ഗാന്ധി സേവാ സദനം

Kalari at Sadanam Kathakali School picture by Sreevalsan Theeyyadi

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് കിഴക്ക് 12 കിലോമീറ്റർ ദൂരെ ആയി, ഭാരതപ്പുഴയുടെ തീരത്ത്, പേരൂർ എന്ന ഗ്രാമത്തിലാണ് ഗാന്ധി സേവാ സദനം. സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായ കെ. കുമാരൻ കലകളുടെ അഭിവൃദ്ധിക്കായി 1953ൽ സ്ഥാപിച്ചതാണ് സദനം എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ  സ്ഥാപനം. പദ്മശ്രീ കീഴ്പ്പടം കുമാരൻ നായർ ദീർഘകാലം സദനത്തിൽ കഥകളി അദ്ധ്യാപകനായിരുന്നു. കഥകളി നടനം, സംഗീതം, വാദ്യം തുടങ്ങിയവയെല്ലാം സദനത്തിൽ അഭ്യസിപ്പിക്കുന്നുണ്ട്. സദനം ബാലകൃഷ്ണൻ നായർ, സദനം കൃഷ്ണൻ കുട്ടി, നരിപ്പറ്റ നാരായണൻ നമ്പൂതിരി, പരിയാനമ്പറ്റ ദിവാകരൻ, സദനം ഭാസി, സദനം ഹരികുമാരൻ തുടങ്ങിയവരെല്ലാം സദനത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു. ഇങ്ങനെ വാദ്യം, ചുട്ടി, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും സദനം വിദ്യാർത്ഥികൾ തിളങ്ങിയിട്ടുണ്ട്. 

 

സദനം സ്കൂളിനടുത്ത് തന്നെ വിവിധ കലാപരിപടികൾക്കായി ഒരു ഓഡിറ്റോറിയവും ഉണ്ട്. സദനം കേരള ഗവണ്മെന്റിന്റെ ഒഫീഷ്യൽ ടൂറിസം സൈറ്റ് ആയി അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

കഥകളി സ്കൂൾ കൂടാതെ ഒരു ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്, സീനിയർ സെക്കന്ററി സ്കൂൾ (സി.ബി.എസ്.ഇ സിലബസ്), ഒരു കമ്പ്യൂട്ടർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സദനം മാനേജുമെന്റിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
 

സദനം ഹരികുമാരൻ ആണ് ഇപ്പോൾ സദനത്തിന്റെ പ്രിൻസിപ്പൽ. നരിപ്പറ്റ നാരായണൻ നമ്പൂതിരി ഡയറക്റ്റർ ആണ്. കലാനിലയം ബാലകൃഷ്ണൻ, പാറ നാരായണൻ നമ്പൂതിരി, കലാമണ്ഡലം സതീശൻ എന്നിവർ സീനിയർ അദ്ധ്യാപകർ ആണ്.

സ്ഥാപിത വർഷം: 
1953
വിലാസം: 
ഗാന്ധി സേവാ സദനം കഥകളി അക്കാദമി
പേരൂർ
പാലക്കാട് ജില്ല, കേരളം
ഇന്ത്യ - 679302
0091-491-2872508
സദനം ഹരികുമാരൻ, പ്രിൻസിപ്പൽ:0091-9447940455
വെബ്സൈറ്റ്: