മാരീചൻ

മാരീചൻ (കത്തിയുമുണ്ട്, നെടുംകത്തിയുമുണ്ട്)

Malayalam

രാവണ നീ എന്നുടെ

Malayalam

പല്ലവി
രാവണ നീ എന്നുടെ വാക്കുകള്‍ കേട്ടീടുക
ഘനബലരിപുകുലരാവണാ

അനുപല്ലവി
രഘുവീരനോടൊന്നിനും പോകരു-
തെന്നിഹ കരുതുന്നേന്‍

ചരണം 1
മുന്നമഹോ കൌശികയാഗം
നന്നായി മുടക്കുവതിനായി
ചെന്നൊരുന്നാള്‍ മന്നവവീരന്‍
പാവനമാമസ്ത്രമയച്ചു

ചരണം 2
മാമപിസാഗരമതിലാക്കി
ബഹുകാലം വാണവിടെ ഞാന്‍
രാമനുടന്‍ കൊന്നു സുബാഹുവെ
അളവില്ലാത്താശരരേയും