · 8Loading... -
Manoj Kuroor മാധവന്‍കുട്ടിയേട്ടാ, ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ പറയാന്‍ എന്തുകൊണ്ടും ആധികാരികതയുള്ള ഒരാളില്‍നിന്ന് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ എനിക്കും ഇവിടെയുള്ളവര്‍ക്കും ലഭിക്കും എന്ന ഉറപ്പുള്ളതുകൊണ്ട് ഉണ്ടായ ‘അപകട’മാണ് :) കുട്ടന്‍ മാരാരാശാന്റെ കൊട്ട് വളരെയടുത്തു പരിചയമുള്ളതുകൊണ്ട് എന്നെക്കാള്‍ എത്രയോ കൂടുതല്‍ പറയാനാവും എന്ന തിരിച്ചറിവുമുണ്ട്. ആഗ്രഹിച്ചതു ലഭിച്ചതില്‍ വളരെ സന്തോഷം. കൂടുതല്‍ കേള്‍ക്കാനായി മാത്രം ചില സംശയങ്ങള്‍ ചോദിക്കട്ടെ?
കുട്ടന്‍മാരാര്‍ ബാണിയുടെ പ്രത്യേകതകളായി ഇവിടെ പറഞ്ഞ ചിലത് കേള്‍ക്കുമ്പോള്‍ കളിക്കൊട്ടും തായമ്പകയിലെ മലമക്കാവ് സമ്പ്രദായവും തമ്മിലുള്ള ചില കൊടുക്കല്‍വാങ്ങലുകളാണോ ആ ബാണിയെ നിര്‍ണയിച്ചത് എന്നതാണ് പ്രധാന സംശയം. തായമ്പകച്ചെണ്ടയ്ക്ക് അധികം മൂപ്പുവേണ്ട എന്ന പരമ്പരാഗതമായ ധാരണയില്‍നിന്നു വ്യത്യസ്തമായി കലക്കമില്ലാത്ത മൂപ്പുള്ള ചെണ്ട വേണം എന്ന കുട്ടന്‍ മാരാരാശാന്റെ ബോധ്യം കഥകളിക്കൊട്ടിന്റെ സ്വാധീനത്തില്‍നിന്നുണ്ടായതാണോ? (മൂപ്പു കുറഞ്ഞ ചെണ്ടയിലുള്ള കളിക്കൊട്ട് ആലോചിക്കാനേ വയ്യല്ലൊ) അതുപോലെ കറകളഞ്ഞ, വൃത്തിയുള്ള, കനമുള്ള സാധകവും കളിക്കൊട്ടിന് അനിവാര്യമാണെന്ന ബോധ്യം തായമ്പകയില്‍നിന്നു, പ്രത്യേകിച്ചു മലമക്കാവ് ശൈലിയില്‍നിന്ന് കളിക്കൊട്ടിലേക്കു വന്നതാണെന്നും തോന്നുന്നു. ഈ ഗുണങ്ങള്‍ കളിക്കൊട്ടില്‍ അത്ര അനിവാര്യമായി കരുതിയിരുന്നില്ല എന്നു ശ്രദ്ധേയരായ പല കളിക്കൊട്ടുകാരുടെയും കൊട്ടു കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. (പേരുകള്‍ പറയുന്നത് അനുചിതമാകുമെങ്കിലും പരിചയത്തില്‍ അങ്ങനെയുള്ള പല പ്രശസ്തരും പണ്ടേയുണ്ടല്ലൊ) കുട്ടന്‍മാരാരാശാന്റെ കളിക്കൊട്ടിലുള്ള തായമ്പകസ്വാധീനം (പടപ്പുറപ്പാടിനും മറ്റും എണ്ണങ്ങള്‍ കൃത്യമായി ഏറ്റിച്ചുരുക്കണം എന്ന നിര്‍ബന്ധംപോലെ ചിലത്) മാധവന്‍കുട്ടിയെട്ടന്‍തന്നെ പറഞ്ഞത് ഓര്‍മ്മിക്കുന്നു. കൊട്ടിലുള്ള കനനിയന്ത്രണവും എടുത്തുപറയേണ്ടതുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍ തായമ്പകയുടെയും കളിക്കൊട്ടിന്റെയും ചില ഘടകങ്ങള്‍ സമന്വയിപ്പിച്ചതാണ് കുട്ടന്‍ മാരാരാശാന്‍ ബാണിയുടെ സംഭാവന എന്നു പറയാമോ?
Sunday at 22:59 · UnlikeLike · 5Loading... -
Manoj Kuroor മറ്റൊരു വിഷയം. കലാമണ്ഡലത്തിലെത്തുംമുന്‍പേതന്നെ വിദഗ്ധനായ ഒരു തായമ്പകക്കാരനായി പേരെടുക്കുകയും കലാമണ്ഡലത്തിലെ മിക്ക വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുകയും ചെയ്ത അച്ചുണ്ണി പൊതുവാളാന്റെ സ്വാധീനം കളിക്കൊട്ടും തായമ്പകയും കളിക്കൊട്ടും ശീലിച്ചവരുടെ കൊട്ടിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടാവാം? (കലാമണ്ഡലത്തില്‍നിന്നു പുറത്തുവന്ന മിക്ക ചെണ്ടക്കാരെയും തായമ്പകയും കളിക്കൊട്ടുംഅഭ്യസിപ്പിച്ച അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇപ്പോഴും അധികം പറഞ്ഞുകേള്‍ക്കാറില്ലല്ലൊ.)
കൃഷ്ണന്‍കുട്ടി പൊതുവാളാശാന്റെ ഒരു പ്രത്യേകതയും കളിക്കൊട്ടു ശീലിച്ചിട്ടുള്ള തായമ്പകക്കാരെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നാറുണ്ട്. കൊട്ടില്‍ത്തന്നെ അയവുകളും പിരിമുറുക്കങ്ങളും സൃഷ്ടിക്കല്‍. മൌനങ്ങളും ഉറക്കെയും പതുക്കെയുമുള്ള നാദവിന്യാസങ്ങളും ചേര്‍ന്ന് കൊട്ടില്‍ത്തന്നെ ഒരു നാടകം സൃഷ്ടിക്കല്‍. സംഗീതത്തിന്റെ ഭാഷയിലാണെങ്കില്‍ ചെണ്ടയുടെ രീതിയില്‍ ഒരു തരം മ്യൂസിക്കല്‍ ടെന്‍ഷന്‍ നിര്‍മ്മിക്കല്‍. അതുകൂടി പരിഗണിക്കേണ്ടതല്ലേ എന്നൊരു സംശയം.
ചുരുക്കിപ്പറഞ്ഞാല്‍ സദനം വാസുദേവന്‍, മട്ടന്നൂര്‍ എന്നിങ്ങനെ കുട്ടന്‍ മാരാരാശാന്റെ വ്യക്തമായ പിന്തുടര്‍ച്ചയുള്ളവരെയും കൊട്ടില്‍ ഇത്തരം ചില ഘടകങ്ങള്‍ സ്വാധീനിച്ചിട്ടില്ലേ?
(വിഷയം ചെണ്ടയുടെ നടുവും കുട്ടന്‍മാരാരാശാന്‍ ബാണിയുമാണെങ്കിലും മാധവന്‍കുട്ടിയേട്ടനില്‍നിന്നു കൂടുതല്‍ കേള്‍ക്കാനുള്ള മോഹംകൊണ്ടു ചോദിക്കുന്നു... അപകടങ്ങള്‍ അത്ര വേഗം ഒഴിയില്ലല്ലൊ- ‘വീര്യവതാം വരും വിപത്തുമപ്പോലെ’ എന്ന് ഉണ്ണായി വാര്യര്‍ പറഞ്ഞതിനപ്പുറം ഭംഗിയില്‍ പറയാന്‍ വയ്യ :) )
Sunday at 23:00 · UnlikeLike · 7Loading... -
Harikumaran Sadanam കുട്ടന്‍ മാരാരശാന്റെ ബാണിയില്‍ എനിക്ക് തോന്നിയ ഒരു പ്രത്യേകത അതിന്റെ ഉരുള്‌ുകൊലിന്റെ വല്ലിനത്തില്‍ നിന്ന് മേല്ലിനത്തിലെക്കുള്ള തും (de crescento) മേല്ലിനത്തില്‍ നിന്ന് വല്ലിനത്തിലെക്കുമുള്ള(crescento) പ്രയാണത്തിന്റെ അനര്‍ഗളതയും ദൈര്ഘ്യവുമാണ്.വാദ്യത്തെ സംഗീതാത്മകമാക്കണോ നാടകീയമാക്കണോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ട്.പോതുവാലാശാന്റെ കോട്ടില്‍ നാടകീയതകൂടുമെന്കില്‍ ശുദ്ധ സംഗീതത്തിന്റെ സൌദര്യം ഞാന്‍കുട്ടന്മാരരുറെ കോലില്‍ ആണ് കേട്ടിട്ടുള്ളത്. മലമാക്കാവ് ശൈലിയുടെ തന്നെ വക്താവായിട്ടുള്ള കലാ:പ്രഭാകരപോതുവാലുടെ വക്കത്തെ കോലിന്റെ സൌന്ദര്യം എനിക്ക് ആരില്‍ നിന്നും കിട്ടിയിട്ടില്ല.(ഇടം കയ്യിന്റെ അല്ല ഇടം കോലിന്റെ) .... നമ്പീശശാന്റെ ശഷ്ടിപൂര്തിക്കാണെന്നു തോന്നുന്നു കലാമണ്ഡലത്തില്‍ വച്ചു ഡബിള്‍ മേളപ്പദം കുട്ടന്‍ മാരാരാശാനും പോതുവലാശാനും പാലൂര്‍ അച്യുതനാശാനും അപ്പുകുട്ടി പൊതുവാളും... നമ്പീശാശാനും കുരുപ്പാശാനും (കുറേ കാലത്തെ പിണക്കത്തിന് ശേഷം ആദ്യം ഒന്നിച്ചു)പാടി എന്നാല്‍ ഒരു പ്രതിഷേധം പോലെ പോതുവാളാശാന്‍ ഓരോ എണ്ണവും 'ത ത കിതതകിത' കൊട്ടി കഴിച്ചുകൂട്ടി.""കളിക്ക് കൊട്ടാന്‍ വിടാതെ എന്നെ കൊണ്ടു ഇദ്ദേഹത്തിന്റെകൂടെ ടാബില്‍ കൊട്ടന്‍ വിട്ടാല്‍ ഞാന്‍ പിന്നെ എന്ത് ചെയ്യണം എന്ന് പിന്നീട് ഒരു സംഭാഷണത്തില്‍ പറയുകയും ചെയ്തു.പോതുവാളാശാന്റെ ജീനിയസ് മറ്റൊരു കാര്യത്തിലായിരുന്നാല്ലോ.
Sunday at 23:38 · UnlikeLike · 3Loading... -
Manoj Kuroor ഹരിയേട്ടാ, 'കുട്ടന്‍ മാരാരശാന്റെ ബാണിയില്‍ എനിക്ക് തോന്നിയ ഒരു പ്രത്യേകത അതിന്റെ ഉരുള്‌ുകൊലിന്റെ വല്ലിനത്തില്‍ നിന്ന് മേല്ലിനത്തിലെക്കുള്ള തും (de crescento) മേല്ലിനത്തില്‍ നിന്ന് വല്ലിനത്തിലെക്കുമുള്ള(crescento) പ്രയാണത്തിന്റെ അനര്‍ഗളതയും ദൈര്ഘ്യവുമാണ്'
ഒരു പ്രധാനകാര്യം ഭംഗിയായി പറഞ്ഞു. :)
എന്നാല്‍, കുട്ടന്‍ മാരാരാശാനും പൊതുവാളാശാനും തമ്മിലുള്ള ഒരു താരതമ്യത്തിന് എനിക്കു വലിയ സങ്കോചമുണ്ട്. ഇവരില്‍ ഓരോരുത്തരുടെയും ചില സ്വാധീനങ്ങള്‍ പില്‍ക്കാലത്തെ കൊട്ടിനെ എങ്ങനെ നിര്‍ണയിച്ചു എന്നതാണ് ഒരു സംശയമെന്ന നിലയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. പൊതുവാളാശാന്റെ കൊട്ടിനെപ്പറ്റി വിശദമായി പറയാനും കേള്‍ക്കാനും ആഗ്രഹമുണ്ട്. അതു മറ്റൊരവസരത്തിലാവുന്നതാണു ഭംഗി എന്നു തോന്നുന്നു. :)
Monday at 08:45 · UnlikeLike · 4Loading... -
Harikumaran Sadanam mattoravasaratthilekku enthinu vakkanam manoj?കഥകളിയില്‍ കുതിര കുളമ്പടിക്കും വിമാനത്തിനും അഹല്യാമോക്ഷത്തില്‍ കോഴി കൂകുന്നതിനും ഉത്ഭവത്തില്‍ വിമാനം പറക്കുന്നതിനും നരകാസുര വധത്തില്‍ കോട്ട തകരുന്ന്നതിനും എന്ന് വേണ്ട ഒരു പശ്ചാത്തല സംഗീതം പോലെ ചെണ്ട എന്നാ വാദ്യത്തെ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്.വേഷക്കാരന്‍ മനസ്സില്‍ കണ്ടത് അദ്ദേഹം മാനത്ത് കാണുമായിരുന്നു,.വേഷക്കാരനും അദ്ദേഹവും ഒന്നായിത്തീരുമായിരുന്നു.ഒന്നായിത്തീരാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ചെണ്ട താഴെ വച്ചു അണിയറയിലേക്ക് പോകുമായിരുന്നു.(ഒരിക്കല്‍ കൃഷ്ണന്‍ നായരാശാന്‍ കിര്‍മ്മീരവധത്തിലോ മറ്റോ ബ്രാഹ്മനരോടു""രണ്ട് പഴം കൂടി ആകാം"" എന്ന് ആടിയപ്പോഴാണല്ലോ അതുണ്ടായത്.)ഒരു പുതിയ കാഴ്ചയുടെ ബീജാവാപം അദ്ദേഹം നടത്തുകയുണ്ടായി.അദ്ദേഹത്തിന്‍റെ ഇടം കയ്യിന് നാദം കുറവായിരുന്നു എന്ന് അദ്ദേഹം തന്നെ തുറന്നു സംമ്മതിക്കാറുണ്ടായിരുന്നല്ലോ."പിന്ന്നെ ഞാനും അപ്പുക്കുട്ടിയും കൂടി ചേര്‍ന്ന് ഒരു കാട്ടലോക്കെ കാട്ടും അത് ജനങ്ങള്‍ക്ക് ഇഷ്ടവുമാണ്.""മേളപ്പദത്തിലെ അദേഹത്തിന്റെ ഒടുവിലത്തെ "തമാശ''യേപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ പറഞ്ഞ്ഞിട്ടുള്ളതാണ് ഇത്.കഥകളിയെ സമഗ്രമായി കണ്ട ഒരു കലാകാരന്‍ അദ്ദേഹത്തെ പോലെ ആരും ഉണ്ടായിരുന്നില്ല,.ഒറ്റപ്പാലത്ത് ഓളപ്പമണ്ണ മനക്കല്‍(ഓ.എം വി)വച്ച് ഉണ്ടായ സന്താനഗോപാല ത്തിലെ കുട്ടികള്‍ക്ക്,കേടുവന്ന ചമാരത്തിലെ ച ണ നൂലുകള്‍ എടുത്തു മുന്‍ കുടുമ കെട്ടിക്കാന്‍ അദ്ദേഹം കാണിച്ച ഉത്സാഹം മറക്കില്ല ഞാന്‍.ചെണ്ട എന്നാ വാദ്യത്തെ സൌന്ദര്യവത്കരിക്കാന്‍ ചെണ്ട കുറ്റിയില്‍ ഒരു പിച്ചള ചന്ദ്രക്കല ഒട്ടിച്ചത് ഇന്ന് ആരോ എടുത്തു കളഞ്ഞിരിക്കുന്നു.പൊതുവാളുടെ സംഭാവന (അയ്യോ പോതുവാളാശാന്റെ എന്ന് തിരുത്തി വായിക്കുക)കള്‍ വിലയിരുത്തണമെന്കില്‍ അദ്ദേഹത്തിന്‍റെ ഇത്തരത്തിലുള്ള മനശ്ശാസ്ത്ര വും കണ്ടില്ലെന്നു നടിച്ചു കൂടാ.കഥകളിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തിയും കേട്ടും ശീലമില്ലാത്തകാരണം എനിക്ക് ഇതൊക്കെ പറയാന്‍ പേടിയുണ്ട്.he was rather a great kathakalikkaran than a chentakkaran.he was great..വ്യക്തിപരമായി പറഞ്ഞാല്‍ എന്നെ ഇത്രയധികം അങ്ങ്കീ കരിച്ച മറ്റൊരു ആചാര്യന്‍ ഉണ്ടായിരുന്നില്ല.
Monday at 10:16 · UnlikeLike · 6Loading... -
Harikumaran Sadanam ഇതൊക്കെ വെറും കാഴ്ചകളാണ് ..എന്റെപ്രതിലോമപരമായ അഭിപ്രായം ഇതില്‍ ഇല്ല തന്നെ.ത്യാഗരാജസ്വാമികളെയും നമ്പീശനാശാനെയും രാമന്കുട്ടിയാശാനെയും വള്ളത്തോളിനെയുംചീത്ത പ്രയുന്നവല്‍ എന്ന് എന്നെ നേരത്തെ ആരോ ആരോപണം നടത്തിയിട്ടുണ്ട്.ഇതിനും ഇനി കേള്‍ക്കേണ്ടിവരും സാരമില്ല.
Monday at 10:32 · LikeUnlike · 3Loading... -
Manoj Kuroor ഹരിയേട്ടാ, കുട്ടന്‍ മാരാരാശാനും പൊതുവാളാശാനുമായുള്ള ആ താരതമ്യത്തിന്റെ ഭാഗം മാത്രമാണു ഞാന്‍ പറഞ്ഞത്. കള്‍ച്ചറല്‍ റിലേറ്റിവിസം എന്നപോലെ ഈസ്തെറ്റിക് റിലേറ്റിവിസത്തിനും ചില സൈദ്ധാന്തികമായ പ്രശ്നങ്ങളുണ്ടല്ലൊ. പറഞ്ഞുവന്നത് പ്രധാനമായും കുട്ടന്‍മാരാര്‍ ശൈലിയെക്കുറിച്ചായതിനാല്‍ അതില്‍ കേന്ദ്രീകരിക്കാമല്ലൊ എന്നുവിചാരിച്ചു. അത്രമാത്രം.പൊതുവാളാശാനെക്കുറിച്ചെഴുതിയ സുന്ദരന്‍ കമന്റിനു നന്ദി :)
സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചതിനു പഴി കേള്‍ക്കേണ്ടിവന്നാല്‍ ഞാനാണെങ്കില്‍ പുല്ലുപോലെ കരുതും..മറുപടികള്‍ ഹരിയേട്ടനും വ്യക്തിപരമായി എടുക്കില്ല എന്നെനിക്കുറപ്പുണ്ട് :)
Monday at 10:39 · UnlikeLike · 5Loading... -
Manoj Kuroor ഒരു സ്വാര്‍ത്ഥതാല്പര്യംകൂടി ഉണ്ടായിരുന്നു. കുട്ടന്‍ മാരാരാശാന്റെ കൊട്ട് പിന്‍ഗാമികളില്‍ക്കൂടിയല്ലാതെ എനിക്കു പരിചയമില്ല. ചില അവസരങ്ങളുണ്ടായത് മിസ്സ് ചെയ്തുപോയി. പൊതുവാളാശാന്റേത് അങ്ങനെയല്ല. ചെറുപ്പം മുതലേ അത് ആവുന്നത്ര ശ്രദ്ധിക്കാനും ആ കൊട്ടുവഴിയെക്കുറിച്ച് ആലോചിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് കുട്ടന്‍ മാരാര്‍ ശൈലിയെക്കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത്.
Monday at 10:52 · UnlikeLike · 3Loading... -
Harikumaran Sadanam kuttan maaraarute കൊട്ട് ആദ്യയി കേട്ട അവസരത്തില്‍സത്യം പറയട്ടെ പുറപ്പാടിന്റെ പതിഞ്ഞകിടധീം തമിന്റെ ഉരുല്കോല്‍ നിര്‍ത്താത്ത രോമാഹര്‍ഷമാണ് എന്നില്‍ ഉളവാക്കിയത്.അങ്ങേ യറ്റം വികാര നിയന്ത്രണത്തോറെ സംസാരിക്കുന്നവര്‍ ഇല്ലേ? വട്ടം വച്ച് കലാസത്തില്‍ "ധിത്ത ധിത്ത ധിത്തത്തത്ത"എന്നാ എണ്ണം ഒരിക്കലും"അഗ്ഗ്ട് അഗ്ഗ്ട് അഗ്ഗ്ട് ഗട്ഗട്" എന്ന് അദ്ദേഹത്തിന്‍റെ കോലില്‍നിന്ന് വരില്ലായിരുന്നു''' ര്ര്ട് ര്ര്ട് ''എന്നെ വരുമായിരുന്നുള്ളൂ.മരണം വരേയ്ക്കും.ചോട്ടു വിദ്യകള്‍ക്ക് ലവലേശം മുതിരാത്ത സമീപനം.തികച്ചും അഭൌമമായ അന്തരീക്ഷമായിരുന്നു അദ്ദേഹം സൃഷ്ടിച്ചത്.ഈ കുലംപടിയും കോഴി(തമ്രചൂടം എന്നിരിക്കട്ടെ)കൂവലും ഒക്കെ അദ്ദേഹവും ചെയ്തിരുന്നു.എന്നാല്‍ അതിനെ ധ്വനിപ്പിക്കാനുള്ള ഏര്‍പ്പാടു മാത്രമായി ഒതുക്കും.ഇവിടെ ആര് ഒന്നാമന്‍ എന്നതല്ല വിഷയം ഓരോരുത്തരുടെയും വ്യതിരിക്തതക്ക് മുന്നില്‍ നമ്മള്‍ അന്തം വിട്ടു പോകുന്ന്ന അവസ്ഥയാണ്.
Monday at 11:19 · UnlikeLike · 7Loading... -
Ramesh Varma ഒരു സംശയം - 'നാദശുദ്ധി' എന്നോ മറ്റോ അല്ലാതെ 'ശ്രുതി' എന്ന് പറയുന്നത് ചെണ്ടയുടെ കാര്യത്തില്‍ ഒരു അത്യുക്തിയാവില്ലേ ?
Monday at 11:26 · LikeUnlike · 2Loading... -
Harikumaran Sadanam പോതുവാളാശാന്റെ കിടപ്പുമുറിയില്‍ അഴക്കോല്‍ കെട്ടിയതില്‍ കഥകളിക്കൊപ്പുകള്‍ തൂക്കിയിട്ടിരുന്നു അതും കണ്ടുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഉറക്കവും ഉണരലും ഉണ്ടായിരുന്നത്.കൊപ്പുകള്‍ എല്ലാം കൊടുക്കേണ്ടി വന്നപ്പോഴും ഒരുകൂട്ടം മേയ്കൊപ്പു അദ്ദേഹം സൂക്ഷിച്ചു വച്ചിരുന്നു..(--അലങ്കാരം ചെയ്യാതെ... മരമായി).ഇന്ന് ചെണ്ട യില്‍ പതിവുള്ള ശബ്ദങ്ങളില്‍ നിന്ന് അതീതമായി ഏഴു സ്വരങ്ങലുടെ യും വ്യന്യാസം കുട്ടന്‍ മാരാര്‍ കണ്ടെത്തിയിരുന്നു.(ചെണ്ടയില്‍ ആകുമ്പോള്‍ അവ്യക്തമാണ് എങ്കിലും)വയലിന്‍ പടിച്ചിരുന്നു.മൃദംഗത്തിന്റെ എണ്ണങ്ങള്‍ മനസ്സിലാക്കിയിരുന്നു. പതിച്ചിരുന്നു.സ്വീകരണ മുറിയില്‍ തന്നെ വയലിന്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.അതെ ഇവിടെ താരതമ്യമല്ല.അവരെ അനുസ്മരിക്കുംപോഴുള്ള ആനന്ദത്തിനു ഈ പേജു ഒരു കാരണമാകുന്നല്ലോ.
Monday at 11:27 · UnlikeLike · 6Loading... -
Harikumaran Sadanam ഇല്ല രമേശ് .ചെണ്ടയുടെ നടുവില്‍ ഷട്ജമാണെന്കില്‍ വക്കത്ത് മധ്യമം ആകും വരിക .മദ്ദലത്തിലും നടുവില്‍' താം'ഷട്ജമായി കണക്കാക്കിയാല്‍ വക്കത്ത്(ചാപ്പ്) മാധ്യമമായിരിക്കും തുറന്നു കൊട്ടിയാല്‍ ര്‍ഷഭവും.കൈ കൊണ്ടു ചാ പ്പും പോത്തിയും ചെണ്ട യില്‍ കൊട്ടുമ്പോള്‍ നാല് സ്വരങ്ങലെന്കിലും വരുന്നുണ്ട്.
Monday at 11:38 · UnlikeLike · 4Loading... -
Harikumaran Sadanam രമേശ്,എനിക്ക് ഒന്ന് തിരുത്താനുന്ടു.ചെണ്ടയുടെ മദ്ധ്യത്തില്‍ ശഡജമാണെകില്‍ വക്കത്ത് ധൈവതമാണ് വരിക.(സാധാരണ നിലക്ക് കോര്‍ത്ത ചെണ്ടയാണെങ്കില്‍ല്‍.)ചെണ്ടയില്‍ കയ് കൊണ്ടു നാല് സ്ഥാനങ്ങള്‍ കൊട്ടുമ്പോള്‍ "സ' 'പ' (താഴത്തെ)'സ' 'ഗ' എന്ന് ressonate ചെയ്യുമെന്ന് തോന്നുന്നു.
Monday at 13:29 · UnlikeLike · 4Loading... -
Ramesh Varma ഈ വിഷയത്തില്‍ "അതി പ്രഗത്ഭത് ഇല്ലിവനെതും എംകിലും .."'ശ്രുതി ബോധം' ചെണ്ടയുടെ വികാസത്തിന് ഉപകരിചെക്കാമെമ്കിലുമ് , അതിന്റെ സ്വച്ഛന്തതയെ ബാധിക്കാതെ നോക്കണം എന്ന് തോന്നുന്നു.
Monday at 13:43 · LikeUnlike · 2Loading... -
Ramesh Varma മട്ടന്നുരിന്റെ 'ശ്രുതി മേളം' രസകരമയിരുന്നെമ്കിലും ഒരു സ്റ്റേജ് പ്രോഗ്രാം ആയിമാരുന്നുടോ എന്നൊരു സംശയം . അത്തരത്തിലുള്ള സാധ്യത അന്വേഷിക്കുമ്പോള്‍ തന്നെ മേളത്തിന്റെ / ചെണ്ടയുടെ പരുഷ സ്വഭാവം തരാം താണ ഒന്നായി കണക്കാക്കപെടാനുള്ള സാധ്യത ഉണ്ടെന്നത് ഗുണകരമായ ഒന്നല്ല .
Monday at 13:51 · LikeUnlike · 4Loading... -
Harikumaran Sadanam എനിക്ക് അതിനെ കുറിച്ചു പറയാന്‍ അറിയില്ല .ഞാന്‍ ആസ്വാദകന്‍ മാത്രമാണ്
Monday at 14:32 · LikeUnlike -
Manoj Kuroor സാധ്യതയുള്ള വാദ്യങ്ങളുടെവാദനത്തിന് ശ്രുതിബോധം സഹായകമാകും. തബല വാദകനായ സാക്കിര്‍ ഹുസൈന്‍ പാശ്ചാത്യരായ കലാകാരന്മാരോടൊപ്പം കലാവിഷ്കാരങ്ങളില്‍ താന്‍ പങ്കെടുത്തത് വാദ്യത്തിന്റെ നാദഗുണം മെച്ചപ്പെടുത്താന്‍ സഹായകമായി എന്ന് പറയുന്നുണ്ട്. പാട്ടിനോ വാദ്യക്കച്ചേരികള്‍ക്കോ വാദ്യങ്ങള്‍ വായിക്കുമ്പോള്‍ ശ്രുതിബോധം വാദ്യക്കാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഗുണമാണ്. നമ്മുടെ ടോക്കിങ്ങ് ഡ്രം ആയ ഇടയ്ക്ക സ്വതന്ത്രമായി സ്വരാാധിഷ്ഠിതമായി വായിക്കുന്ന സമ്പ്രദായവും പലരും- പല്ലാവൂര്‍, തൃക്കാമ്പുറം, പി. ഡി. നമ്പൂതിരി, അജയന്‍ നമ്പൂതിരി- വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചെണ്ടയിലുള്ള ശ്രുതിമേളം ആ വാദ്യത്തിന് അങ്ങനെയൊരു സാധ്യതയുമുണ്ട് എന്നു കാണിക്കാനല്ലാതെ ചെണ്ടയെ ചെണ്ടയാക്കുന്ന പ്രത്യേകതകള്‍ നഷ്ടപ്പെടുത്തുന്ന പരീക്ഷണമാണെന്നാണ് എനിക്കും തോന്നുന്നത്. വലിച്ചു മുറുക്കിയ ചെണ്ടകള്‍ ഏകദേശം ഒരേ ശ്രുതിയിലായാല്‍ നന്ന് എന്നല്ലാതെ ചെണ്ടമേളത്തിന്റെ അടിസ്ഥാനമായി ശ്രുതി എന്ന ഘടകത്തിനു വലിയ പ്രാധാന്യമില്ലേന്നുതന്നെ തോന്നുന്നു.
Monday at 14:34 · UnlikeLike · 8Loading... -
Ramesh Varma Manoj Kuroor, krishnadasinte peru vittu poyathano?
Monday at 15:39 · LikeUnlike -
Sreevalsan Thiyyadi കൃഷ്ണദാസിന്റെ പേര് Kuroor വിട്ടു പോയതല്ല, നിശ്ചയം, Ramesh. അദ്ദേഹത്തിന്റെ കൊട്ടിനെ പറ്റി രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒരു പോസ്റ്റില്‍ മനോജ് എഴുതിയിരിക്കുന്നത് വായിക്കാം. കൂട്ടത്തില്‍ പറയട്ടെ കൂട്ടരേ, ഈ ചര്‍ച്ച അസ്സലാവുന്നുണ്ട്. വിവരവും പക്വതയും ഉള്ളവര്‍ ചിലര്‍ ചേര്‍ന്നാല്‍മാത്രം ബാക്കി മെമ്പര്‍മാര്‍ക്ക് കിട്ടുന്ന അനുഭവം. വളരെ സന്തോഷം.
Monday at 16:30 · UnlikeLike · 8Loading... -
മണി വാതുക്കോടം അതെ...ചര്‍ച്ച അലസാകുന്നുണ്ട്. ഇതുപോലെ വിജ്ഞാനപ്രദങ്ങളായ ചര്‍ച്ചകളാണ് ഈ ഗ്രൂപ്പിനെ...ഇതിലെ അംഗങ്ങളെ ധന്യരാക്കുന്നത്. നന്ദി
Monday at 16:56 · LikeUnlike · 7Loading... -
Muraly Kandanchatha അതെ Sreevalsan താന്‍ എന്നെ കേറി വെട്ടി. :-( ചര്‍ച്ച തുടരട്ടെ. നിര്‍ത്തരുത് Madhavan Kutty etta, Manoj, Harikumaran etta, Ramesh Varma.....please
Monday at 17:03 · LikeUnlike · 2Loading... -
Padmini Narayanan അതിമനോഹരവും ഗാമ്ഭീര്യമായതും , വിജ്ന്യാന പ്രതവുമായ ഒരു ചര്‍ച്ച തന്നെ ... സംശയമില്ല .ഒരു ചെണ്ടയില്‍ സ പ സ ഗ എന്നീ വിഭാഗങ്ങളെ കുറിച്ച് ശ്രീ സദനം ഹരികുമാര്‍ എഴുതിയത് ശരിക്കും ഒരു പുതിയ അറിവ് തന്നെയാണ് ... എന്നെ സംബന്ധിച്ച് എന്നുകൂടി ചേര്‍ക്കട്ടെ ... ഇനിയും ഈ ചര്‍ച്ച തുടരുമെന്നുതന്നെ വിശ്വസിക്കുന്നു....ഇതില്‍ സജീവമായിരിക്കുന്ന ഓരോ അംഗഗള്‍ക്കും എന്റെ നന്ദി കൂടി ഇവിടെ രേഖ പെടുത്തുന്നു......
Monday at 17:25 · LikeUnlike · 2Loading... -
Manoj Kuroor Sreevalsan Thiyyadi, തൃപ്പൂണിത്തുറ കൃഷ്ണദാസിനെയാവും രമേശ് വര്‍മ്മ ഉദ്ദേശിച്ചത്. :)
Ramesh Varma, ഇടയ്ക്കയില്‍ സുഷിരവാദ്യങ്ങളോ തന്തിവാദ്യങ്ങളോപോലെ കീര്‍ത്തനങ്ങളും ഗാനങ്ങളുമൊക്കെയായി സ്വരാധിഷ്ഠിതമായി കച്ചേരി ചെയ്യാറുള്ളവരെയാണ് ഉദ്ദേശിച്ചത്. തൃപ്പൂണിത്തുറ കൃഷ്ണദാസിനെയാണല്ലൊ ഉദ്ദേശിച്ചത്. അദ്ദേഹം അത്തരത്തില്‍ കച്ചേരി ചെയ്യുന്നതു കേട്ടിട്ടില്ല. ചെയ്യാറുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ലിസ്റ്റില്‍ ചേര്‍ക്കേണ്ടതുണ്ട്. ശ്രുതി ചേര്‍ത്ത് ഇടയ്ക്ക നന്നായി വായിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണെങ്കില്‍ വിട്ടുപോയ മഹാരഥന്മാര്‍വളരെയേറെയുണ്ടല്ലൊ. അവരെക്കുറിച്ചല്ല പരാമര്‍ശിച്ചത്. തീര്‍ച്ചയായും തൃപ്പൂണിത്തുറ കൃഷ്ണദാസ് സമകാലികരില്‍ പ്രധാനിയാണ്.
Monday at 17:59 · LikeUnlike · 2Loading... -
Harikumaran Sadanam Padmini Narayanan അത് തമ്പുരുവിലെ മന്ദ്ര കമ്പിയില്‍ നിന്ന് ഗാന്ധാരം വരുന്നപോലെയാണ് .കമ്പിയിലെ ശ്രുതി ഷഡ്ജം ആണെങ്കിലും ഗാന്ധരം രസോനെറ്റ് ചെയ്യുന്നതുപോലെ ..പോതുവാലാസാന്റെയും കുട്ടന്‍ മാരാരുടെയും ചെണ്ടയോടുള്ള പ്രണയം ദൂരത്തു നിന്ന് കാണാനേ നമുക്കൊക്കെ കേമത്തം ഉള്ളൂ.
Monday at 18:17 · LikeUnlike · 2Loading... -
Sreevalsan Thiyyadi തൃപ്പൂണിത്തുറ കൃഷ്ണദാസ് ഇടയ്ക്കയില്‍ ഭാവതീവ്രതയോടെ രാഗം ധ്വനിപ്പിക്കുന്നത് ഗംഭീര കലയായിട്ടു തോന്നിയിട്ടുണ്ട്. അഞ്ചെട്ടു വര്‍ഷം മുന്‍പൊരിക്കല്‍ രാവിലെ ഒരു ടീവി ഷോവില്‍ അഥിതിയായി വന്ന ഈ കലാകാരന്‍, പരിപാടിക്കൊടുവില്‍ ക്ഷണനേരം കോണ്ട് മായാമാളവഗൌള കൊട്ടി ആലപിച്ചതു മറക്കാനാവില്ല.
എന്നാല്‍ അത്രയൊന്നും അറിയപ്പെടാത്ത ചിലരും ഇടയ്ക്കയില്‍ സംഗീതം പരകരുന്നത് കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്. ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുന്‍പ് മലമക്കാവ് അമ്പലത്തില്‍ ദീപാരാധനക്ക് കാത്തുനിന്നപ്പോള്‍, അതുവരെ "ഡും ഡും" എന്നുമാത്രം കൊട്ടിനിന്നിരുന്ന പ്രായംചെന്ന ഒരു അടിയന്തിരക്കാരന്‍ (ഏറനാട്ടില്‍ എവിടെയോ ഉള്ള രാമ മാരാര്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര് എന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു), നട തുറന്നതുംഘനരാഗമായ ഭൈരവിയില്‍ നാല് സംഗതി കൊട്ടി അവസാനിപ്പിച്ച് (സംഗീതപ്രേമികള്‍കൂടിയായ ചില) ഭക്തജനങ്ങളുടെ ശ്രദ്ധ കത്തുന്ന കര്‍പൂരകാന്തിയില്‍ കണ്ട അയ്യപ്പസ്വാമിയില്‍നിന്ന് തെറ്റിച്ചത് ഓര്‍ത്ത് പോവുന്നു. :-)
Monday at 18:21 · UnlikeLike · 10Loading... -
Vp Narayanan Namboothiri ചെണ്ടയെ പോലെ തന്നെ കനമുള്ള ചര്‍ച്ച .സാധാരണ ആസ്വാടകനുപോലും ചെണ്ട വാദനത്തിന്റെ സാങ്കേതികതകളെകുറിച്ച് അന്വേഷിക്കുവാനുള്ള , ആസ്വാദന ബോധം പോഷിപ്പിക്കുന്ന ഒരു തുടക്കം കൂടി aakatte.
Monday at 20:45 · UnlikeLike · 2Loading... -
Madhavan Kutty കുട്ടന്‍ മാരാര്‍ ബാണിയെ കുറിച്ച് എന്റെ ധാരണ ഇവിടെ കുറിയ്ക്കുന്നു. അദ്ദേഹവുമായി ചിലപ്പോള്‍ നടത്തിയ ചില സ്വകാര്യ സംഭാഷണങ്ങളില്‍ നിന്ന് ലഭിച്ച ചില കാര്യങ്ങള്‍ കൂടി ഈ ധാരണ സ്വരൂപിച്ചെടുക്കുന്നതിന്ന് സഹായകമായിട്ടുണ്ട്. Manoj Kuroorപറഞ്ഞത് വളരെ ശരിയാണ്. തായമ്പകയുടെ സ്വാധീനം അദ്ദേഹത്തിന്റെ കളിക്കൊട്ടില്‍ കാണാം. അതിന്ന് അദ്ദേഹത്തിന്ന് വ്യക്തമായ കാരണങ്ങളുണ്ട്. അദ്ദേഹത്തേ സംബന്ധിച്ചേടത്തോളം കൊട്ട് ഒന്നേയുള്ളു. തായമ്പകയായാലും, മേളങ്ങളായാലും, കളികൊട്ടായാലും ചെണ്ടകൊട്ടുന്നതിന്ന് ഒരു പദ്ധതിയുണ്ട്. അത് ക്രിത്യവും, വ്യക്തവും, മനോഹരവുമായി ചെയ്യുകയേന്നതാണ് ഒരൊ ചെണ്ടക്കാരന്റെ പരമമായ ധര്‍മ്മം. ഏറ്റിച്ചുരുക്കുക, കൊട്ടികൂര്‍പ്പിയ്ക്കുക, കാലം താഴ്ത്തുന്നതിന്നായി ചെമ്പടവട്ടംകൊണ്ട് (ചെമ്പട താളമല്ല) പെരുക്കുക തുടങ്ങിയവയേയാണ് ഇവിടെ പദ്ധതിയന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. കുട്ടന്‍ മാരാര്‍ വളരെ ശുഷ്കാന്തിയോടെ ആ ധര്‍മ്മം നിര്‍വഹിയ്ക്കുകയും ചെയ്യും. അതില്‍ അദ്ദേഹത്തിന്ന് ഒരു വിട്ടുവീഴ്ചയുമില്ല. മുമ്പു സൂചിപ്പിച്ച പുറപ്പാടിന്റെ കൊട്ടിലെ പ്രത്യേകത അതാണ്. ഒരു തൌര്യത്രിക കലയായ കഥകളിയ്ക്ക് അതാണ് വ്വേണ്ടതും. അതായത് തൌര്യത്രികത്തിലെ അംഗങ്ങളായ കൊട്ടും, പാട്ടും, ആട്ടവും അതാതിന്റെ നിലയ്ക്ക് കുറ്റമറ്റതായാല്‍ ആവിഷ്കാരം മൊത്തം നന്നാവും എന്ന് അര്‍ത്ഥം. ഒരു ഉദാഹരണം പറയാം. കോട്ടയ്ക്കല്‍ ക്രിഷ്ണന്‍ കുട്ടിയാശാന്റെ നരകാസുരനാണ് അരങ്ങത്ത്. പടപ്പുറപ്പാടിന്റെ മേളം ഏറ്റിച്ചുരുക്കുന്നതിന്ന ഏറ്റവും അനുയൊജ്യമായ സന്ദര്‍ഭം. അല്ലെങ്കില്‍ അവിടെ അതാണ് ചെയ്യേണ്ടത്. കുട്ടന്‍ മാരാരും, പാലൂര്‍ അച്ചുതന്‍ നായരും കൂടി അത് ഏറ്റവും മനോഹരമായി ചെയ്യാറുണ്ട്. ക്രിഷ്ണന്‍ കുട്ടി ആശാനാകട്ടെ അതിന്ന് അനുസ്സരിച്ച് പ്രവര്‍ത്തിയ്ക്കുകയും ചെയ്യും. അങ്ങിനെ അവിടെ നല്ലൊരു “കഥകളി” ആവിഷ്ക്കരിയ്ക്കപ്പെടുകയും ചെയ്യും. ഞാന്‍ കണ്ട ഏറ്റ്വും നല്ല പടപ്പുറപ്പാടുകള്‍ ഇവരുടേതാണെന്ന് എടുത്തു പറയാതെ വയ്യ. വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ ഓര്‍മ ശരിയാണെങ്കില്‍, അങ്ങിനേ ഒരു പടപ്പുറപ്പാട്, എവിടേയോവെച്ച്, ഞാന്‍ Sreevalsan Thiyyadi യുടെ കൂടെയിരുന്ന് ആസ്വദിച്ചിട്ടുണ്ട്. ശ്രീവത്സന്‍ ഓര്‍ക്കുന്നുവോ ആവൊ. ശ്രുതിസുദ്ധി, ക്രിഷ്ണന്‍ കുട്ടി പൊതുവാളുടെ കൊട്ട് എന്നിവ പിന്നീട്. പക്ഷേ ഈ ചര്‍ച്ചയില്‍ പങ്കെടുക്കന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ
Monday at 20:48 · UnlikeLike · 6Loading... -
Sureshkumar Eb ചര്‍ച്ച അസ്സലാകുന്നു. വളരെ ഒന്നും മനസ്സിലാക്കുവാനുള്ള വിഷയപരിചയം ഇല്ലാത്ത ഈയുള്ളവനുപോലും പോലും പ്രയോജനപ്പെടുന്നു . Admins കളോട് ഒരപേക്ഷ . ഇത്തരം കാമ്പുള്ള ചര്‍ച്ചകള്‍ പുത്തന്‍ പോസ്റ്റുകള്‍ക്ക് പിന്നാലേ മറഞ്ഞു പോകാതെ സൂക്ഷിക്കാന്‍ പ്രത്യേകമായി എന്തെങ്കിലും മാര്‍ഗം ഉണ്ടാക്കാന്‍ കഴിയുമോ
Monday at 20:57 · UnlikeLike · 4Loading... -
Sreevalsan Thiyyadi അതിന് മാര്‍ഗമുണ്ടല്ലോ, Sureshkumar. ഈ ചര്‍ച്ച അവസാനിക്കുന്നതോടെ, വൈകാതെ അതൊരു ഡോക്യുമെന്റ് ആക്കുക. അങ്ങനെ നമ്മുടെ ഈ ഗ്രൂപ്പില്‍ "108 Docs" ഉള്ളതായി ഏറ്റവും മുകളില്‍ എഴുതിയത് ശ്രദ്ധിച്ചിരിക്കുമല്ലോ.
Monday at 21:08 · UnlikeLike · 1Loading... -
Sureshkumar Eb നന്ദി Sreevalsan Thiyyadi ഇപ്പോഴാണ് ശ്രദ്ധിച്ചത്
Monday at 21:12 · LikeUnlike · 1Loading... -
Ramesh Varma Manoj Kuroor കൃഷ്ണദാസ് ഇടക്ക കച്ചേരി വളരെ നേരത്തെ തന്നെ നടത്തിയിട്ടുണ്ടു . സംഗിത ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നതും അദ്ദേഹം തന്നെയനെന്നനെന്റെ ധാരണ . എന്നാല്‍ സംപ്രടയികമായി ഇടക്ക വായന തിരെ പതിവില്ല എന്നും തോന്നുന്നു. അദ്ദേഹം ആര്ജ്ജിചിരിക്കുന്ന സാധകരിതി തന്നെ വ്യത്യസ്തമാണെന്ന് തോന്നുന്നു. അജയനെ പറ്റി പറഞ്ഞിരുന്നല്ലോ, അജയന്‍ നമ്പൂതിരിയെ തന്നെ അല്ലെ ഉദ്ദേശിച്ചത് . എമ്കില്‍ അജയന്റെ രിതിയും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു.
Monday at 21:41 · LikeUnlike · 2Loading... -
Harikumaran Sadanam ചെണ്ടയിലായാലും സന്ഗീതത്തിലായാലും കാവ്യത്തിലായാലും ക്ലാസ്സിസം,നിയോ ക്ലാസ്സിസം റൊമാന്റിസിസം ,എന്നൊക്കെ ഉണ്ടായ കാലമുണ്ട ല്ലോ.കാളിദാസന്‍ ആയാലും രഘുവംശത്തില്‍ നിന്ന് മേഘ സന്ദേശ ത്തില്‍ എത്തിയപ്പോഴേക്കും ക്ലാസ്സിസത്തില്‍ നിന്ന് റൊമാന്റിസിസ ത്തിലേക്ക് കളം മാറ്റി ചവിട്ടിയത് കാണാം.ക്ലാസ്സിസ്സം നല്ലതെന്നോ റൊമാന്റിസ്സിസം മോശമെന്നോ അല്ല ഇവിടെ എനിക്ക് പറയാനുള്ളത്.((പദ്യകവിതയാണോ ഗദ്യകവിതയാണോ നല്ലത് എന്നാ ചര്ച്ചപോലെ):):)ഒന്നിനെ മാറ്റൊന്നുകൊണ്ടാണല്ലോ അറിയുന്നത് എന്ന നിലക്കാണ് ഞാന്‍ കൃഷ്ണന്‍ കുട്ടി പോതുവാളെ ഇവിടേക്ക് കൊണ്ടു വന്നത്.നമ്പീശനാശാനില്‍ നിന്ന് എമ്പ്രാന്തിരിയിലേക്ക് എത്തുന്നതോടെയാണ് കഥകളി സംഗീതം ക്ലാസ്സിസ്സത്തില്‍ നിന്ന് രോമാന്റിസ്സിസ്സത്തിലേക്ക് കളം മാറിയത്.അത് പോലെ ക്ലാസ്സിസ്സത്തില്‍ നിന്ന് കൊണ്ടു(എന്ന് തന്നെ പറയട്ടെ )റൊമാന്റിസ്സിസ്സത്തിലേക്ക് ചേക്കേറിയ കലാകാരന്മാരാണ് കൃഷ്ണന്‍ നായാരാശാനും കൃഷ്ണന്‍ കുട്ടി പൊതുവാളും.(പോതുവാളാശാനും)ആദ്യത്തെ ആള്‍ ഇഷ്ടം പോലെ വിട്ടുവീഴ്ചകള്‍ ചെയ്തപ്പോള്‍ പൊതുവാ ളാശാന്‍റെ വിട്ടുവീഴ്ചാക്ക് കാര്യകാരണ ബന്ധം ഉണ്ടായിരുന്നു.എന്നാല്‍ ചെണ്ട യെ ചെണ്ട യായി കാണുകയാണെങ്കില്‍ കഥകളി വേഷത്തില്‍ പട്ടിക്കാം തോടിക്കുള്ള സ്ഥാനം ഞാന്‍ (മൂ ത്തമനതിരുമേനിയെ ക്കുറിച്ചു ഒന്നും അറിയില്ല പറഞ്ഞു കേട്ടതല്ലാതെ)കുട്ടന്മാരാര്‍ക്കാണ് കൊടുക്കുക.രണ്ടു പേരും നയാപൈസക്ക് വിട്ടുവീഴ്ചക്ക് തയാറായില്ല അത് തന്നെ.തന്നെയുമല്ല പൂക്കാ ട്ടിരിയും തൃത്താലയും മന്നാടിയാരും .മതിയല്ലോ അദ്ദേഹം ആരെന്നു തെളിയിക്കാന്‍....കൂട്ടത്തില്‍ പറയട്ടെ.പടപ്പുറപ്പാടില്‍ കുമ്പിട്ടു നിവര്ന്നതിനു ശേഷമുള്ള ചൌക്കകാലത്തിലുള്ള എട്ടു യുണിറ്റ് ദൈര്‍ഘ്യമുള്ള ''അട്ടിട്ടിഗ്ഗട''കീഴ്പടം കുമാരന്‍ നായരാശാനു ഇഷ്ടമല്ലായിരുന്നു.നാല് യുണിറ്റ് ദൈര്‍ഘമാണ് അദ്ദേഹത്തിനു പത്ഥ്യം...അദ്ദേഹം പതിക്കുന്ന കാലത്ത് അങ്ങിനെയായിരുന്നു അത്രേ..സദനത്തില്‍ മന്നാടിയാരാസാനും അദ്ദേഹവും തമ്മില്‍ വടം വലി തന്നെ ഉണ്ടായിരുന്നു അക്കാലത്ത്.എന്നാല്‍ അവസ്സനമായപ്പോഴേക്കും 'പറഞ്ഞിട് കാര്യമില്ല'' എന്ന് മനസ്സിലായപ്പോള്‍ അദ്ദേഹവും എട്ടു യുണിറ്റ് നോടു സഹകരിച്ചു.എനിക്ക് പക്ഷം ചെരാനിഷ്ടമില്ല ""ഓരോന്നിനെയും അതായി മാത്രം കണ്ടു ആസ്വദിക്കാന്‍ ആണ് ഞാന്‍ താല്‍പ്പര്യപ്പെടുന്നത്.Sreevalsan Thiyyadiപറഞ്ഞ പോലെ "കുരുപ്പസാന്റെ പാട്ട് കാസ്റ്റ് കേട്ട് ഇഷ്ടപ്പെടാത്തവര്‍ അദ്ദേഹം കളിക്ക് പാടുന്നത് കേട്ടാല്‍ ഇഷ്ടമാകും എന്നതുപോലെ പൊതുവാളുടെ കൊട്ട് ഇഷ്ടമാകണമെങ്കില്‍ കളി കണ്ടു കൊണ്ടു കേള്‍ക്കണം .കുട്ടന്‍ മാരാരുടെ കൊട്ടിനോടു ആര്‍ക്കും ഭക്തിയാണ് ഉണ്ടാകുക....ഞാന്‍ വാചാലനാകുന്നെന്കില്‍ ക്ഷമ....
Monday at 21:43 · UnlikeLike · 7Loading... -
Sreevalsan Thiyyadi ശരിയാണ്, Ramesh. കൃഷ്ണദാസ് പഞ്ചവാദ്യത്തിനോ മറ്റോ ഇടയ്ക്ക കൊട്ടുന്നത് കണ്ടിട്ടില്ല. പക്ഷെ, ഒരു വാദ്യക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം ചെണ്ടമേളം പതിവുണ്ട് -- മുന്‍പൊരു കാലത്തെങ്കിലും. ആള്‍ക്ക് അടിയന്തിരമുള്ള തൃപ്പൂണിത്തുറ ചക്കംകുളങ്ങര ശിവക്ഷേത്രത്തിലെ ഉത്സവത്തിന് അസ്സല് വെയിലത്തെ പഞ്ചാരിക്ക് ഒരു കാല്‍നൂറ്റാണ്ട് മുന്‍പ് അങ്ങേര്‍ക്ക് തൊട്ടുപിന്നിലെ നിരയില്‍ ഞാന്‍ വീക്കന്‍പിടിച്ചത് ഇന്നോര്‍ക്കുമ്പോള്‍ ലേശം പത്രാസ് തോന്നുന്നു. (അന്ന് ആവേശം മാത്രം.)
അല്ല, Madhavan Kuttyയേട്ടാ. അന്നത്തെ ചെറിയ നരകാസുരന്‍ കണ്ടത് എന്റെകൂടേ ഇരുന്നല്ല, ഉറപ്പ്. കൃഷ്ണന്‍കുട്ടി നായരാശാന്റെ ഒറ്റ കത്തിവേഷമേ എനിക്ക് കാണാന്‍ തരപ്പെട്ടിട്ടുള്ളൂ. 1990കളുടെ ആദ്യത്തില്‍ കോട്ടക്കല്‍ ഉത്സവത്തിനു ഒരു 'ഉത്തരാസ്വയംവരം' ദുര്യോധനന്‍. അതെന്തോ ആവട്ടെ, കുട്ടന്‍മാരാരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വല്ലാതെ ബോധ്യപ്പെട്ടു: "അദ്ദേഹത്തേ സംബന്ധിച്ചേടത്തോളം കൊട്ട് ഒന്നേയുള്ളു. തായമ്പകയായാലും, മേളങ്ങളായാലും, കളികൊട്ടായാലും ചെണ്ടകൊട്ടുന്നതിന്ന് ഒരു പദ്ധതിയുണ്ട്. അത് ക്രിത്യവും, വ്യക്തവും, മനോഹരവുമായി ചെയ്യുകയേന്നതാണ് ഒരൊ ചെണ്ടക്കാരന്റെ പരമമായ ധര്‍മ്മം." ഇതൊരു ഗംഭീര പൊതുപ്രമാണമായി തന്നെ എടുക്കാവുന്നതാണ്, അല്ലേ?
PS: കൂട്ടരേ, ഇടയ്ക്കയില്‍ പൊടുന്നനെ ഭൈരവി ധ്വനിപ്പിച്ച ആ ഏറനാട്ടുകാരന്‍ അടിയന്തിരക്കാരന്റെ പേര്‍ രാമ പൊതുവാള്‍ എന്നാണ്. അദ്ദേഹത്തിന്റെ നാടും ഓര്‍മ വന്നു: മലപ്പുറം ജില്ലയിലെ രാമപുരം.
Monday at 23:00 · UnlikeLike · 4Loading... -
Manoj Kuroor Ramesh Varma, തൃപ്പൂണിത്തുറ കൃഷ്ണദാസിനെ ഞാന്‍ കണ്ടിട്ടുള്ളത് ചില ലയവിന്യാസപരിപാടികളിലും റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോകളുമാണ്. ഇടയ്ക്ക കച്ചേരി അദ്ദേഹം നടത്താറുണ്ടെന്ന് അറിയുമായിരുന്നില്ല. ഈ വിവരത്തിനു നന്ദി :)
പിന്നെ അജയന്‍ നമ്പൂതിരി എന്നു പറഞ്ഞത് ഒരാളെത്തന്നെ. അതു പല തവണ കേട്ടിട്ടുണ്ട്. ഒരിക്കല്‍ അജയന്‍ നമ്പൂതിരിയുടെ ഇടയ്ക്കകച്ചേരിക്ക് അരങ്ങത്തു താളം പിടിക്കാനും കൂടിയിട്ടുണ്ട് :)
Monday at 23:22 · UnlikeLike · 3Loading... -
Sreevalsan Thiyyadi Radhika Ajayan ((ഭാര്യയാണ്)
Monday at 23:23 · LikeUnlike · 2Loading... -
Vaidyanathan Ananthakrishnan Madhavan Kuttyയേട്ടന്‍ പറഞ്ഞതില്‍ എനിക്ക് ഇഷ്ടപ്പെട്ടതു്................ കയ്യിന്റെ “ഊക്ക്”, ആക്കം” എന്നിവ വേണ്ടതുപോലെ നിയന്ത്രിച്ച് കൊട്ടാനുള്ള കഴിവ് ശുഷ്ക്കാന്തിയോടും, നിഷ്ക്കര്‍ഷയോടെയും സാധകം ചെയ്ത് നേടുക. ചെണ്ടയുടെ വട്ടത്തില്‍ നിന്ന് പുറപ്പെടുവിയ്ക്കാവുന്ന ശബ്ദങ്ങള്‍ ഇന്നയിന്നവയാണെന്നും, അവ പുറപ്പെടുവിയ്ക്കുന്നതിന്ന് ഇന്നയിന്നവ ചെയ്യണമെന്നുമുള്ള അറിവ് സാധകത്തില്‍നിന്നും, പ്രയോഗപരിചയത്തില്‍നിന്നും ആണു കിട്ടുക് ആ അറിവ്. ഈ മൂന്നെണ്ണമാണു ഇവിടെ ഉദ്ദേശിച്ചത്.
23 hours ago · LikeUnlike -
Manoj Kuroor An african drummer, BASIRU NJAI says:
These three things are very important when you are learning to play drum properly or to come a good drummer.
How to exercise your concentration
The way to exercise your concentration is when you are playing a rhythm from a drum first of all. The rhythm you are playing you have to try and enjoy the sound that comes out of the drum you are playing, and you have to try and communicate with the drum to get the rhythm inside your body.
So you need full concentration, which mains you have to focus on only one thing, which is the drum you are playing and the sound that comes out of it. Because the sound that is coming out of the drum is the drum language, and the words that come out of the drum are the sound you hear when you are listening to it, or when you play on it.
How to exercise your fingers
When you are a new beginner at playing drums you need to play a lot to exercise your fingers, because the fingers need to get used to playing the drum without feeling pain. When you started to play as a new beginner you feel lot of pain in your fingers when you are playing and instead of concentration on the sound or the rhythm you are playing, the pain in your fingers take some of your concentration.
So the way to train your fingers when you are playing a drum, the first thing to do, is you play at least one hour every day or moor, and try to play three times in a week. Which will help your fingers get used to playing the drum without feeling pain in your fingers. Because even I as a professional drummer if I don’t play very offend when I start to play a drum again in the beginning I will feel pain in my fingers before my body get warm and when my body get warm I don’t feel the pain anymore.
How to exercise your breathing
Breathing is some thing too; you need to learn how to control it, because when you are playing a drum, you use lots of energy. So if you want to play for long time you need to economies your energy. If not you cannot play longer as you will like to do, as I mansion before a drum beat is the same as heard beat. That way when you are playing a drum you need to know how to balance your breathing to economies energy. So when you are playing a drum, it doesn’t matter where the rhythm is slow or fast you have to keep the spiritual energy and the tempo of the rhythm.
14 hours ago · LikeUnlike · 2
-